തിരൂരങ്ങാടി നഗരസഭ കേരളോത്സവം 30ന് തുടങ്ങും ; ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കും

തിരൂരങ്ങാടി : നഗരസഭ കേരളോത്സവം വിപുലമായി നടത്താന്‍ സംഘാടകസമിതിയോഗം തീരുമാനിച്ചു. ക്രിക്കറ്റ് മത്സരം നവംബര്‍ 30 ഡിസ്മ്പര്‍ 1 തിയ്യതികളിലും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസമ്പര്‍ 6.7.8 തിയ്യതികളിലും തിരൂരങ്ങാടി ജിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കും. അത്‌ലറ്റിക്‌സ് മത്സരം 15ന് നടക്കും. കലാമേള നഗരസഭ ഓഡിറ്റോറിയത്തിലും നീന്തല്‍ മത്സരം ചുള്ളിപ്പാറ ബാവുട്ടിചിറയിലും ബാന്റ്മിന്റണ്‍ വെന്നിയൂരിലും നടക്കും.

ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കും. ഇതിനു അപേക്ഷ ഫോറം നല്‍കി. 30നകം അപേക്ഷിക്കണം. കേരളോത്സവം രെജിസ്ട്രേഷനുള്ള അവസാന തിയ്യതി 29/11/2024 നു അവസാനിക്കും . പൂർണമായും ഓൺലൈൻ ആയാണ് രെജിസ്ട്രേഷൻ നടപടികൾ മത്സരാർത്ഥികൾ പൂത്തിയാക്കേണ്ടത് . https://keralotsavam.com എന്ന വെബ്‌സൈറ്റിൽ ആണ് മത്സരാത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടത്. മുൻസിപ്പൽ തല കേരളോത്സവ മത്സരങ്ങൾ ഡിസംബർ 15 നു അവസാനിക്കുന്ന രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്

ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സുലൈഖ കാലൊടി. ഇഖ്ബാല്‍കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, സോന രതീഷ്. സിപി സുഹ്‌റാബി. എച്ച്എസ് പ്രകാശ്. വഹാബ് ചുള്ളിപ്പാറ. സിഎച്ച് അബൂബക്കര്‍ സിദ്ദീഖ് സംസാരിച്ചു. വിവിധ മത്സരങ്ങള്‍ക്ക് വിവിധ ക്ലബ്ബുകള്‍ ആതിഥ്വമരുളും.

തിരൂരങ്ങാടി നഗരസഭയിലെ ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കും.

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കും. ഇതിനു അപേക്ഷ ഫോറംവിതരണം തുടങ്ങി. 30നകം നഗരസഭയില്‍ അപേക്ഷിക്കണം.

error: Content is protected !!