Wednesday, December 24

Local news

നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി കുഴൽകിണർ ഉദ്ഘാടനം ചെയ്തു
Local news

നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി കുഴൽകിണർ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി മുനിസിപ്പൽ എട്ടാം ഡിവിഷനിൽ കല്ലുപറമ്പൻ പർവേസ്‌ വിട്ട് നൽകിയ സ്ഥലത്ത് കല്ലുപറമ്പൻ ബദറുദ്ദീന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച കുഴൽ കിണറിൽ നിന്നുള്ള കുടിവെള്ളത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ധാരാളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന രീതിയിൽ നടത്തിയ ക്രമീകരണങ്ങളിൽ ചെയർമാൻ സന്തുഷ്ടി രേഖപ്പെടുത്തി. എട്ടാം ഡിവിഷൻ കൗൺസിലർ പി.ടി. ഹംസ, കൗൺസിലർ ജാഫർ കുന്നത്തേരി, കല്ലുപറമ്പൻ പർവേസ്, പച്ചക്കറി ഇബ്രാഹീം കുട്ടി ഹാജി, കൊല്ലഞ്ചേരി ജലീൽ ഹാജി, സമദ് കാരാടൻ, മുജീബ് മനരിക്കൽ, ഗഫൂർ പാറേങ്ങൽ, കെ.പി. മുസ്തഫ, മാളിയേക്കൽ സിദ്ധീഖ്, മൊയ്തീൻ കുട്ടി കരിപറമ്പത്ത്, ടി.പി. അഷ്‌റഫ്, കെ. ഫൈസൽ, വി.പി. ഷംസുദ്ദീൻ, ഇകെ. അയ്യൂബ്, സൈനുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു....
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മികച്ച ജീവനക്കാർക്ക് അവാർഡുകൾ വിതരണം ചെയ്തു

തിരൂരങ്ങാടി. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് താലൂക്ക് ആശുപത്രിയിൽ കോവിഡ് ബാധിച്ചു സുഖപ്പെട്ടവരുടെ സംഗമവും ഈ വർഷത്തെ മികച്ച ജീവനക്കാർക്കുള്ള അവാർഡ് വിതരണവും നടത്തി. ആശുപത്രിയിൽ 14 വിഭാഗങ്ങളിൽ നിന്നുള്ള മികച്ച ജീവനക്കാരെ തിരഞ്ഞെടുത്താണ് അവാർഡ് നൽകിയത്. അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവരും വിഭാഗവും. മികച്ച ഡോക്ടർ- ഡോ.മുഹമ്മദ് ഷാഫി, ഹെഡ് നഴ്‌സ്- ബോബി, സ്റ്റാഫ് നഴ്സ്- ലക്ഷ്മി, നഴ്സിംഗ് അസിസ്റ്റന്റ്- അഷ്റഫ്, സാവിത്രി, ക്ലീനിംഗ് സ്റ്റാഫ്- സനൽ, സെക്യൂരിറ്റി- അറുമുഖൻ, ഡ്രൈവർ - സലാം, ടെക്നിക്കൽ സ്റ്റാഫ് - കെ.പി. മുഹമ്മദ് അസ്‌ലഹ്, ഫാർമസി - ജാസിം, ലാബ് - ധന്യ, ഡയാലിസിസ് സ്റ്റാഫ് - അഞ്ജന, അഡ്മിനിസ്ട്രേഷൻ - ഷൈജിൻ, ഡി ഇ ഐ സി - ഡോ.എ. എം.മുഹമ്മദ് എന്ന കുഞ്ഞാവുട്ടി, ഫീൽഡ് സ്റ്റാഫ് - ജെ എച്ച് ഐ കിഷോർ, വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe നഗരസഭ ചെയർമാൻ കെ പി മു...
Local news

പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ഉടനെ; ചെമ്മാട് ടൗണിൽ ഗതാഗത പരിഷ്‌കാരം ഏർപ്പെടുത്താൻ തീരുമാനിച്ചു

തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടത്താന്‍ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. കൊണ്ടാണത്ത് ബസ് സ്റ്റാന്റ് ഉടന്‍ തുറക്കാനും തീരുമാനിച്ചു. സിവില്‍ സ്റ്റേഷന്‍ റോഡ് പൂര്‍ണമായും വണ്‍വേയാക്കും. യാത്രവാഹനങ്ങള്‍ക്കായിരിക്കും പ്രവേശനം. ചരക്കു വാഹനങ്ങൾ മറ്റു റോഡുകൾ വഴി പോകണം. ഇത് സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കും. താലൂക്ക് ആസ്പത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ ഒഴിവാക്കും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ സിവില്‍ സ്റ്റേഷന്‍ റോഡ് വഴി സ്റ്റാന്റില്‍ പ്രവേശിക്കണം. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ...
Local news

ചെമ്മാട്ടെ പുതിയ ബസ് സ്റ്റാൻഡിന് ആർ ടി എ യുടെ അനുമതി, ഉദ്‌ഘാടനം ഉടൻ

ചെമ്മാട് നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരമായി ചെമ്മാട് പുതിയ ബസ്സ്റ്റാന്റിനു ആര്‍.ടി.എയുടെ അനുമതിയായി. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. ടൗണിലെ ഗതാഗത കുരുക്കിനു പരിഹാരമാകുന്നതാണ് പുതിയ ബസ്സ്റ്റാന്റ്. ബ്ലോക്ക് റോഡില്‍ സ്വകാര്യ ഉടമസ്ഥതിയിലുള്ള കൊണ്ടാണത്ത് ബസ്സ്റ്റാന്റില്‍ മതിയായ സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ടിഎ തീരുമാനം ഉടന്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കെ.പിഎ മജീദ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍ എന്നിവര്‍ മലപ്പുറത്ത് ജില്ലാ കലക്ടറെയും ആ.ര്‍.ടിഒയെയും കണ്ട് ആവശ്യപ്പെട്ടിരുന്നു. ഒന്നര വർഷത്തിലേറെയായി ആർ ടി എ യോഗം നടക്കാതിരുന്നതാണ് സ്റ്റാൻ്റിൻ്റെ അനുമതി വൈകാൻ ഇടയാക്കിയത്. രണ്ട് മാസം മുമ്പ് നടന്ന ആ.ര്‍ടി.എ യോഗത്തില്‍ ബസ്സ്റ്റാന്റ് അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. കലക്ടറുടെ അധ്യക്ഷതയ...
Local news

