Gulf

കോവിഡ്: സൗദിയിൽ മുഴുവൻ വിലക്കുകളും പിൻവലിച്ചു
Breaking news, Gulf

കോവിഡ്: സൗദിയിൽ മുഴുവൻ വിലക്കുകളും പിൻവലിച്ചു

സൗദിയിലേക്ക് വരുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ സൗദി പിൻവലിച്ചു സൗദി അറേബ്യയിലെ കോവിഡ് മാനദണ്ഡ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പിൻവലിച്ചതായി ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു. മസ്ജിദുൽ ഹറമിലടക്കം നമസ്‌കാരങ്ങൾക്കുള്ള സാമൂഹിക അകലവും പിൻവലിച്ചു. എന്നാൽ പള്ളികളിൽ മാസ്‌ക് നിർബന്ധമാണ്. സൗദിയിലേക്ക് വരുന്നതിന് മുമ്പ് പി.സി.ആർ ടെസ്റ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയും പിൻവലിച്ചു. രണ്ടു ഡോസ് വാക്‌സിൻ സൗദിയിൽനിന്ന് എടുക്കാതെ സൗദിയിലേക്ക് വരുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ സൗദി പിൻവലിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവുകളിലാണ് ക്വാറന്റീനും ഉൾപ്പെടുത്തിയത്. നേരത്തെ രണ്ടു ഡോസ് വാക്‌സിൻ എടുക്കാത്തവർ സൗദിയിലേക്ക് വരുമ്പോൾ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതാണ് പിൻവലിച്ചത്. സൗദിയിലേക്ക് സന്ദർശക വിസയിൽ വരുന്നവർ കോവിഡ് രോഗത്തിന്റെ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് എടുക്കണം. സൗദിയിലേ...
Gulf

ഒരു മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മുന്നിയൂർ സ്വദേശി സൗദിയിൽ മരിച്ചു

മുന്നിയൂർ മുട്ടിച്ചിറ സ്വദേശി കാളങ്ങാടാൻ മുഹമ്മദ് അലിയുടെ മകൻ റഫീഖ് (52) ആണ് സൗദിയിൽ ബുറൈദക്ക് അടുത്ത് ആൽഗത്തിൽ വെച്ച് മരിച്ചത്. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്. അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ബുറൈദയിലെ ആശുപത്രിയിൽ 2 ദിവസം ചികിത്സ തേടിയിരുന്നു. ഇന്ന് സൗദി സമയം രാവിലെ 9 മണിക്ക് റൂമിൽ വെച്ചാണ് മരിച്ചത്.കബറടക്കം സൗദിയിൽ നടത്തും.ഭാര്യ മൈമൂനത്ത്. മക്കൾഷഫീഖ് (ജിദ്ദ)സവാദ്ശിഫ്നസഹോദരങ്ങൾമുസ്ഥഫ സൗദിഹനീഫഅലികരീംസഹോദരിമാർഉമ്മാച്ചഹാജറഷരീഫപരേതയായ സുഹ്റ. ...
Gulf

ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പി സി ആർ ഫലം നിർബന്ധമെന്ന് വിമാന കമ്പനികൾ; യാത്രക്കാർ പെരുവഴിയിലായി

റിയാദ് : സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഫെബ്രുവരിയി 14 ന്മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പി സി ആർ ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാൽ സൗദി എയർലൈൻസിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പി സി ആർ ടെസ്റ്റ് നിർബന്ധമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ആനുകൂല്യം ഉപയോഗപ്പെടിത്തി പി സി ആർ ഇല്ലാതെ ഇന്ന് (ഫെബ്രുവരി 15) ന് രാവിലെ 11 മണിക്കുള്ള സൗദി എയർലെൻസിൽ യാത്ര ചെയ്യാനെത്തിയ പലരും പെരുവഴിയിലായി. 11:45 ന് കൊച്ചിയിലേക്ക് പോകേണ്ട SV 774 വിമാനത്തിൽ യാത്ര ചെയ്യാൻ എട്ട് മണിയോടെ ബോഡിങ് പാസ് എടുക്കാൻ എത്തിയപ്പോഴാണ് പി സി ആർ ഇല്ലാതെ യാത്ര സാധ്യമാകില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചത്. തിച്ചെത്തി പി സി ആർ ടെസ്റ്റ് പൂർത്തിയാക്കി റിപ്പോർട്ടിനായി കാത്തിരിക്കാൻ സമയമില്ലാത്തത് യാത്രക്കാരെ ദുരിതത്...
Gulf

