Information

സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികവും ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണവും സംഘടിപ്പിച്ചു
Information

സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികവും ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണവും സംഘടിപ്പിച്ചു

മലപ്പുറം : ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയതിന്റെ 32-ാം വാര്‍ഷികവും സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണവും സംഘടിപ്പിച്ചു. കാവനൂര്‍ പഞ്ചായത്ത് ഹാളില്‍ കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഹരിദാസ് പുല്‍പ്പറ്റ മുഖ്യപ്രഭാഷണം നടത്തി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ പി.മുജീബ് ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണ പ്രഭാഷണം നടത്തി. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി അബ്ദുല്‍ റഷീദ്, കാവനൂര്‍ പഞ്ചായത്ത് അംഗങ്ങളായ വി.രാമചന്ദ്രന്‍, ദിവ്യ രതീഷ്, പി. ഫൗസിയ, പി.കെ ആയിഷാബി, പി. റീന, പി.സി ഷാഹിന, എം.കെ ബീന, പ്രേരക്മാരായ സി. റസിയാബി, വ...
Accident, Information

ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആലുവ: ദേശീയ പാതയില്‍ ആലുവയ്ക്കടുത്ത് പുളിഞ്ചുവടിന് സമീപം ബൈക്കും ഇന്നോവാ കാറും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആലുവ ഉളിയന്നൂര്‍ കടവത്ത് വീട്ടില്‍ മുജീബ് റഹ്‌മാനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
Information

മുസാഅദ റിലീഫ് സെല്ലിന് കീഴില്‍ നന്നമ്പ്ര പഞ്ചായത്ത് റിയാദ് കെ.എം.സി.സി കമ്മിറ്റി റമസാന്‍ റിലീഫ് വിതരണം ചെയ്തു

കനിവ് തേടുന്നവര്‍ക്ക് മുന്നില്‍ വറ്റാത്ത നീരുറവയായി കഴിഞ്ഞ ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റിയാദ് കെ.എം.സി.സി നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി റമസാന്‍ റിലീഫ് വിതരണം ചെയ്തു. കല്ലത്താണിയില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട രോഗികള്‍, വിധവകള്‍, വീട് നിര്‍മാണത്തിന് പ്രയാസം അനുഭവിക്കുന്നവര്‍, യത്തീം കുട്ടികള്‍, അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായി ക്കാന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസാഅദ റിലീഫ് സെല്ലിന് രൂപം നല്‍കുകയും അതിന്റെ കീഴില്‍ കൂടിയാണ് ഈ റിലീഫ് വിതരണം നടന്നത്. ചടങ്ങില്‍ പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ നിന്നായി തിരഞ്ഞെടുത്ത 148 രോഗികള്‍ക്കുള്ള ധനസഹായം അതത് വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റികള്‍ക്ക് കൈ മാറി. ഏകദേശം ഏഴ് ലക്ഷത്തോളം രൂപയാണ് കൈമാറിയത്. വര്‍ഷത്തില്‍ 12 ലക്ഷത്തിലധികം ...
Accident, Information

കിഴക്കേകോട്ടയില്‍ ബസ് വെയിറ്റിംഗ് ഷെഡിന് സമീപം തീപിടിത്തത്തില്‍ നാല് കടകള്‍ കത്തി നശിച്ചു

തിരുവനന്തപുരം : കിഴക്കേകോട്ടയില്‍ തീപിടിത്തത്തില്‍ നാല് കടകള്‍ കത്തിനശിച്ചു. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടര്‍ന്നത്. ചായക്കടയില്‍ നിന്ന് തീപടര്‍ന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടര്‍ന്നു. ആറ് യൂണിറ്റ് അഗ്‌നിരക്ഷാ സേന സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇവിടം. പഴവങ്ങാടി ഗണപതി കോവിലിനോട് ചേര്‍ന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ആളുകള്‍ പ്രദേശത്ത് തടിച്ച് കൂടിയിട്ടുണ്ട്. പുക വലിയ തോതില്‍ ഉയര്‍ന്നിരുന്നു. സമീപത്തുള്ള ചായക്കടയില്‍ നിന്ന് തീപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ജനത്തിരക്കുള്ള സമയത്തായിരുന്നു തീപിടുത്തം. സമീപത്തുള്ള ചായക്കടയില്‍ നിന്നും സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പറയുന്നത്. അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചി...
Information

