Monday, April 13

Local news

വയോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത് : സാമൂഹ്യ നീതി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി പരപ്പനങ്ങാടി നഗരസഭ
Local news

വയോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത് : സാമൂഹ്യ നീതി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി പരപ്പനങ്ങാടി നഗരസഭ

പരപ്പനങ്ങാടി : കേരളത്തില്‍ വളരെ നല്ല രീതിയില്‍ നടന്ന് വരുന്ന ഒരു പദ്ധതിയാണ് വായോമിത്രം. അതിനെ ഇല്ലാതാക്കാനുള്ള നടപടിക്കെതിരെ സാമൂഹ്യ നീതി മന്ത്രി ആര്‍ ബിന്ദുവിന് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് നിവേദനം നല്‍കി. തുടര്‍ന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാനസികവും ആരോഗ്യപരവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷനും പരപ്പനങ്ങാടി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ പദ്ധതിയാണ് വയോമിത്രം പദ്ധതി. നഗരസഭ പ്രദേശത്ത് മൊബൈല്‍ ക്ലിനിക്കും കൗണ്‍സിലിംഗും വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികളും വാതില്‍ പടി സേവനങ്ങളും നല്‍കിവരുന്നുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയില്‍ 2018 മാര്‍ച്ച് മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വയോമിത്രം പദ്ധതിയില്‍ നഗരസഭയിലെ 45 ഡിവിഷനുകളിലായി 2...
Local news

ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കാത്തത് വഞ്ചന : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

വള്ളിക്കുന്ന്: നാല്പതു മാസത്തെ ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി വഞ്ചനാ പരമാണെന്നു കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുല്ലശ്ശേരി ശിവരാമന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അശോകന്‍ മേച്ചേരി, ഇ. എം. ജോസ്, ഒ വിജയന്‍, വി.പി. വിജയന്‍, കോശി പി തോമസ്, സി.ഉണ്ണിമൊയ്തു , ത്രേസ്യാമ്മ, ഇപി.ഗീത, രാജലക്ഷ്മി പി, പി.പി.ശ്രീധരന്‍, മോഹന്‍ദാസ്, ശിവദാസന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു...
Local news

ചെമ്മാട് പ്രതിഭയുടെ കീഴില്‍ വയലാര്‍ സ്മൃതി സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലയാള കവിത, ഗാന ശാഖകളില്‍ കാല്പനികതയുടെ ഒരു കാലഘട്ടം തീര്‍ത്ത അനശ്വരനായ വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മദിനം വയലാര്‍ സ്മൃതി എന്ന പേരില്‍ ചെമ്മാട് പ്രതിഭ ലൈബ്രറിയില്‍ ആചരിച്ചു. ലൈബ്രറിയിലെ കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിക്ക് കണ്‍വീനര്‍ രാജീവ് റാം, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വയലാറിന്റെ അനശ്വര ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സ്മൃതി സന്ധ്യ എന്ന സംഗീത പരിപാടിയും ഉണ്ടായി. അനില്‍ കുമാര്‍, രാജേഷ്, മുജീബ്, മധു പരപ്പനങ്ങാടി, ബാലുമാഷ്, തുളസിദാസ്, അബ്ദുള്ളക്കുട്ടി,രാജീവ് റാം (ഹാര്‍മോണിയം ) പോഞ്ചത്ത് ഭാസ്‌കരന്‍ ( തബല ) എ ടി ശ്രീകുമാര്‍ ( ട്രിപ്പിള്‍ ഡ്രം) തുടങ്ങിയവര്‍ സ്മൃതി സന്ധ്യയില്‍ പങ്കെടുത്തു...
Local news

മഴകാരണം തടസ്സപ്പെട്ട പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് റോഡ് പ്രവൃത്തി ഇന്ന് തുടങ്ങും; ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി: തിരൂര്‍കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം. പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (തിങ്കള്‍) മുതല്‍ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. നേരത്തെ രണ്ടുതവണ ഗതാഗത നിയന്ത്രണ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും മഴകാരണം പ്രവൃത്തി തുടങ്ങാനായിരുന്നില്ല. മഴനിലച്ചതോടെ പ്രവൃത്തി ഇന്ന് തുടങ്ങും. ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ് പരപ്പനങ്ങാടിപാറക്കടവ് റോഡ് വഴി പരപ്പനങ്ങാടിഅരീക്കോട് റോഡില്‍പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിപോകണം. കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന് ...
Local news

ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ചു ; ചേലേമ്പ്ര സ്വദേശിക്ക് നഷ്ടമായത് ഒന്നേ കാല്‍ ലക്ഷത്തോളം രൂപ

തിരൂരങ്ങാടി : ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ച് ചേലേമ്പ്ര സ്വദേശിയുടെ ഒന്നേ കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ചേലേമ്പ്ര ചേലൂപ്പാടം സ്വദേശി കരുകുളങ്ങര പ്രമോദ് ആണ് പരാതിയുമായി രംഗത്തെത്തിയത്. സൈന്‍സി ക്രഡിറ്റ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. സൈന്‍സി ക്രഡിറ്റ് എന്ന സ്ഥാപനത്തില്‍ നിന്നും ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാരന്‍ ഇരയെ ഫോണില്‍ ബന്ധപ്പെടുകയയായിരുന്നു. തുടര്‍ന്ന് പല തവണകളിലായി 1,21,521 രൂപയാണ് ഓണ്‍ലൈനായി പല അക്കൗണ്ടിലേക്കുമായി പല ദിവസങ്ങളിലായി ഇരയില്‍ നിന്നും തട്ടിയെടുത്തത്. തുടര്‍ന്നാണ് കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ചേലേമ്പ്ര സ്വദേശിയായ മധ്യവയസ്‌കന്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസിന്‍ പരാതി നല്‍കുകയായിരുന്നു....
Local news

തിരൂരങ്ങാടി ജിഎച്ച്എസ്എസ് സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്രത്തിന്റെ സ്‌കൂള്‍തല കമ്മിറ്റി രൂപീകരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്ര കമ്മറ്റി രൂപീകരണവും പ്രദര്‍ശനവും നടന്നു. കെ പി അബ്ദുല്‍ മജീദ് എംഎല്‍എ മുഖ്യരക്ഷാധികാരിയായി കമ്മറ്റി രൂപീകരിച്ചു രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന ഡെവലപ്‌മെന്റ് ട്രെയിനിങ്, ഫിസിക്കല്‍ ഫിറ്റ്‌നസ്സ് & ഡ്രോണ്‍ സര്‍വീസ് ടെക്‌നീഷ്യന്‍ ട്രെയിനിങ് എന്നീ വിഭാഗങ്ങളിലായി 17 നും 23 നും ഇടയില്‍ പ്രായമുള്ള 25 വീതം കുട്ടികള്‍ക്ക് സികില്‍ ഡെവലപ്‌മെന്റ് ട്രെയിനിങ്ങാണ് ആരംഭിക്കുന്നത്. നഗരസഭാ അധ്യക്ഷന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി.സി.പി റിയോണ്‍ ആന്റണി എന്‍ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് റഷീദ് ഓസ്‌കാര്‍, പ്രിന്‍സിപ്പല്‍ ലിജാ ജയിംസ്, എസ്.എം.സി ചെയര്‍മാന്‍ അബ്ദുല്‍ റഹിം പൂക്കത്ത്, സുഹ്‌റാബി സി.പി, മൊയ്തീന്‍കുട്ടി, അധ്യാപകരായ മുജീബ്, ഗോപാലകൃഷ്ണന്‍, ഗഫൂര്‍ ലവ എന്നിവര്‍ സംസാരിച്ചു...
Local news

മമ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശിയായ യുവാവിന് പരിക്ക്

തിരൂരങ്ങാടി : മമ്പുറം പുതിയ പാലത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശിയായ യുവാവിന് പരിക്ക്. വേങ്ങര കുറ്റൂര്‍ സ്വദേശി നാഫില്‍ (21) നാണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Local news

സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനവും ഇന്‍വസ്റ്റിച്ചര്‍ സെറിമണിയും സംഘടിപ്പിച്ചു

തിരൂര്‍ : ജി വി എച്ച് എസ് എസ് ചെട്ടിയാം കിണര്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനവും ഇന്‍വസ്റ്റിച്ചര്‍ സെറിമണിയും സംഘടിപ്പിച്ചു. തിരൂരങ്ങാടി ഡി. ഒ. സി സ്‌കൗട്ട് അബ്ദുറഹിമാന്‍ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ യാസ്മിന്‍ അരിമ്പ്ര മുഖ്യാതിഥി ആയിരുന്നു. വി വി എന്‍ നവാസ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് അബ്ദുല്‍ മാലിക്ക്, പ്രധാനാധ്യാപകന്‍ പ്രസാദ് പി, ഇര്‍ഷാദ്, മുസ്തഫ, ഫാസില്‍ മുബഷിറ, നീതു രഞ്ജിത്ത് എന്നിവര്‍ സംബന്ധിച്ചു...
Local news

