കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചാല്‍ നടക്കില്ല ; മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചാല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിച്ചു. ഇതുവരെ ചെയ്തതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കില്‍ സന്ദര്‍ശനം നല്ലതാണ്. കേരളത്തിലെ ബിജെപി നേതാക്കളും അരമനകള്‍ സന്ദര്‍ശിച്ചു. അതുകൊണ്ട് ദോഷമില്ല. കാരണം, കേരളത്തിന് പുറത്താണ് ക്രൈസ്തവ വേട്ട. ഇവിടെ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര അധികാരമുപയോഗിച്ച് ആര്‍എസ്എസും സംഘപരിവാറും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. മതന്യൂനപക്ഷങ്ങളെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ല എന്നതാണ് അവരുടെ നയം. കര്‍ണാടകയില്‍ ഭീകര ക്രൈസ്തവ വേട്ട നടന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പലയിടങ്ങളിലും സംഘര്‍ഷം സൃഷ്ടിച്ചു. വര്‍ഗ...