Saturday, December 6

Information

ലോണ്‍ ആപ്പ് ചതിയില്‍പ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്? അറിഞ്ഞിരിക്കാം പ്രധാന കാര്യങ്ങള്‍
Information, Other

ലോണ്‍ ആപ്പ് ചതിയില്‍പ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്? അറിഞ്ഞിരിക്കാം പ്രധാന കാര്യങ്ങള്‍

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്....
Information, Kerala, Other

ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പരാതി നല്‍കാന്‍ പുത്തന്‍ സംവിധാനം

തിരുവനന്തപുരം : നിലവില്‍ ഏറ്റവും കൂടുതല്‍ കേട്ടു വരുന്നതും കണ്ടു വരുന്നതുമായ ഒരു സംഭവമാണ് ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിനിരയാകുന്നതും ആത്മഹത്യ ചെയ്യുന്നതും എല്ലാം. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്കായി പുത്തന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പൊലീസ്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നതായി കേരള പൊലീസ് അറിയിച്ചു. 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സ...
Information

ജില്ലയിലെ 6 പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്

മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു . ഇതോടെ ജില്ലയിൽ നിന്ന് പരിശോധനക്കയച്ച 17 പേരുടെയും നിപ പരിശോധന ഫലം നെഗറ്റീവ് ആയി. പുതുതായി ജില്ലയിൽ നിന്നുള്ള ആരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ജില്ലാ നിപ കൺട്രോൾ സെല്ലിൽ ഇതു വരെ ഇരുപത് പേർ ബന്ധപ്പെയുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിലിരിക്കുന്ന അഞ്ച് പേർക്ക് കൗൺസലിംഗ് സേവനങ്ങൾ നൽകി.നിരീക്ഷണത്തിലിരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ കൺട്രോൾ സെല്ലിന്റെ 0483 273 4066 എന്ന നമ്പറിൽ ബന്ധപ്പെടാം. കൗൺസിലിംഗ് സഹായത്തിനായി 7593843625 നമ്പറിൽ വിളിക്കാം....
Information, Other

മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള ആർബിഐ മാർഗനിർദേശങ്ങൾ അറിഞ്ഞിരിക്കാം

രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. എന്നാൽ ഉപഭോക്താവിനെ അറിയിക്കാതെയോ, നെഗറ്റീവ് ബാലൻസ് വരുത്തികൊണ്ടോ പിഴ ഈടാക്കാൻ കഴിയില്ല. ഉപയോക്താക്കൾ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. സേവിങ്സ് അക്കൗണ്ട് ഉള്ളവർ ഇത് അറിഞ്ഞിരിക്കണം. മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള ആർബിഐ മാർഗനിർദേശങ്ങൾ ആർബിഐ സർക്കുലർ അനുസരിച്ച്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ഈടാക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഒരു ബാങ്ക് പാലിക്കേണ്ടതുണ്ട്: a) അറിയിപ്പ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ, പിഴ ഈടാക്കുമെന്ന് എസ്എംഎസ്, ഇമെയിൽ, കത്ത് അല്ലെങ്കിൽ മറ്റ് മോഡുകൾ വഴി ഉപ...
Information

മല്ലു ട്രാവലറിനെതിരെ പീഡന ശ്രമത്തിനെതിരെ കേസ്

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിൽ പ്രമുഖ വ്ലോഗര്‍ മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ പ്രതി വിദേശത്തേക്ക് കടന്നതായും പൊലീ...
Information

കാരുണ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ വ്യക്തത വരുത്തണം അം ആദ്മി.

