Monday, April 13

Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഒപി ടിക്കറ്റ് കാലാവധി ഉയര്‍ത്താന്‍ തീരുമാനം
Kerala, Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഒപി ടിക്കറ്റ് കാലാവധി ഉയര്‍ത്താന്‍ തീരുമാനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റിന്റെ കാലാവധി ഒരാഴ്ചയായി ഉയര്‍ത്താന്‍ എച്ച്എംസി യോഗം തീരുമാനിച്ചു. പഴയ ഒപി ടിക്കറ്റ് പരിശോധിക്കുന്നതിനായി പ്രത്യേക കൗണ്ടര്‍ സ്ഥാപിക്കാനും തീരുമാനിച്ചു. കോവിഡ് സമയത്ത് വരുമാനം കുറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ കാലാവധി കുറച്ചിരുന്നത്. ഇത് മാറ്റി ടിക്കറ്റ് കാലാവധി ഒരാഴ്ചയാക്കാന്‍ തീരുമാനിച്ചു. മറ്റെവിടെയുമില്ലാത്ത തരത്തില്‍ ഫീസ് ഈടാക്കുന്നത് രോഗികളില്‍ നിന്ന് പ്രതിഷേധത്തിന് കാരണമായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ അതേ രോഗിക്ക് അതേ ഒപി ടിക്കറ്റില്‍ പരിശോധനയും മറ്റു സേവനങ്ങളും സാധ്യമാക്കും മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ബിവൈ കൗണ്ടറിന് പുറമേ രോഗികളുടെ സൗകര്യാര്‍ഥം താഴെ മറ്റൊരു കൗണ്ടര്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഡയാലിസിസ് ടെക്‌നീഷ്യന്‍മാരുടെ ശമ്പളവര്‍ധനയ്ക്ക് അംഗീകാരം നല്‍കി. നേരത്തെ ഡയാലിസിസും എക്‌സ്‌റേയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കിഫ്...
Kerala, Local news, Other

നഗരസഭ ഇടപെടലില്‍ മാറ്റി വച്ച അനുമോദന ചടങ്ങ് 19ന് നടത്തും

തിരൂരങ്ങാടി : നഗരസഭ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചതിലൂടെ വിവാദമായ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ അനുമോദിക്കുന്ന ചടങ്ങ് 19 ന് നടത്താന്‍ എച്ച്എംസി തീരുമാനം. നഗരസഭയുടെയും എച്ച്എംസിയുടെയും നേതൃത്വത്തിലായിരിക്കും ചടങ്ങ് നടത്തുക. സംസ്ഥാന കായ കല്‍പ് അവാര്‍ഡില്‍ രണ്ടാം സ്ഥാനം താലൂക്ക് ആശുപത്രിക്ക് ലഭിച്ചതിന്റെ ഭാഗമായി, സ്റ്റാഫ് കൗണ്‍സില്‍ കഴിഞ്ഞ മാസം നടത്താന്‍ തീരുമാനിച്ച ചടങ്ങ് നഗരസഭയുടെ പ്രതിനിധികളെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്ന് പരിപാടി നടക്കുന്നതിന്റെ തലേന്ന് രാത്രി നഗരസഭ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചത് വിവാദമായിരുന്നു. ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി അനുമോദന ചടങ്ങ് നടത്താന്‍ കഴിഞ്ഞ ദിവസം എച്ച്എ സി യോഗം തീരുമാനി ക്കുകയായിരുന്നു. നഗരസഭയുടെ യും എച്ച്എംസിയുടെയും നേതൃ ത്വത്തിലാണ് പരിപാടി നടത്തുക...
Kerala, Local news, Malappuram

വേങ്ങര ബ്ലോക്ക് ആയുഷ്മാൻ ഭവ ഉദ്ഘാടനം നിർവ്വഹിച്ചു

വേങ്ങര : ആയുഷ്മാന്‍ഭവ കാംപയ്‌നിന്റെ വേങ്ങര ബ്ലോക്ക് തല ഉദ്ഘാടനം കർമ്മം വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ പുളിക്കൽ അബൂബക്കർ മാസ്റ്റർ നിർവഹിച്ചു. വിവിധ ആരോഗ്യ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായും കൂടുതല്‍ ഫല പ്രദമായ രീതിയില്‍ സേവനങ്ങള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പിലാക്കുന്ന ക്യാംപയിനാണ് ആയുഷ്മാന്‍ഭവ. ഇതുവഴി വിദൂരപ്രദേശങ്ങളില്‍ ഇള്‍പ്പെടെയുളള അര്‍ഹരായിട്ടുലള എല്ലാ ഗുണഭോക്താക്കള്‍ക്കും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നു. ആയുഷ്മാന്‍ഭവ കാംപയ്‌നിന്റെ ദേശീയതല ഉദ്ഘാടനം രാവിലെ 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നിര്‍വഹിച്ചു. മൂന്ന് ഘടകങ്ങളിലൂടെയാണ് ഈ ക്യാംപയിന്‍ നടപ്പിലാക്കുന്നത് . അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ കാര്‍ഡ് തയ്യാറാക്കി വിതരണം ചെയ്യുന്ന ആയുഷ്മാന്‍ ആപ്‌കേ ദ്വാര്‍3.0 , ജനകീയാ...
Local news, Obituary