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോൺ വോളിബോൾ : സഫ കോളേജ് പൂക്കാട്ടിരി ജേതാക്കൾ

തിരൂരങ്ങാടി: പി എസ് എം ഒ കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ ഇന്റർ കോളേജിയേറ്റ് പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിൽ സഫ കോളേജ് പൂക്കാട്ടിരി ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യൻമാരായഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടിയെ ഫൈനലിൽ അട്ടിമറിച്ചാണ് സഫ കോളേജ് കിരീടം നേടിയത്. 45 കോളേജുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും ആതിഥേയരായ പിഎസ്എംഒ കോളേജ് നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പിഎസ്എംഒ കോളേജ് മാനേജർ എം. കെ ബാവ ട്രോഫികൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. അസീസ് കെ, കോളേജ് അലൂമിനി അസോസിയേഷൻ സെക്രട്ടറി കെ ടി മുഹമ്മദ് ഷാജു, ബി- സോൺ കൺവീനർ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, കോളേജ് കായിക വകുപ്പ് മേധാവി അനീസ് അഹമ്മദ്,ഡോ. രാജു എ, ബാവ വലിയോറ, ഷാഫി ഒള്ളക്കൻ, യാസിർ കെ, കോളേജ് ചെയർമാൻ ഷാമിൽ എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പ്...
Local news

തുടർച്ചയായ നാലാം തവണയും വേങ്ങര ഉപജില്ല കായികമേള ചാമ്പ്യന്മാരായി വാളക്കുളം സ്കൂൾ

വേങ്ങര :തുടർച്ചയായ നാലാം വർഷവും വേങ്ങര ഉപജില്ലാ കായിക ചാമ്പ്യന്മാരായി കുതിപ്പു തുടരുകയാണ് വാളക്കുളം കെ എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച് കഴിഞ്ഞ മൂന്നു ദിനങ്ങളിലായി നടന്ന കായികമാമാങ്കത്തിൽ 371പോയിന്റ് നേടിയാണ് സ്കൂൾ ഈ പട്ടം കൈവരിച്ചത്. രണ്ടാം സ്ഥാനക്കാരായ സ്കൂളിനെ 228 പോയിന്റിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് ഇവർ കായികമേളകളിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. 4 X 100 റിലേയിലെ ആറ് വിഭാഗങ്ങളിലും സ്വർണം നേടാനും ഈ ചുണക്കുട്ടികൾക്ക് സാധിച്ചു. താരങ്ങളുടെയും പരിശീലകരുടെയും അർപ്പണബോധവും നിരന്തര പരിശ്രമവുമാണ് ഈ നേട്ടങ്ങളുടെ ചാലകശക്തിയെന്ന് കായികാധ്യാപകൻ യഹിയ കൂനാരി പറഞ്ഞു. അധ്യാപകരായ ടി റഫീഖ്, സി ജാബിർ, പി ഷാഫി എന്നിവരും സ്ക്കൂൾ ടീമിനാവശ്യമായ പരിശീലനങ്ങളും പിന്തുണയും നൽകി വരുന്നു....
Local news

വി.എം കുട്ടിമാസ്റ്റര്‍ അനുസ്മരണവും സ്‌നേഹാദരവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഇശല്‍ സംഗീത അക്കാദമിയുടെ അഭിമുഖ്യത്തില്‍ വി.എം കുട്ടിമാസ്റ്റര്‍ അനുസ്മരണവും സ്‌നേഹാദരവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു. പരിപാടി തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സി.പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിദ്ദീഖ് പനക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. നൗഷാദ് സിറ്റിപാര്‍ക്ക്, പി.പി.കെ ബാവ, റഷീദ് മേലെവീട്ടില്‍, സൈത് മാലിക് മൂന്നിയൂര്‍, കെ. സാജിത ടീച്ചര്‍, കുഞ്ഞി പോക്കര്‍, കെഎംഎസ് ചെട്ട്യാംകിണര്‍, അസ്‌ക്കര്‍ ബാബു പള്ളിക്കല്‍, മുബഷിര്‍ ആലിന്‍ചുവട്, ഇര്‍ഷാദ് പാലക്കല്‍, ഫായിസ് തിരൂരങ്ങാടി, സുബൈര്‍ പരപ്പനങ്ങാടി, ബഷീര്‍ പാറക്കടവ്, കരീം കിസാന്‍കേന്ദ്ര, കബീര്‍ കെ.കെ, അബൂബക്കര്‍ വെന്നിയൂര്‍, നാസര്‍ തെന്നല,അപ്പൂട്ടി മമ്പുറം, ബാലകൃഷ്ണന്‍ വെന്നിയൂര്‍, മുജീബ് ചെമ്മാട്, അഷ്‌റഫ് കൊടിഞ്ഞി, മജീദ് വെന്നിയൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുട...
Local news

പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ഗതാഗത നിയന്ത്രണം

പരപ്പനങ്ങാടി : തിരൂര്‍-കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം. പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (ബുധൻ) മുതൽ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ്-പരപ്പനങ്ങാടി-പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിപോകണം. കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്പ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന് ഇരുമ്പോത്തിങ്ങല്‍-കൂട്ടുമൂച്ചി-അത്താണിക്കല്‍ റോഡ് വഴി കൂട്ടുമൂച്ചിയില്‍ നിന്നും തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍റോഡ്, പരപ്പനങ്ങാടി-പാറക്കടവ് റോഡ് ...
Local news

ഹരിത ഓഫീസ് മാതൃക നടപ്പാക്കി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം

തിരൂരങ്ങാടി:സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊളപ്പുറത്ത് പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ഹരിത ഓഫീസ് മാതൃക നടപ്പാക്കി. ഹരിത ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത,ജൈവ-അജൈവ-ഇ - മാലിന്യങ്ങളുടെ വേർതിരിക്കൽ,ശാസ്ത്രീയമായ സംസ്കരണം എന്നീ വിഷയങ്ങളിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. വി അൻവർ ബോധവൽക്കരണ ക്ലാസെടുത്തു. ഹരിത ചട്ട പാലനത്തിന്റെ ഭാഗമായി ഡസ്റ്റ്ബിന്നുകളും സെന്‍ററില്‍ സ്ഥാപിച്ചു. പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ശരത് ചന്ദ്ര ബാബു. വി, ജീവനക്കാരായ കമറു കക്കാട്,സമീറ.എൻ തുടങ്ങിയവർ സംസാരിച്ചു....
Local news

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനം : പരപ്പനങ്ങാടി റൈഞ്ച് പ്രിവന്റീവ് ഓഫീസര്‍ ബിജുവിന് ബാഡ്ജ് ഓഫ് എക്‌സലന്‍സ് അവാര്‍ഡ്

പരപ്പനങ്ങാടി : ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന എക്‌സൈസ് കമ്മീഷണറുടെ 2023 ലെ ബാഡ്ജ് ഓഫ് എക്‌സലന്‍സ് അവാര്‍ഡിന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിജു. പി. തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലും ജില്ലക്ക് പുറത്തും നൂറുകണക്കിന് വേദികളില്‍ ലഹരിവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ബിജു വിന് ലഭിച്ച അംഗീകാരം ജില്ലക്ക് തന്നെ നേട്ടമാകുകയാണ്. ഇപ്പോള്‍ പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ച് ഓഫീസില്‍ പ്രിവന്റീവ് ഓഫീസര്‍ ആയി ജോലി ചെയ്യുന്ന ബിജു ജില്ലയില്‍ എക്‌സ്സൈസ് ഉദ്യോഗസ്ഥരെ അണിനിരത്തി ലഹരിവിരുദ്ധ ഗാനമേള ട്രൂപ്പിനും നേതൃത്വം നല്‍കിവരുന്നു....
Local news

