Saturday, July 12

Local news

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ വേങ്ങര യുഡിഎഫ് കമ്മിറ്റി യോഗം ചേര്‍ന്നു
Local news

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ വേങ്ങര യുഡിഎഫ് കമ്മിറ്റി യോഗം ചേര്‍ന്നു

വേങ്ങര : ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി വേങ്ങര യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു. പഞ്ചായത്ത് മുസ്ലിംലീഗ് ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ബൂത്ത് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരുടെ സംയുക്തയോഗം കെ പി സി സി സിക്രട്ടറി കെ പി അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ പി എ ചെറിത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം സിക്രട്ടറി പി. കെ. അലി അക്ബര്‍, നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ പി കെ അസ് ലു, കാമ്പ്രന്‍ അബ്ദുള്‍ മജീദ്, കെ.എം. കോയാമു, മങ്കട മുസ്തഫ, ആവയില്‍ സുലൈമാന്‍, ഇ.കെ.സുബൈര്‍, വി.പി.അബ്ദുള്‍ റഷീദ്, വി.യു കുഞ്ഞോന്‍, എന്‍. ഉബൈദ് മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി.എസ്. ബഷീര്‍, പൂക്കുത്ത് മുജീബ്, ടി. മൊയ്തിന്‍ കുട്ടി, പി. കെ. സിദ്ദീഖ്, അഹമ്മദ് ഹര്‍ഷല്‍ ചാക്കീരി, ഹംസമുള്ളന്‍, അജ്മല്‍ വെളിയോട്, സുബൈര്‍ ബാവ,പ...
Local news

തിരൂരങ്ങാടി ജി എൽ പി എസ് സ്‌കൂളില്‍ ഗ്രീൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

തിരൂരങ്ങാടി : കുട്ടികളിൽ ആരോഗ്യ ശുചിത്വ ശീലങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി തിരൂരങ്ങാടി ജി എൽ പി എസ് സ്‌കൂളില്‍ ശുചിത്വ ക്ലബ്ബിന്റെ കീഴിൽ ഗ്രീൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. തിരഞ്ഞെടുത്ത നാലാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ ആണ് ഇതിലെ അംഗങ്ങൾ. നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി മാസിന് ഗ്രീൻ പോലീസ് ബാഡ്ജ് നൽകിക്കൊണ്ട് പ്രധാനധ്യാപകൻ ടോമി മാത്യു ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്‌ കൺവീനർ ആര്യ ടീച്ചർ സീനിയർ അസിസ്റ്റന്റ് അസ്മാബി ടീച്ചർ സ്റ്റാഫ്‌ സെക്രട്ടറി സക്കീന ടീച്ചർ എം കെ രാജീവ് മാസ്റ്റർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി....
Local news, Other

ഒരു ദിവസം കൊണ്ട് ഒരു ബക്കറ്റ് നിറയെ പേനയുമായി നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ

തിരൂര്‍ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെട്ടിയാംകിണർ ഗവ: ഹൈസ്കൂൾ നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ ഒരു ദിവസം കൊണ്ട് തന്നെ നൂറു കണക്കിന് പേനകൾ ശേഖരിച്ച് സ്കൂളിലെ പെൻ ബക്കറ്റ് നിറച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാലയവും പരിസരവും പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നല്ലപാഠംബക്കറ്റ് നിറയെ പേന എന്ന പദ്ധതി നടപ്പിലാക്കിയത്. ഏറ്റവും കൂടുതൽ പേന ശേഖരിച്ച ക്ലാസ്സിന് ക്ലോക്ക് സമ്മാനം നൽകി. പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എം ജമാലുദ്ദീൻ, എൻ.വി രൺജിത്ത്, കെ .കവിത, എന്നിവർ ആശംസകൾ അറിയിച്ചു. നല്ലപാഠം കോഡിനേറ്റർ അസൈനാർ എടരിക്കോട് സ്വാഗതവും ഫാസിൽ .എ.കെ നന്ദിയും പറഞ്ഞു....
Local news

പി.എസ്.എം.ഒ കോളേജിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംസ്ഥാനതല അംഗീകാരം: മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള അവാർഡ് പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ്ബിന്

