Local news

തോട്ടിലൂടെ ഒഴുകുന്നത് രൂക്ഷഗന്ധമുള്ള കറുത്ത ജലം ; ജനങ്ങള്‍ ആശങ്കയില്‍
Local news

തോട്ടിലൂടെ ഒഴുകുന്നത് രൂക്ഷഗന്ധമുള്ള കറുത്ത ജലം ; ജനങ്ങള്‍ ആശങ്കയില്‍

പരപ്പനങ്ങാടി : നഗരസഭയിലെ തോട്ടിലൂടെ രൂക്ഷഗന്ധമുള്ള കറുത്ത ജലം ഒഴുകുന്നത് പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നു. നഗരസഭയിലെ വിവിധ ഡിവിഷനുകളിലൂടെ ഒഴുകി തണ്ടാണിപ്പുഴ മുതല്‍ കല്‍പ്പുഴ വരെയെത്തുന്ന തോട്ടില്‍ 15ാം ഡിവിഷനിലെ മധുരം കാട് ഭാഗങ്ങളില്‍ നിന്നാണ് രൂക്ഷ ഗന്ധമുള്ള കറുത്ത ജലം ഒഴുകുന്നത്. തോട്ടിലേക്ക് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മറ്റും മലിന ജലവും കക്കൂസ് മാലിന്യങ്ങളും തള്ളിവിടുന്നത് പതിവായിരുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തോട്ടിലെ വെള്ളം പരിശോധന നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ഷാജി മുങ്ങാത്തം തറ നഗരസഭ ആരോഗ്യ വിഭാഗം അധികാരികള്‍ക്ക് പരാതി നല്‍കി. മലിന ജലത്തില്‍ ഇറങ്ങി ജോലികളില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ക്കും സമീപ വീടുകളിലെ ജലസ്രോ തസ്സിലേക്ക് മലിനജലമെത്തുന്നതും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക...
Local news

വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്ക് വിതരണം ചെയ്ത് സബര്‍മതി

തിരൂരങ്ങാടി : പന്താരങ്ങാടി സബര്‍മതിയുടെ ആഭിമുഖ്യത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും കെപിസിസി മെമ്പറും ചര്‍ക്ക ചെയര്‍മാനുമായ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറിലധികം വിദ്യാര്‍ഥികള്‍ക്കാണ് നോട്ടുബുക്കും നെയിം സ്ലിപ്പും പേനയും വിതരണം ചെയ്തത്. ഇ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എ ടി ഉണ്ണി, പി കെ അബ്ദുറഹ്‌മാന്‍, റഹീസ് ചക്കുങ്ങല്‍, പി എന്‍ സുന്ദരരാജന്‍, വിപി ഹുസൈന്‍ ഹാജി, മുജീബ് കണ്ണാടന്‍, മൊയ്തീന്‍കുട്ടി പാറപ്പുറം, ഇബ്രാഹിം മണക്കടവന്‍, കെ വി ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ...
Local news

ശുചിത്വം പ്രധാനം ; സ്‌കൂളുകളില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്

എആര്‍ നഗര്‍ : എ ആര്‍ നഗര്‍ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്‌കൂള്‍ പരിസരം, പാചകപുര, ശൗചാലയം, സ്റ്റോര്‍ റൂം എന്നിവയുടെ ശുചിത്വം പരിശോധനയിലൂടെ ഉറപ്പ് വരുത്തി. കുടിവെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് സ്‌കൂളില്‍ സൂക്ഷിച്ചു വയ്ക്കുന്നതിനും, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുവാനും, അജൈവ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി. ജൂനിയര്‍ ഹൈല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിജി മോള്‍, നിഷ എന്നിവര്‍ പങ്കെടുത്തു. ...
Local news

കളിയാട്ട മഹോത്സവം ; പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍

മൂന്നിയൂര്‍ : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കോഴി കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊയ്ക്കുതിരകള്‍ എത്തുന്നത് ഏറെ വൈകുന്നത് മൂലം കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പൊയ്ക്കുതിര കമ്മറ്റികള്‍ സഹകരിക്കണമെന്നും ക്ഷേത്രം കാരണവര്‍ വിളിവള്ളി കൃഷ്ണന്‍കുട്ടി നായര്‍, കോടതി റിസീവര്‍മാരായ അഡ്വ. പി വിശ്വനാഥന്‍, അഡ്വ. പ്രകാശ് പ്രഭാകര്‍ എന്നിവര്‍ അറിയിച്ചു. ...
Local news, Other

18 വർഷത്തെ പ്രിൻസിപ്പൽ സേവനത്തിനുശേഷം കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ വിരമിച്ചു

