Information

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ; കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസില്‍
Information, Politics

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ; കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസില്‍

ബെംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസിലേക്ക്. താന്‍ മുന്‍പ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇത്തവണ ലഭിക്കാതെ വന്നതാണ് ലക്ഷ്മണ്‍ സാവഡി ബിജെപി അംഗത്വം രാജി വെക്കാന്‍ കാരണം. അതേസമയം അതാനി മണ്ഡലത്തില്‍ കോണ്‍ഗ്രസിനു വേണ്ടി ജനവിധി തേടുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ അറിയിച്ചു. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് സിദ്ധരാമയ്യയുടെ വസതിയില്‍ വച്ച് ലക്ഷ്മണ്‍ സാവഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബെലഗാവി അതാനി സീറ്റില്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സാവദി ബിജെപിയില്‍ നിന്ന് രാജിവച്ചത്. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ അടുത്ത അനു...
Information

മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ കടിച്ചു കീറി ; നായക്കെതിരെ പൊലീസില്‍ പരാതി

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുടെ പോസ്റ്റര്‍ കീറിയെന്ന് ആരോപിച്ച് നായക്കെതിരെ പൊലീസില്‍ പരാതി. ഒരു നായ ചുമരിലൊട്ടിച്ച പോസ്റ്റര്‍ കടിച്ചു കീറി വലിച്ച് ചുമരില്‍ നിന്ന് പറിച്ചു കളയുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തെലുങ്കുദേശം പാര്‍ട്ടിയിലെ പ്രവര്‍ത്തകയായ ദസരി ഉദയശ്രീ നായക്കെതിരെ വിജയവാഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി) സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാംപയിന്റെ ഭാഗമായാണ് ജഗനണ്ണ മാ ഭവിഷ്യതു (ജഗന്‍ അണ്ണാ നമ്മുടെ ഭാവി) എന്ന മുദ്രാവാക്യമുള്ള സ്റ്റിക്കര്‍ വീടിന്റെ ചുമരില്‍ ഒട്ടിച്ചത്. ഈ പോസ്റ്ററാണ് നായ കടിച്ചു കീറിയത്. നായ ചുമരിലൊട്ടിച്ച പോസ്റ്റര്‍ കടിച്ചു കീറി പറിച്ചു കളയുന്നത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആന്ധ്ര പ്രദേശില്‍ നായ പോലും ജഗന്‍മോഹന്‍ റെഡ്ഢിയെ അപമാനിക്ക...
Education, Information

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കി ; എന്‍സിഇആര്‍ടി നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ എന്‍സിഇആര്‍ടി നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മതനിരപേക്ഷ ഇന്ത്യയുടെ കാവലാളും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ എന്‍സിഇആര്‍ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഖുതബ് മിനാരത്തിന്റെ ഉയരങ്ങളില്‍ നിന്നും ഒരു മാലാഖ ഇറങ്ങി വന്ന്, ഹിന്ദു-മുസ്ലിം ഐക്യം തകര്‍ന്നാല്‍ 24 മണിക്കൂറുകള്‍ കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എന്നോട് പറഞ്ഞാല്‍, ആ സ്വാതന്ത്ര്യം ഞാന്‍ വേണ്ട എന്ന് വെയ്ക്കും.' - സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരപോരാളികളെയും ത്രസിപ്പിച്ച ഈ വാക്കുകള്‍ മൗലാനാ അബുള്‍ കലാം ആസാദിന്റേതാണെന്നും അദ്ദേഹത്തെ പാഠപുസ്തക...
Accident, Information

ഹരിപ്പാട് കായലില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കൂടി കണ്ടെത്തി,

