Wednesday, August 27

Local news

കാടറിയാൻ വനയാത്ര നടത്തി തൃക്കുളം സ്‌ക്കൂളിലെ വിദ്യാർഥികൾ
Local news

കാടറിയാൻ വനയാത്ര നടത്തി തൃക്കുളം സ്‌ക്കൂളിലെ വിദ്യാർഥികൾ

തിരൂരങ്ങാടി: പാഠപുസ്തകങ്ങൾക്ക് പുറത്തും അറിവും ജീവിതങ്ങളുമറിയാൻ വിദ്യാർഥികൾ വനയാത്ര നടത്തി. ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌ക്കൂളിലെ വിദ്യാർഥികളാണ് 'കാടറിയാം, കണ്ടറിയാം' എന്ന സന്ദേശത്തിൽ വനയാത്ര നടത്തിയത്. എടവണ്ണ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ കൊടുമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലെ വനപ്രദേശത്തായിരുന്നു വിദ്യാർഥികളുടെ യാത്ര. ആദിവാസി മൂപ്പൻ ഗോപാലകൃഷ്ണനുമായി വിദ്യാർഥികൾ സംവദിച്ചു. നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷൻ എ.സി.എഫ്. അനീഷ സിദ്ദീഖ് യാത്ര ഉദ്ഘാടനം ചെയ്തു. ആദിവാസി മൂപ്പൻ ഗോപാലകൃഷ്ണനുമായി വിദ്യാർഥികൾ സംവദിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ. നാരായണൻകുട്ടി, ദിജിൽ, പി. ചന്ദ്രൻ, അരുൺ പ്രസാദ്, പി. ബിജു, പി. പ്രബീഷ്, എം.ആർ. ബാബു, സുചിത്ര, ഷൈലജ, വി.ടി. ജിജി, സി. ചൈതന്യ, സി.ടി. ദിജിത്ത്, അബ്ദുൽ ജലാൽ, അഞ്ജലി അശോക്, കെ. റഷീദ തുടങ്ങിയവർ പങ്കെടുത്തു....
Local news

ജനകീയ കമ്മറ്റി നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു

ഏആർ നഗർ . സി പി ഐ എം ഏ ആർ നഗർ ലോക്കൽ കമ്മറ്റിനേതൃത്വത്തിൽ പുകയൂർ കരിപ്പായി മാട്ടിൽ ജനകീയ കമ്മറ്റി രൂപീകരിച്ച് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. പുകയൂർ മൂന്നാം വാർഡിൽ കണ്ണിനു കാഴ്ച യില്ലാത്ത കരിപ്പായി മാട്ടിൽ കാരിച്ചിയും സംസാരശേഷിയില്ലാത്ത മകനും കൂടി തകർന്ന് വീഴാറായ വീട്ടിലാണ് താമസിക്കുന്നത്. താമസിക്കുന്ന ഭൂമിക്ക് പട്ടയം മില്ലാത്തതിനാൽ സർക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരം വീടിന് ധനസഹായം ലഭ്യമല്ലാത്തതിനാലാണ് ജനകീയ കമ്മറ്റി രൂപീകരിച്ച് വീട് നിർമ്മിച്ചു നൽകുന്നത്. സി പി ഐ എം വേങ്ങര ഏരിയസെക്രട്ടറി . കെ ടി അലവി കുട്ടി തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ഇബ്രാഹിം മൂഴിക്കൽ . ലോക്കൽ സെക്രട്ടറികെപി സമീർ . കുട്ടശ്ശേരി ചെറിയാപ്പു. എം നന്ദിനി . ജനകീയ കമ്മറ്റി ചെയർമാൻ കരിപ്പയിൽ കുഞ്ഞി മുഹമ്മദ് ഹാജി. .കെ പി.ഉസ്മാൻ കോയ.ഇ വാസു . അഹമ്മദ് പാറമ്മൽ.കെ സുരേന്ദ്രൻ . ബാവ തടത്തിൽ . മുസ്തഫ എറമ്പത്തി...
Local news

പെന്‍ഷനേഴ്‌സ് സംഘ് തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു

വള്ളിക്കുന്ന്: കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം വള്ളിക്കുന്ന് അത്താണിക്കല്‍ വ്യാപാരഭവനില്‍ വെച്ച് നടന്നു. ടി. പുഷ്പന്‍ അധ്യക്ഷനായ സമ്മേളനം പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി രാജന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ രാജീവ് മേനാത്ത് മുഖ്യ പ്രഭാഷണം നടത്തി. എം കെ സദാനന്ദന്‍, എം. പ്രേമന്‍, സതീഷ് നാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ. തമ്പുരാന്‍ സ്വാഗതവും എം സി സുനില്‍ ബാബു നന്ദിയും പറഞ്ഞു....
Information, Local news