പൈപ്പ് ലൈനിനു എടുത്ത കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളുരു: മഗഡിയില്‍ ഗൊല്ലരഹട്ടിക്കു സമീപം പൈപ്പ് ലൈനിനു വേണ്ടി എടുത്ത കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ- മലിനജല ബോര്‍ഡാണ് കുഴിയെടുത്തത്. മഴ പെയ്ത് വെള്ളം നിറഞ്ഞ നിലയിലായിരുന്നു കുഴി. കുഴിക്കു സമീപം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നില്ല. സംഭവത്തില്‍ കുഴിയെടുത്ത കോണ്‍ട്രാക്ടര്‍ക്കെതിരേയും ബിഡബ്ല്യൂഎസ്എസ്ബി എഞ്ചിനീയര്‍ക്കെതിരേയും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു...
Information

ജമ്മു – കശ്മീര്‍ മുന്‍ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ; കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണമെന്ന് സിപിഎം

ദില്ലി : ജമ്മു - കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഉന്നയിച്ച എല്ലാ ഗുരുതരമായ ആരോപണങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ മോദി സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു. 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന ആരോപണം രാജ്യസുരക്ഷ സംബന്ധിച്ച് ഗൗരവതരമായ ആശങ്ക ജനിപ്പിക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു രാജ്യസുരക്ഷയുടെ കാര്യത്തില്‍ പിഴവുകള്‍ സംഭവിക്കുന്നത് വച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതല്ല.ഭരണഘടനയുടെ 370-ാം, 35 എ അനുച്ഛേദങ്ങള്‍ അസാധുവാക്കി ജമ്മു - കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിച്ചതിനെക്കുറിച്ച് ഉയര്‍ന്ന ആരോപണവും ഗൗരവതരമാണെന്നുംഇക്കാര്യത്തില്‍ മോദിസര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം രാജ്യസുരക്ഷ, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും എന്നിവയില്‍ കടുത്ത പ്രത്യാഘാതം സൃഷ്ട...
Information

‘ഫീസ് വാങ്ങിയതിന് പിന്നാലെ സ്‌കൂൾ അക്കൗണ്ട് ഫ്രീസായി’; പരാതിയുമായി ചെമ്മാട് നാഷണൽ സ്‌കൂൾ

തിരൂരങ്ങാടി: ബാങ്ക് അക്കൗണ്ടിലൂടെ ഫീസ് വാങ്ങിയ സ്‌കൂളിന്റെ അക്കൗണ്ട് ഫ്രീസ് ആയി. ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിന്റെ കേരള ഗ്രാമീൺ ബാങ്കിലെ അക്കൗണ്ട് ആണ് ഫ്രീസ് ആയത്. ഫെഡറൽ ബാങ്കിൽ നിന്നാണ് പണം ഗ്രാമീൺ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തത്.കഴിഞ്ഞ മാസം 13 നാണ് സ്‌കൂൾ അക്കൗണ്ടിലേക്ക് 13200 രൂപ എത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ ഫീസാണ് സൗദിയിൽ നിന്ന് രക്ഷിതാവ് സ്‌കൂൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത നൽകിയത്.മാർച്ച് 24 ന് സ്‌കൂൾ അധികൃതർക്ക് ഗ്രാമീൺ ബാങ്കിൽ നിന്നും വിളിയെത്തി.ഗുജറാത്ത് സൈബർ സെല്ലിനെയും കേരളത്തിലെ സൈബർ സെല്ലിനെയും ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. അക്കൗണ്ട് മരവിപ്പിച്ചത് മാറ്റി കിട്ടാൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്‌കൂൾ അധികൃതർ....
Information

