Tuesday, November 24

Local news

ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങിയ ലോറിയിൽ ചാടി കയറി വാഹനം നിർത്തി ; സെക്യൂരിറ്റി ജീവനക്കാരനെ ആദരിച്ചു
Local news

ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങിയ ലോറിയിൽ ചാടി കയറി വാഹനം നിർത്തി ; സെക്യൂരിറ്റി ജീവനക്കാരനെ ആദരിച്ചു

കോട്ടക്കൽ : ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങിയ ലോറിയിൽ ചാടി കയറി വാഹനം നിർത്തിയ സെക്യൂരിറ്റി ജീവനക്കാരൻ കെ പി മനോജിനെ വി കെ പടി വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സതീഷ് ബാബു മനോജിന് സ്നേഹാദരവ് നൽകി. കോട്ടക്കൽ മിംസ് സെക്യൂരിറ്റി ജീവനക്കാരനായ മനോജ് വി കെ പടി സ്വദേശിയാണ്. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ഹനീഫ പിടി ട്രഷറർ ശിഹാബുദ്ധീൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ എം അഷറഫ് തങ്ങൾ ജോ : സെക്രട്ടറി ഉസ്മാൻ കോയ യൂണിറ്റ് അംഗങ്ങളായ. ഉമ്മർ പി ടി. ബിസ്മി മുഹമ്മദ്. അബ്ദു സലൂൺ. ജൗഹർ ടി നാട്ടുകാരായ റഫീഖ് പി. ഷറഫുദ്ദീൻ. പി പി മുജീബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു....
ചുഴലി നവയുഗ സൈബർ സുരക്ഷ ബോധ വൽക്കരണം സംഘടിപ്പിച്ചു
Local news

ചുഴലി നവയുഗ സൈബർ സുരക്ഷ ബോധ വൽക്കരണം സംഘടിപ്പിച്ചു

മൂന്നിയൂർ : ചുഴലി നവയുഗ ലൈബ്രറിയുടെ യുവത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധ വൽക്കരണം സംഘടിപ്പിച്ചു. ചുഴലി ഐ. ടെക്ക് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നവയുഗ ലൈബ്രറി പ്രസിഡന്റ് കെ. കമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം സൈബർ പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. എം. ഷാഫി പന്ത്രാല ക്ലാസ് എടുത്തു. എൽ. സി. ഡി പ്രൊജെക്റ്ററിന്റെ സഹായത്തോടെ നടന്ന ക്‌ളാസിലെ ജന പങ്കാളിത്തം ശ്രദ്ധേയമായി. കുന്നത്ത് പറമ്പ് എ. എം. എൽ. പി. സ്കൂൾ പി. ടി. എ. പ്രസിഡന്റ് അഷ്‌റഫ്‌ കളത്തിങ്ങൽ പാറ, ചുഴലി കാസ്ക് പ്രസിഡന്റ് കെ. അഷ്‌റഫ്‌ ഹാജി, ഐ. ടെക്ക് അഡ്മിനിസ്‌ട്രെറ്റർ ഷരീഫ് മാസ്റ്റർ ചുഴലി, നവയുഗ രക്ഷാധികാരി കെ. സിദ്ധീഖ്, കെ. മുഹമ്മദ്‌ ഹാജി, ചെറീത്, വി. പി. ബാവ നവയുഗ സെക്രട്ടറി കെ. ഹൈദ്രോസ് ചുഴലി തുടങ്ങിയവർ സന്നിഹിതരായി. നവയുഗ ഭരണ സമിതി അംഗം പി. ശിഹാബുദ്ധീൻ ചുഴലി സ്വാഗതവും, നവയുഗ പി. എസ്. സി. ട്രെയിനിങ് കോ -...
കുന്നത്ത് പറമ്പ് എ.എം.യു.പി. സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു
Local news

കുന്നത്ത് പറമ്പ് എ.എം.യു.പി. സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു

മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുക്കിയ പലഹാര മേളയും രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ലൈവ് സാലഡ് തയ്യാറാക്കൽ മൽസരവും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടനുഭവമായി മാറി. രുചിയേറിയ വിത്യസ്ഥ രീതിയിലുള്ള വിവിധ തരം പലഹാരങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്. പരിപാടി പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് പി.വി.പി. മുസ്ഥഫ, എം.ടി.എ.പ്രസിഡണ്ട് കെ. സഫൂറ, ഗിരീഷ് മാസ്റ്റർ, സുമിന ടീച്ചർ, ഹാജറ ടീച്ചർ,അബ്ദുള്ള മാസ്റ്റർ,അബ്ദുറഹീം മാസ്റ്റർ പ്രസംഗിച്ചു. രക്ഷിതാക്കൾക്കുള്ള ലൈവ് സാലഡ് തയ്യാറാക്കൽ മൽസരത്തിൽ സൗദ ഫാസിൽ എൻ.എം. ഒന്നാം സ്ഥാനവും ആയിശാബി രണ്ടാം സ്ഥാനവും നേടി. ഷമീറ ടീച്ചർ, അനഘ ടീച്ചർ, അദ്വൈത് മാസ്റ്റർ, ഷീജ ടീച്ചർ, അഷ്റഫ് മാസ്റ്റർ എന്നിവർ പര...
എ.ആര്‍.നഗര്‍  മെക്ക് സെവൻ ഹെൽത്ത് ക്ലബ് ഒന്നാം വാര്‍ഷികം ആഘോഷിച്ചു
Local news

എ.ആര്‍.നഗര്‍ മെക്ക് സെവൻ ഹെൽത്ത് ക്ലബ് ഒന്നാം വാര്‍ഷികം ആഘോഷിച്ചു

എ.ആര്‍.നഗര്‍: എ.ആര്‍.നഗര്‍ ആരോഗ്യക്ലബ്ബ് 'മെക്ക് സെവന്‍' ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുള്‍ റഷീദ് ഉദ്ഘാടനംചെയ്തു. പി.പി. ഫസല്‍ (ബാവ) അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ പി. സലാഹുദ്ദീന്‍, പുളിക്കല്‍ അബൂബക്കര്‍, ശ്രീജാ സുനില്‍, കെ.ടി. മുസ്തഫ, ടി. മുഹമ്മദലി, ചോലക്കന്‍ മുസ്തഫ, കീര്‍ത്തി മോള്‍, അബൂബക്കര്‍, മുഹമ്മദ് പുതുക്കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു....
പരപ്പനങ്ങാടി മേഖല സർഗലയം; പാലത്തിങ്ങൽ ക്ലസ്റ്റർ ചാംപ്യന്മാർ
Local news

