Thursday, October 1

Local news

മുജാഹിദ് ആദര്‍ശ സമ്മേളനം ഡിസംബര്‍ 15ന്
Local news

മുജാഹിദ് ആദര്‍ശ സമ്മേളനം ഡിസംബര്‍ 15ന്

വേങ്ങര : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വേങ്ങര മണ്ഡലം കമ്മിറ്റി ഡിസംബര്‍ 15ന് വേങ്ങര സബാഹ് സ്‌ക്വയറില്‍ മുജാഹിദ് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുന്നു. ഹുസൈന്‍ സലഫി മുഖ്യ പ്രഭാഷണം നടത്തുന്ന സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി ഊരകം കുന്നത്ത് വെച്ച് ഡോക്ടര്‍ മുഹമ്മദ് കുട്ടി കണ്ണിയന്‍ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന്റെ ഭാഗമായി സമീപത്തുള്ള ആയിരത്തോളം വീടുകളില്‍ പ്രഭാഷണത്തിലേക്ക് ക്ഷണിക്കുവാനും സത്യസന്ദേശം കൈമാറാനും വേണ്ടി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വേങ്ങര മണ്ഡലം സെക്രട്ടറി അബ്ദുല്ലത്തീഫ് കുറ്റൂര്‍ സ്വാഗതവും ഇ കെ ഹംസക്കുട്ടി നന്ദിയും പറഞ്ഞു....
തിരൂരങ്ങാടി നഗരസഭ കേരളോത്സവം 30ന് തുടങ്ങും ; ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കും
Local news

തിരൂരങ്ങാടി നഗരസഭ കേരളോത്സവം 30ന് തുടങ്ങും ; ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കും

തിരൂരങ്ങാടി : നഗരസഭ കേരളോത്സവം വിപുലമായി നടത്താന്‍ സംഘാടകസമിതിയോഗം തീരുമാനിച്ചു. ക്രിക്കറ്റ് മത്സരം നവംബര്‍ 30 ഡിസ്മ്പര്‍ 1 തിയ്യതികളിലും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസമ്പര്‍ 6.7.8 തിയ്യതികളിലും തിരൂരങ്ങാടി ജിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കും. അത്‌ലറ്റിക്‌സ് മത്സരം 15ന് നടക്കും. കലാമേള നഗരസഭ ഓഡിറ്റോറിയത്തിലും നീന്തല്‍ മത്സരം ചുള്ളിപ്പാറ ബാവുട്ടിചിറയിലും ബാന്റ്മിന്റണ്‍ വെന്നിയൂരിലും നടക്കും. ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കും. ഇതിനു അപേക്ഷ ഫോറം നല്‍കി. 30നകം അപേക്ഷിക്കണം. കേരളോത്സവം രെജിസ്ട്രേഷനുള്ള അവസാന തിയ്യതി 29/11/2024 നു അവസാനിക്കും . പൂർണമായും ഓൺലൈൻ ആയാണ് രെജിസ്ട്രേഷൻ നടപടികൾ മത്സരാർത്ഥികൾ പൂത്തിയാക്കേണ്ടത് . https://keralotsavam.com എന്ന വെബ്‌സൈറ്റിൽ ആണ് മത്സരാത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടത്. മുൻസിപ്പൽ തല കേരളോത്സവ മത്സരങ്ങൾ ഡിസംബർ 15 നു അവസാനിക്കുന്ന രൂപത്തിലാണ് ക്രമീകരിച്ചിര...
കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കണം ; നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
Local news

കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കണം ; നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

തിരൂരങ്ങാടി : നാല് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കാളംതിരുത്തി പ്രദേശവാസികളുടെ ഏക വിദ്യഭ്യാസ മാര്‍ഗമായ കാളം തിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ പൊതു വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നത്തി. വിദ്യഭ്യാസ മന്ത്രിയുടെ ഓഫീസില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ.രാമചന്ദ്രന്‍ നായരുമായി നടന്ന ചര്‍ച്ചക്ക് നന്നമ്പ്ര ഭരണ സമിതി അംഗങ്ങള്‍ക്കൊപ്പം കെ.പി.എ മജീദ് എം.എല്‍.എ നേതൃത്വം നല്‍കി. എല്‍.പി സ്‌കൂളുകളിലേക്ക് പോകണമെങ്കില്‍ പ്രദേശവാസികള്‍ക്ക് അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. ഈ സാഹചര്യത്തില്‍ ഇവിടത്തെ ചെറിയ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യാസം നേടുന്നതിന് ഈ ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്നാണ് ജനപ്രതിനിധി സംഘം ചര്‍ച്ചയില്‍ ഉന്നയിച്ചത്. ഈ സ്ഥാപനം ഇപ്പോള്‍ സര്‍ക്കാര്‍ അടച്ചു ...
തെന്നല സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു
Local news