തിരൂരങ്ങാടി: 2022-23 കാലഘട്ടത്തിലെ മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള അവാർഡ് പി.എസ്.എം.ഒ കോളേജിന്. കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച ഭൂമിത്രസേന ക്ലബ്ബുകൾക്കുള്ള അവാർഡാണ് പി.എസ്.എം.ഒ കോളേജിലെ ഭൂമിത്രസേന ക്ലബ്ബ് കരസ്ഥമാക്കിയിരിക്കുന്നത്. ജൂൺ 5 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ച് കേരള ചീഫ് സെക്രട്ടറി ഡോ. വി. വേണുവിൽ നിന്ന് പിഎസ്എംഒ കോളേജ് ഭൂമിത്രസേന ക്ലബ് ഫാക്കൽറ്റി-ഇൻ-ചാർജ് പി കബീർ അലിയും ക്ലബ് വളണ്ടിയർമാരും ഉപഹാരവും പ്രശസ്തി പത്രവും സ്വീകരിച്ചു. സൗത്ത് സോൺ, സെൻട്രൽ സോൺ, നോർത്ത് സോൺ എന്നീ മൂന്ന് മേഖലകളിലായി നൽകുന്ന അവാർഡിൽ നോർത്ത് സോണിലെ ഏറ്റവും മികച്ച ക്ലബ്ബ് ആയിട്ടാണ് പി.എസ്.എം.ഒ കോളേജിലെ ഭൂമിത്രസേന ക്ലബ്ബിനെ തിരഞ്ഞെടുത്തത്.കഴിഞ്ഞ കുറെ വർഷങ്ങളിലായി മാതൃകാ പരമായ നിരവധി പരിസ്ഥിതി പ്രവർ...
Local news

കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ഷിബിലി സഹായ ഫണ്ട് കൈമാറി

വേങ്ങര : കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ഷിബിലി ചികിത്സ സായ ഫണ്ട് ചികിത്സ സഹായ സമിതിക്ക് കൈമാറി. ചികിത്സ സഹായ സമിതി സെക്രട്ടറി ഹക്കിന് കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ചീഫ് അഡൈ്വസര്‍ ബോര്‍ഡ് മെമ്പര്‍ പുല്ലാന്തോടി യൂസഫ് ചെക്ക് കൈമാറി. ചടങ്ങില്‍ ചികിത്സാ സഹായ സമിതി ഭാരവാഹി കെ വി ഹുസൈന്‍ ട്രസ്റ്റ് അംഗങ്ങളായ എന്‍ കെ ഗഫൂര്‍ പിടി അബ്ദുല്‍ അസീസ് മിശാല്‍ ഇ കെ പടി തുടങ്ങിയവര്‍ പങ്കെടുത്തു...
Local news

നന്നമ്പ്ര പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്, അട്ടിമറി ഉണ്ടാകുമോ ?

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 ന് ആണ് തിരഞ്ഞെടുപ്പ്. അഡീഷണൽ തഹസിൽദാർ എൻ.മോഹനൻ ആണ് വരണാധികാരി. 19 ആം വാർഡ് മെമ്പർ തസ്‌ലീന ഷാജി ആണ് പ്രസിഡന്റ് സ്ഥാനാർഥി. മുസ്ലിം ലീഗ് 12, കോണ്ഗ്രസ് 5, വെൽഫെയർ പാർട്ടി 1, എൽ ഡി എഫ് 1, ബി ജെ പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് അംഗബലം ഇല്ലാത്തതിനാൽ മത്സരം ഉണ്ടാകാൻ സാധ്യതയില്ല. ബി ജെ പി അംഗം വനിതയാണെങ്കിലും എൽ ഡി എഫ്, സ്വതന്ത്രൻ എന്നിവർ പിന്തുണക്കില്ലെന്നതിനാൽ മത്സരിക്കില്ല. യു ഡി എഫിൽ അട്ടിമറി ഉണ്ടെങ്കിൽ മാത്രമാകും മത്സരം. കോണ്ഗ്രെസിന് 2 വനിത അംഗങ്ങൾ ഉണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അസംതൃപ്തി ഉള്ള പി.കെ.റഹിയാനത്തിനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനേയും ഉപയോഗപ്പെടുത്തി അട്ടിമറി നടത്തുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ലീഗിന്റെ മെമ്പർമാർമാരുടെ യോഗത്തിൽ പങ്കെടുക്...
Local news

കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി, പരിപാടിയുടെ ഉദ്ഘാടനം ഗുൽമോഹർ തൈ നട്ടുകൊണ്ട് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ. ഇബ്രാഹിം നിർവഹിച്ചു തുടർന്ന് അദ്ദേഹം പരിസ്ഥിതി ദിന സന്ദേശം കൈമാറി, ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കൽ, പൂന്തോട്ടം നിർമ്മിക്കൽ, സമീപ വീടുകളിലേക്ക് വൃക്ഷത്തൈ നൽകൽ എന്നിവ നടത്തി. ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ 'ഓർമ്മമരം പദ്ധതി' കോളേജ് പ്രിൻസിപ്പാൾ മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിൽ വിവിധ വകുപ്പ് മേധാവികളും, അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു....
Local news, Other

ഇ.ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് വേങ്ങര മണ്ഡലത്തില്‍ നിന്നും

