Sunday, October 4

Local news

എസ്എസ്എൽസി: മികച്ച വിജയവുമായി കൊടിഞ്ഞി എംഎഎച്ച്എസ്എസ്
Local news

എസ്എസ്എൽസി: മികച്ച വിജയവുമായി കൊടിഞ്ഞി എംഎഎച്ച്എസ്എസ്

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടവുമായി കൊടിഞ്ഞി എം എ ഹയർ സെക്കണ്ടറി സ്കൂൾ. പതിനാലാം തവണയും 100 % വിജയം നേടി. 30 പേർ ഫുൾ എ പ്ലസ് നേടി. 6 പേർ ഒന്നിലൊഴികെ ബാക്കി 9 എ പ്ലസ് നേടി. വിജയികളെയും അധ്യാപകരെയും പി ടി എ യും മാനേജ്‌മെന്റും അഭിനന്ദിച്ചു.
ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ തിരൂരങ്ങാടിയിൽ ഇനി ഭഗത് സിംഗ് യൂത്ത് ഫോഴ്സും
Local news

ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ തിരൂരങ്ങാടിയിൽ ഇനി ഭഗത് സിംഗ് യൂത്ത് ഫോഴ്സും

തിരൂരങ്ങാടി: ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപം നൽകി. എ.ഐ.വൈ.എഫ് സംസ്ഥാനത്ത് ആകമാനം ഈ ഉദ്യമത്തിന് നേതൃത്വം നൽകി വരുന്നു. കമ്മിറ്റി രൂപീകരണ യോഗം ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സംസ്ഥാന കമ്മിറ്റി അംഗം യൂസുഫ് കലയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വിവേക് എം സ്വാഗതവും, മേഖല പ്രസിഡന്റ് സഭിലാഷ് അധ്യക്ഷവും വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ, മുംതാസ് കെ.വി തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി മുസ്തഫ മാളിയേക്കൽ (ക്യാപ്റ്റൻ)ശാഫി വി പി, മണി. എ എന്നിവരെ (വൈസ്: ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന 10 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു....
ജനതാദൾ (എസ്) ജനാധിപത്യ സംരക്ഷണ സംഗമം നടത്തി
Local news

ജനതാദൾ (എസ്) ജനാധിപത്യ സംരക്ഷണ സംഗമം നടത്തി

തിരൂരങ്ങാടി: "മുറിയരുത്… മുറിക്കരുത് എൻ്റെ ഇന്ത്യയെ " എന്ന പ്രമേയത്തിൽ ജനതാദൾ (എസ്) മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം സംസ്ഥാന സെക്രട്ടറി കെ.വി.ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ.സി.നാസർ അധ്യക്ഷത വഹിച്ചു. സലാം തച്ചറക്കൽ, സി.പി.ഗുഹരാജ്, സൽമ പള്ളിയാളി, അഹമ്മദ് ഹുസൈൻ മൂന്നിയൂർ, സി.പി.ലത്തീഫ് , യാക്കൂബ് കെ.ആലുങ്ങൽ, തൃക്കുളം കൃഷ്ണൻ കുട്ടി, കുഞ്ഞാലൻ വെന്നിയൂർ, മൊയ്തീൻ കുട്ടി പാറപ്പുറം, നിയാസ് അഞ്ചപ്പുര, യു.ഷാജി മുങ്ങാത്തംതറ, മനാഫ് താനൂർ സംസാരിച്ചു....
എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് ഈസ്റ്റ് നന്നമ്പ്രയിൽ
Local news

എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് ഈസ്റ്റ് നന്നമ്പ്രയിൽ

എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് 2022 ജൂലൈ 23, 24 തീയതികളിൽ ഈസ്റ്റ്‌ നന്നമ്പ്രയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.തെയ്യാല റൈഞ്ച് അധ്യക്ഷൻ സയ്യിദ് മുഹമ്മദ്‌ കോയ ജിഫ്‌രി ചീർപ്പിങ്ങലാണ് പ്രഖ്യാപനം നടത്തിയത്. സ്വാഗത സംഘം ചെയർമാനായി സമസ്ത ജില്ല മുശാവറ അംഗം കൊടാശ്ശേരി മുഹമ്മദ്‌ കുട്ടി ഫൈസിയെയും കൺവീനറായി ശൗക്കത്ത് ടി പി യെയും ഫിനാൻസ് കൺവീനറായി മൊയ്‌തീൻ കുട്ടി മാസ്റ്ററെയും യോഗം തിരഞ്ഞെടുത്തു. പ്രഖ്യാപന സംഗമത്തിൽ എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുബശ്ശിർ ടി പി, കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുറഹിമാൻ സഅദി, തുടങ്ങിയവർ സംബന്ധിച്ചു. സാഹിത്യോത്സവ് സമിതി ചെയർമാൻ ശഹീർ മുസ്‌ലിയാർ സ്വാഗതവും സെക്ടർ പ്രസിഡന്റ്‌ സ്വഫ്‌വാൻ സുഹ്‌രി നന്ദിയും പറഞ്ഞു....
മുന്നിയൂർ ജലനിധി ഈ മാസം സമർപ്പിക്കുമെന്ന് പ്രസിഡന്റ്
Local news

മുന്നിയൂർ ജലനിധി ഈ മാസം സമർപ്പിക്കുമെന്ന് പ്രസിഡന്റ്

മൂന്നിയൂർ: പഞ്ചായത്തിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ വാർഡ് തല പ്രസിഡണ്ട് , സെക്രട്ടറി, ട്രഷറർ, പഞ്ചായത്ത് തല കമ്മറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. മൂന്നിയൂര്‍ പഞ്ചായത്തില്‍ 6000 ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ജലനിധി പദ്ധതി ഈ മാസം അവസാനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. നിലവില്‍ പൂര്‍ത്തീകരിച്ച വര്‍ക്കുകളില്‍ വാര്‍ഡില്‍ നിന്നുള്ള പരാതികള്‍ പ്രശ്നങ്ങള്‍ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ യോഗം വിശദമായി ചര്‍ച്ച ചെയ്തു. പരമാവധി ഗുണഭോക്താക്കള്‍ക്ക് വെള്ളം ഉറപ്പ് വരുത്തിയ ശേഷമാണ് ഉദ്ഘാടനം ഉണ്ടാവുക എന്നും ഇനിയുള്ള ദിവസങ്ങളില്‍ അതിന് വേണ്ട പരിശ്രമങ്ങള്‍ നടത്തുമെന്നും യോഗം തീരുമാനിച്ചു. ജലനിധി ഉദ്ഘാടനത്തിന് മുമ്പായി വാര്‍ഡ് തലത്തില്‍ ഗുണഭോക്താക്കളെ യോഗം കൂടാനും തീരുമാനിച്ചു. യോഗ...
നിയന്ത്രണം വിട്ട കാർ ചെറുമുക്ക് പാടത്തേക്ക് മറിഞ്ഞു
Accident, Local news

നിയന്ത്രണം വിട്ട കാർ ചെറുമുക്ക് പാടത്തേക്ക് മറിഞ്ഞു

ചെറുമുക്ക്: നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ചെറുമുക്ക് - തിരൂരങ്ങാടി റോഡിൽ പള്ളിക്കത്താഴത്ത് ആണ് സംഭവം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക.. https://chat.whatsapp.com/DLOpOas9WojCUSboxG2rUs റോഡിന്റെ സുരക്ഷാ മതിലിൽ ഇടിച്ച ശേഷം താഴേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന 2 തെന്നല സ്വദേശികളും ഒരു തലപ്പാറ സ്വദേശിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വണ്ടി പിന്നെ ക്രയിൻ ഉപയോഗിച്ചു വയലിൽ നിന്നെടുത്തു. ട്രോമ കെയർ പ്രവർത്തകരായ ശാഫി MNR, നൗഫൽ ട്രോമാകെയർ , അലി KC,റഷാദ്., ബാപ്പുട്ടി തുടങ്ങിയവർ നേതൃത്വം കൊടുത്തു...
പി എസ് എം ഒ കോളേജിൽ പരിസ്ഥിതി-വന്യജീവി ഫോട്ടോ എക്സിബിഷനും ബോധവൽക്കരണവും നടത്തി
Local news

