Monday, August 31

Kerala

ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് കൂറ്റൻ മലമ്പാമ്പ്; ആദ്യം കണ്ടത് കുളിക്കാനെത്തിയവർ
Kerala

ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് കൂറ്റൻ മലമ്പാമ്പ്; ആദ്യം കണ്ടത് കുളിക്കാനെത്തിയവർ

കൊച്ചി : കോതമംഗലത്ത് ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിനു സമീപത്തെ കുളിക്കടവിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ കുളക്കാനെത്തിയ പ്രദേശവാസികളാണ് പാമ്പിനെ ആദ്യം കണ്ടത്. കുട്ടമ്പുഴ ഫോറസ്ററ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫോറസ്ററ് ഉദ്യോഗസ്ഥനായ ഷൈൻ ഉൾപ്പെടെയുള്ള വനപാലക സംഘമെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. പെൺ ഇനത്തിൽ പെട്ടതും 15 കിലോയോളം തൂക്കം വരുന്നതുമായ പാമ്പിനെ വനത്തിൽ തുറന്നുവിടും....
ഇനിയങ്ങോട്ട് മഴക്കാലം ; 8 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത 5 ദിവസം മഴ ശക്തമാകും
Kerala, Malappuram

ഇനിയങ്ങോട്ട് മഴക്കാലം ; 8 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത 5 ദിവസം മഴ ശക്തമാകും

തിരുവനന്തപുരം : സംസ്ഥാന മഴ മുന്നറിയിപ്പിൽ മാറ്റമുള്ളതായി അറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. അടുത്ത അഞ്ചു ദിവസം കേരളത്തിൽ അതി ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു....
പ്ലസ് വൺ ക്ലാസുകൾ ജൂൺ 18 മുതൽ; ആദ്യ അലോട്ട്മെന്റ് ജൂൺ 2ന്
Education, Kerala

പ്ലസ് വൺ ക്ലാസുകൾ ജൂൺ 18 മുതൽ; ആദ്യ അലോട്ട്മെന്റ് ജൂൺ 2ന്

2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകി. മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് ജൂൺ 2ന് വൈകിട്ട് 5 മണിയ്ക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 3ന് രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് 5 മണിവരെ നേടാം. ഇതിനോടൊപ്പം മോഡൽ റെസിഡൻഷ്യൽ സ്കൂളികളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർസ് ക്വട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 10നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിക്കും. മുഖ്യഘട്ട അലോട്ട്മെന്റുകൾ ...
കനത്ത മഴ, കാറ്റ്: പുഴകൾ കരകവിഞ്ഞു, നാശനഷ്ടം തുടരുന്നു
Kerala

കനത്ത മഴ, കാറ്റ്: പുഴകൾ കരകവിഞ്ഞു, നാശനഷ്ടം തുടരുന്നു

കൊടുവള്ളി : മഴ ശക്തമായതോടെ കൊടുവള്ളി നഗരസഭ പരിധിയിലെ പൂനൂർ പുഴയും ചെറുപുഴയും പലയിടങ്ങളിലും കരകവിഞ്ഞൊഴുകാൻ തുടങ്ങി. വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയതായി നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദു അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള എരഞ്ഞിക്കോത്ത്, എരഞ്ഞോണ, വെണ്ണക്കാട് ഭാഗങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എരഞ്ഞിക്കോത്ത് ഭാഗത്ത് രണ്ട് ഫുട്ബോൾ ഗ്രൗണ്ടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. കൊടുവള്ളി നഗരസഭ മിനി സ്റ്റേഡിയത്തിന്റെ ഓപ്പൺ സ്റ്റേജിന്റെ മുക്കാൽ ഭാഗം വരെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടർന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. ചുണ്ടപ്പുറം ഒതയോത്ത് ആശാരുകണ്ടിയിൽ ഇ.ആർ.ഭവാനിയുടെ വീടിനുമുകളിൽ തെങ്ങു വീണ് വീട് ഭാഗികമായി തകർന്ന...
മരണമഴ; ദുരിതക്കാറ്റ്: കോഴിക്കോട് രണ്ട് ദിവസത്തിനിടെ മഴക്കെടുതിയിൽ മരണം നാലായി
Kerala

