Kerala

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ
Kerala

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് . ചു...
Kerala

സ്‌കൂട്ടര്‍ കേടായതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍നിന്ന് ഷോക്കേറ്റു മരിച്ചു

കോഴിക്കോട് : സ്‌കൂട്ടര്‍ കേടായതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍നിന്ന് ഷോക്കേറ്റു മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കെട്ടിടത്തിലെ തൂണില്‍നിന്നും ഷോക്കേറ്റ് റിജാസ് മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥകൊണ്ടാണെന്ന് കടയുടമയും നാട്ടുകാരും റിജാസിന്റെ കുടുംബവും ആരോപിച്ചു. ഇന്നലെ രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മുഹമ്മദ് റിജാസ് ഷോക്കേറ്റ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കനത്ത മഴയെത്തുടര്‍ന്ന് റിജാസ് കടയുടെ മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും ഷോക്കേറ്റു. കടയിലെ തൂണില്‍ ഷോക്ക് ഉണ്ടെന്ന് കെഎസ്ഇബിയില്‍ പരാതിപ്പെട്ടിരുന്നു. ഒരു ജീവനക്കാരന്‍ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചു. പക്ഷേ പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ല. യുവാവ് മരിച്ചതി...
Kerala, Malappuram

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കൂടുതൽ ബാച്ചുകൾ അനുവദിച്ച് എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണം : എം ഫവാസ് കൂമണ്ണ

മലപ്പുറം : മലബാറിലെ സ്കൂളുകളിൽ പ്ലസ് വണ്ണിന് കൂടുതൽ ബാചുകൾ അനുവദിച്ചുകൊണ്ട് പ്ലസ് വൺ സീറ്റിന് അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണമെന്ന് കേരള സ്റ്റുഡന്റസ് കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.ഫവാസ് കൂമണ്ണ. മലബാർ മേഖലയിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠനത്തിന് പഠിക്കുവാൻ മതിയായ സീറ്റുകൾ ലഭിക്കാത്ത വിഷമകരമായ സാഹചര്യമാണ് ഉണ്ടാവുന്നത്. അതിനാൽ സർക്കാർ മലപ്പുറം ജില്ല ഉൾപ്പെടുന്ന മലബാർ മേഖലയിലെ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . സ്കൂളുകളിൽ പുതിയ കോഴ്സുകൾക്കും പ്രൊഫഷണൽ കോഴ്സുകൾക്കും സർക്കാർ അനുമതി നൽകുകയും പ്രൈവറ്റ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്ത്‌ വിദ്യാർത്ഥികൾക്കുള്ള തുടർ പഠനത്തിന് അവസരം ഒരുക്കി വിദ്യാർത്ഥികളുടെ ആശങ്ക അകറ്റി പ്ലസ് വൺ സീറ്റിന് അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണമെന്...
Kerala

പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം ; പരസ്യ ഏജന്റ് പിടിയില്‍

ചെന്നൈ : പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരസ്യ ഏജന്റ് സിദ്ധാര്‍ഥ് പിടിയില്‍. എറണാകുളം സ്വദേശിയായ യുവതി ചെന്നൈ റോയപ്പേട്ട പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തിയശേഷം സിദ്ധാര്‍ഥ് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. മുറിയില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ...
Kerala

പരിശീലന പരിപാടിക്കു പോകാന്‍ വീട്ടില്‍ നിന്നിറങ്ങവേ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട് : പരിശീലന പരിപാടിക്കു പോകാന്‍ വീട്ടില്‍ നിന്നിറങ്ങവേ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. കൊടുവള്ളി ബി ആര്‍ സി യിലെ പരിശീലകയും കൊടുവള്ളി ജി എല്‍ പി സ്‌കൂളിലെ അധ്യാപികയുമായഇ.കെ.ഷബീല (33) ആണ് മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. അവധിക്കാല അധ്യാപക പരിശീലനത്തില്‍ രണ്ടാം ക്ലാസിലെ റിസോഴ്‌സ് പേഴ്‌സനായിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്. രാവിലെ വീട്ടില്‍ കുഴഞ്ഞു വീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം താമരശ്ശേരിയില്‍ നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. പിതാവ്: ഒതയോത്ത് പരേതനായ കുഞ്ഞാലി. ...
Kerala

കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരന്‍ (19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിന് അകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. അഭിജിത്തിന്റെ കൈവശം മറ്റൊരു വിദ്യാര്‍ത്ഥിയുടെ ഹോള്‍ ടിക്കറ്റ് ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഈ ഹോള്‍ ടിക്കറ്റ് വാങ്ങാനായി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയിലെത്തി. എന്നാല്‍ വാതിലില്‍ കുറേ നേരം തട്ടിവിളിച്ചിട്ടും അഭിജിത്ത് തുറന്നില്ല. ഇതോടെ മൊബൈലില്‍ വിളിച്ചു നോക്കി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വിദ്യാര്‍ത്ഥികള്‍ മുറിയുടെ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അഭിജ...
Kerala, Malappuram