റിയാദ് പത്രപ്രവർത്തക യൂണിയൻ: നൗഫൽ പാലക്കാടൻ ചീഫ് കോഡിനേറ്റർ, അഫ്താബ് സെക്രട്ടറി

റിയാദ്- റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാനിയമ മലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചീഫ് കോഓര്‍ഡിനേറ്റര്‍ ഷിബു ഉസ്മാൻ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷഫീഖ് കിനാലൂര്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍മാരായ ഷംനാദ് കരുനാഗപ്പള്ളി, നൗഫല്‍ പാലക്കാടന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് ചങ്ങരംകുളം, നാദിര്‍ഷാ എന്നിവര്‍ പ്രവര്‍ത്തന അവലോകനം നടത്തി.രക്ഷാധികാരികളായ അഷ്റഫ് വേങ്ങാട്ട്, നസ്രുദ്ദീന്‍ വി.ജെ എന്നിവര്‍ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.ഭാരവാഹികള്‍: പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടിവി), ജനറല്‍ സെക്രട്ടറി അഫ്താബ് റഹ്‌മാന്‍ (മീഡിയ വണ്‍), ട്രഷറര്‍ ജലീല്‍ ആലപ്പുഴ (ജയ്ഹിന്ദ...
Gulf

നാട്ടിലേക്ക് തുടർചികിത്സക്ക് വരാനിരിക്കെ മുന്നിയൂർ സ്വദേശി മരിച്ചു

മുന്നിയൂർ : ജിസാനിലെ ബെയ്ശിലെ മതാലിൽ മൂന്നിയൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ മുഹമ്മദ് (53)ആണ് മരിച്ചത്. പ്രമേഹവുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. ജിദ്ദയിലും ജിസാനിലുമായി 32 വർഷം ജോലി ചെയതു. രണ്ടര വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്. കുന്നുമ്മൽ കുഞ്ഞി ഹസ്സൻ-കല്ലാക്കൽ സൈനബ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: അസ്മാബി. മക്കൾ: ജെസി, ഫെമീന, ജവാദ്, ശഹൽ. മരുമക്കൾ: ജാസിം കോണിയത്ത് പരപ്പനങ്ങാടി, സൈഫുദ്ദീൻ ഓമച്ചപ്പുഴ. ബെയ്ഷ് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ജിസാനിൽ സംസ്‌കരിക്കും. അനന്തര നടപടികൾക്കായി ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ കമ്യൂണിറ്റി സോഷ്യൽ വെൽഫെയർ മെമ്പറുമായ ഹാരിസ് കല്ലായി, ബെയ്ഷ് കെ എം സി സി നേതാക്കളായ ജമാൽ കമ്പിൽ, ശമീൽ മുഹമ്മദ് വലമ്പൂർ, യാസിർ വാൽക്കണ്ടി എന്നിവർ രംഗത്തുണ്ട്. ...
Gulf, Obituary

എ ആർ നഗർ സ്വദേശി ജിസാനിൽ നിര്യാതനായി

എആർ നഗർ ഇരുമ്പുചോല സ്വദേശി പരേതരായ ചോലക്കൻ ബീരാൻ- പാത്തുമ്മ കുട്ടി എന്നിവരുടെ മകൻ നാസർ (50) ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ, ഹാജറ. മക്കൾ, ലബീബ, ലുബ്ന, ലാസിം (ഹിദായതുൽ ഇസ്ലാം ദഅവ കോളേജ് കോവളം), ലുതയ്ഫ്, ലമീഹ്. മരുമകൻ, സിയാദ് വെന്നിയുർ.
Gulf