മരണമഴ; ദുരിതക്കാറ്റ്: കോഴിക്കോട് രണ്ട് ദിവസത്തിനിടെ മഴക്കെടുതിയിൽ മരണം നാലായി

കോഴിക്കോട് : കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം തുടരുന്നു. 2 കുട്ടികളടക്കം 3 പേർ ഇന്നലെ മരിച്ചതോടെ, കാലവർഷത്തിൽ രണ്ടു ദിവസത്തിനിടെ ജില്ലയിൽ മരണം നാലായി. വിലങ്ങാട് ഹൈസ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 16 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പന്നിയേരിയിൽ മണ്ണിടിച്ചിൽ കാരണം ഒരു കുടുംബം മാറിത്താമസിച്ചു. പയ്യോളി പെരുമാൾപുരത്ത് ദേശീയപാത സർവീസ് റോഡ് വെള്ളത്തിൽ മുങ്ങി. താൽക്കാലിക പാതയൊരുക്കി ഗതാഗതം തിരിച്ചുവിട്ടു. ശക്തമായ കാറ്റിൽ അയനിക്കാട് സേവന നഗറിൽ തെങ്ങ് മറിഞ്ഞുവീണു. തിക്കോടി പള്ളിക്കരയിൽ കാറ്റിൽ വീടിനുമുകളിൽ തെങ്ങ് വീണു. മാങ്കാവ് കണ്ണിപ്പറമ്പ റോഡിൽ പന വീണു വാഹനക്കുരുക്കുണ്ടായി. ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കുറ്റിയാടി കരിങ്ങാട് പുഴതീരം ഇടിഞ്ഞു. കോർട്ടേഴ്‌സിൽ കഴിയുന്ന 4 കുടുംബങ്ങളെ മാറ്റി. ഒരു കെട്ടിടം അപകട ഭീഷണിയിലാണ്. മണ്ണൂർ മുക്കത്തക്കടവ്, ശിവക്ഷേത്ര പരിസരം ...
‘ശാരീരികമായി ഉപദ്രവിച്ചില്ല, കൃത്യമായി ഭക്ഷണവും വസ്ത്രങ്ങളും തന്നു’; അമ്പരപ്പില്ലാതെ അന്നൂസ് റോഷൻ
Kerala

‘ശാരീരികമായി ഉപദ്രവിച്ചില്ല, കൃത്യമായി ഭക്ഷണവും വസ്ത്രങ്ങളും തന്നു’; അമ്പരപ്പില്ലാതെ അന്നൂസ് റോഷൻ

കൊടുവള്ളി : അധികം അമ്പരപ്പില്ലാതെയാണ് അന്നൂസ് റോഷൻ മോചനത്തിന് ശേഷം കൊടുവള്ളി പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ശാരീരികമായി ഉപദ്രവിച്ചില്ല, സംഘത്തിലുണ്ടായിരുന്നവരെ പരിചയമില്ല. കൃത്യമായി ഭക്ഷണവും മാറാനുള്ള വസ്ത്രങ്ങളും തന്നിരുന്നുവെന്നും മാധ്യമങ്ങളോട് അന്നൂസ് റോഷൻ പറഞ്ഞു. കൊണ്ടുപോയ സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമില്ല. തട്ടിക്കൊണ്ടുപോകുമ്പോൾ 6 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തിരിച്ച് വരുമ്പോൾ 2 പേരും. ഇടയ്ക്ക് ഉറങ്ങിപ്പോയ സമയത്താണ് ഈ 2 പേരും വഴിയിൽ ഇറങ്ങിയതെന്നും അന്നൂസ് പറഞ്ഞു. ജ്യേഷ്ഠനുമായുള്ള സാമ്പത്തിക തർക്കത്തെ കുറിച്ചൊന്നും തട്ടിക്കൊണ്ടുപോയവർ തന്നോട് ചോതിച്ചില്ലെന്നും കേസിനെ ബാധിക്കും എന്നതിനാൽ പോലീസിന്റെ നിർദ്ദേശമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പറയാനാകില്ലെന്നും അന്നൂസ് റോഷൻ പറഞ്ഞു....
കൂളിമാട്-കളൻതോട് റോഡിൽ മണ്ണിടിച്ചില്‍ രൂക്ഷം : ആശങ്കയോടെ യാത്രക്കാർ
Kerala

കൂളിമാട്-കളൻതോട് റോഡിൽ മണ്ണിടിച്ചില്‍ രൂക്ഷം : ആശങ്കയോടെ യാത്രക്കാർ

മാവൂർ : യാത്രക്കാർക്ക് ഭീഷണിയായി നായർകുഴി കരിയാത്തൻ കുന്നിൽ നിന്ന് മണ്ണിടിച്ചിൽ. കൂളിമാട്-കളൻതോട് റോഡിൽ നായർക്കുഴി ഭാഗത്ത് റോഡിലെ കൊടും വളവിലാണ് മണ്ണുവീഴ്ച്ച. കഴിഞ്ഞ വർഷം മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് വീണ് ഈ റൂട്ടിലെ ഗതാഗതം നിലച്ചിരുന്നു. ഇത്തവണ മഴ പെയ്ത് തുടങ്ങിയതോടെ മണ്ണിടിച്ചിൽ രൂക്ഷമാണ്. റോഡരികിൽ ഓടയും നടപ്പാതയും നിർമ്മിച്ചിട്ടില്ല. അശാസ്ത്രീയമായ മണ്ണെടുപ്പാണ് കുന്നിടിച്ചിലിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്ത് റോഡ് വീതികൂട്ടുന്നതിനു സ്ഥലം നൽകാൻ തയ്യാറാണെന്ന് കാണിച്ച് പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി അധികൃതർക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലന്നും നാട്ടുകാർ പറഞ്ഞു. നായർകുഴി ഗവ.ഹയർസെക്കൻഡറി സ്കൂൾ, ഗവ.ഹോമിയോ ഡിസ്‌പെൻസറി, അങ്കണവാടി എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികളടക്കം ഒട്ടേറെ പേർ ഇതുവഴി കാൽനടയാത്ര ചെയ്യുന്നത് ...
താമരശ്ശേരി ചുരത്തിൽ അപകടകരമായ അറുപതോളം മരങ്ങൾ; റിപ്പോർട്ട് നൽകിയിട്ട് ഒരുമാസം, നടപടി വൈകുന്നു
Kerala