പരപ്പനങ്ങാടി മേഖല സർഗലയം; പാലത്തിങ്ങൽ ക്ലസ്റ്റർ ചാംപ്യന്മാർ

പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് പതിനഞ്ചാമത് സർഗലയം കലാ സാഹിത്യ മത്സരങ്ങളുടെ ഭാഗമായുള്ള പരപ്പനങ്ങാടി മേഖലാ സർഗലയം സമാപിച്ചു. നൂറ് മത്സര ഇനങ്ങളിൽ അഞ്ച് വേദികളിലായി അഞ്ഞൂറോളം പ്രതിഭകൾ മാറ്റുരച്ചു. ജനറൽ, ത്വലബ, നിസ് വ, സഹ്റ എന്നീ നാലു വിഭാഗങ്ങളിൽ വ്യത്യസ്ത മത്സരങ്ങൾ നടന്നു. ജനറൽ വിഭാഗത്തിൽ പാലത്തിങ്ങൽ ക്ലസ്റ്റർ 426 പോയിന്റുകൾ നേടി ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊടക്കാട് ക്ലസ്റ്റർ, കടലുണ്ടിനഗരം ക്ലസ്റ്റർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ടോപ് സ്റ്റാറായി ചിറമംഗലം ടൗൺ യൂനിറ്റിലെ ടി.മുഹമ്മദ് സിനാനെ തെരഞ്ഞെടുത്തു. ത്വലബ വിഭാഗത്തിൽ അൽ ഈഖാള് ദർസ് ചിറമംഗലം സൗത്ത് ഒന്നാം സ്ഥാനം നേടി. മർകസുൽ ഉലമാ ദർസ് പാലത്തിങ്ങൽ, ഹസനിയ്യ അറബിക് കോളജ് ആനങ്ങാടി യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ചിറമംഗലം സൗത്ത് ദർസിലെ നസീഫ് ഫെസ്റ്റ് ഐക്കണായി തെരെഞ്ഞെടുക്കപ്പെട്ടു. സഹ്റ വിഭാഗത്തിൽ അൽ അസ്ഹർ ഗേൾസ് അക്കാദ...
വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം സമ്മേളനം സമാപിച്ചു
Local news, Other

വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം സമ്മേളനം സമാപിച്ചു

തിരൂരങ്ങാടി: വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പാർട്ടി സമ്മേളനവും നേതൃത്വ തിരഞ്ഞെടുപ്പും നടന്നു.വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സാദിക്ക് ഉളിയിൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, ജില്ലാ സമിതി അംഗം അഡ്വ. സഹീർ കോട്ട്, ജില്ലാ സമിതി അംഗം അബ്ദുൽ സലീം മൂന്നിയൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഹംസ വെന്നിയൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ രായിൻകുട്ടി ഹാജി സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി സാനു ചെട്ടിപ്പടി, കോയ പാലാഴി , എ. പി മുഹമ്മദ്‌ കുട്ടി, സി.എച്ച് ഫസൽ, അലി അക്ബർ കുണ്ടൂർ, ലൂബ്ന ഷാജഹാൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പുതിയ മണ്ഡലം പ്രസിഡന്റ്‌ പി .സാബിർ , സാനു ചെട്ടിപ്പടി( സെക്രട്ടറി ),ലുബ്‌ന ഷാജഹാൻ (ട്രഷറർ ),അലി അക്ബർ (വൈസ് പ്രസിഡന്റ് ),സി.ച്ച് ഫസൽ റഹ്മാൻ (ജോയിന്റ് സെക്രെട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു....
ചെമ്മാട് ചുവപ്പണിഞ്ഞു; സിപിഎം ഏരിയ സമ്മേളനത്തിന് നാളെ തുടക്കമാകും
Local news

ചെമ്മാട് ചുവപ്പണിഞ്ഞു; സിപിഎം ഏരിയ സമ്മേളനത്തിന് നാളെ തുടക്കമാകും

തിരൂരങ്ങാടി: സിപിഎം 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള തിരൂരങ്ങാടി ഏരിയ സമ്മേളനം ഈ മാസം 13, 14, 15 തീയതികളിൽ ചെമ്മാട് സി കെ ബാലൻ നഗറിൽ (സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ) വെച്ച് നടക്കും.പതിമൂന്നാം തീയതി ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് ദീപശിഖ, കൊടിമര, പതാക ജാഥകൾ പ്രയാണമാരംഭിക്കും. ദീർഘകാലം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പ്രൊഫ: പി മമ്മദിൻ്റെ വസതിയിൽ നിന്ന് ഏരിയ കമ്മിറ്റി അംഗം ടി കാർത്തികേയൻ ക്യാപ്റ്റനും എം പി ഇസ്മായിൽ മാനേജറുമായുള്ള ദീപശിഖ ജാഥ ആരംഭിക്കും. ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്യും. ജാഥ, കക്കാട്, തിരൂരങ്ങാടി, ആസാദ്നഗർ വഴി ചെമ്മാട് എത്തും. കൊടിമര ജാഥ താനൂർ ഏരിയ സെക്രട്ടറിയായിരുന്ന നീലമനയിൽ നരസിംഹം എമ്പ്രാന്തിരിയുടെ വസതിയിൽ നിന്നും ആരംഭിക്കും. ഏരിയ കമ്മിറ്റി അംഗം കെ ഉണ്ണികൃഷ്ണൻ ക്യാപ്റ്റനും, പി സാഹിർ മാനേജറുമായുള്ള ജാഥ ജില്ലാ സെക്രട്ട...
നന്നമ്പ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു; സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
Local news