തെന്നല സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ തെന്നല സ്വദേശി മരിച്ചു. തെന്നല കുറ്റിപ്പാല സ്വദേശി മഞ്ഞണ്ണിയില്‍ ആലിക്കുട്ടി ആണ് മരിച്ചത്. ബുധനാഴ്ച നടന്ന വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു….
നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണം ; പഞ്ചായത്ത് ഭരണ സമിതി ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി
Local news

നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണം ; പഞ്ചായത്ത് ഭരണ സമിതി ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

തിരൂരങ്ങാടി: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി. 96 കോടി രൂപ ചെലവില്‍ നന്നമ്പ്രയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്റെ സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. എന്നാല്‍ നിര്‍മ്മാണം പകുതി പോലും പൂര്‍ത്തിയാകാതെ ഇഴയുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ജനപ്രതിനിധികള്‍ മന്ത്രിയെ കണ്ടത്. കെ.പി.എ മജീദ് എംഎല്‍.എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്റ് തസ്‌ലീന ഷാജി പാലക്കാട്ട് മന്ത്രിക്ക് നിവേദനവും കൈമാറി. പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. നിവേദക സംഘത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി,...
കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണ യോഗം സംഘടിപ്പിച്ചു
Local news

കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണ യോഗം സംഘടിപ്പിച്ചു

എ.ആര്‍ നഗര്‍ : കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107-ാ മത് ജന്മവാര്‍ഷികദിനത്തില്‍ കൊളപ്പുറം ടൗണ്‍ കമ്മിറ്റി ഓഫീസില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. നിയോജക മണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി മാട്ടറ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസല്‍ കാരാടന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാന്‍ അനുസ്മരണ പ്രഭാഷണം നടത്തി, ടൗണ്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഉബൈദ് വെട്ടിയാടന്‍, അസ്ലം മമ്പുറം,ബൈജു , അഷ്‌കര്‍ കാപ്പന്‍ ,ബഷീര്‍ പുള്ളിശ്ശേരി, റഷീദ് കെ.ടി,ഷെഫീഖ് കരിയാടന്‍,എന്നിവര്‍ സംസാരിച്ചു, ജനറല്‍ സെക്രട്ടറി റാഫി കൊളക്കാട്ടില്‍ നന്ദിയും പറഞ്ഞു....
തെന്നലയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Local news

തെന്നലയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : തെന്നലയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെന്നല സ്വദേശി ശംനാസ് (24) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പ്പിറ്റലില്‍ മോര്‍ച്ചറിയില്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
പരപ്പനങ്ങാടി സ്വദേശിയെ ഒക്‌ടോബര്‍ 28 മുതല്‍ കാണ്‍മാനില്ല
Local news

പരപ്പനങ്ങാടി സ്വദേശിയെ ഒക്‌ടോബര്‍ 28 മുതല്‍ കാണ്‍മാനില്ല

പരപ്പനങ്ങാടി ചിറമംഗലം സ്വദേശി നരിക്കോടന്‍ വീട്ടില്‍ സെയ്തലവിയുടെ മകന്‍ റാഷിദിനെ ഒക്‌ടോബര്‍ 28 മുതല്‍ കാണ്‍മാനില്ല. വിവരം ലഭിക്കുന്നവര്‍ 9497947225, 9497922307, 9496411485 നമ്പറുകളില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി എസ്.എച്ച്.ഒ അറിയിച്ചു.
തിരൂരങ്ങാടി നഗരസഭയിൽ വിവിധ ഡിവിഷനുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ പ്രവർത്തി തുടങ്ങി
Local news

തിരൂരങ്ങാടി നഗരസഭയിൽ വിവിധ ഡിവിഷനുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ പ്രവർത്തി തുടങ്ങി

തിരൂരങ്ങാടി : നഗരസഭ വാർഷിക പദ്ധതിയിൽ വിവിധ ഡിവിഷനുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ പ്രവർത്തി17 - ഡിവിഷൻ കൊടിമരം കൊണ്ടാണത്ത് റോഡിൽ നിന്ന് തുടങ്ങി, ചെയർമാൻ കെ, പി, മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, നഗരസഭ വാർഷിക പദ്ധതിയിൽ ഒന്നേകാൽ കോടി രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയിലൂടെ കുടിവെള്ള വിതരണത്തിൽ വലിയ ആശ്വാസമാകും, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, സി പി സുഹ്റാബി, എ, ഇ, വിനോദ് കുമാർ,കെ ടി ബാബുരാജൻ, യു കെ മുസ്ഥഫ മാസ്റ്റർ, ഓവർസിയർ ജയരാജ് തെക്കെ പുരക്കൽ, ഖാലിദ് ഏലാന്തി, ഇ, കെ, സുബൈർ ഹാജി,കെ. മൂസക്കോയ, കെ, അലി,കെ.കരാറുകാരൻഇർഷാദ് കാസർകോഡ്, പി, കെ അസറുദ്ദീൻ സംസാരിച്ചു,...
മൂന്നിയൂര്‍ ആലിന്‍ചുവടില്‍ ഹോട്ടല്‍ കൂള്‍ബാറുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന ; നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
Local news