ബി.എം പ്രവൃത്തി : പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

തിരൂര്‍ - കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നാളെ (ഒക്ടോബര്‍ 5) മുതല്‍ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ്പരപ്പനങ്ങാടിപാറക്കടവ് റോഡ് വഴി പരപ്പനങ്ങാടിഅരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിയും കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്പ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന് ഇരുമ്പോത്തിങ്ങല്‍കൂട്ടുമൂച്ചിഅത്താണിക്കല്‍ റോഡ് വഴി കൂട്ടുമൂച്ചിയില്‍ നിന്നും തയ്യിലപ്പടിഇരുമ്പോത്തിങ്ങല്‍റോഡ്, പരപ്പനങ്ങാടിപാറക്കടവ് റോഡ് വഴി പരപ്പനങ്ങാടിഅരീക്ക...
Local news

കെഎസ്ഇബി തിരൂരങ്ങാടി ഡിവിഷന്‍ ഉപഭോക്തൃ സംഗമം നടത്തി

തിരൂരങ്ങാടി : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഉപഭോക്തൃ വരാഘോഷത്തിന്റെ ഭാഗമായി തലപ്പാറ ഖൈറ മാളില്‍ വച്ച് കെഎസ്ഇബി തിരൂരങ്ങാടി ഡിവിഷന്‍ ആഭിമുഖ്യത്തില്‍ ഉപഭോക്തൃ സംഗമം നടത്തി. സംഗമം മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സുഹറാബി ഉദ്ഘാടനം ചെയ്തു. തിരൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സുനിത ജോസ് അധ്യക്ഷത വഹിച്ചു. തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് എം വിജിത്ത്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോടന്‍, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ സഹറാബാനു എന്നിവർ സംസാരിച്ചു. ഉപഭോക്തൃ വാരം സംബന്ധിച്ചും വൈദ്യുതി ബോര്‍ഡിന്റെ സേവനങ്ങളെ കുറിച്ചും തിരുരങ്ങാടി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓ.പി വേലായുധനും ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ച് അസി എഞ്ചിനീയര്‍ പി സി മുഹമ്മദ് ഇക്ബാലും, സുരക്ഷയെ സംബന്ധിച്ച് സബ് എഞ്ചിനീയര്‍ കെ നിഷാദും ക്ലാസ്സെടുത്തു. വേലായുധൻനിലവിൽ ചർച...
Local news

ജില്ലാ അത്‌ലറ്റിക് മീറ്റില്‍ നേട്ടങ്ങള്‍ കൊയ്ത് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ നേട്ടങ്ങള്‍ കൊയ്ത് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ്. മലപ്പുറം ജില്ലാ അത് ലറ്റിക് അസോസിയേഷനില്‍ ഏകദേശം 88 ഓളം ക്ലബ്ബുകള്‍ ഉണ്ട്. രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബിനായി 21 കുട്ടികള്‍ പങ്കെടുക്കുകയും 29. 5 പോയിന്റ് ലഭിച്ച് 12 ാം സ്ഥാനം നേടി. ഹൈജമ്പ് അണ്ടര്‍ 20 വനിതാ വിഭാഗത്തില്‍ ശ്രീലക്ഷ്മി സന്ദീപ് സില്‍വര്‍ മെഡല്‍ നേടി. അണ്ടര്‍ 18 വനിതാ വിഭാഗം ഷോട്ട് പുട്ടില്‍ പ്രിതിക പ്രദീപ് 2014 ലെ റെക്കോര്‍ഡ് മറികടന്ന് 10 മീറ്ററിന് മുകളില്‍ എറിഞ്ഞ് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. അണ്ടര്‍ 18 പുരുഷ ലോംഗ് ജംപില്‍ സഫ്ഫാന്‍ ബ്രൗണ്‍ സ് മെഡലും, അണ്ടര്‍ 18 പുരുഷ ഹൈ ജംപില്‍ ഷമ്‌വില്‍ എ.വി ബ്രൗണ്‍സ് മെഡലും കരസ്ഥമാക്കി. കൂടാതെ മറ്റ് താരങ്ങള്‍ 4, 5, 6 സ്ഥാനങ്ങള്‍ നേടി മികച്ച പ...
Local news

കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മേഖലയിലെ പക്ഷി സങ്കേതത്തില്‍ പക്ഷി സര്‍വ്വേ നടത്തി ; 4 ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 20 ഇനം പക്ഷികളെ കണ്ടെത്തി