താമരശ്ശേരി ചുരത്തിൽ അപകടകരമായ അറുപതോളം മരങ്ങൾ; റിപ്പോർട്ട് നൽകിയിട്ട് ഒരുമാസം, നടപടി വൈകുന്നു

താമരശ്ശേരി : മരങ്ങൾ കടപുഴകിയും കൊമ്പുകൾ പൊട്ടിവീണും ചുരത്തിൽ ഗതാഗത തടസ്സം പതിവ്. അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള നടപടികൾ വൈകുന്നു. ചൊവ്വാഴ്ച പകൽ എട്ടാം വളവിന് സമീപം ഉണങ്ങിയ മരക്കൊമ്പുകൾ പൊട്ടി കാറിന്റെ മുൻ ഭാഗത്തു വീണു. ഒൻപതാം വളവിനു സമീപം കൊമ്പുകൾ ഉണങ്ങി വീഴാൻ പാകത്തിനുള്ള മരം യാത്രക്കാരും സന്നദ്ധ പ്രവർത്തകരും വനം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് മുറിച്ച് മാറ്റി. ഉണങ്ങിയും ചെരിഞ്ഞും വേരുകൾ അറ്റും യാത്രക്കാർക്ക് ഭീഷണിയായ അറുപതോളം മരങ്ങൾ മുറിച്ചുമാറ്റുന്നതിനു വേണ്ടിയുള്ള റിപ്പോർട്ട് കഴിഞ്ഞ മാസം ബന്ധപ്പെട്ട ഉദോഗസ്ഥർ തയ്യാറാക്കി നൽകിയതാണെങ്കിലും ഇതിന്റെ വില നിർണയം ഇനിയും നടത്തിയിട്ടില്ല. പലപ്പോഴും മരങ്ങൾ കടപുഴകി വീഴുമ്പോൾ മരത്തിനൊപ്പം ചുറ്റുമുള്ള മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് പതിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറു...
വണ്ടിക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത് ; രണ്ട് പേർ അറസ്റ്റിൽ
Kerala

വണ്ടിക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത് ; രണ്ട് പേർ അറസ്റ്റിൽ

രാമനാട്ടുകര : ബൈപാസ് മേല്പാലത്തിനു സമീപം 298 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയ സംഘത്തിന് വാഹന കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്തെന്ന് പോലീസ്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും സെക്കൻഡ് ഹാൻഡ് കാർ വാങ്ങി നാട്ടിലേക്ക് എത്തിക്കുന്നതിന്റെ മറവിലാണ് ഇവർ ലഹരി കടത്തുന്നത്. മാങ്കാവ് കുറ്റിയിൽതാഴം പുനത്തിൽ വയൽ നവാസ് (28), പൊക്കുന്ന് കുളങ്ങരപീടിക തോട്ടുമ്മാരത്ത് എംത്തിയാസ് (30) എന്നിവരെയാണ് കഴിഞ്ഞ രാത്രി ഡാൻസാഫ് സംഘവും ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അയൽ സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ ലഹരി വസ്തുക്കൾ കൊണ്ടുവന്ന് ജില്ലയിലെ പല ഭാഗങ്ങളിലായി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ നവാസ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് പോത്തിനെ വാങ്ങി ലോറിയിൽ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ മറവിലും ഇയാൾ ലഹരി കടത്തുന്നുണ്ട്. വാട്സാപ് വഴി ആവശ്യക്കാരെ ബന്ധപ്പെട്...
പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ
Kerala

പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

തിരുവനന്തപുരം : രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും.  എറണാകുളത്താണ് വിജയശതമാനം കൂടുതൽ. വിജയ ശതമാനം കുറവ് കാസർകോട് ജില്ലയിലാണ്. 3,70,642 വിദ്യാർത്ഥികളാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഉപരി പഠനത്തിന് യോഗ്യത നേടിയത് 2,88,394 വിദ്യാർത്ഥികളാണ്. സർക്കാർ സ്കൂളുകളിൽ 73.23% വിജയം നേടിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 82.16% ആണ് വിജയം. അൺ എയ്ഡഡ്-75.91%, സ്പെഷ്യൽ സ്കൂൾ-86.40% എന്നിങ്ങനെയാണ് വിജയശതമാന കണക്ക്. മാർച്ച് ആറു മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്.  2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യന...
നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം ; ഒന്നര വര്‍ഷം പീഡനത്തിനിരയായി, കൊല്ലപ്പെടുന്നതിന്റെ അന്ന് രാവിലെയും പീഡിപ്പിച്ചു, പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി, കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ; അബദ്ധം പറ്റിപോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രതി ; പ്രതി ലൈംഗികവൈകൃതം ഉള്ളയാള്‍
Crime, Kerala

നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം ; ഒന്നര വര്‍ഷം പീഡനത്തിനിരയായി, കൊല്ലപ്പെടുന്നതിന്റെ അന്ന് രാവിലെയും പീഡിപ്പിച്ചു, പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി, കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ; അബദ്ധം പറ്റിപോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രതി ; പ്രതി ലൈംഗികവൈകൃതം ഉള്ളയാള്‍