മൂന്നിയൂര്‍ ആലിന്‍ചുവടില്‍ ഹോട്ടല്‍ കൂള്‍ബാറുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന ; നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

മൂന്നിയൂര്‍ : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി മുട്ടിച്ചിറ, ആലിന്‍ചുവട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍, ഹോട്ടല്‍, കൂള്‍ ബാര്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആറു മാസത്തിനുള്ളില്‍ ജല പരിശോധന നടത്താത്തതും, ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതും, ലൈസന്‍സ് ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നിയമ ലംഘനങ്ങള്‍ പരിഹരിച്ച് മറുപടി നല്‍കാന്‍ ഏഴ് ദിവസത്തെ സമയം അനുവദിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിച്ച് രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ കേരള പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം നിയമ നടപടി സ്വീകരിക്കും എന്നും , ആറ് മാസത്തിനുള്ളില്‍ എടുത്ത ഹെല്‍ത്ത് കാര്‍ഡ്, ജല ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം എന്നും എഫ് എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു. എച്ച്.ഐമാരായ രാജേഷ് .കെ , ദീപ്തി ജെ.എച്ച് ഐമാരായ ജോയ്. എഫ്, അശ്വതി. എ...
തിരൂര്‍ കടലുണ്ടി റോഡില്‍ ഇന്ന് ബിസി പ്രവൃത്തി നടക്കും
Local news

തിരൂര്‍ കടലുണ്ടി റോഡില്‍ ഇന്ന് ബിസി പ്രവൃത്തി നടക്കും

തിരൂര്‍ കടലുണ്ടി റോഡില്‍ ഇന്ന് ബിസി പ്രവൃത്തി നടക്കും. രാവിലെ 6 മണി മുതല്‍ അരിയല്ലൂര്‍ ജംഗ്ഷനില്‍ നിന്നും പ്രവൃത്തി ആരംഭിക്കും. വൈകീട്ട് 6 മണി വരെയായിരിക്കും പ്രവൃത്തി നടക്കുക. പ്രവൃത്തിയുമായി മാന്യയാത്രക്കാരും പൊതു ജനങ്ങളും സഹകരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പൊതുമരാമത്ത് നിരത്തുകള്‍ ഭാഗം പരപനങ്ങാടി അറിയിച്ചു....
വിദ്യാര്‍ത്ഥികള്‍ക്കായി മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
Local news

വിദ്യാര്‍ത്ഥികള്‍ക്കായി മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

തിരൂരങ്ങാടി : ചെമ്മാട് കരിപ്പറമ്പ് അല്‍ഹുദ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സിസിഡബ്ല്യൂഒ മെമ്പറും സൈക്കോളജിസ്റ്റുമായ പ്രീത സജിത്ത് ക്ലാസ്സ് നയിച്ചു. പരിപാടിയില്‍ അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിപി ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സബിത സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഫൗസിയ ടീച്ചര്‍ നന്ദിയും പറഞ്ഞു. സിസിഡബ്ല്യൂഒ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ മുഹമ്മദ് അനീഷ്, വളണ്ടിയര്‍മാരായ അയൂബ് ക്ലാരി, ഹംസ വേങ്ങര, ഉഷ ടീച്ചര്‍ സജ്‌ന ഹാഷിം ഷരീക്കത്ത് എന്നിവര്‍ സംബന്ധിച്ചു...
പരപ്പനങ്ങാടിയിൽ വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Local news

പരപ്പനങ്ങാടിയിൽ വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : വയോധികയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി കോട്ടത്തറയിൽ ആണ് സംഭവം. കുഞ്ചാമല (67) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ പ്രവേശിപ്പിച്ചു
തിരൂരങ്ങാടി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ദിവസത്തേക്ക് ജലവിതരണം മുടങ്ങും
Local news

തിരൂരങ്ങാടി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ദിവസത്തേക്ക് ജലവിതരണം മുടങ്ങും

തിരൂരങ്ങാടി : തിരൂരങ്ങാടി റോ വാട്ടര്‍ പമ്പ്ഹൗസില്‍ അമൃത്. പദ്ധതിയുടെ ഭാഗമായി പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനാല്‍ ജല വിതരണം ചൊവ്വ (19-11-2024) മുതല്‍ ശനി (23-11-2024) വരെ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ തടസ്സപ്പെടുന്നതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി എ, ഇ അറിയിച്ചു,
ബിഎച്ച്എം ഐടിഇ കണ്ണമംഗലം സംഘടിപ്പിച്ച സ്‌പോര്‍ട്ടിവ 2K24 സമാപിച്ചു
Local news