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ ഡോ: എം.പി അബ്ദുസമദ് സമദാനി എംപി പ്രകാശനം നിര്‍വഹിച്ചു. വിദ്യാഭ്യസ ജില്ലയിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും ഉള്‍കൊള്ളിച്ചുള്ള ബുള്ളറ്റിന്‍ രണ്ട് മാസത്തില്‍ ഒരിക്കലാണ് പുറത്തിറക്കുന്നത്. ജില്ലയില്‍ ഇരുന്നൂറിലധികം യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഒരു ബുള്ളറ്റിന്‍ പുറത്തിറക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയാണ് തിരൂരങ്ങാടി. ചടങ്ങില്‍ ജില്ലാ കമ്മീഷണര്‍ (അഡള്‍ട്ട് റിസോഴ്‌സ്) പി രാജ്‌മോഹനന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ അന്‍വര്‍, ജില്ലാ ഭാരവാഹികളായ കെ ബഷീര്‍ അഹമ്മദ്, കെ കെ സുനില്‍കുമാര്‍, അബ്ദുസലാം, കെ അബ്ദുറഹിമാന്‍, കെ ഷക്കീല, വേങ്ങര ഉപജില്ലാ സെക്രട്ടറി കെ ബഷീര്‍, പ്രശോഭ്, ശ്രീജ, ബിന്ദു മോള്‍ , മറിയാമു , സഫീര്‍...
Local news

വിസ്ഡം വേങ്ങര മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളനം : പോസ്റ്റര്‍ പ്രചരണം

വേങ്ങര : വിസ്ഡം വേങ്ങര മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളന പോസ്റ്റര്‍ പ്രചാരണ ഉദ്ഘാടനം കെപിസിസി സെക്രട്ടറി കെ പി മജീദ് നിര്‍വഹിച്ചു. വിസ്ഡം മണ്ഡലം ഭാരവാഹികളായ , ശിഹാബ് ഇകെ, മൂഴിയന്‍ ബാവ, നാസര്‍, സാലിം, മുര്‍ഷാദ്, ഹനീഫ എന്നിവര്‍ സന്നിഹിതരായിരുന്നു. 'തൗഹീദ് ഇസ്ലാമിന്റെ ജീവന്‍ ' എന്ന പ്രമേയത്തിലാണ് സമ്മേളനം. ഡിസംബര്‍ 15 ന് വേങ്ങര സബാഹ് സ്‌ക്വയറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍ ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്ത പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്....
Local news

സിപിഐഎം വെളിമുക്ക് ലോക്കല്‍ സമ്മേളനം : സെമിനാര്‍ സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സിപിഐ എം വള്ളിക്കുന്ന് ഏരിയ സമ്മേളനത്തിന്റെയും വെളിമുക്ക് ലോക്കല്‍ സമ്മേളനത്തിന്റെയും ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ' മിച്ചഭൂമി സമരം, ചരിത്രം, എന്ന വിഷയത്തില്‍ മിച്ച ഭൂമി സമരകേന്ദ്രമായിരുന്ന പൂതേരി വളപ്പില്‍ നടന്ന സെമിനാര്‍ ഡോ. അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. സമരത്തില്‍ സജീവ പങ്കാളികളാവുകയും നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത വള്ളിക്കുന്ന്, തിരൂരങ്ങാടി ഏരിയയിലെ 29 പേരെ സെമിനാറില്‍ ആദരിച്ചു. ഷാജി തുമ്പാണി അധ്യക്ഷനായി.കരിമ്പില്‍ വേലായുധന്‍, എം കൃഷ്ണന്‍, എന്‍ പി കൃഷ്ണന്‍, നെച്ചിക്കാട്ട് പുഷ്പ, മത്തായി യോഹന്നാന്‍, ടി പി നന്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി ബാലന്‍ സ്വാഗതവും പി പ്രനീഷ് നന്ദിയും പറഞ്ഞു....
Local news

കടലുണ്ടി പുഴയില്‍ തോണി ഉപയോഗിച്ചുള്ള മണലെടുപ്പ് വ്യാപകം ; കരയിടിച്ചില്‍ വ്യാപകമായതോടെ നിരവധി വീടുകള്‍ അപകടഭീഷണിയില്‍

വേങ്ങര : വേങ്ങരയില്‍ കടലുണ്ടിപ്പുഴയില്‍ തോണി ഉപയോഗിച്ചുള്ള മണലെടുപ്പ് വ്യാപകം. പുഴയോരങ്ങളില്‍ കരയിടിച്ചില്‍ വ്യാപകമായതോടെ നിരവധി വീടുകളാണ് അപകടഭീഷണിയിലായിരിക്കുന്നത്. കരയിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന ഭാഗങ്ങളിലാണ് അനധികൃത മണടുപ്പ് നടക്കുന്നത്. പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പാലാണി കാഞ്ഞീരക്കടവ് ,തോണി കടവ് എന്നീ കടവുകളിലാണ് വലിയ തോതില്‍ മണലെടുപ്പ് നടക്കുന്നത്. ഈ ഭാഗങ്ങളില്‍ എല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ വീണ്ടും കരയിടിച്ചില്‍ വ്യാപകമായി. നൂറുകണക്കിന് തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെയുള്ളവ നശിച്ചു. പാലാണി കാഞ്ഞിരക്കടവിലെ തൂക്കുപാലവും സമീപത്തെ വീടുകളും കടുത്ത അപകട ഭീഷണിയിലാണ്. തിരൂരങ്ങാടി നഗരസഭയും പറപ്പൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍പ്പെടുന്ന കടലുണ്ടി പ്പുഴയുടെ തീരപ്രദേശങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്കും, മലപ്പുറം ജ...
Local news