കൊച്ചി : ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന നാല് വയസ്സുകാരി പിതാവിന്റെ സഹോദരനില്‍നിന്നു നേരിട്ടിരുന്നത് അതിക്രൂര പീഡനമെന്നു വിവരം. കുട്ടിയെ കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നതായി അച്ഛന്റെ സഹോദരനായ പ്രതി മൊഴി നല്‍കി. കുട്ടിയെ ഏറ്റവും ഒടുവില്‍ ബലാത്സംഗം ചെയ്തത് തിങ്കളാഴ്ച രാവിലെയാണെന്ന് ബന്ധു മൊഴി നല്‍കി. അന്നേദിവസം രാത്രിയാണ് കുട്ടിയെ അമ്മ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് എറിഞ്ഞു കൊന്നത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛന്റെ സഹോദരനെയാണ് പോക്‌സോ കുറ്റം ചുമത്തി പുത്തന്‍കുരിശ് പൊലീസ് പിടികൂടിയത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടില്‍ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു. ക്രൂരമായ പീഡനത്തിനാണ് നാല് വയസുകാരി ഇരയായത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് ...
വടകരയിൽ സർവീസ് റോഡിൽ വെള്ളക്കെട്ട്: ഗതാഗതക്കുരുക്ക് രൂക്ഷം
Kerala

വടകരയിൽ സർവീസ് റോഡിൽ വെള്ളക്കെട്ട്: ഗതാഗതക്കുരുക്ക് രൂക്ഷം

വടകര : പണി നടക്കുന്ന ദേശീയപാതയുടെ താൽക്കാലിക സർവീസ് റോഡിൽ വെള്ളക്കെട്ട്. ഇതുകാരണം ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങൾ ദേശീയപാതയിൽ നിന്നു മാറി ഇട റോഡുകളെ ആശ്രയിച്ചതോടെ അവിടെയും കുരുക്കായി. കരിമ്പനപ്പാലത്ത് റോഡ് നിറയെ ചെളി മൂടിയത് കൊണ്ട് നടന്ന് പോകാൻ പോലും ബുദ്ധിമുട്ടാണ്. പുതിയ ബസ് സ്റ്റാൻഡ് പരിസരം, ലിങ്ക് റോഡ് ജംക്‌ഷൻ, അടയ്ക്കാത്തൊരു, പെരുവാട്ടിൻ താഴ എന്നിവിടങ്ങളിൽ കുഴിയും ചെളിയും നിറഞ്ഞു കിടക്കുകയാണ്. മഴ കനക്കുമ്പോൾ വെള്ളക്കെട്ട് ഒഴിഞ്ഞു പോകുന്നില്ല. ഇത് കാരണം ഗതാഗതം ബുദ്ധിമുട്ടായി. സമീപത്തെ കടകളിലേക്ക് കയറാൻ കഴിയുന്നില്ല. പല കടകളിലും കച്ചവടം നടക്കുന്നില്ല. സർവീസ് റോഡ് പണിയുമ്പോൾ സമീപത്ത് ഓവുചാലുണ്ടാക്കി സ്ലാബിട്ടിരുന്നു. എന്നാൽ, ഇതിലെ മണ്ണും മാലിന്യവും നീക്കിയിരുന്നില്ല.ഓവുചാലിലേക്ക് വെള്ളം ഒഴുകി പോകാനുള്ള വഴികളും അടഞ്ഞിരിക്കുകയാണ്. പാത പണിയുമ്പോൾ നിലവിലുള്ള ഓവുചാലുകളുടെ ഒഴുക...
പിന്നോട്ട് എടുത്ത് പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍; വീട്ടമ്മയും കാറും വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു
Kerala

പിന്നോട്ട് എടുത്ത് പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍; വീട്ടമ്മയും കാറും വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു

കോഴിക്കോട്: ഫറോക്കില്‍ പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ അബദ്ധത്തില്‍ ചവിട്ടിയ വീട്ടമ്മയും കാറും വീട്ടില്‍ തന്നെയുള്ള കിണറ്റില്‍ വീണു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങല്‍ പറമ്പ് വൃന്ദാവനത്തില്‍ സ്‌നേഹലത (60) ഓടിച്ച കാറാണ് കാറാണ് കിണറ്റില്‍ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. 14 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് സ്‌നേഹലത ഓടിച്ച കാര്‍ വീണത്. ഡ്രൈവിങ് പഠിച്ച സ്‌നേഹലത കാര്‍ സ്ഥിരമായി റിവേഴ്‌സ് ഗിയര്‍ എടുത്തു പഠിക്കാറുണ്ട്. കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. കാര്‍ വീണെങ്കിലും സ്‌നേഹലതയ്ക്കു കാര്യമായ പരുക്കുകളില്ല. സ്‌നേഹലതയെ പുറത്തെത്തിച്ച ശേഷം കാര്‍ മിനി ക്രെയിന്‍ എത്തിച്ച് ആറരയോടെ കിണറ്റില്‍ നിന്നെടുത്തു...
അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി ക്രൂര പീഡനത്തിന് ഇരയായി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ; അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍ : അന്വേഷിക്കാന്‍ പ്രത്യേക സംഘം
Crime, Kerala

അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി ക്രൂര പീഡനത്തിന് ഇരയായി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ; അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍ : അന്വേഷിക്കാന്‍ പ്രത്യേക സംഘം