ആലപ്പുഴ : ഹരിപ്പാട് കായലില്‍ കാണാതായ ഒരു വിദ്യാര്‍ഥിയുടെ കുടി മുതദേഹം കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മഹാദേവികാട് പാരൂര്‍ പറമ്പില്‍ പ്രദീപ് രേഖ ദമ്പതികളുടെ മകന്‍ ദേവപ്രദീപ് (13), ചിങ്ങോലി അശ്വനി ഭവനത്തില്‍ വിഷ്ണു (13) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഗൗതം കൃഷ്ണ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. മൃദദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍. കായലില്‍ എന്‍ടിപിസിക്ക് സമീപം വൈകിട്ടാണ് സംഭവം ഉണ്ടായത്. കായംകുളം ചൂളതെരുവില്‍ എന്‍ ഡി പി സി യുടെ സോളാര്‍ പാനല്‍ കാണാന്‍ എത്തിയതാണ് വ്യാര്‍ത്ഥികള്‍. പിന്നീട് കായംകുളം കായലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്....
Information

ലണ്ടനിൽ ആയിരങ്ങൾ പങ്കെടുത്ത മെഗാ ഇഫ്‌താർ ഒരുക്കി ബ്രിട്ടൻ കെഎംസിസി

ബ്രിട്ടൻ കെ. എം. സി. സി യുടെ ഈ വർഷത്തെ ഇഫ്ത്താർ മീറ്റ്‌ ലണ്ടൻ വിൽസ്ഡൺഗ്രീനിൽ വെച്ച്‌ നടന്നു.ലണ്ടനിലെ ഏറ്റവും വലിയ ഇഫ്ത്താർ മീറ്റായി കണക്കാക്കപ്പെടുന്ന ഈ പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു. ഇഫ്ത്താറിൽ പങ്കെടുക്കാനെത്തിയ മുഴുവൻ ആളുകൾക്കും എല്ലാ വിധ സൗകര്യങ്ങളുമൊരുക്കുന്നതിൽ കെ. എം. സി.സി ഭാരവാഹികൾ അതീവ ശ്രദ്ധപുലർത്തിയിരുന്നു. കെഎംസിസി യുടെ ഇഫ്താർ മീറ്റിന് ബ്രിട്ടനിലെ വിവിധ പ്രവിശ്യകളിൽ നിന്നും ആളുകൾ പങ്കെടുത്തു .പരിപാടിക്ക്‌ കെ. എം. സി. സി ഭാരവാഹികളായ അസ്സൈനാർ കുന്നുമ്മൽ, സഫീർ പേരാംബ്ര, അർഷദ്‌ കണ്ണൂർ, നുജൂം ഇരീലോട്ട്‌, കരീം മാസ്റ്റർ മേമുണ്ട, സുബൈർ കവ്വായി, അബ്ദുസ്സലാം പൂഴിത്തല, സുബൈർ കോട്ടക്കൽ, അശ്രഫ്‌ കീഴൽ, നൗഫൽ കണ്ണൂർ, ജൗഹർ, സാജിദ്‌, മഹബൂബ്‌, സൈതലവി, മുദസ്സിർ, സാദിഖ്‌, റജീസ്‌,മുഹ്സിൻ , റംഷീദ്‌, ഷുഹൈബ്‌ തുടങ്ങിയവർ നേതൃത്വം നൽകി....
Information, Politics

ചൈനയും ക്യൂബയുമല്ല ഇന്ത്യ, സിപിഎം ക്രിസ്ത്യന്‍ സഭകളെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ക്രിസ്ത്യന്‍ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ മതമേലദ്ധ്യക്ഷന്‍മാരെ അപമാനിച്ചത് അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ആക്ഷേപിച്ചും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയും മതപുരോഹിതന്‍മാരെ പിന്തിരിപ്പിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിനും വര്‍ഗീയ പ്രീണനത്തിനുമെതിരെ കേരളത്തിലെ ക്രൈസ്തവര്‍ പ്രതികരിക്കുന്നതാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കാന്‍ കാരണം. എന്നാല്‍ കോണ്‍ഗ്രസ് പതിവുപോലെ ഈ കാര്യത്തിലും മൗനം പാലിക്കുന്നത് സിപിഎമ്മിനെ പിന്തുണയ്ക്കുന്നത് കൊണ്ടാണ്. മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് പീപ്പിള്‍സ് ഡെമോക്രസിയുടെ ക്രൈസ്തവ വിരുദ്ധ ലേഖനത്തെ പിന്തുണയ്ക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ ...
Information

