Information

പരപ്പനങ്ങാടി ഉള്ളണം പനങ്കുറ്റി – കല്പുഴ കനാല്‍ നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയുടെ അനുമതി
Information

പരപ്പനങ്ങാടി ഉള്ളണം പനങ്കുറ്റി – കല്പുഴ കനാല്‍ നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയുടെ അനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി ഉള്ളണം പനങ്കുറ്റി കല്പുഴ കനാല്‍ നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എല്‍.എ അറിയിച്ചു. ഉള്ളണം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ പനങ്കുറ്റി മുതല്‍ കല്പുഴ വരെയാണ് കനാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പാക്കേജിന്റെ ഭാഗമായി സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ഇറിഗേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ 50 ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ലഭ്യമാക്കിയത്. നേരത്തെ ഈ പാക്കേജ് തയ്യാറാക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളുടെയും, ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നിരുന്നു. ഭരണാനുമതിയും, ധനാനുമതിയും ലഭ്യമാക്കിയ ഈ പ്രവര്‍ത്തിയുടെ ടെണ്ടര്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. അടിയന്തിരമായി പ്രവര്‍ത്തി ആരംഭിക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥര...
Accident, Information

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ ; അപകടം വരുന്നതിനു മുന്‍പു മൊബൈല്‍ ഫോണ്‍ തന്നെ പലവിധത്തിലും നമുക്ക് സിഗ്‌നല്‍ തരുന്നു ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ അടുത്തിടെയായി ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈല്‍ ഫോണുകള്‍. കുഞ്ഞുങ്ങള്‍ക്കു കൊടുക്കുമ്പോള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈല്‍ ഫോണില്‍ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്. അപകടം വരുന്നതിനു മുന്‍പു മൊബൈല്‍ ഫോണ്‍ തന്നെ പലവിധത്തിലും നമുക്ക് സിഗ്‌നല്‍ തരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം എന്നുമാത്രം. പോസിറ്റീവ് നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം അയണ്‍ ബാറ്ററികളാണ് സ്മാര്‍ട്ട്‌ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാല്‍ അത് ഫോണിനെ മുഴുവന്‍ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാല്‍ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാര്‍ജ് പെട്ടെന്ന് തീരുന്നു, ചാര്‍ജ് കയറാന്‍ താമസം എന്നിവയാണ് മൊബൈല്‍ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യ...
Information

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ ; സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം

ന്യൂഡല്‍ഹി : രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ. നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇവ തുടര്‍ന്നും ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചിട്ടുണ്ട്. നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി. ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതല്‍ സൗകര്യമൊരുക്കും. 2000 രൂപയുടെ പരമാവധി 10 നോട്ടുകള്‍ വരെ ഒരേസമയം ഏതു ബാങ്കില്‍ നിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്....
Education, Information

എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു ; 99.70 വിജയശതമാനം, വിജയ ശതമാനം കൂടുതല്‍ കണ്ണൂരില്‍, ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 0.44 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 419128 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,17,864 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68604 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. 4856 പേര്‍ ആണ് എ പ്ലസ് നേടിയത്. കണ്ണൂരാണ് വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല (99.94). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം ( 98.41). പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ എടരിക്കോട് സ്‌കൂള്‍ 100 വിജയം നേടി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 951 സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. 2581 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. 4...
Information

താനൂര്‍ ബോട്ട് അപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റവരെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കണം. യൂത്ത്‌ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു.

തിരൂരങ്ങാടി: താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ പരിക്കേറ്റ മല്‍സ്യ തൊഴിലാളികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഉപരോധം. 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ പരിക്കേറ്റത് ഇരുപതിലേറെ പേര്‍ക്കാണ്. മല്‍സ്യ തൊഴിലാളികളായ ഇവര്‍ക്ക് പരിക്ക് പറ്റിയ ശേഷം ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ഇവരുടെ കുടുംബവും പട്ടിണിയിലായി. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയല്ലാതെ ചികില്‍സക്ക് പോലും ഇവരെ സഹായിക്കാത്ത സാഹചര്യത്തിലാണ് യൂത്ത്‌ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയത്.ചികില്‍സ സൗജന്യമാക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിനും അടിയന്തിര നടപടിയുണ്ടാകണമ...
Information