മഹാകവി വി സി ബാലകൃഷ്ണപ്പണിക്കർ അനുസ്മരണവും അവാർഡ്ദാനവും സംഘടിപ്പിച്ചു

വേങ്ങര : മഹാകവി വിസി ബാലകൃഷ്ണപ്പണിക്കർ അനുസ്മരണ സമ്മേളനവും പ്രശസ്ത സാഹിത്യകാരൻ എൻ എൻ സുരേന്ദ്രന് പുരസ്കാരസമർപ്പണവും ഊരകം കുറ്റാളൂർ വി സി സ്മാരക വായനശാല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റാളൂർ ജി എൽ പി സ്കൂളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി സി സ്മാരക വായനശാല പ്രസിഡണ്ട് കെ പി സോമനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ കെ എൻ എ ഖാദർ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് 24 വയസ്സിൽ മരണമടഞ്ഞ മഹാകവി വി സി ബാലകൃഷ്ണ പണിക്കരെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു. 2024ലെ വി സി പുരസ്കാരം നേടിയ പ്രശസ്ത എഴുത്തുകാരൻ എൻ എൻ സുരേന്ദ്രന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ പുരസ്കാര സമർപ്പണവും, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ സമ്മാനത്തുക യും, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് റഷീദ് പരപ്പ...
Local news

പരപ്പനങ്ങാടി മുനിസിപ്പല്‍ സ്‌കൂള്‍ കലാമേള സമാപിച്ചു

പരപ്പനങ്ങാടി മുനിസിപ്പല്‍ കലാ മേള പാലത്തിങ്ങല്‍ എഎംയുപി സ്‌കൂളില്‍ വെച്ച് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, കൗണ്‍സിലര്‍മാരായ എം വി ഹസ്സന്‍കോയ, അസീസ് കൂളത്ത്, മെറീന ടീച്ചര്‍, ഷമീന മൂഴിക്കല്‍, പിടിഎ പ്രസിഡന്റ് കോയ പിലാശ്ശേരി, അഹമ്മദലി ബാവ, സ്‌കൂള്‍ പ്രസിഡന്റ് താപ്പി അബ്ദുള്ളകുട്ടി ഹാജി, കരീം ഹാജി, ഡോക്ടര്‍ ഹാറൂണ്‍ റഷീദ്, സൗദ ടീച്ചര്‍, സുഷമ കണിയാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു....
Local news

വ്യാപാരി വ്യവസായി സമിതി വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി സമിതി വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ വള്ളിക്കുന്ന് അത്താണിക്കല്‍ സ്‌പൈസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ദിനേഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടില്‍ 2024 ലെ മെമ്പര്‍ ഷിപ്പ് വിതരണോദ്ഘാടനം അശ്വനി ഇലക്ട്രിക്കല്‍സ് ഉടമ ബബീഷ് അത്താണിക്കലിന് നല്കി നിര്‍വ്വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി പി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ എന്‍.വി. ഗോപാലകൃഷ്ണന്‍, വനിത സംരംഭക സംസ്ഥാന കമ്മിറ്റി മെമ്പര്‍ സാജിത നൗഷാദ്, തിരൂരങ്ങാടി ഏരിയാ കമ്മിറ്റി സെക്രട്ടറി രഘുനാഥ് എ.വി. എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ കമ്മിറ്റി മെമ്പര്‍ ടി.ബാബുരാജന്‍ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ പനോളി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ :ടി ബാബുരാജന്‍ - സെക്രട്ടറികോയമോന്‍ കൊണ...
Local news