മന്ത്രിസഭാ വാര്‍ഷികം: ജില്ലാതല ആഘോഷങ്ങള്‍ക്ക് വേദിയാകാന്‍ ഒരുങ്ങി പൊന്നാനി

ഒരാഴ്ച നീളുന്ന സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് വേദിയാകാന്‍ ഒരുങ്ങി പൊന്നാനി എ.വി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ സംഘാടക സമിതി യോഗം പുരോഗതി വിലയിരുത്തി. പൊന്നാനി എ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെയ് 4 മുതല്‍ 10 വരെയായി നടക്കുന്ന എന്റെ കേരളം മെഗാ മേളയോടനുബന്ധിച്ച് ഒരുക്കേണ്ട പ്രദര്‍ശന - വിവണന സ്റ്റാളുകള്‍, ഭക്ഷ്യ മേള, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. 'യുവതയുടെ കേരളം' എന്നതാണ് ഇക്കുറി മേളയുടെ പ്രധാന തീം. ഒപ്പം 'കേരളം ഒന്നാമത് എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു ഉപതീമും ഉണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍...
Information

80 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കോട്ടയ്ക്കലിൽ 2 യുവാക്കൾ പൊലീസ് പിടിയിൽ

ഊരകം ഒകെ മുറി തെക്കേപ്പറമ്പിൽ മുസ്തഫയെ (42)യും ഇരിങ്ങല്ലൂർ എരണിയൻ സൈതലവി(35) യെയുമാണ് പറപ്പൂർ റോഡിൽ നടന്ന വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറിന്റെ മുൻ സീറ്റിന്റെ ചുവട്ടിൽ രഹസ്യഅറയിലാണ് പണം സൂക്ഷിച്ചിരുന്നത്.
Education, Information

സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ പദ്ധതി: കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു

മലപ്പുറം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ പദ്ധതി വിജയിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗം കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ യോഗം ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അടുത്തയാഴ്ച പ്രത്യേക യോഗങ്ങള്‍ ചേരും. എല്ലാ വാര്‍ഡുകളിലും 18നും 50നും ഇടയില്‍ പ്രായമുള്ള പഠിതാക്കളെ കണ്ടെത്താന്‍ ഈ മാസം സര്‍വേ പൂര്‍ത്തിയാക്കും. ഇവര്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പഠന കേന്ദ്രങ്ങള്‍ ഒരുക്കി ജൂണ്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. പഠന കേന്ദ്രങ്ങളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, സംഗമങ്ങള്‍, കലാ സാഹിത്യ മത്സരങ്...
Information, Politics

മതഭീകരവാദത്തിന്റെ കേന്ദ്രമായി കേരളം മാറി, പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കും : കെ.സുരേന്ദ്രന്‍

കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം വലിയ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി ഭരണരംഗത്ത് പരാജയപ്പെട്ട രണ്ട് മുന്നണികളും ഇതുവരെ മുന്നോട്ട് പോയത് ന്യൂനപക്ഷ കേന്ദ്രീകൃതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉറപ്പിലായിരുന്നു. എന്നാല്‍ രണ്ട് പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളും ഈ മുന്നണികളെ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കൊച്ചിയില്‍ നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഈ രണ്ട് മുന്നണികളുടേയും മുഖമുദ്ര. ഒത്തുതീര്‍പ്പ് രാഷ്ട്രീയവും പരസ്പര സഹകരണവുമായി യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിക്കുകയാണ്. ഇന്ത്യയിലെ ജീവിക്കാന്‍ കൊള്ളാത്ത സംസ്ഥാനമായി ഇവര്‍ കേരളത്തെ മാറ്റി. മതഭീകരവാദത്തിന്റെ കേന്ദ്രമായി കേരളം മാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ക്രൈസ്തവര്‍ക്ക് ആശംസകള്‍ ...
Feature, Information

