Information

കടലുണ്ടി പുഴയില്‍ വെള്ളം ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
Information

കടലുണ്ടി പുഴയില്‍ വെള്ളം ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

വേങ്ങര: കടലുണ്ടി പുഴയില്‍ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍. 4 മീറ്ററിന് മുകളില്‍ വെള്ളം ഉയര്‍ന്നാല്‍ ബാക്കികയം ഷട്ടര്‍ ഭാഗികമായി തുറക്കുമെന്ന് എഞ്ചിനീയര്‍ അറിയിച്ചു. അതിനാല്‍ പുഴയില്‍ താഴെ ഭാഗത്തും മുകള്‍ ഭാഗത്തും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു....
Information

കരിപ്പൂരില്‍ 1155 ഗ്രാം സ്വര്‍ണമിശ്രിതവുമായി താനാളൂര്‍ സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1155 ഗ്രാം സ്വര്‍ണമിശ്രിതവുമായി താനാളൂര്‍ സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. മലപ്പുറം താനാളൂര്‍ സ്വദേശിയായ ചെറുപറമ്പില്‍ മുഹമ്മദ് ഹിലാലുദീനില്‍ (29) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഇന്നു രാവിലെ അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഹിലാലുദീന്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 65 ലക്ഷം രൂപ വില മതിക്കുന്ന 1155 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നുമാണ് കസ്റ്റംസ് സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കും. കള്ളക്കടത്തുസ...
Accident, Information

പരപ്പനങ്ങാടിയിൽ ട്രെയിനിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

പരപ്പനങ്ങാടി: ട്രെയിനിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു ഷൊർണൂരിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന ജയ്പൂർ സ്വദേശിക്കാണ് പരിക്ക് ഇന്ന് വൈകുന്നേരം 7മണിയോടെ ആണ് സംഭവം. അപകട വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകർ എമർജൻസി ഫസ്റ്റ്എയ്ഡ് നൽകി തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതര മായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി...
Information

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് ഇരുപത്തി അഞ്ചാം വാർഷികാഘോഷം നടത്തി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഇരുപത്തി അഞ്ചാം വാർഷകം അരങ്ങ് - 2023 ബിസ്മി ഓഡിറ്റോറിയത്തിൽ അരങ്ങേറി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എഷൈലജ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് കുമാർ കോട്ടാശ്ശേരി അദ്ധ്യക്ഷതവഹിച്ചു, സി ഡി എസ് ചെയർപേഴ്സൺ ബിന്ദുപുഴക്കൽ സ്വാഗതം പാഞ്ഞ ചടങ്ങിന് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ പി എം ശശികുമാരൻ മാസ്റ്റർ എകെ രാധ, എപി സിന്ധു തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗഞളായ ബാബുരാജൻ പൊക്കടവത്ത്, സതി തോട്ടുങ്ങൾ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആസിഫ് മഷൂദ്, തങ്കപ്രഭ ടീച്ചർ, എ കെ പ്രഷിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു, കവിതാപാരായണം, നാടൻപാട്ട്, ഒപ്പന, തിരുവാതിര കളി, നാടകം എന്നീ കലാരൂപങ്ങൾ സ്റ്റേജിൽ അരങ്ങേറി...
Calicut, Information, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം ഒന്നാം വര്‍ഷ ബി.എച്ച്.എം. (2016, 2018 പ്രവേശനം) സെപ്റ്റംബര്‍ 2021, 2022, രണ്ടാം വര്‍ഷ ബി.എച്ച്.എം. (2017 പ്രവേശനം)സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍  പ്രസിദ്ധീകരിച്ചു.ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. (2018 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ജൂണ്‍ 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസടച്ച രസീത് സഹിതം പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.   ' കീം ' മോക്ക് പരീക്ഷ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ 2...
Accident, Information