രോഗിയുമായി പോയ അംബുലന്‍സിന് മാര്‍ഗതടസ്സം സൃഷ്ടിച്ച കാര്‍ ഉടമയ്‌ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലന്‍സിന് മാര്‍ഗതടസ്സം സൃഷ്ടിച്ച വാഹന ഉടമയ്‌ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഉടമയായ കോഴിക്കോട് സ്വദേശി തരുണിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. തരുണിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. ഇയാള്‍ക്ക് മെഡിക്കല്‍ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തില്‍ പരിശീലനം നല്‍കാനും തീരുമാനമായി. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ മാര്‍ഗതടസം ഉണ്ടാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപ്പാസ് വരെയാണ് ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ച് കോഴിക്കോട് സ്വദേശി തരുണ്‍ കാറോടിച്ചത്. കെഎല്‍ 11 എആര്‍ 3542 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ് ആംബുലന്‍സിന്റെ വഴി തടഞ്ഞത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുരുതര...
Information

സല്‍മാ ടീച്ചറുടെ നീര്യാണത്തില്‍ മാപ്‌സ് അനുശോചിച്ചു

തിരൂര്‍ : മലപ്പുറം ജില്ലാ വാഹന അപകട നിവാരണ സമിതി ( മാപ്‌സ്) മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന മുജീബ് താനാളൂരിന്റെ മാതാവായ സല്‍മ ടീച്ചറുടെ വിയോഗത്തില്‍ മലപ്പുറം ജില്ലാ വാനാപകടനിവാരണ സമിതി അനുശോചനം രേഖപ്പെടുത്തി അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഡോ. സൈതലയില്‍ എംപി, അബ്ദുല്‍ റഹിം പുക്കത്ത്, അഷ്‌റഫ് മനരിക്കല്‍, സലാം ഹാജി മച്ചിങ്ങല്‍, പുഴിതറപോക്കര്‍ ഹാജി, കെ കാര്‍ത്തിയാനി എന്നിവര്‍ സംസാരിച്ചു...
Education, Information

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും; പ്രഖ്യാപനം വൈകിട്ട് 3 മണിക്ക്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മെയ് 20 നായിരുന്നു ഫലപ്രഖ്യാപനം നടത്താനിരുന്നത് എന്നാൽ പിന്നീട് ഒരു ദിവസം മുന്നേയാക്കി മാറ്റുകയായിരുന്നു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 72,031 ആൺകുട്ടികളും 68,672 പെൺകുട്ടികളുമാണ്. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും 2,05,561 പേര്‍ പെൺകുട്ടികളുമാണ്....
Information

ഓഡിയോളജിസ്റ്റ് നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു.സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ബിരുദവും ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെയ് 23 രാവിലെ 9.30 ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2762037....
Information

അസ്മിയയുടെ ദുരൂഹ മരണം: മത വിദ്യഭ്യാസ സ്ഥാപത്തിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

തിരുവനന്തപുരം: ബാലരാമപുരം അല്‍ അമീന്‍ മത വിദ്യഭ്യാസ സ്ഥാപത്തിലേക്ക് അസ്മിയ മോള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎ്‌ഐഐ മാര്‍ച്ച്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാന്‍ ഉദ്ഘാടനം ചെയ്തു. അതേസമയം, അസ്മിയ മരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി നെയ്യാറ്റിന്‍കര എ എസ് പിയുടെ മേല്‍നോട്ടത്തില്‍ 13 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ അസ്മീയയുടേത് ആത്മഹത്യയല്ലെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. ശനിയാഴ്ചയാണ് ബാലരാമപുരത്തെ അല്‍ അമന്‍ എഡ്യുക്കേഷനണല്‍ കോംപ്ലക്‌സ് എന്ന മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു അസ്മിയയെ കണ്ടെത്തിയത്....
Information

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 35 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 35 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. വടകര തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെ മകള്‍ അന്‍സിയയാണ് മരിച്ചത്. മുലപ്പാല്‍ നല്‍കുമ്പോള്‍ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. തീക്കുനി സ്വദേശി അര്‍ഷാദാണ് പിതാവ്. വടകര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി....
Accident, Information