വേങ്ങര : മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ചത് വേങ്ങര മണ്ഡലത്തില്‍ നിന്നും. 56417 ഭൂരിപക്ഷമാണ് വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. ഏ ആര്‍ നഗര്‍ പഞ്ചായത്ത് 9184, കണ്ണമംഗലം 9811, ഊരകം 6729, വേങ്ങര 13369, പറപ്പൂര്‍ 8616, ഒതുക്കുങ്ങല്‍8708 എന്നിങ്ങനെയാണ് ഭൂരിപക്ഷം. വേങ്ങരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് ലഭിച്ച ഭൂരിപക്ഷം എം.പി. അബ്ദു സമദ് സമദാനിക്ക് 30500 ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.വേങ്ങര നിയോജക മണ്ഡലത്തില്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ലഭിച്ച ഏറ്റവും മികച്ച ഭൂരിപക്ഷമാണ് വേങ്ങരയില്‍ നിന്നും ഇ.ടി. മുഹമ്മദ് ബഷീറിന് നേടാനായത്. ഒരു ബൂത്തില്‍ ഒഴികെ മണ്ഡലത്തിലെ മറ്റെല്ലാ ബൂത്തിലും യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായി. വേങ്ങര യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടന്നു. യു.ഡി.എഫ്. ചെയര്‍മാന്‍ പി.എ.ചെറിത് , മണ്ഡലം മുസ്ലിം ലീഗ് പ്...
Local news

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ മരിച്ചു

കോട്ടക്കല്‍: കോട്ടക്കലില്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ മരിച്ചു. ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷിന്റെ മകന്‍ ധ്യാന്‍ നാരായണന്‍ ആണ് മരണപ്പെട്ടത്. വീടിനടുത്തുള്ള കുളത്തില്‍ വെച്ച് അച്ഛനും അമ്മയും ചേര്‍ന്ന് നീന്തല്‍ പഠിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. ബോധം നഷ്ടമായ ധ്യാന്‍ ചികിത്സയിലായിരുന്നു കഴിഞ്ഞ മാസം 31ന് വൈകീട്ടായിരുന്നു സംഭവം. അമ്മ ഗംഗാദേവിയും അച്ഛനും കുട്ടിയെ നീന്തല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ പുറത്തെടുത്ത് കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണപ്പെട്ടത്....
Local news

പൊന്നാനിക്കിനി സമദാനിക്കാലം ; ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ ലീഡ് രണ്ട് ലക്ഷം കവിഞ്ഞു

പൊന്നാനി : പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഡോ. എം. പി അബ്ദു സമദ് സമദാനിക്ക് മിന്നുന്ന വിജയം. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ സമദാനിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കവിഞ്ഞു. 234792 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിലാണ് സമദാനി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ. എസ് ഹംസയ്ക്ക് ഇതുവരെ 325739 വോട്ടുകളാണ് ലഭിച്ചത്. അഞ്ച് സമദാനിയുടെ ലക്ഷത്തിലധികം വോട്ടുകളാണ് സമദാനിക്ക് ഇതുവരെ ലഭിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. നേരത്തെ പുറത്ത് വിട്ട എക്‌സിറ്റ് പോളുകളിലും സമദാനിക്ക് തന്നെയായിരുന്നു വിജയം ഉറപ്പിച്ചിരുന്നത്. പൊന്നാനിയില്‍ സമദാനിയുടെ ആദ്യ മത്സരമാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ പൊന്നാനിയില്‍ സമദാനി ലീഡ് നിലനിര്‍ത്തി....
Local news

ചെമ്മാട് കടകളിലേക്ക് വെള്ളം കയറുന്നത് പരിഹരിക്കാന്‍ നടപടി ; തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി: ചെമ്മാട് കടകളിലേക്ക് വെള്ളം കയറുന്നത് പരിഹരിക്കാന്‍ നടപടികളായി. എത്രയും വേഗം ഓടയില്‍ അടിഞ്ഞുകൂടിയ ചെളിമണ്ണ് നീക്കാന്‍ പൊതുമരാമത്ത് വിഭാഗത്തോട് നഗരസഭ ആവശ്യപ്പെട്ടു. നിരവധി വര്‍ഷങ്ങളായി ചെമ്മാട്ടെ ഓടയില്‍ നിന്നും മണ്ണ് നീക്കിയിട്ട്. ഇത് മൂലം ഓടയില്‍ മണ്ണ് നിറഞ്ഞാണ് കടകളലിലേക്ക് വെള്ളം കയറിയത്. ചെളി പൂര്‍ണമായും നീക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന നഗരസഭയുടെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. അടുത്ത ദിവസം നീക്കം ചെയ്യും. ഇത് സംബന്ധിച്ച് വെള്ളം കയറിയ വ്യാപാരികളുടെ യോഗവും നഗരസഭ വിളിച്ചു ചേര്‍ത്തു. ചെളി നീക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കാലൊടി സുലൈഖ. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി സുഹ്റാബി. നഗരസഭ സെക്രട്ടറി മുഹ്സിന്‍. പൊതുമരാമത്ത് ഓവര്‍സിയര്‍ സുരേഷ...
Local news