പി എസ് എം ഒ കോളേജിൽ പരിസ്ഥിതി-വന്യജീവി ഫോട്ടോ എക്സിബിഷനും ബോധവൽക്കരണവും നടത്തി

തിരൂരങ്ങാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി.എസ്.എം.ഒ കോളേജിൽ പരിസ്ഥിതി-വന്യജീവി ഫോട്ടോ എക്സിബിഷനും ബോധവൽക്കരണവും നടത്തി.പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി കോളേജ് പ്രിൻസിപ്പാൾ ഡോ. കെ അസീസ് ഉദ്ഘാടനം ചെയ്തു.പി.എസ്.എം.ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി. കബീറലിയുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.എക്സിബിഷൻ്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ പരിപാടിയിൽ പി. കബീറലി വിദ്യാർത്ഥികളുമായി സംവദിച്ചു. ഭൂമിത്ര സേന ക്ലബ് സ്റ്റുഡൻ്റ് കോർഡിനേറ്ററായ ആയിശ നദ അദ്ധ്യക്ഷം വഹിച്ചു. വിദ്യാർത്ഥികളായ ജയസൂര്യ, ജന എന്നിവർ സ്വാഗതവും നന്ദിയും അറിയിച്ചു....
പ്രവേശനോത്സവം നടത്തി ചേറൂർ MU മദ്രസ്സ കമ്മറ്റി
Education, Kerala, Local news

പ്രവേശനോത്സവം നടത്തി ചേറൂർ MU മദ്രസ്സ കമ്മറ്റി

പ്രവേശനോത്സവം നടത്തിചേറൂർ :MU മദ്രസ്സ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന SEEDS PRE SCHOOL (TREND AFFILIATION)പ്രവേശനോത്സവ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ഇസ്മായിൽ ഫൈസി കിടങ്ങയം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കണ്ണാമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് UM ഹംസ മുഖ്യ അഥിതി യും ജില്ലാപഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ രക്ഷിതാക്കൾ ക്കുള്ള മോട്ടിവേഷൻ ക്ലാസ്സ്‌ നൽകി....
അധികാരികളുടെ വകയായി ഇവിടെയുണ്ട് കൊതുക് വളർത്ത് കേന്ദ്രം !
Local news

അധികാരികളുടെ വകയായി ഇവിടെയുണ്ട് കൊതുക് വളർത്ത് കേന്ദ്രം !

പരപ്പനങ്ങാടി : ലക്ഷങ്ങൾ ചിലവഴിച്ച് റോഡ് നവീകരണത്തോടൊപ്പം നിർമ്മിച്ച ഓട കൊതുക് വളർത്താനും മാലിന്യ നിക്ഷേപത്തിനുമാണോ? നഗരസഭയിലെ 15ാം ഡിവിഷൻ സ്റ്റേഡിയം റോഡ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് നവീകരണം നടത്തിയപ്പോഴാണ് മുന്നൂറോളം മീറ്റർ നീളത്തിൽ ഓട നിർമ്മിച്ചത്. സ്റ്റേഡിയം റോഡ് കുറുകെ വെട്ടിപ്പൊളിച്ച് ഓവുപാലം നിർമ്മിച്ച് സ്വകാര്യ വ്യക്തിയുടെ മധുരം കാട് പാടശേഖരത്തിലേക്കായിരുന്നു വെള്ളമൊഴുക്കിവിടുന്നതിനുള്ള സംവിധാനമൊരുക്കിയിരുന്നത്. അനുമതി വാങ്ങിയില്ലെന്നും പാടശേഖരത്തിലേക്ക് മാലിന്യങ്ങൾ വന്ന് നിറയുമെന്ന കാരണവും നിരത്തി ഓവു പാലം കോൺക്രീറ്റ്ചെയ്ത് അടച്ചതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെടുകയും ചെയ്ത ജോലി പാഴാവുകയും. ഓടയിൽ മാലിന്യങ്ങളും കൊതുകുകളും നിറഞ്ഞിരിക്കുകയുമാണ്. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികളെന്ന് സി.ഇസ്മായിൽ, യു ഉണ്ണിക്കൃഷ്ണൻ, എം.പി. ഷറഫുദ്ധീൻ, ക...
മമ്പുറം കുടുംബശ്രീ പെൺവിരുന്ന് നവ്യാനുഭവമായി
Local news