താനൂര്‍ ബോട്ടപകടം ; ഉമ്മറിനും ഫൈസലിനും ആദരം

22 മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുത്ത താനൂര്‍ ബോട്ടപകടത്തില്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായ പറപ്പൂര്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ഉമ്മര്‍ എംകെ, ഫൈസല്‍ വി.ടി (മുസ്ലിം ലീഗ് എമര്‍ജെന്‍സി സര്‍വീസ് ടീം) എന്നിവര്‍ക്ക് ആദരം. സംസ്ഥാന കമ്മിറ്റിയുടെ സ്‌നേഹോപഹാരം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളില്‍ നിന്നും ഉമ്മറും ഫൈസലും ഏറ്റുവാങ്ങി. മുസ്ലിംലീഗ് എമര്‍ജന്‍സി സര്‍വീസ് (എംഇഎസ്ടി) ചെയര്‍മാന്‍ സയ്യിദ്ദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സ്റ്റേറ്റ് പ്രസിഡന്റ് സലാം കോഴിക്കോട്, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അനീസ് മേനാട്ടില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജലീല്‍ പരപ്പനങ്ങാടി, ഷാഫി പട്ടാമ്പി, തസ്‌നീം പെരുമണ്ണ,അഫ്‌സല്‍ തൃശ്ശൂര്‍ എന്നിവര്‍ സംബന്ധിച്ചു....
Information

അഴിമതി രഹിത ഭരണ സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാന്‍

അഴിമതി രഹിതമായ ഭരണ സംവിധാനമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കായിക വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. പൊന്നാനിയില്‍ നടന്ന കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ പട്ടിണി രഹിത സംസ്ഥാനമായി മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ കേരളത്തെ നമ്പര്‍ വണ്‍ ആക്കാനും ഈ സര്‍ക്കാറിന് സാധിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, അസി. കളക്ടര്‍ കെ. മീര, എ.ഡി.എം എന്‍.എം മെഹറലി, പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ...
Information, Other

കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. ഇന്നലെ രാത്രി ദുബായില്‍നിന്നും സ്‌പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 2148 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കൊടുവള്ളി എളേറ്റില്‍ സ്വദേശികളായ ദമ്പതികളായ പുളിക്കിപൊയില്‍ ഷറഫുദ്ധീനില്‍നിന്നും (44) നടുവീട്ടില്‍ ഷമീന (37)യില്‍ നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. ഷറഫുദ്ധീന്‍ തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളില്‍നിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും ഷമീന തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പാക്കറ്റില്‍ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവുമാണ്...
Information

ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി തൂങ്ങി മരിച്ച സംഭവം ; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ബീമാപള്ളി സ്വദേശി അസ്മിയാ മോളുടേത് ആത്മഹത്യയെന്ന് ഉറപ്പിച്ചെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലരാമപുരം, കാഞ്ഞിരംകുളം സി ഐ മാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകരെ ഉള്‍പ്പടെ ചോദ്യം ചെയ്യും. ബാലരാമപുരത്തെ അല്‍ അമീന്‍ മതപഠനശാലയിലാണ് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ അമീന്‍ വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ അസ്മിയാ മോളെ ശനിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ബാലരാമപുരം പോലീസിന് പരാതി നല്‍കിയിരുന്നു മകളുടെ ആത്മഹത്...
Feature, Information

വോള്‍ട്ടേജ് ക്ഷാമം അടിയന്തരമായി പരിഹരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണം എന്നും ഗാര്‍ഹിക ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി നിവേദനം നല്‍കി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ.പി വേലായുധനും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ഭാരവാഹികളായ കാട്ടേരി സൈതലവി, അബ്ദുല്‍ റഹീം പൂക്കത്ത്, അഷ്‌റഫ് മനരിക്കല്‍ സലാം മച്ചിങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുകയും വൈദ്യുതി ഉപഭോക്താക്കളെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം കണ്‍സെപ്ഷന്‍ ആവശ്യമുള്ളത് കെഎസ്ഇബിയില്‍ റിപ്പോര്...
Information