ബിഎച്ച്എം ഐടിഇ കണ്ണമംഗലം സംഘടിപ്പിച്ച സ്‌പോര്‍ട്ടിവ 2K24 സമാപിച്ചു

എആര്‍ നഗര്‍ : ബിഎച്ച്എം ഐടിഇ കണ്ണമംഗലം സംഘടിപ്പിച്ച സ്‌പോര്‍ട്ടിവ അന്വല്‍ സ്‌പോര്‍ട്‌സ് മീറ്റ് 2024 സമാപിച്ചു. 15, 16 തീയതികളിലായി നടന്ന കായിക മേളയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി സാക്കിര്‍ ഹുസ്സൈന്‍ നിര്‍വ്വഹിച്ചു. മാനേജര്‍ റിയാസ് മാസ്റ്റര്‍, ബോഡി ബില്‍ഡര്‍ ജിം അഷറഫ് എന്നിവര്‍ ആശംസ അര്‍പ്പിച്ച പരിപാടിയുടെ സമാപന സമ്മേളനത്തില്‍ എ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു . പ്രിന്‍സിപ്പാള്‍ സിന്ധു ടീച്ചര്‍ അധ്യക്ഷത നിര്‍വഹിച്ച സമ്മേളനത്തില്‍ കായികാധ്യാപകന്‍ വിഘ്‌നേഷ് സ്വാഗതവും അധ്യാപകരായ ബിന്ദു, ഷബ്‌ന, ഹസലീന , ഷൈബ, പ്രശോഭ് ,കോളേജ് ചെയര്‍മാന്‍ പൃഥ്വിരാജ് ജനറല്‍ ക്യാപ്റ്റന്‍ അഭിജിത്ത് എന്നിവര്‍ സംസാരിച്ചു...
വള്ളിക്കുന്നിൽ കേരളോത്സവം സംഘാടക സമിതിയായി
Local news

വള്ളിക്കുന്നിൽ കേരളോത്സവം സംഘാടക സമിതിയായി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കേരളോത്സവം നടത്തുന്നതുമായി സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ക്ലബുകൾ, റസിഡൻസുകൾ, യുവജന സംഘടന എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചയത്തിൽ നവംബർ 24 മുതൽ ഡിസംബർ 3 നുള്ളിൽ മൽസരങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും നവംബർ 21 ന് 5 pm വരെ മൽസരാത്ഥികൾക്ക് ഓൺലൈൻ റജിസ്റ്റേഷൻ നടത്താനും യോഗം തിരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിനിത ആർ എച്ച് ജനറൽ കൺവീനറും, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ചെയർമാനുമായും, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ആൻോ മാർട്ടിൻ ജോയിൻ്റ് കൺവീനറും, ആർ അശ്വിൻ യൂത്ത് കോഡിനേറ്ററും, ലിയാക്കത്ത് അലി ജോയിൻ്റ് കോഡിനേറ്ററും ആയി സംഘാടകസമിതി നിലവിൽ വന്നു. മൽസരങ്ങളുടെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു....
ബാലാതിരുത്തി പൈപ്പ് പാലത്തിന് ഇനി പുതിയ കൈവരികൾ
Local news

ബാലാതിരുത്തി പൈപ്പ് പാലത്തിന് ഇനി പുതിയ കൈവരികൾ

വള്ളിക്കുന്ന്: കാലപ്പഴക്കത്താൽ തകർച്ച നേരിട്ട ബാലാതിരുത്തി വെൻ്റ് പൈപ്പ് പാലത്തിൻ്റെ കൈവരി പുതുക്കിപ്പണിയുന്നു. നേരത്തെയുണ്ടായിരുന്ന ഇരുമ്പ് കൈവരികൾ പല ഭാഗത്തും ക്രമേണ തീരത്തെ ഉപ്പുകാറ്റ് ഏറ്റു കൈവരിയുടെ ഇരുമ്പ് ഭാഗം ദ്രവിച്ചു തകർന്നിരുന്നു. പാലത്തിൻ്റെ കൈവരികൾ മാറ്റിസ്ഥാപിക്കുക എന്നത് ഏറെ കാലത്തെ ഈ പ്രദേശത്തുകാരുടെ ആവശ്യമായിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഇരുമ്പു കൈവരികൾ പൂർണ്ണമായും നീക്കം ചെയ്തു കോൺക്രീറ്റ് നിർമ്മിത കൈവരികളാണ് ഒരുക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തിയാണ് നിർമാർണം പുരോഗമിക്കുന്നത്. സുനാമി പുനരധിവാസ ഫണ്ടിൽ നിന്ന് 2.5 കോടി രൂപ ചെലവിട്ട് 2008 ൽ ആണ് ബാലാതിരുത്തിയിലേക്ക് വെൻ്റ് പൈപ്പ് പാലം പൂർത്തീകരിച്ചത്. പലയിടത്തും കൈവരികളുടെ ഇരുമ്പ് തകർന്നത് കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്നു. നിരവധി വിനോദ സഞ്ചാരികൾക്കു കൂടി ഭീഷണ...
ശിശുദിനത്തില്‍ എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ഭവനം സന്ദര്‍ശിച്ചു
Local news

