Local news

വായനദിനാചരണവും മലയാളം വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു
Local news

വായനദിനാചരണവും മലയാളം വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു

ചെമ്മാട് : വായനദിനാചരണത്തിന്റെ ഭാഗമായി ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.ലൈബ്രറി വിഭാഗവും മലയാളം വേദിയും സംയുക്തമായി സംഘടിപ്പിച്ച ജനകീയ വായനയിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ ജീവനക്കാരും പങ്കാളികളായി. മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം എഴുത്തുകാരനും തിരൂരങ്ങാടി എസ്.എസ്.എം.ഒ ടി.ടി.ഐ പ്രിൻസിപ്പളുമായ ഷാനവാസ്‌ പറവന്നൂർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ മൂഹിയുദ്ധീൻ അധ്യക്ഷമായി. റഹീം മാസ്റ്റർ ചുഴലി സന്ദേശം കൈമാറി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വായനക്കാരായി തെരെഞ്ഞെടുക്കപ്പെട്ട ശിഫ, ഫാത്തിമ ഹസ് വ എന്നീ വിദ്യാർത്ഥികളെയും സ്കൂൾ ലൈബ്രറിയിലേക് കൂടുതൽ പുസ്തകങ്ങൾ കൈമാറിയ സൈഫുന്നിസ ടീച്ചറെയും ചടങ്ങിൽ ആദരിച്ചു. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലാസ്റ്റ് ഹഗ് കൈയ്യെഴുത്ത് മാഗസിൻ...
Local news

സി പി എം തെയ്യാലയിൽ യുദ്ധവിരുദ്ധ റാലി നടത്തി

സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെയ്യാലയിൽ യുദ്ധവിരുദ്ധ റാലി നടത്തി. പ്രകടനതിന് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷാഫി ചെരിയേരി, ഫുഹാദ് മോൻ, സുബൈർ കൊടിഞ്ഞി, ചന്ദ്രൻ കെ പി കുണ്ടൂർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗം ഗ്രന്ഥശാല തീരുർ താലൂക്ക് സെക്രട്ടറി പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷാഫി ചെറിയേരി അധ്യക്ഷത വഹിച്ചു. കെ.പി കുണ്ടൂർ സ്വാഗതവും ഫുഹാദ് കുണ്ടൂർ നന്ദിയും പറഞ്ഞു....
Local news

വാളക്കുളം സ്കൂളിൽ ‘അക്ഷരപ്പച്ച’

പൂക്കിപ്പറമ്പ്: വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി നല്ല പാഠം ‘അക്ഷരപ്പച്ച’ ശ്രദ്ധേയമായി. ‘അക്ഷരപ്പച്ച’ ഗ്രീൻ കോർണറിൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നല്ല പാഠം വിദ്യാർത്ഥികളാണ് പുസ്തകം സമാഹരിച്ചത്. ‘അക്ഷരപ്പച്ച’ യുടെ ഭാഗമായി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൂട്ടുകാരുമായി പങ്കിട്ടു. നല്ല പാഠം വിദ്യാർത്ഥികളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സജിത് കെ മേനോൻ ഉദ്ഘാടനം ചെയ്തു. കെ പി ഷാനിയാസ് മാസ്റ്റർ വായന ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ്‌ ശരീഫ് വടക്കയിൽ, ശംസുദ്ധീൻ, നാസർ, യു നിസാർ, പി റാഷിദ്, ഫാത്തിമത്ത് ഹാഫില, സാജിദ എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജാനുൽ ഫാരിസ് നന്ദിയും പറഞ്ഞു....
Local news

പറഞ്ഞിട്ട് കേട്ടില്ല : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍

തിരൂരങ്ങാടി : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. കൊളപ്പുറത്താണ് ജനങ്ങളുടെ അഭ്യര്‍ത്ഥന വകവയ്ക്കാതെ രാവിലെ ഓടിയിരുന്ന നിരവധി ടോറസുകള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. പത്തു മണിക്ക് ശേഷമാണ് കെ എന്‍ ആര്‍സിയുടെ അടക്കം വാഹനങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത്. കൂരിയാട് ദേശീയപാത തകര്‍ന്നതിനാല്‍ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ സര്‍വീസ് റോഡിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഇതിലൂടെ ഏറെ പ്രയാസപ്പെട്ടാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്നത്. അതിനാല്‍ തന്നെ രക്ഷിതാക്കള്‍ ഏറെ ആശങ്കയിലാണ്. ഇവിടെ സംസ്ഥാന പാതയില്‍ ഓവ്വര്‍പ്പാസ് ഉണ്ടായിരുന്നെങ്കില്‍ യാത്ര സുഖമമായിരുന്നു എന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഓവര്‍പാസ് നിര്‍മ്മിക്കണമെന്ന് ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്....
Local news

വാളക്കുളം സ്കൂളിൽ നല്ല പാഠം ‘അക്ഷരപ്പച്ച’

