Kerala

ഭര്‍തൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍
Calicut, Kerala

ഭര്‍തൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് : നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ ഭര്‍തൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളയം നിറവുമ്മല്‍ സ്വദേശിനിയും കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യയുമായ അശ്വതി (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അയല്‍വാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയുടെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് അദ്ദേഹം ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാദാപുരം പൊലീസ് സ്ഥല ത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മകന്‍. നൈനിക്. ...
Kerala, Malappuram

വിദ്യാർഥികൾക്കായി മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളകലാ അക്കാദമിയിൽ മൂന്നു വർഷത്തെ മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നാലുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. ഞായറാഴ്ചകളിലാണ് പരിശീലനം നൽകു. ആദ്യവർഷം മാപ്പിളപ്പാട്ട് ആലാപനം, രണ്ടാം വർഷം ഹാർമോണിയം, അവസാന വർഷം അവതരണം എന്നിങ്ങനെയാണ് പരിശീലന ക്ലാസ്. കോഴ്സിൽ ചേരാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് ഒന്നിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും അക്കാദമിയിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷയോടൊപ്പം രണ്ട് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും വയസ്സ് തെളിയിക്കുന്ന രേഖയുടെ (ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്) പകർപ്പും സമർപ്പിക്കേണ്ടതാണ്. വിലാസം: സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല. പിൻ: 673638. ഫോൺ: 0483 2711432, 7902711432. ...
Kerala

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് സ്വര്‍ണവും എടിഎമ്മും മോഷണം പോയി

കുന്നംകുളം : ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് 12 പവനും എടിഎം കാര്‍ഡും മോഷണം പോയി. തിങ്കളാഴ്ച ഉച്ചയോടെ അഞ്ഞൂര്‍ കമ്പനിപ്പടി പാണേങ്ങാട്ടില്‍ വീട്ടില്‍ വിനോദിനിയുടെ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. കുറ്റിപ്പുറത്തു നിന്ന് കുന്നംകുളത്ത് എത്തിയ വിനോദിനി പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ...
Information, Kerala, Malappuram

നന്നമ്പ്ര, വേങ്ങര ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലേക്ക് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്/ നഗരസഭകളില്‍ പുതിയ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാണ്ടികശാല (വേങ്ങര ഗ്രാമപഞ്ചായത്ത്), ചെറുമുക്ക് പള്ളിക്കത്താഴം, കൊടിഞ്ഞി കോറ്റത്ത് (നന്നമ്പ്ര ഗ്രാമപഞ്ചായത്ത്), വലമ്പൂര്‍ സെന്‍ട്രല്‍ (അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്), കാഞ്ഞിരാട്ടുകുന്ന്, ചീനിക്കമണ്ണ് (മഞ്ചേരി നഗരസഭ), ഇന്ത്യനൂര്‍ (കോട്ടയ്ക്കല്‍ നഗരസഭ), മോങ്ങം (മൊറയൂര്‍ ഗ്രാമപഞ്ചായത്ത്), പേരശ്ശനൂര്‍ (കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്), പെരിങ്ങാവ് (ചെറുകാവ് ഗ്രാമപഞ്ചായത്ത്), തലക്കടത്തൂര്‍, പൂഴിക്കുത്ത് (ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്), മൊല്ലപ്പടി (കണ്ണമംഗലം ഗ്രാമപഞ്ചായത്ത്), അരൂര്‍ (പുളിക്കല്‍ ഗ്രാമപഞ്ചായത്ത്), മുണ്ടിതൊടിക (പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്), എന്‍.എച്ച് കോളനി (കൊണ്ടോട്ടി മുനിസിപ്പാലിറ്റി) എന്നീ പ്രദേശങ്ങളിലേക്കാണ് കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്. http://akshayaexam.k...
Kerala

കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ വീടിന് മുകളില്‍ മണ്‍കലത്തില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ 19-കാരന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ഇരവിപുരത്ത് വീടിന് മുകളില്‍ മണ്‍കലത്തില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ കേസില്‍ 19-കാരന്‍ പിടിയില്‍. ഇരവിപുരം ആക്കോലില്‍ വീട്ടില്‍ അനന്തുവാണ് എക്‌സൈസിന്റെ പിടിയിലായത്. അനന്തു സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാണ് നട്ടുവളര്‍ത്തിയതെന്നാണ് അനന്തു പറഞ്ഞത്. രണ്ട് മാസത്തോളം വളര്‍ച്ചയെത്തിയതായിരുന്നു ചെടി. മണ്‍കലത്തില്‍ മണ്ണ് നിറച്ച് കഞ്ചാവിന്റെ അരികള്‍ ഇട്ട് ചെടികള്‍ വളര്‍ത്തിയെടുക്കുകയായിരുന്നു എന്നാണ് യുവാവ് നല്‍കിയിരിക്കുന്ന മൊഴിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ...
Kerala, Malappuram

ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നു: പി ഉബൈദുള്ള എംഎൽഎ

ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നുണ്ടെന്ന് പി ഉബൈദുള്ള എംഎൽഎ. സാമൂഹിക നീതി വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് നടത്തിയ 'ലഹരിമുക്ത കേരളം, ലഹരിമുക്ത ഭാരതം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ ലഹരി ഉപയോഗത്തിന് പങ്കുണ്ട്. പുതുതലമുറയെ ലഹരിയുടെ ചതിക്കുഴികളിൽ നിന്നും രക്ഷപ്പെടുത്താൻ മുതിർന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ഋഷിരാജ്സിങ് മുഖ്യാതിഥിയായി. മയക്കുമരുന്ന് ഉപഭോക്താക്കളായവരിൽ ഏറെയും വിദ്യാർഥികളാണ്. ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർഥികളെ രക്ഷിക്കാൻ രക്ഷിതാക്കൾക്ക് കഴിയും. മാതാപിതാക്കൾ കുട്ടികളോട് അടുത്തിടപഴകണമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം എൻഎം മെഹറലി, സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു. ...
Kerala, Malappuram

ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ: മന്ത്രി വി.അബ്ദുറഹിമാൻ

വഴിക്കടവ് : പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മരുത ഗവ. ഹൈസ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും കായികവും പഠനവും ചേർന്ന് കൊണ്ടുള്ള കേന്ദ്രങ്ങളായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ മാറി. വിദ്യാലയങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളായി മാറ്റിയെടുക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന 11 ലക്ഷത്തിൽ പരം വിദ്യാർഥികൾ ഇന്ന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നു. കാലത്തിന് അനുസൃതമായി കുട്ടികളെ വളർത്തിയെടുക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ലഭിച്ചത് മലപ്പുറം ജില്ലക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി. അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ...
Education, Kerala, Malappuram

സാമ്പത്തിക സാക്ഷരതാ ക്വിസ്: ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കൾ

സർക്കാർ സ്‌കൂളുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഭാരതീയ റിസർവ് ബാങ്ക് നടത്തിയ മലപ്പുറം ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കളായി. എ. അഹമ്മദ് റാസി, വി.വി പ്രബിൻ പ്രകാശ് എന്നിവരാണ് സ്‌കൂളിന് വേണ്ടി മത്സരിച്ചത്. ജൂൺ 26നു ഓൺലൈനായി സംഘടിപ്പിച്ച ഉപജില്ലാതല ക്വിസിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയ സ്‌കൂളുകളാണ് ജില്ലാതല ക്വിസിൽ പങ്കെടുത്തത്. മലപ്പുറത്തു നടന്ന ക്വിസ് മത്സരത്തിൽ ജി എച്ച് എസ് എസ് തടത്തിൽപറമ്പ് (അയൻ, മെഹബൂബ ജന്ന), ജി എച്ച് എസ് കാപ്പ് ( സി. മുഹമ്മദ് നിജിൽ, പി. ഫാത്തിമ റിയാന പി) എന്നീ സ്‌കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജില്ലാതല ക്വിസിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 7500 രൂപ, 5000 രൂപ എന്ന ക്രമത്തിലും സ...
Education, Kerala, Local news, Malappuram