ഉപഭോക്താവിന്റെ അവകാശമാണ് ബില്ല്; ഓർമപ്പെടുത്തി ജി.എസ്.ടി

പൊന്നാനി : കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ബില്ല് ചോദിച്ചുവാങ്ങാറുണ്ടോ നിങ്ങൾ..? ഇല്ലെങ്കിൽ അത് നിങ്ങളെ ഓർമിപ്പിയ്ക്കുകയാണ് ജി.എസ്.ടി വകുപ്പ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം എക്സിബിഷനിൽ ജി.എസ്.ടി വകുപ്പിന്റെ സ്റ്റാൾ ജനങ്ങൾക്ക് നൽകുന്ന പ്രാധാന സന്ദേശമാണിത്. ഒരു മാസം മുമ്പ് മുതൽ ലഭിച്ച ബില്ല് അപ്‌ലോഡ് ചെയ്യുന്നവർക്ക് പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പിലൂടെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. നികുതി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ ജി.എസ്.ടി പുറത്തിറക്കിയ 'ലക്കിബിൽ' എന്ന മൊബൈൽ ആപ്പ് സ്റ്റാളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നവർക്ക് അപ്പോൾ തന്നെ പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്. ബിൽ വാങ്ങുന്ന ശീലം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രസകരമായ മത്സരങ്ങളും വകുപ്പ് സ്റ്റാളിൽ സംഘടിപ്പിക്കുന്നുണ്ട്. ജി.എ...
Information

കയർ ഭൂവസ്ത്രം പദ്ധതി: മേലാറ്റൂർ കുളത്തിന്റെ മാതൃകയുമായി കയർ വികസന വകുപ്പ്

എന്റെ കേരളം പ്രദർശന വിപണന മേളയിൽ കയർ ഭൂവസ്ത്രം പദ്ധതിയുടെ ഭാഗമായി കയർ വികസന വകുപ്പ് ഒരുക്കിയ മേലാറ്റൂർ കുളത്തിന്റെ മാതൃക ഏറെ ശ്രദ്ധേയമാണ്. മേലാറ്റൂർ ചെമ്മാണിയോട് ഭാഗത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും കയർ വികസന വകുപ്പും സംയുക്തമായി പതിനഞ്ചോളം സ്ത്രീകൾ ചേർന്ന് നിർമിച്ച 64 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള മേലാറ്റൂർ കുളത്തിന്റെ മാതൃകയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മണ്ണൊലിപ്പ് തടയുക, മണ്ണ് സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെ മണ്ണ്, ജിയോടാക്‌സ് കയർ, മുളയാണി എന്നിവ കൊണ്ട് നിർമിച്ച മേലാറ്റൂർ കുളത്തിന്റെ മാതൃക പരിസ്ഥിതി സൗഹൃദം എന്ന സന്ദേശത്തെ വിളിച്ചോതുന്നതാണ്. ഇത് കൂടാതെ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിർമിച്ച വൈക്കം കയർ, മുപ്പിരി കയർ, ബേപ്പൂർ കൈപ്പിരി കയർ, കൊയിലാണ്ടി കയർ എന്നിവയുടേയും കയർ കൊണ്ട് നിർമിച്ച ഗ്രോബാഗ് , ചെടി ചട്ടി എന്നിവയുടെ പ്രദർശനവും സ്റ്റാളിലുണ്ട്....
Information

കരിപ്പൂരില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ഇന്നു രാവിലെ അബുദാബിയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ എത്തിയ മലപ്പുറം കൂട്ടായി സ്വദേശിയായ തോടത്ത് സാദിക്കില്‍ (40) നിന്നുമാണ് 1293 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സാദിക്ക് തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ സാദിക്കിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം സാദിക്കിന് പ്രതിഫലമായി 65000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്....
Information