തിരൂരങ്ങാടി : കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മേഖലയിലെ പക്ഷി സങ്കേതത്തില്‍ പക്ഷി സര്‍വ്വേ നടത്തി. 4 ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 20 ഇനം പക്ഷികളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. വന്യ ജീവി വരാഘോഷത്തിന്റെ ഭാഗമായാണ് കേരള വനം വന്യജീവി വകുപ്പിന്റെയും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ പക്ഷി നിരീക്ഷകനായ വിജേഷ് വള്ളിക്കുന്നിന്റെ നേതൃത്വത്തില്‍ പക്ഷി സര്‍വ്വേ നടത്തിയത്. വിംബ്രല്‍, കോമണ്‍ സാന്‍ഡ് പൈപ്പര്‍, കെന്റിഷ് പ്ലോവര്‍, ലെസ്സര്‍ സാന്‍ഡ് പ്ലോവര്‍ എന്നി ദേശാടന പക്ഷികളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. കമ്മ്യുണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ പി. ശിവദാസന്‍, സെക്രട്ടറി താമരശ്ശേരി റെയ്ഞ്ച് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ (ഗ്രേഡ് ) കെ. ദിദീഷ്, താമരശ്ശേരി റെയ്ഞ്ച് ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ എം. എസ്. പ്രസ...
Local news

സോഫ്റ്റ് വെയറില്‍ ഇപ്പോഴും പഴയ നിരക്ക് തന്നെ : ഒരാഴ്ചക്കകം പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്‌വെയറില്‍ മാറ്റം വരും : ഐകെഎമ്മുമായി വീണ്ടും ചര്‍ച്ച നടത്തി നഗരസഭ

പരപ്പനങ്ങാടി : പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ് വെയറില്‍ ഒരാഴ്ചക്കകം മാറ്റം വരുമെന്ന് പരപ്പനങ്ങാടി നഗരസഭ അധികൃതര്‍ ഐകെഎമ്മുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരുമായി വീണ്ടും ചര്‍ച്ച നടത്തിയത്. സോഫ്റ്റ്‌വെയര്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ഒരാഴ്ചക്കകം തീര്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തതായി നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. പരപ്പനങ്ങാടി നഗരസഭയിലെ 2015 ലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഫയല്‍ ചെയ്ത കേസിന്‍മേലുള്ള കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ കൗണ്‍സില്‍ 2022-23 ഒന്നാം അര്‍ദ്ധ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം നികുതി പുനര്‍നിര്‍ണ്ണയിച്ച് തീരുമാനിക്കുകയും അതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വെയറില്‍ ആവശ്യമായ...
Local news

ഗാന്ധിജയന്തി ദിനത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി വീടുവീടാന്തരം എൻഎസ്എസ് വളണ്ടിയർമാർ

തിരൂരങ്ങാടി : എൻഎസ്എസ് ജാഗ്രത ജ്യോതി ക്യാമ്പയിനിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവൽക്കരണവും ലഘുലേഖ വിതരണം നടത്തി തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ. ഗാന്ധിജയന്തി ദിനത്തിൽ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തും ക്യാമ്പയിന്റെ സന്ദേശം നൽകുന്ന സ്റ്റിക്കറുകൾ വീടുകളിൽ പതിച്ചും എൻഎസ്എസ് വിദ്യാർത്ഥികൾ വേറിട്ട മാതൃകയായി. ക്യാമ്പയിൻ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പി ഇസ്മായിൽ, എൻഎസ്എസ് വളണ്ടിയർ ക്യാപ്റ്റൻ മാരായ ഷെൻഫീർ, ഫാത്തിമ ഫിദ, ദിൽഷാൻ, റിൻഷ എന്നിവർ സംസാരിച്ചു...
Local news

വള്ളിക്കുന്ന് പഞ്ചായത്തിനെ സിആര്‍സെഡ് കാറ്റഗറി മൂന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റണം : സിപിഎം

വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്തിനെ സിആര്‍സെഡ് കാറ്റഗറി മൂന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റണമെന്ന് സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കാറ്റഗറി മുന്നില്‍ ഉള്‍പ്പെടുന്നത് മൂലം വീട് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രതിസന്ധിയാണ് ഉണ്ടാകുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പാറോല്‍ ദേവദാസന്‍ ചിറക്കണ്ടത്ത് വേലയുധന്‍ നഗറില്‍ (കൊടക്കാട് എയുപി സ്‌കൂള്‍ ) നടന്ന പ്രതിനിധി സമ്മേളനം സിപിഐ എം ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. എ കെ രാധ, ഇ അനീഷ്, എ കെ പ്രഭീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എം അഖില്‍ രക്തസാക്ഷി പ്രമേയവും എ കെ പ്രഭീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി വിനയന്‍ പാറോല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ്, ഏരിയ കമ്മറ്റിയംഗങ്ങളായ പി ...
Local news

