Kerala

ഉഷ്ണ തരംഗം ; വിശ്വാസികള്‍ പ്രാര്‍ത്ഥന നിരതരാവുക ; സമസ്ത നേതാക്കള്‍
Kerala

ഉഷ്ണ തരംഗം ; വിശ്വാസികള്‍ പ്രാര്‍ത്ഥന നിരതരാവുക ; സമസ്ത നേതാക്കള്‍

കോഴിക്കോട്: ഉയര്‍ന്ന താപനിലയും രൂക്ഷമായ വരള്‍ച്ചയും ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ വിശ്വാസി സമൂഹം പ്രാര്‍ത്ഥന നിരതരായിരിക്കണമെന്ന് സമസ്ത നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ച ജുമുഅ:ക്കുശേഷവും മറ്റു ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കു ശേഷവും ഇസ്തിഗ്ഫാര്‍ അടക്കമുള്ള ദിക്റുകള്‍ ചൊല്ലിയും മഹത്തുക്കളുടെ ആസാറുകള്‍ മുന്‍നിര്‍ത്തി തവസ്സുല്‍ ചെയ്തും പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിനചൂടും വരള്‍ച്ചയും മറ്റു ജീവജാലങ്ങളെയും മറ്റും ദുരിതത്തിലാക്കിയിരിക്കുകയാണ്. മഴക്കുവേണ്ടിയും പീഠിതരായ ഫസ്തീന്‍ ജനതക്കു വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സമസ്ത നേതാക്കള്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നുവല്ലോ.ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ജുമുഅ:ക്കുശേഷവും മറ്റു ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കു ശേഷവും ഇസ്തിഗ്ഫാര്‍ അടക്കമുള്ള ദിക്റുകള്‍ ചൊല്ലിയും മഹത്തുക്കളുടെ ആസാ...
Kerala

ഉഷ്ണ തരംഗ സാധ്യത : നിര്‍ണായക തീരുമാനങ്ങളുമായി അവലോകനയോഗം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ മേയ് ആറ് വരെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണു തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 11 മണിമുതല്‍ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള പുറം ജോലികള്‍ ഒഴിവാക്കണം. അതിന് അനുസരിച്ച് സമയം ക്രമീകരിക്കണം. പാലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കും. സമ്മര്‍ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം. സ്‌കൂളുകള്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. ആസ്‌ബ...
Kerala

അബ്ദുല്‍റഹീമിന്റെ മോചനം ; മരിച്ച സൗദി ബാലന്റെ കുടുംബത്തെ കോടതി ബന്ധപ്പെട്ടു

റിയാദ് : സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് സൗദി ബാലന്റെ കുടുംബത്തെ കോടതി ബന്ധപ്പെട്ടു. മോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ പ്രതിഭാഗം വക്കീല്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം കൊല്ലപ്പെട്ട അനസ് അല്‍ ശഹ്രിയുടെ കുടുംബത്തെ കോടതി ഫോണില്‍ ബന്ധപ്പെട്ടതായി കുടുംബ വക്കീല്‍ മുബാറക് അല്‍ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ധിഖ് തുവ്വൂര്‍ പറഞ്ഞു. കുടുംബവുമായി കരാറുള്ള ദയാ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നല്‍കാന്‍ സമ്മതം അറിയിച്ചതായും അറിയിച്ച് വധ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 15 നാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.തുടര്‍ന്നുള്ള ദിവസങ്ങളിലാണ് കോടതിയില്‍ നിന്ന് അനസിന്റെ കുടുംബത്തെ വിളിച്ച് പ്രതിഭാഗത്തിന്റെ അപേക്ഷയുടെ ആധികാരികത ഉറപ്പിച്ചത്. ഇത് ശുഭ സൂചനയായാണ് കാണുന്നതെന്ന് പ്രതിഭാഗം വക്കീലും സഹായ സമിതിയും വിലയിരുത്തി. ...
Kerala