ധാർമ്മിക വിദ്യാഭ്യാസം വ്യക്തി വിശുദ്ധി സാധ്യമാക്കും: കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ

തിരൂരങ്ങാടി: ധാർമ്മിക വിദ്യാഭ്യാസം സാമൂഹികവും വ്യക്തിപരവുമായ വിശുദ്ധിക്ക് കാരണമാകുമെന്നും അതിനാൽ ധാർമിക ബോധം സാർവത്രികമാക്കാൻ സമൂഹം ബദ്ധശ്രദ്ധരാകണമെന്നും വിസ്ഡം പണ്ഡിത സഭയായ ലജ്നത്തുൽ ബുഹൂസുൽ ഇസ്ലാമിയ്യ ചെയർമാനും ഖുർആൻ വിവർത്തകനുമായ സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകളുടെ മലപ്പുറം വെസ്റ്റ് ജില്ലാ തല പ്രവേശനോൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യയുടെ സമഗ്രമായ വികാസം ധാർമികതയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്താൻ സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മലപ്പുറം വെസ്റ്റ് ജില്ലയിലെ വിസ്ഡം വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള എല്ലാ മദറസകളിലും 'അൽഫലാഹ്' പ്രവേശനോൽഘാടന പരിപാടികൾ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അനുബന്ധമായി സംഘടിപ്പിച്ചു വിസ്ഡം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആസ...
Local news

മദ്‌റസ അധ്യാപക ട്രെയിനിങ് സമാപിച്ചു

തിരൂരങ്ങാടി: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തെയ്യാല റൈഞ്ച് കമ്മിറ്റിക്കു കീഴിൽ മദ്‌റസ അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച MEP രണ്ടാം ഘട്ട ട്രെയിനിങ് സമാപിച്ചു. ഇരുപത് മണിക്കൂർ നീണ്ടു നിൽക്കുന്ന ട്രെയിനിങ് 5 ഘട്ടങ്ങളായാണ് നടന്നത്. സുന്നി വിദ്യാഭ്യാസ ബോർഡ് ട്രെയിനര്മാരായ കോയ ഫൈസി കൊടുവള്ളി, സുബൈർ അസ്ഹരി കടുങ്ങല്ലൂർ, സി ടി മുഹമ്മദ് കുട്ടി മുസ്‌ലിയാർ വള്ളിക്കുന്ന് , മുസ്തഫ സഖാഫി മാവൂർ എന്നിവർ ട്രൈനിങ്ങിന് നേതൃത്വം നൽകി. നേരത്തെ നടന്ന 50 മണിക്കൂർ ഒന്നാം ഘട്ട ട്രൈനിങ്ങിന് ശേഷമാണ് രണ്ടാം ഘട്ടം നടന്നത്. റൈഞ്ച് ട്രെയിനിങ് സമിതി ചെയർമാൻ സലാം സഖാഫി വെള്ളിയാമ്പുറം കൺവീനർ അബ്ദുറഊഫ് സഖാഫി ഓലപ്പീടിക എന്നിവർ ട്രെയ്നിങ് നടപടികൾക്ക് നേതൃത്വം നൽകി...
Local news

14 വയസുകാരിയായ സ്വന്തം മകളെ ലൈംഗീകമായി പീഢിപ്പിച്ച പിതാവിന് 139 വര്‍ഷം കഠിന തടവും പിഴയും, സംഭവം അറിഞ്ഞിട്ടും മറച്ചു വച്ച അമ്മക്കും മുത്തശ്ശിക്കും പിഴയും ശിക്ഷ

തിരൂരങ്ങാടി : 14 വയസുകാരിയായ സ്വന്തം മകളെ ലൈംഗീകമായി പീഢിപ്പിച്ച പിതാവിന് 139 വര്‍ഷം കഠിന തടവും 5,85,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 6 വര്‍ഷവും 3 മാസവും അധിക തടവും അനുഭവിക്കുന്നതിനും ഉത്തരവിട്ടു. സംഭവം മറച്ചു വെച്ച അമ്മയെയും അമ്മൂമ്മയെയും 10000 രൂപ വീതം പിഴയടക്കുന്നതിനും ശിക്ഷിച്ചു. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ഫാത്തിമബീവി എ. ആണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ പിഴ അടക്കുന്ന പക്ഷം മുഴുവന്‍ തുകയും അതിജീവിതക്ക് നല്‍കുന്നതിന് ഉത്തരവായി. പിഴയടച്ചില്ലെങ്കില്‍ മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനുമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുമുണ്ട്. 2020 മെയ് 21 നാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി 11 മണിക്കും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളും രാത്രി ഉറങ്ങി കിടക്കുകയായിരുന്ന അതിജീവിതയെ വിവസ്ത്രയാക്കി ലൈംഗികാതിക്രമം കാണിക്കുകയും ഇതിന് 3 വര്‍ഷങ്ങള്‍ക...
Local news, Other