15 കാരന്‍ ഓടിച്ച കാറിടിച്ച് 11 വയസുകാരി മരിച്ചു ; കുട്ടിക്കും പിതാവിനും എതിരെ കേസെടുത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ പതിനഞ്ചുകാരന്‍ ഓടിച്ച കാറിടിച്ച് 11 വയസുകാരി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. തേനി സ്വദേശികളായ ആദിനാരായണന്റെയും ഗോമതിയുടെയും മകള്‍ ദീപികയാണ് മരിച്ചത്. കുട്ടിക്കെതിരെയും പിതാവിനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്കിട്ടുണ്ട്. കുട്ടിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. അപകടത്തില്‍ കാറോടിച്ച 15 കാരനും പരിക്കേറ്റിട്ടുണ്ട്. ദീപിക പിതാവിന്റെ റെസ്റ്റോറന്റിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 15 വയസുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഡ്രൈവര്‍ സീറ്റില്‍ ആണ്‍കുട്ടിയെ കണ്ടത്. പിന്നീട് കുട്ടിയെ പൊലീസില്‍ ഏല്പിച്ചു....
Information, Politics

യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സമ്മേളനം ; കൊളപ്പുറം ടൗണില്‍ പതാക ഉയര്‍ത്തി

കൊളപ്പുറം : മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മോളനത്തിന്റെ ഭാഗമായി എആര്‍ നഗര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കൊളപ്പുറം ടൗണില്‍ പതാക ഉയര്‍ത്തി.' യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെമീര്‍ കാബ്രന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശാഫി ഷാരത്ത് അധ്യക്ഷനായി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മൊയ്ദീന്‍ കുട്ടി മാട്ടറ, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഫ്‌സല്‍ ചെണ്ടപ്പുറായ, നൗഫല്‍ വെട്ടം, ജാഫര്‍ കുറ്റൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാന്‍, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ മുസ്തഫ പുള്ളിശ്ശേരി, റിയാസ് കല്ലന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ, ഫിര്‍ദൗസ് പി.കെ, നിയാസ് പി സി, എന്നിവര്‍ സംസാരിച്ചു. മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി അനിപുല്‍ത്തടത്തില്‍,വാര്‍ഡ് മെമ്പര്‍ മാരായ ഷൈലജ പുനത്തില്‍ ,സജ്‌ന അന്‍വര...
Accident, Information

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് മുത്തച്ഛനും പേരകുട്ടിയും മരിച്ചു; 5 പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് ഉള്ളിയേരി-ബാലുശ്ശേരി പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മുത്തച്ഛനും പേരകുട്ടിയും മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മടവൂര്‍ താവാട്ട് പറമ്പില്‍ ധന്‍ജിത്ത് ( 7) മുത്തച്ഛനായ സദാനന്ദന്‍( 67) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെയും മൊടക്കല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉള്ളിയേരിയില്‍ നിന്നും ബാലുശ്ശേരിയിലേക്കുള്ള യാത്രയിലായിരുന്നു കാറിലുണ്ടായിരുന്നവര്‍....
Information

വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം ; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വന്ദേ ഭാരത് ട്രയല്‍ റണ്‍ സമയത്ത് സ്റ്റോപ്പുകള്‍ക്കായി തിരൂര്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകള്‍ റെയില്‍വേ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ട്രെയിനിന് തിരൂരില്‍ സ്ഥിരം ഹാള്‍ട്ട് റെയില്‍വേ അനുവദിച്ചിട്ടില്ല. കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും സൂചിപ്പിച്ചാണ് മുഖ്യമന്ത്രി റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. തിരുവല്ല, തിരൂര്‍ സ്റ്റേഷനുകളില്‍ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാല്‍ റെയില്‍വെക്ക് വരുമാനം കൂടാന്‍ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു....
Information

