Saturday, August 15

സീതാറാം യെച്ചൂരി ഒന്നാം ചരമവാര്‍ഷികം ; ചെമ്മാട്ട് അനുസ്മരണ സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സിപിഐ എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി ചെമ്മാട്ട് അനുസ്മരണ സംഗമം സംഘടിപ്പിച്ചു. സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം കെ പി അനില്‍ ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ കമ്മറ്റിയംഗം കമറുദ്ദീന്‍ കക്കാട് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ രാമദാസ്, എം പി ഇസ്മായില്‍, ലോക്കല്‍ കമ്മറ്റി അംഗം കെ ടി ദാസന്‍ എന്നിവര്‍ സംസാരിച്ചു. ഇ പി മനോജ് സ്വാഗതവും കെ കേശവന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!