കൊടിഞ്ഞി പനക്കത്താഴം സ്കൂൾ ശതാബ്ദി ആഘോഷത്തിന് തുടക്കമായി

മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു കൊടിഞ്ഞി : വിദ്യ വിളമ്പി നൂറുവർഷം പൂർത്തിയാകുന്ന പനക്കത്തായം എൽ പി സ്കൂൾ ഒരുവർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷപരിപാടികളുടെ ഉത്ഘാടനവും മെതുവിൽ കുടുംബം സ്കൂളിന് നിർമിച്ചു നൽകിയ സ്റ്റേജ് സമർപ്പണവും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റഹിയാനത് അധ്യക്ഷം വഹിച്ചു. വാർഡ് അംഗങ്ങളായ സാലിഹ് ഇ പി, ഡോ : ഉമ്മു ഹബീബ, ഹെഡ്മാസ്റ്റർ ടി ദിനേശ് കുമാർ, പി ടി എ പ്രസിഡന്റ് ഹണീഷ് പുല്ലാണി, ഹബീബ് പൂഴിത്തറ, വാഹിദ് പാലക്കാട്ട്, നാരായണൻ മാസ്റ്റർ, ഫർഹാൻ മെതുവിൽ എന്നിവർ സംസാരിച്ചു. മാജിക് ഷോ, കുട്ടികളുടെ കലാ പരിപാടികൾ എന്നിവ അരങ്ങേറി....
Local news

നൂറു ശതമാനത്തിന്റെ നിറവിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത്

2021-22 വർഷത്തെ നികുതി പിരിവിൽ എ ആർ നഗർ ഗ്രാമപ്പഞ്ചായത്ത് നൂറ് ശതമാനം നേട്ടം കൈവരിച്ചു. ഒരു കോടിക്കു മേൽ നികുതി പിരിക്കുവാനുള്ള പഞ്ചായത്തുകളിൽ സംസ്ഥാനത്ത് രണ്ടു പഞ്ചായത്തുകൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അതിലൊന്നാവാൻ എ ആർ നഗർ ഗ്രാമപ്പഞ്ചായത്തിന് കഴിഞ്ഞു എന്നത് ഗ്രാമപ്പഞ്ചായത്തിന്റെ 100 ശതമാനം നേട്ടത്തിന് തിളക്കമേറ്റുന്നു. നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും നികുതി ദായകർക്കും പഞ്ചായത്ത് പ്രസിഡണ്ട് ലിയാക്കത്തലി കാവുങ്ങലും വൈസ് പ്രസിഡന്റ് ശ്രീജ സുനിലും അഭിനന്ദനം അറിയിച്ചു....
Local news

താനൂർ നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു; സിപിഎമ്മും ബിജെപിയും വിട്ടു നിന്നു

താനൂർ : നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് നഗരസഭാധ്യക്ഷൻ പി.പി. ഷംസുദ്ദീൻ നാടിന്‌ സമർപ്പിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി തെയ്യാല റോഡ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി പുതിയ സ്റ്റാൻഡിൽ സമാപിച്ചു. താനൂരിലെ പ്രമുഖ വസ്ത്രവ്യാപാരിയായിരുന്ന പരേതനായ എ.പി. ബാപ്പു ഹാജിയുടെ മകൾ സി.പി. ആയിഷ അബൂബക്കർ 2012-ൽ 50 വർഷത്തേക്ക് പാട്ടത്തിന് നഗരസഭയ്ക്ക് വിട്ടുനൽകിയ 60 സെന്റ് ഭൂമിയിലാണ് ബസ്‌ സ്റ്റാൻഡ് നിർമിച്ചത്. പൂതേരി കുഞ്ഞിബാവു ബസ് സ്റ്റാൻഡിലേക്കുള്ള വഴിക്ക് വേണ്ടി ഒന്നരസെന്റ് ഭൂമിയും സൗജന്യമായി വിട്ടുനൽകി. ഭൂമി വിട്ടുനൽകിയ സി.പി. ആയിഷ അബൂബക്കർ, മുൻ പഞ്ചയത്ത് പ്രസിഡന്റ് എം.പി. അഷറഫ്, മുൻ വൈസ് ചെയർമാൻ സി. മുഹമ്മദ് അഷറഫ്, കുന്നത്തേരി അബ്ദുസ്സമദ്, കെ.കെ. ഭരതൻ, ചെറിയേരി സിദ്ധീഖ്, ഹംസ ബാവ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉദ്‌ഘാടനചടങ്ങിൽ ഉപാധ്യക്ഷ സി.കെ. സുബൈദ അധ്യക്ഷത വഹിച്ചു. സി.പി.എമ്മും ബി.ജെ.പി.യും വ...
Local news