ശിശുദിനത്തില്‍ എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ഭവനം സന്ദര്‍ശിച്ചു

എആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ ആരംഭ പ്രവര്‍ത്തനങ്ങളുടേയും, ശിശുദിനത്തോടും അനുബന്ധിച്ച് സ്‌കൂളില്‍ പ്രവേശനം രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ഭവന സന്ദര്‍ശനം നടത്തി. സ്‌കൂളിന്റെ പ്രാരംഭപുരോഗതിയും പഠന സാധ്യതകളും അറിയിക്കുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ശിശുദിനാശംസകളും നേര്‍ന്നു.പ്രസിഡന്റിന്റേയും ക്ഷേമകാര്യ സ്ഥിരം സമിതി അംഗങ്ങളുടയും നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കൂടാതെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ടതായ വ്യത്യസ്ത ആനുകൂല്യങ്ങളുടെ ലഭ്യതയും ഉറപ്പു വരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്തിന്റെ നേതൃത്യത്തില്‍ നടത്തിയ വാര്‍ഡ് തല സന്ദര്‍ശനത്തില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലൈല പുല്ലൂണി, മെമ്പര്‍മാരായ ഷംസുദ്ദീന്‍ അരീക്കാന്‍, ബേബി, ആച്ചുമ്മക്കു...
തിരൂര്‍ – കടലുണ്ടി റോഡില്‍ ഗതാഗത നിയന്ത്രണം
Local news

തിരൂര്‍ – കടലുണ്ടി റോഡില്‍ ഗതാഗത നിയന്ത്രണം

തിരൂര്‍ - കടലുണ്ടി റോഡില്‍ ബി.എം, ബിസി പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ ( 16.11.2024 ) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായി പരപ്പനങ്ങാടി നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചേളാരിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമുച്ചിയില്‍ നിന്നും തയ്യിലപ്പടി - ഇരുമ്പോത്തിങ്ങല്‍ പരപ്പനങ്ങാടി - പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി - അരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിയും, കടലുണ്ടിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന്, ഇരുമ്പോത്തിങ്ങല്‍ - കൂട്ടുമുച്ചി - അത്താണിക്കല്‍ റോഡ് വഴി കൂട്ടുമൂച്ചിയില്‍ നിന്നും തയ്യിലപ്പടി - ഇരുമ്പോത്തിങ്ങല്‍ റോഡ്, പരപ്പനങ്ങാ...
കാച്ചടി പിഎംഎസ്എഎല്‍പിഎസ് സ്‌കൂള്‍ ഹരിതസഭ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
Local news

കാച്ചടി പിഎംഎസ്എഎല്‍പിഎസ് സ്‌കൂള്‍ ഹരിതസഭ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു

തിരൂരങ്ങാടി : ശിശുദിനത്തില്‍ കാച്ചടി പിഎംഎസ്എഎല്‍പിഎസ് സ്‌കൂള്‍ ഹരിതസഭ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ പരിസരത്ത് പരിസ്ഥിതി സംരക്ഷണത്തിനായുള്ള പുതിയ ചുവടുവെപ്പായാണ് പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തത്. പരിപാടിയില്‍ ഹരിത സേനാംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. പരിപാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മികച്ച കര്‍ഷകനായ അബൂബക്കറിനെ ആദരിച്ചു. തിരൂരങ്ങാടി കൃഷി ഓഫിസര്‍ ആരുണി കാര്‍ഷിക ഉദ്‌ബോധനം നടത്തി. പി ടി എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അന്‍വര്‍ കെ, ഹംസ സാഹിബ് ആശംസകള്‍ നേര്‍ന്നു. പരിപാടിക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കദിയുമ്മ ടീച്ചര്‍ സ്വാഗതവും കണ്‍വീനര്‍ അമ്പിളി ടീച്ചര്‍ നന്ദിയും പറഞ്ഞു....
ശിശുദിന റാലി സംഘടിപ്പിച്ചു
Local news

ശിശുദിന റാലി സംഘടിപ്പിച്ചു

തിരൂരങ്ങാടി നഗരസഭ 21 ഡിവിഷന്‍ നമ്മളങ്ങാടി അംഗന്‍വാടിയില്‍ ശിശുദിന റാലി സംഘടിപ്പിച്ചു നഗരസഭയിലെ ഏറ്റവും കൂടുതല്‍ കുരുന്നുകള്‍ ഉള്ള അംഗന്‍വാടിയാണിത്. വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലിങ്കല്‍ മുംതാസ് ടീച്ചര്‍, സുബൈദ ഒളളക്കന്‍ ,ആരിഫ, ഒ, ബഷീര്‍, പി, കെ, മുഹമ്മദ് കുട്ടി, ഒ, മുഹ്‌സിന്‍, ഇ.കെ റഷീദ്, ഒ, കഞ്ഞി മരക്കാര്‍, ഒ, റാഫി,ഒ, നുഅമാന്‍' ഒ, സാദിഖ്, സി, നിയാസ്,സി, വി, അഹമ്മദ്, ഒ, സാബിത്, ഇ, കെ, അഫ്രീദ് എന്നിവര്‍ നേതൃത്വം നല്‍കി...
ആൽബിർ സർഗ്ഗം ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
Local news

