ഓൺലൈൻ വ്യാപാരത്തിലെ ചതിക്കുഴികൾ സെമിനാറും വാർഷികവും സംഘടിപ്പിച്ചു
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനെട്ടാമത് വാർഷികവും ഉപഭോകത്യ തർക്ക പരിഹാര സെമിനാറും തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ ഏപ്രിൽ 12 ന്ന് സംഘടിപ്പിച്ചു മലപ്പുറം ജില്ല ഉപഭോകത്യ തർക്ക പരിഹാര കമ്മീഷൻ കെ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. ആരാണ് ഉപഭോക്താവ്? എന്താണ് ഉപഭോക്തൃ സംരക്ഷണം? എന്താണ് ഉപഭോക്താവിന്റെ അവകാശം?" ഓൺലൈൻ ബിസിനസ്സിൽ വഞ്ചിതരാകുന്ന യുവതലമുറ ഓൺലൈനിൽ പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താവിനെ വഞ്ചിക്കുന്നതിൽ നിന്നും തെളിവുകൾ ശേഖരിച്ച് എങ്ങിനെ കൺസ്യൂമർ സൊസൈറ്റിയിൽ കേസ് രജിസ്റ്റർ ചെയ്യാം എന്നീ വിഷയങ്ങൾ വിശദമായി ക്ലാസ് എടുക്കുകയും ചോദ്യോത്തരങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുകയും ചെയ്തു .
ഡോ. അബ്ദുൽ റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. റേഷൻ പൊതുവിതരണവും അതിൻറെ പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ച് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പ്ര...