പൂക്കിപ്പറമ്പ്: വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി നല്ല പാഠം ‘അക്ഷരപ്പച്ച’ ശ്രദ്ധേയമായി. ‘അക്ഷരപ്പച്ച’ ഗ്രീൻ കോർണറിൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നല്ല പാഠം വിദ്യാർത്ഥികളാണ് പുസ്തകം സമാഹരിച്ചത്. ‘അക്ഷരപ്പച്ച’ യുടെ ഭാഗമായി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൂട്ടുകാരുമായി പങ്കിട്ടു. നല്ല പാഠം വിദ്യാർത്ഥികളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സജിത് കെ മേനോൻ ഉദ്ഘാടനം ചെയ്തു. കെ പി ഷാനിയാസ് മാസ്റ്റർ വായന ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ്‌ ശരീഫ് വടക്കയിൽ, ശംസുദ്ധീൻ, നാസർ, യു നിസാർ, പി റാഷിദ്, ഫാത്തിമത്ത് ഹാഫില, സാജിദ എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജാനുൽ ഫാരിസ് നന്ദിയും പറഞ്ഞു....
Local news

എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുരങ്ങാടി : എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എം.എം അബ്ദുൽ കരീം നിർവഹിച്ചു.സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമി അധ്യക്ഷത വഹിച്ചു.തിരുരങ്ങാടി ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി വിഷയാവതരണം നടത്തി. ഈ മാസം 28, 29 തീയ്യതികളിൽ നടക്കുന്ന സാഹിത്യോത്സവിന് ജീലാനി നഗർ യൂണിറ്റ് ആതിഥേയത്വം വഹിക്കും....
Local news

എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് സമാപിച്ചു ; കിരീടം ചൂടി നന്നമ്പ്ര വെസ്റ്റ്

നന്നമ്പ്ര : എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് പാണ്ടിമുറ്റത്ത് വെച്ച് നടന്നു . സമാപന സംഗമത്തിൽ സയ്യിദ് അബ്ദുൽ കരീം തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു . എസ്.എസ്.എഫ്. ജില്ലാ ഫിനാൻസ് സെക്രട്ടറി റഫീഖ് അഹ്സനി അനുമോദന പ്രഭാഷണം നടത്തി. എസ്എസ്എഫ് തിരൂരങ്ങാടി ഡിവിഷൻ പ്രസിഡൻ്റ് ഹുസൈൻ അഹ്സനി,സുലൈമാൻ മുസ്ലിയാർ ആശംസകൾ നേർന്നു. നൂറിലധികം മത്സരങ്ങളിലായി 250 ലധികം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ നന്നമ്പ്ര വെസ്റ്റ് യൂണിറ്റ് ജേതാക്കളായി. വെള്ളിയാമ്പുറം വെസ്റ്റ്, ഈസ്റ്റ്‌ നന്നമ്പ്ര യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.33 -ാമത് എഡിഷൻ സാഹിത്യോത്സവ് തെയ്യാല ആഥിത്യമരുളും...
Local news

എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

വാളക്കുളം: രണ്ടുദിവസങ്ങളിലായി മീലാദ് നഗർ യൂണിറ്റിൽ സംഘടിപ്പിക്കപ്പെട്ട എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. മീലാദ് നഗർ,ആറുമട, കുണ്ടുകുളം യൂണിറ്റുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. പൂക്കിപ്പറമ്പ് യൂണിറ്റിൽ നിന്ന് മത്സരിച്ച നബ്ഹാൻ നാസ് കലാപ്രതിഭാ പട്ടവും ആറുമട യൂണിറ്റിൽ നിന്ന് മത്സരിച്ച മുഹമ്മദ് സയ്യാഫ് സർഗ്ഗപ്രതിഭ പുരസ്കാരവും നേടി. സമസ്ത ജില്ലാ മുശാവറ അംഗം എൻ എം ബാപ്പുട്ടി മുസ്ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സുഹൈൽ അഹ്സനി അധ്യക്ഷത വഹിച്ചു.എസ്എസ്എഫ് കോട്ടക്കൽ ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ മാജിദ് അദനി,ഇല്യാസ്‌ അദനി,ഷംസുദ്ദീൻ എ ടി കുണ്ടുകുളം, അബ്ദുറഹ്മാൻ അഹ്സനി,സമദ് അഹ്‌സനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സൈനുദ്ദീൻ പി സ്വാഗതവും ബഷീർ കെ നന്ദിയും പറഞ്ഞു....
Local news

എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

പറപ്പൂർ : രണ്ട് ദിവസങ്ങളിലായി പറപ്പൂർ ഇല്ലിപ്പിലാക്കലിൽ നടന്നു കൊണ്ടിരുന്ന എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഇല്ലിപ്പിലാക്കൽ, വടക്കുമുറി, ആലച്ചുള്ളി യൂണിറ്റുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ കരസ്തമാക്കി. കലാ പ്രതിഭയായി വടക്കുമുറി യൂണിറ്റിലെ ഹാമിദ് ഇയാസ്, സർഗ്ഗ പ്രതിഭയായി ഉണ്ണിയാലുങ്ങൽ യൂണിറ്റിലെ മുഹമ്മദ് യാസിർ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. നഗരിയിൽ ജുബൈർ സഖാഫിയുടെ നേതൃത്വത്തിൽ അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി. ശനിയാഴ്ച്ച നടന്ന ഉദ്ഘാട സംഗമത്തിൽ കുഞ്ഞാപ്പു സഖാഫി പ്രാർത്ഥന നിർവഹിച്ചു. പറപ്പൂർ സെക്ടർ ജനറൽ സെക്രട്ടറി ശാഹിദ് സഖാഫി സ്വാഗതം അരുളി. പറപ്പൂർ സെക്ടർ പ്രിസിഡൻ്റ് ജുനൈദ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രിസിഡൻ്റ് അബ്ദുറഹീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു, മുഖ്യാ അതി ത്ഥി പ്രശസ്ത ചിത്രാ കലാകാരൻ എം.വി.എസ് കണ്ണമംഗലം വരച്ച് കൊണ്ട് സദസ്സിന് സന്ദേശം നൽകി. എസ് എസ് ...
Local news