വേങ്ങര : ചേറൂർ പി പി ടി എം വൈ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ 18 വർഷത്തെ പ്രിൻസിപ്പാൾ സേവനം പൂർത്തിയാക്കി ഇന്ന് സർവീസിൽ നിന്നും വിരമിക്കുകയാണ്. 1991 ൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകനായി സർവീസ് തുടങ്ങി 2005 ൽ ഹയർസെക്കൻഡറിയിലേക്ക് പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി പ്രമോഷനായി, തുടർന്ന് 2006 ൽ പ്രിൻസിപ്പലായി ചുമതലയേറ്റു. നീണ്ട 18 വർഷക്കാലം സ്കൂൾ മേധാവിയായി സേവനമനുഷ്ഠിച്ചതിനു ശേഷം ആണ് കലാലയത്തിൽ നിന്നും പടിയിറങ്ങുന്നത് . ജില്ലയിൽ കൂടുതൽ വിജയശതമാനം ഉള്ള സ്കൂൾ, വേങ്ങര മണ്ഡലത്തിൽ വർഷങ്ങളായി കൂടുതൽ എപ്ലസ് ലഭിക്കുന്ന സ്കൂൾ, കലാകായിക ശാസ്ത്ര രംഗങ്ങളിൽ സംസ്ഥാനതല നേട്ടങ്ങൾ , സംസ്ഥാന തലത്തിൽ ടൂറിസം ക്ലബ്ബ് അവാർഡ് തുടങ്ങി അനവധി നേട്ടങ്ങൾ ഈ കാലയളവിൽ നേടാനായി. രണ്ടുപ്രാവശ്യം വേങ്ങര സബ് ജില്ല കലോത്സവവും ഒരു പ്രാവശ്യം സബ്ജില്ലാ ശാസ്ത്രമേളയും തന്റെ മേൽനോട്ടത്തിൽ സ്കൂളിൽ വെച്ച് നടത്തുവ...
Local news

മൂന്നിയൂര്‍ കളിയാട്ടം ; ചീട്ടുകളി സംഘത്തിന്റെ ഷെഡ് തകര്‍ത്ത് പൊലീസ്, ഒരു സംഘം പിടിയില്‍ ; സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചീട്ടുകളി സംഘത്തെ പിടികൂടി തിരൂരങ്ങാടി പൊലീസ്. ചീട്ടുകളി സംഘത്തിന്റെ ഷെഡും പൊലീസ് തകര്‍ത്തു. ചീട്ടുകളി സംഘത്തെ പിടികൂടാനായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ജാഗ്രതയിലാണ്. കളിയാട്ടകാവില്‍ ചീട്ടുകളി സംഘമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചീട്ടുകളിക്കായി സ്ഥാപിച്ചിട്ടുള്ള ഷെഡുകള്‍ കണ്ടെത്തി. ഇത് പൊലീസ് പൊളിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലടക്കം ഇവിടെ ചീട്ടുകളി സജ്ജീവമായി നടക്കാറുണ്ടായതായും അതിനാല്‍ ഇത്തവണ അതിന് തടയിടുന്നതിനായാണ് പൊലീസ് സംഘം എത്തിയത്. രാത്രി പൊലീസ് സംഘം എത്തിയപ്പോള്‍ ചീട്ടുകളി നടക്കുന്നുണ്ടായിരുന്നു. ഇതില്‍ ഒറു സംഘത്തെ പിടികൂടി കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍...
Local news, Obituary

പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു

പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു. ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ താമസിക്കുന്ന തറയില്‍ അബ്ദുറഹ്‌മാന്‍( 61) ആണ് മരിച്ചത്. ഉമ്മുല്‍ ഖുവൈനില്‍ ബിസിനസ് നടത്തിവരികയായിരുന്നു. വൈലത്തൂര്‍ സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ചെട്ടിപ്പടിയില്‍ ആണ് താമസം. ഭാര്യ. ആരിഫ. മക്കള്‍. ഉബൈദ് (അജ്മാന്‍), മുഹമ്മദ് ജുനൈദ് (ഷാര്‍ജ), മുഹമ്മദ് സിയാദ് (അജ്മാന്‍ ), റസാനത്ത്. മരുമക്കള്‍. ഖാലിദ്, സുമയ്യ, ഫസ്‌ന, സൗദാ നിഹാല. ...
Local news

കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ; നടപടി മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ പരാതിയില്‍