ബാപ്പുജിയെ അനുസ്മരിച്ച് അങ്കണവാടി കുട്ടികൾ

മൂന്നിയൂർ : പടിക്കൽ പരപ്പിലാക്കൽ അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും രക്ഷിതാക്കളും ചേർന്ന് വിവിധ കലാ പരിപാടികളോടെയും ഗാന്ധിജിയെ കുറിച്ചുള്ള വിത്യസ്ഥ ചരിത്ര കഥകൾ പറഞ്ഞും , പരിസര ശുചീകരണം നടത്തിയും, മധുരം നൽകിയും ഗാന്ധിജയന്ധി ആഘോഷിച്ചു വാർഡ് മെമ്പർ സെഫീർ.പി പി, അധ്യക്ഷം വഹിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ അഭിജിത , അങ്കണവാടി ടീച്ചർ ഷീബ , എ എൽ എം എസ് സി അംഗം സലാം പടിക്കൽ, ഇസ്മായിൽ, എന്നിവർ പ്രസംഗിച്ചു. ശുചീകരണത്തിന് രക്ഷിതാക്കളായ അനീസ്.പി സി, അഖില , റാസിഖ്,റഹ്മത്ത്, അനുഷ, സനിത,എന്നിവർ നേതൃത്വം നൽകി...
Local news

നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഗാന്ധിജയന്തി ദിനത്തില്‍ നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായ സി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി.ഹംസക്കോയ,കെ.പി ഷാജഹാന്‍, ശ്രീജിത്ത് അധികാരത്തില്‍,കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി, ഷഫീഖ് പുത്തരിക്കല്‍,വാക്കയില്‍ മനോജ് കുമാര്‍,റഫീഖ് കൈറ്റാല,പാണ്ടി അലി, ഫൈസല്‍ പാലത്തിങ്ങള്‍, അഡ്വ.റഹിം നഹ, അനില്‍ മാസ്റ്റര്‍, കിഴക്കിനിയകത്ത് റഷീദ്, മമ്മസന്‍ കുട്ടി, ഖാദര്‍ മച്ചിഞ്ചേരി,ഉണ്ണി കൃഷ്ണന്‍ കാട്ടില്‍, പി.ഒ. ജുബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു....
Local news

മാസങ്ങളായി വിവിധ തസ്തികള്‍ ഒഴിഞ്ഞു കിടക്കുന്നു : ജോലിഭാരം കൊണ്ട് പ്രയാസപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം : എല്‍ജിഎംഎല്‍

തിരൂരങ്ങാടി : ജോലിഭാരം കൊണ്ട് പ്രയാസപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍ജിഎംഎല്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ രണ്ട് മുനിസിപ്പാലിറ്റുകളിലും നാല് പഞ്ചായത്തുകളിലുമായി ഏകദേശം 40 ഓളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പുതുതായി സര്‍ക്കാര്‍ ഉത്തരവിലൂടെ കൊണ്ടുവരുന്ന എല്ലാ പുതിയ പരിപാടികളും നടപ്പിലാക്കുന്ന ഉത്തരവാദിത്വം കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഇതേ തുടര്‍ന്നാണ് ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് മണ്ഡലം എല്‍ജിഎംഎല്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ചടങ്ങില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. മണമ്മല്‍ ജലീല്‍, പരപ്പനങ്ങാടി മുനിസിപ്പല...
Accident, Local news

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി വേങ്ങര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി വേങ്ങര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വേങ്ങര കച്ചേരിപ്പടി പത്ത്മൂച്ചി സ്വദേശി ഉള്ളാടന്‍ ഷഹബാസ് (28) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി… കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.
Local news

സർഗം : ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലയിലെ സഹകരണ ജിവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന കലാമത്സരങ്ങളുടെ ലോഗോ പ്രകാശനം മുസ് ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു. വിവിധ ഘട്ടങ്ങളിലായാണ് സർഗം എന്ന പേരിൽ മത്സരങ്ങൾ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ രചനാ മത്സരങ്ങൾ നടക്കും. ഒക്ടോബര്‍ 15നകം ജില്ലയിലെ ഏഴ് താലൂക്ക് തലങ്ങളിലും മത്സരങ്ങൾ നടക്കും. ഇതിലെ വിജയികൾ ജില്ലാ തല മത്സര പരിപാടിയിൽ പങ്കെടുക്കും. ഒക്ടോബര്‍ 31 നാണ് ജില്ല തല മത്സര പരിപാടികള്‍. വിജയികൾക്ക് സമ്മാനങ്ങൾ നൽകും. കവിത രചന,കഥ രചന,ചിത്ര രചന, പ്രബന്ധ രചന എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. ലോഗോപ്രകാശന ചടങ്ങില്‍ സി.ഇഒ ജില്ലാ പ്രസിഡണ്ട് മുസ്തഫ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.ഉസ്മാൻ താമരത്ത്, അഡ്വ. ആരിഫ്, പി എം.എ സമീർ, ഷരീഫ് കുറ്റൂർ,വി.എ.കെ തങ്ങൾ,ഹാരിസ് ആമിയൻ, അനീസ് കൂരിയാടൻ, വി...
Local news