വിജയസ്പര്‍ശം പദ്ധതിക്ക് ഒളകര ജി എല്‍ പി സ്‌കൂളില്‍ തുടക്കമായി

പെരുവള്ളൂര്‍ : ഒളകര ജി.എല്‍.പി.സ്‌കൂളില്‍ വിജയഭേരി വിജയസ്പര്‍ശം പദ്ധതിക്ക് തുടക്കമായി. പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ കണ്ടെത്തി മുഖ്യ ധാരയിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് വിജയസ്പര്‍ശം. സ്‌കൂള്‍ തല ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ തസ്ലീന സലാം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും മലപ്പുറം ജില്ലാഭരണകൂടവും സംയുക്തമായാണ് 'വിജയസ്പര്‍ശം' നടപ്പിലാക്കുന്നത്. 'വിജയഭേരി' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയവരാണ് മലപ്പുറം ജില്ലയിലെ പൊതുസമൂഹം എന്നും. ഇന്ന് മലപ്പുറം പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നതിയിലെത്തിയത് അതിന്റെ പ്രതിഫലനമാണെന്നും പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ് അഭിപ്രായപ്പെട്ടു. എസ് എം സി ചെയര്‍മാന്‍ കെ എം പ്രതീപ് കുമാര്‍, എം പി ടി എ പ്രസിഡണ്ട് സൗമ്യ, കുട്ടന്‍ മാസ്റ്റര്‍, സോമരാജ് പാലക്കല്‍, മുഹമ്മദ് നബീല്‍ പി, എന്നിവര്‍ സം...
Kerala

ബന്ധു വീട്ടിലെ വിരുന്ന് കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങവെ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് നവവധു മരിച്ചു ; വരന്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധുവിന് ദാരുണാന്ത്യം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷ മരിച്ചു. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ പരിക്ക് ഗുരുതമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ജൂണ്‍ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. ...
Calicut, Kerala

കടല്‍ ഭിത്തി നിര്‍മ്മിച്ച് കോളനി നിവാസികളുടെ ജീവന്‍ രക്ഷിക്കണം ; ബി.ജെ.പി. വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

കോഴിക്കോട് : വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനിയില്‍ കടല്‍ ഭിത്തി ഉടന്‍ നിര്‍മ്മിച്ച് കോളനി നിവാസികളുടെ ജീവന്‍ രക്ഷിക്കണമെന്നും കടല്‍ കയറിയ തകര്‍ന്ന വീടുകാര്‍ക്ക് ധനസഹായം നല്‍കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. പുതിയങ്ങാടി ഏരിയ കമ്മിറ്റി പുതിയങ്ങാടി വില്ലേജ് ഓഫിസിന് മുന്നില്‍ ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു ബി.ജെ.പി. ജില്ല മത്സ്യ സെല്‍ കോഡിനേറ്റര്‍ പി.കെ.ഗണേശന്‍ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡണ്ട് ടി.പി. സുനില്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു മുഖ്യ പ്രഭാഷണവും ജനറല്‍ സെക്രട്ടറി എന്‍.പി. പ്രകാശന്‍ സമാപന പ്രസംഗവും നടത്തി. എസ്.സി. മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രോഹിണി ഉണ്ണികൃഷ്ണന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ്, ജനറല്‍ സെക്രട്ടറി എ.പി. പുരുഷോത്തമന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ റാണി രതീഷ്, ചിത്രകാര്‍ത്തികേയന്‍, സൗമ്യ സുഭീഷ്, ഏരിയ ജനറല്‍ സെക്രട്ടറിമാരായ പ്രേംനാഥ്, ...
Kerala, Malappuram

പൂക്കോട്ടൂര്‍ അങ്ങാടിയില്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് പണം കവര്‍ന്ന നാല് പേര്‍ പിടിയില്‍

മലപ്പുറം : പൂക്കോട്ടൂര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും എട്ട് ലക്ഷം കവര്‍ന്ന കേസില്‍ നാലു പേര്‍ മഞ്ചേരി പോലീസിന്റെ പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ, വയല സ്വദേശി കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത്, (20), വടെക്കെടത്തുകാവ്,നിരന്നകായലില്‍ വീട്ടില്‍ രൂപന്‍ രാജ് (23), വടക്കെടത്തുകാവ്, മുല്ലവേലിപടിഞ്ഞാറ്റേതില്‍ വീട്ടില്‍ സൂരജ് (23), അടൂര്‍,പന്നിവിഴ, വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മാസം 23 നായിരുന്നു കേസിനാസ്പദമായ സംഭവം. പൂക്കൂട്ടോര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തുവരുന്ന മൊറയൂര്‍ സ്വദേശിയെ കാറുകൊണ്ട് വാഹനം ഇടുപ്പിച്ചു തള്ളിയിട്ട് വടിവാള്‍ വീശിയും കുരുമുളക് സ്‌പ്രേമുഖത്തേക്ക് അടിച്ചും പൂക്കോട്ടൂരങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുഴല...
Calicut, Kerala