സ്കൂളിന് മുൻവശത്തെ അനധികൃത പാർക്കിംഗ് : ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

വേങ്ങര : വേങ്ങര മോഡൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശത്തെ അനധികൃത വാഹന പാർക്കിംഗ് നടപടി സ്വീകരിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം സിസിലി ജോസഫ് ഉത്തരവിട്ടു. സ്കൂളിലെ രക്ഷിതാവ് നീലിമാവുങ്ങൽ സിദ്ദീഖ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ്റെ ഉത്തരവ്. നേരത്തേ കമ്മീഷന് മുമ്പാകെ ഇദ്ദേഹം സമർപ്പിച്ച പരാതിയെ തുടർന്ന് വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ, വേങ്ങര പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് നൽകിയിരുന്നു. ഇതു പ്രകാരം നടപടി സ്വീകരിച്ചുവെന്ന് ഇരു എതിർ കക്ഷികളും കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ ഇവിടെ നൊ പാർക്കിംഗ് ബോർഡ് മാത്രമാണ് സ്ഥാപിച്ചതെന്നും മറ്റു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോഴും അനധികൃത പാർക്കിംഗ് തുടരുകയാണെന്നും ഇതിനാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന പിഞ്ചു മക്കൾ അടക്കം പ്രയാസത്തിലാണെന്നും കാണിച്ച് ദൃശ്യങ്ങൾ സഹിതം ഹരജിക്കാര...
Local news

കെ.ജെ.യു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

തേഞ്ഞിപ്പലം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) തേഞ്ഞിപ്പലം മേഖല കണ്‍വെന്‍ഷന്‍ കെ.ജെ.യു ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി പി. പ്രശാന്ത് കുമാര്‍- ദേശാഭിമാനി (പ്രസിഡന്റ്), എന്‍.എം കോയ പള്ളിക്കല്‍- സുപ്രഭാതം (ജനറല്‍ സെക്രട്ടറി), പി. ദേവദാസ്- മലയാള മനോരമ (ട്രഷറര്‍), എം. മോഹന കൃഷ്ണന്‍- മാതൃഭൂമി, സി.എം മുസ്തഫ- ചന്ദ്രിക (വൈസ് പ്രസിഡന്റുമാര്‍), മുജീബ്- മംഗളം, എന്‍.ടി മുഹമ്മദ് സിയാദ്- സിറാജ് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ എം. മോഹന കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു....
Local news

എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് ; കവിതത്തെരുവ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവിന്റെ ഭാഗമായി ചെറുമുക്ക് പള്ളിക്കത്താഴത്ത് കവിതത്തെരുവ് സംഘടിപ്പിച്ചു. സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമിയുടെ അധ്യക്ഷതയിൽ സാഹിത്യകാരൻ ഹനീഫ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. സെക്ടർ സാഹിത്യോത്സവ് പ്രമേയമായ യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. സെക്ടർ സെക്രട്ടറിമാരായ മുഹമ്മദ്‌ വലീദ് സ്വാഗതവും സഅദ് സഅദി നന്ദിയും പറഞ്ഞു. ജൂൺ 28,29 തിയ്യതികളിൽ ജീലാനി നഗറിൽ വെച്ച് നടക്കുന്ന സെക്ടർ സാഹിത്യോത്സവിൽ അഞ്ഞൂറോളം പ്രതിഭകൾ പങ്കെടുക്കും...
Local news

കിഡ്‌നി രോഗിക്ക് കാരുണ്യ യാത്രയുമായി മലയില്‍ ബസ്

തിരൂരങ്ങാടി : കിഡ്‌നി രോഗിക്ക് കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്കായി ഫണ്ട് സമാഹരിക്കുന്നതിന് കാരുണ്യ യാത്ര നടത്തി മലയില്‍ ബസ്. കൊളപ്പുറം സൗത്ത് പാറമ്മല്‍ ഷൈജുവിന്റെ കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വേണ്ടിയാണ് പരപ്പനങ്ങാടി കൊണ്ടോട്ടി റൂട്ടില്‍ ഓടുന്ന മലയില്‍ ബസിന്റെ ഒരുദിവസത്തെ കളക്ഷന്‍ നല്‍കുന്നത്. ഭാര്യയും ഒരു പെണ്‍കുട്ടിയും അമ്മയും അടങ്ങുന്ന നിര്‍ധന കുടുംബത്തിലെ അംഗമാണ് ഷൈജു. പതിനഞ്ച് ലക്ഷം രൂപയാണ് സമാഹരിക്കേണ്ടത് അതിനുവേണ്ടി നാട്ടുകാര്‍ സഹായ ഷൈജു ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബസ് ഡ്രൈവര്‍ ജാബിര്‍, കണ്ടക്ടര്‍ അസ്‌കര്‍, മലയില്‍ ബസ് ഓണര്‍ നാസര്‍ മലയില്‍,സഹായ സമിതി ചെയര്‍മാന്‍ റിയാസ് കല്ലന്‍, സിദ്ദിഖ് ബാഖവി,ചെറുവത്തു മൊയ്തീന്‍, മദാരി അബുക്ക, ഷാരത് സൈതലവി, സൈതു പറാടന്‍, ടി അബ്ദുറഹ്‌മാന്‍ തുടങ്ങിയ പങ്കെടുത്തു....
Local news

