ഡ്രൈവിംഗ് ടെസ്റ്റില്‍ അടിമുടി മാറ്റം ; അറിഞ്ഞിരിക്കേണ്ടതെല്ലാം ഇതാ…
സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ അടിമുടി പരിഷ്‌കരിച്ചിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് രീതികള്‍ പരിഷ്‌കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയാണ് പുതിയ പരിഷ്‌കാരം. ഇതാ പുതിയ പരിഷ്‌കാരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
പുതിയ ഡ്രൈവിംഗ് ടെസ്റ്റിങ്ങ് സംബന്ധിച്ച പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍
കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഗിയര്‍ ഷിഫ്റ്റിംഗ് സംവിധാനം മോട്ടോര്‍ സൈക്കിളുകളില്‍ നിന്നും അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ക്ക് കാലുകൊണ്ട് ഗിയര്‍ സെലക്ഷന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാല്‍ മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ എന്ന വിഭാഗത്തിന് ഇനി മുതല്‍ കാല്‍പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സ...