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു

തൃശൂര്‍ : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെര്‍ലി (54) ആണ് മരിച്ചത്. ഭര്‍ത്താവ് ദേവസി (68) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു സംഭവം. തീപിടിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കറുകുറ്റി സെന്റ് തോമസ് യുപി സ്‌കൂള്‍ അധ്യാപികയായിരുന്ന ഷെര്‍ലി. ഏതാനും വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് സ്വമേധയാ വിരമിച്ചതായിരുന്നു. ദേവസി ടാക്സി ഡ്രൈവറാണ്. വീടിന്റെ ഒന്നാം നിലയിലെ വരാന്തയിലായിരുന്നു തീയും പുകയും ഉയര്‍ന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഷെര്‍ലി മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കൊരട്ടി പൊലീസാണ് സംഭവം അന്വേഷിക്കുന്നത്....
Information

കരിപ്പൂരില്‍ 65 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 65 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയില്‍. ഇന്നു രാവിലെ ജിദ്ദയില്‍നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മലപ്പുറം പെരുംപോയില്‍കുന്ന് സ്വദേശിയായ പുളിക്കല്‍ ഷഹീമില്‍ (31) നിന്നുമാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നും 1165 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലമായ 70000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് ഷഹീം കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്....
Accident, Information

തൃശ്ശൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്, വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലന്‍സും അപകടത്തില്‍പ്പെട്ടു

തൃശൂര്‍ : കുന്നംകുളം പന്തല്ലൂരില്‍ രോഗിയുമായി വന്ന ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്‌മത്ത് (48), ബന്ധു ഫെമിന (30), ഭര്‍ത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ആംബുലന്‍സ് നിയന്ത്രണം വിടുകയായിരുന്നു. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴാണ് മരത്തിലിടിച്ച് മറിഞ്ഞത്. റഹ്‌മത്തിന്റെ മകന്‍ ഫാരിസ്, ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലന്‍സ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു....
Information

തവനൂരിലെ അസാപ് സാമൂഹിക നൈപുണ്യ പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങി

തവനൂര്‍ : അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനായി അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത തവനൂരിലെ സാമൂഹിക നൈപുണ്യ പാര്‍ക്ക് മെയ് അഞ്ചിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കെ.ടി. ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അസാപ് കേരള ഹെഡ് സി.എസ്.പി ഇ.വി. സജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വിശിഷ്ടാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, അസാപ് കേരള ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ഉഷ ടൈറ്റസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ...
Information, Politics

സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച സംഭവം ; ഗിരികുമാറിന്റെ അറസ്റ്റിനു പിന്നില്‍ സി.പി.എം. ഗൂഢാലോചനയെന്ന് ബിജെപി

തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ വി.ജി. ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ സി.പി.എം. നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി സുധീര്‍. ബിജെപി തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും , നഗരസഭ കൗണ്‍സിലറുമാണ് പിടിയിലായ ഗിരികുമാര്‍. 2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. നാലര വര്‍ഷം രണ്ട് അസി.കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പ് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും പ്രാഥമിക ഘട്ടത്തില്‍ തന്നെ നശിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെ കള്ള കേസ് ചുമത്തി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സുധാര്‍ ആരോപിച്ചു. ഗിരികുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവു പോലും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്...
Information

ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി വിവിധ ഇടങ്ങളിൽ ഗതാഗതം നിരോധിച്ചു

മുട്ടിച്ചിറ-കാര്യാട് റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പരപ്പനങ്ങാടി-പാറക്കടവ്, പരപ്പനങ്ങാടി-അരീക്കോട്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ചേളാരി-പരപ്പനങ്ങാടി റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ ചേളാരി-മാതാപ്പുഴ, ഇരുമ്പോതിങ്ങൽ, കൂട്ടുമുച്ചി, അത്താണിക്കൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പരപ്പനങ്ങാടി -പാറക്കടവ് റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ തിരൂരങ്ങാടി-മുട്ടിച്ചിറ, പരപ്പനങ്ങാടി-അരീ...
Information