മമ്പുറം കുടുംബശ്രീ പെൺവിരുന്ന് നവ്യാനുഭവമായി

എആർ നഗർ: സ്ത്രീകളെ സ്വയം പര്യാപ്തരാക്കി വാർഡിൽ സ്ത്രീ സംരംഭകരെ വാർത്തെടുക്കുക, പുതിയ തൊഴിൽ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ മമ്പുറം പത്തൊമ്പതാം വാർഡ് കുടുംബശ്രീ നടത്തിയ പെൺവിരുന്ന് പുതിയ അനുഭവമായി. പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാവുങ്ങൽ ലിയാകത്തലി ഉദ്ഘാടനം നിർവഹിച്ചു.. വാർഡ് മെമ്പർ ജുസൈറ മൻസൂർ അധ്യക്ഷത വഹിച്ചു. 20 വർഷമായി അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിൽ സേവനമനുഷ്ടിച്ച കുടുംബശ്രീ ചെയർ പേഴ്സണൽ സൈഫുന്നീസ,14 വർഷമായി സാക്ഷരത പ്രേരകായി തുടരുന്ന ദേവി എന്നവരെ ആദരിച്ചു. വാർഡിൽ എന്നും കുടുംബശ്രീയുമായി സഹകരിക്കുന്ന വാർഡ് മെമ്പർ ജൂസൈറ മൻസൂറിനും CDS മെമ്പർ ജിസിലിക്കും കുടുംബശ്രീ പ്രവർത്തകർ സ്നേഹാദരം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഷീദ് കൊണ്ടാണത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹനീഫ വാർഡ് മെമ്പ...
SSF തേഞ്ഞിപ്പലം ഡിവിഷൻ മഴവിൽ സംഘം കഥാസമ്മേളനം സമാപിച്ചു.
Local news

SSF തേഞ്ഞിപ്പലം ഡിവിഷൻ മഴവിൽ സംഘം കഥാസമ്മേളനം സമാപിച്ചു.

പത്താം ക്ലാസിനു ചുവടെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട ഒരിടത്ത് ഒരിടത്ത് മഴവിൽ സംഘം കഥാ സമ്മേളനം നീരോൽപാലം ഹിറാ ക്യാമ്പസിൽ സമാപിച്ചു. സമ്മേളന പ്രചരണ ഭാഗമായി ഡിവിഷനിലെ 67 യൂണിറ്റുകൾ, 7 സെക്ടറുകൾ, മദ്രസകൾ കേന്ദ്രീകരിച്ച് സൈക്കിൾ റാലി, വിളംബര ജാഥ, മഴവിൽ അസംബ്ലി, തുടങ്ങിയ വ്യത്യസ്ത പദ്ധതികളിൽ വിദ്യാർത്ഥികൾ ഭാഗവാക്കായി. സ്വാഗത സംഘം വൈസ് ചെയർമാൻ, ഹിറ മാനേജർ ഷാഹുൽ ഹമീദ് കള്ളിയൻ പതാക ഉയർത്തി. ആൽക്കമി സ്മാർട്ട് ക്ലബ്ബ് അംഗങ്ങൾക്കുള്ള ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്നു. 200 ഓളം പ്രതിനിധികൾ പങ്കെടുത്തു.വിവിധ സെഷനുകൾക്ക് അബ്ദുൽ വാരിസ് മാസ്റ്റർ വെളിമുക്ക്, സുഹൈൽ ഫാളിലി എ.ആർ നഗർ, നിസാമുദ്ദീൻ സഖാഫി ചെട്ടിപ്പടി, മുഹമ്മദ്‌ ഹാരിസ് അദനി ചേലേമ്പ്ര, മുഹമ്മദ്‌ സുഹൈൽ കളിയാട്ടമുക്ക് എന്നിവർ നേതൃത്വം നൽകി. ശേഷം മഴവിൽ സംഘം വിദ്യാർത്ഥികളുടെ പ്രൗഢഗംഭീരമായ, വർണ്ണശബള...
വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ
Local news

വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ. നഗരസഭയുടെയും ആക്സിഡന്റ് റെസ്‌ക്യൂ 24&7 കൂരിയാട് ജെംസ് പബ്ലിക് സ്‌കൂള്‍. ട്രോമാകെയര്‍ താലൂക്ക് കമ്മിറ്റി എന്നിവയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പ് തുടങ്ങി.ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം. കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളിലെ സ്വിമ്മിംഗ് പൂളില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണിത്. ഉദ്ഘാടനം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിഅധ്യക്ഷരായ ഇ.പി ബാവ, സി.പി ഇസ്മായില്‍എം സുജിനി, വഹീദ ചെമ്പ, ജംസ് സ്കൂൾ എം, ഡി ,പി.എം ഷഫാഫ്. ഹഫ്‌സ കാരാടന്‍,ട്രോമാ കെയര്‍ വോളണ്ടീയര്‍ മാരായ റഫീഖ് പരപ്പനങ്ങാടി, സുഹൈബ്,...
സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
Local news