പൊന്ന് വിളയും പൊന്നാനി വളം ; ജൈവവള യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പൊന്നാനി : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന 'പൊന്ന് വിളയും പൊന്നാനി വളം' എന്ന പദ്ധതിയുടെ ഉദ്ഘാടനം ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. നടുവട്ടം ക്ഷീരസംഘത്തിന്റെ സഹകരണത്തോടെയാണ് 'ജൈവാമൃതം' എന്ന പേരില്‍ നടുവട്ടം കരുവാട്ട്മന എസ്റ്റേറ്റ് പരിസരത്ത് ജൈവവള നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചത്. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് പുറമെ ചാണകത്തില്‍ നിന്നും അധിക വരുമാനം ലഭ്യമാക്കുക, മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്ന രാസവളങ്ങള്‍ക്ക് പകരം പ്രാദേശികമായി ജൈവവളം ലഭ്യമാക്കുക എന്നീ ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുല്‍ മജീദ് കഴുങ്കില്‍, അസ്ലം തിരുത്തി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹന്‍ദാസ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ ദിലീഷ്, എ...
Feature, Information

മാലിന്യമുക്ത നഗരസഭ ; ബയോബിന്‍ വിതരണം ചെയ്തു

പൊന്നാനി : മാലിന്യമുക്ത നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ബായോബിന്നുകള്‍ വിതരണം ചെയ്തു. നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. നഗരസഭാ ഓഫീസില്‍ നടന്ന വിതരണോദ്ഘാടനം അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നായി 955 പേര്‍ക്കാണ് ബിന്‍ നല്‍കുന്നത്. 3080 രൂപ വില വരുന്ന ബയോബിന്നിന് പത്ത് ശതമാനം തുകയാണ് ഗുണഭോക്തൃ വിഹിതമായി ഈടാക്കുന്നത്. ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാ സുദേശന്‍, കൗണ്‍സിലര്‍മാരായ പി.വി അബ്ദുള്‍ ലത്തീഫ്, അശോകന്‍, കെ.വി ബാബു, ഷാഫി, അഡ്വ. ബിന്‍സി ഭാസ്‌കര്‍, ബീവി, ഷഹീറാബി, ക്ലീന്‍ സിറ്റി മാനേജര്‍ സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു....
Information

അമിത തിരക്കും വാഹനാപകടങ്ങളും ; പൊന്നാനി നിളയോര പാതയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും

പൊന്നാനി നിളയോര പാതയില്‍ അടിയന്തര നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ പി.നന്ദകുമാര്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി. ഹാര്‍ബര്‍ പാലം തുറന്ന് കൊടുത്താല്‍ ഉണ്ടായേക്കാവുന്ന അമിത തിരക്ക് കൂടി മുന്നില്‍ കണ്ടാണ് നിയന്ത്രണം. കൂടാതെ അടുത്തിടെ നിരവധി പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെടുന്നത്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് എം.എല്‍.എ നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി യോഗം വിളിച്ചുചേര്‍ത്തത്. യാത്രാ വാഹനങ്ങളല്ലാത്ത മുഴുവന്‍ ചരക്ക് വാഹനങ്ങള്‍ക്കും നിളയോര പാതയില്‍ പ്രവേശനം നിരോധിക്കാന്‍ യോഗത്തില്‍ ധാരണയായി. ഇതിന്റെ ഭാഗമായി അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടാതെ ഇടവിട്ട് സ്പീഡ് ബ്രേക്കറുകളും ഡിവൈഡറുകളും സ്ഥാപിക്കും. വാഹനങ്ങള്‍ക്ക് നിളയോര പാതയില്‍ സ്പീഡ് ലിമിറ്റ് നിശ്ചയിച്ച് പ്രദര്‍ശിപ്പിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്യും. പെരുന്നാളടക്കമുള്ള വിശേഷ ദിവസങ്ങളില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം പരി...
Information

പൊന്നാനി നിളയോര പാത, ഹാര്‍ബര്‍ പാലം ഉദ്ഘാടനം ; സ്വാഗത സംഘം രൂപീകരിച്ചു

പൊന്നാനി : പൊന്നാനി നിളയോര പാതയുടെയും ഹാര്‍ബര്‍ പാലത്തിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് എ.വി ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു. പി. നന്ദകുമാര്‍ എം.എല്‍.എ രക്ഷാധികാരിയും നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം ചെയര്‍മാനായും റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറെ കണ്‍വീനറായും തിരെഞ്ഞെടുത്തു. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ലിയ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മനീഷ, യു.എല്‍.സി.സി പ്രതിനിധി അമീന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പൊന്നാനി നിളയോരപാതയുടെയും ഹാര്‍ബര്‍ പാലത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പി. നന്ദകു...
Information