തിരൂരങ്ങാടി: കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മുസ്‌ലിം യൂത്ത്ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ ഉത്തരവിട്ടത്. പരാതിക്കാരന്റെയും വിദ്യഭ്യാസ വകുപ്പിന്റെയും നന്നമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. യൂത്ത്ലീഗ് കമ്മീഷന് മുന്നില്‍ അവതരിപ്പിച്ച മുഴുവന്‍ വാദങ്ങളും അംഗീകരിച്ചു. വളരെ പ്രധാന്യമുള്ള പരാതിയായി കണക്കാക്കി സര്‍ക്കാറിന് ഉടനെ നോട്ടീസ് കൈമാറുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ അറിയിച്ചു. ബദല്‍ വിദ്യാലയം അടച്ചു പൂട്ടിയ സര്‍ക്കാര്‍ നിലപാടിനെതിരെ 2022 ജൂണ്‍ 6-നാണ് റസാഖ് കമ്മീഷന് പരാതി നല്‍കിയത്. ഇന്നലെ രാവിലെ മലപ്പുറം ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരും പരാതിക്കാരനും കമ...
Local news, Other

മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ; ഡിജെ/ സൗണ്ട് സിസ്റ്റം പാടില്ല, ഗതാഗത നിയന്ത്രണം ; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്

തിരൂരങ്ങാടി : ഈ മാസം 31 ന് നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടകാവ് കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്. കളിയാട്ടം മഹോല്‍സവത്തോടനുബന്ധിച്ച് ഒരു വാഹനത്തിലും ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുവാന്‍ പാടില്ലെന്ന് തിരൂരങ്ങാടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെടി ശ്രീനിവാസന്‍ അറിയിച്ചു. അനുമതിയില്ലാതെ ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതായി കാണപ്പെടുന്ന പക്ഷം പ്രസ്തുത ഡിജെ/സൗണ്ട് സിസ്റ്റവും വാഹനവും സാമഗ്രികള്‍ കസ്റ്റഡിയിലെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എസ്എച്ച്ഒ മുന്നറിയിപ്പ് നല്‍കി. അതേസമയം കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ പൊയ്കുതിരകളുമായി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് വരുന്നതിനാല്‍ ദേശീയപാത-66 ല്‍ വലിയരീതിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അന്നേദിവസം (31.05.2024 തിയ്യ...
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും പാലിയേറ്റീവ് പരിരക്ഷാ – സംയുക്ത യോഗം സംഘടിപ്പിച്ചു

വേങ്ങര : ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെയും പരിരക്ഷാ ഭാരവാഹികളുടേയും പെയിൻ ആൻറ് പാലിയേറ്റീവ് ചുമതല വഹിക്കുന്നവരുടെയും സംയുക്ത യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പെയിൻ ആൻറ് പാലിയേറ്റീവ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പാവപ്പെട്ട രോഗികൾക്ക് മികച്ച സംവിധാനങ്ങൾ ഒരുക്കി നൽകുന്ന തിനും ബ്ലോക്ക് പഞ്ചായത്ത് സദാ സന്നദ്ധമാണെന്ന് പ്രസിഡണ്ട് അറിയിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പാലിയേറ്റീവ് ജില്ലാ കോ-ഓർഡിനേറ്റർ ഫൈസൽ വിഷയം അവതരിപ്പിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അംജതാ ജാസ്മിൻ, തെന്നല പ്രസിഡണ്ട് സലീന കരുമ്പിൽ, കണ്ണമംഗലം പ്രസിഡണ്ട് ഹംസ ഉത്തമ്മാവിൽ , വേങ്ങര വൈസ് പ്രസിഡണ്ട് ടി.കെ കുഞ്ഞുമുഹമ്മദ്, എടരിക്കോട് വൈസ് പ്രസിഡണ്ട് ആബിദ പൈക്കാടൻ, പറ...
Local news

വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ കൊന്ന നിലയില്‍

മൂന്നിയൂര്‍ : വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തി. മുട്ടിച്ചിറ ചോനാരിക്കടവില്‍ കുറുപ്പത്ത് മണമ്മല്‍ അസീസിന്റ വീട്ടിലാണ് പതിനൊന്ന് വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി മുഴുവന്‍ കോഴികളെയും കൂട്ടില്‍ അടച്ചതായിരുന്നു. രാവിലെ നോക്കിയപ്പോള്‍ കൂടിന് പുറത്ത് കോഴികളെ കൊന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. സമാനമായ സംഭവം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ മറ്റ് വീടുകളിലും ഉണ്ടായിരുന്നു. ...
Local news

പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു

വേങ്ങര : കൂമണ്ണ - വലിയപറമ്പ് ഗ്രെയ്‌സ് ഇംഗ്ലിഷ് സ്‌കൂള്‍ ട്രെന്റ് പ്രിസ്‌കൂളിലെ പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു. സയ്യിദ് ബദറുദ്ദീന്‍ കോയ തങ്ങള്‍ ആദ്യ ബാച്ച് പൂര്‍ത്തീകരിച്ച 32 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. വലിയപറമ്പ് പള്ളി - മദ്‌റസ കമ്മിറ്റി പ്രസിഡന്റ് കെ.ടി അബു ഹാജി അധ്യക്ഷനായി. ചെപ്പറ്റ മഹല്ല് ജനറല്‍ സെക്രട്ടറി പാറായി അബ്ദുറഹ്‌മാന്‍കുട്ടി, വലിയപറമ്പ് ടിക്യൂഎസ്എം സദര്‍ മുഅല്ലിം ഫസലുറഹ്‌മാന്‍ ഫൈസി, പള്ളി - മദ്‌റസ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ കാളൂര്‍, നാസര്‍ ദാരിമി, ടി.പി മൊയ്തീന്‍കോയ സംബന്ധിച്ചു. സ്‌കൂള്‍ മാനേജര്‍ നിസാര്‍ കൂമണ്ണ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സാദിഖ് കാളൂര്‍ നന്ദിയും പറഞ്ഞു. ...
Local news

