എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഭാര്യയെ കൂടാതെ ഇന്‍ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും ; വിവാദ പരാമര്‍ശവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
കോഴിക്കോട്: ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും എതിരെ വിവാദ പരാമര്‍ശവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. പലര്‍ക്കും വൈഫ് ഇന്‍ചാര്‍ജുമാര്‍ ഉണ്ടെന്നും ഇത്തരക്കാരാണ് ബഹുഭാരത്വത്തെ എതിര്‍ക്കുന്നതെന്നും ബഹാഉദ്ദീന്‍ നദ്‌വി വ്യക്തമാക്കി. കോഴിക്കോട് മടവൂരില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു രൂക്ഷ വിമര്‍ശനം.
ഇ.എം.എസിന്റെ മാതാവിന്റെ വിവാഹം നടന്നപ്പോള്‍ പ്രായം 11 വയസ് ആയിരുന്നു. 11-ാം വയസില്‍ വിവാഹം നടന്നതിന്റെ പേരില്‍ ഇ.എം.എസിനെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ എന്നും ബഹാവുദ്ദീന്‍ നദ്‌വി ചോദിച്ചു.
'ഇ.എം.എസിന്റെ മാതാവിനെ കെട്ടിച്ചപ്പോള്‍, മാതാവിന്റെ പ്രായം 11 വയസ്. ഇ.എം.എസിന്റെ ഉമ്മായെ 11 വയസില്‍ കെട്ടിച്ചതിന്റെ പേരില്‍ അദ്ദേഹത്തെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്...




