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് മലപ്പുറം അടക്കം 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 18ന് പാലക്കാടും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടാകും. കോമറിന് തീരത്ത്, തമിഴ് നാട് തീരത്തോട് ചേര്‍ന്ന് ഒരു ചക്രവാത ചുഴി നി...
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തി ; അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. കൈവിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ ചെറുവണ്ണൂര്‍ മധുര ബസാറിലെ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാല്‍ അരമണിക്കൂര്‍ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോള്‍ നാവില്‍ പഞ്ഞി വെച്ച നിലയില്‍ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരു...
Kerala, Malappuram

പ്ലസ് വണ്‍ പ്രവേശനത്തില്‍ മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം ; മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശനം സുഗമമാക്കാന്‍ ഇത്തവണ നേരത്തെ മന്ത്രിസഭാ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. ഇതിനു പുറമെ വേറെ ഏതെങ്കിലും സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ നേരത്തെ അനുവദിച്ചിരുന്ന സീറ്റുകള്‍ 53,236 ആണ്. ഇതില്‍ 22,600 സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലും 19,350 സീറ്റുകള്‍ എയിഡഡ് മേഖലയിലും 11,286 സീറ്റുകള്‍ അണ്‍ എയിഡഡ് മേഖലയിലും ആണ് ഉള്ളത്. അഡീഷണല്‍ ബാച്ച് അനുവദിക്കുക വഴി ലഭ്യമാക്കിയ സീറ്റുകള്‍ 6,105 ആണ്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ 4,545 സീ...
Kerala

പൊലീസ് ഉദ്യോഗസ്ഥന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി ; അറസ്റ്റ് ചെയ്ത് വിട്ടയച്ചു

എറണാകുളം: നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കുസാറ്റ് ക്യാംപസിന് സമീപത്ത് വച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കുസാറ്റിലെ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ വൈക്കം സ്വദേശിയായ അനന്തുവിനെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ...
Kerala, Malappuram

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളര...
Kerala

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ നാല് വരെ നടക്കും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവന്‍ വിജ്ഞാപനമിറക്കി. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ 99.69 ശതമാനമാണ് വിജയം.
Kerala

ഓപ്പറേഷന്‍ പി ഹണ്ട് ; 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം : ഓപ്പറേഷന്‍ പി ഹണ്ടില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ തിരയുകയും ഡൗണ്‍ലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായാണ് സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. പരിശോധനയെത്തുടര്‍ന്ന് 16 കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ 57 ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ പി ഹണ്ട് 24.1 എന്ന പേരില്‍ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സൈബര്‍ ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘങ്ങളും പരിശോധനയില്‍ പങ്കെടുത്തു. ...
Kerala

സംസ്ഥാനത്ത് 15 വരെ ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് എന്നിവിടങ്ങളിലും 13ാം തിയ്യതി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. 14ന് പത്തനംതിട്ടയിലും 15ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പുറപ്പെ...
Kerala

എന്താണ് ട്രാൻസ്‌ഫോർമർ സ്വാപ്പിങ്, എന്തിന് സ്വാപ്പിങ് ചെയ്യുന്നു

100kVA, 160kVA, 250kVA എന്നീ പവർ റേറ്റിംഗ് കൾ ആണ് സാധാരണയായി നാം റോഡ് സൈഡ് കളിൽ കണ്ടു വരുന്ന വിതരണ ട്രാൻസ്‌ഫോർമറുകൾക്കുള്ളത്. kVA rating എന്നത് സൂചിപ്പിക്കുന്നത് ട്രാൻസ്‌ഫോർമറിന്റെ പവർ ആണ്. ഇത് സൂചിപ്പിക്കുന്നത് അതിന്റെ ലോഡിങ് കപ്പാസിറ്റി ആണ്, അല്ലാതെ കൂടുതൽ റേറ്റിംഗ് ഉള്ള ട്രാൻസ്‌ഫോർമർ കൂടുതൽ വോൾടേജ് നൽകുന്നു എന്ന് സാങ്കേതികമായി അതിന് അർത്ഥമില്ല. അതായത് ഒരു 100kVA യുടെ വിതരണ ട്രാൻസ്‌ഫോർമറിന്റെ ഒരു ഫേസിൽ നിന്നും എടുക്കാവുന്ന അനുവദനീയവും സുരക്ഷിതവും ആയ ലോഡ് 133 ആമ്പിയർ ആണ്. 160 kVA ക്കാവട്ടെ അത് 213അമ്പിയറും, 250kVA ക്ക് 333 ആമ്പിയറും ആണ്. ഏത് ട്രാൻസ്‌ഫോർമർ ആയാലും വോൾടേജ് മാറുന്നില്ല. 11kV ലൈനിൽ വോൾടേജ് കുറയുന്നതിനു വിതരണ ട്രാൻസ്ഫോർമറിന്റെ കപ്പാസിറ്റി കാരണമാകുന്നില്ല. എന്നാൽ എൽ ടി ലൈനുകളിലെ ലോഡ് കൂടുമ്പോൾ ലൈനിന്റെ നീളത്തിന് അനുസരിച്ച് LT വോൾടേജിൽ കുറവ് അനുഭവപ്പെടും. LT സൈഡിൽ ലോഡ് കൂടുമ്...
Kerala