സി ബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ; ലോഗോ പ്രകാശനം ചെയ്തു

വള്ളിക്കുന്ന് : സി ബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. പ്രകാശന കര്‍മം മാനേജര്‍ എപി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. മുന്‍ സ്ഥാപന മേധാവികളായ ഇ. നീലകണ്ഠന്‍ മാസ്റ്റര്‍, സി കൃഷ്ണാനന്ദന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡണ്ട് പി പ്രസന്നകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ഋശ്‌കേഷ് കുമാര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാന അധ്യാപകരായ എ പി ഗീത രമ പാറോല്‍ എന്നിവര്‍ ആശംസ അറിയിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രവീണ്‍ വി നന്ദി പ്രകാശിപ്പിച്ചു....
Local news

അശാസ്ത്രീയവും ചട്ടവിരുദ്ധവും ; അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് നടത്തിയ അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇസ്മായില്‍ പൂങ്ങാടന്‍, ചുക്കാന്‍ മുഹമ്മദ് ഹാജി എന്നിവരുടെ ഹര്‍ജിയിലാണ് നടപടി. സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് അശാസ്ത്രീയമായും ചട്ടവിരുദ്ധമായും ആണ് അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറി വാര്‍ഡ് പുനര്‍ നിര്‍ണ്ണയം നടത്തിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വാര്‍ഡ് നിര്‍ണയ അതിര്‍ത്തികള്‍ പ്രകൃതിദത്തമായ അതിര്‍ത്തികളോ അവക്ക് പുറമെ പൊതു റോഡുകള്‍, നടപ്പാത,ചെറുവഴികള്‍, റെയില്‍വേ ലൈന്‍ പൊത...
Local news

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം നടപ്പിൽ വരുത്തുക ; കേരള എൻ ജി ഓ അസോസിയേഷൻ

തിരൂരങ്ങാടി : 2024 ജൂലൈ മുതൽ സർക്കാർ ജീവനാർക്ക് ലഭിക്കേണ്ട ശമ്പളപരിഷകരണത്തിന് കമ്മീഷനെ പോലും നിയമിക്കാത്ത സർക്കാർ അനാസ്ഥ അവസാനിപ്പിക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ജീവനക്കാർക്ക് അനുവദിക്കുകയും ചെയ്യണമെന്ന് കേരള എൻ ജി ഓ അസോസിയേഷൻ തിരൂരങ്ങാടി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. തിരൂരങ്ങാടി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കേരള എൻ ജി ഓ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് പി. നിജിൽ അധ്യക്ഷത വഹിച്ചു . പ്രവർത്തക കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി. ജാഫർ മുഖ്യപ്രഭാഷണം നടത്തി.എൻ ജി ഓ ജില്ലാ ഭാരവാഹികളായ ഹബീബ് റഹ്മാൻ, ഗോവിന്ദൻ നമ്പൂതിരി, വി എസ്. പ്രമോദ്, പി. ഹരിഹരൻ, കെ.കെ.സുധീഷ്. പി ബിനേഷ്. വി.പി. ദിനേശ്, എൻ.പി. രഞ്ജിത് ' പ്രസന്ന ചന്ദ്രൻ, കൃഷ്ണപ്രസാദ് , എ.വി. ഷറഫലി, പ്രജിത പി. സി.കെ. അബ്ദു റസാഖ്, ജ...
Local news

അനിയന്ത്രിതമായ വൈദ്യുതി മുടക്കം പതിവാകുന്നു; പൊറുതി മുട്ടി നാട്ടുകാർ

തിരൂരങ്ങാടി : കെ എസ് ഇ ബി സെക്ഷന് കീഴിൽ വൈദ്യുതി മുടക്കം പതിവകുന്നതായി പരാതി. തിരൂരങ്ങാടി, വെന്നിയൂർ ഓഫീസുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് അനിയന്ത്രിതമായ വൈദ്യുതി മുടക്കമുള്ളത്. തെന്നല, കൊടിഞ്ഞി, ചെമ്മാട് ടൗണ്‍, പയ്യോളി, ചെറുപ്പാറ, കടുവാളൂര്‍, കുറൂല്‍, കോറ്റത്തങ്ങാടി, ചെമ്മാട് കൊടിഞ്ഞി റോഡ്, ചെറുമുക്ക്, കുണ്ടൂര്‍, ചുള്ളിപ്പാറ പ്രദേശങ്ങളിലെല്ലാം വൈദ്യുതി മുടക്കം പതിവാണ്. മഴ തുടങ്ങിയാല്‍ ഇല്ലാതെയാകുന്ന വൈദ്യുതി പലപ്പോഴും മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്നാണ് വൈദ്യുതി പുനര്‍ സ്ഥാപിക്കുന്നത്. വെയില് ശക്തമായാല്‍ ലോഡ് താങ്ങുന്നില്ലെന്നും കലാവസ്ഥ വ്യതിയാനവും പറഞ്ഞും വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്.വെയിലായാലും മഴയായാലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ് ഈ പ്രദേശങ്ങളില്‍. നിരന്തരമുള്ള വൈദ്യുതി മുടക്കം കാരണം വീട്ടിലെ ഉപകരണങ്ങളെല്ലാം തകരാറിലാകുന്ന സാഹചര്യവുമുണ്ട്. കെ.എസ്.ഇ.ബിയുടെ സെഷന്‍ ഓഫീസുകളി...
Local news