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശി സൗദിയില്‍ വച്ച് മരണപ്പെട്ടു

വേങ്ങര :പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ സൗദിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണമംഗലം സ്വദേശി മരിച്ചു. കണ്ണമംഗലം പൂച്ചോലമാട് പരേതനായ കുഞ്ഞി മൊയ്തീന്‍ കുട്ടിയുടെ മകന്‍ താട്ടയില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. പൊള്ളലേറ്റ് മക്കത്ത് അല്‍ നൂര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം. നിലവില്‍ മയ്യിത്ത് മക്കത്ത് ആശുപത്രിയില്‍ ആണ്....
Kerala, Local news

വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിർമാണം തുടങ്ങി ; ജനുവരിയിൽ കമ്മീഷൻ ചെയ്യും ; വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകും

തിരൂരങ്ങാടി: വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണത്തിൻ്റെ വിവിധ ജോലികൾക്ക് തുടക്കമായി. വൈദ്യുതി വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകുന്നതാണ് ഒന്നര കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ സബ് സ്റ്റേഷന്‍. സബ് സ്റ്റേഷൻ കമ്മീഷൻ ചെയ്യുന്നതോടെ വെന്നിയൂരിൽ നിന്നായിരിക്കും വെന്നിയൂർ, തിരുരങ്ങാടി മേഖലകളിൽ വൈദ്യുതി പ്രസരണമുണ്ടാവുക. എടരിക്കോട് നിന്നുള്ള ഫീഡർ നിലനിർത്തുകയും ചെയ്യും,പുതിയ സബ് സ്റ്റേഷനിലൂടെ എടരിക്കോടിൻ്റെ നിലവിലെ ലോഡ് കുറക്കാനാകും. തിരൂരങ്ങാടി നഗരസഭ, തെന്നല. എടരിക്കോട് പഞ്ചായത്തുകള്‍ റോഡ് കീറി ഭൂഗര്‍ഭ ലൈന്‍ വലിക്കുന്നതിനുള്ള അനുമതി ഭരണ സമിതികൾനേരത്തെ നല്‍കിയിരുന്നു. ഇതോടെയാണ് ടെണ്ടര്‍ പൂര്‍ത്തികരിച്ച് കരാര്‍ കമ്പനിക്ക് നിര്‍മാണ ഉത്തരവ് നല്‍കിയത്. നഗരസഭ ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി, നഗരസഭവികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, എക്സിക്യൂട്ടീവ് എഞ്ചിനിയർ ഒ.പി വേലായുധൻ, ട്രാ...
Kerala, Local news, Other

വേങ്ങര കെഎസ്ഇബി അറിയിപ്പ്

വേങ്ങര : എടരിക്കോട് സബ്‌ സ്റ്റേഷനിൽ നിന്നും കൂരിയാട് സബ്‌സ്റ്റേഷനിലേക്കുള്ള 33kV ലൈനിലെ പോസ്റ്റുകൾ രാത്രിയിലുണ്ടായ കനത്ത മഴയിൽ ചരിഞ്ഞു പോയതിനാൽ കൂരിയാട് സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ഇത് വെകുന്നേരത്തോടെ മാത്രമേ ശരിയാക്കുവാൻ കഴിയുകയുള്ളു എന്നാണറിയുന്നത്. മറ്റു സബ്‌ സ്റ്റേഷനുകളിൽ നിന്നും പരിമിതമായ തോതിൽ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളിൽ സപ്ലൈ നൽകാൻ ശ്രമിക്കുന്നുണ്ട്. ആയതിനാൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഓവർലോഡ് ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു....
Local news, Other

സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു

തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗിന്റെ അര്‍ദ്ധവര്‍ഷ ക്യാമ്പയിന്‍ 23 ഭാഗമായിട്ടുള്ള സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു. പള്ളിപ്പടിയില്‍ വച്ച് നടന്ന സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സിഎച്ച് മഹ്‌മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി എം അബ്ദുറഹ്‌മാന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിടി സുബൈര്‍ തങ്ങള്‍ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ കെ മുസ്തഫ ചര്‍ച്ചക്കുശേഷം ക്രോഡീകരണ പ്രഭാഷണം നടത്തി. സിടി നാസര്‍ ,പാടഞ്ചേരി റസാക്ക് സംസാരിച്ചു. മുനിസിപ്പല്‍ ഇകാം കോഡിനേറ്റര്‍ അനീഷ് കൂരിയാടന്‍, യു ഇസുദ്ദീന്‍ നേതൃത്വം നല്‍കി....
Kerala, Local news, Other

തിരൂരങ്ങാടി നഗരസഭ സാക്ഷരതമിഷന്‍ 10-ാം തരം തുല്യത കോഴ്സ് 17-ാം ബാച്ച് ക്ലാസ്സ് ഉദ്ഘാടനം