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് : സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.കുമാരന്‍ കുട്ടിയെ സര്‍ക്കാര്‍ നിയമിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. നിരവധി നിയമ പോരാട്ടങ്ങള്‍ക്കും വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും കെ.പി.എ മജീദ് എം.എല്‍.എയുടെ നിയമ സഭ പോരാട്ടങ്ങള്‍ക്കുമൊടുവിലാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായി കുമാരന്‍ കുട്ടിയെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കി ഉത്തരവിറക്കിയത്. 2016 നവംബര്‍ 19 നാണ് ഇസ്‌ലാമതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയത്. കേസ് എട്ട് വര്‍ഷത്തിനിപ്പുറവും വിചാരണ തുടങ്ങാത്തത് സര്‍ക്കാര്‍ വക്കീലിനെ നിയമിക്കാത്തത് കൊണ്ടായിരുന്നു. 2020 മുതല്‍ വിചാരണ തിയ്യതി നിശ്ചയിക്കാന്‍ കോടതി ചേരുന്നുണ്ടെങ്കില്‍ ഫൈസലിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ട...
Accident, Local news

മസ്ക്കറ്റിൽ വാഹന അപകടത്തിൽ പരപ്പനങ്ങാടി സ്വദേശിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി : മസ്ക്കറ്റിൽ ഉണ്ടായ വാഹന അപകടത്തിൽ പരപ്പനങ്ങാടി സ്വദേശി മരിച്ചു. നമ്പുളം സൗത്ത് കളരിക്കൽ റോഡിലെ പാലക്കൽ പ്രദീപ് (58) ആണ് മരിച്ചത്. 35 വർഷത്തോളമായി മസ്ക്കറ്റിൽ ബേക്കറി ബിസിനസ് നടത്തുകയായിരുന്നു. പിതാവ്:പരേതനായ അപ്പു. മാതാവ്:ദേവകി. ഭാര്യ:പ്രീതി. മക്കൾ: ആദിത്യ എന്ന ശ്രീകുട്ടൻ(സി.എ വിദ്യാർഥി), അഭിരാം എന്ന അച്ചു (റഷ്യയിൽ എം.ബി.ബി.എസ് വിദ്യാർഥി). സഹോദരങ്ങൾ: രാജൻ (റിട്ട.എസ്.ഐ), ഷാജി (ഗൗണ്ട് വാട്ടർ എൽ.ഡി, തിരുവനന്തപുരം, ഷിജു(എ.എസ്.ഐ, ജില്ലാ ക്രൈം ബ്രാഞ്ച് മലപ്പുറം), പ്രിയേഷ് മസ്ക്കറ്റ്, ഷീജ (അങ്കൺവാടി ടീച്ചർ). സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ...
Local news

തൃക്കുളം ഭഗവതിയാലുങ്ങല്‍ ക്ഷേത്രത്തില്‍ സരസ്വതി പുരസ്‌കാര സമര്‍പ്പണവും വിദ്യാരംഭവും നടന്നു

തിരൂരങ്ങാടി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃക്കുളം ഭഗവതിയാലുങ്ങല്‍ ക്ഷേത്രത്തില്‍ സരസ്വതി പുരസ്‌കാര സമര്‍പ്പണവും വിദ്യാരംഭവും നടന്നു. വിജയദശമി ദിവസം രാവിലെ വിദ്യാര്‍ത്ഥികളുടെ സാരസ്വതസൂക്ത ജപത്തോടെയുള്ള സരസ്വതി പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന എന്നിവക്ക് ശേഷം റിട്ടയേര്‍ഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ഐ നാരായണന്‍കുട്ടി, മലപ്പുറം ഡയറ്റ് സീനിയര്‍ ലക്ചറര്‍ നിഷ പന്താവൂര്‍ എന്നിവര്‍ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് 52 വര്‍ഷമായി തബല വാദനത്തിലും നാടക അഭിനയത്തിലും ആത്മസമര്‍പ്പണം നടത്തി ജീവിക്കുന്ന പോഞ്ചത്ത് ഭാസ്‌കരന്‍ നായര്‍ക്ക് പ്രഥമ സരസ്വതി പുരസ്‌കാരം സമൂതിരി കോവിലകം പ്രതിനിധി ശ്രീ രാമവര്‍മ്മ രാജ സമ്മാനിച്ചു. കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി ശങ്കരനുണ്ണി, ജോയിന്റ് സെക്രട്ടറി കെ വി ഷിബു, രക്ഷധികാരിമാരായ പി ബ...
Local news