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസിമലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭ്യമാവുന്നത്.ചികിത്സക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 100000 രൂപ വരെയും പെൺമക്കളുടെ വിവാഹാവശ്യത്തിന് 15000രൂപ വരെയും ലഭിക്കും.പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10000 രൂപ വരെയും ഒറ്റ തവണയായി സഹായം നൽകി വരുന്നു.ഈ സാമ്പത്തിക വര്‍ഷം 15.63 കോടി രൂപ 2483 ഗുണഭോക്താക്കള്‍ക്കായി ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.തിരുവനന്തപുരം-350, കൊല്ലം-380, പത്തനംതിട്ട-130, ആലപ്പുഴ-140, കോട്ടയം-77, ഇടുക്കി-2, എറണാകുളം-120, തൃശ്ശൂര്‍-444, പാലക്കാട്-160, വയനാട്-5, കോഴിക്കോട്-215, കണ്ണൂര്‍-100, മലപ്പുറം-300, കാസര്‍...
Gulf, Obituary

ജിദ്ധയിൽ നിര്യാതനായി

തിരൂരങ്ങാടി: എ ആർ നഗർ ചെണ്ടപ്പുറായ സയ്യിദാബാദ് പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടിയുടെ മകൻ സാഹിർ (45) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ഒമ്പത് മാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്. ഭാര്യ : കുറ്റിക്കാട്ടിൽ കാരാട്ട് സുൽഫിയമക്കൾ :മുഹമ്മദ് അജ്മൽ, റാശിദ തസ്നി, ശമ്പ്ന ഫർഹാന, ശംന ശെറിൻ.മരുമകൻ: മുഹമ്മദ് റാഫിമാതാവ് : ചോലക്കൻ സഫീസസഹോദരങ്ങൾ : മജീദ് , അബ്ദു സമദ് , ഫൈസൽ, ആസിയ.മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും ...
Gulf

സൗദിയില്‍ നിയന്ത്രണം കര്‍ശനമാക്കി: മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം

റിയാദ് : സൗദി അറേബ്യയില്‍ ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രങ്ങള്‍ ശക്തമാക്കി.തുറസ്സായ സ്ഥലങ്ങളിലും ആളു കൂടുന്ന മറ്റ് ഇടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിഇരു ഹറമുകള്‍ ഉള്‍പ്പടെ എല്ലാ പള്ളികളിലും സാമൂഹ്യ അകലം പാലിക്കണം. പൊതുപരിപടികള്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ സംഘടിപ്പിക്കാവൂ സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് ...
Gulf

ഹജ്ജ്: പ്രായപരിധി ഒഴിവാക്കി; 70 വയസിന് മുകളിലുളളവര്‍ക്ക് സംവരണ വിഭാഗത്തില്‍ അപേക്ഷിക്കാം

2022ലെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി. 65 വയസായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയേതാടെ 70 വയസിന് മുകളിലുളളവര്‍ക്ക് നേരത്തെയുളള രീതിയില്‍ സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കൊപ്പം സഹായിയായി ഒരാള്‍ കൂടി വേണം. ഒരു കവറില്‍ രണ്ട് 70 വയസിന് മുകളിലുളളവരുണ്ടെങ്കില്‍ രണ്ട് സഹായികളെയും അനുവദിക്കും. സഹയാത്രികരായി ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, മക്കള്‍, മരുമക്കള്‍, പേരമക്കള്‍, സഹോദരപുത്രന്‍, സഹോദരപുത്രി എന്നിവരെയാണ് അനുവദിക്കുക. ഇവരുടെ ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 70 വയസിന്റെ സംവരണ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദാക്കുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും. ...
Gulf

നാട്ടിലുള്ളവരുടെ റീ എൻട്രിയും ഇഖാമയും സൗജന്യമായി പുതുക്കൽ ആരംഭിച്ചു

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രാനിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കി തുടങ്ങി. 2022 ജനുവരി 31 വരെയാണ് എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിരുന്നു.ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്ത്, എ്രേത്യാപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, എസ്‌വതീനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ട്.അതോടൊപ്പം ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരാന്‍ സാധിക്കാത്തവരുടെ സന്ദര്‍ശക വിസകളും ജനുവരി 31 വരെ പുതുക്കി നല്‍കുന്നുണ്ട്.വിദേശകാര്യമന്ത്രാലയത്തിന്റെ ഇന്‍ജാസ...
Accident, Gulf

സൗദിയില്‍ വാഹനാപകടം; ബേപ്പൂരിൽ നിന്നുള്ള അഞ്ചംഗ കുടുംബം മരിച്ചു.