എസ് എസ് എഫ് തിരൂരങ്ങാടി സെക്ടര്‍ സാഹിത്യോത്സവ് ജൂണ്‍ 13,14 തിയതികളില്‍ നടക്കും

തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി സെക്ടര്‍ 32 മത് എഡിഷന്‍ സാഹിത്യോത്സവ് ജൂണ്‍ 13,14 വെളളി, ശനി തിയ്യതിയില്‍ തിരൂരങ്ങാടി ടൗണില്‍ വെച്ച് നടക്കും. 9 യൂണിറ്റില്‍ നിന്നും 120 ഓളം മത്സരത്തില്‍ 400 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സാഹിത്യോത്സവിന്റെ ഭാഗമായി 'കവലയിലെ കഥ' എന്ന പേരില്‍ യൂണിറ്റില്‍ പ്രചാരണ പ്രവര്‍ത്തനം നടന്നു. സെക്ടര്‍ സാഹിത്യോത്സവിന്റെ മുന്നോടിയായി 150 ഫാമിലിയിലും 22 ബ്ലോക്കിലും 9 യൂണിറ്റിലും സാഹിത്യോത്സവ് നടന്നു.'The Art of Being Human' എന്ന പ്രമേയത്തില്‍ ആണ് ഈ വര്‍ഷം സാഹിത്യോത്സവ് നടക്കുന്നത്. സാമൂഹിക അരാജകത്വം നിലനില്‍ക്കുന്ന ഈ കാലത്ത് ഒരു മനുഷ്യനാവുക എന്ന ധര്‍മ്മം വളരെ മൂല്യമുള്ളതാണെന്നും, ഒരു മനുഷ്യന് സാമൂഹികമായും ധാര്‍മികമായും ആത്മീയമായും ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും അത് പൂര്‍ണ്ണമായി നിറവേറ്റിലാണ് കല എന്നുമാണ് സാഹിത്യോത്സവ് മുന്നോട്ടുവെക്കുന്ന ആശയം....
Local news

കൂടെയുണ്ട് കരുത്തേകാൻ : സ്കൂൾ തല ശിൽപശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻചാർജ് എം.സുഹൈൽ മാസ്റ്റർ മയ്യേരി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് ഇ എം സൗദ, പി.വി. ഹുസൈൻ, കെ.വി. സാബിറ, പി. ജാഫർ ടി.സി. അബ്ദുൽ നാസർ പി. ഇസ്മായിൽ സംസാരിച്ചു. യു.ടി. അബൂബക്കർ നന്ദി ഭാഷണം നിർവ്വഹിച്ചു. മുനീർ താനാളൂർ നേതൃത്വവും നൽകി. കൗമാരക്കാരുടെ ശാരീരിക, മാനസിക, സാമൂഹികാരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിനായി അധ്യാപകരെ പ്രാപ്‌തരാക്കുക.സങ്കീർണമായ സമകാലിക ലോകത്ത് വിദ്യാർത്ഥിസമൂഹം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്ന‌ങ്ങൾ തിരിച്ചറിയാനും കാരണങ്ങൾ കണ്ടെത്താനും, ശാസ്ത്രീയപ്രതിരോധമാർഗങ്ങൾ അവലംബിക്കാനും അധ്യാപകരെ പരിശീലിപ്പിക്കുക. വിദ്യാർത്ഥികൾക്ക് പ്രവർത്തനാധിഷ്‌ഠിത പര...
Local news