റേഷന്‍ കടകളിലെ സര്‍വര്‍ തകരാര്‍ ; അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കരിദിനമാചരിച്ചു

കൊളപ്പുറം. അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊളപ്പുറം റേഷന്‍ ഷേപ്പിന് മുന്നില്‍ കാര്‍ഡ് ഉടമകളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെമീര്‍ കാബ്രന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാന്‍,മണ്ഡലം ഭാരവാഹികളായ പി കെ മൂസ ഹാജി, മുസ്തഫ പുള്ളിശ്ശേരി, മൊയ്ദീന്‍ കുട്ടി മാട്ടറ, അബുബക്കര്‍ കെ.കെ. മജീദ് പൂളക്കല്‍, രാജന്‍ വാക്കയില്‍, ആനി പുല്‍ത്തടത്തില്‍,അബ്ദുല്‍ ഖാദര്‍ വലിയാട്ട്, ബ്ലോക്ക് സെക്രട്ടറി സുലൈഖ മജീദ്, യൂത്ത് കോണ്‍ഗ്രസ് അസംബ്ലി സെക്രട്ടറി അഫ്‌സല്‍ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍,വാര്‍ഡ് മെമ്പര്‍മാരായ, ജിഷ ടീച്ചര്‍, ഷൈലജ പുനത്തില്‍, സജ്‌ന അന്‍വര്‍, വിബിന അഖിലേഷ്, ബേ...
Information

ട്രേഡ് യൂണിയന്‍ സംയുക്ത സമിതി മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി

തിരൂരങ്ങാടി: ട്രേഡ് യൂണിയന്‍ സംയുക്ത സമിതി തിരുരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണില്‍ മെയ് ദിന റാലിയും പൊതു സമ്മേളനവും നടത്തി. പൊതുസമ്മേളനം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എ.കെ വസന്ത ഉദ്ഘാടനം ചെയ്തു. എസ്.ടി.യു നേതാവ് അഡ്വ. എന്‍ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. അറക്കല്‍ കൃഷ്ണന്‍ ഐ.എന്‍.ടി.യു.സി, ഏ.കെ. വേലായുധന്‍ സി.ഐ.ടി.യു, ജി.സുരേഷ് കുമാര്‍ എ.ഐ.ടി.യു.സി, വാസു കാരയില്‍ എച്ച്.എം.എസ്, എം.ബി രാധാകൃഷ്ണന്‍ കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് യൂണിയന്‍ എച്ച്.എം.എസ്, ഇല്യാസ് കുണ്ടൂര്‍ എല്‍.ജെ.ഡി, റെജിനോള്‍ഡ് എ. ഐ.ടി.യു.സി എന്നിവര്‍ പ്രസംഗിച്ചു. നഗരത്തില്‍ നടന്ന റാലിക്ക് ഇ.പി മനോജ്, രവീന്ദ്രന്‍ പുനത്തില്‍, എ.കെ അബ്ദുള്‍ ഗഫൂര്‍, പി.സുബൈര്‍, പി.ടി ഹംസ, ബാലഗോപാല്‍, അഷറഫ് തച്ചറപടിക്കല്‍, സി.പി അറമുഖന്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി....
Information

റേഷന്‍ കടകളിലെ സര്‍വര്‍ തകരാര്‍ ; നന്നമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പൊതുവിതരണ കേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

തിരൂരങ്ങാടി : അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസി സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി നന്നമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃതൊത്തില്‍ വെള്ളിയാംപുറം പൊതുവിതരണ കേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ വി മൂസകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷാഫി പൂക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് സജിത്ത് കാച്ചീരി മുഖ്യ പ്രാഭാഷണം നടത്തി, പരിപാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ യൂ വി അബ്ദുല്‍ കരീം, ഭാസ്‌കരന്‍ പുല്ലാണി ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുനീര്‍ പി പി , ഡി കെ ട്ടി എഫ് മണ്ഡലം ചെയര്‍മാന്‍ ദാസന്‍ കൈതക്ക...
Information