സഹവാസ ക്യാമ്പിന് തുടക്കമായി

ഒളവട്ടൂർ : ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന 8 ദിവസത്തെ സഹവാസ ക്യാമ്പ് ടി.വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡി.എൽ.എഡ്. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കെ കെ അധ്യക്ഷത വഹിച്ചു. സർഗ ശേഷിക്കൊപ്പം, മൂല്യങ്ങളുടെയും വ്യക്തിത്വ രൂപീകരണത്തിന്റെയും നിരവധി അവസരങ്ങളും സെഷനുകളും. ഉൾപ്പെടുത്തി,വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ നയിച്ച സെഷനുകൾക്ക് പുറമെ, വിദ്യാർത്ഥികളുടെ അഭിരുചികളും ആനുകാലിക വിഷയങ്ങളിലെ അറിവും വർധിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പടുത്തി ക്രമീകരിച്ചാണ് ക്യാമ്പ് . ഡോ: വി പി അബ്ദുൽ സലീം മാസ്റ്റർ, സി.മുഹമ്മദ്,ടി. വി ഇസഹാക്ക് മാസ്റ്റർ, ക്യാമ്പ് കോഡിനേറ്റർ കെ കെ വിനോദിനി ടീച്ചർ അധ്യാപകരായ മുഹമ്മദ് അൽത്താഫ് സി ,അനില .ടി,സൗദ .ബി ,ശ്രുതി കെ., കെ.എം.ഇസ്മായിൽ, പി.ട...
Kerala

ദളിത് യുവതിക്ക് മർദ്ദനമേറ്റിട്ടും നടപടിയില്ല : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് : കണ്ണാടികല്ലിൽ അയൽവാസികളുടെ ക്രൂര മർദ്ദനത്തിനിരയായ ദളിത് യുവതി നൽകിയ പരാതിയിൽ പോലീസ് നടപടിയെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് പോലീസ് കമ്മീഷണർ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ഉത്തരവിട്ടു. സ്വന്തം പറമ്പിൽ ജോലി ചെയ്യുകയായിരുന്ന യുവതിയുടെ അമ്മയുടെ ശരീരത്തിൽ ഫുട്ബോൾ പതിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവതിക്ക് മർദ്ദനമേറ്റത്. കണ്ണിനും കൈക്കും മുഖത്തും പല്ലിനും പരിക്കേറ്റു. സി.റ്റി. സ്കാൻ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും പണമില്ലാത്തിതിനാൽ കഴിഞ്ഞില്ല. ബീച്ച് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പച്ചെങ്കിലും യുവതിയുടെ മൊഴിയെടുക്കാൻ പോലീസ് തയ്യാറായില്ല. അമ്മയും മകളും അടങ്ങുന്ന കുടുംബമാണ് യുവതിയുടേത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റ...
Kerala

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി 9 ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിന്. വിദ്യാഭ്യാസമന്ത്രി 3 മണിക്ക് പ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നായിരുന്നു എസ്എസ്എല്‍സി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വര്‍ഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. ടാബുലേഷന്‍, ഗ്രേസ് മാര്‍ക്ക് എന്‍ട്രി, എന്നിവ പരീക്ഷാ ഭവനില്‍ പൂര്‍ത്തിയാക്കി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യ...
Kerala

സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകള്‍ക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടും കേന്ദ്ര കാലാവസ്ഥാ വിഭാഗം ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കി. പാലക്കാട് ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഏപ്രില്‍ 30 മുതല്‍ മെയ് 02 വരെ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാല്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ രാത്രി താപനില ഉയരുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. 2024 ഏപ്രില്‍ 30 മുതല്‍ മെയ് 04 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന ത...
Crime, Kerala

മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയെ യുവാവ് ഇടി വള ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു ; മുഖത്തെ എല്ലുകള്‍ പൊട്ടി

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ എംആര്‍ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരി ക്രൂര മര്‍ദ്ദനത്തിന് ഇരയായി. ജയകുമാരിയെ ഇടി വള ഉപയോഗിച്ച് പൂവാര്‍ സ്വദേശി അനില്‍ മുഖത്ത് ഇടിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖത്തെ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ജയകുമാരിയെ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്‌കാനിംഗിന് തീയതി നല്‍കാന്‍ വൈകി എന്നാരോപിച്ചാണ് അനില്‍ ജയകുമാരിയെ ആക്രമിച്ചതെന്നാണ് വിവരം. ...
Kerala