സ്കൂൾ കുട്ടികളെ വരവേൽക്കാൻ ക്ലാസ് റൂമുകൾ ശുചീകരിച്ചു ഗ്രന്ഥശാല പ്രവർത്തകർ

കൊളപ്പുറം :പുതിയ അധ്യായനം ആരംഭിക്കുന്നതിനു മുന്നോടിയായി നവകേരള സാംസ്കാരിക വേദി ഗ്രന്ഥശാല പ്രവർത്തകർ കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലാസ്സ്‌ റൂമുകൾ കഴുകി വൃത്തിയാക്കി. കുട്ടികളെ വരവേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ഗ്രന്ഥശാല പ്രവർത്തകർ സ്കൂൾ ശുചീകരിച്ചത് ഗ്രന്ഥശാല പ്രസിഡന്റ് നാസർ മലയിൽ, പി രവികുമാർ ഷറഫുദ്ദീൻ ചോലക്കൻ ഷംസീര്‍ പി ടി, റഷീദ് ടി അഷ്റഫ് ബാലത്തിൽ, ഫിറോസ് ടി, യൂസഫ് കെ ടി എന്നിവർ നേതൃത്വം നൽകി ...
Local news

സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ; കക്കാട് സ്‌കൂള്‍ ബസ്സ് തുരുമ്പെടുത്ത് നശിക്കുന്നു

മോട്ടോർ വാഹന വകുപ്പ് ഇന്ന് നടത്തുന്ന സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്ക് എത്തിക്കാനും നടപടിയായില്ല . തിരൂരങ്ങാടി: 2017-18 കാലഘട്ടത്തില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കക്കാട് ജി.എം.യു.പി സ്‌കൂളിനായി നല്‍കിയ ബസ്സ് അധികൃതരുടെ അനാസ്ഥ മൂലം തുരുമ്പെടുത്ത് നശിക്കുന്നു. ഒരു മാസത്തിലേറെയായി വെയിലും മഴയും കൊണ്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന് താഴെയാണ് ബസ്സ് നിര്‍ത്തിയിരിക്കുന്നത്. മരത്തിന്റെ കൊമ്പുകള്‍ ബസ്സിന്റെ മുകളിലും സൈഡിലും തട്ടി ബോഡിക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ട്.മരത്തില്‍ നിന്നും ഇലകളും മണ്ണും കെട്ടികിടന്ന് വാഹനത്തിന്റെ റൂഫിലും മുന്‍ഭാഗവും നശിച്ചു കൊണ്ടിരിക്കയാണ്. വെയിലും മഴയും കൊണ്ട് ബസ്സിന്റെ പലഭാഗവും തുരുമ്പെടുത്തിട്ടുണ്ട്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തിരൂരങ്ങാടി താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മോട്ടോര്...
Accident, Local news

താനൂരില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ മടങ്ങുന്നതിനിടെ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് പാല്‍ വിതരണ ഏജന്റ് മരിച്ചു

താനൂര്‍: ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ മടങ്ങുന്നതിനിടെ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് പാല്‍ വിതരണ ഏജന്റ് മരിച്ചു. കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് കിഴക്ക് വശം താമസിക്കുന്ന കടവത്ത് സുരേഷ് ബാബു (57) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10:15 ന് വലിയപാടത്ത് വെച്ച് റെയില്‍ മുറിച്ചു കടക്കുന്നതിനിടെയാണ് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിന്‍ തട്ടി മരണപ്പെട്ടത്. ...
Local news