റിയാദ്: സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു സൗദി കുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് ജാബിര്‍ പാണ്ടികശാലകണ്ടി (45), ഭാര്യ ഷബ്‌ന മുഹമ്മദ് ജാബിര്‍ (36), മക്കളായ ലുഫ്ത്തി, സൈബ, സഹ എന്നിവരാണ് മരിച്ചത്. എ.ജി.റോഡിലെ റീന സ്റ്റീൽ ഉടമ കാരപ്പറമ്പ് സ്വദേശി ഇസ്മായിലിൻ്റ മകളാണ് മരണപ്പെട്ട ഷബ്ന. മൃതദേഹങ്ങൾ ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിനടത്തു ജുബൈലില്‍ നിന്നും ജിസാനിലെ അബ്ദുല്‍ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവര്‍. പുതിയ താമസ സ്ഥലത്തേക്ക് ആദ്യം വീട്ടുപകരണങ്ങള്‍ അയച്ചിരുന്നു. വസ്തുക്കള്‍ അവിടെ എത്തിയിട്...
Breaking news, Gulf

സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചു. ഒരു വടക്കൻ ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യാത്രികനേയും ഇയാളുമായി സമ്പർക്കം പുലർത്തിയവരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മലാവി, സാംബിയ, മഡഗസ്ക്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നു വരുന്നുവരുടെ ക്വാറന്റീനും സൗദി കർശനമാക്കിയിട്ടുണ്ട്. ...
Breaking news, Gulf

വിലക്ക് നീക്കി, ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പോകാൻ അനുമതി

5 ദിവസം സൗദിയിൽ ക്വാറന്റീൻ ഡിസംബർ ഒന്ന് മുതൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടു പ്രവേശിക്കാൻ അനുമതി. അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ആണ് സൗദിയിൽ ഇതിനായി പൂർത്തിയാക്കേണ്ടത്. ഇതുവരെ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇന്ത്യയല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരുന്നു പ്രവേശനാനുമതി നൽകിയിരുന്നത്. മാത്രമല്ല ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തി പിന്നീട് നാട്ടിലേക്ക് വന്നാൽ മടങ്ങിപ്പോവുന്നതിനും ഈ ക്വാറന്റൈൻ ആവശ്യമായിരുന്നു. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. ഡിസംബർ ഒന്ന് ബുധനാഴ്‌ച പുലർച്ചെ ഒന്ന് മുതൽ ആണ് അനുമതി. ...
Gulf

ഖത്തറിൽ കൊടിഞ്ഞി പ്രദേശത്തുകരുടെ സംഗമം നടത്തി

ഖത്തറിൽ ജോലി ആവശ്യാർഥം ഖത്തറിലുള്ള കൊടിഞ്ഞി പ്രദേശത്തുകാരുടെ സംഗമം നടത്തി. കൊടിഞ്ഞി പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അൽ ദഖീറ ബീച്ചിൽ നടത്തിയ സംഗമത്തിൽ മുപ്പതോളം പേർ പങ്കെടുത്തു. വിവിധ മത്സരങ്ങൾ നടത്തി.അനീസ് ടിജംഷീർ പി.പിനൗഷാദ് ഇല്ലിക്കൽജലീൽ എം.പിഅബ്ദുസ്സമദ് എ.എം എന്നിവർ നേതൃത്വം നൽകി. ഞങ്ങളുടെ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുവാൻ.. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC ...
Gulf

നോര്‍ക്ക പ്രവാസി തണല്‍ 25,000 രൂപ ധനസഹായത്തിന് അപേക്ഷിക്കാം

മലപ്പുറം: കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍പ്രവാസി തണല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് new registration ഒപ്ഷനില്‍ ലോഗിന്‍ ചെയ്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. മരണപ്പെട്ട പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 രൂപ വീതം ലഭിക്കും. 18 വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായുമാണ് സഹായം അനുവദിക്കുന്നത്.മരണപ്പെട്ട രക്ഷകര്‍ത്താവിന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വിസയുടെ പകര്‍പ്പ്, മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്...
Gulf, Malappuram

അശാസ്ത്രീയ പാർക്കിംഗ് നിയമത്തിനെതിരെ എം.ഡി.എഫ്. എയർപോർട്ട് മാർച്ച് നടത്തി.

കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ടിൽ അധികൃതർ നടപ്പിലാക്കിയ അശാസ്ത്രീയ രീതിയിലുള്ള പാർക്കിംഗ് നിയമം പിൻവലിക്കുക, ആർ.ടി.പി.സി.ആർ.ടെസ്റ്റിന്റെ പേരിൽ വിദേശയാത്രക്കാരിൽ നിന്നും 2500 രൂപ ഈടാക്കുന്നത് അവസാനിപ്പിക്കുക, കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ (എം.ഡി.എഫ്) ആഭിമുഖ്യത്തിൽ കരിപ്പൂരിൽ എയർപോർട്ട് മാർച്ച് സംഘടിപ്പിച്ചു.എയർപ്പോർട്ട് ടെർമിനലിന് മുന്നിൽ എത്തുന്ന വാഹനങ്ങൾക്ക് ആളെ ഇറക്കാനും കയറ്റാനും അനുവദിക്കുന്ന സമയം മൂന്ന് മിനുറ്റും മൂന്ന്മിനുറ്റിൽ കൂടുതലായാൽ 500 രൂപ ഫൈനും എന്ന രീതിയിലാണ് ഇപ്പോൾ പരിഷ്കരിച്ച പാർക്കിംഗ് നിയമം. ഇത് എയർപ്പോർട്ടിലെത്തുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്.ഹജ്ജ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് എയർപോർട്ട് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉൽഘാടനം ചെയ്തു. ...
Gulf, Local news

തിരൂരങ്ങാടി നഗരസഭ പ്രവാസി സമ്മിറ്റ് വ്യാഴാഴ്ച

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 18ന് ചെമ്മാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രവാസി സമ്മിറ്റ് സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. നാടിന്റെ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അവരൊടൊപ്പം ചേര്‍ന്ന് തിരൂരങ്ങാടി നഗരസഭ പ്രവാസി സമ്മിറ്റ് സംഘടിപ്പിക്കുകയാണ്.കോവിഡ് പ്രതിസന്ധി മൂലവും, സാമ്പത്തിക മാന്ദ്യത്താലും ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടത്താല്‍ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. പുനരധി വാസത്തിനു ഗൗരവമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്.അതിനാല്‍ പ്രവാസികളുടെ കൂടി ആശയങ്ങള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച് പദ്ധതികളിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം വിവിധ വ്യവസായ സംരഭങ്ങള്‍, പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അവബോധവും ആശയവിനിമയവും പ്രവാസി സമ്മിറ്റിലൂടെ ഉദ്ദേശിക്കുന്...
Accident, Gulf

മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി: മദീന സന്ദർശനം കഴിഞ്ഞു മടങ്ങവേ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ജിദ്ധ റാബിഖിൽ ഒട്ടകത്തിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ എ ആർ നഗർ പുകയൂർ കുന്നത്ത് സ്വദേശി കൊളക്കാടൻ കുഞ്ഞീതു മുസ്ലിയാരുടെ മകൻ  അബ്ദുൽ റഊഫ് ​ (37) ആണ് മരിച്ചത്​.ഞായറാഴ്ചയായിരുന്നു അപകടം. അപകടത്തിൽ പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ, ഭാര്യ മാതാവ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ച റൗഫ് എട്ട് വർഷത്തോളമായി ശറഫിയയിലെ മൗലവി ജനറൽ സർവിസിൽ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞീതു മുസ്‌ലിയാർ, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ. മക്കൾ, ഭാര്യ ജുബൈറിയ. ഫാത്തിമ ജുമാന, ഫാത്തിമ തൻസ, ഹംസ അസീം . ...
Gulf, Malappuram