വേങ്ങര – കൂരിയാട് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുഷ്കരമായി

പൊട്ടിപ്പൊളിഞ്ഞ് വേങ്ങര - കൂരിയാട് സംസ്ഥാനപാത വേങ്ങര : നാടുകാണി -പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര ടൗൺ മുതൽ കൂരിയാട് വരെയുള്ള 6 കിലോമീറ്റർ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ് ശോചനീയാവസ്ഥയിലായിരിക്കുകയാണ്. ഇതിൽ വേങ്ങര പത്തുമൂച്ചി ഭാഗത്ത് ഈ റോഡ് വലിയ കുളമായി നിൽക്കുകയാണ് ഇതിൽ പത്തു മൂച്ചി ഭാഗത്തും ഈ റോഡിലെ മറ്റു ഭാഗങ്ങളിലും അപകടങ്ങൾ പതിവായി മാറിയിരിക്കുകയാണ്. ഈറോഡ് ഏകദേശം പത്തുവർഷം മുമ്പാണ് റബ്ബറൈസ്ഡ് റീ നടത്തിയത് ഈറോഡ് പരപ്പനങ്ങാടി മുതൽ കൂരിയാട് വരെ കഴിഞ്ഞ നാല്വർഷം മുമ്പ് റബറൈസഡ് ചെയ്തിരുന്നു നാടുകാണി - പരപ്പനങ്ങാടി പാതയിൽ പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തി നടന്നതെന്ന് അറിയുന്നു സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയും അനാസ്ഥയുമാണ്ഫണ്ട് അനുവദിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. ഈറോഡ് ഈ ഭാഗം റീടാറിംഗ്ചെയ്യാൻ പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ സർക്കാറിലേക്കും ബഡ്ജറ്റില...
Local news

പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങളുമായി ഓറിയൻ്റൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ

തിരൂരങ്ങാടി : ലോകപരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങളുമായി ഓറിയൻ്റൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ. പരിസ്ഥിതി ദിനത്തിലെ തയ്യറാക്കിയ സെൽഫി കോർണർ വിദ്യാർത്ഥികൾക്കിടയിൽ കൗതുകമുണർത്തി. സ്കൂളിലെ ഭൂമിത്രസേന, ബയോ ഡൈവേഴ്സിറ്റി, സ്കൗട്ട് ആൻഡ് ഗൈഡ് , ക്ലബുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ നടന്നു.. പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണം, ബോട്ടിൽ ആർട്ട് പരിശീലനം, സെൽഫി കോർണർ എന്നിവ സംഘടിപ്പിച്ചു. രാവിലെ വ്യത്യസ്ത സ്ഥലങ്ങളിൽ ശേഖരിച്ച പ്ലാസ്റ്റിക്ക് ബോട്ടിൽ കലാപരിശീലനം നടത്തിയാണ് സെൽഫി കോർണർ നിർമ്മിച്ചത്. പരിപാടിയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രാൻസിപ്പൽ ഒ.ഷൗക്കത്തലി നിർവഹിച്ചു. ഹെഡ് മാസ്റ്റർ കെ.കെ.ഉസ്മാൻ കൊടിയത്തൂർ, അദ്ധ്യക്ഷത വഹിച്ചു . എം പി .അലവി, പി ജാഫർ, ഹാരിഷ് ബാബു , കെ.എം മുബീന, സി.എച്ച്.സുമൈറ എ.ടി സൈനബ, കെ.ജമീല എന്നിവർ പ്രസംഗിച്ചു. ബോട്ടിൽ ആർട്ട് പരിശീലനത്തിന് പ്രമുഖ ചിത്രകാരനും വിദ്യാലയത്തിലെ...
Local news

ആളില്ലാത്ത വീടുകൾ കുത്തിപ്പൊളിച്ച് മോഷണം ; പ്രതിയെ കക്കാട് നിന്നും പിടികൂടി വേങ്ങര പോലീസ്

വേങ്ങര: ആളില്ലാത്ത വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തുന്ന പ്രതിയെ കക്കാട് നിന്നും വേങ്ങര പോലീസ് പിടികൂടി. മൂവാറ്റുപുഴ, പെഴക്കപ്പിള്ളി,മുടവൂർ, പാണ്ടിയാർപ്പിള്ളി വീട്ടിൽ നൗഫൽ @നൗഫൽ ഷെയ്ക്ക് @ ഖത്തർ ഷെയ്ക്ക് (39 ) നെയാണ് പിടികൂടിയത്. കഴിഞ്ഞമാസം ഇരുപത്തിമൂന്നാം തീയതിയാണ് അർദ്ധരാത്രിയിൽ വേങ്ങര ഇല്ലിപ്പിലാക്കലിലുള്ള പറമ്പിൽ വീട്ടിൽ ജംഷാദിന്റെ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് പണവും ആഡംബര വാച്ചും മോഷണം നടത്തിയത്. മലപ്പുറം ഡിവൈഎസ്പി കെ എം lബിജു,വേങ്ങര പോലീസിൽ ഇൻസ്പെക്ടർ രാജേന്ദ്രൻനായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കക്കാട് വെച്ച് പിടികൂടി അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി,മഞ്ചേരി,അരീക്കോട്,മങ്കട പെരിന്തൽമണ്ണ, താനൂർ എന്നീ സ്റ്റേഷനുകളിൽ നിരവധി കളവു കേസുകൾ ഉൾപ്പെട്ട് റിമാൻഡിൽ കഴിഞ്ഞു വന്ന പ്രതി കഴിഞ്ഞമാസം 15 ന് ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി വീണ്...
Local news

മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഐക്യത്തോടെയും സൗഹൃദത്തോടെയും ജീവിക്കാന്‍ കഴിയണം ; നൗഫല്‍ അന്‍സാരി