നന്നമ്പ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു; സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര: പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു എന്നാരോപിച്ച് നന്നമ്പ്ര പഞ്ചായത്ത് യുഡിഫ് ഭരണസമിതിക്കെതിരെ സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. താനൂർ ഏരിയ കമ്മറ്റി അംഗം കെ.ടി. ശശി ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി വേഗത്തിലാക്കാനോ തകർന്ന റോഡുകൾ നന്നാക്കാനോ പഞ്ചായത്തോ എം എൽ എ യോ ഇടപെട്ടില്ലെന്നു അദ്ദേഹം ആരോപിച്ചു. ഇതേ പദ്ധതി മറ്റു പഞ്ചായത്തുകളിൽ നന്നായി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇവിടത്തെ ഭരണ പരാജയം സർക്കാരിന്റെ മേൽ ആരോപിച്ചു രക്ഷപ്പെടാനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ അധ്യക്ഷനായി.പഞ്ചായത്തംഗം പി പി ഷാഹുൽഹമീദ്, കെ പി കെ തങ്ങൾ എന്നിവർ സംസാരിച്ചു. കെ ബാലൻ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.പിഎംഎസ്ടി കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മ...
വേങ്ങര ഉപജില്ലാ സ്കൂൾ കലോൽസവ നഗരിയിൽ കർമ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ
Local news

വേങ്ങര ഉപജില്ലാ സ്കൂൾ കലോൽസവ നഗരിയിൽ കർമ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ

തേഞ്ഞിപ്പലം : നാല് ദിവസങ്ങളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ജി.എം.എച്ച് .എസ്. സ്ക്കൂളിൽ നടന്നുവന്ന മുപ്പത്തി അഞ്ചാമത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവ നഗരിയിൽ വാഹന ഗതാഗത നിയന്ത്രണവുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ സാന്നിധ്യമറിയിച്ചു നവംബർ നാലിന് കലോത്സവം ആരംഭിച്ചത് മുതൽ സമാപന ദിവസമായ വ്യാഴാഴ്ച അർദ്ധ രാത്രി വരെ നഗരിയിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും യാത്രാ തടസ്സമില്ലാതെ ഗതാഗത നിയന്ത്രണത്തിന് ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം, വേങ്ങര എന്നീ സ്റ്റേഷൻ യൂണിറ്റിൽ നിന്നുമായി ഇരുപത്തി നാലോളം വളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായി. നാല് ദിവസം തുടർച്ചയായി രാപകൽ വ്യത്യാസമില്ലാതെ കൃത്യ നിഷ്ഠതയോടെ തങ്ങളിൽ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റിയ ട്രോമാകെയറിനുള്ള അംഗീകാരമായി സംഘാടക സമിതി ഉപഹാരം നൽകി ആദരിച്ചു. തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് ജനറൽ സെക്ര...
താനൂർ ഉപജില്ലാ കലോത്സവം; തെയ്യാല സ്കൂൾ ചാമ്പ്യന്മാർ
Local news

താനൂർ ഉപജില്ലാ കലോത്സവം; തെയ്യാല സ്കൂൾ ചാമ്പ്യന്മാർ

നന്നമ്പ്ര : 4 ദിവസങ്ങളിലായി നടന്ന താനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് ഉജ്ജ്വല സമാപനം. കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഹൈസ്കൂൾ സംസ്കൃതോത്സവം വിഭാഗങ്ങളിൽ ആതിഥേയരായ തെയ്യാലിങ്ങൽ എസ് എസ് എം എച്ച്എസ് സ്കൂൾ കിരീടം നേടി. വിജയികൾഹയർസെക്കൻഡറി വിഭാഗം എസ് എസ് എം എച്ച്എസ്എസ് തെയ്യാലിങ്ങൽ(276 പോയന്റ് ). എച്ച് എസ് ജനറൽ: എസ് എസ് എം എച്ച് എസ് എസ് ചെയ്യാലിങ്ങൽ (255പോയന്റ് ) യു പി : എ എം യു പി എസ് അയ്യായ (80 പോയന്റ് ) എൽ പി വിഭാഗം എ എം എൽ പി എസ് ചിലവിൽ (59 പോയന്റ് ) ഹൈസ്കൂൾ അറബിക് : ഡി ജി എച്ച് എസ് എസ് താനൂർ(87 പോയന്റ്) യുപി അറബിക് : എ എം യു പി എസ് അയ്യായ (59 പോയന്റ് ) എൽ പി അറബിക് : എ എം യു പി എസ് ജ്ഞാനപ്രഭ (29 പോയന്റ് ) യു പി സംസ്കൃതം: എ യു പി എസ് പെരിയാപുരം സെൻട്രൽ (85 പോയന്റ് ).സമാപന സമ്മേളനം എ ഇ ഒ ശ്രീജ.പി വി ഉദ്ഘാടനം ചെയ്തു. എ ഇ ഒ സുമ. ടി എസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മുഹമ്മദ് റാഫി.പി, ജ...
പരപ്പനങ്ങാടി ഉപജില്ലാ കലോത്സവം : മത്സരിച്ച ഇനങ്ങളില്‍ എല്ലാം എ ഗ്രേഡ് കരസ്ഥമാക്കി അനുശ്രീ
Local news

പരപ്പനങ്ങാടി ഉപജില്ലാ കലോത്സവം : മത്സരിച്ച ഇനങ്ങളില്‍ എല്ലാം എ ഗ്രേഡ് കരസ്ഥമാക്കി അനുശ്രീ