തെരുവുനായ പേടി ; 7 സ്‌കൂളുകള്‍ക്കും 17 അംഗനവാടികള്‍ക്കും അവധി, തൊഴിലുറപ്പ് പണിയും നിര്‍ത്തിവച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂത്താളിയില്‍ തെരുവുനായ ശല്യത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്‌കൂളുകള്‍ക്കും പതിനേഴ് അംഗനവാടികള്‍ക്കുമാണ് അവധി. കൂത്താളിയില്‍ തെരുവുനായ ശല്യത്തെ തുടര്‍ന്ന് കുട്ടികള്‍ക്കടക്കം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അക്രമണകാരികളായ നായകളെ പിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസം നാല് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. ഇന്ന് രാവിലേയും ഒരാള്‍ക്ക് നായയുടെ കടിയേറ്റു. കഴിഞ്ഞ ആഗസ്റ്റില്‍ തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ് ചന്ദ്രിക എന്ന വീട്ടമ്മ മരിച്ചതും ഇതേ പ്രദേശത്തായിരുന്നു. ...
Kerala

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു ; മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ 4 മണിയോടെയാണ് 4 തൊഴിലാളികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്. അപകടത്തിന് മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാ പ്രവര്‍ത്തനത്തിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട് എത്തിയിരുന്നു. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞുമോന്റെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയായിരുന്നു. ...
Kerala

47 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം ; വിഴിഞ്ഞത്ത് കിണറ്റിലകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ടയാളുടെ മൃതദേഹം 47 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പുറത്തെടുത്തു. തമിഴ്‌നാട് പര്‍വ്വതിപുരം സ്വദേശിയായ മഹാരാജിന്റെ മൃതദേഹമാണ് പുറത്തെടുത്തത്. ശനിയാഴ്ച്ച രാവിലെ 9.30 ഓടെയാണ് മുക്കോലയില്‍ സുകുമാരന്‍ എന്നയാളുടെ കിണറ്റില്‍ പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് മഹാരാജ് കിണറ്റില്‍ അകപ്പെട്ടത്. 90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലായിരുന്നു. രാത്രി വൈകിയും വരെ ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികള്‍ നടന്നിരുന്നു. മണ്ണിടിഞ്ഞ് വീഴുന്ന സാഹചര്യം രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. 80 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തിട്ടും തൊഴിലാളിയെ പുറത്ത് എത്തിക്കാനായില്...
Kerala, Malappuram

കോറാട് ക്ഷിരോത്പാദക സഹകരണ സംഘം മന്ത്രി ഉദ്ഘാടനം ചെയ്തു

കോറാട് ക്ഷിരോത്പാദക സഹകരണ സംഘം ഹജ്ജ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഒഴൂർ പഞ്ചായത്തിലെ കോറാട്, പുലിപ്പറമ്പ് എരനല്ലൂർ, കുറുവട്ടിശ്ശേരി,നാലിടവഴി, ഓമച്ചപ്പുഴ എന്നിവിടങ്ങളിലെ ക്ഷീരകർഷകരുടെ ക്ഷീര വിപണനം എന്ന നീണ്ട കാലത്തെ സ്വപ്നമാണ് കോറാട് ക്ഷീരോത്പാദക സൊസൈറ്റി(മിൽമ)യുടെയും കേരള ക്ഷീരവികസന വകുപ്പിന്റെയും സഹകരണത്തോടെ യാഥാർത്ഥ്യമായത്. കോറാട് ജി എം എൽ പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഒഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന പാലേരി അധ്യക്ഷത വഹിച്ചു. ഒഴൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്കർ കോറാട്, താനൂർ ബ്ലോക്ക് മെമ്പർ മൊയ്തീൻകുട്ടി, പഞ്ചായത്ത് മെമ്പർമാരായ സെലീന അഷറഫ്, പ്രമീള മാമ്പറ്റയിൽ, മൂസക്കുട്ടി, നോവൽ മുഹമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. സൊസൈറ്റിയുടെ ചീഫ് പ്രമോട്ടർ സൈതലവി മുക്കാട്ടിൽ സ്വാഗതവും താനൂർ ബ്ലോക്ക് ക്ഷീരവി...
Kerala