കൊച്ചി : എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പോക്‌സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന് ഒരു ദിവസത്തിന് മുന്‍പ് വരെ കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില ദിവസങ്ങളില്‍ കുട്ടി ഇയാള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയി...
കരിപ്പൂർ ഹജ്ജ് ക്യാമ്പിന് പരിസമാപ്തി ; വിശുദ്ധിയിലേക്ക് ടേക്ക് ഓഫ് ചെയ്ത് 31 വിമാനങ്ങൾ
Kerala

കരിപ്പൂർ ഹജ്ജ് ക്യാമ്പിന് പരിസമാപ്തി ; വിശുദ്ധിയിലേക്ക് ടേക്ക് ഓഫ് ചെയ്ത് 31 വിമാനങ്ങൾ

കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് വഴിയുള്ള യാത്രക്ക് പരിസമാപ്തി. അവസാന വിമാനം വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട് സഊദി സമയം പുലർച്ചെ 4.30 ന് ജിദ്ധയിലിറങ്ങും. 88 പുരുഷന്മാരും 81 സ്ത്രീകളും അടക്കം 169 തീർത്ഥാടകരാണ് അവസാന സംഗത്തിലുള്ളത്. ഹജ്ജ് ക്യാമ്പിന്റെ സമാപന സംഗമം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും തീർത്ഥാടകർക്ക് എല്ലാ നിലയിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ ഇതുവരെ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും സഊദി അറേബ്യയിൽ എത്തിയാൽ ലക്ഷങ്ങൾ സംബന്ധിക്കുന്ന ഹജ്ജ് വേളയിൽ ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ സാഹചര്യങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കാൻ എല്ലാവരും പരസ്പരം സഹകരിക്കണ...
പുറത്തിറങ്ങുന്നത് രാത്രിയിൽ, ചുറ്റും അംഗരക്ഷകർ: ലഹരി മാഫിയത്തലവനെ പോലീസ് പൊക്കിയത് സാഹസികമായി
Kerala

പുറത്തിറങ്ങുന്നത് രാത്രിയിൽ, ചുറ്റും അംഗരക്ഷകർ: ലഹരി മാഫിയത്തലവനെ പോലീസ് പൊക്കിയത് സാഹസികമായി

കുന്നമംഗലം : ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലഹരി മരുന്ന് എത്തിക്കുന്ന രാജ്യാന്തര ബന്ധമുള്ള മൊത്ത വിൽപ്പനക്കാരനെ കുന്നമംഗലം പോലീസ് പിടികൂടിയത് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ജനുവരിയിൽ കാരന്തൂർ ലോഡ്ജിൽ നിന്നും 221 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കർണാടകയിലെ ഹാസനിൽ വെച്ചാണ് മംഗളൂരു സ്വദേശി ഇമ്രാൻ (30) പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്ന മുഖ്യ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആന്ധ്രയിലും ബംഗളൂരുവിലും തിരുവമ്പാടിയിലും കഞ്ചാവ് പിടിച്ചതിനെത്തുടർന്ന് പോലീസ് കേസുണ്ട്. ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുകയായിരുന്നു ഇമ്രാൻ. കാരന്തൂർ എംഡിഎംഎ പിടിച്ച കേസിൽ നേരത്തെ അറസ്റ്റിലായവരെ ബെംഗളൂരു എത്തിച്ച് പ്രതികൾ താമസിച്ച ലോഡ്ജുകളിൽ പരിശോധന നടത്തിയപ്പോൾ മറ്റു പ്രതികളെ കുറിച്ച് വിവരവങ്ങൾ ലഭിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ...
അനൂസിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് ; അന്വേഷണം ഊർജിതം
Kerala

അനൂസിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് ; അന്വേഷണം ഊർജിതം

കോഴിക്കോട് : കൊടുവള്ളിയിൽ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്താനായി ലൂക്ക്ഔട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും യുവാവിന്റെയും ചിത്രങ്ങളും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറുമാണ് പോലീസ് പുറത്തുവിട്ടത്. ഇതിനിടെ, അനൂസുള്ളത് മലപ്പുറം ജില്ലയിലാണെന്ന സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൃത്യമായ സ്ഥലം മനസ്സിലായിട്ടുണ്ടെന്നും അനൂസിനെ അവിടെ ഉപേഷിച്ച് പ്രതികൾ കടന്നുകളയാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അനൂസ് റോഷനെ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്തുള്ള അനൂസിന്റെ സഹോദരൻ അജ്മൽ റോഷനുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അനൂസിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. പ്രതികളെന്ന് സംശയിക്കുന്നവരുടെയോ അവരുടെ വാഹനങ്ങളുടെയോ വിവരം ലഭിച്ചാൽ കൊടുവള്ളി സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്....
പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്; ഫലം കാത്തിരിക്കുന്നത് 4.44 ലക്ഷം വിദ്യാർത്ഥികൾ, പ്ലസ് വൺ ഫലം ജൂണിൽ
Kerala

പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്; ഫലം കാത്തിരിക്കുന്നത് 4.44 ലക്ഷം വിദ്യാർത്ഥികൾ, പ്ലസ് വൺ ഫലം ജൂണിൽ