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തില്‍ മത്സരിച്ച ഇനങ്ങളില്‍ എല്ലാം എ ഗ്രേഡ് കരസ്ഥമാക്കി അനുശ്രീ. സൂപ്പിക്കുട്ടി ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുശ്രീ പരപ്പനങ്ങാടി മീനടത്ത് താമസിക്കുന്ന കുറുപ്പംകണ്ടി രമേഷ്, ഷീബ ദമ്പതിമാരുടെ ഏക മകളാണ്. 4 മത്സര ഇനങ്ങളിലാണ് അനുശ്രീ മത്സരിച്ചത്. മത്സരിച്ചതിലെല്ലാം എ ഗ്രേഡ് നേടി സ്‌കൂളിനും രക്ഷിതാക്കള്‍ക്കും അഭിമാനമായി മാറിയിരിക്കുകയാണ് അനുശ്രീ. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം ഗ്രൂപ്പ് സോങ്ങ്, വന്ദേമാതരം എന്നീ ഇനങ്ങളില്‍ ഫസ്റ്റ് വിത്ത് എ ഗ്രേഡ് കൂടാതെ മലയാളം ഗ്രൂപ്പ് സോങ്ങില്‍ സെക്കന്‍ഡ് വിത്ത് എ ഗ്രേഡും ലളിതഗാനത്തില്‍ തേര്‍ഡ് വിത്ത് എ ഗ്രേഡും ഈ കൊച്ചു കലാകാരി കരസ്ഥമാക്കി. കലാകായിക രംഗങ്ങളില്‍ തുടര്‍ച്ചയായ നേട്ടം കൈവരിക്കുന്ന അമ്മയും മകളും നാടിന്റെ അഭിമാനമാണ്. അമ്മ ഷീബ മാസ്റ്റേഴ്‌സ് മീറ്റിലെ ഇന്റര്‍നാഷണല്‍ മെഡലി...
പരപ്പനങ്ങാടിയില്‍ പാടശേഖരത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു ; നടപടിയെടുക്കണമെന്നാവശ്യം ശക്തം
Local news

പരപ്പനങ്ങാടിയില്‍ പാടശേഖരത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു ; നടപടിയെടുക്കണമെന്നാവശ്യം ശക്തം

പരപ്പനങ്ങാടി : പാടശേഖരത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു. പരപ്പനങ്ങാടി നഗരസഭ 15-ാം ഡിവിഷന്‍ സ്റ്റേഡിയം റോഡില്‍ മധുരം കാട് പാടശേഖരത്തിന് സമീപമാണ് മാലിന്യം തള്ളുന്നത് പതിവാകുന്നത്. കഴിഞ്ഞ ദിവസം റോഡരികില്‍ തള്ളിയ മാലിന്യങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറി വിതറിയിട്ടുമുണ്ട്. തെരുവ് നായ ശല്യം കാരണം പ്രദേശവാസികള്‍ ഭീതിയിലുമാണ്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് കൊയ്ത്തിനടുത്ത മധുരം കാട് വയലിലേക്ക് ചാക്കുകളിലാക്കി അറവുമാലിന്യങ്ങള്‍ തള്ളിയത് കാരണം കുറെ വിളനഷ്ടപ്പെട്ടിരുന്നു. ഇത് കര്‍ഷകര്‍ക്ക് ദുരിതമാവുകയും ചെയ്യുന്നുണ്ട് ഇവിടെ സ്ഥാപിച്ചിരുന്ന എം സി എഫിന് സമീപം ചാക്കില്‍ തള്ളിയ മാലിന്യങ്ങള്‍ പരിശോധിച്ച് കുറ്റവാളിയെ കണ്ടെത്തി പിഴ ഈടാക്കിയിരുന്നു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനുള...
എസ്എസ്എഫ് തിരൂരങ്ങാടി ടൗണ്‍ യൂണിറ്റിന് പുതിയ നേതൃത്വം
Local news

എസ്എസ്എഫ് തിരൂരങ്ങാടി ടൗണ്‍ യൂണിറ്റിന് പുതിയ നേതൃത്വം

തിരൂരങ്ങാടി: 2025-26 സംഘടന വര്‍ഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ സ്റ്റുഡന്റ്‌സ് കൗണ്‍സിലില്‍ തിരഞ്ഞെടുത്തു.എസ് വൈ എസ് തിരൂരങ്ങാടി സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഖാലിദ് എ പി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ എക്‌സിക്യുട്ടീവ് സലാം മാസ്റ്റര്‍ വിഷയാവതരണം നടത്തി. ഡിവിഷന്‍ സെക്രട്ടറി അസ്ഹര്‍ ചെമ്മാട് പുതിയ ഭാരാവാഹി പ്രഖ്യാപനം നടത്തി. നവാലു റഹ്മാന്‍ സി സി ( പ്രസിഡന്റ്) , മുനവ്വര്‍ എപി (ജന സെക്രട്ടറി ) , അജ്മല്‍ കെ എം ( ഫിനാ : സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു...
താനൂർ ഉപജില്ലാ സ്കൂൾ കലോത്സവം 5 മുതൽ തെയ്യാലിങ്ങൽ സ്കൂളിൽ
Local news

താനൂർ ഉപജില്ലാ സ്കൂൾ കലോത്സവം 5 മുതൽ തെയ്യാലിങ്ങൽ സ്കൂളിൽ

താനൂർ: ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5 -ന് തയ്യാലിങ്ങൽ സ്കൂളിൽ ആരംഭിക്കും. മുപ്പത്തിഅഞ്ചാമത് താനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5 , 6 , 7 , 8 തിയ്യതികളിൽ തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂളിൽ വെച്ച് നടക്കും. പന്ത്രണ്ട് വേദികളിലായി ഏഴായിരത്തോളം കലാ പ്രതിഭകൾ പങ്കെടുക്കുന്ന കലോത്സവത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 5 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. ശ്രീജ പതാക ഉയർത്തും. വൈകീട്ട് 4 ന് കലോത്സവം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേശ് കുമാർ ഉദ്ഘാടനം ചെയ്യും. എസ് എം സി ചെയർമാൻ മൊയ്തീൻകുട്ടി പച്ചായി ആദ്ധ്യക്ഷ്യം വഹിക്കും. ഗായികയും സ്റ്റാർ സിംഗർ ഫൈനലിസ്റ്റുമായ കുമാരി തീർത്ഥ സത്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. തിരൂരങ്ങാടി ഡി ഇ ഒ അനിത എം.പി , താനൂർ എ ഇ ഒ സുമ ടി എസ് , ബി.പി സി കുഞ്...
ആദർശം അമാനത്താണ് ; എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനം ജില്ലാ തല ഉദ്‌ഘാടനം നടത്തി
Local news

ആദർശം അമാനത്താണ് ; എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനം ജില്ലാ തല ഉദ്‌ഘാടനം നടത്തി