കൊടിമരം കോണ്‍ഗ്രസ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി മുനിസിപ്പാലിറ്റിയില്‍ കൊടിമരം പതിനേഴാം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു കോണ്‍ഗ്രസ് കുടുംബ സംഗമം കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ശരീഫ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോഹനന്‍ വെന്നിയൂര്‍, സലിം ചുള്ളിപ്പാറ, ഷറഫലി മാസ്റ്റര്‍ മൂന്നിയൂര്‍ , സിപി സുഹ്‌റാബി, ഷംസുദ്ദീന്‍ മച്ചിങ്ങല്‍, കദീജ പൈനാട്ടില്‍, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ശിഹാബ് കെ പി, സ്വാഗതവും യൂസഫലി സിടി നന്ദിയും പറഞ്ഞു....
Local news

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളിന് അംഗീകാരം

തിരൂര്‍ : ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനും പൊതുസമൂഹത്തില്‍ ലഹരിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രത്യേക പുരസ്‌കാരം അധ്യാപകരും വിദ്യാര്‍ത്ഥികളും ഏറ്റുവാങ്ങി. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്ന ഏറ്റവും മികച്ച വിദ്യാലയമായി ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളിനെ തിരഞ്ഞെടുത്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 3000 രൂപയും പ്രശസ്തിപത്രവും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രനില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും ഏറ്റുവാങ്ങി....
Local news

പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനം : ചെട്ടിയാന്‍കിണര്‍ ഹൈസ്‌കൂളിന് അംഗീകാരം

തിരൂര്‍ : ചെട്ടിയാന്‍കിണര്‍ ഹൈസ്‌കൂളിന്റെ പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്‌കാരം വിദ്യാര്‍ഥികളും അധ്യാപകരും ഏറ്റുവാങ്ങി. 2023 - 24 അധ്യയന വര്‍ഷം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആറ് വിദ്യാലയങ്ങളിലൊന്നായി ചെട്ടിയാന്‍കിണര്‍ ഗവ.ഹൈസ്‌കൂളിനെ തിരഞ്ഞെടുത്തിരുന്നു. പരിസ്ഥിതി കൃഷി ആരോഗ്യ രംഗത്തെ ബോധവല്‍ക്കരണപരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതജ്യോതി പുരസ്‌കാരം ഈ വിദ്യാലയത്തിന് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്നു. അങ്ങാടിപ്പുറം പുത്തനങ്ങാടി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വി.സി. ഡോ. പി. രവീന്ദ്രനില്‍ നിന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പുരസ്‌കാരം ഏറ്റുവാങ്ങി....
Accident, Local news

മൂന്നിയൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

മൂന്നിയൂര്‍ : പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. മൂന്നിയൂര്‍ കളിയാട്ടമുക്കിലാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി പരിക്കേറ്റ യാത്രക്കാരായ സ്ത്രീയെയും കുട്ടിയേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മൂന്നുപേരും കൂട്ടുമൂച്ചി കൊടക്കാട് സ്വദേശികളാണ് എന്നാണ് വിവരം....
Local news

തെന്നലയില്‍ 15 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : തെന്നലയില്‍ 15 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെന്നല സ്വദേശി മുജീബ് റഹ്മാന്‍ന്റെ മകന്‍ മുഹമ്മദ് ശാമില്‍(15) ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു.
Local news

വേങ്ങര ഉപജില്ല ശാസ്‌ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു

വേങ്ങര : വേങ്ങര ഉപജില്ല ശാസ്‌ത്രോത്സവം 2024ന്റെ ലോഗോ പ്രകാശനം ഇ ടി മുഹമ്മദ് ബഷീര്‍ എം. പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശാസ്‌ത്രോത്സവം പബ്ലിസിറ്റി കണ്‍വീനറും എ ആര്‍ നഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അമീര്‍ അലി, ശാസ്‌ത്രോത്സവം പബ്ലിസിറ്റി ചെയര്‍മാനും ഏ.ആര്‍.നഗര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ലൈല പുല്ലൂണി, ശാസ്‌ത്രോത്സവം പബ്ലിസിറ്റി അംഗങ്ങളും എ ആര്‍ നഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകരുമായ അംജദ്, ഇര്‍ഫാന്‍, മുനീര്‍ എന്നിവരും സംബന്ധിച്ചു ഉപജില്ലാ തലത്തില്‍ നടത്തിയ മത്സരത്തില്‍ കോട്ടക്കല്‍ സ്വദേശിയായ ഫവാസ് കോപ്പിലാന്റെ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്....
error: Content is protected !!