തിരൂരങ്ങാടി : സർക്കാർ സംയുക്തമായി നടത്തപ്പെടുന്ന കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ ഉപഭോക്താക്കൾക്ക് ചികിത്സ സൗകര്യം ഹോസ്പിറ്റലുകളിൽ നിഷേധിച്ചുകൊണ്ടിരിക്കുന്നതിൽ സർക്കാർ ഉടൻ ഇടപെടുക ഡയാലിസ് രോഗികൾ അടക്കമുള്ളവർക്ക് ഇൻഷുറൻസ് തുകയിൽ നിന്നും കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം ഇല്ലാതായത് സാധാരണക്കാരായ പൊതുജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും യോഗം വിലയിരുത്തി ആശുപത്രികൾക്ക് ലഭിക്കെണ്ട ഫണ്ട് ലഭിക്കാത്തതിനാലാണ് ആശുപത്രികൾ ഇൻഷുറൻസ് സ്വീകരിക്കാത്തതെന്ന് ബോർഡ് വെച്ചിട്ടുള്ളത് കാരുണ്യ ഇൻഷുറൻസ് പൊതുജനങ്ങൾക്ക് അടിയന്തിരമായി ലഭ്യമാക്കണമെന്നും അം ആദ്മി പാർട്ടി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു യോഗത്തിൽ പ്രസിഡണ്ട് വി എം ഹംസക്കോയ അദ്ധ്യക്ഷത വഹിചു അബ്ദുൽ റഹിം പൂക്കത്ത് , പി ഒ ഷമീം ഹംസ , ഫൈസൽ ചെമ്മാട് , കെ സലാം അക്ബർ കൊടിഞ്ഞി, സാദിഖ് തെയ്യാല ,എന്നിവർ സംസാരിചു...
Information

അലോപ്പതി മരുന്ന് ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യുന്നു; ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു

മഞ്ചേരി : രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതും എന്നാൽ ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ അലോപ്പതി മരുന്നിന്റെ അനധികൃത വിൽപ്പന നടത്തിയ മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്ക്‌സ് ആക്റ്റ്, 1940 റൂൾസ്, 1945 പ്രകാരമാണ് നടപടി സ്വീകരിച്ചത്. ബോഡി ബിൽഡേഴ്‌സും കായിക താരങ്ങളും ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്ന മെഫന്റർമിൻ സൾഫേറ്റ് (Mephentermin Sulphate) എന്ന ഇഞ്ചക്ഷനാണ് ഹോൾസെയിൽ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ രണ്ടര ലക്ഷത്തിനടുത്ത് വില വരുന്ന 850 ഇഞ്ചക്ഷനുകളാണ് കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഈ സ്ഥാപനം വാങ്ങിയിട്ടുള്ളത്. എന്നാൽ വിൽപ്പന ബില്ലുകൾ ഇല്ലാതെ അനധികൃതമായാണ് സ്ഥാപന ഉടമ ഈ മരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ട...
Information

താനൂർ കസ്റ്റഡി കൊലപാതകം; പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതക കേസിൽ ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളായ ഡാൻസാഫ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥർ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഈ മാസം ഇരുപതിന് കേസ് വീണ്ടും പരിഗണിക്കും. മഞ്ചേരി സെഷൻസ് കോടതിയാണ് മാറ്റിവെച്ചത്. കേസിലെ ഒന്നാം പ്രതി താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. കേസ് സിബിഐക്ക് വിട്ട സാഹചര്യത്തിൽ സിബിഐയുടെ നിലപാട് അറിഞ്ഞ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം 26ന് ആണ് നാല് പേരെയും കൊലക്കേസ് പ്രതികളാക്കി അന്വേഷണ സംഘം കോടതിയിൽ പ്രാഥമിക പ്രതിപട്ടിക സമർപ്പിച്ചത്....
Information, Other

എന്താണ് അപരാജിത ഓണ്‍ ലൈന്‍ ?.. ഏവരും അറിഞ്ഞിരിക്കേണ്ട കാര്യം

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺ ലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനമാണ് "അപരാജിത ഓൺ ലൈൻ". ഓൺലൈൻ അതിക്രമങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ടുചെയ്യാത്തതിന്റെ കാരണം സാമൂഹിക സമ്മർദ്ദമോ, അല്ലെങ്കിൽ അടുത്ത സുഹൃത്തോ ബന്ധുവോ ആയ കുറ്റവാളി സ്വീകരിച്ച വിവിധ ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങളോ ആയിരിക്കാം. പരാതിക്കാർക്ക് ആത്മവിശ്വാസമില്ലാത്തതും പരാതിയുമായി പോലീസിനെ സമീപിക്കുന്നതിനുള്ള ഭയവും മടിയുമൊക്കെ ഒരു പക്ഷേ അതിനു കാരണമാകാം. ഈ ബുദ്ധിമുട്ടുകൾ മറികടക്കാൻ സ്ത്രീകളെയും കുട്ടികളെയും പ്രേരിപ്പിക്കുന്നതിനാണ് ഈ സംവിധാനം. സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവയിന്മേൽ അതിവേഗം നിയമനടപടികൾ സ്വീകരിക്കുകയെന്നതും ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നു. വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് അപരാജിത ഓൺലൈൻ പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന ആ...
Information, Other