പരപ്പനങ്ങാടി : 'ആദർശം അമാനത്താണ്' എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായി മേഖല തലങ്ങളിൽ നടക്കുന്ന ആദർശ സമ്മേളനങ്ങൾക്ക് പരപ്പനങ്ങാടിയിൽ തുടക്കം. മലപ്പുറം വെസ്റ്റ് ജില്ലാ തല ഉദ്ഘാടനം പരപ്പനങ്ങാടി ശംസുൽ ഉലമ നഗറിൽ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് ഫഖ്‌റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി നിർവഹിച്ചു. ജില്ലാ ജോ.സെക്രട്ടറി സയ്യിദ് ശിയാസ് തങ്ങൾ ജിഫ്‌രി അധ്യക്ഷനായി. സയ്യിദ് യഹ്‌യ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥന നടത്തി. മുസ്തഫ അശ്‌റഫി കക്കുപ്പടി, എം.ടി അബൂബക്കർ ദാരിമി, ജസീൽ കമാലി ഫൈസി അരക്കുപറമ്പ് എന്നിവർ വിഷയാവതരണം നടത്തി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ, ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി, മുഹമ്മദലി മാസ്റ്റർ പുളിക്കൽ,ഇബ്രാഹിം അൻവരി, റാജിബ് ഫൈസി, സൈതലവി ഫൈസി, ഫർഷാദ് ദാരിമി ചെറുമുക്ക്, മേഖല ഭാരവാഹികളായ ബദറുദ്ധീൻ ചുഴലി, ശബീർ അശ്അരി, ...
മാസങ്ങള്‍ പിന്നിട്ടും ജീവനക്കാരുടെ ഒഴിവ് നികത്തുന്നില്ല ; വേങ്ങര ഗ്രാമപഞ്ചായത്ത് പ്രതിഷേധത്തിലേക്ക്
Local news

മാസങ്ങള്‍ പിന്നിട്ടും ജീവനക്കാരുടെ ഒഴിവ് നികത്തുന്നില്ല ; വേങ്ങര ഗ്രാമപഞ്ചായത്ത് പ്രതിഷേധത്തിലേക്ക്

വേങ്ങര : ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിലേക്ക് അടിയന്തര പ്രാധാന്യം നല്‍കി ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ തിങ്കളാഴ്ച രാവിലെ 10 ന് മലപ്പുറത്തെ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് പ്രസിഡന്റ് കെ പി ഹസീനാ ഫസല്‍ അറിയിച്ചു. സ്‌പെഷ്യല്‍ ഗ്രേഡ് പദവിയുളള പഞ്ചായത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി ജൂനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഞ്ചിനിയര്‍ 4 സീനിയര്‍ ക്ലര്‍ക്ക് ഓരോന്ന് വീതം ജൂനിയര്‍ ക്ലര്‍ക്ക് ,ഫുള്‍ ടൈം സ്വീപര്‍ തസ്തികള്‍ മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്നു. പ്രസ്ഥുത തസ്തികളില്‍ ജോലി ചെയ്തിരുന്നവര്‍ കൂട്ടത്തോടെ സ്ഥലം മാറി പോയി. പകരം ജീവനക്കാരെ സര്‍ക്കാര്‍ നിയോഗിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത് മൂലം കെട്ടിടങ്ങള്‍ക്ക് നമ്പറിടല്‍, നിര്‍മ്മാണ നുമതി, വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ലൈസന്‍സ് നല്‍കല്‍, പൊതുമരാമത്ത് ജോലികളുട...
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ മോതിരം ഉടമക്ക് തിരികെ നല്‍കി ഹരിത കര്‍മസേനാംഗങ്ങള്‍
Local news

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ മോതിരം ഉടമക്ക് തിരികെ നല്‍കി ഹരിത കര്‍മസേനാംഗങ്ങള്‍

വേങ്ങര : വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യത്തില്‍ ലഭിച്ച സ്വര്‍ണ മോതിരം ഉടമക്ക് തിരികെ നല്‍കി മാതൃകയായി ഹരിത കര്‍മസേനാംഗങ്ങള്‍. വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേനാംഗങ്ങളാണ് സ്വര്‍ണ മോതിരം ഉടമയെ കണ്ടെത്തി തിരികെ നല്‍കി മാതൃകയായത്. എംസിഎഫില്‍ നിന്നും മാലിന്യം വേര്‍ തിരിക്കുന്നതിനിടെയാണ് അജൈവ മാലിന്യത്തില്‍ നിന്നും സ്വര്‍ണ്ണ മോതിരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആയിഷ കാമ്പ്രന്റെ മോതിരമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഉടമക്ക് തിരിച്ച് നല്‍കുകയായിരുന്നു. മാതൃക പരമായ പ്രവൃത്തിയെ വേങ്ങര ഗ്രാമപഞ്ചായത്തും ഭരണാസമിതി അംഗങ്ങളും, ഉദ്യോഗസ്ഥരും ആദരിച്ചു. വേങ്ങര ഹരിതകര്‍മസേന അംഗംമായ ശാലിനി എം. പി, ലീല എന്‍. പി എന്നിവര്‍ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍, സെക്രട്ടറി അനില്‍ കുമാര്‍ എന്നിവരില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി....
എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തിരൂരങ്ങാടിയിൽ തുടക്കമായി
Local news

എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തിരൂരങ്ങാടിയിൽ തുടക്കമായി

തിരൂരങ്ങാടി : ഐക്യം, അതിജീവനം, അഭിമാനം എന്ന ശീർഷകത്തിൽ എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തിരൂരങ്ങാടി നഗരസഭയിൽ തുടക്കമായി. മുനിസിപ്പൽ കമ്മിറ്റിക്ക് കീഴിൽ വിവിധ യൂണിറ്റ് കമ്മിറ്റികളാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്. പൂർണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് മെമ്പർഷിപ്പ്.കക്കാട് തൂക്കുമരം ഭാഗത്ത് കാരടൻ നസൽ അഹമ്മദിനെ ബാലകേരള മെമ്പർഷിപ്പ് നൽകി മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി കെ. മുഈനുൽ ഇസ്‌ലാം ഉദ്ഘാടനം നിർവഹിച്ചു. പി കെ അസറുദ്ധീൻ, ഇസ്ഹാഖ് കാരാടൻ, ജാഫർ സി കെ, മൂസക്കുട്ടി .കെ എന്നിവർ സംബന്ധിച്ചു....
കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് മുന്നിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Local news