ഏക സിവില്‍കോഡ്; സമസ്ത സിപിഎമ്മുമായി സഹകരിക്കും, സെമിനാറില്‍ പങ്കെടുക്കും : ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കേരളത്തില്‍ ഈ വിഷയത്തില്‍ ആര് നല്ല പ്രവര്‍ത്തനം നടത്തിയാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സിവില്‍ കോഡ് വിഷയത്തില്‍ കോഴിക്കോട്ടു നടത്തിയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചിട്ടുണ്ട്. മുസലിം ലീഗുമായും കോണ്‍ഗ്രസുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. ഏക സിവില്‍ കോഡ് വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പലതരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത്തരം പരിപാടികളില്‍ സഹകരിക്കാനാണു തീരുമാനമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഏകസിവില്‍ കോഡില്‍ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും....
Kerala, Malappuram

കാലവര്‍ഷം; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം : ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളക്കെട്ടിലും ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുകയാണ്‌ ദുരന്തത്തിന്റെ കാഠിന്യം കുറയ്‌ക്കാനുള്ള പ്രധാന മാർഗം. മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കണം. നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മ...
Kerala, Malappuram

വനമഹോത്സവം സമാപിച്ചു

മലപ്പുറം : കേരള വനം-വന്യജീവി വകുപ്പ്, മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ വനമഹോത്സവം-2023ന്റെ സമാപനം മലപ്പുറം ഗവ. കോളേജിൽ പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് കോളജ് അങ്കണത്തിൽ നാട്ടുമാവിൻ തൈകൾ നട്ടുപിടിപ്പിച്ചു. മലപ്പുറം നഗരസഭാ കൗൺസിലർ ജുമൈല ജലീൽ അധ്യക്ഷത വഹിച്ചു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി.പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. ഖദീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അസി. പ്രൊഫസർ സാബിദ മൂഴിക്കൽ, അസി. പ്രൊഫ. ടി. സജയൻ, നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ.കെ. രാജീവൻ എന്നിവർ സംസാരിച്ചു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ്. മുഹമ്മദ് നിഷാൽ സ്വാഗതവും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്.എസ് വിനോദ് നന്ദിയും പറഞ്ഞു ...
Kerala, Malappuram

കുടുംബശ്രീ റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു

പൊന്നാനി : കുടുംബശ്രീ 25-ാം വാർഷികത്തോടനുബന്ധിച്ച് 2023-24 വർഷത്തിൽ നടപ്പാക്കുന്ന ഇതര പദ്ധതികളുടെയും 25 തനതു പദ്ധതികളുടെയും ജില്ലാതല റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു. പൊന്നാനി എവറസ്റ്റ് ആട്രിയം കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങ് പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, സാമൂഹ്യ ശാക്തീകരണം, സ്ത്രീശാക്തീകരണം എന്നിവ മുൻനിർത്തിയും സ്ത്രീകളുടെ വ്യത്യസ്ത തല കഴിവുകളെയും അവരുടെ പ്രത്യേക നൈപുണ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ആശ്രയ ഗുണഭോക്താക്കൾ, പട്ടിക വിഭാഗക്കാർ, മറ്റു പാർശ്വവത്കരിക്കപ്പെട്ട വിഭാഗക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ് തുടങ്ങിയ വ്യത്യസ്ത തലങ്ങളിൽ ഉൾപ്പെട്ടവരാണ് ഗുണഭോക്താക്കൾ. കുടുംബശ്രീ വനിതകൾക്ക് ആയോധന കല പരിശീലിപ്പിക്കുന്ന 'ധീര' പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ...
Kerala

മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: മുന്‍ തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ പി എം രാജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് രാജേഷിനെ മരിച്ച നിലയില്‍ കണ്ടത്. നിലവില്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടം വാര്‍ഡ് മെമ്പര്‍ ആയിരുന്നു. 2010 -15 കാലയളവില്‍ തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്ഥാനമനുഷ്ടിച്ചിട്ടുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ...
Kerala, Malappuram