ഹയര്‍സെക്കന്ററി ഫലം : സേ പരീക്ഷ, ഇംപ്രൂവ്‌മെന്റ് ; 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : എച്ച്എസ്എസ്, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഉപരിപഠന യോഗ്യത നേടാനാകാത്തവര്‍ക്കുള്ള സേവ് എ ഇയര്‍ (സേ) പരീക്ഷയ്ക്കും മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും 15 വരെ അപേക്ഷിക്കാം. ജൂണ്‍ 12 മുതല്‍ 24 വരെയാണു പരീക്ഷ. സേ പരീക്ഷ മുഴുവന്‍ വിഷയങ്ങളിലും (6 പേപ്പര്‍) എഴുതാം. എന്നാല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒരു വിഷയത്തിലേ പറ്റൂ. ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പെടുക്കല്‍ എന്നിവയ്ക്ക് 14 വരെ അപേക്ഷ നല്‍കാം. സ്‌കൂള്‍ വഴിയാണ് ഫീസ് അടച്ച് അപേക്ഷ നല്‍കേണ്ടത്. ...
Kerala

16 കാരിക്ക് പിറന്നാള്‍ കേക്കുമായി രാത്രിയില്‍ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം ; യുവാവിനെതിരെ പോക്‌സോ കേസ്

പത്തനംതിട്ട: പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി രാത്രിയില്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്‌സോ കേസെടുത്തു. അതേസമയം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്ന് യുവാവ് പറഞ്ഞു. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. ...
Kerala

പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു പ്രഖ്യാപിക്കും ; ഫലം ലഭ്യമാകാന്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം

തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു വൈകിട്ട് 3 നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. 4,41,120 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഹയര്‍ സെക്കന്‍ഡറി ഫലം ലഭ്യമാകാന്‍ www.keralaresults.nic.in , www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.inഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. വിഎച്ച്‌എസ്‌ഇ ഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in , www.prd.kerala.gov.in , www.results.kerala.nic.in ഈ വെവബ്‌സൈറ്റുകളില്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്. 77 ക്യാമ്ബുകളിലായി 25000-ത്തോളം അധ്യാപകര്‍ മ...
Kerala

എസ്എസ്എല്‍സി പരീക്ഷാഫലം ; വിജയശതമാനത്തില്‍ നേരിയ കുറവ്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുന്‍ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം. 99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗള്‍ഫ് ഉള്‍പ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,25,563 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് നാല് മണി മുതല്‍ റിസള്‍ട്ട് വെബ്‌സൈറ്റില്‍ ലഭ്യമാകും. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം 99.92 %. ഏറ്റവും കുറവുള്ള ജില്ല തിരുവനന്തപുരം 99.08 %. കഴിഞ്ഞ തവണത്തേക്കാള്‍ വിജയ ശതമാനത്തില്‍ നേരിയ കുറവ്. മുന്‍ വര്‍ഷം 99.7 ശതമാന...
Kerala

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, പക്ഷേ അതീവ രഹസ്യ യാത്ര എന്തിന് ; വിഡി സതീശന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല വിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്? പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തുകൊണ്ടാണ്? ചുമതല ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയില്‍ ഇല്ലെന്നാണോ? അങ്ങനെയെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ കുറിച്ചും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രതിപക്...
Kerala

എയര്‍ ഇന്ത്യയുടെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍ ; മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് 70 ഓളം സര്‍വീസുകള്‍

കരിപ്പൂര്‍ : സംസ്ഥാനത്ത് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. എഴുപതോളം രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകളാണ് മുടങ്ങിയതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ വലച്ചു. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. ഇതോടെ ബോര്‍ഡിങ് പാസ് ഉള്‍പ്പെടെ കിട്ടി മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ പലരും ക്ഷുഭിതരായി. കരിപ്പൂരില്‍ നിന്ന് ഇതുവരെ 12 സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. റാസല്‍ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് ...
Kerala

എസ്എസ്എല്‍സി ഫലം ഇന്ന് ; ഫലം കാത്ത് 4,27,105 വിദ്യാര്‍ത്ഥികള്‍ ; ഫലം അറിയാനുള്ള സൈറ്റുകളും ആപ്പുകളും ഇതാ

തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷകള്‍ പൂർത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം വരുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാലുമണിക്ക് മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. ഇത്തവണ 4,27,105 വിദ്യാർത്ഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. ഇതില്‍ 2,17,525 പേർ ആണ്‍കുട്ടികളും 2,09,580 പേർ പെണ്‍കുട്ടികളുമാണ്. കഴിഞ്ഞവർഷത്തെക്കാൾ 7977 വിദ്യാർത്ഥികൾ കൂടുതൽ. 99.7% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. 70 ക്യാമ്ബുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയത്തിന്റെ ഭാഗമായി. ഫലം വന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവേശന നടപടി ആരംഭിക്കാനാണ് വകുപ്പിന്റെ തീരുമാനം. പരീക്ഷാ ഫലംwww.prd.kerala.gov.in,www.result.kerala.gov.in,www.ex...
Kerala

ഉഷ്ണതരംഗം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം ; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. 'ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കത്ത് പൂര്‍ണരൂപം:...
Kerala

എന്താണ് വെസ്റ്റ് നൈല്‍ ? വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം, ഒപ്പം രോഗപ്രതിരോധവും ചികിത്‌സയും

ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. എന്താണ് വെസ്റ്റ് നൈല്‍? ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്. രോഗപ്പകര്‍ച്ച ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസി...
Kerala

പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചശേഷം പുറത്തിറങ്ങി, യുവതിയെ സ്‌കൂട്ടറില്‍ നിന്നു വലിച്ചു താഴെയിട്ടു ; തിരുവല്ലയില്‍ മദ്യപന്റെ പരാക്രമം, പ്രതിയെ പൊലീസ് ജീപ്പിലിട്ട് കൈകാര്യം ചെയ്ത് യുവതിയുടെ ബന്ധുക്കള്‍

പത്തനംതിട്ട: തിരുവല്ലയില്‍ യുവതിയെ സ്‌കൂട്ടറില്‍ നിന്നു വലിച്ചു താഴെയിട്ട് മദ്യപന്റെ പരാക്രമം. പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചശേഷം പുറത്തിറങ്ങിയ ആളാണ് ആക്രമിച്ചത്. പൊലീസ് പിടിയിലായ പ്രതിയെ തിരുവല്ല ഗവ.ആശ്രുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകാനായി ജീപ്പില്‍ കയറ്റിയപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ കൈകാര്യം ചെയ്തു. സഹോദരിയെ റെയില്‍വേ സ്റ്റേഷനിലാക്കി മടങ്ങി വരുന്ന സമയത്താണ് തന്നെ ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്ന ഇയാളുടെ ആക്രമണം. തടഞ്ഞു നിര്‍ത്തി സ്‌കൂട്ടറിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോയി. ഇത് തടഞ്ഞപ്പോള്‍ കൈ പിടിച്ചു തിരിച്ചു. താക്കോല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കൈക്ക് മുറിവ് പറ്റിയെന്നും രക്തം വന്നതിനെ തുടര്‍ന്ന് തലകറങ്ങുന്നതായി അനുഭവപ്പെട്ടെന്നും 25കാരിയായ യുവതി പറഞ്ഞു. വേങ്ങല്‍ സ്വദേശിനിയായ യുവതിയുടെ കൈയ്ക്കും താടിക്കും പരുക്കുണ്ടെന്നും ആരോഗ്യനില തൃപ്...
Kerala

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. 2011 മുതല്‍ സം...
Kerala

യദുവിന്റെ പരാതിയില്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി മൂന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്റെ പരാതി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. അതേസമയം, ബ...
Kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3 ന് തുറക്കും ; മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ; സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3 ന് തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വര്‍ഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്...
Kerala

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്ക...
Kerala

മദ്യപിക്കാന്‍ കൂടെ വന്നില്ല ; സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോട്ടയം: മദ്യപിക്കാന്‍ കൂടെ വരാത്തതിന്റെ പേരില്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം കാരാപ്പുഴ സ്വദേശി സജിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടിയത്. കാരാപ്പുഴ സ്വദേശിയായ മധ്യവയസ്‌കനെയാണ് ഇയാള്‍ ഇന്നലെ രാത്രി കൊല്ലാന്‍ ശ്രമിച്ചത്. മദ്യം വാങ്ങാന്‍ ഷെയര്‍ ആവശ്യപ്പെടുകയും ഒപ്പമിരുന്ന് മദ്യപിക്കാനും സജി ആവശ്യപ്പെട്ടു. എന്നാല്‍ മധ്യവയസ്‌കന്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ സജി കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പികൊണ്ട് കുത്തുകയായിരുന്നു. ...
error: Content is protected !!