ഇമാമുദ്ദീന്‍ അനുസ്മരണ പൊതുയോഗം നടത്തി

ഏ ആര്‍ നഗര്‍ : ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി നേതൃത്വത്തില്‍ അറക്കല്‍ പുറായയില്‍ പതിനഞ്ചാമത് ഇമാമുദീന്‍ അനുസ്മരണ പൊതുയോഗം നടത്തി. ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് കമ്മറ്റി അംഗവും പഞ്ചായത്ത് സെക്രട്ടറിയും സിപിഐ എം ലോക്കല്‍ കമ്മറ്റി അംഗവുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പി ഷബീര്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. എന്‍ ഷിബിന്‍ ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇ. ഗിരീഷ് കു കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ പി സമീര്‍, ഇബ്രാഹിം മൂഴിക്കല്‍, കെ മുഹമ്മദലി, ഷിജിത്ത് മമ്പുറം, പിപി മൊയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു...
Local news

വള്ളിക്കുന്ന് ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു

തേഞ്ഞിപ്പലം : വള്ളിക്കുന്ന് ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു.മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി ഷഹര്‍ബാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ബ്ലോക്ക് മഹിളാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പിടി ബിന്ദു അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് ലെവല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. വള്ളിക്കുന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് പി ഐ വീരേന്ദ്രകുമാര്‍, മഹിളാകോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ സന്ധ്യാ കാരന്തോട്, വനജ ടീച്ചര്‍, ജില്ലാ ഭാരവാഹികളായ ബിന്ദു മോഹന്‍ദാസ്, പി പി സുലൈഖ, സരിത, കല്യാണി രാമചന്ദ്രന്‍, ശോഭന, മണ്ഡലം പ്രസിഡണ്ടുമാരായ ബേബി, അംബിക, പ്രമീള, അസ്‌കര്‍ അലി, അനുമോദ് കാടശ്ശേരി, കോശി, ഉണ്ണി മൊയ്തു, അനിത ദാസ് എന്നിവര്‍ പങ്കെടുത്തു. ഇ ദാസന്‍, വത്സമ്മ മൂന്നിയൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു....
Kerala, Local news

ടാറ്റ ഗ്രൂപ്പിന്റെ 91,000 കോടി രൂപയുടെ സെമി കണ്ടക്ടര്‍ ബൃഹദ് പദ്ധതി താനൂരിലേക്ക്

താനൂര്‍ : ടാറ്റ ഗ്രൂപ്പിന്റെ 91,000 കോടി രൂപയുടെ സെമി കണ്ടക്ടര്‍ ബൃഹദ് പദ്ധതിയുടെ മാപ്പിലേക്ക് താനൂരും എത്തുന്നു. പദ്ധതി താനൂരിലെ ഒഴൂരിലേക്കെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തായ്‌വാനിലെ സെമി കണ്ടക്ടര്‍ നിര്‍മ്മാതാക്കളായ പവര്‍ ചിപ്പ് സെമി കണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി (പി.എസ്.എം.സി)യുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വന്‍കിട പദ്ധതി ടാറ്റ ഗ്രൂപ്പ് ആരംഭിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന വന്‍കിട പദ്ധതിയുടെ അനുബന്ധ പ്ലാന്റിനായി പരിഗണിക്കപ്പെടുന്നത് ഒഴൂര്‍ ഗ്രാമമാണ്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ടാറ്റ ഗ്രൂപ്പും ചര്‍ച്ചകള്‍ നടന്നു വരുന്നുകയാണ്. അസമിലും കേരളത്തിലുമായാണ് പദ്ധതി വരുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു...
Local news