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: ചിത്രാ ഗ്രാമീണവായനശാല , റോട്ടറിക്ലബ് കാലിക്കറ്റ് യൂണിവേഴ്സിറ്റി, അൽറെയ്ഹാൻ കണ്ണാശുപത്രി കൊണ്ടോട്ടിയും- സംയുക്തമായ് സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് റോട്ടേറിയൻ മുഹമ്മദ്ബാബു ഉദ്ഘാടനംചെയ്തു. അൽ റെയ്ഹാൻ പി ആർ ഒ . ജിതേഷ് എ, ഡോ.മുനീർ പി.കെ., ചിത്രാ വായനശാല പ്രസിഡണ്ട് അഡ്വ.കെ.ടി വിനോദ് കുമാർ, സെക്രട്ടറി ഇ.കെ. ദിലീപ് കുമാർ, ചിത്രാ കൾച്ചറൽ സെൻറർ പ്രസിഡണ്ട് ആഷിഖ് സി, സെക്രട്ടറി ശ്രീജിത് വി.പി. എന്നിവർ നേതൃത്വം നൽകി....
മൂന്നിയൂർ പാറക്കാവ് റോഡിൽ വാഴ വെച്ച് പ്രതിഷേധിച്ചു
Local news

മൂന്നിയൂർ പാറക്കാവ് റോഡിൽ വാഴ വെച്ച് പ്രതിഷേധിച്ചു

മൂന്നിയൂർ പാറേക്കാവ്  അങ്ങാടിയിൽ റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ യുവാക്കൾ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. വലിയ വലിയ കുഴികൾ കാരണം ദിവസവും ഒരുപാട്  അപകടങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.  അധികാരികൾ ഇതിനെതിരെ ഒരു നടപടിയും എടുക്കാത്തതിൽ  പ്രതിഷേധിച്ചു നാട്ടുകാർ വാഴ വെച്ച് പ്രതിഷേധിച്ചു. അധികാരികൾ ഇതിനൊരു പരിഹാരം കാണുന്നതുവരെ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുമെന്നും അറിയിച്ചു. നാട്ടുകാരായ സമീർ ചോനാരി, ഷാഫി പറമ്പിൽ, നൗഷാദ്, അനീസ്, സൈദലവി, മുസമ്മിൽ, ഷെരീഫ്, വൈശാഖ്, സഫവാൻ, റിയാസ് എന്നിവർ നേതൃത്വം നൽകി....
പാലത്തിങ്ങൽ പള്ളിപ്പടിയിൽ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു
Local news

പാലത്തിങ്ങൽ പള്ളിപ്പടിയിൽ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു

തിരൂരങ്ങാടി: കടലുണ്‌ടിപ്പുഴയിലും റോഡ്‌പരിസരങ്ങളിലും മാലിന്യം തള്ളുന്നത്‌ അടക്കമുള്ള സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു. ഒന്നാം ഡിവിഷന്‍ പള്ളിപ്പടിയില്‍ പാലത്തിങ്ങല്‍ പഴയപാലത്തിന്‌ സമീപമാണ്‌ കാമറകള്‍ സ്ഥാപിച്ചത്‌. നഗരസഭാ ഉപാധ്യക്ഷ സി.പി. സുഹ്‌റാബി ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലർ സമീന മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്‌ബാല്‍ കല്ലുങ്ങല്‍, ചെമ്പ വഹീദ, എം.സുജിനി, കൗണ്‍സിലർമാരായ പി.കെ. അബ്‌ദുല്‍ അസീസ്‌, മുസ്‌തഫ പാലാത്ത്‌, ജെ.എച്ച്‌.ഐ . സുഭാഷ്‌ തുടങ്ങിയവർ പങ്കെടുത്തു....
തിരുരങ്ങാടിവില്ലേജ് വിഭജിക്കണം : സി.പി.ഐ
Local news

