കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ചരിത്ര സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് ബുധനാഴ്ച തുടക്കമാകും. കേരള ചരിത്രരചനയിലെ സമീപകാല പ്രവണതകള്‍ എന്നാണ് വിഷയം. സര്‍വകലാശാലാ സെമിനാര്‍ ഹാളില്‍ രാവിലെ 9.30-ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. നെതര്‍ലാന്റിലെ ലെയ്ഡന്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ. മഹമൂദ് കൂരിയ മുഖ്യപ്രഭാഷണം നടത്തും. 5-ന് വൈകീട്ട് 5.30-ന് സമാപിക്കും. പി.ആര്‍. 2/2023
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ബയോകെമിസ്ട്രി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 3/2023
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എഫ്.ടി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.എ. സാന്‍സ്‌ക്രിറ്റ് സാഹിത്യ (സ്‌പെഷ്യല്‍), സോഷ്യോളജി ഏപ്രില്‍ 2022 പരീ...