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങായി മാറി

വേങ്ങര : പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങായി മാറി. കെഎംഎച്ച്എസ്എസ് കുറ്റൂര്‍ നോര്‍ത്ത് 2002 - 2003 ബാച്ച് സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വച്ചാണ് എസ്എസ്എല്‍സി പ്ലസ് ടു വിജയികളെ ആദരിച്ചത്. ചടങ്ങില്‍ വച്ച് വിദ്യാര്‍ത്ഥികെ മെമെന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍, ഗ്രൂപ്പ് അഡ്മിന്‍മാരായ, ഷെരീഫ് കക്കാടംപുറം, മിഷാല്‍ കുറ്റൂര്‍, സുമയ്യാബി ഫറോക്ക്, - ജാഫര്‍ ഷെരീഫ് ചെങ്ങാനി, അസീസ്.മറ്റു സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു....
Local news, Other

8 ദിവസം നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് ജൂലൈ 7 ന് തുടക്കമാകും

തിരൂരങ്ങാടി: മമ്പുറം മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഖുഥുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാമത് ആണ്ടുനേര്‍ച്ച 2024 ജൂലൈ 07 ഞായര്‍ മുതല്‍ ജൂലൈ 14 ഞായര്‍ കൂടിയ 8 ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. സമൂഹ സിയാറത്ത്, കൊടി കയറ്റം, ആത്മീയ സദസ്സുകള്‍, മതപ്രഭാഷണ വേദികള്‍, ചരിത്ര സെമിനാര്‍, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനം, ദിക്ര് ദുആ സമ്മേളനം, ലക്ഷക്കണക്കിന് വിശ്വാസികള്‍ക്കുള്ള അന്നദാനം, ഖതം ദുആ എന്നീ പരിപാടികള്‍ നടക്കും. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 26-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക. പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യ...
Local news

പരപ്പനങ്ങാടി നഗരസഭ ഓഫീസിന് പിറകിലെ മാലിന്യക്കൂമ്പാരം;പരാതി നൽകി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ ഓഫീസിന് പിറകിൽ ഹരിത കർമ്മസേന ശേഖരിച്ച് വെച്ച മാലിന്യക്കൂമ്പാരം ജനജീവിതത്തിന് ദു:സഹമാകുന്നുവെന്നും പകർച്ച വ്യാധികൾ പടർന്ന് പിടിക്കാൻ ഇടവരുത്തുമെന്നും മാലിന്യം അടിയന്തിരമായി നീക്കം ചെയ്യാൻ അധികൃതർക്ക് നിർദ്ദേശം കൊടുക്കണമെന്നും കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകി. പരാതി അടിയന്തിര സ്വഭാവമുള്ളതാണെന്നും രണ്ട് ദിവസത്തിനകം പരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി....
Local news

പറപ്പൂര്‍ ഐയുഎച്ച്എസ്എസ് പ്രതിഭാദരം സംഘടിപ്പിച്ചു

വേങ്ങര : പറപ്പൂര്‍ ഐ.യു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മലപ്പുറം ജില്ലാ ആര്‍.ഡി.ഡി ഡോ.പി.എം.അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനേജര്‍ ടി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി അബ്ദുറഷീദ്, പ്രധാനാധ്യാപകന്‍ എ.മമ്മു, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ടി.ഇ മരക്കാരുട്ടി ഹാജി, സി.ഹംസ ഹാജി, വി.മുബാറക്ക്, ടി.പി ചെറീത്, നിയുക്ത പ്രിന്‍സിപ്പാള്‍ സി.അബ്ദുല്‍ അസീസ്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ഹംസ തോപ്പില്‍, എം ടി എ പ്രസിഡന്റ് പി.സമീറ, ടി.അബ്ദുല്‍ ഹഖ്, ഇ.കെ സുബൈര്‍, ഇസ്ഹാഖ് കാലടി, കെ.പി അബ്ദു റഹ്‌മാന്‍, ഇ.പി വിനോദ് കുമാര്‍, ടി.ഇ സലീല എന്നിവര്‍ പ്രസംഗിച്ചു....
Local news

32 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്ന വേങ്ങര എസ്‌ഐക്ക് യാത്രയയപ്പ് നല്‍കി ബെല്ലാരി വാട്ട്‌സ്ആപ്പ് കൂട്ടായ്മ