സംഘടനാ നടപടി നേരിട്ട ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി

കോഴിക്കോട്: നേരത്തെ സംഘടനാ നടപടി നേരിട്ട 'ഹരിത' നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി യായും നിയമിച്ചു. 'ഹരിത' വിവാദ കാലത്ത് നടപടി നേരിട്ട എംഎസ്എഫ് നേതാക്കള്‍ക്കും പുതിയ ഭാരവാഹിത്വം നല്‍കി. ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായും ആഷിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു എം.എസ്.എഫ് സംസ്ഥാന നേതൃത്വം ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചായിരുന്നു പുറത്താക്കപ്പെട്ട എം.എസ്.എഫ് നേതാക്കളെ മുസ്‌ലിം ലീഗ് നേതൃത്വം തിരിച്ചെടുത്തത്. എംഎസ്എഫിന്റെ വനിതാ വിഭാഗമായ 'ഹരിതയുടെ' നേതാക്കള്‍ക്കെതിരെ നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടികള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആഴ്ചകള്‍ക്ക് മുമ്പാണ് മുസ്‌ലിം ലീഗ് കൈക്കൊണ്ടത്. ഇതോടൊപ്പം ഈ വിവാദ കാലത്ത് ഹരിത നേതാക്ക...
Kerala, university

കൊതുക് നിയന്ത്രണത്തിന് പ്രോട്ടീന്‍ കണ്ടെത്തലുമായി കാലിക്കറ്റിലെ ഗവേഷകര്‍

കൊതുകിന്റെ കൂത്താടികളിലെ (ലാര്‍വ) ട്രിപ്‌സിന്‍ എന്ന എന്‍സൈം നിര്‍മാണത്തെ തടയുന്ന പെപ്‌റ്റൈഡ് (ചെറിയ പ്രൊട്ടീന്‍) വേര്‍തിരിച്ചെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. ജന്തുശാസ്ത്ര പഠനവിഭാഗം പ്രൊഫസറായ ഡോ. കണ്ണനും ഇദ്ദേഹത്തിന്റെ കീഴില്‍ ഗവേഷക വിദ്യാര്‍ഥിയായ എം. ദീപ്തിയുമാണ് ഈ നേട്ടം കൈവരിച്ചത്. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പെപ്‌റ്റൈഡ് കൊതുകിന്റെ കൂത്താടികളുടെ അന്നപഥത്തില്‍വെച്ച് അവിടെയുള്ള ട്രിപ്‌സിനുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രം പ്രവര്‍ത്തനക്ഷമമാവുന്ന രീതിയില്‍ മാറ്റം വരുത്തുകയായിരുന്നു. ജീവികളില്‍ പ്രോട്ടീനെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈം ആണ് ട്രിപ്‌സിന്‍. ട്രിപ്‌സിന്റെ അഭാവത്തില്‍ ദഹനപ്രക്രിയ തടസ്സപ്പെടുകയും ലാര്‍വകള്‍ 48 മണിക്കൂറിനകം നിര്‍ജീവമാവുകയും ചെയ്യും. ഈ പെപ്‌റ്റൈഡ് ജലത്തിലുള്ള മറ്റ് ജീവികളെയോ മനുഷ്യരെയോ ബാധിക്കില്ല. കാരണം മറ്റ് ജീവികളില്‍ ഈ പെപ്‌റ്റൈഡിന് പ്രവര...
Kerala

കെട്ടിട നികുതി കൂട്ടാനുള്ള ഉത്തരവിന്റെ മറവില്‍ തദ്ദേശസ്ഥാപനങ്ങളുടെ നിരക്ക് വര്‍ധന : തടഞ്ഞ് ഓംബുഡ്‌സ്മാന്‍

വര്‍ഷംതോറും കെട്ടിടനികുതി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ തദ്ദേശസ്ഥാപനങ്ങള്‍ നികുതി നിരക്കില്‍ വര്‍ധന വരുത്തുന്നത് തടഞ്ഞ് തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാന്‍. നികുതിയില്‍ വര്‍ധന വരുത്താനാണ് നികുതിനിരക്കിനു പകരം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്റെ ഉത്തരവ്. ഏതെങ്കിലും തദ്ദേശസ്ഥാപനം നികുതി നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ മാറ്റം വരുത്തണമെന്നും അധിക നികുതി ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് അടുത്ത വര്‍ഷത്തെ നികുതിയില്‍ കുറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2023-24 മുതല്‍ അടുത്ത അഞ്ചു വര്‍ഷം കെട്ടിടനികുതി ഓരോ വര്‍ഷവും തൊട്ടു മുന്‍വര്‍ഷത്തെ നികുതിയേക്കാള്‍ 5% വീതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് ആണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വീടുകളുടെ ഏറ്റവും കുറഞ്ഞ നികുതി നിരക്ക് ചതുരശ്ര മീറ്ററിന് 6 രൂപയായും നിശ്ചയിച്ചു. നികുതി നിരക്ക...
Kerala