ആൽബിർ സർഗ്ഗം ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു

മൂന്നിയൂർ : ചിനക്കൽ എദീര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആൽബിർ സർഗ്ഗം ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ചിനക്കൽ ജുമാഅത്ത് പള്ളി പ്രസിഡന്റ് സയ്യിദ് സലിം ഐദീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇസ്സത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസ പ്രസിഡന്റ് കുഞ്ഞാലൻ ഹാജി അധ്യക്ഷത വഹിച്ചു. ഹംസ പരാടൻ,മൂസ്സ ഹാജി ചോനാരി, ഹമീദ് മാളിയേക്കൽ, ഹുസൈൻ കോയ വെട്ടിയാട്ടിൽ, സമീർ സി പി, അൻവർ സാദാത്ത്, ലത്തീഫ് ഫൈസി, അബ്ദുറഹ്മാൻ ഹാജി വി. പി,ഒ.മുഹമ്മദ്, പ്രസംഗിച്ചു. സിദ്ദിഖ് മൂന്നിയൂർ സ്വാഗതവും ഫവാസ് ദാരിമി നന്ദിയും പറഞ്ഞു....
പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍ ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു
Local news

പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍ ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു.വിഖ്യാത പക്ഷി നിരീക്ഷകൻ ഡോ: സാലിം അലിയുടെ ജന്മദിനമായ നവംബർ 12 അദ്ദേഹത്തിന്റെ സ്മരണാർത്ഥം ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികൾക്കായി പക്ഷി നിരീക്ഷണം, നിരീക്ഷണ കുറിപ്പ്, പതിപ്പ് നിർമ്മാണം, പ്രശ്നോത്തരി, ഡോക്യുമെന്ററി പ്രദർശനം എന്നിവ സംഘടിപ്പിച്ചു.അധ്യാപകരായ സി.ശാരി,കെ.റജില,പി.വി ത്വയ്യിബ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി....
ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങിയ ലോറിയിൽ ചാടി കയറി വാഹനം നിർത്തി ; സെക്യൂരിറ്റി ജീവനക്കാരനെ ആദരിച്ചു
Local news

ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങിയ ലോറിയിൽ ചാടി കയറി വാഹനം നിർത്തി ; സെക്യൂരിറ്റി ജീവനക്കാരനെ ആദരിച്ചു

കോട്ടക്കൽ : ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങിയ ലോറിയിൽ ചാടി കയറി വാഹനം നിർത്തിയ സെക്യൂരിറ്റി ജീവനക്കാരൻ കെ പി മനോജിനെ വി കെ പടി വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സതീഷ് ബാബു മനോജിന് സ്നേഹാദരവ് നൽകി. കോട്ടക്കൽ മിംസ് സെക്യൂരിറ്റി ജീവനക്കാരനായ മനോജ് വി കെ പടി സ്വദേശിയാണ്. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ഹനീഫ പിടി ട്രഷറർ ശിഹാബുദ്ധീൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ എം അഷറഫ് തങ്ങൾ ജോ : സെക്രട്ടറി ഉസ്മാൻ കോയ യൂണിറ്റ് അംഗങ്ങളായ. ഉമ്മർ പി ടി. ബിസ്മി മുഹമ്മദ്. അബ്ദു സലൂൺ. ജൗഹർ ടി നാട്ടുകാരായ റഫീഖ് പി. ഷറഫുദ്ദീൻ. പി പി മുജീബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു....
ചുഴലി നവയുഗ സൈബർ സുരക്ഷ ബോധ വൽക്കരണം സംഘടിപ്പിച്ചു
Local news