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം മൂന്നുമണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയായിരിക്കും ഫലം പ്രഖ്യാപിക്കുക. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയം തുടരുകയാണ്. ഒന്നാം വർഷ പരീക്ഷയുടെ ഫലം ജൂണിലായിരിക്കും പ്രഖ്യാപിക്കുക. 4,13,581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്....
പുത്തനുടുപ്പിട്ട് അംഗനവാടിയിലേക്ക് പോയ കല്യാണി നാടിന്റെ നോവായി : മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്നു ; അമ്മ അറസ്റ്റില്‍ ; പരസ്പരം കുറ്റപ്പെടുത്തി കുടുംബങ്ങള്‍
Crime, Kerala

പുത്തനുടുപ്പിട്ട് അംഗനവാടിയിലേക്ക് പോയ കല്യാണി നാടിന്റെ നോവായി : മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്നു ; അമ്മ അറസ്റ്റില്‍ ; പരസ്പരം കുറ്റപ്പെടുത്തി കുടുംബങ്ങള്‍

കൊച്ചി : മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ അറസ്റ്റില്‍. എറണാകുളം മൂഴിക്കുളത്ത് ആണ് മൂന്ന് വയസുകാരിയായ കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. എസ്പിയുടെ നേതൃത്വത്തില്‍ സന്ധ്യയെ വിശദമായ ചോദ്യം ചെയ്യും. സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞ് കൊന്നത്. പുത്തന്‍ ഉടുപ്പിട്ട് കളിച്ചും ചിരിച്ചും അമ്മയുടെ കൈപിടിച്ച് അങ്കണവാടിയിലേക്ക് പോയ കല്യാണിയാണ് ഒരു നാടിന്റെ തീരാ നോവായി മാറിയത്. ചെയ്ത തെറ്റിനെ കുറിച്ച് ഒരു പശ്ചത്താപവും അമ്മ സന്ധ്യ പ്രകടിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ എന്തിനീ ക്രൂരത ചെയ്തു എന്ന ചോദ്യത്തിന് ഞാന്‍ ചെയ്തു എന്ന് മാത്രമായിരുന്നു സന്ധ്യയുടെ മറുപടി. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമാണെന്നും റൂറല്‍ എസ് പി എം ഹേമലത പ്ര...
പ്ലസ് വണ്‍ പ്രവേശനം; ഇന്ന് കൂടി അപേക്ഷിക്കാം ; ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറത്ത്
Kerala

പ്ലസ് വണ്‍ പ്രവേശനം; ഇന്ന് കൂടി അപേക്ഷിക്കാം ; ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറത്ത്

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും നാളെ വൈകുന്നേരം അഞ്ചു മണി വരെയാണ്. അപേക്ഷകള്‍ പരിഗണിച്ചു കൊണ്ടുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN - SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും. ഇന്നലെ വൈകിട്ട് 5 വരെ 4,54,159 പേരാണ് സംസ്ഥാനത്ത് അപേക്ഷിച്ചത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയിലാണ് 79,484 പേര്‍. കോഴിക്കോടാണ് രണ്ടാമത് 47,141 പേര്‍. പാലക്കാട് ജില്ലയില്...
ഹജ്ജ് 2025 ; 33 വിമാനങ്ങളിലായി 5896 തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തി ; തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും വനിതകള്‍
Kerala

ഹജ്ജ് 2025 ; 33 വിമാനങ്ങളിലായി 5896 തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തി ; തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും വനിതകള്‍

കരിപ്പൂര്‍ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും 33 വിമാനങ്ങളിലായി 5896 തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സര്‍വ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരില്‍ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാര്‍, 1380 സ്ത്രീകള്‍, കൊച്ചിയില്‍ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരില്‍ 65 ശതമാനം പേരും വനിതാ തീര്‍ത്ഥാടകരാണ്. കോഴിക്കോട് നിന്നും മെയ് പത്തിനും കണ്ണൂരില്‍ നിന്നും മെയ് പതിനൊന്നിനുമാണ് സര്‍വ്വീസ് ആരംഭിച്ചത്. കൊച്ചിയില്‍ ഇന്ന് വെള്ളിയാഴ്ചയാണ് സര്‍വ്വീസുകള്‍ ആരംഭിച്ചത്. കോഴിക്കോട് നിന്നും പതിനൊന്ന് സര്‍വ്വീസുകളാണ് അവശേഷിക്കുന്നത്. മെയ് 22 ന് പുലര്‍ച്ചെയാണ് കോഴിക്കോട് നിന്നുള്ള അവസാന വിമാനം പുറപ്പെടുക. കണ്ണൂരില്‍ മെയ് 29 നാണ് അവസാനം ...
15 വര്‍ഷം മുന്നെ നടന്ന 17 കാരിയുടെ തിരോധാനം കൊലപാതകം ; തുമ്പായത് എല്ലിന്‍ കഷ്ണം ; പ്രതി പിടിയില്‍
Crime, Kerala

15 വര്‍ഷം മുന്നെ നടന്ന 17 കാരിയുടെ തിരോധാനം കൊലപാതകം ; തുമ്പായത് എല്ലിന്‍ കഷ്ണം ; പ്രതി പിടിയില്‍