പാസ്സ്‌പോർട്ട്, സർട്ടിഫിക്കറ്റ്, സിം കാർഡ് പോലുള്ളവ നഷ്ടമായാൽ എന്താണ് ചെയ്യേണ്ടത്?

യാത്രയ്ക്കിടയിലും മറ്റും നമ്മുടെ കയ്യിലുള്ള വിലപിടിച്ച സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അവ നഷ്ടപ്പെട്ടു എന്ന് ബോധ്യമായാൽ ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ എത്തി നേരിട്ട് പരാതി നൽകാൻ പല കാരണങ്ങളാലും നമുക്ക് സാധിക്കണമെന്നുമില്ല. ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യാനാവും? നിങ്ങളുടെ മൊബൈൽ ഫോണിൽ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ - ആപ്പ് ഉണ്ടോ ? എങ്കിൽ വഴിയുണ്ട്. ഫോണിൽ പോൽ - ആപ്പ് ഇല്ലെങ്കിൽ ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൌൺലോഡ് ചെയ്യുക. തുടർന്നുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി Services എന്ന വിഭാഗത്തിലെ " Lost Property " എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. അതിൽ നിങ്ങൾക്ക് നഷ്‌ടമായ വസ്തുവകകളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്. പാസ്സ്‌പോർട്ട്, സിം കാർഡ്, ഡോക്യുമെന്റുകൾ, സർട്ടിഫിക്കറ്റുകൾ, മൊബൈൽ ഫോൺ മുതലായവ നഷ്ടമായാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാം. റ...
Information

ആധാർ പുതുക്കാൻ 3 മാസം കൂടി നീട്ടി; ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാം

ന്യൂഡൽഹി : ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കാനുള്ള സമയം 3 മാസം കൂടി നീട്ടി. സെപ്റ്റംബർ 14 വരെയായിരുന്ന സമയം ഡിസംബർ 14 വരെയാണു നീട്ടിയത്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി പുതുക്കുന്നതിനുള്ള 50 രൂപ ചാർജ് തുടരും. 10 വർഷത്തിലൊരിക്കൽ ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ പുതുക്കുന്നത് നിർബന്ധമല്ലെങ്കിലും രേഖകൾ അപ്ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളെ യുഐഡിഎഐ പ്രേരിപ്പിക്കുന്നുണ്ട്. ആധാർ വിവരശേഖരത്തിന്റെ കൃത്യത കൂട്ടുകയാണു ലക്ഷ്യം....
Information, Other

വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്?

സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. # രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് # ടാക്സ് സര്‍ട്ടിഫിക്കറ്റ് #ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് #പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (ഒരു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക്) # ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് # പെര്‍മിറ്റ് (3000 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും - സ്വകാര്യ വാഹനങ്ങള്‍ ഒഴികെ) # ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഓടിക്കുന്നയാള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജ് (7500 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ) # വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് രണ്ടു രീതിയില്‍ ഈ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥന്‍ മുമ്പ...
Information

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; വ്യാജ സിദ്ധന്‍ പിടിയില്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്....
Information

സമസ്ത മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കാടേരി മുഹമ്മദ് മുസ്ലിയാര്‍(60) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ എട്ടിന് മലപ്പുറം മലപ്പുറം സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാലുമണിക്ക് മലപ്പുറം ആലത്തൂര്‍പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. സമസ്ത മുശാവറ അംഗമായിരുന്ന കാടേരി അബ്ദുല്‍ കമാല്‍ മുസ്ലിയാരുടെ മകനായിരുന്ന കാടേരി അബ്ദുല്‍ വഹാബ് മുസ്ലിയാരുടെയും സമസ്ത വൈസ് പ്രസിഡന്റായിരുന്ന അബ്ദുല്‍ ഖാദര്‍ ഫള്ഫരിയുടെ പുത്രി മൈമൂന ദമ്പതികളുടെയും മകനായി 1963ല്‍ മലപ്പുറം ജില്ലയിലെ പെരിമ്പലത്ത് ജനനം. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം,സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തനം കാഴ്ച്ചവച്ച കാടേരി മുഹമ്മദ് മുസ്ലിയാര്‍ 2021 ജനുവരി 13നാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്ക...
Information