വേങ്ങര : കേരള പോലീസില്‍ 32 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിട പറയുന്ന വേങ്ങര എസ്‌ഐ വത്സന് യാത്രയയപ്പ് നല്‍കി വേങ്ങര ഇല്ലിപ്പിലാക്കല്‍ ബെല്ലാരി വാട്ട്‌സ്ആപ്പ് കൂട്ടായ്മ. കൂട്ടായ്മ മെമെന്റോ നല്‍കി എസ്‌ഐ വത്സനെ ആദരിച്ചു. ചടങ്ങില്‍ അബു താഹിര്‍ പാണ്ടിക്കടവത്ത്, എ കെ നാസര്‍, സുഹൈല്‍ പഠിക്കത്തൊടി, സിദ്ദീഖ് എം ടി, സലിം വട്ടപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു....
Local news

തോട്ടിലൂടെ ഒഴുകുന്നത് രൂക്ഷഗന്ധമുള്ള കറുത്ത ജലം ; ജനങ്ങള്‍ ആശങ്കയില്‍

പരപ്പനങ്ങാടി : നഗരസഭയിലെ തോട്ടിലൂടെ രൂക്ഷഗന്ധമുള്ള കറുത്ത ജലം ഒഴുകുന്നത് പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നു. നഗരസഭയിലെ വിവിധ ഡിവിഷനുകളിലൂടെ ഒഴുകി തണ്ടാണിപ്പുഴ മുതല്‍ കല്‍പ്പുഴ വരെയെത്തുന്ന തോട്ടില്‍ 15ാം ഡിവിഷനിലെ മധുരം കാട് ഭാഗങ്ങളില്‍ നിന്നാണ് രൂക്ഷ ഗന്ധമുള്ള കറുത്ത ജലം ഒഴുകുന്നത്. തോട്ടിലേക്ക് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മറ്റും മലിന ജലവും കക്കൂസ് മാലിന്യങ്ങളും തള്ളിവിടുന്നത് പതിവായിരുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തോട്ടിലെ വെള്ളം പരിശോധന നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ഷാജി മുങ്ങാത്തം തറ നഗരസഭ ആരോഗ്യ വിഭാഗം അധികാരികള്‍ക്ക് പരാതി നല്‍കി. മലിന ജലത്തില്‍ ഇറങ്ങി ജോലികളില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ക്കും സമീപ വീടുകളിലെ ജലസ്രോ തസ്സിലേക്ക് മലിനജലമെത്തുന്നതും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കി...
Local news

വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്ക് വിതരണം ചെയ്ത് സബര്‍മതി

തിരൂരങ്ങാടി : പന്താരങ്ങാടി സബര്‍മതിയുടെ ആഭിമുഖ്യത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും കെപിസിസി മെമ്പറും ചര്‍ക്ക ചെയര്‍മാനുമായ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറിലധികം വിദ്യാര്‍ഥികള്‍ക്കാണ് നോട്ടുബുക്കും നെയിം സ്ലിപ്പും പേനയും വിതരണം ചെയ്തത്. ഇ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എ ടി ഉണ്ണി, പി കെ അബ്ദുറഹ്‌മാന്‍, റഹീസ് ചക്കുങ്ങല്‍, പി എന്‍ സുന്ദരരാജന്‍, വിപി ഹുസൈന്‍ ഹാജി, മുജീബ് കണ്ണാടന്‍, മൊയ്തീന്‍കുട്ടി പാറപ്പുറം, ഇബ്രാഹിം മണക്കടവന്‍, കെ വി ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു....
Local news

ശുചിത്വം പ്രധാനം ; സ്‌കൂളുകളില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്

എആര്‍ നഗര്‍ : എ ആര്‍ നഗര്‍ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്‌കൂള്‍ പരിസരം, പാചകപുര, ശൗചാലയം, സ്റ്റോര്‍ റൂം എന്നിവയുടെ ശുചിത്വം പരിശോധനയിലൂടെ ഉറപ്പ് വരുത്തി. കുടിവെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് സ്‌കൂളില്‍ സൂക്ഷിച്ചു വയ്ക്കുന്നതിനും, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുവാനും, അജൈവ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി. ജൂനിയര്‍ ഹൈല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിജി മോള്‍, നിഷ എന്നിവര്‍ പങ്കെടുത്തു....
Local news

