നാടിന്റെ അഭിമാനമായി മാറിയ അഭിമന്യുവിന് ആദരവുമായി എംഎസ്എഫ്
വേങ്ങര :സംസ്ഥാന അണ്ടര്‍14 വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ല വോളിബോള്‍ ടീമില്‍ ഇടം നേടിയ വലിയോറ പാണ്ടികശാലയിലെ പൈങ്ങാടന്‍ അഭിമന്യു നാടിന്റെ അഭിമാനമായി മാറി. ചെറുപ്രായത്തില്‍ തന്നെ വോളിബോള്‍ പരിശീലനം നേടി മലപ്പുറം ജില്ലാ ടീമില്‍ ഇടം നേടിയതോടെ വോളിബോളിന്റെ ഈറ്റില്ലമായ വലിയോറ ദേശം വീണ്ടും ശ്രദ്ധേയമാവുകയാണ്. ഈ മാസം 29 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അണ്ടര്‍ 14 സംസ്ഥാനവോളിബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ മലപ്പുറം ജില്ലക്ക് വേണ്ടി അഭിമന്യു പങ്കെടുക്കും.
പാണ്ടികശാലയിലെ പൈങ്ങാടന്‍മനോജ് - മിനി ദമ്പതികളുടെ മകനായ അഭിമന്യു വലിയോറ ഈസ്റ്റ് എ. എം. യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ഈ വിദ്യാലയത്തിലെ വോളിബോള്‍ ടീമിലെ മിന്നും താരവുമാണ്. വേങ്ങരസബ്ബ് ജില്ലാ സ്‌ക്കൂള്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റില്‍ അഭിമന്യുവിന്റെ മികച്ച പ്രകടനമാണ് ജില്ലാ വോളിബോള്‍ ടീമില്‍ ഇടം നേടാന്‍ കാരണമായത്.
...