കുടിവെള്ളത്തിനും ഭവന നിർമാണത്തിനും മുൻഗണന നൽകി തിരൂരങ്ങാടി നഗരസഭയുടെ ബജറ്റ്

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ സമഗ്രവികസനത്തിനു ഊന്നല്‍ നല്‍കുന്ന ബജറ്റ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. 61,37,46,000 വരവും 61, 19,61,000 രൂപ ചെലവും പ്രതീക്ഷിക്കുന്നു. കുടിവെള്ളത്തിനു മുഖ്യ പരഗണ നല്‍കി. 18 കോടി രൂപ ഇതിനായി വകയിരുത്തി. 70 വയസ്സ് തികഞ്ഞ വയോജനങ്ങള്‍ക്ക് ഓട്‌സ് നല്‍കും. പകല്‍വീട്. ബഡ്‌സ് സ്‌കൂള്‍, ഓപ്പണ്‍ ജീം. കൃഷി തുടങ്ങിയവക്കും ബജറ്റ് ഊന്നല്‍ നല്‍കി. പ്രദേശിക ചരിത്ര നിര്‍മാണം നടത്തും. പ്രവാസി ക്ഷേമപദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തി. നഗരസഭ നേരത്തെ പ്രവാസി സമ്മിറ്റ് സംഘടിപ്പിച്ചിരുന്നു. മത്സര പരീക്ഷകള്‍ക്ക് സൗജന്യമായി കോച്ചിംഗ് നല്‍കും. പുതിയ അങ്കണ്‍വാടികള്‍ നിര്‍മിക്കും. സ്‌കൂളുകളില്‍ സൗകര്യങ്ങളൊരുക്കും. എസ്.സി വികസനത്തിനു കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കും. പുതിയ റോഡുകള്‍ നിര്‍മിക്കും.കൃഷി - 75000...
Local news

കൃഷിക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി നന്നമ്പ്ര പഞ്ചായത്ത് ബജറ്റ്

നന്ന മ്പ്ര. 21.76 കോടി രൂപ വരവും 19.60 കോടി രൂപ ചെലവും 2.15 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എൻ.വി. മൂസക്കുട്ടി അവതരിപ്പിച്ചു.കൃഷിക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി കൊണ്ടുള്ളതാണ് ബജറ്റ്. ഉൽപാദനം മേഖലയിൽ 1.13 കോടി രൂപയും സേവന മേഖലയിൽ 3.79 കോടി രൂപയും പശ്‌ചാത്തല മേഖലയിൽ 75 ലക്ഷം രൂപയും നീക്കി വച്ചു. ഭവന നിർമാണത്തിന് 1.10 കോടി രൂപയും കൃഷിക്ക് 86 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് 43 ലക്ഷവും വനിതാ പരിപാടിക്ക് 26 ലക്ഷവും വകയിരുത്തിയിട്ടുണ്ട് യോഗത്തിൽ പ്രസിഡന്റ് പി.കെ റഹിയാനത്ത് ആധ്യക്ഷ്യം വഹിച്ചു. സ്ഥിരംസമിതിഅധ്യക്ഷനായ സി.ബാപ്പുട്ടി, പി.സുചിത്ര, വി.കെ.ശമീന. സെക്രട്ടറി ബിസ്‌ലി ബിന്ദു അംഗങ്ങളായ, എൻ മുസ്തഫ, എൻ മുഹമ്മദ് കുട്ടി, ഊർപ്പായി മുസ്തഫ, സി.എം.ബാലൻ, സൗദ, സിദ്ധീഖ്, എ. റൈഹാനത്ത്, കുഞ്ഞിമുഹമ്മദ്, ധന, ധന്യ, എം.പി ശര...
Local news

വിഭാഗീയത, നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മരവിപ്പിച്ചു; അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല

വിഭാഗീയതയെ തുടർന്ന് നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ ജില്ലാ കമ്മിറ്റി മരവിപ്പിച്ചു. കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് ഒടുവിൽ കമ്മിറ്റി മരവിപ്പിക്കുന്നതിൽ എത്തിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും മണ്ഡലം ജനറൽ സെക്രട്ടറി യും തമ്മിലാണ് പ്രശ്നമുള്ളത്. ഏറെ നാളായി തുടർന്നിരുന്ന പ്രശ്നം കുടുംബശ്രീ സി ഡി എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ രൂക്ഷമായി. പഞ്ചായത്ത് ലീഗ് കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥി പരാജയപ്പെട്ടു. ഇതിന് പിന്നിൽ മണ്ഡലം ജനറൽ സെക്രട്ടറി കെ. കുഞ്ഞിമരക്കാർ ആണെന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. മുമ്പ്, ഇവരെ സ്ഥാനാർത്ഥി ആക്കുന്നതിനെതിരെ മണ്ഡലം ജനറൽ സെക്രട്ടറി യും ചില വനിതാ ലീഗ് നേതാക്കളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാർട്ടി നിർദേശിച്ച സ്ഥാനാർഥിയെ തോല്പിച്ചയാൾക്കെതിരെ നടപടി എടുക്കണമെന്ന് മണ്ഡലം കമ്മിറ്റിക്ക് പരാതി നൽക...
Local news