കാസര്‍കോട്: രാജപുരം എണ്ണപ്പാറ സര്‍ക്കാരി മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എംസി രേഷ്മയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ പ്രതിയെ 15 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് പ്രതിയായ ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ തിരച്ചിലില്‍ എല്ലിന്റെ ഭാഗം കണ്ടെത്തുകയും ഡിഎന്‍എ പരിശോധനയില്‍ ഇത് രേഷ്മയുടേതാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 2010 ജൂണ്‍ 6നാണ് ബളാംതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പ്ലസ്ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തില്‍ ടിടിസി പരിശീല...
നിപയില്‍ ആശ്വാസം : തുടര്‍ച്ചയായി മൂന്നാം ദിവസവും പുതുതായി ആരും സമ്പര്‍ക്ക പട്ടികയില്‍ ഇല്ല
Kerala, Malappuram

നിപയില്‍ ആശ്വാസം : തുടര്‍ച്ചയായി മൂന്നാം ദിവസവും പുതുതായി ആരും സമ്പര്‍ക്ക പട്ടികയില്‍ ഇല്ല

മലപ്പുറം : ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിനു ശേഷം തുടര്‍ച്ചയായ മൂന്നാം ദിവസവും പുതുതായി ആരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതുവരെ 166 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇവരെ നിരീക്ഷിച്ചുവരുന്നു. ഇതുവരെ പരിശോധിച്ച 67 സാമ്പിളുകളും നെഗറ്റീവ് ആണ്. അതേസമയം നിപ സ്ഥിരീകരിച്ച രോഗി പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലെ ഐസിയുവില്‍ തുടരുന്നു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഇന്ന് പുതിയ പരിശോധന ഫലങ്ങള്‍ ഒന്നും വന്നിട്ടില്ല. 65 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 101 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ഉണ്ട്. . 11 പേര്‍ക്ക് പ്രൊഫൈലാക്‌സിസ് നല്‍കിവരുന്നു. ആരോഗ്യവകുപ്പ് ഫീവര്‍ സര്‍വേയുടെ ഭാഗമായി നടത്തിയ വീട് സന്ദര്‍ശനം പൂര്‍ത്തിയായി. നിപ കോള്‍ സെന്ററില്‍ ലഭിച്ച 15 കോളുകളില്‍ ഏഴുപേര്‍ക്ക് മാനസിക പിന്തുണ നല്...
വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ചന്വേഷിക്കണം, വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം ; നിര്‍ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala

വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ചന്വേഷിക്കണം, വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം ; നിര്‍ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

മലപ്പുറം : സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി അധികൃതര്‍ക്ക് നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ അധികൃതര്‍ പാലിക്കേണ്ട നടപടികളെ കുറിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് അധ്യാപകര്‍ വിവരം അന്വേഷിക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. വീട്ടില്‍നിന്നു വിദ്യാര്‍ഥി സ്‌കൂളിലേക്കു പുറപ്പെട്ടിരുന്നു എന്നു മനസ്സിലാക്കിയാല്‍ വിവരം പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശവുമുണ്ട്. സ്‌കൂളുകളിലെ ലാന്‍ഡ് ഫോണിന്റെ പ്രവര്‍ത്തനം ഉറപ്പാക്കണം. ഐടി ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. കുട്ടികളുടെ പരാതികളറിയാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടി നിര്‍ബന്ധമായും സ്ഥാപിക്കണം. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ...
നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കരുത്, തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണം ; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്
Kerala, Malappuram

നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കരുത്, തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണം ; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്

മലപ്പുറം : കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ കെ സുധാകരന്‍ നടത്തുന്ന പ്രസ്താവന കോണ്‍ഗ്രസിന് തലവേദനയാകുന്ന പശ്ചാത്തലത്തിലാണ് പിഎംഎ സലാമിന്റെ പ്രതികരണം. കെപിസിസി പുനഃസംഘടനയില്‍ വ്യത്യസ്ത പ്രസ്താവനകള്‍ നടത്തി കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് നേതാക്കള്‍ പിന്മാറണം. ഇത്തരം നടപടികള്‍ മുന്നണിയെ ബാധിക്കുന്നതാണ്. തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണം. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമാവണം. അതിന് ഘടക കക്ഷികളും സജ്ജരാകണം. യുഡിഎഫ് കെട്ടുറപ്പോടെ പോവുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്...
തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന് ജി സുധാകരന്‍ ; കേസെടുത്ത് പൊലീസ്
Kerala

തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന് ജി സുധാകരന്‍ ; കേസെടുത്ത് പൊലീസ്

ആലപ്പുഴ : തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. 1989 ഇല്‍ കെ വി ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിലാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ഇന്നലെ അമ്പലപ്പുഴ തഹസില്‍ദാര്‍ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. വിവാദ പരാമര്‍ശം തിരുത്തിയാണ് തഹസില്‍ദാര്‍ക്ക് മൊഴി നല്‍കിയത്. കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടു കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം നടത്തിയെന്ന പ്രസ്താവന ജി സുധാകരന്‍ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും താന്‍ ...
വയനാട് ടൗണ്‍ഷിപ്പിന് 351 കോടിയുടെ ഭരണാനുമതി ; മന്ത്രിസഭായോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍
Kerala