വയനാട് ദുരിതബാധിതർക്കായി ധനസഹായം വിതരണം ചെയ്ത് എന്‍എഫ്പിആര്‍

തിരൂരങ്ങാടി: വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതർക്ക് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കുടുംബങ്ങളിൽ നിന്നും നിന്നും സംസ്ഥാന കമ്മറ്റിയുടെ ധനസഹായ വിതരണം സംഘടിപ്പിച്ചു. മാനവരാശിയോടുള്ള സേവനമാണ് ജീവിതത്തിൻ്റെ യഥാർത്ഥ കർമ്മം എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സംസ്ഥാന പ്രസിഡൻ്റ് ശശികുമാർ കാളികാവ് പറഞ്ഞു. മനാഫ് താനൂർ അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മണ്ഡലം പ്രസിഡണ്ട് അബ്ദു റഹീം പൂക്കത്ത് സ്വാഗതം പറഞ്ഞു. ദുരിതബാധിതരായ പതിനഞ്ച് കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു. പി.എ.ഗഫൂർ താനൂർ, നിയാസ് അഞ്ചപ്പുര, നാസർ മീനങ്ങാടി, എൻ.ബി.സുരേഷ് കുമാർ മാസ്റ്റർ, ശിവദാസൻ പടിഞ്ഞാറത്തറ, ബൈജു ചൂരൽമല സംസാരിച്ചു....
Local news

25 വര്‍ഷത്തിനിടയില്‍ ആദ്യം : താനൂര്‍ സബ്ജില്ല സ്‌കൂള്‍ കലോത്സവ ലോഗോ തയ്യാറാക്കിയത് ഇതേ ഉപജില്ലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി

തിരൂരങ്ങാടി : താനൂര്‍ സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇതേ ഉപജില്ലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ലോഗോ. ഗവ. ദേവധാര്‍ എച്ച്.എസ് സ്‌കൂളിലെ വി. മുഹമ്മദ് ഇബ്രാഹിമിന്റെ ലോഗോയാണ് തെരഞ്ഞെടുത്തത്. അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കം തയ്യാറാക്കിയ നിരവധി ലോഗോയില്‍ നിന്നാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ലോഗോ തെരഞ്ഞെടുത്തത്. 25 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് താനൂര്‍ സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒരു വിദ്യാര്‍ത്ഥിയുടെ ലോഗോ തിരഞ്ഞെടുക്കുന്നതെന്ന് പബ്ലിസിറ്റി മീഡിയ കണ്‍വീനര്‍ സിദ്ദീഖ് മൂന്നിയൂര്‍ പറഞ്ഞു. താനൂര്‍ ബീച്ച് റോഡില്‍ മാവേലി സ്റ്റോറിന് സമീപം വലിയകത്ത് ഹിബാ വീട്ടില്‍ മുഹമ്മദ് റഫീക്കിന്റെയും ജയ്‌സത്തിന്റെയും മകനാണ്. 2023 താനൂര്‍ സബ്ജില്ലാ ശാസ്ത്രമേള ലോഗോ തയ്യാറാക്കിയതും മുഹമ്മദ് ഇബ്രാഹിമായിരുന്നു...
Local news

താനൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : നവംബര്‍ 5,6,7,8 തീയതികളിലായി എസ് എസ് എം എച്ച്എസ്എസ് തെയ്യാലങ്ങളില്‍ വച്ച് നടക്കുന്ന താനൂര്‍ ഉപജില്ലാ 35 മത് സ്‌ക്കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. പ്രകാശന കര്‍മം സ്വാഗതസംഘം ചെയര്‍മാന്‍ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തസ്‌ലീന ഷാജി പാലക്കാട്ട് നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് മൂസ്സകുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ചെറിയേരി ബാപ്പുട്ടി, വി. കെ. ഷമീന,പഞ്ചായത്ത് മെമ്പര്‍മാരായ ഊര്‍പ്പായി സെയ്തലവി, പി കെ റഹ് യാനത്ത്,പ്രസന്ന കുമാരി.ടി,നടുത്തൊടി മുസ്തഫ, പി. പി ഷാഹുല്‍ ഹമീദ്, എം.പി ശരീഫ, ധന ടീച്ചര്‍,ബാലന്‍ ചെറുമുക്ക്, താനൂര്‍ എ.ഇ .ഒ ശ്രീജ പി.പി , സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് റാഫി, എസ്.എം.സി ചെയര്‍മാന്‍ പച്ചായി മൊയ്തീന്‍കുട്ടി, പി.ടി.എ വൈസ് പ്രസിഡണ്ട് എന്‍. വി. മുസ്ത,സജിത്ത് കാച്ചേരി, സ്വാഗതസംഘം കണ്‍വീനര്‍ ബിജു എബ്രഹാം ,എച്ച് .എം ഫോറം സിക്രട്ടറി...
Local news