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കല്ലേറ് ; ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍

കൊച്ചി: ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിനുള്ളിലേക്ക് കല്ലേറ്. കല്ലേറില്‍ ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍ സംഭവിച്ചു. ഞായറാഴ്ച വൈകീട്ട് 5.30-ന് കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ജനശതാബ്ദി ട്രെയിനിനു നേരേയാണ് കല്ലേറുണ്ടായത്. ബോഗിക്കകത്തുനിന്ന് കല്ലും കിട്ടി. എറിഞ്ഞത് ആരാണെന്ന് വ്യക്തമല്ല. യാത്രക്കാരാണ് പോലീസില്‍ അറിയിച്ചത്. റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പനങ്ങാട് പോലീസ് പരിശോധന നടത്തി....
Information

ദുബൈയില്‍ തീപിടിത്തത്തില്‍ മരിച്ച വേങ്ങര സ്വദേശികളായ ദമ്പതികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

ദുബൈ ഫ്ലാറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദാരുണമായി മരണപ്പെട്ട വേങ്ങര ചേറൂര്‍ സ്വദേശികളായ ദമ്പതികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി. കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം കുറച്ച് നേരം കുടുംബത്തോടൊപ്പം സ്മയം ചെലവഴിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടി മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.എം.സി.സി നേതൃത്വവുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്തു. ട്രാവല്‍സ് ജീവനക്കാരനായ റിജേഷും, സ്‌കൂള്‍ അധ്യാപികയായ ജിഷിയും കഠിനാധ്വാനം കൊണ്ട് ജീവിതം കുരുപ്പിടിപ്പിച്ചു വരുമ്പോഴാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചിരിക്കുന്നത്. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി വെച്ചാണ് ഇവര്‍ യാത്രയാകുന്നത് എന്നതും മനസ്സിനെ വല്ലാതെ അസ്വസ്ഥപെടുത്തുന്ന ഒന്നായിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദുബായ് ദേരയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച വേങ്ങര ചേറൂര്‍ സ്വദേശികളായ ...
Information

പുല്‍വാമ ഭീകരാക്രമണം ; ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നത്, സൈനികരുടെ ജീവന് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണം : എളമരം കരീം എംപി

ദില്ലി : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നാല്പത് സിആര്‍പിഎഫ് ജവാന്മാരുടെ ജീവന് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് എളമരം കരീം എംപി. പുറത്തുവന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. പുല്‍വാമ ആക്രമണസമയത്തെ സാഹചര്യം കേന്ദ്രം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് തനിക്ക് ഉണ്ടായിരുന്ന ആശങ്കകള്‍ സൂചിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് നിശബ്ദനായിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്. സൈന്യത്തിന്റെ സുരക്ഷിത യാത്രയ്ക്ക് ആവശ്യമായ സാഹചര്യം ഉണ്ടാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ആഭ്യന്തര മന്ത്രാലയവും കാണിച്ച അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് നിരവധി ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് കാരണം. സിആര്‍പിഎഫ് ആവശ്യപ്പെട്ടതനുസരിച്ച് മോദി സര്‍ക്കാര...
Information, Politics

സിൽവർലൈൻ എംവി ഗോവിന്ദന്റെ വ്യാമോഹം മാത്രം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നത്. വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിക്കപ്പെട്ടപ്പോൾ മലയാളികൾ എല്ലാവരും അഹ്ലാദിക്കുകയും സിപിഎമ്മും കോൺഗ്രസും ദുഖിക്കുകയുമാണ് ചെയ്തത്. കമ്മീഷൻ അടിക്കാൻ സാധിക്കാത്തതാണ് ഇരുമുന്നണികളുടേയും നിരാശയ്ക്ക് കാരണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപ മുതൽ മുടക്കി കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയായ സിൽവർലൈനിനും വേണ്ടി ഇടതുപക്ഷം വാശിപിടിക്കുന്നത് കയ്യിട്ട് വാരാൻ മാത്രം ഉദ്ദേശിച്ചാണ്. കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി നടപ്പിലാക്കാൻ മോദി സർക്കാർ ഒരിക്കലും അനുവദിക്കില്ല. വന്ദേഭാരത് സംസ്ഥാനത്തിന് കേന്ദ്ര...
Feature, Health,, Information