വാഹനാപകടത്തിൽ മകൻ മരിച്ചതറിഞ്ഞ അധ്യാപിക കിണറ്റിൽ ചാടി ജീവനൊടുക്കി

തിരുവനന്തപുരം വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച പിജി വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. നെടുമങ്ങാട് വെള്ളൂർക്കോണം അറഫയിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്. നെടുമങ്ങാട് വെർക്കോണം ഗവ. എൽപി സ്കൂൾ അധ്യാപികയാണ് ഷീജ ബീഗം. ഷീജയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ എം വി എസ് സി അവസാന വർഷ വിദ്യാർത്ഥിയായിരുന്ന മകൻ സജിൻ മുഹമ്മദ് (28) ചൊവ്വാഴ്ച ഉച്ചയ്ക്ക് വാഹനാപകടത്തിൽ മരിച്ചിരുന്നു. മകന്റെ മരണത്തിൽ മനം നൊന്ത് മാതാവ് ജീവനൊടുക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സർവകലാശാല സെക്യൂരിറ്റി ബിൽഡിങ്ങിന് സമീപം വച്ച് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സജിൻ മുഹമ്മദിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കില...
Information, Other

എഫ്‌ഐആര്‍ പകര്‍പ്പിന് ഇനി പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല, എല്ലാം വിരല്‍ തുമ്പില്‍

എഫ്.ഐ.ആര്‍ പകര്‍പ്പിനായി പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഇപ്പോള്‍ ലഭിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴി വേഗത്തില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പോലീസിന്റെ വെബ്‌സൈറ്റിലും തുണ വെബ് പോര്‍ട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താന്‍ ആവാത്ത കേസുകള്‍ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്‌ഐആര്‍ ഇപ്രകാരം ലഭിക്കില്ല. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ഓപ്ഷനില്‍ എഫ്.ഐ.ആര്‍ നമ്പര്‍, കേസ് രജിസ്റ്റര്‍ ചെയ്ത വര്‍ഷം, പോലീ...
Information

തിരൂരങ്ങാടി നഗരസഭയില്‍ 15.56 കോടിരൂപയുടെഅമൃത് പദ്ധതി ടെണ്ടര്‍ ഏറ്റെടുത്ത് എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിഇതോടെ 30 ഓളം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാകുന്നു.

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു. 15.56 കോടിരൂപയുടെ അമൃത് പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായി എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനി. കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്‌ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍) തുടങ്ങിയവയാണ് അമൃത് പദ്ധതിയിലുള്ളത്. കഴിഞ്ഞ ആഴ്ച്ച തുറന്ന ടെണ്ടറില്‍ 11.50 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിക്ക് ലഭിച്ചിരുന്നു. ഇതൊടെ 30 കോടിയോളം രൂപയുടെ പ്രവര്‍ത്തികളാണ് നഗരസഭയില്‍ യാഥാര്‍ത്ഥ്യമാകുക. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി 15-6-2022ന് ഭരണാനുമതി നല്‍കിയ ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖ...
Information