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് മുന്നിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തിരൂരങ്ങാടി : കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ ആയ മുന്നിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി ദീപു (രതീപ് നായർ ) ആണ് മരിച്ചത്. ഉള്ളിയേരി കൂമുള്ളിയിൽ ഇന്ന് വൈകുന്നേരം 3 മണിയോട് കൂടെയാണ് അപകടം നടന്നത്. കൂമുള്ളി മില്‍മ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും കുറ്റ്യാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ്സിന്റെ സൈഡിന് കൂട്ടിയിടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. റോഡില്‍ വീണ ദീപുവിൻ്റെ കാലിന് മുകളിലൂടെ ബസ്സ് കയറിയിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് മൊടക്കല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൂന്നിയൂർ മാസ്ക്ലബ്ബ് ട്രഷററാണ് ദിപു . നല്ല ഒരു ഗായകൻ കൂടിയായ ദീപു മൂന്നിയൂരിലെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന...
വെന്നിയൂര്‍ 33 കെ വി വൈദ്യുതി സബ് സ്റ്റേഷന്‍ നിർമാണം അന്തിമഘട്ടത്തിലേക്ക്
Local news

വെന്നിയൂര്‍ 33 കെ വി വൈദ്യുതി സബ് സ്റ്റേഷന്‍ നിർമാണം അന്തിമഘട്ടത്തിലേക്ക്

വെന്നിയൂര്‍ 33 കെ വി വൈദ്യുതി സബ് സ്റ്റേഷന്‍ നിർമാണം അന്തിമഘട്ടത്തിലേക്ക്, ദേശീയ പാതയില്‍ കേബിൾ ലൈൻ ജോലി വിജയകരമായി നടന്നു. രണ്ട് ആഴ്ചയായി നടന്ന പ്രവര്‍ത്തി വിജയിച്ചത് പദ്ധതയിടെ കമ്മീഷനിംഗിനു എളുപ്പമാക്കും. സബ് സ്റ്റേഷന്‍ പരീക്ഷണ പ്രസരണം ഉള്‍പ്പെടെ വേഗത്തിലാകും. മാസങ്ങളായി ദേശീയപാതയില്‍ നിന്നും ഇതിന്റെ അനുമതിക്ക് കാത്തിരിക്കുകയായിരുന്നു. തിരൂരങ്ങാടി നഗരസഭയിലേതുള്‍പ്പെടെ റോഡ് കീറിയാണ് കേബിള്‍ എടരിക്കോട് നിന്നും കൊണ്ടു വന്നത്. ഈ കേബിള്‍ സബ് സ്റ്റേഷന് എതിര്‍വശം എന്‍എസ്എസ് റോഡില്‍ എത്തിയിട്ട് മാസങ്ങളായിരുന്നു. സബ് സ്റ്റേഷനിലേക്ക് ദേശീയ പാതക്ക് കുറുകെ ഭൂഗര്‍ഭകേബിളായാണ് എത്തിച്ചത്. 11 കെ വി ലൈനിലേക്ക് സബ്സ്റ്റേഷനില്‍ നിന്ന് കേബിള്‍ വലിക്കുന്ന ജോലി കഴിഞ്ഞ മാസം തുടങ്ങിയിരുന്നു. കടമ്പകള്‍ പൂര്‍ത്തിയായതോടെ സബ്‌സ്റ്റേഷന്‍ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുന്നത് എളുപ്പമായി. ദേശീയ പാതയില്‍ നിന്നും അനു...
വേങ്ങരയില്‍ വാഹനങ്ങളുടെ ബാറ്ററി മോഷണം പതിവാകുന്നു ; പരാതി നല്‍കി
Local news

വേങ്ങരയില്‍ വാഹനങ്ങളുടെ ബാറ്ററി മോഷണം പതിവാകുന്നു ; പരാതി നല്‍കി

വേങ്ങര : വേങ്ങരയിലെ പരിസര പ്രദേശങ്ങളില്‍ വാഹനങ്ങളുടെ ബാറ്ററി മോഷണം പതിവാകുന്നു. അടുത്തിടെയായി വേങ്ങര, ഊരകം, എ.ആര്‍ നഗര്‍, പറപ്പൂര്‍ പ്രദേശങ്ങളിലെ നിരവധി വാഹനങ്ങളുടെ ബാറ്ററികള്‍ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഊരകത്ത് കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറിയുടെ ബാറ്ററി മോഷണം പോയി. വേങ്ങര ഊരകം പൂളാപ്പീസ് മിനി ഊട്ടി റോഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ട വേങ്ങര പാക്കടപ്പുറായ സ്വദേശി കെ.സി. സൈനുദ്ദീന്റെ ഉടമസ്ഥയിലുള്ള ടിപ്പര്‍ ലോറിയുടെ ബാറ്ററിയാണ് നഷ്ടമായത്. വേങ്ങര പൊലീസില്‍ പരാതി നല്‍കി....
കൊടിഞ്ഞിയില്‍ നിന്നും ക്ലാസിനു പോയ യുവതിയെ കാണാനില്ലെന്ന് പരാതി
Local news

കൊടിഞ്ഞിയില്‍ നിന്നും ക്ലാസിനു പോയ യുവതിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയില്‍ നിന്നും യുവതിയെ കാണാനില്ലെന്ന് പരാതി. കൊടിഞ്ഞി സ്വദേശി പട്ടയത്ത് വീട്ടില്‍ നവ്യയെയാണ് കാണാനില്ലെന്ന് കാണിച്ച് കുടുംബം തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. 21 കാരിയായ നവ്യ ബുധനാഴ്ച രാവിലെ 9.30 ന് കൊടിഞ്ഞിയിലെ വീട്ടില്‍ നിന്നും ചെമ്മാട് ഫാഷന്‍ഡിസൈനിംഗ് ക്ലാസ്സിനാണെന്ന് പറഞ്ഞ് പോയ ശേഷം ഇതുവരെയായി വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പിതാവ് പട്ടയത്ത് വീട്ടില്‍ വേലായുധന്‍ നല്‍കിയ പരാതിയില്‍ തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു....
ഓണ്‍ലൈനിലൂടെ ചെട്ടിപ്പടി സ്വദേശി വാങ്ങിയ ഫോണ്‍ തകരാറിലായി, മാറ്റി നല്‍കിയില്ല ; ഫ്‌ലിപ്കാര്‍ട്ടിന് കിട്ടിയത് എട്ടിന്റെ പണി
Local news