നന്നമ്പ്ര ആശുപത്രി കെട്ടിടത്തിലെ ‘വിവാദ’ പേര് മായ്ച്ചു

നന്നമ്പ്ര കുടുംബരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ച വിവാദത്തിന് പരിസമാപ്തി. കെട്ടിടത്തിലെ പേര് ആശുപത്രി അധികൃതർ മായ്ച്ചു കളഞ്ഞു. ആശുപത്രിക്ക് കിടത്തി ചികിത്സ ആരംഭിക്കുന്നതിന് വേണ്ടി 40 വർഷം മുമ്പ് പ്രവാസികളുടെ സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് ഒന്നര വർഷം മുമ്പ് 'ഡോനേറ്റഡ് ബൈ, കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി' എന്ന് എഴുതിയത്. എന്നാൽ ഇതിനെതിരെ ഡി സി സി ജനറൽ സെക്രട്ടറി യും തിരൂരങ്ങാടി നിയോജക മണ്ഡലം ചെയർമാനും പ്രദേശത്തുകരൻ കൂടിയായ കെ പി കെ തങ്ങൾ പരസ്യമായി രംഗത്തു വന്നു. യു ഡി എഫിൽ ഇത് വിഷയമായതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പേര് മായ്ക്കാൻ ധാരണയായത്രേ. എന്നാൽ ഇതിന് ശേഷവും നടപടി ഇല്ലാതായതോടെ വീണ്ടും പരാതികൾ നൽകി. വിവരാവകാശ പ്രകാരം അപേക്ഷ നല്കിയപ്പോഴും പേര് എഴുതാൻ തീരുമാനിച്ചത് സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ അനധികൃത മായി കയ്യേറി...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി. കെല്ലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടിയ എട്ടുനില സൂപ്പര്‍ സെപെഷ്യാലിറ്റി ബ്ലോക്ക്, നാല് നിലകളിലുള്ള പി.പി യൂണിറ്റ് എന്നിവ നിര്‍മ്മിക്കും. ഇപ്പോൾ ലാബ് പ്രവർത്തിക്കുന്ന പഴയ ഐ പി കെട്ടിടം പൊളിച്ചു മാറ്റി ഇവിടെയാണ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് നിർമിക്കുക. ഒപി, 150 ബെഡ്‌, 28 ഐ സി യു ബെഡ്, ഓപ്പറേഷൻ തിയേറ്റർ, കോണ്ഫറൻസ് ഹാൾ തുടങ്ങിയവ ഇതിലുണ്ടാകും. പ്രധാന കവാടത്തിനു സമീപത്ത് ജ്യോതിസ് കെട്ടിടം പൊളിച്ചു ഇവിടെ പി പി യൂണിറ്റ് കെട്ടിടം നിർമിക്കും. ഇതിൽ ഡോർമേറ്ററി സൗകര്യവും ഉണ്ടാകും. തിരൂരങ്ങാടി ടുഡേ. അഡ്മിൻസ്ട്രേറ്റീവ് ബ്ലോക്ക് പുതുക്കി പണിയും. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. ആശുപത്രിയിലേക്ക് വരാനും പ...
Local news

പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനി പുതുക്കിപ്പണിയാന്‍ തീരുമാനം

തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി പുത്തന്‍കടപ്പുറം ഫിഷറീസ് കോളനിയിലെ ഇരട്ട വീടുകള്‍ എല്ലാവിധ  സൗകര്യങ്ങളോടും കൂടിയ ഫ്‌ളാറ്റ് രൂപത്തില്‍ പുതുക്കി പണിയുന്നതിന് തീരുമാനം. കെ.പി.എ മജീദ് എം. എല്‍.എയുടെ ആവശ്യപ്രകാരം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇതിനാവശ്യമായ പ്ലാനും മറ്റും തയാറാക്കുന്നതിന് യോഗം ചേരാനും തീരുമാനമായി. നിലവില്‍ 20 ഇരട്ട വീടുകളിലായി 40 കുടുംബങ്ങളാണ് ഇരട്ട വീടുകളില്‍ താമസിക്കുന്നത്. അതിനു പുറമെ വേറെയും കുടുംബങ്ങള്‍ ഈ കോളനിയില്‍ താമസിക്കുന്നുണ്ട്. ഫ്‌ളാറ്റ് സംവിധാനത്തിലുള്ള താമസ സമുച്ചയമാണ് നിര്‍മിക്കുക. ബാക്കി വരുന്ന സ്ഥലത്ത് ഇവര്‍ക്ക് ആവശ്യമായ മറ്റു സൗകര്യങ്ങള്‍ കൂടി ഒരുക്കും. 1.96 ഏക്കര്‍ സ്ഥലമാണ് ഇവിടെ നിലവിലുള്ളത്. ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഈ സ്ഥലം പൂര്‍ണ്ണമായും...
Local news

പത്മശ്രീ കെ വി റാബിയക്ക് നന്നമ്പ്ര പഞ്ചായത്തിന്റെ ആദരം

പത്മശ്രീ ലഭിച്ച കെ വി റാബിയയെ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് പി കെ മൊമെന്റോ നൽകി. വൈസ് പ്രസിഡന്റ് എൻ വി മൂസക്കുട്ടി,  ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന വി കെ , മെമ്പർമാരായ സൈദലവി ഊർപ്പായി , നടുത്തൊടി മുഹമ്മദ് കുട്ടി , സിദ്ധീഖ് ഒള്ളക്കൻ , തസ്‌ലീന പാലക്കാട്ട് , എന്നിവർ പങ്കെടുത്തു ....
Local news

പറവകൾക്ക് സ്നേഹത്തെളിനീരൊരുക്കി വിദ്യാർത്ഥികൾ

വാളക്കുളം: വേനൽച്ചൂടിൽ വലയുന്ന പറവകളടക്കമുള്ള മിണ്ടാപ്രാണികൾക്ക് സ്നേഹത്തിന്റെ തെളിനീരൊരുക്കി വാളക്കുളം കെ.എച്ച്.എം . ഹൈസ്കൂളിലെ വിദ്യാർത്ഥികൾ . ചൂട് വർദ്ധിക്കുകയും ജലാശയങ്ങളെല്ലാം വറ്റി വരളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ജീവകാരുണ്യ പ്രവർത്തനത്തിന് സ്കൂളിലെ ദേശീയ ഹരിത സേന നേതൃത്വം നൽകിയത്. ഇതിനായി നൂറിലധികം മൺചട്ടികളും ഉറികളും വിദ്യാർത്ഥികൾ സംഘടിപ്പിച്ച്ചിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി സ്കൂളിലെ ദേശീയ ഹരിതസേന നടത്തി വരുന്ന ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'കുഞ്ഞിക്കിളിക്കൊരു തണ്ണീർക്കുടം എന്ന ശീർഷകത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറേക്കർ തരിശ് ഭൂമിയിൽ കാടു വളർത്തി മാതൃകയായ പി.എ മുസ്തഫ കരിപ്പൂർ ഉൽഘാടനം ചെയ്തു. പ്രഥമാധ്യാപകൻ പി.കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.മെയ് മാസം വരെ നീളുന്ന കാംപെയ്നിന്റെ ഭാഗമായി ജലസംരക്ഷണ ബോധവൽക്കരണം, പക്ഷി നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ, ഗ്രീൻ ഫോട്ട...
Local news