കടുത്ത വേനലില്‍ ജലക്ഷാമം അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി വെള്ളം കൊടുത്ത് മാതൃകയാകുകയാണ് ഒരു കുടുംബം

തിരൂര്‍ : കടുത്ത വേനലില്‍ ജലക്ഷാമം അനുഭവിക്കുന്നവര്‍ക്ക് പുരയിടത്തിലെ 2 കിണറുകളിലെ വറ്റാത്ത ജലസമൃദ്ധി നാട്ടുകാര്‍ക്കുകൂടി ഉപയോഗിക്കാന്‍ മാറ്റിവയ്ക്കുകയാണ് പത്മാവതി അമ്മയും മകള്‍ ഗിരിജയും. തൃപ്രങ്ങോടുള്ള ഇവരുടെ ചെമ്മൂര്‍ വീട്ടില്‍ നിന്ന് പൊന്നാനി നഗരസഭ, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍, തലക്കാട്, വെട്ടം പഞ്ചായത്തുകളിലേക്കെല്ലാം ദിവസവും ഇരുപത്തിയഞ്ചിലേറെ ലോറികളിലായി ലീറ്റര്‍ കണക്കിനു വെള്ളമാണ് സൗജന്യമായി കൊണ്ടുപോകുന്നത്. 7 വര്‍ഷങ്ങളായി വേനലില്‍ ഇവരുടെ വീട്ടിലേക്ക് ശുദ്ധജല വിതരണ വാഹനങ്ങള്‍ എത്താന്‍ തുടങ്ങിയിട്ട്. പുരയിടത്തിലെ കിണറുകളില്‍ ശുദ്ധജലം ലഭിക്കുന്ന കാലത്തോളം എല്ലാവര്‍ക്കും നല്‍കുമെന്നാണ് ഇരുവരും പറയുന്നത്. വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെനിന്നാണ് ശുദ്ധജലം കൊണ്ടുപോകുന്നത്. ഇതിനായി മോട്ടറുകളുമുണ്ട്. ഇതിന്റെ വൈദ്യുതി ബില്ലും ഇവര്‍ തന്നെയാണ് അടയ്ക്കുന്നത്. കര്‍ഷകയായിരുന്നു പത്മാവതി അമ്മ...
Information

പ്രണയാഭ്യര്‍ഥന നിരസിച്ച 16 കാരിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു; യുവാവ് പിടിയില്‍

തിരുവനന്തപുരം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വര്‍ക്കലയില്‍ 16 കാരിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. വിളഭാഗം സ്വദേശി കൃഷ്ണരാജ് (23) എന്ന യുവാവാണ് വര്‍ക്കല വെട്ടൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്. കൃഷ്ണരാജിനെ പൊലീസ് പിടികൂടി. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ട്യൂട്ടോറിയല്‍ കോളേജില്‍ 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്തതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം കടയ്ക്കാവൂരില്‍ ട്യൂഷന് പോയി ബസ്സില്‍ തിരികെ വീട്ടിലേക്ക് വരുമ്പോള്‍ യുവാവ് കൂടെ കയറുകയും വിദ്യാര്‍ത്ഥിനി ഇരുന്ന സീറ്റിന് തൊട്ടടുത്തു ഇരിക്കുകയും കുട്ടിയുടെ കയ്യില്‍ പിടിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. എന്നാല്‍ പെണ്‍ക്കുട്ടി പ്രണയം നിരസിക്കുകയും ഇതിന്റെ വൈരാഗ്യത്താല...
Information

എഐ ക്യാമറ തട്ടിപ്പ്: പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു: കെ.സുരേന്ദ്രന്‍