കളിയാട്ട മഹോത്സവം ; പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍

മൂന്നിയൂര്‍ : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കോഴി കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊയ്ക്കുതിരകള്‍ എത്തുന്നത് ഏറെ വൈകുന്നത് മൂലം കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പൊയ്ക്കുതിര കമ്മറ്റികള്‍ സഹകരിക്കണമെന്നും ക്ഷേത്രം കാരണവര്‍ വിളിവള്ളി കൃഷ്ണന്‍കുട്ടി നായര്‍, കോടതി റിസീവര്‍മാരായ അഡ്വ. പി വിശ്വനാഥന്‍, അഡ്വ. പ്രകാശ് പ്രഭാകര്‍ എന്നിവര്‍ അറിയിച്ചു....
Local news, Other

18 വർഷത്തെ പ്രിൻസിപ്പൽ സേവനത്തിനുശേഷം കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ വിരമിച്ചു

വേങ്ങര : ചേറൂർ പി പി ടി എം വൈ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ 18 വർഷത്തെ പ്രിൻസിപ്പാൾ സേവനം പൂർത്തിയാക്കി ഇന്ന് സർവീസിൽ നിന്നും വിരമിക്കുകയാണ്. 1991 ൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകനായി സർവീസ് തുടങ്ങി 2005 ൽ ഹയർസെക്കൻഡറിയിലേക്ക് പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി പ്രമോഷനായി, തുടർന്ന് 2006 ൽ പ്രിൻസിപ്പലായി ചുമതലയേറ്റു. നീണ്ട 18 വർഷക്കാലം സ്കൂൾ മേധാവിയായി സേവനമനുഷ്ഠിച്ചതിനു ശേഷം ആണ് കലാലയത്തിൽ നിന്നും പടിയിറങ്ങുന്നത് . ജില്ലയിൽ കൂടുതൽ വിജയശതമാനം ഉള്ള സ്കൂൾ, വേങ്ങര മണ്ഡലത്തിൽ വർഷങ്ങളായി കൂടുതൽ എപ്ലസ് ലഭിക്കുന്ന സ്കൂൾ, കലാകായിക ശാസ്ത്ര രംഗങ്ങളിൽ സംസ്ഥാനതല നേട്ടങ്ങൾ , സംസ്ഥാന തലത്തിൽ ടൂറിസം ക്ലബ്ബ് അവാർഡ് തുടങ്ങി അനവധി നേട്ടങ്ങൾ ഈ കാലയളവിൽ നേടാനായി. രണ്ടുപ്രാവശ്യം വേങ്ങര സബ് ജില്ല കലോത്സവവും ഒരു പ്രാവശ്യം സബ്ജില്ലാ ശാസ്ത്രമേളയും തന്റെ മേൽനോട്ടത്തിൽ സ്കൂളിൽ വെച്ച് നടത്തുവാ...
Local news

മൂന്നിയൂര്‍ കളിയാട്ടം ; ചീട്ടുകളി സംഘത്തിന്റെ ഷെഡ് തകര്‍ത്ത് പൊലീസ്, ഒരു സംഘം പിടിയില്‍ ; സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചീട്ടുകളി സംഘത്തെ പിടികൂടി തിരൂരങ്ങാടി പൊലീസ്. ചീട്ടുകളി സംഘത്തിന്റെ ഷെഡും പൊലീസ് തകര്‍ത്തു. ചീട്ടുകളി സംഘത്തെ പിടികൂടാനായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ജാഗ്രതയിലാണ്. കളിയാട്ടകാവില്‍ ചീട്ടുകളി സംഘമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചീട്ടുകളിക്കായി സ്ഥാപിച്ചിട്ടുള്ള ഷെഡുകള്‍ കണ്ടെത്തി. ഇത് പൊലീസ് പൊളിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലടക്കം ഇവിടെ ചീട്ടുകളി സജ്ജീവമായി നടക്കാറുണ്ടായതായും അതിനാല്‍ ഇത്തവണ അതിന് തടയിടുന്നതിനായാണ് പൊലീസ് സംഘം എത്തിയത്. രാത്രി പൊലീസ് സംഘം എത്തിയപ്പോള്‍ ചീട്ടുകളി നടക്കുന്നുണ്ടായിരുന്നു. ഇതില്‍ ഒറു സംഘത്തെ പിടികൂടി കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ ...
Local news, Obituary

പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു

പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു. ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ താമസിക്കുന്ന തറയില്‍ അബ്ദുറഹ്‌മാന്‍( 61) ആണ് മരിച്ചത്. ഉമ്മുല്‍ ഖുവൈനില്‍ ബിസിനസ് നടത്തിവരികയായിരുന്നു. വൈലത്തൂര്‍ സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ചെട്ടിപ്പടിയില്‍ ആണ് താമസം. ഭാര്യ. ആരിഫ. മക്കള്‍. ഉബൈദ് (അജ്മാന്‍), മുഹമ്മദ് ജുനൈദ് (ഷാര്‍ജ), മുഹമ്മദ് സിയാദ് (അജ്മാന്‍ ), റസാനത്ത്. മരുമക്കള്‍. ഖാലിദ്, സുമയ്യ, ഫസ്‌ന, സൗദാ നിഹാല....
Local news

കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ; നടപടി മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ പരാതിയില്‍

തിരൂരങ്ങാടി: കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മുസ്‌ലിം യൂത്ത്ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ ഉത്തരവിട്ടത്. പരാതിക്കാരന്റെയും വിദ്യഭ്യാസ വകുപ്പിന്റെയും നന്നമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. യൂത്ത്ലീഗ് കമ്മീഷന് മുന്നില്‍ അവതരിപ്പിച്ച മുഴുവന്‍ വാദങ്ങളും അംഗീകരിച്ചു. വളരെ പ്രധാന്യമുള്ള പരാതിയായി കണക്കാക്കി സര്‍ക്കാറിന് ഉടനെ നോട്ടീസ് കൈമാറുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ അറിയിച്ചു. ബദല്‍ വിദ്യാലയം അടച്ചു പൂട്ടിയ സര്‍ക്കാര്‍ നിലപാടിനെതിരെ 2022 ജൂണ്‍ 6-നാണ് റസാഖ് കമ്മീഷന് പരാതി നല്‍കിയത്. ഇന്നലെ രാവിലെ മലപ്പുറം ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരും പരാതിക്കാരനും കമ്...
Local news, Other

മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ; ഡിജെ/ സൗണ്ട് സിസ്റ്റം പാടില്ല, ഗതാഗത നിയന്ത്രണം ; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്

തിരൂരങ്ങാടി : ഈ മാസം 31 ന് നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടകാവ് കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്. കളിയാട്ടം മഹോല്‍സവത്തോടനുബന്ധിച്ച് ഒരു വാഹനത്തിലും ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുവാന്‍ പാടില്ലെന്ന് തിരൂരങ്ങാടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെടി ശ്രീനിവാസന്‍ അറിയിച്ചു. അനുമതിയില്ലാതെ ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതായി കാണപ്പെടുന്ന പക്ഷം പ്രസ്തുത ഡിജെ/സൗണ്ട് സിസ്റ്റവും വാഹനവും സാമഗ്രികള്‍ കസ്റ്റഡിയിലെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എസ്എച്ച്ഒ മുന്നറിയിപ്പ് നല്‍കി. അതേസമയം കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ പൊയ്കുതിരകളുമായി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് വരുന്നതിനാല്‍ ദേശീയപാത-66 ല്‍ വലിയരീതിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അന്നേദിവസം (31.05.2024 തിയ്യത...
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും പാലിയേറ്റീവ് പരിരക്ഷാ – സംയുക്ത യോഗം സംഘടിപ്പിച്ചു

വേങ്ങര : ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെയും പരിരക്ഷാ ഭാരവാഹികളുടേയും പെയിൻ ആൻറ് പാലിയേറ്റീവ് ചുമതല വഹിക്കുന്നവരുടെയും സംയുക്ത യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പെയിൻ ആൻറ് പാലിയേറ്റീവ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പാവപ്പെട്ട രോഗികൾക്ക് മികച്ച സംവിധാനങ്ങൾ ഒരുക്കി നൽകുന്ന തിനും ബ്ലോക്ക് പഞ്ചായത്ത് സദാ സന്നദ്ധമാണെന്ന് പ്രസിഡണ്ട് അറിയിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പാലിയേറ്റീവ് ജില്ലാ കോ-ഓർഡിനേറ്റർ ഫൈസൽ വിഷയം അവതരിപ്പിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അംജതാ ജാസ്മിൻ, തെന്നല പ്രസിഡണ്ട് സലീന കരുമ്പിൽ, കണ്ണമംഗലം പ്രസിഡണ്ട് ഹംസ ഉത്തമ്മാവിൽ , വേങ്ങര വൈസ് പ്രസിഡണ്ട് ടി.കെ കുഞ്ഞുമുഹമ്മദ്, എടരിക്കോട് വൈസ് പ്രസിഡണ്ട് ആബിദ പൈക്കാടൻ, പറപ...
Local news

വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ കൊന്ന നിലയില്‍

മൂന്നിയൂര്‍ : വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തി. മുട്ടിച്ചിറ ചോനാരിക്കടവില്‍ കുറുപ്പത്ത് മണമ്മല്‍ അസീസിന്റ വീട്ടിലാണ് പതിനൊന്ന് വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി മുഴുവന്‍ കോഴികളെയും കൂട്ടില്‍ അടച്ചതായിരുന്നു. രാവിലെ നോക്കിയപ്പോള്‍ കൂടിന് പുറത്ത് കോഴികളെ കൊന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. സമാനമായ സംഭവം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ മറ്റ് വീടുകളിലും ഉണ്ടായിരുന്നു....
error: Content is protected !!