ജില്ലയിലെ 8 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാകുന്നു; ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

മലപ്പുറം : ജില്ലയിലെ 8 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നു. 1.59 കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകിരിച്ച കേന്ദ്രങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച (ഏപ്രില്‍ 17) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. നവകേരള കര്‍മ്മ പരിപാടിയുടെ ഭാഗമായി ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. മമ്പാട് പ്രാഥമികാരോഗ്യകേന്ദ്രം, നെടിയിരിപ്പ് പ്രാഥമികാരോഗ്യകേന്ദ്രം, തുവ്വൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, ഈഴുവതിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം , പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, ഒതുക്കുങ്ങല്‍ പ്രാഥമികാരോഗ്യകേന്ദ്രം, വെളിയങ്കോട് പ്രാഥമികാരോഗ്യകേന്ദ്രം , ഊരകം പ്രാഥമികാരോഗ്യകേന്ദ്രം എന്നീ ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. സര്‍ക്കാരിന്റെ നൂറുദിന...
Accident, Information

നിയന്ത്രണം വിട്ട പാഴ്‌സല്‍ വണ്ടി കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറി ; ഒന്നര വയസുകാരിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

തൊടുപുഴ : വാഴക്കുളം മടക്കത്താനത്ത് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഴ്‌സല്‍ വണ്ടി പാഞ്ഞുകയറി 3 പേര്‍ മരിച്ചു. മടക്കത്താനം കൂവേലിപ്പടി സ്വദേശികളായ പ്രജേഷ് പോള്‍ (36), മകള്‍ അല്‍ന (ഒന്നര വയസ്സ്), മേരി ജോണ്‍ (60) എന്നിവരാണ് മരിച്ചത്. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ നിയന്ത്രണം വിട്ടുവന്ന പാഴ്‌സല്‍ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദേശത്തുനിന്ന് ആറുകിലോമീറ്ററുള്ള ആശുപത്രിയിലേക്കെത്തിക്കും മുമ്പ് തന്നെ മൂന്നുപേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ തൊടുപുഴ സ്മിത മെമ്മോറിയല്‍ ആശുപത്രിയില്‍. ബ്ലൂഡാര്‍ട്ടിന്റെ പാഴ്‌സല്‍ വാഹനമാണ് അപകടത്തില്‍പെട്ടത്....
Information, Politics

താമര വിട്ട് കൈ പിടിച്ച് ജഗദീഷ് ഷെട്ടര്‍ ; കര്‍ണാടക മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസില്‍, ബിജെപിക്ക് തിരിച്ചടി

ബെംഗലൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍. തുറന്ന മനസ്സോടെയാണ് കോണ്‍ഗ്രസിലെത്തിയതെന്നും തന്നെ കോണ്‍ഗ്രസ് ഹൃദയപൂര്‍വം സ്വാഗതം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക പിസിസി ഓഫിസില്‍ എത്തിയ ഷെട്ടര്‍ അംഗത്വം സ്വീകരിച്ചു. ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെട്ടര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് വിവരം. തന്നെ ക്ഷണിച്ചത് മല്ലികാര്‍ജുന്‍ ഖര്‍ഗെ മുതല്‍ ഡി കെ ശിവകുമാര്‍ വരെയുള്ള നേതാക്കള്‍ ഒന്നിച്ചാണെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷെട്ടര്‍ പറഞ്ഞു. മുതിര്‍ന്ന ദേശീയ, സംസ്ഥാന നേതാക്കന്മാരുടെ സാന്നിധ്യത്തിലാണു ഷെട്ടറിന്റെ കോണ്‍ഗ്രസ് പ്രവേശനം. അര്‍ധരാത്രി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഷെട്ടറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ തീ...
Information

തൃശൂരില്‍ അടക്ക മോഷണം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനം ; യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കിള്ളിമംഗലത്ത് വീട്ടില്‍ അടക്ക മോഷണം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മെഡി. കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ചേലക്കര കിള്ളിമംഗലത്ത് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. കിള്ളിമംഗലം പ്ലാക്കല്‍ പീടികയില്‍ അടക്ക മൊത്ത വ്യാപാരിയായ അബാസിന്റെ വീട്ടില്‍ നിന്നാണ് തുടര്‍ച്ചയായി അടക്ക മോഷണം പോയത്. ഏതാനും നാളുകളായി സിസിടിവി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. സംഭവ സമയത്ത് ഇവിടെ മോഷണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ചിത്രങ്ങള്‍ പോലീസീന് ലഭിച്ചു....
Accident, Information