തിരൂരങ്ങാടി നഗരസഭയില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത 17-ാം ബാച്ചിന്റെ ക്ലാസ്സ് ഉദ്ഘാടനം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പാഠപുസ്തം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ സി പി ഇസ്മായില്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി പി സുഹറാബി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ അരിമ്പ്ര മുഹമ്മദലി, ബാബുരാജന്‍ കെ ടി, അധ്യാപകരായ ശംസുദ്ധീന്‍ കെ, ആര്‍ദ്ര എസ്, പ്രേരക് എം കാര്‍ത്യായനി എ ടി വത്സലകുമാരി മുഹമ്മദലി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എ സുബ്രഹ്‌മണ്യന്‍ വിശദീകരണം നടത്തി. ചടങ്ങിന് സെന്റര്‍ കോഡിനേറ്റര്‍ വിജയശ്രീ വി പി സ്വാഗതവും സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ നന്ദിയും പറഞ്ഞു....
Kerala, Local news, Malappuram, Other

അരീക്കല്‍ മാടാപ്പറമ്പത്ത് റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി നിയോജകമണ്ഡലം എം. എല്‍.എ കെ. പി. എ മജീദിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 5ലക്ഷം രൂപയും, എടരിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്ന് 12 ലക്ഷം രൂപയും വകയിരുത്തി, പണി പൂര്‍ത്തിയാക്കിയ എടരിക്കോട് അരീക്കല്‍ മാടാപ്പറമ്പത്ത് റോഡ് കോണ്‍ക്രീറ്റ്, സൈഡ് പ്രൊട്ടക്ഷന്‍ എന്നിവ കെ. പി. എ മജീദ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ തൈക്കാടന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഫസലുദ്ധീന്‍ തയ്യില്‍, വാര്‍ഡ് മെമ്പര്‍ സൈഫുന്നിസ കക്കാട്ടിരി,അബ്ദുറഹ്‌മാന്‍ഹാജി പന്തക്കന്‍,ബാബു സ്വാഗതമാട്, നാസര്‍ പന്തക്കന്‍,ജാബിര്‍ ജസീം,, ഐമന്‍ പന്തക്കന്‍,സുബൈര്‍ പന്തക്കന്‍,കാസിം പന്തക്കന്‍,കാദര്‍ ടി.കെ ,ഫൈസല്‍ എടരിക്കോട്, മുഹമ്മദ്കുട്ടി മയ്യേരി,ആമീന്‍. പി,ഫൈസല്‍ കെ ,ബഷീര്‍ കെ,അന്‍വര്‍ ഒ.പി, ഷഫീക് കെ,...
Local news, Other

മമ്പുറം പാലത്തിലെയും ചെമ്മാട്ടങ്ങാടിയിലെയും തെരുവിളക്കുകള്‍ കണ്ണടച്ചിട്ടും നടപടിയില്ല ; പരസ്പരം പഴിചാരി അധികൃതര്‍ വെളിച്ചമില്ലാതെ വലഞ്ഞ് പൊതുജനങ്ങള്‍

തിരൂരങ്ങാടി : തിരൂരങ്ങാടി മമ്പുറം പാലം ചെമ്മാട് ടൗണ്‍ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തത് ദുരിത പൂര്‍ണ്ണം ആകുന്നതിനിടെ വിളക്കുകള്‍ നന്നാക്കുന്നതിനെ ചൊല്ലി വാക്ക് പോരു മുറുകുന്നു. ചെമ്മാട് അങ്ങാടിയിലും മമ്പുറം പാലത്തിലും പരസ്യ ബോര്‍ഡുകളോടൊപ്പം സ്ഥാപിച്ച തെരുവ് വിളക്കുകള്‍ പരസ്യ കമ്പനി തന്നെ നന്നാക്കണമെന്ന് വാദവുമായി നഗരസഭ മുന്നോട്ടു വന്നതോടെ ആര് നന്നാക്കുമെന്ന് ആശങ്കയിലാണ് പൊതുജനങ്ങള്‍. ഈ വിഷയത്തില്‍ കെഎസ്ഇബിയെ സമീപിച്ചപ്പോള്‍ അധികൃതര്‍ പരസ്യ കമ്പനിയായ മാജിക് ക്രിയേഷന്‍ എന്ന കമ്പനിയെ പഴിചാരി ഒഴിഞ്ഞു മാറിയതായി പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റഹീം പൂക്കത്ത് ആരോപിച്ചു. പരസ്യ കമ്പനി കെഎസ്ഇബിയെയും പഴിചാരുകയാണ്. കെഎസ്ഇബിയെ പ്രതി ചാര്‍ത്തി 12 ലക്ഷത്തോളം അധികമായി ചോദിച്ചതിനാല്‍ പരസ്യ കമ്പനിക്ക് അടക്കാന്‍ കഴിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു...
Local news, Other

സിവില്‍ സര്‍വീസ് മീറ്റില്‍ കരുത്ത് കാണിച്ച് പരപ്പനാട് വാക്കേസ് ക്ലബ്ബ് അംഗം

മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടത്തി വരുന്ന സിവില്‍ സര്‍വീസ് മീറ്റില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ഗ്രൂപ്പില്‍ ഷോട്ട് പുട്ടിലും ജാവലിംഗ് ത്രോയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി പരപ്പനാട് വാക്കേസ് ക്ലബ്ബ് അംഗം ഷീബ പി. ഇരു വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനു പിന്നാലെ സ്റ്റേറ്റിലേക്കുള്ള സെലക്ഷനും ഷീബക്ക് ലഭിച്ചു. കബഡിയിലും വോളിബോളിലും സ്റ്റേറ്റ് സെലക്ഷന്‍ ലഭിച്ച ഷീബ ചെട്ടിപ്പടി നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ അറ്റന്‍ഡറായി ജോലി ചെയ്തു വരുകയാണ്. പരപ്പനങ്ങാടി കുറുപ്പന്‍കണ്ടി രമേഷ് ആണ് ഭര്‍ത്താവ്.ഏക മകള്‍ അനുശ്രീ ഏഴാം ക്ലാസില്‍ പഠിക്കുന്നു...
Kerala, Local news, Malappuram