പെന്‍ഷനേഴ്‌സ് ലീഗ് മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു

തിരൂരങ്ങാടി : പെന്‍ഷനേഴ്‌സ് ലീഗിന്റെ തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു. വിതരോദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അരിമ്പ്ര മാസ്റ്റര്‍ നിര്‍വഹിച്ചു. ഒ ഹംസ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എം കെ മുസ്തഫ, ബഷീര്‍ പാലത്തിങ്ങല്‍, ഫാറൂഖ് പത്തൂര്‍,പച്ചായി മൊയ്തീന്‍കുട്ടി, പിമുഹമ്മദ് മാസ്റ്റര്‍, വി സി കാസിം, സി എച്ച് ബഷീര്‍, ഐസലാം അസ്‌ലം മദാരി എന്നിവര്‍ പ്രസംഗിച്ചു....
Local news

തൂക്കുമരം ഡ്രൈനേജ് നിര്‍മാണം ഉടന്‍ അരംഭിക്കും ; എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു

തിരൂരങ്ങാടി : പരപ്പനങ്ങാടി നാടുകാണി റോഡില്‍ തൂക്കുമരം ഭാഗത്ത് വെള്ളക്കെട്ടിന് പരിഹാരമായി ഡ്രൈനേജ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും, ഇതിന്റെ മുന്നോടിയായി കെ പി എ മജീദ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് മൂലമുള്ള പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് എം എല്‍ എ പറഞ്ഞു. 55 ലക്ഷം രൂപയുടെ പ്രവര്‍ത്തിക്ക് കരാറായിട്ടുണ്ട്. ഏറെ നാളത്തെ ആവശ്യമാണ് ഇതിലൂടെ പരിഹരിക്കുന്നത്. പൂങ്ങാട്ട് റോഡ് മാര്‍ഗമാണ് ഡ്രൈനേജ് നിര്‍മിക്കുക. എം എല്‍ എ, ആസ്തി വികസന ഫണ്ടും അനുവദിക്കും. നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, എ കെ മുസ്ഥഫ, സമീര്‍ വലിയാട്ട്, ആരിഫ വലിയാട്ട്, ലവ ബാബു മാസ്റ്റര്‍, സി.കെ ജാഫര്‍, കാരാടന്‍ മുസക്കുട്ടി, കാരാടന്‍ ഹംസ, പിവി ആഫിസ് പങ്കെടുത്തു,...
Local news

കുണ്ടൂര്‍ പി.എം.എസ്.ടി കോളേജില്‍ സിവില്‍ സര്‍വീസ് പരിശീലന കോഴ്‌സ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സിവില്‍ സര്‍വീസ് അക്കാദമിയുടെ ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും പുതിയതായി ആരംഭിച്ച എം.എ ഇംഗ്ലീഷ് ബാച്ചിന്റെയും ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ വി.എം ആര്യ ഐ.എ.എസ് നിര്‍വഹിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങിന് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മര്‍ക്കസ് സെക്രട്ടറി എന്‍. പി ആലിഹാജി, പി.ടി.എ വൈസ് പ്രസിഡന്റ് കെ. കുഞ്ഞിമരക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സിവില്‍ സര്‍വീസ് അക്കാദമി കോര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് സാലിഹ് സ്വാഗതവും ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ജാഫര്‍ അയ്യകത്ത് നന്ദിയും പറഞ്ഞു. വിവിധ വകുപ്പുമേധാവികളും അധ്യാപകരും, വിദ്യാര്‍ഥികളും പങ്കെടുത്തു....
Local news

5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പോത്തും കുഴിക്കാട് ഒന്നാംവളവ് തെക്കേ റോഡ് തുറന്ന് നല്‍കി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 ല്‍ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച പോത്തും കുഴിക്കാട് ഒന്നാംവളവ് തെക്കേ റോഡ് തുറന്നു കൊടുത്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ കെ രാധാ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ചടങ്ങിന് ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാ ചേലക്കല്‍, എ കെ പ്രഷീത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങിന് മുന്‍ ഗ്രാമപഞ്ചായത്ത് അംഗം വിജയന്‍ പൊക്കടവത്ത് സ്വാഗതവും ഹരീഷ്.എം നന്ദിയും പറഞ്ഞു....
Local news

സ്വച്ഛതാ ഹി സേവാ പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ ശുചീകരിച്ച് പൂന്തോട്ടം ഒരുക്കി വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി: ''സ്വഭാവ സ്വച്ഛത സംസ്‌കാര്‍ സ്വച്ഛത' എന്ന പ്രമേയവുമായി 2024 സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ രാജ്യത്തുടനീളം 'സ്വച്ഛതാ ഹി സേവാ പഖ്‌വാഡ ' ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിട്ടതു പ്രകാരം പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരം വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ശുചീകരിച്ചു മനോഹരമായ പൂന്തോട്ടം നിര്‍മിച്ചു. മലപ്പുറം വെസ്റ്റ് എന്‍ എസ്.എസും സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ശുചീകരണ ദൗത്യം പാലക്കാട് ഡിവിഷനല്‍ സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ സി. മാണിക്യ വേലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ഗതി ശക്തി ടി.എം രാമന്‍കുട്ടി , എന്‍ എസ് എസ് മലപ്പുറം വെസ്റ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ രാജ് മോഹന്‍ പി.ടി, റെയില്‍വേസീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ നൗഷാദ് പി. എ , ചേളാരി ക്ലസ്റ്റര്‍ കണ്‍വീനര്‍ ...
Local news