താനൂര്‍ സ്‌കൂള്‍ പടിയില്‍ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഇരു വാഹനത്തിനും തീ പിടിച്ചു ; ഒരാള്‍ മരിച്ചു

ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഇരു വാഹനത്തിനു തീ പിടിച്ചു ഒരാള്‍ മരണപ്പെട്ടു. താനൂര്‍ സ്‌കൂള്‍ പടിയിലാണ് അപകടം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
Information

മലയാളി വിദ്യാര്‍ത്ഥിനി ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

കോട്ടയം: മലയാളി വിദ്യാര്‍ത്ഥിനി ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്. ബെംഗളൂരു ജെയിന്‍ കോളേജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ഡോണ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. സൗദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയാണ് ഡോണ. അമ്മ: മാറിക തടത്തില്‍ ജെസ്സി. സഹോദരി: ഡ്രിയ....
Accident, Information

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം റോഡരുകില്‍ തന്നെ മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 24 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി. ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം....
Information

പി.വൈ.എസ് ഇഫ്ത്താര്‍ സംഗമം നാടിന്റെ സംസ്‌കാരം വിളിച്ചോതി

വേങ്ങര : ജാതി, മത, ഭേതമന്യ പരിപ്പില്‍പാറ യുവജന സംഘം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വൈകിട്ട് 5-ന് ഒരു നാടിന്റെ സൗഹാര്‍തം, ഐക്യം, മതസൗഹാര്‍തത്തിലും ഒരു ക്ലബ്ബിന്റെ പങ്കാളിത്യത്തെ കുറിച്ച് സ്‌നേഹസംഗമം നടന്നു. ജനപ്രതിനിതികള്‍, മതപുരോഹിതര്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകള്‍ പങ്കെടുത്ത സ്‌നേഹ സംഗമം ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സഹീര്‍ അബ്ബാസ് നടക്കല്‍ അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസല്‍, ബ്ലോക്ക് മെമ്പര്‍ സഫീര്‍ ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കുറുക്കന്‍ മുഹമ്മദ്, സി.പി ഖാദര്‍, റഫീഖ് ചോലക്കന്‍ , യൂസുഫലി വലിയോറ, ഉണ്ണികൃഷ്ണന്‍ , ആരിഫ മടപ്പള്ളി, ആസ്യ മുഹമ്മദ്, നഫീസ എ.കെ, മൈമൂന, വേങ്ങര/ഊരകം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ , പരപ്പില്‍ പാറ മസ്ജിദ് മുദരിസ്സ് അബ്ദുല്‍ കരീം മാഹിരി ശ്രീ കുണ്ടൂര്‍ ചോ...
Information, Malappuram

മലപ്പുറത്ത് ബിസ്‌ക്കറ്റിനും മിഠായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 3000 കിലോ ഹാന്‍സും 1.20 ലക്ഷം രൂപയും പിടികൂടി

മലപ്പുറം : മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ ലോറിയില്‍ ബിസ്‌ക്കറ്റിനും മിട്ടായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാന്‍സ് എക്സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ കുലുക്കല്ലൂര്‍ ചുണ്ടമ്പറ്റ അറക്കവീട്ടില്‍ അബ്ദുല്‍ ഷഫീഖ് (35), വല്ലപ്പുഴ മുളയംകാവ് മണ്ണാടം കുന്നത്ത് വീട്ടില്‍ അബ്ദുല്‍ റഹിമാന്‍ (35) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,20,000 രൂപയും പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജന്‍സും വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പിടികൂടിയത്. ലോറിയില്‍ പുറം ഭാഗത്ത് പരിശോധനയില്‍ കാണുന്ന ഭാഗങ്ങളിലെല്ലാം ബിസ്‌ക്കറ്റ് പാക്കെറ്റുകള്‍ അടുക്കി വെച്ച് രാത്രി ഒരു മണിയോടെ ചെക്ക് പോസ്റ്റ് കടത്താനുള്ള ശ്രമത്തിനിടെയാണ് പാലക്കാട് ജില്ലയിലെ വല്ലപ്പുഴ ...
Accident, Information

ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

പാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
Information

മോദിയുടെ വിഷു കൈനീട്ടം : വന്ദേഭാരത് കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലയാളികള്‍ക്കുള്ള വിഷുകൈനീട്ടമായ വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രധാനമന്ത്രിയോടും കേന്ദ്ര റെയില്‍വെ മന്ത്രിയോടും കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി പറയുന്നെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിനെതിരെയുള്ള ഇടത്-വലത് മുന്നണികളുടെ പ്രതികരണം മലയാളികള്‍ അവജ്ഞയോടെ തള്ളിക്കളയും. ആദ്യം വന്ദേഭാരത് ട്രെയിന്‍ ഒരിക്കലും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ വന്ദേഭാരത് അനുവദിച്ചത് ബിജെപിക്ക് രാഷ്ട്രീയ നേട്ടത്തിനാണെന്നാണ് ഇവര്‍ പറയുന്നത്. വികസനമാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി മനസിലാക്കണം. വന്ദേഭാരതിന്റെ പതിമൂന്നാം നമ്പര്‍ ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. വികസന കാര്യത്തില...
Accident, Information

വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂര്‍ അങ്കണവാടി റോഡിലെ പകുരന്‍ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകള്‍ ജസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ചികിത്സയിലിരിക്കെ രാത്രി ഒന്‍പതരയോടെയാണ് ജസ ഫാത്തിമ മരിച്ചത്. അപകടത്തില്‍ മൂന്നു കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ആദിലിനെ (എട്ട്) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ജസ ഫാത്തിമയുടെ സഹോദരി ലിന്‍സ മെഹറിന്‍ (അഞ്ച്), അസ്ഹബ്ബ (ഏഴ്) എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുപ്പം എം.എം.യു.പി. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജസ ഫാത്തിമ...
Feature, Information

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ താനൂര്‍ മണ്ഡലത്തിലെ തീരസദസ്സ് ഒരുങ്ങുന്നു

താനൂര്‍ : സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും, പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന തീരസദസ്സ് താനൂരില്‍ മെയ് 11ന് നടക്കും. പരിപാടിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രാദേശിക പ്രശ്‌നങ്ങളും, വികസന സാധ്യതകളും വിശകലനം ചെയ്യും. തീര സദസ്സിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് പരാതികള്‍ രേഖപ്പെടുത്താനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമായിട്ടുണ്ട്. ഏപ്രില്‍ 15 വരെയാണ് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരം. ഫിഷറീസ് ഓഫീസ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍, വാര്‍ഡ് തലം എന്നിവ കേന്ദ്രീകരിച്ച് പരാതികള്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. പരിപാടിയുടെ ഭാഗമായി താനൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ,ഹജ്ജ് റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. താ...
Information

കാസര്‍കോട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

കാസര്‍കോട് : കാസര്‍കോട് ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. തെങ്ങ് കയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. ഭാര്യ സുഗന്ധിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണി സ്ഥിരമായി മദ്യപിന്നയാളാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വഴക്കിനിടെ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പരിക്കേറ്റ സുഗന്ധി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്....
Information, Politics

പിണറായി സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പി ; വിഡി സതീശന്‍

തിരുവനന്തപുരം : നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷം ചിത്രീകരിച്ചതിന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഏകപക്ഷീയവും അപലപനീയവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് സംസ്ഥാന സര്‍ക്കാരിന്റേയും നയമെന്നും അദ്ദേഹം പറഞ്ഞു. എട്ട് പ്രതിപക്ഷ എം.എ.എമാരുടെ പി.എമാര്‍ക്കും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് നോട്ടിസ് നല്‍കിയിരുന്നു. മന്ത്രിമാരുടേയും ഭരണപക്ഷ എം.എല്‍.എമാരുടേയും സ്റ്റാഫംഗങ്ങള്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് നോട്ടീസ് നല്‍കാന്‍ നിയമസഭാ സെക്രട്ടേറിയറ്റ് ബോധപൂര്‍വ്വം മറന്നതാണോ? അതോ മുഖ്യമന്ത്രിയെ ഭയമാണോ? ...
error: Content is protected !!