ലഹരി കടത്ത് കേസ്സുകളിലെ മുഖ്യ പ്രതി കാപ്പ നിയമ പ്രകാരം അറസ്റ്റിൽ

പൊന്നാനി : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി കടത്ത് കേസ്സുകളിലും, മോഷണ കേസുകളിലും പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പൊന്നാനി ഈശ്വരമംഗലം ഗുലാബ് നഗർ സ്വദേശി തുറക്കൽ വീട്ടിൽ അലി മകൻ അഷ്ക്കർ അലി (36) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസ്. എസ്. ഐ പി എസിന്റെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ ആണ് ഉത്തരവിറക്കിയത്. അഷ്ക്കർ അലിക്കെതിരെ രജിസ്റ്റർ ചെയ്ത അവസാന കേസ്സിൽ നിന്നായി വലിയ അളവിൽ കഞ്ചാവും ഹാഷിഷ് ഓയിലും പോലീസ് പിടികൂടിയിരുന്നു. ഈ കേസ്സിൽ രണ്ട് മാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. പൊന്നാനി, കുറ്റിപ്പുറം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ പ്രദേശങ്ങളിലായി മയക്കുമരുന്നായ കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുക, കവർച്ച, സ്ത്രീകളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക, മാരകായുധങ്ങൾ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ...
Information

2000 രൂപയുടെ നോട്ടുണ്ടോ, ഈ മാസത്തോടെ മാറ്റിയെടുക്കണം

രണ്ടായിരം രൂപയുടെ വിപണി മൂല്യം എ മാസം അവസാനിക്കും. 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റിയെടുക്കാേെനാ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച നാല് മാസത്തെ സമയം സെപ്തംബര്‍ 30 ന് അവസാനിക്കും. 2000 രൂപയുടെ നോട്ടുകള്‍ കൈവശമുള്ളവര്‍ 2023 സെപ്റ്റംബര്‍ 30നകം തന്നെ മാറ്റിയെടുക്കുകയോ, നിക്ഷേപിക്കുകയോ ചെയ്യണം. കാരണം സെപ്തംബര്‍ മാസം കഴിഞ്ഞാല്‍ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യവും അവസാനിക്കും. 2000 രൂപ നോട്ടുകളുടെ 93 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. മെയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മെയ് മാസം മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 2000 രൂപ നോട്ടുകളുടെ 93 ശതമാനവും മടങ്ങിയെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 0.24 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ മാത്രമാണ് വിനി...
Information

അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായി; പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ : അർത്തുങ്കലിൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി അർത്തുങ്കൽ പറമ്പിൽ ഹൗസിൽ സഹദേവന്റെയും സുജയുടെയും മകൻ അഭിഷേകിന്റെ (18) മൃതദേഹമാണു കണ്ടെത്തിയത്. അർത്തുങ്കൽ പൊലീസും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടു മൂന്നു കൂട്ടുകാരോടൊപ്പം അർത്തുങ്കൽ ഹാർബറിന് തെക്കുവശം ജനക്ഷേമം ബീച്ചിനു സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അഭിഷേക് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു...
Information

അതിഥി പോർട്ടൽ; ജില്ലയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 5000 കവിഞ്ഞു

സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ അതിഥി പോർട്ടലിൽ മലപ്പുറം ജില്ലയിൽ നിന്നും ഇതിനകം രജിസ്റ്റർ ചെയ്തത് 5000 ലധികം പേര്‍. അതിഥി തൊഴിലാളികൾക്ക് നേരിട്ടോ അവരുടെ തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്കോ പോർട്ടലിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. തൊഴിലാളികളുടെ ഫോട്ടോയും, തിരിച്ചറിയൽ രേഖയും പോർട്ടലിൽ സമർപ്പിക്കണം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് സ്ഥാപനം മാറുമ്പോൾ രജിസ്ട്രേഷൻ നിലനിർത്തി തന്നെ പഴയ സ്ഥാപനത്തിൽ നിന്ന് ഒഴിവാകുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേർക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ www.athidhi.lc.kerala.gov.in എന്ന പോർട്ടലിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്)അറിയിച്ചു. അതിഥി തൊഴിലാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് നൽകുന്നവർ തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉറപ്പു വരുത്തണം. കൂടുതൽ...
Information, Kerala, Other

ഇനി പോലീസില്‍ പരാതി നല്‍കാം സ്റ്റേഷനില്‍ പോകാതെ തന്നെ

നിങ്ങള്‍ക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നല്‍കാനുണ്ടോ? ഇവിടങ്ങളില്‍ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കുവാനുള്ള സൗകര്യം കേരള പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ നിങ്ങള്‍ക്ക് പരാതി നല്‍കാം. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷന്‍ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്കാനുണ്ടെങ്കില്...
Information, Other