കൊടിഞ്ഞി മഹല്ല് ഖാസിയായി സാദിഖലി ശിഹാബ് തങ്ങളെ തീരുമാനിച്ചു

കൊടിഞ്ഞി പള്ളി മഹല്ല് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. ഖാസിയായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്നാണ് പുതിയ ഖാസിയായി സാദിഖലി തങ്ങളെ തീരുമാനിച്ചത്. മഹല്ല് കമ്മിറ്റിയുടെ തീരുമാനം പ്രസിഡന്റ് പി.സി.മുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി പത്തൂർ മൊയ്‌ദീൻ ഹാജി എന്നിവർ സാദിഖലി തങ്ങളെ നേരിട്ട് എത്തി അറിയിച്ചു. തങ്ങൾ സ്വീകരിച്ചു. സ്ഥനാരോഹണം പിന്നീട് നടക്കുമെന്ന് നടക്കും....
Local news, Other

വനിതാ ദിനത്തിൽ പത്മശ്രീ കെ. വി. റാബിയയെ ആദരിച്ചു.

തിരുരങ്ങാടി: മാർച്ച്‌ 8 വനിതാ ദിനത്തോടനുബന്ധിച്ചു തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്‍.എസ്.എസ് യൂണിറ്റ് പത്മശ്രീ അവാര്‍ഡ് ജേതാവും കോളേജ് അലുംനിയുമായ കെ.വി. റാബിയയെ ആദരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരുമായി അല്‍പസമയം സംവദിച്ച കെ.വി. റാബിയ താന്‍ കടന്നുവന്ന പ്രതിസന്ധി കാലഘട്ടങ്ങളെക്കുറിച്ചും, തന്റെ പ്രയാസങ്ങള്‍ക്കിടയിലും താന്‍ കണ്ട സ്വപ്‌നങ്ങളെക്കുറിച്ചും, തന്റെ ജീവിതകഥയായ "സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട് "എന്ന പുസ്തകത്തെക്കുറിച്ചും വാചാലയായി. തനിക്കീ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യാനും ഈ അവാര്‍ഡൊക്കെ കരസ്ഥമാക്കാനും സാധിച്ചുവെങ്കില്‍ ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ള നിങ്ങള്‍ക്കോരോരുത്തര്‍ക്കും ആയിരം റാബിയമാരാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്തുത പരിപാടിയില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഷബീര്‍ സര്‍, എന്‍.എസ്.എസ് വളണ്ടിയര്‍ അഫ്ര ഹന എന്നിവര്‍ സംസാരിച്ചു....
Local news

ബൈക്കുമായി പോകുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്; ഉടമകൾക്കെതിരെ കേസ്.

വിദ്യാർഥികളുടെ ബൈക്ക് ഉപയോഗത്തി നെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പോലീസ്. ഇന്നലെ ചെണ്ടപ്പുറയ സ്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിൽ പത്ത് ബൈക്കുകൾ പിടികൂടി. പരിസരത്തെ വീടുകളിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. ബൈക്കുകൾ മുഴുവൻ മൂന്ന് മിനി ലോറികളിൽ കയറ്റി തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് വാഹന ഉടമകൾക്കെതിരെ കേസ് എടുത്തതായി എസ് ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. പാർക്ക് ചെയ്യാൻ അനുവാദം കൊടുക്കുന്ന വീട്ടുകർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പ്രദേശത്ത് ലഹരി മാഫിയയും കുട്ടികൾ ബൈക്കിൽ കറങ്ങുന്നത് വ്യാപകമായതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. മറ്റു സ്കൂളുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് എസ്ഐ പറഞ്ഞു. എസ് ഐ മുഹമ്മദ് റഫീഖ്, SCPO അനിൽകുമാർ , CP0 മാരായ ശിവൻ , ലക്ഷ്മണൻ എന്നിവരടങ്ങുന്ന സംഘമാണ...
Local news

തിരൂരങ്ങാടി മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്കായി 122.88 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 122.88 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി.എ മജീദ്‌ എം.എല്‍.എ അറിയിച്ചു. തിരൂരങ്ങാടി നിയോജകമണ്ഡലം കുടിവെള്ള സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ച പ്രോപോസലുകളുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. എടരിക്കോട് പഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് 77 കോടി രൂപയും, പരപ്പനങ്ങാടി നഗരസഭയില്‍ കുടിവെള്ള പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 18 കോടി രൂപയും, തിരൂരങ്ങാടി നഗരസഭയില്‍ കുടിവെള്ള പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 13 കോടി രൂപയും, തെന്നല പഞ്ചായത്ത് ജലനിധി പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തികള്‍ക്കായി 14.88 കോടി രൂപയും ആണ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്. എടരിക്കോട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്ക് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നിന്നും, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകള്‍ക്ക് അമൃത് പദ്ധതിയില...
Local news