എഐ ക്യാമറ തട്ടിപ്പിലെ കോഴിക്കോട്ടെ കടലാസ് കമ്പനിയുടെ ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇപ്പോള്‍ ആ കടലാസ് കമ്പനിയുടെ വെബ്‌സൈറ്റ് നിശ്ചലമായിരിക്കുകയാണ്. ഈ അഴിമതി പിണറായി വിജയന്‍ ലിമിറ്റഡ് കമ്പനിയാണ് നടത്തിയിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയും പരിവാരങ്ങളുമാണ് എഐ ക്യാമറ അഴിമതിയുടെ ഗുണഭോക്താക്കള്‍. സര്‍ക്കാര്‍ 235 കോടിക്ക് കെല്‍ട്രോണിന് കരാര്‍ കൊടുക്കുന്നു. കെല്‍ട്രോണ്‍ അത് യുഎല്‍സിസി- എസ്ആര്‍ഐടി കമ്പനിക്ക് 175 കോടിക്ക് മറിച്ച് കൊടുക്കുന്നു. കെല്‍ട്രോണിന്റെ പോക്കറ്റില്‍ ഒന്നുമറിയാതെ 60 കോടി വീഴുന്നു. എസ്ആര്‍ഐടി ആ കരാര്‍ കോഴിക്കോടുള്ള ഓഫീസ് പോലുമില്ലാത്ത രണ്ട് കടലാസ് കമ്പനിക്ക് 75 കോടിക്ക് മറിച്ച് കൊടുക്കുന്നു. ഊരാളുങ്കല്‍ എന്നു പറഞ്ഞാല്‍ പിണറായി വിജയന്‍ തന്നെയാണ്. സംസ്ഥാനത്തെ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടേ...
Information

കുറ്റൂര്‍ നോര്‍ത്ത് ഹുജ്ജത്തുല്‍ ഇസ്ലാം മദ്രസ മുക്കില്‍ പീടിക ബ്രാഞ്ച് മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു

വേങ്ങര : കുറ്റൂര്‍ നോര്‍ത്ത് ഹുജ്ജത്തുല്‍ ഇസ്ലാം മദ്രസ മുക്കില്‍ പീടിക ബ്രാഞ്ച് മദ്രസയുടെ പുതുതായി നിര്‍മ്മിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം സയ്യിദ് ആറ്റക്കോയ തങ്ങള്‍ നിര്‍വഹിച്ചു. പ്രസിഡന്റ് കെ.പി. ഹുസൈന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു കെ.വി. ഖാദര്‍ ഹാജി, വി.ടി. മുഹമ്മദ് കുട്ടി ഹാജി, ആലുങ്ങല്‍ കുഞ്ഞമ്മദ് ഹാജി, കരിമ്പിലകത്ത് മുഹമ്മദ് കുട്ടി, സി.പി. ഫൈസല്‍, ആലുങ്ങല്‍ അവറാന്‍ കുട്ടി, അരീക്കന്‍ അലവി ഹാജി, സി.വി. മമ്മദ് ഹാജി, സി.വി. മുഹമ്മദ്, കുന്നത്ത് മുഹമ്മദ്, ലത്തീഫ് കുന്നത്ത് , സി.പി. സക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സി.വി. മുഹമ്മദലി സ്വാഗതവും സദര്‍ മുഅല്ലിം സലാഹുദ്ദീന്‍ ബാഖവി നന്ദിയും പറഞ്ഞു....
Information, Politics

മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി ; പാര്‍ട്ടിയെ അളക്കേണ്ടത് പേര് കൊണ്ടല്ല പ്രവര്‍ത്തനം കൊണ്ട് : പികെ കുഞ്ഞാലിക്കുട്ടി