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ട

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ 'പോൽ ആപ്പ് ' വഴിയോ 'തുണ' വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ആണെങ്കിൽ റിട്ടേണിങ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയ ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്യുക. സാധാരണ ആവശ്യങ്ങൾക്ക് 660 രൂപയും വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിനാണെങ്കിൽ 1115 രൂപയും ഫീസ് അടക്കേണ്ടതായുണ്ട്. ഓൺലൈൻ ആയി ഫീസ് അടക്കാവുന്നതാണ്. തുണ വെബ്സൈറ്റ് വഴ...
Information

കേരള മാപ്പിള കലാ അക്കാദമി വേങ്ങര ചാപ്റ്റർ നിലവിൽ വന്നു

കേരള മാപ്പിള കലാ അക്കാദമി വേങ്ങര ചാപ്റ്റർ നിലവിൽ വന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ കെ മുസ്തഫ തിരൂരങ്ങാടി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ പ്രസിഡണ്ട്ഇ കെ സുബൈർ മാസ്റ്റർ ജനറൽ സെക്രട്ടറിനാസർ വേങ്ങര ട്രഷറർബഷീർ പുല്ലമ്പലവൻ രക്ഷാധികാരികൾ 1.പി.എ ബി അച്ചനമ്പലം,2.പി.അസീസ് ഹാജി,3.മൊയ്തീൻ കുട്ടി മാസ്റ്റർ ഇരിങ്ങല്ലൂർ,4.കാട്ടു മൊയ്തീൻ. വൈസ് പ്രസിഡൻ്റ്മാർ1.എം.കെ റസാഖ്,2.യൂസുഫലി വലിയോറ,3.നൗഷാദ് വടക്കൻ,4.മീരാൻ വേങ്ങര5.കുഞ്ഞിമൊയ്തീൻ ചേറൂർ,6.കെ.എം നിസാർ ജോയിൻ്റ് സെക്രട്ടറിമാർ1.നെടുമ്പള്ളി സൈദു,2.യു. സുലൈമാൻ മാസ്റ്റർ,3.ഇ.കെ സൈദുബിൻ,4.പുള്ളാട്ട് ബാവ,5.പി.മുഹമ്മദ് ഹനീഫ,6.ഹംസ കുറ്റൂർ...
Information

കെഎസ്‌ഇബി ക്യാഷ് കൗണ്ടറുകള്‍ നാളെ പ്രവര്‍ത്തിക്കും

കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകള്‍ ഓഗസ്റ്റ് 30ന് പ്രവര്‍ത്തിക്കുമെന്ന് അറിയിപ്പ്. തുടര്‍ച്ചയായ അവധികള്‍ക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസത്തില്‍ ക്യാഷ് കൗണ്ടറുകളില്‍ ഉണ്ടാകുന്ന അഭൂതപൂര്‍വ്വമായ തിരക്ക് മൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഓഗസ്റ്റ് 30ന് രാവിലെ ഒന്‍ പത് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ എല്ലാ സെക്ഷൻ ഓഫീസുകളിലേയും ക്യാഷ് കൗണ്ടറുകള്‍ തുറക്കുമെന്ന് പബ്ളിക് റിലേഷൻസ് ഓഫീസറുടെ ചുമതലയുള്ള ചീഫ് പേഴ്സണല്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്തെ റേഷൻ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതല്‍ 31 വരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ - പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി....
Information

അനധികൃത ഖനനം ; പത്ത് വാഹനങ്ങൾ പിടികൂടി

മലപ്പുറം : അനധികൃതമായി ഖനനം ചെയ്തതിന് പത്ത് വാഹനങ്ങള്‍ പിടികൂടി. ഒരു മണ്ണു മാന്ത്രി യന്ത്രവും ഒമ്പത് ടിപ്പര്‍ ലോറികളുമാണ് റവന്യൂ അധികൃതര്‍ പിടികൂടിയത്. മലപ്പുറം മേല്‍മുറിയിലെ ചെങ്കല്‍ ക്വാറിയില്‍ നിന്നുമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. നേരത്തെ അവധി ദിവസങ്ങളിൽ നടത്തുന്ന അനധികൃത ഖനനത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയും വാഹനങ്ങൾ പിടിച്ചെടുത്തതും. പരിശോധനക്ക് റവന്യൂ ഉദ്യോഗസ്ഥരായ കുഞ്ഞുമുഹമ്മദ്, അൻവര്‍ ഷക്കീല്‍, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി....
Information

കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 44 കോടി രൂപ വിലമതിക്കുന്ന കൊക്കയിനും ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ. രാജീവ് കുമാർ എന്നായാളാണ് ഡി.ആർ.ഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 3490 ഗ്രാം കൊക്കയിൻ, 1296 ഗ്രാം ഹെറോയിൻ എന്നിവ കണ്ടെടുത്തു. മലപ്പുറം, കോഴിക്കോട് ഭാഗത്ത് വിൽപ്പന നടത്താനായാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങാൻ എത്തിയവരെ കുറിച്ചും അന്വേഷണം നടത്തുകയാണ്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി രാജീവ് കുമാറിന്റെ യാത്ര രേഖകളും അധികൃതർ പരിശോധിക്കുകയാണ്. നെയ്‌റോബിയിൽ നിന്നും കരിപ്പൂരിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു....
Information, Kerala, Other

വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ എങ്ങനെയൊക്കെ ഇടണം, ഇടാന്‍ പാടില്ല ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റര്‍ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാന്‍ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍വാഹന നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. നമ്മള്‍ വാഹനം വളയ്ക്കാനോ തിരിക്കാനോ പോകുകയാണെന്ന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇന്‍ഡിക്കേറ്ററുകള്‍. നേരത്തെ ഹാന്‍ഡ് സിഗ്‌നലുകള്‍ ഉപയോഗിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കൂടാതെ വാഹനം തിരിച്ചതിന് ശേഷം മാത്രം ഇന്‍ഡിക്കേറ്റര്‍ ഇടുന്നവരുമുണ്ട്. ഇനി ചില കൂട്ടരുണ്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇന്‍ഡിക്കേറ്റര്‍ ഇട്ടിരിക്കും. തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇന്‍ഡികേറ്റര്‍...
Information, Other

പൊതു അവധി ദിവസങ്ങളിൽ അനധികൃത ഖനനം, മണൽ കടത്ത് : സ്ക്വാഡ് രൂപീകരിച്ചു

മലപ്പുറം : പൊതു അവധി ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ അനധികൃത ഖനനം, മണൽ കടത്ത് തുടങ്ങിയ ഭൂമി സംബന്ധമായ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനു മായി 7 താലൂക്കുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. അനധികൃതമായി നടക്കുന്ന ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അറിയിക്കാം. ഏറനാട് താലൂക്ക് ഓഫീസ് 0483- 2766121 നിലമ്പൂർ താലൂക്ക് ഓഫീസ് 04931- 221471 പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് 04933-227230 തിരൂർ താലൂക്ക് ഓഫീസ് 0494- 2422238 പൊന്നാനി താലൂക്ക് ഓഫീസ് 0494-2666038 തിരൂരങ്ങാടി താലൂക്ക് ഓഫീസ് 0494-2461055 കൊണ്ടോട്ടി താലൂക്ക് ഓഫീസ് 0483-2713311...
Information

തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു
11.50 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ടെണ്ടര്‍ ആയി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു. 11.50 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ ടെണ്ടറായി. എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിയാണ് രംഗത്ത് വന്നത്. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി 15-6-2022ന് ഭരണാനുമതി നല്‍കിയ ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്ലൈന്‍ (297 ലക്ഷം) തുടങ്ങിയ പ്രവര്‍ത്തികളാണ് ടെണ്ടറായത്. ഏറെ കാലമായി നഗരസഭ കാത്തിരിക്കുന്ന പദ്ധതികളാണിത്.ഈ പ്രവര്‍ത്തികള്‍ നേരത്തെ ടെണ്ടര്‍ ചെയ്തപ്പോള്‍ ആരും ടെണ്ടറില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കെ.പി.എ മജീദ് എംഎല്‍എയും, തിരൂരങ്ങാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങലും, ഇ പി ബാവയും തിരുവന...
error: Content is protected !!