പരപ്പനങ്ങാടി റെയിൽവെ പ്ലാറ്റ്ഫോമിൽ 3 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കെ അറ്റത്ത് നിന്ന് ബാഗിൽ അടക്കം ചെയ്ത മൂന്ന് കിലോ കഞ്ചാവ് പരപ്പനങ്ങാടി എക്സൈസും RPF സ്പെഷ്യൽ സ്ക്വാഡും ചേർന്ന സംയുകത പരിശോധനയിൽ കണ്ടെത്തി. ജില്ലയിലേക്ക് കഞ്ചാവെത്തുന്നതായുള്ള രഹസ്യവിവരത്തിൽമേൽ നടത്തിയ പരിശോധനയിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലാകാം കഞ്ചാവ് ഉപേക്ഷിച്ചതെന്ന് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനക്ക് പ്രിവന്റീവ് ഓഫീസർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ജയകൃഷ്ണൻ എക്സൈസ് ഡ്രൈവർ വിനോദ് കുമാർ RPF ഇൻസ്പെക്ടർ അജിത് അശോക്, ദീപക് തുടങ്ങിയവർ പങ്കെടുത്തു....
Information

യാത്ര ദുരിതം നീക്കണമെന്ന് പ്രദേശവാസികള്‍; നേരിട്ട് എത്തി ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം : മണമ്പൂരില്‍ യാത്രാക്ലേശം സംബന്ധിച്ച പ്രദേശവാസികളുടെ പരാതി നേരില്‍ കേള്‍ക്കാന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എത്തി. പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. കിളിമാനൂര്‍ -ചാത്തന്‍പാറ -മണമ്പൂര്‍ -വര്‍ക്കല റോഡില്‍ മണമ്പൂര്‍ ക്ഷേത്രത്തിനു പിന്നിലായാണ് പൊതുമരാമത്ത് റോഡിനെ മറികടന്ന് ദേശീയപാത കടന്നുപോകുന്നത്. രണ്ട് റോഡുകള്‍ തമ്മില്‍ ക്രോസിംഗ് വരുന്ന ഇടത്ത് മേല്‍പ്പാലമോ അടിപ്പാതയോ പദ്ധതി രൂപരേഖയിലില്ല എന്നത് പരിശോധിക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ഇരു റോഡുകളിലെയും ഗതാഗതം തടസ്സപ്പെടാത്ത രീതിയില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാന്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. ബിജെപി മണമ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ...
Information

‘കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ തിങ്കളാഴ്ച മുതല്‍

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തുകള്‍ക്ക് തിങ്കളാഴ്ച (മെയ് 15) ജില്ലയില്‍ തുടക്കമാവും. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ നടക്കുന്നത്.മെയ് 15 ന് രാവിലെ 10 ന് മഞ്ചേരി ടൗണ്‍ഹാളില്‍ ഏറനാട് താലൂക്കില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി അദാലത്ത് നടക്കും. നിലമ്പൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി മെയ് 16 ന് നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഓഡിറ്റോറിയത്തില്‍ വെച്ചും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 18 ന് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തില്‍ വെച്ചും തിരൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 22 ന് വാഗണ്‍ ട്രാ‍ജഡി ടൗണ്‍ഹാളില്‍ വെച്ചും പൊന്നാനി താല...
Information

ഓർമ്മപ്പൂമരച്ചോട്ടിൽ
ഒരിക്കൽ കൂടി

തേഞ്ഞിപ്പലം : മുപ്പത്തിയാറ് വർഷത്തിന് ശേഷം കളിയും ചിരിയും തമാശകളുമായി അവർ കലാലയ അങ്കണത്തിൽ ഒരിക്കൽ കൂടി ഒത്തുചേർന്നു. ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സൂളിലെ 1987 ( കളിവീട് എസ് എസ് സി ) ബാച്ച് സ്നേഹ സംഗമ മൊരുക്കിയത്. 1987 ലെഅധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന സംഗമം ഒരിക്കൽ കൂടിസ്കൂൾ ജീവിതത്തിലക്കുളള തിരിച്ചെത്തിച്ചു.സ്കൂളിൽ വെച്ച് നടത്തിയ പരിപാടി റിട്ട. അധ്യാപിക സതീദേവി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് അധ്യക്ഷനായി. റിട്ട. അധ്യാപകരായ സതീദേവി, കുഞ്ഞിരാമൻ, സൈതലവി, മുഹമ്മദ്, സുകുമാരൻ , നാരായണൻ കുട്ടി, വാസുദേവൻ, പ്രേമകുമാരി , സ്വർണ്ണലത, പാർവതി, വിജയലക്ഷ്മി, സുശീല , മായ . സ്കൂൾ പ്രധാന അധ്യാപിക ലത എന്നിവരെ ചടങ്ങിൽ ആദരിച്ചു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളുടെ മക്കളായ അഫ് നിദ എം, മേടപ്പിൽ അഹമ്മദ് ഫാസിൽ, മുഹമ്മദ് ജാസിം, ടി വി സച്ചിൻ , ഫാത്തിമ ദിസ്ന ടി പി, റനീഷ് കെ.പി എന്നിവർക്ക...
Information