ഈ മാസം ഗൾഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവ് മരിച്ചു

പുതിയ വീട്ടിലേക്ക് താമസം മാറിയത് കഴിഞ്ഞ മാസം മുന്നിയൂർ- ആലിൻ ചുവട് അരിക്കാട്ട് പറമ്പ് മാഞ്ചേരി അഹമ്മദിന്റെ മകൻ ശാഹുൽ ഹമീദ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പോയെങ്കിലും അവിടെ വെച്ചു മരിച്ചു. ജിദ്ധയിലായിരുന്ന ശാഹുൽ ഹമീദ് കഴിഞ്ഞ മാസമാണ് പുതിയ വീട് വെച്ചു താമസം മാറിയത്. ഈ മാസം തിരിച്ചു പോകാനിരിക്കെയാണ് നിനച്ചിരിക്കാതെ മരണമെത്തിയത്. പൊതു പ്രവർത്തകൻ ആയിരുന്ന ശാഹുൽ ഹമീദ് പ്രദേശത്തെ പ്രമുഖ ക്ലബ്ബായ ന്യൂസ് സ്റ്റാർ ക്ലബിന്റെ സജീവ പ്രവർത്തകനും പ്രവാസി കമ്മിറ്റി ട്രഷററും ആണ്. ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ശാഹുൽ ഹമീദിന്റെ കൂടി സൗകര്യം പരിഗണിച്ച് നാളെയും മറ്റന്നാളും നടത്താൻ തീരുമാണിച്ചതായിരുന്നു. ഇന്നലെ രാത്രി വരെ , ക്ലബ് നടത്തുന്ന കളിയുടെ കാര്യങ്ങൾ കൂട്ടുകാരുമായി ചർച്ച ചെയ്തു വീട്ടിലേക്ക് പോയതായിരുന്നു. അപ്രതീക്ഷിത മരണം വീട്...
Gulf

ദുബായ് എക്സ്പോ 2020: പെരിന്തൽമണ്ണ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് റെക്കോർഡ്

പെരിന്തൽമണ്ണ: ദുബായ് എക്‌സ്‌പോ 2020 ലെ 192 രാജ്യങ്ങളുടെയും പവിലിയൻ 3 ദിവസം കൊണ്ട് സന്ദർശിച്ച് മലയാളി വിദ്യാർഥി റെക്കോർഡിട്ടു. ജിദ്ദയിൽ ബിസിനസുകാരനായ (മിക്‌സ് മാക്‌സ്) നീറാനി ഉമ്മർ ഏലംകുളത്തിന്റെ മകനായ 16 കാരൻ ഫാസിൽ ഉമ്മർ ആണ് ഈ റെക്കോർഡിന് ഉടമ. ഈ ബഹുമതി നേടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ സന്ദർശകനാണ് ഫാസിൽ. ജിദ്ദയിൽ വിദ്യാർഥിയായിരുന്ന ഫാസിൽ ഇപ്പോൾ നാട്ടിൽ പ്ലസ് വണ്ണിന് പഠിക്കുകയാണ്. പിതാവ് ഉമ്മറിനും മാതാവ് ഹസീനക്കും സഹോദരൻ ഫവാസിനുമൊപ്പമാണ് ഫാസിൽ ദുബായിലെത്തിയത്. എന്നാൽ എല്ലാ പവിലിയനും കാണണമെന്ന ആഗ്രഹവുമായി ഫാസിൽ തനിയെ മൂന്നു ദിനം കൊണ്ട് എല്ലാ പവിലിയനും സന്ദർശിച്ച് എക്‌സ്‌പോ പാസ്‌പോർട്ടിൽ എല്ലാ രാജ്യങ്ങളുടെയും സീൽ സമ്പാദിക്കുകയായിരുന്നു.  ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബായിലെത്തുന്ന സന്ദർശകർക്ക് നൽകുന്നതാണ് എക്‌സ്‌പോ 2020 ദുബായ് പാസ്‌പോർ...
Accident, Gulf