ഓണ്‍ലൈനിലൂടെ ചെട്ടിപ്പടി സ്വദേശി വാങ്ങിയ ഫോണ്‍ തകരാറിലായി, മാറ്റി നല്‍കിയില്ല ; ഫ്‌ലിപ്കാര്‍ട്ടിന് കിട്ടിയത് എട്ടിന്റെ പണി

പരപ്പനങ്ങാടി : വാറണ്ടി കാലവധിക്കുള്ളില്‍ തകരാറിലായ മൊബൈല്‍ഫോണ്‍ മാറ്റി നല്‍കാത്തതിനെ തുടര്‍ന്ന് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ ബിസിനസ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ടിന് കിട്ടിയത് എട്ടിന്റെ പണി. ചെട്ടിപ്പടി നെടുവ അത്താണിയിലെ ചെരിച്ചമ്മല്‍ മുഹമ്മദ് കോയ നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് 25,000 രൂപ നഷ്ട പരിഹാരവും ഫോണിന്റെ വിലയായ 20402 രൂപയും കോടതി ചിലവിലേക്ക് 5000 രൂപയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. കൂടാതെ തകരാറിലായ ഫോണ്‍ പരാതിക്കാരന് തന്നെ ഉപയോഗിക്കാനും വിധിച്ചു. 2023 മാര്‍ച്ച് 29നാണ് മുഹമ്മദ് കോയ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും റെഡ്മിയുടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയത് വാങ്ങിയത്. ഉപയോഗിച്ച് വരവേ ഫോണിന്റെ മൈക് തകരാറിലായി. തുടര്‍ന്ന് മെയ് 13ന് തിരൂരില്‍ എം.ഐ സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി കാണിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ 2021 ഏപ്രില്‍ നാലിന് ഗുജറാത്തില്‍ വില്‍പ്പ...
തിരൂരങ്ങാടി മുനിസിപ്പൽ സ്‌കൂൾ കലോൽസവം : തൃക്കുളം വെൽഫയർ സ്‌കൂളിന് ഓവറോൾ കിരീടം
Local news

തിരൂരങ്ങാടി മുനിസിപ്പൽ സ്‌കൂൾ കലോൽസവം : തൃക്കുളം വെൽഫയർ സ്‌കൂളിന് ഓവറോൾ കിരീടം

തിരൂരങ്ങാടി : മുനിസിപ്പൽ തല ഭിന്നശേഷി, അറബിക്‌, ജനറൽ സ്‌കൂൾ കലാമേള തൃക്കുളം ഗവണ്മെന്റ് വെൽഫയർ യു പി സ്‌കൂളിൽ വെച്ച് നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന മേളയിൽ ജനറൽ വിഭാഗത്തിൽ ഗവ: തൃക്കുളം വെൽഫെയർ യു പി സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. കാച്ചടി പി എം എസ് എ എൽ പി സ്‌കൂൾ രണ്ടാം സ്ഥാനവും വെന്നിയൂർ ജി എം യു പി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. അറബിക് വിഭാഗത്തിൽ ജി എൽ പി എസ് തിരൂരങ്ങാടി , എ എം എൽ പി സ്‌കൂൾ തൃക്കുളം , പി എം എസ് എ എൽ പി സ്‌കൂൾ കാച്ചടി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ജി എം യു പി എസ് വെണ്ണിയുർ , ഒ യു പി എസ് തിരൂരങ്ങാടി എന്നീ സ്‌കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ എ എം എൽ പി സ്‌കൂൾ ചുളിപ്പാറ മൂന്നാം സ്ഥാനം നേടി കലോത്സവത്തിലെ ഉദ്ഘാടന - സമാപന സമ്മേളനങ്ങളിൽ മുനിസിപ്പൽ ചെയർമാൻ കെ പി അഹമ്മദ് കുട്ടി ,സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ഇ പി എസ് ബാവ , ഇഖ്ബാൽ കല്ലിങ്കൽ ,സി പി ഇസ്മായിൽ , സുഹറാബി ,...
പാലത്തിങ്ങൽ ക്ലസ്റ്റർ സർഗലയം : ചുഴലി ചാമ്പ്യൻമാർ
Local news

പാലത്തിങ്ങൽ ക്ലസ്റ്റർ സർഗലയം : ചുഴലി ചാമ്പ്യൻമാർ

പരപ്പനങ്ങാടി : എസ്.കെ.എസ്.എസ്.എഫ് പതിനഞ്ചാമത് എഡിഷന്റെ ഭാഗമായി സംഘടിപ്പിച്ച പാലത്തിങ്ങൽ ക്ലസ്റ്റർ സർഗലയം സമാപിച്ചു. പാലത്തിങ്ങൽ ടി.ഐ മദ്റസയിൽ സജ്ജമാക്കിയ ഓർമ്മച്ചെപ്പ് നഗരിയിൽ നടന്ന സർഗലയത്തിൽ ആറ് യൂണിറ്റുകളിൽ നിന്നും ഇരുന്നൂറോളം പ്രതിഭകൾ എഴുപത്തി ഒന്ന് മത്സരങ്ങളിലായി മാറ്റുരച്ചു. ഉച്ചക്ക് രണ്ട് മണിക്ക് മുഷ്‌ഫിഖ് മാഹിരിയുടെ പ്രാർത്ഥനയോടെ നാലു വേദികളിലും മത്സരങ്ങൾ തുടങ്ങി ഒമ്പത് മണിക്ക് സമാപിച്ചു. നിസ് വ, ജനറൽ വിഭാഗങ്ങളിൽ ചുഴലി യൂണിറ്റ് ചാമ്പ്യൻമാരായി. ജനറൽ വിഭാഗത്തിൽ കൊട്ടന്തല, പാലത്തിങ്ങൽ, യൂണിറ്റുകളും നിസ് വ വിഭാഗത്തിൽ പാലത്തിങ്ങൽ, നെടുമ്പറമ്പ് യൂണിറ്റുകളും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. നിസ് വ വിഭാഗത്തിലെ ഫെസ്റ്റ് ഐക്കണായി പാലത്തിങ്ങൽ യൂണിറ്റിലെ സ്വിയാന തസ്‌നീം, ജനറൽ വിഭാഗം ഫെസ്റ്റ് ഐക്കണായും സർഗലയം ടോപ് സ്റ്റാറായും ചുഴലി യൂണിറ്റിലെ കുന്നുമ്മൽ മുഹമ്മദ്‌ ആശിഖിനെയും തെര...
വള്ളിക്കുന്നില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്‌കൂട്ടര്‍ യാത്രികന് പരിക്ക്
Local news