അംബേദ്ക്കർ ഗ്രാമം പദ്ധതി: പ്രവർത്തനോദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു

താനൂർ : താനൂർ നഗരസഭയിലെ മുക്കോല ഐ.എച്ച് ഡി.പി കോളനിയിൽ ഒരു കോടി രൂപയുടെ വിവിധ വികസന പ്രവർത്തനനങ്ങളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് വഴി നടപ്പാക്കുന്ന അംബേദ്ക്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് ഒരുകോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. മലപ്പുറം നിർമ്മിതി കേന്ദ്രമാണ് പ്രവൃത്തി നിർവ്വഹണം നടത്തുന്നത്. താനൂർ നഗരസഭഭാ ചെയർമാൻ പി.പി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ വി.പി അഞ്ജു കൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ നിർമ്മിതി കേന്ദ്രംപ്രോജക്ട് മാനേജർ കെ.ആർ ബീന റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ നഗരസഭാ കൗൺസിലർ പി. ഷീന, ഇ. ജയൻ, തിരൂർ ഏരിയ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ സി. ജയചന്ദ്രൻ മാസ്റ്റർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അജയൻ, പ്രിയേഷ്, വി.പി. ശശികുമാർ, ഹംസു മേപ്പുറത്ത്, സിദ്ദീഖ്, സിറാജ്, യ...
Local news, Other

തിരൂരങ്ങാടി ജിഎച്ച്എസ്എസിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ യുപിഎസ് സമ്മാനിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ജിഎച്ച്എസ്എസ് സ്‌കൂളിലേക്ക് യുപിഎസ് സമ്മാനിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ 2007-08 എസ്എസ്എല്‍സി ബാച്ചിലെ 10 എച്ചിലെ വിദ്യാര്‍ത്ഥികളാണ് വിദ്യാലയത്തിന് ഒരു യു.പി.എസ്. നല്‍കിയത്. സീനിയര്‍ അസിസ്റ്റന്റ് എം.എ. റസിയ, ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു , സ്‌കൂള്‍ ഐ.ടി. കോ ഓഡിനേറ്റര്‍ സമീറലി പിലാത്തോട്ടത്തില്‍ , ജോയിന്റ് എസ്‌ഐടിസി പി.കെ.സാജിന എന്നിവരുടെ നേതൃത്വത്തില്‍ 10 എച്ച് ( 2007-08 ) ലെ വിദ്യാര്‍ഥി പ്രതിനിധികളില്‍ നിന്ന് യുപിഎസ് ഏറ്റുവാങ്ങി....
Local news, Other

പുതുപള്ളിയില്‍ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തില്‍ കൊളപ്പുറം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി

തിരൂരങ്ങാടി : പുതുപള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോഡ് ഭൂരിപക്ഷം നേടിയതില്‍ ആഹ്ലാദമര്‍പ്പിച്ച് എആര്‍ നഗര്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി അധ്യക്ഷനായി, പൂങ്ങാടന്‍ ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേതാക്കളായ എ പി ഹംസ,പി കെ മൂസ ഹാജി, അസീസ് ഹാജി,കെ.പി മൊയ്ദീന്‍ കുട്ടി,ഷെമീര്‍ കാബ്രന്‍, ഷമീം തറി, ഹംസ തെങ്ങിലാന്‍,മുസ്തഫ പുള്ളിശ്ശേരി, സി.കെ മുഹമ്മദാജി,അസീസ് എ പി, റഷീദ് കൊണ്ടാണത്ത്, മൊയ്ദീന്‍ കുട്ടി മാട്ടറ, പി കെ ഹസ്സന്‍, സുലൈഖ മജീദ്,സക്കീര്‍ ഹാജി, ഉബൈദ് വെട്ടിയാടന്‍, അബുബക്കര്‍ കെ.കെ, മജീദ് പൂളക്കല്‍,എന്നിവര്‍ സംസാരിച്ചു. കബീര്‍ ആസാദ്,അഫ്‌സല്‍ 'ചെണ്ടപ്പുറായ, ഷാഫി ശാരത്ത്, മജീദ് പുതിയത്പുറായ, വേലായുദ്ധന്‍ പുകയൂര്‍, വാര്‍ഡ് മെമ്പര്‍മാരായ ഫിര്‍ദൗസ് പി കെ, ഷൈലജ പുനത്തില്‍, സജ്‌ന അന്‍വര്‍, ബേബി, എന്നി...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; താമിര്‍ ജിഫ്രിയുടെ രാസപരിശോധനാ ഫലം പുറത്ത്