ചെമ്മാട് ബ്ലോക്ക് റോഡ് നവീകരണം പൂര്‍ത്തിയായി ഇന്ന് മുതൽ വാഹനങ്ങള്‍ ഓടും

തിരൂരങ്ങാടി: ചെമ്മാട് ബ്ലോക്ക് റോഡില്‍ ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തിയായി. തിരൂരങ്ങാടി നഗരസഭ2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ദിവസമായി നടത്തിയ പ്രവൃത്തിയോടെ ഗതാഗതം സുഗമമായി. ശനി (13-5-2023) മുതല്‍ ബസ്സുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ സാധാരണ പോലെ ഇതിലൂടെ വണ്‍വേ സമ്പ്രദായത്തില്‍ ഓടും. രണ്ട് ദിവസമായി ചെമ്മാട്ട് ഗതാഗതം ക്രമീകരിച്ചിരുന്നു. ചെമ്മാട്ടെ പഴയ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് ബസ്സുകള്‍ സര്‍വീസ് നടത്താന്‍ സൗകര്യപ്പെടുത്തിയിരുന്നു. ശനിയാഴ്ച്ച മുതല്‍ ബ്ലോക്ക് റോഡിലെ പുതിയ ബസ്സ്റ്റാന്റില്‍ ബസ്സുകള്‍ വീണ്ടും പ്രവേശിക്കും....
Information

വേങ്ങരയിൽ വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് പിടികൂടി

വേങ്ങര : വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പരപ്പനങ്ങാടി എക്സൈസ് പിടികൂടി. വേങ്ങര ഊരകം കരിയാരം സ്വദേശി നെച്ചിക്കുഴിയിൽ കുപ്പരൻ മകൻ അപ്പുട്ടിയുടെ വീട്ടിൽ പ്രിവൻ്റീവ് ഓഫീസർ പ്രജോഷ് കുമാർ ടി യും പാർട്ടിയും നടത്തിയ പരിശോധനയിലാണ് വീടിൻ്റെ കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ രണ്ട് കാർട്ടൺ ബോക്സിലും പെയ്ൻ്റിൻ്റെ കാലിയായ ബക്കറ്റിലും അനധികൃതമായി വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 25 ലിറ്റർ മദ്യം പിടികൂടിയത്. പിടിയിലായ പ്രതി അപ്പുട്ടി വിവിധ ബീവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പനശാലകളിൽ നിന്നും ശേഖരിച്ച് വൻ ലാഭത്തിൽ ക്വാറികളിൽ ജോലി ചെയ്യുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽപ്പന നടത്തുന്നയാളാണ്.ഇയാളുടെ പേരിൽ പരപ്പനങ്ങാടി, മലപ്പുറം എന്നീ റെയിഞ്ചുകളിൽ നിരവധി അബ്കാരി കേസ്സുകൾ നിലവിലുണ്ട്. മാസങ്ങളോളമായി ഇയാൾ എക്സൈസ് പാർട്ടിയുടെ നിരീക്ഷണത്തിലായിരുന്നു. റെയിഡിൽ പ്രിവ...
Accident, Information