ചുഴലി നവയുഗ സൈബർ സുരക്ഷ ബോധ വൽക്കരണം സംഘടിപ്പിച്ചു

മൂന്നിയൂർ : ചുഴലി നവയുഗ ലൈബ്രറിയുടെ യുവത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധ വൽക്കരണം സംഘടിപ്പിച്ചു. ചുഴലി ഐ. ടെക്ക് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നവയുഗ ലൈബ്രറി പ്രസിഡന്റ് കെ. കമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം സൈബർ പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. എം. ഷാഫി പന്ത്രാല ക്ലാസ് എടുത്തു. എൽ. സി. ഡി പ്രൊജെക്റ്ററിന്റെ സഹായത്തോടെ നടന്ന ക്‌ളാസിലെ ജന പങ്കാളിത്തം ശ്രദ്ധേയമായി. കുന്നത്ത് പറമ്പ് എ. എം. എൽ. പി. സ്കൂൾ പി. ടി. എ. പ്രസിഡന്റ് അഷ്‌റഫ്‌ കളത്തിങ്ങൽ പാറ, ചുഴലി കാസ്ക് പ്രസിഡന്റ് കെ. അഷ്‌റഫ്‌ ഹാജി, ഐ. ടെക്ക് അഡ്മിനിസ്‌ട്രെറ്റർ ഷരീഫ് മാസ്റ്റർ ചുഴലി, നവയുഗ രക്ഷാധികാരി കെ. സിദ്ധീഖ്, കെ. മുഹമ്മദ്‌ ഹാജി, ചെറീത്, വി. പി. ബാവ നവയുഗ സെക്രട്ടറി കെ. ഹൈദ്രോസ് ചുഴലി തുടങ്ങിയവർ സന്നിഹിതരായി. നവയുഗ ഭരണ സമിതി അംഗം പി. ശിഹാബുദ്ധീൻ ചുഴലി സ്വാഗതവും, നവയുഗ പി. എസ്. സി. ട്രെയിനിങ് കോ -...
കുന്നത്ത് പറമ്പ് എ.എം.യു.പി. സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു
Local news

കുന്നത്ത് പറമ്പ് എ.എം.യു.പി. സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു

മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുക്കിയ പലഹാര മേളയും രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ലൈവ് സാലഡ് തയ്യാറാക്കൽ മൽസരവും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടനുഭവമായി മാറി. രുചിയേറിയ വിത്യസ്ഥ രീതിയിലുള്ള വിവിധ തരം പലഹാരങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്. പരിപാടി പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് പി.വി.പി. മുസ്ഥഫ, എം.ടി.എ.പ്രസിഡണ്ട് കെ. സഫൂറ, ഗിരീഷ് മാസ്റ്റർ, സുമിന ടീച്ചർ, ഹാജറ ടീച്ചർ,അബ്ദുള്ള മാസ്റ്റർ,അബ്ദുറഹീം മാസ്റ്റർ പ്രസംഗിച്ചു. രക്ഷിതാക്കൾക്കുള്ള ലൈവ് സാലഡ് തയ്യാറാക്കൽ മൽസരത്തിൽ സൗദ ഫാസിൽ എൻ.എം. ഒന്നാം സ്ഥാനവും ആയിശാബി രണ്ടാം സ്ഥാനവും നേടി. ഷമീറ ടീച്ചർ, അനഘ ടീച്ചർ, അദ്വൈത് മാസ്റ്റർ, ഷീജ ടീച്ചർ, അഷ്റഫ് മാസ്റ്റർ എന്നിവർ പര...
എ.ആര്‍.നഗര്‍  മെക്ക് സെവൻ ഹെൽത്ത് ക്ലബ് ഒന്നാം വാര്‍ഷികം ആഘോഷിച്ചു
Local news

എ.ആര്‍.നഗര്‍ മെക്ക് സെവൻ ഹെൽത്ത് ക്ലബ് ഒന്നാം വാര്‍ഷികം ആഘോഷിച്ചു

എ.ആര്‍.നഗര്‍: എ.ആര്‍.നഗര്‍ ആരോഗ്യക്ലബ്ബ് 'മെക്ക് സെവന്‍' ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുള്‍ റഷീദ് ഉദ്ഘാടനംചെയ്തു. പി.പി. ഫസല്‍ (ബാവ) അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ പി. സലാഹുദ്ദീന്‍, പുളിക്കല്‍ അബൂബക്കര്‍, ശ്രീജാ സുനില്‍, കെ.ടി. മുസ്തഫ, ടി. മുഹമ്മദലി, ചോലക്കന്‍ മുസ്തഫ, കീര്‍ത്തി മോള്‍, അബൂബക്കര്‍, മുഹമ്മദ് പുതുക്കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു....
പരപ്പനങ്ങാടി മേഖല സർഗലയം; പാലത്തിങ്ങൽ ക്ലസ്റ്റർ ചാംപ്യന്മാർ
Local news