താനൂര്‍ : താനൂര്‍ കസ്റ്റഡി കൊലപാതകത്തിന് ഇരയായ താമിര്‍ ജിഫ്രിയുടെ രാസപരിശോധനാഫലം പുറത്തുവന്നു. താമിറിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയ കവറുകളില്‍ മെത്താംഫെറ്റമിനാണെന്ന് കണ്ടെത്തി. രാസപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. മലപ്പുറം എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വഡായ ഡാന്‍സാഫ് സംഘമാണ് താമിര്‍ ജിഫ്രിയെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ താമിര്‍ ജിഫ്രിയുടെ വയറ്റില്‍നിന്നു രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്ന് പൊട്ടിയിരുന്നു. മെത്താംഫെറ്റമിന്‍ എന്ന ലഹരി പദാര്‍ഥമാണ് ഇതില്‍ ഉള്ളതെന്ന് കോഴിക്കോട്, എറണാകുളം റീജ്യനല്‍ കെമിക്കല്‍ ലാബുകളിലെ പരിശോധനയില്‍ കണ്ടെത്തി. അതേസമയം, ലഹരി മരുന്നിന്റെ അളവ് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ലഹരി പദാര്‍ഥത്തിന്റെ അളവ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്. 12 മണിക്കൂറോളം മൃതദേഹം ഫ്രീസറിലല്ലാതെ സൂക്ഷിച്ചത് രാസപരിശോധനയെ ബാധിക്കുമെന...
Kerala, Local news, Malappuram, Other

ലോക ആത്മഹത്യ ദിനാചാരണ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരുരങ്ങാടി : പി എസ് എം ഒ കോളേജ് കൗണ്‍സിലിംഗ് സെല്ലും ജീവനി മെന്റല്‍ വെല്‍ബിയിങ്ങ് പ്രോഗ്രാമും സംയുക്തമായി കോളേജിലെ വിദ്യാര്‍ഥികള്‍ക്കായി ലോക ആത്മഹത്യ ദിനാചരണത്തിന്റെ ഭാഗമായി മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ അസീസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പ്രമുഖ മനഃശാസ്ത്ര വിദഗ്ധന്‍ സാഹിദ് പയ്യന്നൂര്‍ വിഷയാവതരണം നടത്തി. ജീവനി മെന്റല്‍ വെല്‍ബിയിങ് പ്രോഗ്രാം കൗണ്‍സിലര്‍ സുഹാന സഫ യു, കോളേജ് കൗണ്‍സിലിങ് സെല്‍ കോര്‍ഡിനേറ്റര്‍ എം സലീന, ഡോ. റംല കെ സ്റ്റുഡന്റ് കോര്‍ഡിനേറ്റേഴ് സ് ആയ ഹസ്‌ന, റിന്‍ഷ എന്നിവര്‍ സംസാരിച്ചു....
Kerala, Local news, Malappuram, Other

കരുമ്പില്‍ തുടര്‍വിദ്യ കേന്ദ്രത്തില്‍ ലോക സാക്ഷരതാ ദിനം ആചരിച്ചു

തിരുരങ്ങാടി നഗരസഭ കരുമ്പില്‍ തുടര്‍വിദ്യ കേന്ദ്രത്തില്‍ ലോക സാക്ഷരതാ ദിനം ആചരിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലിങ്ങല്‍ പതാക ഉയര്‍ത്തി. മുതിര്‍ന്ന എന്‍ഐഎല്‍പി പഠിതാവ് ആയിഷുമ്മുവിനെയുംഇന്‍സ്ട്രാക്ടര്‍ ഹബീബയെയും പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങില്‍ പ്രേരക് കാര്‍ത്യായനി സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ മെഹബൂബ് ആദ്യക്ഷത വഹിച്ചു. പഠിതാക്കള്‍ക്ക്, സാക്ഷരതയും അനന്ത സാധ്യതകളും എന്ന വിഷയത്തില്‍ പ്രസംഗ മത്സരം, ക്വിസ്സ് മത്സരവും നടത്തി ചടങ്ങിന് പഠിതാവ് ഷഹര്‍ബാന്‍ നന്ദി രേഖപ്പെടുത്തി...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി കൊലപാതകം; സിബിഐ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ കേസ് ഏറ്റെടുക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സിബിഐയുടെ നിലപാട് തേടി. നാളെ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേസ് അതിവേഗം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളായ പൊലീസുകാര്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചുവെന്ന കാര്യം ഹാരിസ് ജിഫ്രിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നിട്ടും പ്രതികളുടെ അറസ്റ്റ് വൈകുന്നു. സിബിഐ എത്രയും വേഗം കേസ് ഏറ്റെടുക്കണം. നിര്‍ണ്ണായക നിമിഷങ്ങളാണ് നഷ്ടപ്പെടുന്നതെന്നും ഹാരിസ് ജിഫ്രിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് സിബിഐയ്ക്ക് കൈമാറിയെന്നും സിബിഐ ആണ് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ മറുപടി നല്‍കി. താമിര്‍ ജിഫ്രിയുടെ കസ്റ്റ...
Kerala, Local news, Malappuram, Other