ജില്ലാ സപ്ലൈ ഓഫീസ് സിവില്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തുന്നു: കെട്ടിട നിര്‍മാണം അവസാന ഘട്ടത്തില്‍

മലപ്പുറം : ജില്ലാ സപ്ലൈ ഓഫീസിനായി മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. ഫര്‍ണിഷിംഗ്, വൈദ്യുതീകരണ ജോലികള്‍ ഉള്‍പ്പടെ പൂര്‍ത്തിയാകുന്നതോടെ പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി അറിയിച്ചു. 1.30 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. രണ്ട് നിലകളിലായുള്ള കെട്ടിടത്തില്‍ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് വര്‍ഷം മുമ്പാണ് കാലപ്പഴക്കത്തെ തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ വകുപ്പിന്റെ ഓഫീസ് കെട്ടിടം പൊളിക്കുന്നത്. തുടര്‍ന്ന് കാവുങ്ങലിലെ വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. നിലവില്‍ സ്വകാര്യ കെട്ടിടത്തില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് ജില്ലാ സപ്ലൈസ് ഓഫീസര്‍ ഉള്‍പ്പടെ 20ലധികം ഉദ്യോഗസ്ഥര്‍ ജോലി ചെയ്ത് വരുന്നത്. ജില്ലയില്‍ ഏഴ്...
Information

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടി : ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരാഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു

പൊന്നാനി : ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു. ഏപ്രില്‍ 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി കേന്ദ്രം ഉദ്ഘാടനം ചെയ്യും. സെന്റര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. നിരവധി രോഗികള്‍ ആശ്രയിക്കുന്ന പൊന്നാനി ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. നിലവില്‍ സ്ഥലപരിമിതിയുള്ള കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സ്ഥലസൗകര്യം ഒരുക്കുന്ന തരത്തിലാണ് ക്രമീകരണ പ്രവൃത്തികള്‍ നടത്തിയത്. ആശുപത്രി ലാബ്, ഫാര്‍മസി, പ്രവേശന കവാടം എന്നിവ ക്രമീകരിച്ചു. നാഷണല്‍ ഹെല്‍ത്ത് ...
Information

വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി കട്ടില്‍ വിതരണം ചെയ്തു

പൊന്നാനി : വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം കട്ടിലുകള്‍ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. നഗരസഭാ ഓഫീസില്‍ നടന്ന വിതരണോദ്ഘാടനം അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നുമായി 60 വയസ് കഴിഞ്ഞ 255 പേര്‍ക്കാണ് സൗജന്യമായി കട്ടില്‍ നല്‍കുന്നത്. 11,09,250 രൂപയാണ് നഗരസഭ പദ്ധതിക്കായി നീക്കിവെച്ചത്. കേരള സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡാണ് കട്ടിലുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷീനാ സുദേശന്‍, ഒ.ഒ ഷംസു, കൗണ്‍സിലര്‍മാരായ കെ.ഗിരീഷ് കുമാര്‍, മഞ്ചേരി ഇക്ബാല്‍, സി.വി സുധ, ബീവി, കെ.വി ബാബു, ഷാഫി, ഷാലി പ്രദീപ്, കെ.രാധാകൃഷ്ണന്‍, നഗരസഭാ സെക്രട്ടറി എസ്. സജി റൂന്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പി.പി മോഹനന്‍...
Accident, Information, Other

വാഹന ഉടമയുടെ അപകട മരണം: ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ല -ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ 'ഫ്യൂച്ചര്‍ ജനറലി' ഇന്‍ഷ്വൂറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 'ടവേര' കാറിന്റെ ഉടമയായിരുന്ന ഭര്‍ത്താവ് കുര്യന്‍ 2015 ഡിസംബര്‍ 29ന് രാത്രി 12.15 മണിയോടെ ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷ്വൂറന്‍സ് പോളിസിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷ്വൂറന്‍സ് പോളിസി പ്രകാരം നല്‍കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ഇന്‍ഷ്വൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സുകൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന്നില്...
Information

പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനം ഓടിച്ചു ; പിതാവിന് പിഴ

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് 30,250 രൂപ പിഴയടക്കാന്‍ വിധിച്ച് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. തിണ്ടലം വടക്കുംപ്പുറം പുല്ലാണിക്കാട്ടില്‍ അബ്ദുല്‍ മുഖദിനാണ് പിഴ വിധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ 25ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്ന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുട്ടിയെ പിടികൂടിയത്....
Information

മുന്‍ കാമുകിയുടെ വിവാഹം മുടക്കാന്‍ യുവതിയുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

മലയിന്‍കീഴ് : മുന്‍ കാമുകിയുടെ വിവാഹം മുടക്കുന്നതിനു യുവതിയുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. 4 വര്‍ഷത്തിലേറെയായി യുവതിയുമായി പ്രണയത്തിലായിരുന്ന വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടില്‍ വിജിനെ (22)യാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ഉടന്‍ കൈമാറും. വിജിനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയും യുവതിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പ്രണയകാലത്ത് പകര്‍ത്തിയ യുവതിയുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു പ്രതി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും യുവതി വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ വീട്ടിലെത്തിയ മൊബൈല്‍ ഫോണിലുള്ള ഈ ചിത്രങ്ങള്‍ ബന്ധുക്കളെ കാണിക്കുകയും ചെയ്തത...
Accident, Crime, Information

മലപ്പുറത്ത് ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവര്‍ന്നു ; രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറം: നിലമ്പൂര്‍-മഞ്ചേരി ദേശീയപാതയില്‍ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവര്‍ന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. ആലപ്പുഴ രാമപുരം സ്വദേശി വിമല്‍ കുമാര്‍ എന്ന ഉണ്ണി (32), ആലപ്പുഴ മുതുകുളം സ്വദേശി കടേശ്ശേരില്‍ മിഥുലേഷ് (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. ഈ മാസം മൂന്നിന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇരുമ്പുഴി സ്വദേശിയായ യുവാവ് ബൈക്കില്‍ കൊണ്ടുവരികയായിരുന്ന 26 ലക്ഷം രൂപയാണ് സിഫ്റ്റ് കാറിലും ബൈക്കിലുമായി പിന്‍തുടര്‍ന്ന സംഘം കവര്‍ന്നത്. യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, നിലമ്പൂര്‍ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീ...
Information

കാണാതായ വയോധികനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായ വയോധികനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാണിപാറ സ്വദേശി രാജനെയാണ് (80) മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങി.
Crime, Information

റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; രണ്ട് പേര്‍ പിടിയില്‍

കൊച്ചി: പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കഞ്ചാവ് നിറച്ച കാര്‍ രഹസ്യമായി നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശികളായ ഷജീര്‍ , ഷെമീര്‍ എന്നിവരാണ് പിടിയിലായത്. വാടകയ്ക്ക് നല്‍കിയ കാര്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ഉടമ നടത്തിയ അന്വേഷണത്തില്‍ ഏപ്രില്‍ ഏഴിനാണ് പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് ചാക്കുകളില്‍ കഞ്ചാവ് കണ്ടെത്തിയത്. ഈ സംഭവത്തിലാണ് അറസ്റ്റ്. ഷജീറിനെയും ഷെമീറിനേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ മാസം അഞ്ചിന് അമ്പലമേടുനിന്ന് 16 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസില്‍ റിമാന്‍ഡിലുള്ള അക്ഷയ് രാജിന്റെ സംഘമാണ് കാര്‍ പള്ളുരുത്തിയില്‍ ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. അക്ഷയ് രാജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂവെന്ന് പൊലീസ് ...
Information