പരപ്പനങ്ങാടി മേഖല സർഗലയം; പാലത്തിങ്ങൽ ക്ലസ്റ്റർ ചാംപ്യന്മാർ

പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് പതിനഞ്ചാമത് സർഗലയം കലാ സാഹിത്യ മത്സരങ്ങളുടെ ഭാഗമായുള്ള പരപ്പനങ്ങാടി മേഖലാ സർഗലയം സമാപിച്ചു. നൂറ് മത്സര ഇനങ്ങളിൽ അഞ്ച് വേദികളിലായി അഞ്ഞൂറോളം പ്രതിഭകൾ മാറ്റുരച്ചു. ജനറൽ, ത്വലബ, നിസ് വ, സഹ്റ എന്നീ നാലു വിഭാഗങ്ങളിൽ വ്യത്യസ്ത മത്സരങ്ങൾ നടന്നു. ജനറൽ വിഭാഗത്തിൽ പാലത്തിങ്ങൽ ക്ലസ്റ്റർ 426 പോയിന്റുകൾ നേടി ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊടക്കാട് ക്ലസ്റ്റർ, കടലുണ്ടിനഗരം ക്ലസ്റ്റർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ടോപ് സ്റ്റാറായി ചിറമംഗലം ടൗൺ യൂനിറ്റിലെ ടി.മുഹമ്മദ് സിനാനെ തെരഞ്ഞെടുത്തു. ത്വലബ വിഭാഗത്തിൽ അൽ ഈഖാള് ദർസ് ചിറമംഗലം സൗത്ത് ഒന്നാം സ്ഥാനം നേടി. മർകസുൽ ഉലമാ ദർസ് പാലത്തിങ്ങൽ, ഹസനിയ്യ അറബിക് കോളജ് ആനങ്ങാടി യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ചിറമംഗലം സൗത്ത് ദർസിലെ നസീഫ് ഫെസ്റ്റ് ഐക്കണായി തെരെഞ്ഞെടുക്കപ്പെട്ടു. സഹ്റ വിഭാഗത്തിൽ അൽ അസ്ഹർ ഗേൾസ് അക്കാദ...
വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം സമ്മേളനം സമാപിച്ചു
Local news, Other

വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം സമ്മേളനം സമാപിച്ചു

തിരൂരങ്ങാടി: വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പാർട്ടി സമ്മേളനവും നേതൃത്വ തിരഞ്ഞെടുപ്പും നടന്നു.വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സാദിക്ക് ഉളിയിൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, ജില്ലാ സമിതി അംഗം അഡ്വ. സഹീർ കോട്ട്, ജില്ലാ സമിതി അംഗം അബ്ദുൽ സലീം മൂന്നിയൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഹംസ വെന്നിയൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ രായിൻകുട്ടി ഹാജി സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി സാനു ചെട്ടിപ്പടി, കോയ പാലാഴി , എ. പി മുഹമ്മദ്‌ കുട്ടി, സി.എച്ച് ഫസൽ, അലി അക്ബർ കുണ്ടൂർ, ലൂബ്ന ഷാജഹാൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പുതിയ മണ്ഡലം പ്രസിഡന്റ്‌ പി .സാബിർ , സാനു ചെട്ടിപ്പടി( സെക്രട്ടറി ),ലുബ്‌ന ഷാജഹാൻ (ട്രഷറർ ),അലി അക്ബർ (വൈസ് പ്രസിഡന്റ് ),സി.ച്ച് ഫസൽ റഹ്മാൻ (ജോയിന്റ് സെക്രെട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു....
ചെമ്മാട് ചുവപ്പണിഞ്ഞു; സിപിഎം ഏരിയ സമ്മേളനത്തിന് നാളെ തുടക്കമാകും
Local news

ചെമ്മാട് ചുവപ്പണിഞ്ഞു; സിപിഎം ഏരിയ സമ്മേളനത്തിന് നാളെ തുടക്കമാകും

തിരൂരങ്ങാടി: സിപിഎം 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള തിരൂരങ്ങാടി ഏരിയ സമ്മേളനം ഈ മാസം 13, 14, 15 തീയതികളിൽ ചെമ്മാട് സി കെ ബാലൻ നഗറിൽ (സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ) വെച്ച് നടക്കും.പതിമൂന്നാം തീയതി ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് ദീപശിഖ, കൊടിമര, പതാക ജാഥകൾ പ്രയാണമാരംഭിക്കും. ദീർഘകാലം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പ്രൊഫ: പി മമ്മദിൻ്റെ വസതിയിൽ നിന്ന് ഏരിയ കമ്മിറ്റി അംഗം ടി കാർത്തികേയൻ ക്യാപ്റ്റനും എം പി ഇസ്മായിൽ മാനേജറുമായുള്ള ദീപശിഖ ജാഥ ആരംഭിക്കും. ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്യും. ജാഥ, കക്കാട്, തിരൂരങ്ങാടി, ആസാദ്നഗർ വഴി ചെമ്മാട് എത്തും. കൊടിമര ജാഥ താനൂർ ഏരിയ സെക്രട്ടറിയായിരുന്ന നീലമനയിൽ നരസിംഹം എമ്പ്രാന്തിരിയുടെ വസതിയിൽ നിന്നും ആരംഭിക്കും. ഏരിയ കമ്മിറ്റി അംഗം കെ ഉണ്ണികൃഷ്ണൻ ക്യാപ്റ്റനും, പി സാഹിർ മാനേജറുമായുള്ള ജാഥ ജില്ലാ സെക്രട്ട...