എസി ശറഫുദ്ധീന്‍ സ്മാരക ചാരിറ്റി വിംഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പാലച്ചിറമാട് ഭാവന കള്‍ച്ചര്‍ സെന്ററിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന എസി ശറഫുദ്ധീന്‍ സ്മാരക ചാരിറ്റി വിങ്ങിന്റെ ഓഫീസ് ഉദ്ഘാടനം മൊയ്ദീന്‍ ഫൈസി ഒതുക്കുങ്ങല്‍ നിര്‍വഹിച്ചു. കെപി ആബിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്ദീന്‍ മുഖ്യഥിതിയായി. മുസ്തഫ മാസ്റ്റര്‍ ചാരിറ്റി ബോധവല്‍ക്കരണം നടത്തി. മുസ്തഫ കളത്തിത്തിങ്ങല്‍ പാറയില്‍, ബാപ്പു കെപി, സൈദലവി ഹാജി, ഉസ്മാന്‍ മുസ്ലിയാര്‍, മുബഷിര്‍ നിസാമി, കുഞ്ഞി മൊയ്ദീന്‍ കുട്ടി തടത്തില്‍, കെപി അഷ്റഫ് ബാവ പാറയില്‍ ആസിഫ് ആനടിയന്‍ ശിഹാബ് കെകെ ജാബിര്‍ പെരിങ്ങോടന്‍, സിദ്ധീഖ് കുറ്റിയില്‍ എന്നിവര്‍ സംബന്ധിച്ചു സിസി ഫാറൂഖ് സ്വാഗതവും പാറയില്‍ മനാഫ് നന്ദിയും പറഞ്ഞു. ശേഷം പാലച്ചിറമാട്ടിലെ മാപ്പിളപ്പാട്ട് ഗായകന്‍ പിസി യാസറിന്റെ ഇശല്‍ വിരുന്നും അരങ്ങേറി....
Kerala, Local news, Malappuram, Other

വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച രണ്ട് പേര്‍ പരപ്പനങ്ങാടി പൊലീസിന്റെ പിടിയില്‍ ; പിടിയിലായത് നിരവധി മോഷണ കേസുകളില്‍ പ്രതികള്‍

പരപ്പനങ്ങാടി ; അരിയെല്ലൂരിലുള്ള വീട്ടില്‍ നിന്നും ഹീറോ ഹോണ്ട ഗ്ലാമര്‍ മോട്ടോര്‍സൈക്കിള്‍ കളവ് ചെയ്ത് കേസില്‍ രണ്ടുപേര്‍ പരപ്പനങ്ങാടി പൊലീസിന്റെ പിടിയില്‍. നിരവധി മോഷണ കേസുകളില്‍ പ്രതിയായിട്ടുള്ള അണ്ണാ നഗര്‍ കോളനി ത്രിശ്ശിനാപ്പിള്ളി സ്വദേശി അരുണ്‍കുമാര്‍ എന്ന നാഗരാജ് (33), മംഗലം മാസ്റ്റര്‍പടി കൂട്ടായി സ്വദേശി കക്കച്ചിന്റെ പുരക്കല്‍ സഫ്വാന്‍ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ ഈ വര്‍ഷം ആഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷണം ചെയ്തത് അരുണ്‍കുമാര്‍ ആണെന്ന് സമ്മതിച്ചിട്ടുണ്ട്. ചങ്ങരംകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഈ വാഹനം കണ്ടെടുത്തിട്ടുണ്ട്. അരുണ്‍ കുമാറിന് പെരുമ്പാവൂര്‍, അങ്കമാലി, ഇരിഞ്ഞാലക്കുട, താനൂര്‍, പഴയന്നൂര്‍, തിരൂര്‍, ഒല്ലൂര്‍, ഗുരുവായൂര്‍, തൃശ...
Kerala, Local news, Malappuram, Other

മിഴി തുറക്കാതെ മമ്പുറം പാലത്തിലെ ലൈറ്റുകള്‍ ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

തിരൂരങ്ങാടി : മമ്പുറം പാലത്തിന്റെ ലൈറ്റുകള്‍ അണഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. സംഭവത്തില്‍ നിരവധി തവണ നഗരസഭയില്‍ പരാതി പറഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. പാലത്തില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകാരാണ് നന്നാക്കേണ്ടത് എന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ നഗരസഭയ്ക്ക് പരസ്യബോര്‍ഡുകള്‍ക്കുള്ള ഫണ്ട് നല്‍കുന്നുണ്ടെന്ന് പരസ്യ കമ്പനിക്കാര്‍ പറയുന്നു. ഇതിനിടയില്‍ നാട്ടുകാരും സ്വലാത്തിനു വരുന്നവരും നട്ടം തിരിയുകയാണ്. സാമൂഹ്യവിരുദ്ധരുടെ താവളവും കൂടി ആയിക്കൊണ്ടിരിക്കുകയാണ് പാലം. രാത്രി എട്ടു മണിയാകുന്നതോടെ വളരെയധികം ഇരുട്ടു പിടിച്ച പാലത്തില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. തകരാറിലായ ലൈറ്റുകള്‍ അടിയന്തരമായി റിപ്പയര്‍ നന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പുക്കത്ത് പ്രസിഡണ്ട് ഹംസക്കോയ വ...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണത്തില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് പി എം എ സലാം