ഡോ. ബഹാഉദ്ദീന്‍ നദ്‌വി
മോറോക്കന്‍ രാജാവിന്റെ റമദാന്‍ അതിഥി

തിരൂരങ്ങാടി:  മോറോക്കന്‍ രാജാവ് അമീര്‍ മുഹമ്മദ് ബിന്‍ ഹസന്റെ റമദാന്‍ അതിഥിയായി ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ക്ഷണം.റമദാനില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടക്കുന്ന വിജ്ഞാന സദസ്സുകള്‍ക്ക് നേതൃത്വം നല്‍കാനാണ് അവസാന പത്തിലെ അതിഥിയായി സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ക്ഷണം ലഭിച്ചത്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത പണ്ഡിതരും മുഫ്തിമാരും അക്കാദമിക വിദഗ്ദരും അതിഥികളായി സംബന്ധിക്കുന്ന വിദ്വല്‍സദസ്സുകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇത് മൂന്നാം തവണയാണ് ഡോ. നദ്‌വി മോറോക്കയിലേക്ക് തിരിക്കുന്നത്.1963-ല്‍ അമീര്‍ മുഹമ്മദ് ഹസന്‍ രണ്ടാമനാണ് 'ദുറൂസുല്‍ ഹസനിയ്യ' എന്ന പേരില്‍ റമദാനിലെ പണ്ഡിത സദസ്സ് ആരംഭിച്ചത്. സഈദ് റമദാന്‍ ബൂത്വി, ശൈഖ് മുഹമ്മദ് മുതവല്ലി അശ്ശഅ്‌റാവി, മുന്‍ ശൈഖുല്‍ അസ്ഹര്‍ മുഹമ്മദ് സയ്യിദ് ഥന്‍ഥാവി, സയ്യിദ് അബുല്‍ ഹസന്‍ അ...
Accident, Information

റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു

പാലക്കാട്: വാളയാറില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു. വാളയാര്‍ സ്വദേശി രാധാമണിയാണ് (38) മരിച്ചത്. രാവിലെ 8 മണിക്കാണ് സംഭവം. യുവതിയ്ക്ക് കേള്‍വി പ്രശ്നമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Information

പാറമേക്കാവ് ദേവസ്വം കൊമ്പന്‍ ദേവീദാസന്‍ ചരിഞ്ഞു

തൃശൂര്‍: പാറമേക്കാവ് ദേവസ്വത്തിന്റെ തിടമ്പാന ദേവീദാസന്‍ ചരിഞ്ഞു. 60 വയസ്സായിരുന്നു. ഒരു വര്‍ഷമായി സുഖമില്ലാതിരുന്ന ആന ഇന്നലെ രാത്രി 11.30നാണ് ചരിഞ്ഞത്. 2001 ല്‍ കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ നിന്ന് വാങ്ങിയ ആനയെ ആ വര്‍ഷത്തെ പൂരം കൊടിയേറ്റ് ദിവസമാണ് നടയിരുത്തിയത്. പ്രായാധിക്യം മൂലം കഴിഞ്ഞ കുറച്ചു നാളായി അവശനായിരുന്നു. 21 വര്‍ഷം തൃശുര്‍ പൂരം പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ 15 ലെ താരമാണ്. ചെറുപ്പത്തില്‍ സര്‍ക്കസിലെത്തിയ ആന പിന്നീട് കൂപ്പിലെത്തുകയായിരുന്നു. തുടര്‍ന്ന് 2001 ലാണ് ആനയെ വാങ്ങി നടയിരുത്തിയത്. 2001 ല്‍ രാത്രിപ്പൂരത്തിന് കോലമേന്തിയതും ദേവീദാസനാണ്. തുടര്‍ച്ചയായി 21 വര്‍ഷവും തെക്കോട്ടിറങ്ങുന്ന 15 ആനകളിലൊന്നായിരുന്നു ദേവീദാസന്‍. കഴിഞ്ഞ വര്‍ഷം അസുഖം കാരണം എഴുന്നള്ളിക്കാനായില്ല. പൂരം പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് പൂര നഗരിയെ കണ്ണീരിലാക്കി ദേവീദാസന്റെ വേര്‍പാട്. തൃശൂര്‍ പൂരവും, ആറാട്...
Information