മദീന സന്ദർശിച്ചു മടങ്ങവേ വാഹനം ഒട്ടകത്തിൽ ഇടിച്ചു പാണ്ടിക്കാട് സ്വദേശി മരിച്ചു

ജിദ്ദ: മദീനയിലെ മസ്ജിദുന്നബവി സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.ഒട്ടകത്തിലിടിച്ച കാർ മറിഞ്ഞ് പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) ആണ് മരിച്ചത്. മൃതദേഹം റാബഖ് ആശുപത്രി മോർച്ചറിയിലിൽ സൂക്ഷിക്കിയിരിക്കുകയാണ്. സാരമായി പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ, ഭാര്യാ മാതാവ്, എ.ആർ. നഗർ പുകയൂർ കുന്നത്ത് സ്വദേശി അബ്ദുൽ റഊഫ് കൊളക്കാടൻ എന്നീ മൂന്ന് പേരെ ജിദ്ദയിലെ ഒബ്ഹൂർ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ളക്സിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റുള്ളവർ റാബഗ് ആശുപത്രിയിയിലും ചികിത്സ തേടി. മദീനയിൽനിന്നും ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബസമേതമാണ് ഇവർ മദീനയിലേക്ക് പോയത്. ജിദ്ദയിൽനിന്നുള്ള കുടുംബവും ജിസാനിൽ നിന്നുള്ള മറ്റൊരു കുടുംബവും ഒരുമിച്ചായിരുന്ന...
Gulf, National, Tourisam

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരില്ല, കൊച്ചി മാത്രം

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കഷേന്‍ പുനഃസ്ഥാപിക്കണമെന്നുള്ളത് മലബാര്‍ ജില്ലകള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികൾക്ക് തുടക്കമായി. ഹജ്ജിനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഇത്തവണ അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റലാണ്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാന്‍ സാധിക്കും. ...
Gulf

റിയാദ് പ്രവാസി കൂട്ടായ്മ ‘സ്നേഹദാരം ചെമ്മാട്’ പരിപാടി സംഘടിപ്പിച്ചു

റിയാദ് പ്രവാസി കൂട്ടായ്മ ചെമ്മാട് ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹാദരം KPA മജീദ് MLA ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് С Р മുസ്തഫ അധ്യക്ഷത വഹിച്ചു.SSLC , Plus Two പരീക്ഷകളിൽ മുഴുവൻ A+ നേടിയ, കൂട്ടായ്മയിലെ വിദ്യാർത്ഥികളെയും കോവിഡ് അനുബന്ധ ക്ഷേമ പ്രവർത്തനങ്ങളിൽ വിദേശത്തും ചെമ്മാട് പ്രദേശത്തും മികച്ച സേവനങ്ങൾക്ക് നേതൃത്വം നൽകിയവർക്കും ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ സോഫ്റ്റ് ബേസ് ബോൾ താരത്തിനും കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി വിതരണം ചെയ്തു. നഗര സഭാ ഉപാധ്യക്ഷ C P സുഹറാബി, കൗൺസിലർമാരായ CP ഇസ്മായിൽ, ചെമ്പ വാഹിദ, സോണ രതീഷ്, ജാഫർ കുന്നത്തേരി, ഇക്ബാൽ കല്ലുങ്ങൽ, കാംകോ ചെയർമാൻ കൃഷ്ണൻ കോട്ടുമല, കോയ മാട്ടിൽ, CPA വഹാബ്, KP മജീദ്, AK മുസ്തഫ, സുഫ്യാൻ അബ്ദു സലാം , ഭാരവാഹികളായ അനിൽ കുമാർ കരുമാട്ട്, നസീർ C, KP മുജീബ്, രതീഷ്, അസീസ്, ശുകൂർ, മുസ്തഫ പൂങ്ങാടൻ, നിസാർ ചെമ്പ, CT മ...
Gulf, Kerala, Malappuram

കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ധാരണ

248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കും കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന്  ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട്  അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട്  ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍  ധാരണയായത്. കോഴിക്കോട് എയര്‍പോര്‍ട്ടിന് രണ്ടാമാതൊരു ടെര്‍മിനല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം  യോഗം തള്ളിക്കളയുകയും പകരം നിലവിലുള്ള റണ്‍വേയുടെ വികസനമാണ് പ്രായോഗികമെന്ന്  വിലയിരുത്തുകയും ചെയ്തതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.  248.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുക. 96.5 ഏക്കര്‍ ഭൂമി റണ്‍വേക്കും 137 ഏക്കര്‍ ഭൂമി ടെര്‍മിനലിനും 15.25 ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിങിനുമായാണ് ആവശ്യമുള്ള...
error: Content is protected !!