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണ കേസില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. പൊലീസിന് ആരേയും തല്ലികൊല്ലാന്‍ അധികാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്താണ്. സര്‍ക്കാര്‍ എന്ത് നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് കാത്തിരിക്കുകയാണ്. സമരസമിതിയുമായി ചേര്‍ന്ന് തുടര്‍പ്രതിഷേധം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് പിക്ക് എതിരായ നടപടി പൊലീസിനെ നിഷ്‌ക്രിയമാക്കില്ല, ആ വാദം തെറ്റാണ്. മുമ്പും മലപ്പുറത്ത് പൊലീസ് ഉണ്ടായിട്ടുണ്ട്. അന്ന് ഒന്നും ഇത്തരം കേസുകള്‍ ഉണ്ടായിട്ടില്ലെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു....
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; സര്‍ക്കാറും പൊലീസും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷന്‍ കമ്മിറ്റി

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡി കൊലപാതക കേസിലെ അന്വേഷണം സര്‍ക്കാറും പൊലീസും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് താമിര്‍ ജിഫ്രി ആക്ഷന്‍ കമ്മിറ്റി. മമ്പുറത്ത് ഇന്നലെ വൈകീട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സര്‍ക്കാറിനും പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീടൊന്നും ചെയ്തില്ല. കേസില്‍ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായിട്ടും നടപടി സ്വീകരിച്ചില്ല. മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസ് ഐ.പി.എസ്, എ.എസ്.പി ഷാ, താനൂര്‍ ഡി.വൈ.എസ്.പി ബെന്നി, താനൂര്‍ സി.ഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരെല്ലാം ആരോപണ വിധേയരാണ്. മാത്രവുമല്ല കൊലപാതക കേസില്‍ പങ്കുള്ളവരും കേസ് അട്ടിമറിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചവരുമാണിവര്‍. അതോടപ്പം പ്രതികളെ സംരക്ഷിച്ച ചില പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ഇവരെ എല്ലാം നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. നീതിയുക്തമായ അന്...
Kerala, Local news, Malappuram, Other

കെ എം സി സി പ്രസിഡണ്ടിനെ ആദരിച്ച് തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഡിവിഷന്‍ മുസ്ലിം ലീഗ് കമ്മിറ്റി

തിരൂരങ്ങാടി: കെ എം സി സി കരുമ്പില്‍ പ്രവാസി കൂട്ടായ്മയുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്ത കണ്ടാണത്ത് അലിയെ ആദരിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി 20, 21 ഡിവിഷന്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ആദരം. മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി കെ എം മുഹമ്മദ് പൊന്നാട അണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പോക്കാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ സാദിഖ് ഒള്ളക്കന്‍, എം ടി ഹംസ, പി കെ സമദ്, കെ കെ നഹീം, കെ മൂസകോയ, ഒ റാഫി, കെ കെ മുബഷിര്‍ എന്നിവര്‍ സംസാരിച്ചു....
Kerala, Local news, Malappuram, Other

മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടിയുടെ കെട്ടിടം നിർമിക്കും : മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ : ദ്വിശതാബ്ദി ആഘോഷിക്കുന്ന മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം"പറയാൻ ബാക്കി വെച്ചത് " ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ 200 വർഷ ചരിത്ര പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയ മലയാളം സർവ്വകലാശാല അസോസിയേഷൻ സെക്രട്ടറി അഞ്ജലി കൃഷ്ണയുടെ പഠന റിപ്പോർട്ട് മന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു. സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെയും ദ്വിശതാബ്ദി ലോഗോ തയ്യാറാക്കിയ ചിത്രകാരൻ അസ്ലം തിരൂരിനെയും ചടങ്ങിൽ ആദരിച്ചു. മലയാളം സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. മഞ്ജുഷ ആർ.വർമ്മ മുഖ്യപ്രഭാഷണം നടത്തി. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിലെ അസി. പ്രൊഫ. അബ്ദുറഹിമാൻ കറുത്തേടത്ത് മോട്ടിവേഷൻ ക്ലാസ് നടത്തി. ചടങ്ങിൽ എൻ.പി അബ്ദുൽ ലത്തീഫ്, താനൂർ ബ്ലോക്ക് പഞ്ചായ...
Kerala, Local news, Malappuram, Other

അടികുളം അപ്പാട വലിയ യാഹൂ സ്മാരക റോഡ് നാടിന് സമർപ്പിച്ചു

താനൂർ : എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25.7 ലക്ഷം ഉപയോഗിച്ച് നിർമിച്ച ഒഴൂർ ഗ്രാമപഞ്ചായത്തിലെ അടികുളം അപ്പാട വലിയ യാഹൂ സ്മാരക റോഡിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. താനൂർ മണ്ഡലത്തിലെ ഒഴൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തിയായ റോഡാണ് നാടിന് സമർപ്പിച്ചത്. കാലങ്ങളായി വെള്ളക്കെട്ടും ദുഷ്കരമായ പാതയും കാരണം ദുരിതമനുഭവിച്ചിരുന്ന നാട്ടുകാരുടെ ഏറെ കാലത്തെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഹാർബർ എഞ്ചിനീയറിങ് വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. ചടങ്ങിൽ അലവി മുക്കാട്ടിൽ സ്വാഗതം പറഞ്ഞു. ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യുസഫ് കൊടിയേങ്ങൽ, വൈസ് പ്രസിഡൻ്റ് സജ്ന പാലേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അസ്ക്കർ കോറാട്, തറമ്മൽ മൊയ്തീൻകുട്ടി, പി. ടി. അക്ബർ, വാർഡ് മെമ്പർ കെ.വി. പ്രജിത എന്നിവർ പങ്കെടുത്തു....
Local news