നരഹത്യാ കുറ്റം നിലനില്‍ക്കും ; മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

കൊച്ചി : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധി. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. നരഹത്യ ഒഴിവാക്കിയ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 2019 ആഗസറ്റ് 3 നാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ഒന്നാം പ്രതിയായി ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനേയും കൂട്ടുപ്രതിയായി വഫായേയും ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അപകടം നടന്നതിനു പിന്നാലെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പുറത്തേക്കിറങ്ങി ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും...
Information

ട്രാഫിക് ഗ്രേഡ് എസ്‌ഐയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോഡ്: കാസര്‍കോഡ് ട്രാഫിക് ഗ്രേഡ് എസ്‌ഐയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു(54) ആണ് മരിച്ചത്. കാസര്‍ഗോഡ് ട്രാഫിക് സ്റ്റേഷന് പുറകിലുള്ള ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഭാര്യയോടും മകളോടും ഒപ്പം നേരത്തെ കാസര്‍ഗോഡ് തന്നെയാണ് വര്‍ഷങ്ങളായി താമസിച്ച് വന്നിരുന്നത്. ഒരുവര്‍ഷം മുമ്പ് ഭാര്യ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്നു. മകളും ഭാര്യയ്ക്ക് ഒപ്പമായിരുന്നു താമസം. ഇതിനുശേഷം ബൈജു പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റിയിരുന്നു. ബൈജുവിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
Crime, Information

ഒരു ലക്ഷം രൂപ വിലവരുന്ന അതിമാരക മാരകമയക്കുമരുന്നായ 30 ഗ്രാം MDMA യും 700 ഗ്രാം കഞ്ചാവുമായി രണ്ട് പേർ മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം വള്ളിക്കാപറ്റയിൽ 30 ഗ്രാം MDMA യും 700 ഗ്രാമോളം കഞ്ചാവുമായി കൂട്ടിലങ്ങാടി വള്ളിക്കാപറ്റ സ്വദേശികളായ. കൂരിമണ്ണിൽ പുളിക്കാമത്ത് വീട്ടിൽ ജാഫർ (30) കുറ്റീരി പുളിക്കാമത്ത് വീട്ടിൽ ജാഫറലി (30) എന്നിവരെയാണ് മലപ്പുറം എസ്.ഐ ജിഷിൽ . വി.യുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ആന്റി നെർക്കോട്ടിക് ടീം പിടികൂടിയത്. അറസ്റ്റിലായ രണ്ട് പേർക്കും കഞ്ചാവ്, അടിപിടി എന്നിവ ഉൾപെടെ നിരവധി കേസുകളുണ്ട്. മലപ്പുറം വള്ളിക്കാപറ്റ കേന്ദ്രീകരിച്ച് മയക്കുമരുനിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി S.സുജിത് IPS ന്റെ നിർദ്ദേശപ്രകാരം ജില്ലാ ആന്റി നർകോട്ടിക് ടീം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ഇന്ന് മലപ്പുറം എസ്.ഐ ജീഷിൽ. വി. എ.എസ് ഐ തുളസി പോലീസ് ഉദ്യോഗസ്ഥരായ , ദിനേഷ് ഇരുപ്പക്കണ്ടൻ, KK ജസീർ , R. ഷഹേഷ്, രതീഷ് എന്നിവരുടെ നേതൃത്വത്തിള്ളേ പോലീസ് സംഘമാണ് പ്...
Information

ഭാര്യയ്‌ക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവാവ് കോടതിയില്‍

സൂററ്റ്: ഭാര്യയ്‌ക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവാവ് കോടതിയില്‍. പത്ത് വര്‍ഷമായി ഭാര്യ ബലാത്സംഗം ചെയ്യുകയാണെന്ന് ആരോപിച്ച് ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ യുവാവാണ് കോടതിയെ സമീപിച്ചത്. മുന്‍ വിവാഹത്തെ കുറിച്ച് ഭാര്യ മറച്ചു വെച്ചുവെന്നും ലൈംഗികബന്ധം സ്ഥാപിക്കാന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ഭര്‍ത്താവിന്റെ ആരോപണം. ഭാര്യയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭാര്യ തനിക്ക് മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നുവെന്നും ഇക്കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും കുട്ടികളില്‍ ഒരാളുടെ പിതാവ് താനോ ഭാര്യയുടെ മുന്‍ ഭര്‍ത്താവോ അല്ലെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു....
Information