വനിതാ ദിനത്തിൽ വിവിധ തുറകളിലുള്ള വനിതകളെ പുഴച്ചാൽ SFC ക്ലബ്ബ് ആദരിച്ചു

ലോക വനിതാ ദിനത്തിൽഈ പ്രദേശത്തിൻ്റെ അഭിമാനമായി മാറിയ വനിതകളെ പുഴച്ചാൽ SFC ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആദരിച്ചു.അങ്കണവാടിയിൽ തന്റെ ജീവിതത്തിന്റെ പാതി കുരുന്നുകൾക്കായി ഉഴിഞ്ഞുവെച്ച40 വർഷത്തെ സുത്യർഹമായ സേവനം പൂർത്തീകരിച്ച K.വനജ ടീച്ചർ,പറപ്പൂർ പഞ്ചായത്ത് രണ്ടാം വാർഡ് ലെ കോവിഡ് 19 കാല ഘട്ടത്തിലെ മുൻനിര പ്രവർത്തകയും മഴക്കാലത്ത് വീടുകൾ കേന്ദ്രീകരിച്ച് ബ്ലോക്ക് റിഡക്ഷൻ, ക്ലോറിനേഷൻ, ഗർഭകാല പരിചരണം, കുട്ടികളുടെ പ്രതിരോധ കുത്തിവെയ്പ്പ്,തുടങ്ങിയ സുത്യർഹമായ സേവനംപ്രവർത്തനത്തിലൂടെ കാഴ്ചവച്ച ആശാവർക്കർ ടി.പി പുഷ്പ്പലതഎന്നിവർക്ക് അവരുടെ വീടുകളിലെത്തി SFC ക്ലബ് പ്രതിനിധികൾ സേനഹോപഹാരംനൽകി ആദരിച്ചു.ക്ലബ്ബ് പ്രസിഡന്റ്‌ ഷാഹിദ് തങ്ങൾ, മെമ്പർമാരായ മഹ്റൂഫ് അണ്ണേങ്കാടൻ,സലാം പിലാക്കൽ,അൻസാർ അഞ്ചുകണ്ടൻ, സെമീർ രണ്ടത്താണി,ഷിഫാൻ അഞ്ചുകണ്ടൻ,പി. മൻസൂർ എന്നിവർ നേതൃത്വം നൽകി....
Local news

കൊടിഞ്ഞി എം എ എച്ച് എസ് സ്കൂളിൽ യുദ്ധ വിരുദ്ധ സംഗമം നടത്തി

തിരൂരങ്ങാടി: ഉക്രൈൻ റഷ്യ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയും നിരപരാധികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കൊടിഞ്ഞി എം.എ ഹയർ സെക്കൻഡറി സ്കൂളിൽ യുദ്ധ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഫാത്തിമ ഷഹല മുദ്രാവാക്യം ചൊല്ലിക്കൊടുത്തു. സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി,പി.ടി.എ പ്രസിഡന്റ് മുജീബ് പനക്കൽ, പ്രിൻസിപ്പൽ ടി.ടി നജീബ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ, കളത്തിൽ മുഹമ്മദ് ഹാജി,സദർ മുഅല്ലിം റഊഫ് സൈനി, വൈസ് പ്രിൻസിപ്പൽ റഷീദ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നിസാർ മാസ്റ്റർ, പനമ്പിലായി സലാം ഹാജി, മുഷ്താഖ് കൊടിഞ്ഞി, നൗഷാദ് നരിമടക്കൽ സംബന്ധിച്ചു....
Local news

ചേറൂർ സ്കൂളിൽ നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു

വേങ്ങര :ചേറൂർ പി. പി. ടി. എം. വൈ ഹയർസെക്കന്റ്റി സ്കൂൾ  ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഴയകാല ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു.  ജീവിത ശൈലി രോഗങ്ങളുടെ ഉറവിടങ്ങളായ ന്യുജെൻ ഫാസ്റ്റ് ഫുഡിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും  പഴയകാല ഭക്ഷ്യവസ്തുക്കളുടെ മേന്മകളെ കുറിച്ചും കുട്ടികളിൽ  അവബോധം സൃഷ്ടിക്കുക എന്നതാണ് മേളയിലൂടെ   ലക്ഷ്യം വെക്കുന്നത്.ചാമ , ഈന്ത്, പനയുടെ പൊടി, കൂവപൊടി തുടങ്ങിയവ കൊണ്ടുള്ള പരമ്പരാഗതമായ വിഭവങ്ങളും, ദാരിദ്രത്തിന്റെ കാലഘട്ടത്തിൽ നന്നായി ഉപയോഗിച്ചിരുന്ന വാഴക്കല്ല ഉപ്പേരി, കപ്പത്തൊലി തോരൻ, അടക്കമുള്ള നൂറോളം വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.ശിഫാന കെ.കെ, ജാഷിറ കാപ്പൻ, സ്വദീഖ കെ., ശ്രീഷ്ന ടി പി എന്നിവരുടെ നേതൃത്വത്തിലുള്ള ഭൂമിത്ര സേന ക്ലബ് അംഗങ്ങളാണ് ആണ്  മേള സംഘടിപ്പിച്ചത്.വിഭവങ്ങൾ തയ്യാറാക്കുന്ന വിവരങ്ങൾ അട...
Local news

ഭിന്നശേഷി കുട്ടികൾക്ക് സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപിച്ചു

കൊളപ്പുറം: ദോസ്താന ആർട്സ് & സ്പോർട്സ് ക്ലബ്ബും, കേരള സാമൂഹിക സുരക്ഷ മിഷൻ റിഹാബ് എക്സ്പ്രസ്സും സംയുക്തമായി ഭിനശേഷികുട്ടികൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് വർക്കിംങ് പ്രസിഡന്റ് അബ്ദുറഹിമാൻ ടി അധ്യക്ഷത വഹിച്ചു.ഫിസിയോട്രിസ്റ്റ് ഡോ. സിന്ധു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ മെമ്പർമാരായ സഫീർ ബാബു, പി.കെഅബ്ദു റഷീദ്,ഏആർ നഗർ പഞ്ചായത്ത്‌ മെമ്പർമാരായ സജ്ന അൻവർ ,കെ എം ബോബി ,ഷൈലജ പുനത്തിൽ, സാമ്യൂഹ്യപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.പ്രതേകം തയ്യാറാക്കിയ KURTC യുടെ ലോ ഫ്ലോർ ബസ്സിലായിരുന്നു ക്യാമ്പ് നടന്നത് പരിസര പ്രദേശങ്ങളിൽ നിന്നുള്ള നൂറോളം ഭിന്നശേഷി ഉള്ളവർ പങ്കെടുത്തു.ക്ലബ്ബ്‌ സെക്രട്ടറി ഫാസിൽ ഇടത്തിങ്ങൽ സ്വാഗതവും , ബാസിത്ത് കെ.എം നന്ദിയും പറഞ്ഞു....
Local news, Other