ബ്രാഞ്ച് തലം മുതലുള്ള നേതൃത്വത്തെ അണിനിരത്തി എസ്.ഡി.പി.ഐ ജില്ല നേതൃസംഗമം നടത്തി

തിരൂരങ്ങാടി : ബ്രാഞ്ച് തലം മുതലുള്ള നേതൃത്വത്തെ അണിനിരത്തി എസ്.ഡി.പി.ഐ ജില്ല നേതൃ സംഗമം സംഘടിപ്പിച്ചു. മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പാറ ഷാദി ഓഡിറ്റോറിയത്തിലാണ് സംഗമം നടത്തിയത്. ജില്ലയിൽ നാലിടത്താണ് ഇത്തരത്തിൽ നേതൃത്വങ്ങളുടെ സംഗമം നടക്കുന്നത്. സംഗമം എസ്.ഡി.പി.ഐ നാഷ്ണൽ സെക്രട്ടറിയേറ്റംഗം സി.പി.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഡോ:സി.എച്ച് അഷ്റഫ്, ജില്ല വൈസ് പ്രസിഡൻ്റ് സൈതലവിഹാജി, ജില്ല സെക്രട്ടറിമാരായ മുസ്ഥഫ പാമങ്ങാടൻ, ഷരീഖാൻ മാസ്റ്റർ, ജില്ല കമ്മിറ്റി അംഗങ്ങളായ ഹമീദ് പരപ്പനങ്ങാടി, അബു മാസ്റ്റർ, മുഹമ്മദ് കബീർ, സംസാരിച്ചു. ...
Local news

നന്നമ്പ്രയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 6ന്; പ്രസിഡന്റിനെ തീരുമാനമായില്ല

നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂൺ 6നു നടക്കും, ആളെ കണ്ടെത്താനാകാതെ ലീഗ് നേതൃത്വം. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള യോഗം 6നു രാവിലെ 11നു നടക്കുമെന്നാണു വരണാധികാരിയായ അഡീഷനൽ തഹസിൽദാർ അംഗങ്ങളെ അറിയിച്ചിരിക്കുന്നത്. എന്നാൽ, പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനു വാർഡ് കമ്മിറ്റികളുടെ അഭിപ്രായം അറിയാനായി വിളിച്ചുചേർത്ത യോഗം ഒരു വിഭാഗം ബഹിഷ്കരിച്ചു. 21 വാർഡ് കമ്മിറ്റികളിൽ 14 കമ്മിറ്റികൾ മാത്രമാണ് അഭിപ്രായം അറിയിച്ചത്. നിലവിലെ പ്രസിഡന്റിനെ രാജിവയ്പ്പിച്ചതിൽ പ്രതിഷേധിച്ച് 21 –ാം വാർഡ് കമ്മിറ്റി പിരിച്ചു വിട്ടിരിക്കുകയാണ്. 6 –ാം വാർഡ് അംഗം എ.കെ.സൗദ മരക്കാരുട്ടി, 7 –ാം വാർഡ് അംഗം എ.റഹിയാനത്ത്, 19 –ാം വാർഡ് അംഗം പി.തസ‍്‍ലീന ഷാജി എന്നിവരാണു പരിഗണനയിലുള്ളത്. പ്രാദേശിക വാദം അംഗീകരിച്ചാൽ തസ്‍ലീന ഷാജിയെ തിരഞ്ഞെടുത്തേക്കും. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചവരിൽ ഒരാള...
Local news, Other

കൊളത്തൂര്‍ മൗലവി എന്റോവ്‌മെന്റ് ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വിക്ക് ജൂണ്‍-3ന് കൈമാറും

മലപ്പുറം: വിദ്യഭ്യാസ വിചക്ഷണനും മുസ്്‌ലിം ലീഗ് നേതാവുമായിരുന്ന കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ സ്മരണാര്‍ത്ഥം കൊളത്തൂര്‍ മൗലവി എഡ്യുക്കേഷണല്‍ ട്രസ്റ്റ് നല്‍കി വരുന്ന എന്റോവ്‌മെന്റ് ജൂണ്‍ മൂന്നിന് കേരളത്തിലെ പണ്ഡിതരില്‍ പ്രമുഖനായ ഡോ.ബഹാഉദ്ധീന്‍ നദ്‌വിക്ക് കൈമാറുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്റോവ്‌മെന്റ് കൈമാറും. ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.പി അബ്ദുസ്സമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍, മറ്റു എം.എല്‍.എമാരും നേതാക്കളും സംബന്ധിക്കും. ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലറായും മറ്റും വിദ്യഭ്യാസ മേഖലയിലെ സുത്യീര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ചാണ് നാലാം എന്റോവ്‌മെന്റ് ബഹാഹുദ...
Local news

പുഴയുടെ കര ഇടിഞ്ഞ് തകർന്ന ഉള്ളണം ലിഫ്റ്റ് പദ്ധതി പമ്പ് ഹൗസ് കെപിഎ മജീദ് സന്ദർശിച്ചു