കൃഷിയിടത്തില്‍വെച്ച് കാട്ടാനയുടെ ആക്രമണം ; ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു

കണ്ണൂര്‍ : കൃഷിയിടത്തില്‍വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. എറണാകുളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായായ രാജഗിരി വാഴക്കുണ്ടം സെവന്‍സിലെ കാട്ടാത്ത് എബിന്‍ സെബാസ്റ്റ്യന്‍ (21) ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ എബിനെ നാട്ടുകാര്‍ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്നു പരിയാരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍വെച്ചാണ് എബിന്‍ സെബാസ്റ്റ്യന്‍ ആക്രമിക്കപ്പെട്ടത്. യുവാവിന്റെ നെഞ്ചില്‍ ആനയുടെ ചവിട്ട് ഏറ്റതായാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി....
Health,, Information

പച്ചക്കറികളും വിവിധതരം ഉത്പന്നങ്ങളും നോമ്പുതുറ വിഭവങ്ങളുമായി വിഷുച്ചന്തക്ക് തുടക്കമായി

കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം കുടുംബശ്രീ സി.ഡി.എസ് രണ്ടിന്റെയും ആഭിമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന വിഷു ചന്തക്ക് ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കമായി. മലപ്പുറം നഗരസഭാ അധ്യക്ഷന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജുമൈല തണ്ടുതുലാന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങളുണ്ടാക്കിയ പച്ചക്കറികളും വിവിധതരം ഉത്പന്നങ്ങളും നോമ്പുതുറ വിഭവങ്ങളും ചന്തയില്‍ വില്‍പ്പനക്കുണ്ട്. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ സക്കീര്‍ ഹുസൈന്‍, നൂറേങ്ങല്‍ സിദ്ധീഖ്, മറിയുമ്മ ഷെരീഫ്, സി.പി ആയിഷാബി, പി കെ അബ്ദുല്‍ ഹക്കീം, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംല റിയാസ്, വിനീത, ഷീന, കൗണ്‍സിലര്‍മാരായ സുരേഷ് മാസ്റ്റര്‍, സഹിര്‍, അബ്ദുല്‍സമദ് ഉലുവാന്‍, സല്‍മ, സമീറ, ശിഹാബ്, കദീജ എന്നിവര്‍ പങ്കെടുത്തു. വ്യാഴാഴ്ച ചന്ത അവസാനിക്കും....
Feature, Information

ഇനി നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം ; പൊന്നാനി ഹാര്‍ബര്‍ പാലം ഉദ്ഘാടനം 25ന്

പൊന്നാനി : ടൂറിസം, ഗതാഗത രംഗങ്ങളില്‍ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി ഹാര്‍ബര്‍ പാലം (കര്‍മ പാലം) ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നിളയോര പാതയെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 330 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. പാലം തുറക്കുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്നതിനൊപ്പം നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാനും സാധ്യമാകും. 12 മീറ്ററോളം വീതിയുള്ള പാലത്തില്‍ രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയുമുണ്ട്. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപ റോഡുണ്ട്....
Information

സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു ; ബോംബ് നിര്‍മ്മിക്കുന്നതിനിടെയെന്ന് സംശയം

തലശ്ശേരി: എരഞ്ഞോളി പാലത്ത് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാവുകയുള്ളൂ. ഇന്നലെ രാത്രിയാണ് സ്‌ഫോടനം നടന്നത്. വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്ര പരിചരണ വിഭാഗത്തിലുള്ള വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാവുകയുള്ളൂ. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി....
error: Content is protected !!