കാലവര്‍ഷം കനത്തു; ജില്ലയില്‍ 24 മണിക്കൂറിനിടെ 38 വീടുകള്‍ക്ക് നാശനഷ്ടം

മലപ്പുറം : കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ 38 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. തിരൂര്‍-1, പൊന്നാനി,-1, തിരൂരങ്ങാടി-3, ഏറനാട്-8, നിലമ്പൂര്‍ -1, കൊണ്ടോട്ടി-24 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ജില്ലയില്‍ പൊന്നാനി എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. നാല് കുടുംബങ്ങളില്‍ നിന്നായി 13 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. (ആണ്‍-4, പെണ്‍-5, കുട്ടികള്‍ -4). കൂടുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പൊന്നാനി എ.വി ഹയര്‍ സെക്കന്ററി സ്‌കൂളിലും ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്. ...
Education, Information, Kerala, Malappuram

കെട്ടിട നിർമ്മാണ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്

കെട്ടിട നിർമ്മാണ തൊഴിലാളി ബോർഡിലെ അംഗ തൊഴിലാളികളുടെ മക്കൾക്ക് നൽകി വരുന്ന എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് ഒന്നു വരെ സ്വീകരിക്കും. ബോർഡിലെ അംഗതൊഴിലാളികളുടെ മക്കൾക്ക് വിവിധ കോഴ്സുകൾക്ക് നൽകിവരുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ (ഉന്നത വിദ്യാഭ്യാസ ധനസഹായം) കോഴ്സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെ സ്വീകരിക്കുന്നതാണെന്നും ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ...
Kerala, Malappuram

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിദ്യാതീരം പദ്ധതി മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി/ എന്‍.ഐ.ടി എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 17 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകുകയുളളു. ഹയര്‍ സെക്കന്ററി / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങിന് അപേക്ഷിക്കാം...
Information, Kerala

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍, വാട്സ് ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും ; പ്രചരിക്കുന്നതിലെ വാസ്തവമെന്ത്

തിരുവനന്തപുരം : ഈ അടുത്തായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന രണ്ട് സന്ദേശങ്ങളാണ് വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ ?. പലരും ഇതില്‍ ആശങ്കപ്പെടുന്നുമുണ്ട്. എന്നാല്‍ ഇതിലെ സത്യാവസ്ഥ പറയുകയാണ് കേരള പോലീസ്. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഇതുവരെയും നല്‍കിയിട്ടില്ലെന്നും പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രണ്ടു മൂന്ന് വര്‍ഷം മുന്‍പ് ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തിരിക്കുയാണ്. അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പറഞ്ഞു. കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത് ദേ പിന്നേം…. എല്ലാ വാട്‌സ് ആപ്പ്...
Kerala, Local news, Malappuram

മൂഴിക്കല്‍ തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും എം.എല്‍.എക്കും വികസന സമിതി നിവേദനം നല്‍കി

മൂന്നിയൂര്‍ പഞ്ചായത്തിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷി നടത്തുന്ന തെക്കെ പാടത്തെ കര്‍ഷകരുടെയും നാട്ടുകാരുടെയും ആശ്രയമായ മൂഴിക്കല്‍ തോട് സൈഡ് കെട്ടി തോട്ടില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് നവീകരണം നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ഭാരവാഹികള്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍. എക്കും നിവേദനം നല്‍കി. കാലവര്‍ഷകാലത്ത് കടലുണ്ടി പുഴയില്‍ നിന്നും പാടത്തേക്ക് വെള്ളം കയറി കൃഷി നശിക്കാതിരിക്കുന്നതിനും വേനല്‍ കാലത്ത് കര്‍ഷകര്‍ക്കാവശ്യമായ വെള്ളം സംഭരിച്ച് വെക്കുന്നതിനും വേണ്ടി മൂഴിക്കല്‍ തോടില്‍ നിര്‍മ്മിച്ച ഷട്ടറിന്റെ പാര്‍ശ്വഭിത്തി കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണിരുന്നു. കടലുണ്ടി പുഴയിലെ മൂഴിക്കല്‍ കടവില്‍ നിന്നും തെക്കെ പാടം വരെ 800 മീറ്റര്‍ നീളത്തില്‍ തോടിന്റെ ഇരു സൈഡും...
Entertainment, Kerala, Malappuram

സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; മലപ്പുറം സ്വദേശിയായ നിര്‍മാതാവ് അറസ്റ്റില്‍