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

തിരുവനന്തപുരം : കെഎസ്ഇബിയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീഴരുതെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. രജിസ്ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവ്. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയും. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങള്‍ സജീവം. രജിസ്ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവ്. കെ എസ് ഇ ബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത...
Kerala

മെഡിക്കൽ കോളേജിന്റെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിന്റെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച വരുത്താതെ തന്നെ രോഗികളുടെയും പരിസരവാസികളുടെയും സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കാളാണ്ടിത്താഴം ജംഗ്ഷനിൽ നിന്നാരംഭിച്ച് ഡെന്റൽ കോളേജ് വരെയെത്തുന്ന നാലരമീറ്റർ വീതിയുള്ള ടാർ റോഡ് ചുറ്റുമതിൽ നിർമ്മിച്ച് അടയ്ക്കാനുള്ള മെഡിക്കൽ കോളേജിന്റെ നീക്കം പരിസരവാസികൾക്ക് യാത്രാസൗകര്യം നിഷേധിക്കാൻ കാരണമാകുമെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു. മെഡിക്കൽ കോളേജ് കോമ്പൗണ്ട്‌ റോഡിന് ഇരുവശവും ചുറ്റുമതിൽ നിർമ്മിച്ച് സംരക്ഷിക്കാമെന്നും അതുവഴി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ മെഡിക്കൽ കോളേജ് കാമ്പസ് സുരക്ഷിതമാക്കാമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. ...
Kerala

കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും ഇ-സിഗരറ്റുകളും ഐ ഫോണുകളും പിടികൂടി ; മലപ്പുറം സ്വദേശികളടക്കം 5 പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും ഇ-സിഗരറ്റുകളും ഐ ഫോണുകളും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ രണ്ട് മലപ്പുറം സ്വദേശികളും മൂന്ന് കാസര്‍കോട് സ്വദേശികളെയും കസ്റ്റംസ് പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് 1079 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 76.30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മറ്റൊരു കേസില്‍ 500 രൂപയുടെ 120 സൗദി റിയാലുകള്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സിഐഎസ്എഫിന്റെ സഹായത്തോടെ പിടികൂടി. 12.60 ലക്ഷം രൂപ വിലമതിക്കുന്ന 60,000 സൗദി റിയാലുകളാണ് സൗദി അറേബ്യയിലേക്ക് പറക്കാനായി നിന്ന കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നും പിടിച്ചെടുത്തത്. ദുബ...
Kerala

കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീണു പതിനാലുകാരന്‍ മരിച്ചു

കണ്ണൂര്‍ : പറമ്പില്‍ കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീണു പതിനാലുകാരന്‍ മരിച്ചു. തലശേരി മാടപ്പീടികയില്‍ ആണ് സംഭവം. പാറാല്‍ ആച്ചുകുളങ്ങര ചൈത്രത്തില്‍ മഹേഷിന്റെയും സുനിലയുടെയും മകന്‍ കെ. പി. ശ്രീനികേത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് സംഭവം. അച്ഛനും അമ്മയും അധ്യാപകരാണ്. ഇവരില്‍ ഒരാള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയിരുന്നു. മറ്റൊരാള്‍ വോട്ട് ചെയ്യാന്‍ പോയപ്പോഴുമായിരുന്നു അപകടം. പറമ്പില്‍ കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരിക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്തിട്ടുണ്ട്. ...
Kerala

രാജ്ഭവന്റെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായി ; മുഴുവന്‍ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവന്റെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായി. പരിഗണനയിലിരുന്ന മുഴുവന്‍ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഭൂ പതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്ക് എതിരെ സമരം നടത്തിയിരുന്നു. ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്. പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്. ...
Kerala