ചെമ്മാട് സന്മനസ്സ് റോഡ് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം നാടിന്റെ ഉത്സവമായി

തിരൂരങ്ങാടി: ചെമ്മാട് സന്മനസ് റോഡ് റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച സമ്പൂർണ കുടുംബ സംഗമം അക്ഷരാർത്ഥത്തിൽ നാടിന്റെ ഉൽസവമായി മാറി. അസോസിയേഷന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ചെമ്മാട് ഗ്രീൻ ലാന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമമാണ് വിഭവ വൈവിധ്യം കൊണ്ടും ജനബാഹുല്യം കൊണ്ടും നവ്യാനുഭവമായി മാറിയത്. ചെമ്മാട് സന്മനസ്സ് റോഡിലെ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തിൽ പരമാളുകൾ സംഗമത്തിൽ പങ്കെടുത്തു.പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സൈബർ വിദഗ്ദനുമായ രംഗീഷ് കടവത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ജീർണതകളുടെ വേലിയേറ്റം കൊണ്ട് ഇരുളടഞ്ഞ വർത്തമാന സാമൂഹ്യ ചുറ്റുപാടിൽ, നിഷിദ്ധമായതും വിശുദ്ധമായതും വിവേചിച്ചറിയാനുള്ള വിദ്യാഭ്യാസമാണ് പുതുതലമുറകൾക്ക് നമ്മൾ പകർന്ന് നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നന്മകളെ ചേർത്ത് പിടിക്കാനും തിന്മകളോട് ചെറുത്ത് നിൽക്കാനും അവർ പരിശീലിക്കപ്പെടണം. മൂല്യച്യുതികളുടെ പഴുതടച്ച് തലമുറകൾക്ക് ദിശാബോധം നൽകി...
Kerala, Local news, Malappuram, Other

താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി, കണ്ടത് കുളിക്കാന്‍ എത്തിയ കുട്ടികള്‍

താനൂര്‍ : താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി. ഒട്ടുംപുറം പുഴയോരത്താണ് ഉണക്കാനിട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. 740 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ എത്തിയ കുട്ടികളാണ് കഞ്ചാവ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് പുഴ കേന്ദ്രീകരിച്ച് എം.ഡി.എം.എ. പോലുള്ള മയക്കുമരുന്നും മദ്യവും തോണികളില്‍ എത്തിക്കുന്നതായി നേരത്തേയും പരാതിയുണ്ടായിരുന്നു....
Kerala, Local news, Malappuram, Other

കിടന്നുറങ്ങുകയായിരുന്ന 13 കാരിക്കു നേരെ ലൈംഗികാതിക്രമം ; പോക്‌സോ കേസില്‍ പാലത്തിങ്ങല്‍ സ്വദേശി പിടിയില്‍, പ്രതി പ്രദേശത്തെ നിരന്തരം ശല്യക്കാരന്‍

പരപ്പനങ്ങാടി കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ ജനലിലൂടെ ലൈംഗികാതിക്രമം കാണിച്ച പാലത്തിങ്ങല്‍ സ്വദേശിയെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പാലത്തിങ്ങല്‍ സ്വദേശി ചക്കിട്ടകണ്ടി മജീദ് (34) ആണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. നാലുദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ പ്രതി ജനലിലൂടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് മജീദിനെ വ്യാഴാഴ്ച രാവിലെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Kerala, Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ വയോജന സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി: നഗരസഭ ഡിവിഷന്‍ 28, 10 സംയുക്തമായി തിരൂരങ്ങാടി ജി എല്‍ പി സ്‌കൂളില്‍ വച്ച് വയോജന സംഗമം സംഘടിപ്പിച്ചു. സംഗമം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. അരിമ്പ്ര മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.എച്ച്അജാസ്, സി.എച്ച് മഹ്‌മൂദ് ഹാജി, എം. അബ്ദുറഹ്‌മാന്‍ കുട്ടി, പി.കെ അസീസ്, സമീന മുഴിക്കല്‍, സുജിനി മുളമുക്കില്‍, പി,കെ മഹബൂബ്, സഹീര്‍ വീരാശ്ശേരി, നദീറ കുന്നത്തേരി, കെ.ടി ബാബുരാജ്. അലിമോന്‍ തടത്തില്‍, ജയശ്രീ, സി.എം അലി, ഉഷ തയ്യില്‍ ഡോക്ടര്‍ ടി. ബഷീര്‍ അഷ്റഫ് തച്ചറപ്പടിക്കല്‍ സി.എച്ച്ഫസല്‍ സി.എച്ച്അനാസ്, അമ്പലം ചേരി ജംഷീര്‍ കെ.ടി സുബ്രഹ്‌മണ്യന്‍, രമ്യ, വിജയലക്ഷ്മി, മര്‍വ സംസാരിച്ചു...
error: Content is protected !!