ദാറുല്‍ഹുദാ ബിരുദദാന- മിഅ്‌റാജ് സമ്മേളനത്തിന് നാളെ തുടക്കം

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് 27 ന് ഞായറാഴ്ച തുടക്കമാകും. സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പരിപാടികളെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പിജി പഠനവും പൂര്‍ത്തിയാക്കിയ 176 പണ്ഡിതര്‍ക്കാണ് ഇത്തവണ ഹുദവി ബിരുദം നല്‍കുന്നത്. ഇതില്‍ 17 പേര്‍ വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങ...
Local news

ചെറുമുക്ക് ടൂറിസം ഉദ്യാനപാത നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി: ജില്ലാ പഞ്ചായത്തിന്റെ ചെറുമുക്ക് ടൂറിസം ഉദ്യാന പാത ഉത്സവഛായയിൽ നാടിന് സമര്‍പ്പിച്ചു. ബാന്റ് വാദ്യങ്ങളുടെയും ദഫ്മുട്ടിന്റെയും ഫ്‌ളവര്‍ ഷോയുടെയും ഗംഭീര വെടിമരുന്ന് പ്രകടനത്തോടെയും നടന്ന ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം ൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ഒരു നാട് ഒഴുകിയെത്തിയ പ്രതീതിയായിരുന്നു ചടങ്ങിന്. പായസവും മധുരപലഹാരവുമുള്‍പ്പെടെ മല്‍കി ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനെത്തിയവരെ നാട്ടുകാര്‍ സ്വീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ചെലവിലാണ് ചെറുമുക്ക് ടൂറിസം ഉദ്യാനപാത ഒരുക്കിയത്. ഒരു കിലോ മീറ്ററോളം ഇരുഭാഗവും ഇന്റലോക്ക്, റോഡ് റീ ടാറിംഗ്, വയലിന്റെ ഭാഗത്ത് കൈവരി എന്നി പ്രവൃത്തികളാണ് നടത്തിയത്.വലിയ തോതില്‍ നെല്‍കൃഷിയിറക്കുന്ന ഇവിടത്തെ വയലിന്റെ പച്ചപ്പില്‍ റോഡില്‍ ഉദ്യാനപാത കൂടി സജീകരിച്ചതോടെ പ്രഭാത്തിലും സായ്ഹ്നത്തിലും സഞ്ചാരികളുടെയഒഴുക്കാണ്.ഉദ്യാന പാതയുടെ ഉദ്ഘാടനം ജില്ലാ പഞ...
Local news

യൂത്ത് കോൺഗ്രസ് കൊടിഞ്ഞിയിൽ രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

നന്നമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കൊടിഞ്ഞിയിൽ ശുഹൈബ്, ശരത് ലാൽ, കൃപേഷ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.പി മുനീർ അധ്യക്ഷത വഹിച്ചു. നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എൻ.വി മൂസക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.പി ഹൈദ്രോസ് കോയ തങ്ങൾ, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഭാസ്കരൻ പുല്ലാണി, യു.വി അബ്ദുൽ കരിം, എൻ. അനിൽ കുമാർ., സജിത്ത് കാച്ചീരി, നാസർ അണ്ടിയത്ത് പ്രസംഗിച്ചു. പി.കെ.എം ബാവ, ലത്തീഫ് കൊടിഞ്ഞി, മുജീബ് കുണ്ടൂർ, ദാസൻ കൈതക്കാട്ടിൽ, ഹംസ പാലക്കാട്ട്, കെ.പി ഫൈസൽ തങ്ങൾ, റഫീഖ് തിരുത്തി, സി.പി ദാവൂദ് ഷമീൽ, ടി.പി കിഷോർ, ഹൈദർ പാലക്കാട്ട്, ശുഹൈബ് ബാബു പുളിക്കലകത്ത്, കെ.കെ ഹമീദ്, മുനീർ പാലക്കാട്ട്, എൻ. ശ്രീനി, സിദ്ധീഖ് തെയ്യാല, എം.സി ...
Local news

മുന്നിയൂർ പഞ്ചായത്ത് ഓഫീസ് ദേശീയപാതക്കായി പൊളിക്കുന്നു, ഇനി പാലക്കലിൽ

ദേശീയപാത വികസനത്തിന് മുന്നിയൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുന്നു. വെളിമുക്ക് പാലക്കലിൽ സി പി ഓഡിറ്റോറിയത്തിലെ മിനി ഓഡിറ്റോറിയമാണ് ഇനി മുതൽ പഞ്ചായത്ത് ഓഫീസ് ആയി പ്രവർത്തിക്കുക. ഓഫീസ് അങ്ങോട്ട് മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങിയതിനാൽ ഒരാഴ്ച്ച ഓഫീസ് പ്രവർത്തനം ഉണ്ടാകില്ലെന്ന് സെക്രട്ടറി അറിയിച്ചു. കെട്ടിടം പൊളിക്കുന്നതിന് ടെൻഡർ നൽകിയിട്ടുണ്ട്. ദേശീയപാത നാലര കോടി രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്....
Local news