തിരൂരങ്ങാടി : കാലവർഷക്കെടുതിയിൽ പുഴയുടെ കരയിടിഞ്ഞ് തകർന്ന ഉള്ളണം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ പമ്പ് ഹൗസ് കെ പി എ മജീദ് എംഎൽഎ സന്ദർശിച്ചു. പുഴയുടെ കരയിടിഞ്ഞ് പമ്പ് ഹൗസ് തകർന്ന ഉടൻതന്നെ ചെറുകിട ജലസേചന പദ്ധതി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് എമർജൻസി സാഹചര്യം പരിഗണിച്ച് അടിയന്തര പ്രവർത്തികൾക്ക് അനുവദിക്കുന്ന രൂപത്തിലുള്ള ഡിപിആർ അടങ്ങിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് കെപിഎം മജീദ് നിർദ്ദേശം നൽകിയിരുന്നു. ഈ എസ്റ്റിമേറ്റ് ഉള്ളടക്കം ചെയ്തു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നേരിൽകണ്ട് എസ്റ്റിമേറ്റ് തുകയായ 35 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന് പ്രൊപ്പോസൽ നൽകി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പ്രൊപ്പോസൽ ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. പമ്പസ് തകർന്ന നിലവിലെ സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയാണ് ബന്ധപ്പെട്ട ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഒപ്പം ഇപ്പോൾ പ്രദേശം സന്ദർശിച്ചത്. മണ്ഡലം ...
Local news

തിരൂരങ്ങാടി വില്ലേജില്‍ ഇനി ഭൂമി സംബന്ധമായ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ; ഡിജിറ്റല്‍ ലാന്റ് സര്‍വെ തുടങ്ങാന്‍ തീരുമാനം

തിരൂരങ്ങാടി: തിരൂരങ്ങാടി വില്ലേജില്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ തുടങ്ങാന്‍ തീരുമാനിച്ചു. ഓരോരുത്തരുടെയും ഭൂമി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും. ഇവിടെ ഇതു വരെ റീ സര്‍വെ നടന്നിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ആധാരവിവരങ്ങളാണി നിലവലുള്ളത്. ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഭുഉടമകള്‍ക്ക് അവരുടെ ഭൂമി വിവരങ്ങള്‍ എത്രയെന്നും മറ്റും സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള കര്‍മപരിപാടികള്‍ക്ക് തിരൂരങ്ങാടി നഗരസഭയില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സര്‍വെയുടെ ഭാഗമായി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും സര്‍വെ സഭ ചേരും. സുലൈഖ കാലൊടി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, സിപി സുഹ്റാബി. പരപ്പനങ്ങാടി ലാന്റ് സര്‍വെ സൂപ്രണ്ട് കെ.ബി അനില്‍കുമാര്‍, സര്‍വെ ഹെഡ് പിഎസ് ഷൈബി. ധന്യ കൃഷ്ണന്‍, കൗണ്‍സിലര്‍മാര്‍ സംസാരി...
Local news

പാലച്ചിറ മാട് മുസ്‌ലിം ലീഗ് കമ്മറ്റി വി.ടി തങ്ങള്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

എടരിക്കോട് : പാലച്ചിറ മാട് പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക മത രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായിരുന്ന പരേതനായ വി.ടി മുഹമ്മദ് കോയ തങ്ങള്‍ (വി.ടി തങ്ങള്‍ ) പേരില്‍ പാലച്ചിറ മാട് മുസ്‌ലിം ലീഗ് കമ്മറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പാലച്ചിറ മാട് ദാറുല്‍ ഉലൂം മദ്രസ്സ പരിസരത്ത് നടന്ന സദസ്സ് മഹല്ല് പ്രസിഡണ്ട് പാറയില്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. എ.സി റസാഖ് അധ്യക്ഷത വഹിച്ചു. റഹീം ചീമാടന്‍ ,ഡോ.സി.മുഹമ്മദ് ,ലിബാസ് മൊയ്തീന്‍, സി.കെ. എ റസാഖ്, മജീദ് പോക്കാട്ട്, മുക്ര സുലൈമാന്‍ ഹാജി ,കെ.പി സൈതലവി ഹാജി, ഖാദര്‍ പെരിങ്ങോടന്‍ ,നൗഫല്‍ അന്‍സാരി, കെ.പി അലി അഷ്‌റഫ് ,എസി. സിദ്ദീഖ്, ഹനീഫ പൂഴിത്തറ ,കെ .പി സൈനുല്‍ ആബിദ്' ,എന്നിവര്‍ അനുസ്മരണ സദസ്സില്‍ പങ്കെടുത്തു. ഷംസുദീന്‍ കാമ്പുറത്ത് സ്വഗതവും സി.സി. ഫാറൂഖ് നന്ദിയും പറഞ്ഞു. ...
Local news

ഉന്നത വിജയം നേടിയവരെ ആദരിക്കാനൊരുങ്ങി ചേറ്റിപ്പുറം കൂട്ടായ്മ വാട്‌സ് ആപ്പ് ഗ്രൂപ്പ്