വേങ്ങര : മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഐക്യത്തോടെയും സൗഹൃദത്തോടെയും ജീവിക്കാന്‍ മനുഷ്യസമൂഹത്തിന് സാധിക്കണമെന്ന് വേങ്ങര ടൗണ്‍ സലഫി ഈദ്ഗാഹില്‍ ഖുതുബ നിര്‍വഹിച്ച പികെ നൗഫല്‍ അന്‍സാരി അഭിപ്രായപ്പെട്ടു. പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രത്യേകം ഊന്നി പറഞ്ഞത് മനുഷ്യരെല്ലാം ഏക സൃഷ്ടാവിന്റെ സൃഷ്ടികളാണെന്നും, ആദം , ഹവ്വ സന്താന പരമ്പരയില്‍ പെട്ടവരാണെന്നുമാണ്. ഈ നിലയില്‍ മനുഷ്യരെ നോക്കി കാണാന്‍ ശ്രമിച്ചാല്‍ നാട്ടില്‍ നിന്ന് വര്‍ഗീയതയും ഭീകരവാദവും ഉന്‍മൂലനം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമടക്കം ആയിരത്തിലധികം വിശ്വാസികള്‍ ഈദ് നമസ്‌കാരത്തില്‍ സന്നിഹ്ദരായി. തുടര്‍ന്ന് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും അസ്തദാനം ചെയ്തും മധുരം കഴിച്ചും ഈദാശംസകള്‍ കൈമാറി....
Local news

കോഴിച്ചെനയില്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ; നിരവധി പേര്‍ ചികിത്സയില്‍

തിരൂരങ്ങാടി ; കോഴിച്ചെനയില്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. കോഴിച്ചെന പൂയിക്കല്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളില്‍ പെരുന്നാളിനോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പായസവും ചോറും കറിയമടക്കം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. സാധാരണ വയറുവേദനയും ഛര്‍ദിയും വയറിളക്കവുമാണെന്നാണ് ആദ്യം വീട്ടുകാര്‍ കരുതിയിരുന്നത്. തുടര്‍ന്നാണ് നിരവധി പേര്‍ക്ക് സമാനമായ രീതിയില്‍ വയറിളക്കവും വയറുവേദനയും ഛര്‍ദിയും ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടത്. നിലവില്‍ വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ 9 പേര്‍, തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയ...
Local news, Malappuram

പ്രഥമ ഹരിതശ്രീ അവാർഡ് കെ പി ഷാനിയാസ് മാസ്റ്ററിന്

പൂക്കിപ്പറമ്പ്: കെ എച്ച് എം എച്ച് എസ് സ്കൂൾ ജൂനിയർ റെഡ് ക്രോസ് ഏർപ്പെടുത്തിയ മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രഥമ ഹരിതശ്രീ അവാർഡ് കെ പി ഷാനിയാസ് മാസ്റ്റർ അർഹനായി. ഹരിതശ്രീ അവാർഡ് സമർപ്പണവും ഹരിത സംഗമവും പ്രഥമധ്യാപകൻ സജിത് കെ മേനോനിന്റെ അധ്യക്ഷതയിൽ ഇ കെ അബ്ദുറസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രഥമ ഹരിതശ്രീ അവാർഡ് കെ പി ഷാനിയാസ് മാസ്റ്റർ ഇ കെ അബ്ദുറസാഖ് ഹാജിയിൽ നിന്നും ഏറ്റുവാങ്ങി. മുഹമ്മദ്‌ ബഷീർ, എ പി മുസ്തഫ, കെ പി ഷാനിയാസ്, പി ഇഖ്ബാൽ, ബഷീർ അഹമ്മദ്, ടി മുഹമ്മദ്‌, പി റാഷിദ്‌, സാജിത, ഫാത്തിമത്ത് ഹാഫില എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജാനുൽ ഫാരിസ് നന്ദിയും പറഞ്ഞു....
Local news

പരിസ്ഥിതി ദിനാഘോഷവും പ്ലാസ്റ്റിക് മുക്ത ക്യാമ്പസ്‌ പ്രഖ്യാപനവും നടത്തി

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർഗ്ഗ വേദിയുമായി സഹകരിച്ച് പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലി ഹാജിയും, പ്ലാസ്റ്റിക് മുക്ത ക്യാമ്പസ്‌ പ്രഖ്യാപനം കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഇബ്രാഹിം. കെയും നിർവഹിച്ചു. ശലഭോദ്യാന നിർമ്മാണം, ക്ലീനിങ് ഡ്രൈവ്, വൃക്ഷത്തൈ വിതരണം, പ്ലാസ്റ്റിക് ബൂത്ത് സ്ഥാപിക്കൽ, പ്രകൃതിക്കൊരു കൈത്താങ്ങ് ബാനർ പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. മാനേജ്മെന്റ് പ്രതിനിധികളും, അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിക്ക് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി സുറാജുദ്ദീൻ സ്വാഗതവും, സർഗ്ഗ വേദി കോഡിനേറ്റർ സരിത കെ ആശംസയും, പിടിഎ സെക്രട്ടറി പി. അബ്ദുള്ള മൻസൂർ നന്ദിയും പറഞ്ഞു....
Local news

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിരൂരങ്ങാടിയില്‍ വിവിധ ഇടങ്ങളില്‍ വിവിധ സംഘടനകളുടെ കീഴില്‍ വൃക്ഷ തൈകള്‍ നട്ടു