താനൂരിലെ ബോട്ടപകടം: ഭരണ സംവിധാനങ്ങളുടെ അനാസ്ഥ – എൻ എഫ് പി ആർ

പരപ്പനങ്ങാടി: വീണ്ടും വീണ്ടും വിനോദ സഞ്ചാര മേഖലയിൽ ദാരുണ ബോട്ടപകടങ്ങൾ ഉണ്ടാകുന്നത് ഭരണകൂടങ്ങളുടെ അനാസ്ഥതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കുറ്റപ്പെടുത്തി. എത്ര എത്ര ബോട്ട് അപകടങ്ങളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത് .എത്ര അപകടങ്ങൾ വന്നാലും പഠിച്ചാലും ഭരണകൂടങ്ങൾ ഗൗരവ ഇടപെടൽ നടത്തുന്നില്ല. മത്സ്യ ബന്ധന ബോട്ടുകൾ തരം മാറ്റി ഉപയോഗിക്കുന്ന പ്രവണത ഏറെയാണ്.ഭരണകൂടങ്ങൾ ഇനിയെങ്കിലും വിനോദ സഞ്ചാര മേഖലയിൽ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങൾ നടത്തണമെന്നും കുട്ടികൾക്ക്‌ പഠനത്തോടൊപ്പം നീന്തൽ പരിശീലനവും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കുറ്റക്കാരായ ബോട്ട് മുതലാളിയുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് വഹകൾ കണ്ടു കെട്ടി കൂടുൽ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചേർന്ന പ്രതിഷേധാഗ്നി സംസ്ഥാന പ്രസിഡൻ്റ് ബി. കൃഷ്ണ കുമാർ ചെങ്ങന്നൂർ ഉ...
Accident, Information

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി അഡ്വ വിഎം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇന്ന് കേസ് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അതേസമയം അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന് 22 പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും അത് മറികടന്ന് 37 പേരെ കയറ്റിയെന്നും ജില്ല കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ ബോട്ടില്‍ അനുവദിച്ചതിലധികം ആളെ കയറ്റിയെന്ന് കുറ്റപ്പെടുത്തുന്നു....
Information

സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 93.12

ദില്ലി: സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷയില്‍ 93.12 ആണ് വിജയശതമാനം. പ്ലസ് ടു വില്‍ 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. പത്താം ക്ലാസ് ഫലത്തില്‍ 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആണ്‍കുട്ടികള്‍ 94.25ശതമാനവും ആണ്‍കുട്ടികള്‍ 93.27 ശതമാനവും വിജയം നേടി. സിബിഎസ്ഇ പ്ലസ് ടു ഫലത്തില്‍ തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെണ്‍കുട്ടികളില്‍ 90.68 ശതമാനം പേര്‍ വിജയം നേടി. 84.67 % വിജയമാണ് ആണ്‍കുട്ടികള്‍ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസള്‍ട്‌സ്, ഡിജിലോക്കര്‍, റിസള്‍ട്‌സ് എന്നീ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാവും. 16 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്....
Information

10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 27കാരന്‍ പിടിയില്‍

കല്‍പ്പറ്റ: പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അറസ്റ്റിലായത്. മാനസിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട കുട്ടിയെ കൗണ്‍സിലിംഗിന് വിധയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് ജിതിന്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. ഒരു മാസം മുമ്പും ഇതേ കുട്ടിയെ വീണ്ടും ജിതിന്‍ പീഡിപ്പിച്ചതായാണ് പരാതി. പനമരം പൊലീസ് ഇന്‍സ്പെക്ടര്‍ വി. സിജിത്ത്, സി.പി.ഒ.മാരായ കെ. ഷിഹാബ്, സി. വിനായകന്‍, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്....
Information

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി : നഴ്‌സസ് ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നഴ്‌സുമാര്‍ മെഴുകു തിരി കത്തിച്ച് നഴ്‌സസ് ദിന സന്ദേശം കൈമാറി. ചടങ്ങില്‍ നഴ്‌സിങ് സൂപ്രണ്ട് ലീജ കെ ഖാന്‍, സീനിയര്‍ നഴ്‌സ് ഓഫീസര്‍മാരായ രഞ്ജിനി, സുധ, നഴ്‌സിങ് ഓഫീസര്‍മാരായ മനീഷ് നിധിന്‍ എന്നിവര്‍ സംസാരിച്ചു...
error: Content is protected !!