വേങ്ങര : എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച പ്രതിഭകളെ ചേറ്റിപ്പുറം കൂട്ടായ്മ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. മെയ് 30ന് ചേറ്റിപ്പുറം അംഗന്‍വാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ആയിരിക്കും മെമെന്റോ വിതരണം നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. അംഗന്‍വാടി പ്രവേശനോത്സവവും ചേറ്റിപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആയിരിക്കും നടക്കുക. വിളംബര റാലി, കുരുന്നുകളുടെ കലാപരിപാടികള്‍, പായസവിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണെന്നും രജിസ്റ്റര്‍ ചെയ്ത എസ്എസ്എല്‍സി പ്ലസ് ടു വിജയികള്‍ അന്നേ ദിവസം 9.30ന് അംഗന്‍വാടിയില്‍ എത്തണമെന്നും ഭാരവാഹികള്‍ അറിയിച്ചു ...
Local news, Other

കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രo ശുചീകരിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍

എ ആർ നഗർ : കുന്നുംപുറം പാലിയേറ്റീവ് കെയർ സൊസൈറ്റിയും മെക്-7 ഹെല്‍ത്ത്‌ ക്ലബ്ബും ഫിഫ്റ്റി പ്ലസ് ഫുട്ബാള്‍ ക്ലബ്ബും സംയുക്തമായി മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി കുന്നുംപുറത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവൃത്തികള്‍ നടത്തി. നൂറോളം വരുന്ന സന്നദ്ധ പ്രവർത്തകരാണ് ശുചീകരണത്തിൽ ഭാഗമായത്. കാടുപിടിച്ചു കിടന്ന കോമ്പൗണ്ടും മലിനമായ ഹെൽത്ത് സെൻ്റർ പരിസരവും വളരെ നന്നായി ശുചീകരിച്ചത് ചികിത്സക്കെത്തുന്ന രോഗികൾക്കും ജീവനക്കാർക്കും വലിയ ആശ്വാസമായി. തലേന്ന് രാത്രിയിലെ പേമാരി ശുചീകരണ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും അവയൊന്നും വകവെയ്ക്കാതെ സന്നദ്ധ പ്രവർത്തകർ കുറ്റമറ്റ രീതിയിൽ ശുചീകരണം നടത്തി. കാട് പിടിച്ച് കിടന്നിരുന്ന ഇടങ്ങളെല്ലാം വെണ്മ പരത്തി. ദുർഗന്ധം വമിച്ചിരുന്ന പരിസരങ്ങളിൽ നിന്ന് ക്വിന്‍റല്‍ കണക്കിന് വരുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുകയും ചെയ്തു. വേങ്ങര ...
Local news, Other

യുവധാര വായനശാല അനുമോദന ചടങ്ങും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.

കൂമണ്ണ: യുവധാര വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,+2,LSS, USS വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. 40 ഓളം വരുന്ന വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെമ്പൻ യാസീൻ, റഷീദ് കെ.ടി,അൻഫാസ് കാളൂർ എന്നിവർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. കെ.ടി കുഞ്ഞു,ഫവാസ് കൂമണ്ണ,നൗഫൽ കെ.ടി, ജാബിർ കെ.ടി , ഫൈസൽ കെ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. ...
Local news

സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന ; ബഹാവുദ്ദീന്‍ നദ്വിയോട് വിശദീകരണം തേടി സമസ്ത നേതൃത്വം

തിരൂരങ്ങാടി : സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന നടത്തിയ ഇ കെ വിഭാഗം സമസ്ത കേന്ദ്ര മുശാവറാ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദ്ദീന്‍ നദ്വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില്‍ നയം മാറ്റമുണ്ടായെന്നും ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി വിമര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും പ്രതികരിച്ച അദ്ദേഹം ഈ നയം മാറ്റത്തിനെതരെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇത് അടുത്ത മുശാവറ യോഗത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് ഇകെ വിഭാഗം സമസ്തയുടെ നേതൃത്വം വിശദീകരണം തേടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇകെ ...
Local news

ബോധവത്കരണവും, ശുചിത്വ പ്രവര്‍ത്തനവും ശക്തമാക്കണം : ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

പറപ്പൂര്‍ : കാലവര്‍ഷം അടുത്ത് വന്ന സാഹചര്യത്തില്‍ പകര്‍ച്ച രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതെ നോക്കാന്‍ ആരോഗ്യവകുപ്പും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശക്തമായ ഇടപെടല്‍ നടത്താന്‍ തയ്യാറാകണമെന്ന് പറപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചു പ്രവര്‍ത്തനം ഏകോപിക്കാന്‍ നടപടി സ്വീകരിച്ചു ഉടന്‍ ഇടപെടല്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗങ്ങളിലും, വാര്‍ത്തകളിലും മാത്രമായി ഒതുങ്ങാതെ, ശുചിത്വ പ്രവര്‍ത്തനം നടത്തുന്നതില്‍ വീഴ്ച വരാതെ കുറ്റമറ്റ രീതി ഉറപ്പ് ആക്കണം എന്നും യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍ അധ്യക്ഷനായ യോഗം ഡി സി സി ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എന്‍ പി. അസൈനാര്‍,റഹീം കുഴിപ്പുറം, എം ഹാരിസ് മാനു...
Local news

പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി; വാർഡ് കമ്മിറ്റി പിരിച്ചു വിട്ടു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തലവേദന

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്തിനെ തൽസ്ഥാനം രാജിവെപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഇരുപത്തിഒന്നാം വാർഡ് തിരുത്തി മുസ്ലിം ലീഗ് കമ്മറ്റി പിരിച്ചുവിട്ടു. റൈഹാനത്ത് ജനപ്രധിനിധിയായ വർഡാണിത്. വാർഡ് കമ്മറ്റി പിരിച്ചുവിട്ടതായും ഇക്കാര്യം പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മറ്റിയെ രേഖാമൂലം അറിയിച്ചതായും പ്രസിഡന്റ് മറ്റത്ത് അവറാൻ ഹാജി, ജനറൽ സെക്രട്ടറി എം.പി അബ്ദുറഷീദ്, ട്രഷറർ ടി.ടി അലി ഹാജി എന്നിവർ അറിയിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് രാജിവയ്‌ക്കേണ്ട സാഹചര്യത്തെക്കുറിച്ച് ഇതുവരെ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയോ, മണ്ഡലം മുസ്‌ലിംലീഗ് കമ്മറ്റിയോ, ജില്ലാ മുസ്‌ലിം ലീഗ് കമ്മറ്റിയോ തങ്ങൾക്ക് വിശദീകരണം നൽകാത്തതിനാലാണ് രാജി എന്ന് നേതാക്കൾ പറഞ്ഞു.കഴിഞ്ഞ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മറ്റിയാണ് അധ്യാപികകൂടിയായ റൈഹാനത്തിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്.2023ൽ വന്ന നിലവിലുള്ള പഞ്ചായത്ത് മു...
Local news

വള്ളിക്കുന്നിൽ ആരോഗ്യ വകുപ്പിൻ്റെ ശുചിത്വ പരിശോധന ; പിഴ ചുമത്തി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലുണ്ടി നഗരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ പരിശോധന നടന്നു. പരിശോധനയില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുധീർ എം.എസ് , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ സി.പ്രസാദ്, എം.ജി.സജീഷ് ,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് മാരായ ടി.ജയശ്രീ, അനാനിയ, അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ജില്ലയിൽ പലയിടത്തും മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കുമെന്നും 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും കടലുണ്ടി നഗരത്തെ പബ്ലിക്ക് ...
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു

വേങ്ങര : എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായ അനുമോദന യോഗം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍, നേതാക്കള്‍ ആയ ഷമീര്‍ കാമ്പ്രന്‍,കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ. റഹീസ്, പറമ്പന്‍ സൈതലവി, വി പി. ഉമ്മര്‍, എം കെ.ഫഹദ്, ജംഷി പാങ്ങാട്ട്, എം സി. ആഷിഖ്, എം ടി. ഫഹല്‍, എം ടി. അര്‍ഷാദ്, എന്‍ ടി.സിനാന്‍ എന്നിവര്‍ പ്രസംഗിച്ചു. ...
Local news

നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് രാജിവെച്ചു

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ പി.കെ.റൈഹാനത്ത് സ്ഥാനം രാജിവെച്ചു. ഇന്ന് വൈകുന്നേരം 4.45ന് പഞ്ചായത്ത് സെക്രട്ടറി ദേവേശി നാണ് രാജി നൽകിയത്. മുസ്ലിം ലീഗ് പാർട്ടി നിർദേശത്തെ തുടർന്നാണ് രാജി. 21 ആം വാർഡ് മെമ്പറായ റൈഹാനത്ത് ആദ്യമായാണ് മത്സരിക്കുന്നതും പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതും. പാർട്ടി മെമ്പര്മാര്ക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാന ചലനം. മറ്റു അംഗങ്ങളെ പരിഗണിക്കുന്നില്ല എന്നായിരുന്നു പരാതി. നിരവധി ചർച്ചകൾക്ക് ഒടുവിലാണ് രാജിയിൽ എത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റി രാജി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു. വാർഡ് കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്ന് അന്ന് രാജി വെച്ചില്ല. പിന്നീട് ഞായറാഴ്ച ജില്ലാ കമ്മിറ്റി തിങ്കളാഴ്ച 5 മണിക്കുള്ളിൽ രാജി വെച്ച് വിവരം മേൽകമ്മിറ്റിയെ അറിയിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് രാജി. 21 അംഗ ഭരണസമിതി...
error: Content is protected !!