കര്‍ണാടക : മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടിയെ അളക്കേണ്ടത് പേര് കൊണ്ടല്ല പ്രവര്‍ത്തനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഒരോ മുസ്ലിം ലീഗുകാരനും ഇന്ന് അഭിമാനിക്കാവുന്ന സുദിനമാണ്. നമ്മുടെ അസ്ത്വിത്തത്തെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്തവര്‍ കടലാസ് മടക്കി തിരിഞ്ഞോടിയിരിക്കുന്നു. ഈ പേരും ചിഹ്നവും വെച്ച് ഒരക്ഷരം പോലും മാറ്റിയെഴുതാതെ നമ്മള്‍ അഭിമാനകരമായ ഈ രാഷ്ട്രീയ പ്രയാണം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കേണ്ടത് അതിന്റെ പ്രവര്‍ത്തനങ്ങളും നിലപാടുകളും വിലയിരുത്തി കൊണ്ടാകണമെന്നും മറിച്ച് പേര് നോക്കിയും, ചിഹ്നം നോക്കിയുമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കുന്നതെങ്കില്‍ താമര ചിഹ്നമു...
Information

ഊഞ്ഞാലില്‍ നിന്നു തെറിച്ചു വീണ് കമ്പികളുടെ അടിയില്‍ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട് : ഇരുമ്പ് പൈപ്പ് കൊണ്ട് നിര്‍മിച്ച ഊഞ്ഞാലില്‍ നിന്നു തെറിച്ചു വീണ് കമ്പികളുടെ അടിയില്‍ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ സ്‌നേഹതീരം കല്യാണ മണ്ഡപത്തിലാണ് അപകടം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു നിഹാല്‍. കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്തെ ഊഞ്ഞാലില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. ഊഞ്ഞാലില്‍ നിന്നും തെറിച്ചു വീണ നിഹാല്‍ കമ്പികള്‍ക്കിടയില്‍ കുരുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Information

പ്രണയത്തിലായിരുന്നപ്പോള്‍ കാമുകന് അയച്ചു നല്‍കിയ ചിത്രങ്ങള്‍ ഹാക്കറുടെ സഹായത്തോടെ തിരിച്ചെടുക്കാന്‍ ശ്രമം ; ചിത്രങ്ങള്‍ ലഭിച്ചപ്പോള്‍ ഹാക്കറുടെ ഭീഷണി

കോട്ടയം: പ്രണയത്തിലായിരുന്നപ്പോള്‍ കാമുകന് അയച്ചു നല്‍കിയ ചിത്രങ്ങള്‍ തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടിയ വിദ്യാര്‍ഥിനിക്ക് വിലയായി നല്‍കേണ്ടിവന്നത് സ്വന്തം നഗ്നചിത്രങ്ങളും കൂട്ടികാരിയുടെ മാല പണയംവെച്ച കാല്‍ലക്ഷം രൂപയും.സംഭവത്തില്‍ നഗ്നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ ഏറ്റുമാനൂര്‍ പോലീസ് പിടികൂടി. പറവൂര്‍ നോര്‍ത്ത് കുത്തിയതോട് ചെറുകടപ്പറമ്പില്‍ താമസിക്കുന്ന കോട്ടയം കൂട്ടിക്കല്‍ പുതുപ്പറമ്ബില്‍ വീട്ടില്‍ ഇഷാം നജീബിനെ (22) പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനി യുവാവുമായി പ്രണയത്തിലായിരുന്നപ്പോള്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ഇതറിഞ്ഞ കാമുകന്റെ സുഹൃത്ത് വിദ്യാര്‍ഥിനിയുമായി ബന്ധപ്പെട്ട് കാമുകന്റെ ഫോണില്‍ നഗ്നചിത്രങ്ങളുണ്ടെന്നും ഈ ചിത്രങ്ങള്‍ ഫോണില്‍ നിന്ന് ഹാക്ക് ചെയ്ത് തരാമെന്നും അറിയിച്ചു. ഇതിന് വിദ്യാര്‍ഥിനി സമ്മതിച്ചതോടെ...
Information

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തി കാല്‍ വഴുതി കയത്തില്‍ വീണു ; യുവാവ് മരിച്ചു