തിരൂരങ്ങാടി : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ വിവിധ സംഘടനകളുടെ കീഴില്‍ വൃക്ഷ തൈകള്‍ നട്ട് ദിനാചരണം സംഘടിപ്പിച്ചു. നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ കക്കാട് ഈസ്റ്റ് വെസ്റ്റ് യൂണിറ്റുകളുടെ കീഴില്‍ വൃക്ഷത്തൈ നട്ടു. കക്കാട് വെസ്റ്റ് യൂണിറ്റില്‍ ഇബ്രാഹിം ഹാജി നാലകത്ത് വൃക്ഷ തൈ നട്ടു.ചടങ്ങില്‍ റഹൂഫ് മിസ്ബഹി,ശാഹിദ് കെ, മുബാറക് പി ,ജസീം പിടി, റബീഹ് മുസ്ലിയാര്‍, ഉവൈസ് സുഹ്രി എന്നിവര്‍ സംബന്ധിച്ചു. കക്കാട് ഈസ്റ്റ് യൂണിറ്റില്‍ നടന്ന ചടങ്ങില്‍ ഷുക്കൂര്‍ ബാവ എട്ടുവീട്ടില്‍ വൃക്ഷ തൈ നട്ടു. പികെ ബഷീര്‍ ഹാജി,എം.ടി ഷബീബ്,മുഹമ്മദലി ലത്വീഫി,മാജിദ് മുസ്ലിയാര്‍,നൗഷാദ് കൊല്ലഞ്ചേരി എന്നിവര്‍ സംബന്ധിച്ചു. സി.ഇ.ഒ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാചരണ...
Local news

അരുതാത്തവയോട് നോ പറയാനുള്ള നെഞ്ചുറപ്പ് പുതു തലമുറക്കുണ്ടാകണം : പരപ്പനങ്ങാടി എസ്എച്ച്ഒ

പരപ്പനങ്ങാടി: അരുതാത്തവയോടെല്ലാം നോ എന്ന് പറയാനുള്ള നെഞ്ചുറപ്പാണ് പുതിയ തലമുറ ആര്‍ജ്ജിച്ചെടുക്കേണ്ടതെന്ന് പരപ്പനങ്ങാടി പോലീസ് എസ് എച്ച് ഒ വിനോദ് വലിയത്തൂര്‍ പറഞ്ഞു. പരപ്പനങ്ങാടി പെംസ് സി ബി എസ് ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ ഭാഗമായി തുടങ്ങുന്ന പെംസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും പരിസ്ഥിതി ദിന മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും എസ് എച്ച് ഒ നിര്‍വഹിച്ചു. ലഹരിയും സൈബര്‍ കുറ്റകൃത്യങ്ങളും ലൈംഗിക അരാജകത്വവും പലതരത്തിലുള്ള സാമൂഹ്യ ജീര്‍ണതകളും അക്രമങ്ങളും കൊലപാതകങ്ങളും വരെ നിത്യ സംഭവമായ വര്‍ത്തമാന സാമൂഹ്യ സാഹചര്യത്തില്‍ കൃത്യമായ ജാഗ്രതയും പ്രതിരോധവും വിദ്യാര്‍ത്ഥികള്‍ പരിശീലിക്കേണ്ടതുണ്ട്. ഓരോ ദിവസവും പുറത്ത് നിന്നുണ്ടാവുന്ന അനുഭവങ്ങള്‍ രക്ഷാകര്‍ത്താക്കളുമായി പങ്കുവെക്കണം. അധ്യാപകരും...
Local news

വരും തലമുറക്ക് തണലേകാന്‍ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നട്ട് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്

പരപ്പനങ്ങാടി : ലോക പരിസ്ഥിതി ദിനത്തില്‍ വരുംതലമുറക്ക് തണലേകാന്‍ ന്‍ പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയില്‍ ക്ലബ്ബിലെ മെമ്പര്‍മാര്‍ വിവിധയിനം വൃക്ഷത്തൈകള്‍ നട്ടു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കേലച്ചന്‍ കണ്ടി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് 2025 പരിസ്ഥിതി ദിനത്തിന്റെ സന്ദേശമായ 'സേ നോ ടു പ്ലാസ്റ്റിക് ' - കളിയാണ് ലഹരി ജീവിതമാണ് ലഹരി എന്ന വിഷയങ്ങളില്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാന്‍ഡ് അഷ്‌റഫ്, സഹല്‍ കെ പി, യൂനുസ് കെ, റാഫി മാസ്റ്റര്‍, രാജേഷ് എന്നിവര്‍ സംബന്ധിച്ചു...
Local news

ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ട് ടിഎഫ്സി ക്ലബ്

പെരുമണ്ണ: ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ട് ടിഎഫ്സി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്. വൃക്ഷത്തൈ നടല്‍ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. ക്ലബ് പ്രസിഡന്റ് അസ്ലം മുന്ന, ക്ലബ്ബ് അംഗങ്ങളായ പേങ്ങാടന്‍ മയമ്മുദു, കൊടശ്ശേരി ഷാഫി, അലി സിസി, റഷീദ് ടികെ, ഇര്‍ഷാദ് സി സി, സുബൈര്‍ മലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടിഎഫ്സി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ശ്രമങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍ ഷാജു കാട്ടകത്തു അഭിനന്ദനങ്ങള്‍ അറിയിച്ചു....
error: Content is protected !!