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍, വോട്ടെടുപ്പിനിടെ 8 മരണം

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ എട്ടുപേര്‍ മരിച്ചു. ഏഴുപേര്‍ കുഴഞ്ഞുവീണും ഒരാള്‍ ബൈക്കപടത്തിലുമാണ് മരിച്ചത്. മലപ്പുറം തിരൂരില്‍ തിരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്. പരപ്പനങ്ങാടിയില്‍ വോട്ടു ചെയ്യാന്‍ ബൈക്കില്‍ പോയ ആള്‍ വാഹനമിടിച്ച് മരിച്ചു. ബിഎം സ്‌കൂളിനു സമീപമുണ്ടായ അപകടത്തില്‍ നെടുവാന്‍ സ്വദേശി ചതുവന്‍ വീട്ടില്‍ സൈദു ഹാജി (75) ആണു മരിച്ചത്. ലോറി തട്ടി ബൈക്കില്‍നിന്നു വീഴുകയായിരുന്നു. പാലക്കാട് പെരുമാട്ടി വിളയോടിയില്‍ വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. വിളയോടി പുതുശ്ശേരി കുമ്പോറ്റ ചാത്...
Kerala

കന്നിവോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങിനെ…

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എങ്ങിനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ പറഞ്ഞു. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങിനെ: 1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു 2. വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു 3. ഫസ്റ്റ് പോളിങ് ഓഫീസര്‍ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍...
Kerala

സമസ്ത – ലീഗ് തര്‍ക്കം : അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതായ അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് സമസ്ത. തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യമായ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ...
Accident, Kerala

കോഴിക്കോട്ട് വിവാഹസല്‍ക്കാരത്തിനെത്തിയ ഉമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു

കോഴിക്കോട് : കുണ്ടായിത്തോട് വിവാഹസല്‍ക്കാരത്തിനെത്തിയ യുവതിയും മകളും ട്രെയിനിടിച്ചു മരിച്ചു. ഒളവണ്ണ മാത്തറ ചാലില്‍ ഹൗസില്‍ നിസാറിന്റെ ഭാര്യ നസീമ (42), മകള്‍ ഫാത്തിമ നഹ്‌ല (16) എന്നിവരാണ് മരിച്ചത്. കുണ്ടായിത്തോട് കല്ലേരിപ്പാറയില്‍ ഹംസക്കോയയുടെ മകന്‍ ഹാരിസിന്റെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. തിങ്കള്‍ വൈകീട്ട് അഞ്ചിന് റെയില്‍ പാളം മുറിച്ചുകടക്കവെ ഇരുവരെയും കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്ക് ക്രാന്തി ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഒളവണ്ണ മാത്തറ സ്വദേശിനിയായ പാത്തേയിയും മകള്‍ നസീമയും, കൊച്ചുമകള്‍ ഫാത്തിമ നഹ്ലയും വിവാഹ സല്‍ക്കാരത്തിന് ഇന്നലെ വൈകീട്ടോടെയാണ് വീട്ടില്‍ നിന്ന് യാത്ര തിരിച്ചത്. ബസ് ഇറങ്ങി റെയില്‍ പാളം ആദ്യം മുറിച്ചു കടന്നത് പാത്തേയി ആണ്. എന്നാല്‍ ട്രെയിന്‍ വരുന്നത് കണ്ട് രണ്ടു പേരോടും പാളത്തിലേക്ക് ഇറങ്ങരുതെന്ന് പാത്തേയി പറഞ്ഞെങ്കിലും വൈകിപ്പോയിരുന...
Kerala

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ട് ചെയ്യണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തപാല്‍വോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലെത്തി (വിഎഫ്‌സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഏപ്രില്‍ 22 ന് വൈകിട്ട് 5 വരെ സംസ്ഥാനത്ത് 9184 ഉദ്യോഗസ്ഥര്‍ തപാല്‍വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പോളിങ് ദിവസം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളളവരും ഫോം 12ല്‍ പോസ്റ്റല്‍വോട്ടിന് വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിച്ചവരുമായ ജീവനക്കാര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരം. എല്ലാ ജില്ലകളിലെയും ജില്ലാ കളക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസിലും വിതരണകേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ പ്രകാരമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുമായി വിഎല്‍സികളിലെത്തി തപാല്‍ വോട്ട...
Kerala

കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം ; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കുണ്ടറ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും നടനുമായ ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള (50) ആണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ 20ന് കുണ്ടറ മുളവനയില്‍ നടന്ന പ്രചാരണത്തിനിടെ മുര്‍ച്ചയുള്ള വസ്തു കൊണ്ടതിനെ തുടര്‍ന്ന് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് കുണ്ടറ റെയില്‍വേ സ്റ്റേഷനു സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തി ചികിത്സ തേടുകയും ചെയ്തിരുന്നു. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂര്‍വം ആക്രമിച്ചെന്നായിരുന്നു സ്ഥ...
Kerala