കൊച്ചി : താന്‍ നിര്‍മിക്കുന്ന സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മലപ്പുറം സ്വദേശിയായ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. തൃക്കാക്കര സ്വദേശിയായ യുവനടിയില്‍ നിന്ന് 27 ലക്ഷം തട്ടിയ മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഷക്കീര്‍ നിര്‍മിക്കുന്ന പുതിയ തമിഴ് സിനിമയായ രാവണാസുരനില്‍ നായികയാക്കാം എന്ന വാഗ്ദാനം നല്‍കി യുവനടിയില്‍ നിന്ന് കടമായി പണം കൈപ്പറ്റിയ ശേഷം തിരിച്ചു നല്‍കാതെ പറ്റിക്കുകയായിരുന്നു. ഷൂട്ടിങ് ആരംഭിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ഇതിനാല്‍ ചിത്രീകരണം മുടങ്ങുമെന്നും ഇയാള്‍ നടിയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ 4 മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന കരാറില്‍ പലപ്പോഴായി 27 ലക്ഷം രൂപ യുവതി ഇയാള്‍ക്ക് നല്‍കി. പിന്നീട് ഇവരെ സ...
Kerala, Local news, Malappuram

ജില്ലയില്‍ കനത്ത മഴ : ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടു, രണ്ടു പേരെ കാണാതായി; തെരച്ചില്‍ തുടരുന്നു

മലപ്പുറം: ജില്ലയില്‍ ശക്തമായ മഴ തുരുകയാണ്. ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്നതടക്കമുള്ള ചടങ്ങുകള്‍ക്കായി എത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ശക്തമായ മഴയില്‍ നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ ആദ്യം തന്നെ രക്ഷപ്പെട്ടിരുന്നു. പിന്നാലെ ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് ഒരു സ്ത്രീയെയും കണ്ടെത്തി. എന്നാല്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ...
Kerala, Local news

ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപത്തില്‍ 2485 കോടിയുടെ വര്‍ധനവ് ; ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു

മലപ്പുറം : ജില്ലയിലെ ബാങ്കുകളില്‍ മാര്‍ച്ച് പാദത്തില്‍ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 2485 കോടി വര്‍ധിച്ച് 52,351 കോടിയായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ഇതില്‍ 15,503 കോടി രൂപ പ്രവാസി നിക്ഷേപമാണ്. ജില്ലയിലെ മൊത്തം വായ്പകള്‍ 32,855 കോടി രൂപയിലെത്തി. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 922.5 കോടി രൂപയുടെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 62.76 ശതമാനമാണ്. കെ.ജി.ബി -79.02 ശതമാനം, കാനറാ ബാങ്ക് -71.85 ശതമാനം, എസ്.ബി.ഐ -39.81 ശതമാനം, ഫെഡറല്‍ ബാങ്ക് - 29.14 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് -42.17ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ കൂടുതല്‍ ബ്രാഞ്ചുകളുള്ള ബാങ്കുകളിലെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ അതിന് മുകളില്‍ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാര്‍ഷിക ക്രെഡിറ്റ് പ...
Kerala, Local news, Malappuram

പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് നായര്‍തോട് പാലം നിര്‍മാണം പുരോഗമിക്കുന്നു

തിരൂര്‍ : പുറത്തൂര്‍ പഞ്ചായത്തിന്റെ ഇരുകരകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നായര്‍തോട് പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പാലം നിര്‍മാണത്തിന്റെ ഭാഗമായുള്ള സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പുറത്തൂര്‍ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ച് തിരൂര്‍-പൊന്നാനി പുഴക്ക് കുറുകെ നിര്‍മിക്കുന്ന പാലമാണിത്. തീരദേശ മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്ന നായര്‍തോട് പാലം നിര്‍മാണത്തിന് ഡല്‍ഹിയിലുള്ള ഇന്‍ലാന്റ് നാവിഗേഷന്റെ ആസ്ഥാനത്തു നിന്നുള്ള അനുമതി ലഭ്യമായതോടെയാണ് പ്രവൃത്തികള്‍ വേഗത്തിലായത്. പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ പടിഞ്ഞാറേക്കര നിവാസികള്‍ക്ക് പുറത്തൂര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലേക്കും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സാമൂഹികാരോഗ്യകേന്ദ്രം, കൃഷി ഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ചുരുങ്ങിയ സമയത്തിനകം എത്തിച്...
error: Content is protected !!