വള്ളിക്കുന്നില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

വള്ളിക്കുന്ന് : സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നത്. വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ വെച്ച് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ദേവനന്ദാ ബസ്സും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്കേറ്റു. സാരമായി പരിക്കേറ്റയാളെ ഓടിക്കൂടിയ നാട്ടുകാര്‍ ചെട്ടിപ്പടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കുവേണ്ടി മെഡിക്കല്‍ കോളേജിലേക് മാറ്റി. അപകടത്തില്‍ പരിക്കേറ്റത് വള്ളിക്കുന്ന് സ്വദേശിയായ യുവാവിനാണെന്നാണ് സൂചന...
വയോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത് : സാമൂഹ്യ നീതി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി പരപ്പനങ്ങാടി നഗരസഭ
Local news

വയോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത് : സാമൂഹ്യ നീതി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി പരപ്പനങ്ങാടി നഗരസഭ

പരപ്പനങ്ങാടി : കേരളത്തില്‍ വളരെ നല്ല രീതിയില്‍ നടന്ന് വരുന്ന ഒരു പദ്ധതിയാണ് വായോമിത്രം. അതിനെ ഇല്ലാതാക്കാനുള്ള നടപടിക്കെതിരെ സാമൂഹ്യ നീതി മന്ത്രി ആര്‍ ബിന്ദുവിന് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് നിവേദനം നല്‍കി. തുടര്‍ന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാനസികവും ആരോഗ്യപരവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷനും പരപ്പനങ്ങാടി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ പദ്ധതിയാണ് വയോമിത്രം പദ്ധതി. നഗരസഭ പ്രദേശത്ത് മൊബൈല്‍ ക്ലിനിക്കും കൗണ്‍സിലിംഗും വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികളും വാതില്‍ പടി സേവനങ്ങളും നല്‍കിവരുന്നുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയില്‍ 2018 മാര്‍ച്ച് മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വയോമിത്രം പദ്ധതിയില്‍ നഗരസഭയിലെ 45 ഡിവിഷനുകളിലായി 2...
ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കാത്തത് വഞ്ചന : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
Local news

ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കാത്തത് വഞ്ചന : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

വള്ളിക്കുന്ന്: നാല്പതു മാസത്തെ ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി വഞ്ചനാ പരമാണെന്നു കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുല്ലശ്ശേരി ശിവരാമന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അശോകന്‍ മേച്ചേരി, ഇ. എം. ജോസ്, ഒ വിജയന്‍, വി.പി. വിജയന്‍, കോശി പി തോമസ്, സി.ഉണ്ണിമൊയ്തു , ത്രേസ്യാമ്മ, ഇപി.ഗീത, രാജലക്ഷ്മി പി, പി.പി.ശ്രീധരന്‍, മോഹന്‍ദാസ്, ശിവദാസന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു...
ചെമ്മാട് പ്രതിഭയുടെ കീഴില്‍ വയലാര്‍ സ്മൃതി സംഘടിപ്പിച്ചു
Local news

ചെമ്മാട് പ്രതിഭയുടെ കീഴില്‍ വയലാര്‍ സ്മൃതി സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലയാള കവിത, ഗാന ശാഖകളില്‍ കാല്പനികതയുടെ ഒരു കാലഘട്ടം തീര്‍ത്ത അനശ്വരനായ വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മദിനം വയലാര്‍ സ്മൃതി എന്ന പേരില്‍ ചെമ്മാട് പ്രതിഭ ലൈബ്രറിയില്‍ ആചരിച്ചു. ലൈബ്രറിയിലെ കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിക്ക് കണ്‍വീനര്‍ രാജീവ് റാം, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വയലാറിന്റെ അനശ്വര ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സ്മൃതി സന്ധ്യ എന്ന സംഗീത പരിപാടിയും ഉണ്ടായി. അനില്‍ കുമാര്‍, രാജേഷ്, മുജീബ്, മധു പരപ്പനങ്ങാടി, ബാലുമാഷ്, തുളസിദാസ്, അബ്ദുള്ളക്കുട്ടി,രാജീവ് റാം (ഹാര്‍മോണിയം ) പോഞ്ചത്ത് ഭാസ്‌കരന്‍ ( തബല ) എ ടി ശ്രീകുമാര്‍ ( ട്രിപ്പിള്‍ ഡ്രം) തുടങ്ങിയവര്‍ സ്മൃതി സന്ധ്യയില്‍ പങ്കെടുത്തു...
മഴകാരണം തടസ്സപ്പെട്ട പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് റോഡ് പ്രവൃത്തി ഇന്ന് തുടങ്ങും; ഗതാഗതം നിരോധിച്ചു
Local news

മഴകാരണം തടസ്സപ്പെട്ട പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് റോഡ് പ്രവൃത്തി ഇന്ന് തുടങ്ങും; ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി: തിരൂര്‍കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം. പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (തിങ്കള്‍) മുതല്‍ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. നേരത്തെ രണ്ടുതവണ ഗതാഗത നിയന്ത്രണ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും മഴകാരണം പ്രവൃത്തി തുടങ്ങാനായിരുന്നില്ല. മഴനിലച്ചതോടെ പ്രവൃത്തി ഇന്ന് തുടങ്ങും. ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ് പരപ്പനങ്ങാടിപാറക്കടവ് റോഡ് വഴി പരപ്പനങ്ങാടിഅരീക്കോട് റോഡില്‍പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിപോകണം. കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന് ...