ലെന്‍സ്‌ഫെഡ് പരപ്പനങ്ങാടി യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്) പരപ്പനങ്ങാടി യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ നഗരസഭാധ്യക്ഷന്‍ പി.പി. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി. സുധീര്‍ അധ്യക്ഷത വഹിച്ചു. കെ.കെ. അമീര്‍, സനില്‍ നടുവത്ത്, വി.എം. റിയാസ്, ടി.പി. ഹര്‍ഷല്‍, കെ.പി. അഷ്‌റഫ്, ഗിരീഷ് തോട്ടത്തില്‍, കെ. ഇല്ല്യാസ്, കെ.പി. ഷറഫുദ്ദീന്‍, ഷനീബ് മൂഴിക്കല്‍, എം.ടി. ഫൈസല്‍, കെ. അസ്ഹറുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു....
Local news

കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രം പ്രവൃത്തി പുരോഗമിക്കുന്നു

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ തീരദ്ദേശ മേഖലയിലെ കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. അസൗകര്യം കൊണ്ട് വീര്‍പ്പ് മുട്ടിയിരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കി എല്ലാവിധ സൗകര്യത്തോടും കൂടിയ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നിന്റെ പ്രവൃത്തിയാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. പുതിയതായി നിര്‍മ്മാര്‍ണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിന് ലാബ് സൗകര്യം, വൈല്‍നസ് റൂം, ഫീഡിംങ് റൂം, ഇമ്യൂണേഷന്‍ റൂം, ചേയ്ഞ്ചിംങ് റൂം, സ്റ്റോര്‍ റൂം എന്നീ സൗകര്യത്തോടെയാണ് വരുന്നത്. 55 ലക്ഷം രൂപയുടെ ഹെല്‍ത്ത് ഗ്രാന്റ് ആണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. നാല് മാസം കൊണ്ട് കടലുണ്ടി നഗരം വെല്‍നസ് സെന്റര്‍ കെട്ടിടം പണി പൂര്‍ത്തീകരിക്കുമെന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍ വി .ബിപിന്‍ അറിയിച്ചു...
Local news

തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരൂരങ്ങാടി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചെമ്മാട് അങ്ങാടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തരവകുപ്പിന്റെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടി കെ.പി.സി.സി മെമ്പര്‍ എന്‍.എ കരീം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. എന്‍.പി ഹംസ കോയ, അബ്ദുല്‍ മജീദ് ഹാജി, എം.എന്‍ ഹുസൈന്‍, എ.ടി ഉണ്ണി, പി.കെ അബ്ദുല്‍ അസീസ്, വി.വി അബു, രാജീവ് ബാബു, യു. വി അബ്ദുള്‍ കരീം, ഷാഫി പൂക്കയില്‍, സുധിഷ്. പി എന്നിവര്‍ പ്രസംഗിച്ചു....
Local news

വിപിഎസ് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ; കെഎസ്എഫ്എ ടീമുകളുടെ പ്രഖ്യാപനം നടത്തി

തിരൂരങ്ങാടി ; വെന്നിയൂര്‍ പ്രവാസി സംഘം (വിപിഎസ്) ത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള കെഎസ്എഫ്എ ടീമുകളുടെ പ്രഖ്യാപനം നടന്നു. പ്രഖ്യാപനം കായിക മന്ത്രി വി അബ്ദു റഹ്മാന്‍ നിര്‍വഹിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ വെന്നിയൂര്‍ ജിഎംയുപി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ചടങ്ങില്‍ വിപിഎസ് പ്രസിഡന്റ് മജീദ് പാലക്കല്‍, കെഎസ്എഫ്എ ഭാരവാഹികളായ മജീദ്, യാസ്സര്‍, വിപിഎസ് വൈസ് പ്രസിഡണ്ടുമാരായ ടി.ടി. മുഹമ്മദ് കുട്ടി, മുസ്തഫ ഹാജി, ജോയിന്റ് സെക്രട്ടറി ബഷീര്‍ തെങ്ങിലകത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാബിര്‍, സൈനുല്‍ ആബിദ് തുടങ്ങിയവര്‍ പങ്കെടുത്തു....
error: Content is protected !!