തൃശ്ശൂര്‍ : സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തി കാല്‍ വഴുതി കയത്തില്‍ വീണ് യുവാവ് മരിച്ചു. തൃശ്ശൂര്‍ ഒരപ്പന്‍കെട്ട് വെള്ളച്ചാട്ടത്തിലെ കയത്തില്‍ അപകടത്തില്‍പ്പെട്ട് കൊല്ലങ്കോട് സ്വദേശിയായ കെ ആര്‍ രോഹിത് (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആറു പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ഒരപ്പന്‍കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. രോഹിതിനൊപ്പം കാല്‍ വഴുതി കയത്തില്‍ വീണ അമല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകട വിവരമറിഞ്ഞത്തിയ നാട്ടുകാരാണ് രോഹിത്തിനെ കയത്തില്‍ നിന്ന് പുറത്തെടുത്തത്....
Accident, Information

പരപ്പനങ്ങാടി ചിറമംഗലത്ത് ട്രയിന്‍ തട്ടി ഒരാള്‍ മരണപ്പെട്ടു

പരപ്പനങ്ങാടി ചിറമംഗലം റെയില്‍വേ ഗേറ്റിനു സമീപം ട്രയിന്‍ തട്ടി ഒരാള്‍ മരണപ്പെട്ടു. പരപ്പനങ്ങാടി പോലീസും പരപ്പങ്ങാടി ട്രോമാ കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
Information

മൂന്നിയൂര്‍ നഴ്‌സിംഗ് ഹോമില്‍ തൊഴിലാളി ദിനം ആഘോഷിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ നഴ്‌സിംഗ് ഹോമിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളി ദിനാഘോഷം കൊണ്ടാടി, നഴ്‌സിംഗ് ഹോമില്‍ നടന്ന പരിപാടിയില്‍ എം.ഡി. ഡോ : ടി .എം അബൂബക്കര്‍ നേതൃത്വം നല്‍കി. ബാലകൃഷ്ണന്‍, ഷോഭിത, പ്രിയ, അമ്മു. ജയകൃഷ്ണന്‍, നുസ്ല, ധന്യ. ഫര്‍സാന .എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഹോസ്പിറ്റലില്‍ മധുര വിതരണവും നടത്തി. മാനേജര്‍ സലിം റഷീദ് സ്വാഗതവും, ഹെഡ് നേഴ്‌സ് അനിത സിസ്റ്റര്‍ നന്ദിയും പറഞ്ഞു...
Information

മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി : മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. സമാന ഹര്‍ജി ദില്ലി ഹൈക്കോടതിയില്‍ ഉണ്ടെന്ന് എംഐഎമ്മിന്റെ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുള്ള ഹര്‍ജിക്കാരന്റെ ആവശ്യം കോടതി പരിഗണിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുപിയിലെ ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സൈദ് വസീം റിസ്വി എന്നയാളാണ് ഹര്‍ജി നല്‍കിയത്. സമാന ഹര്‍ജി ദില്ലി ഹൈക്കോടതിയിലുണ്ടെന്ന് എംഐഎമ്മിന് വേണ്ടി ഹാജരായ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ ഹര്‍ജി...
Information

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് 20-20 ജനറല്‍ വിഭാഗത്തിലെ ഗുണഭോക്താക്കളുടെ ലിസ്റ്റിലെ ആദ്യ 50 പേരുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു, സംഗമത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് സ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ കബീര്‍, കെ പി അനീഫ, തങ്കപ്രഭ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ബിന്ദു വിജെ നന്ദി രേഖപ്പെടുത്തി, ആദ്യഘട്ടം മത്സ്യത്തൊഴിലാളികളുടെയും എസ് സി വിഭാഗത്തിന്റെ സംഗമങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. എസ് സി വിഭാഗത്തില്‍ 54 ഗുണഭോക്താക്കളും, മത്സ്യത്തൊഴിലാളികളില്‍ 133 ഗുണഭോക്താക്കളും ,...
error: Content is protected !!