അവാർഡ് വിവാദം; മുൻ ചെയർപേഴ്സണ് മറുപടിയുമായി മുസ്ലിം ലീഗ്

തിരൂരങ്ങാടി: നഗരസഭക്ക് ലഭിച്ച സ്വരാജ് അവാർഡിന്റെ അവകാശ തർക്കത്തിൽ മറുപടിയുമായി മുസ്ലിം ലീഗ് കമ്മിറ്റി. 2020-21 വർഷത്തെ പ്രവർത്തനം പരിഗണിച്ചു സംസ്ഥാന സർക്കാർ ആരംഭിച്ച സ്വരാജ് പുരസ്കാരം സംസ്ഥാന തലത്തിൽ തിരൂരങ്ങാടി ക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഈ അവാർഡ് , കഴിഞ്ഞ ഭരണ സമിതിയുടെ പ്രവർത്താന ത്തിന് ലഭിച്ച അംഗീകരമാണെന്നും പുതിയ ഭരണ സമിതി മറ്റുള്ളവർക്ക് അവകാശപ്പെട്ടത് തട്ടിയെടുക്കുക ആണെന്നും മുൻ ചെയർപേഴ്സൻ കെ.ടി.റഹീദ ആരോപിച്ചിരുന്നു. അവാർഡ് വിവരം മുൻ ഭരണസമിതിക്ക് നേതൃത്വം കൊടുത്ത ആൾ എന്ന നിലക്ക് തന്നെ അറിയിക്കാനുള്ള മര്യാദപോലും കാണിച്ചില്ലെന്നും അവാർഡ് തങ്ങളുടേതാക്കി മാറ്റാനാണ് നിലവിലെ ഭരണസമിതി ശ്രമിച്ചതെന്ന്ഉം ഇവർ ആരോപിച്ചിരുന്നു. ഇതിന് മറുപടി ആയാണ് മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തെത്തിയത്. അവാർഡ് നിലവിലെ. ഭരണ സമിതിക്ക് ലഭിച്ചതാണ് എന്നു കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ 5 വർഷം ഭരണമുണ്ടായപ്പോൾ ഈ ആവേശ...
Local news

സ്വരാജ് അവാർഡ്: മറ്റുള്ളവരുടെ അംഗീകാരം തട്ടിയെടുക്കുന്നു. ഭരണസമിതിക്കെതിരെ മുൻ ചെയർപേഴ്സൻ

തിരൂരങ്ങാടി: മുന്സിപാലിറ്റിക്ക് ആദ്യമായി ലഭിച്ച സംസ്ഥാന സർക്കാരിന്റെ അവാർഡിന്റെ അവകാശത്തെ ചൊല്ലി വിവാദം. നിലവിലെ ഭരണസമിതിക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ചെയർപേഴ്സൻ. മികച്ച പ്രവർത്തനത്തിന് , സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ സ്വരാജ് അവാർഡിൽ സംസ്ഥാന തലത്തിൽ തിരൂരങ്ങാടി നഗരസഭക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. 2020-21 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് ഈ ഭരണ സമിതിയുടെ നേട്ടമായി ഉയർത്തി പിടിക്കുകയും , അതിനേക്കാൾ ഉപരി ഈ നേട്ടം കഴിഞ്ഞ ഭരണ സമിതിക്ക് നേതൃത്വം കൊടുത്ത ചെയര്പേഴ്സണെ ഈ ഭരണസമിതിയിലെ ആരും അറിയിക്കാതിരിക്കുകയും ചെയ്തതോടെയാണ് മുൻ ചെയർ പേഴ്സൻ കെ.ടി . റഹീദ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഭരണസമിതി അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇത് സംഭന്ധമായി അവർ രൂക്ഷമായ രീതിയിൽ പ്രതിഷേധിച്ചു. ഡയറക്ടറേറ്റിൽ നിന്നും അവാർഡ് വിവരം വിളിച്ചറിയിച്ചത് മുൻ സെക്രെട്ടറി ആയിരുന്ന ഇ. ന...
Local news

നെടുവ സി എച്ച് സി താലൂക്ക് ആശുപത്രിയിയാക്കണം: പി ഡി എഫ് ധർണ്ണ നടത്തി

പരപ്പനങ്ങാടി -തീരദേശ മേഖലയിൽ നിന്നും മറ്റും നിരവധി ജനങ്ങൾ നിത്യേന ആശ്രയിച്ചു വരുന്ന അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ചെട്ടിപ്പടിയിലെ നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം ( സി.എച്ച്.സി) താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻ്റ് ഫോറം (പി.ഡി.എഫ്) ആശുപത്രിക്ക് മുമ്പിൽ ധർണ്ണാ സമരവും പ്രതീകാത്മക റീത്ത് സമർപ്പണവും നടത്തി. ഈ കാര്യമുന്നയിച്ച് തിരൂരങ്ങാടി മുൻ എം.എൽ.എക്കും., വകുപ്പ് മന്ത്രിക്കും, ബന്ധപ്പെട്ട ഉന്നത അധികാരികൾക്കും കഴിഞ്ഞ കൊല്ലം കൊണ്ടോട്ടിയിൽ വെച്ച് നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിലും നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഒരു നടപടിയും ഇന്നേ വരെ ഉണ്ടായിട്ടില്ലെന്നും നിലവിൽ വളരെയധികം ശോചനീയാവസ്ഥയിലായ സി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കുന്നതിനു വേണ്ടിയുള്ള ജനാധിപത്യ രീതിയിലുള്ള ജനകീയ സമരങ്ങളുമായി പി.ഡി.എഫ് മുന്നോട്ട് പോകുമെന്നും മനുഷ്യാവകാശ കമ്മീഷനിലും നിവേദനം സമർപ്പ...
error: Content is protected !!