വയനാട് ടൗണ്‍ഷിപ്പിന് 351 കോടിയുടെ ഭരണാനുമതി ; മന്ത്രിസഭായോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍

തിരുവനന്തപുരം : വയനാട് ടൗണ്‍ഷിപ്പിന് 351 കോടി രൂപയുടെ ഭരണാനുമതി. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20 കോടി രൂപ വയനാട് ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുവദിക്കും. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ ഇപ്രകാരമാണ്. വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്‌കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്. സാധൂകരിച്ചു എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയല്‍ ചെയ്ത കേസിലെ ഹൈക്കോടതിയുടെ 11.04.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക...
രോഗികളുടെ വർദ്ധന; മെഡിക്കൽ കോളജ് വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥ
Kerala

രോഗികളുടെ വർദ്ധന; മെഡിക്കൽ കോളജ് വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥ

കോഴിക്കോട് : രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥ. വരാന്തയിലെ തറയിൽ പായ വിരിച്ചാണ് രോഗികൾ കിടക്കുന്നത്. അത്യാഹിത വിഭാഗം തിരിച്ച് എംസിഎച്ചിലെ പഴയ കാഷ്വാൽറ്റിയിലേക്ക് മാറ്റിയതോടെ, തറയിൽ കിടന്നിരുന്ന രോഗികൾക്ക് ആശ്വാസമായിരുന്ന ഇടവും നഷ്ടമായി. നിത്യേന അറുനൂറിലേറെ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. കാലവർഷമെത്തുന്നതോടെ വിവിധ പകർച്ചവ്യാധികൾ വർദ്ധിക്കും. വാർഡുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. മഴക്കാല പൂർവ ശുചീകരണവും ബോധവൽക്കരണവും അടിയന്തരമായി നടപ്പിലാക്കണമെന്ന് മെഡിസിൻ വിഭാഗം മേധാവി പറഞ്ഞു. പിഎംഎസ്എസ് വൈ ബ്ലോക്കിലെ 2 തീപിടുത്തത്തിന് ശേഷം രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ആശുപത്രി കെട്ടിടം പൂർവ്വസ്ഥിതിയിലെത്തുന്നതിൽ അനിശ്ചിതത്വം തുടരുമ്പോൾ രോഗികളാണ് ഏറെ ദുരിതം നേരിടുന്നത്....
വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് മലപ്പുറം സ്വദേശിനിയായ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
Kerala

വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് മലപ്പുറം സ്വദേശിനിയായ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് മലപ്പുറം സ്വദേശിനിയായ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ അകമ്പാടം സ്വദേശിനിയായ നിഷ്മ (24)യാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേപ്പാടി 900 കണ്ടിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. '900 വെഞ്ചേഴ്‌സ്' എന്ന റിസോര്‍ട്ടില്‍ മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ് ആണ് തകര്‍ന്ന് വീണത്. ഇന്നലെ 16 അംഗ വിനോദ സഞ്ചാരികളുടെ സംഘമാണ് റിസോര്‍ട്ടിലെത്തിയത്. ഇതിലെ അംഗമായിരുന്നു നിഷ്മ. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ് തകര്‍ന്നുവീഴുകയായിരുന്നു. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് നിഗമനം. ഒരു ഷെഡില്‍ രണ്ട് ടെന്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ഷെഡ് തകര്‍ന്ന് വീണപ്പോള്‍ പെണ്‍കുട്ടി അതില്‍ പെട്ടു പോവുകയായിരുന്നു. ഇവര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്നാണ് വിവരം. മൃതദേഹം മൂ...
ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടിവിളിച്ച സംഭവം ; അറസ്റ്റിലായ കോഴിക്കോട് സ്വദേശി ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാകിസ്താന്‍ അക്കൗണ്ടുകള്‍ പിന്തുടരുന്നയാള്‍
Kerala

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടിവിളിച്ച സംഭവം ; അറസ്റ്റിലായ കോഴിക്കോട് സ്വദേശി ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാകിസ്താന്‍ അക്കൗണ്ടുകള്‍ പിന്തുടരുന്നയാള്‍

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി ദക്ഷിണ മേഖല നേവി ആസ്ഥാനത്ത് വിളിച്ച സംഭവത്തില്‍ അറസ്റ്റിലായ കോഴിക്കോട് സ്വദേശി മുജീബ് ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാകിസ്താന്‍ അക്കൗണ്ടുകള്‍ പിന്തുടരുന്നയാള്‍ എന്ന് പൊലീസ്. തീവ്രനിലപാടുകളുള്ള പാകിസ്താന്‍ സ്വദേശികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രതി പിന്തുടരുന്നതായും പൊലീസ് കണ്ടെത്തി. നിരന്തരമായി ലഹരി ഉപയോഗിച്ചാണ് മുജീബിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായത് എന്നും ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും എന്നും പൊലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലില്‍ പൊലീസുമായി സഹകരിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്വേര്‍ഡുകളും പൊലീസിന് നല്‍കാന്‍ പ്രതി വിസമ്മതിച്ചിരുന്നു. കേരളത്തിന് പുറത്തേക്ക് മുജീബ് നടത്തിയ യാത്രാ വിവരങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള തീരുമാനവും അന്വേഷണസംഘം ക...