വന്ദേഭാരത് ട്രെയിന്‍ തട്ടി യുവതി മരിച്ചു

കാസര്‍കോട് : മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ തട്ടി കാസര്‍കോട് യുവതി മരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ട് സ്വദേശി നന്ദനയാണ് (22) മരിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെ നീലേശ്വരം പള്ളിക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്.
Kerala

വീട്ടില്‍ വോട്ട് : ഇതുവരെ വോട്ടു രേഖപ്പെടുത്തിയവര്‍ 81 ശതമാനം

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരില്‍ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേര്‍ വീട്ടില്‍ വോട്ടു ചെയ്തു. 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് തുടരും. പോലീസ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരം സ്ഥാനാര്‍ത്ഥികളെയോ, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളെയോ മുന്‍കൂട്ടി അറിയിക്കും. വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകള്‍ സീല്‍ ചെയ്ത മെറ്റല്‍ ബോക്‌സുകളില്‍ ശേഖരിക്കുകയും പ...
Kerala

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാന്‍ ആപ്പുണ്ട്

വോട്ടര്‍പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണോ? അതോ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ ലോക്‌സഭ വോട്ടെടുപ്പിനുള്ള നാളുകള്‍ അടുക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കാതെ വോട്ടര്‍മാര്‍ ആപ്പിലാകാതിരിക്കാന്‍ ആപ്പുമായെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ ആപ്പാണ് വോട്ടര്‍മാര്‍ക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കുന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൗരന്മാരെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടുത്താനും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യ...
Kerala, Other

മകളുടെ മരണം ; പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ.എം.എ സലാമിന് പരോള്‍

ദില്ലി : പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ.എം.എ സലാമിന് പരോള്‍. വാഹനാപകടത്തില്‍ മരിച്ച മകള്‍ ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ തസ്‌കിയ കല്‍പ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവില്‍ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ നിന്നും താഴ്ചയില്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്. സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ...
Kerala, Other

മോക് പോളിനിടെ ചെയ്യാത്ത വോട്ട് ബിജെപിക്ക് ; പരിശോധിക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദ്ദേശം നല്‍കി

കാസര്‍കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി. പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ പരാതി ഉന്നയിച്ചിരുന്നു. മോക് പോളിന്റെ ആദ്യ റൗണ്ടില്‍ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ ...
Kerala

എ.ഐ ക്യാമറ : നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ നോട്ടീസ് അയക്കാന്‍ കാലതാമസമുണ്ടാകാറുണ്ടെന്ന് ഗതാഗത വകുപ്പ്

കോഴിക്കോട് : എ.ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ പിഴക്കുള്ള നോട്ടീസ് അയയ്ക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടാകാറുണ്ടെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നോട്ടീസ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്ന് പറഞ്ഞ് നിയമലംഘനം സാധൂകരിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൃത്യമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ലഭിക്കാന്‍ കാലതാമസമുണ്ടായതു കാരണം ഭീമമായ പിഴത്തുക അടയ്‌ക്കേണ്ടി വന്നു വെന്ന പരാതിയില്‍ ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോഴിക്കോട് ആര്‍.റ്റി.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീ...
Kerala, Other

പെന്‍ഷന്‍ വാങ്ങാന്‍ വരി നില്‍ക്കുന്നതിനിടെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചു. ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി വരി നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ട്രഷറി ജീവനക്കാര്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കള്‍: മാനസ്, മമിഷ ...
Kerala, Other

വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് മുന്‍ സിഐ സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് സ്വദേശിയായ സൈജു രണ്ട് ബലാത്സംഗ കേസില്‍ പ്രതിയായിരുന്നു. മലയിന്‍കീഴ് ഇന്‍സ്‌പെക്ടറായിരിക്കെയാണ് സൈജു എം വിക്കെതിരെ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പൊലീസില്‍ പീഡന പരാതി നല്‍കിയത്. പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദം നടിച്ച് ബലാത്സംഗം ചെയ്തുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിന്‍കീഴ...
error: Content is protected !!