തിരുരങ്ങാടിവില്ലേജ് വിഭജിക്കണം : സി.പി.ഐ

തിരുരങ്ങാടി മുൻസിപ്പാലിറ്റിയിലെ എക വില്ലേജായ തിരുരങ്ങാടി വില്ലേജിൽ ജനങ്ങൾക്ക് സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കുന്നതിന് വില്ലേജ്‌വിഭജനം അനിവാര്യമാണെന്ന് സി പി ഐ തിരുരങ്ങാടി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. സമ്മേളനം സ. കെ.പി. ഷൗക്കത്ത് നഗറിൽ (വ്യാപാര ഭവൻഓഡിറ്റോറിയം) ചെമ്മാട് വെച്ച് നടന്നു. CPI മലപ്പുറം ജില്ലാ എക്സികുട്ടീവ് അംഗം സ: എം.പി. തുളസിദാസ് മേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ടി. ഫാറൂഖ് അദ്ധ്യക്ഷം വഹിച്ചു. കെ.വി. മുംതാസ് രക്തസാക്ഷി പ്രമേയവും ഇസ്ഹാഖ് തിരുരങ്ങാടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. CPI ജില്ലാ എക്സികുട്ടീവ് അംഗംപി.മൈമൂന സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ജി.സുരേഷ്കുമാർ ഭാവിപരിപാടികൾ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. മൊയ്തീൻ കോയ, ഗിരീഷ് തോട്ടത്തിൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സി.പി.. നൗഫൽ സ്വാഗതവും കെ.ടി.ഹുസൈൻ ന...
യൂത്ത് കോൺഗ്രസ് വിറക് വിതരണ സമരം നടത്തി
Local news

യൂത്ത് കോൺഗ്രസ് വിറക് വിതരണ സമരം നടത്തി

തിരൂരങ്ങാടി: പാചകവാതക വില വർധനക്കെതിരെ നന്നമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വെള്ളിയാമ്പുറത്ത് വിറക് വിതരണ സമരം നടത്തി.മണ്ഡലം പ്രസിഡൻ്റ് പി.പി മുനീർ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷാഫി പൂക്കയിൽ ഉദ്ഘാടനം ചെയ്തു. സജിത്ത് കാച്ചീരി മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡൻ്റ് കെ.പി ഹൈദ്രോസ് കോയ തങ്ങൾ, ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡൻ്റ് പി.കെ എം ബാവ, യു.വി അബ്ദുൽ കരീം, നാസർ അണ്ടിയത്ത്, ഹണീഷ് പുല്ലാണി, ലത്തീഫ് കൊടിഞ്ഞി, അച്ചു നന്നമ്പ്ര, അലി വെള്ളിയമ്പുറം, എന്നിവർ സംസാരിച്ചു. ഷഫീഖ് ചെമ്മട്ടി സ്വാഗതവും കെ.പി ഇബ്രാഹിം നന്ദിയുo പറഞ്ഞു....
കാത്തിരിപ്പിനൊടുവിൽ നന്നമ്പ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി
Local news

കാത്തിരിപ്പിനൊടുവിൽ നന്നമ്പ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി

96.8 കോടി രൂപയുടെ അംഗീകാരം തിരൂരങ്ങാടി: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി. നന്നമ്പ്ര പഞ്ചായത്തിലെ എട്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് മുഴുവന്‍ വെള്ളമെത്തിക്കുന്ന പദ്ധതിക്കായി 96.8 കോടി രൂപയുടെ അംഗീകാരമാണ് ഇന്നലെ ചേര്‍ന്ന സ്റ്റേറ്റ് വാട്ടര്‍ സപ്ലൈസ് ആന്‍ഡ് സാനിറ്ററി മിഷന്‍ യോഗം അംഗീകാരം നല്‍കിയത്. കഴിഞ്ഞ രണ്ട് തവണ ചേര്‍ന്ന യോഗവും പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നില്ല. കെ.പി.എ മജീദ് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.ജല സ്ത്രോസോ വാട്ടര്‍ അതോറിറ്റി കണക്ഷനോ ഇല്ലാത്ത നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതിക്കായി ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. പദ്ധതിക്കായി നന്നമ്പ്ര പഞ്ചായത്ത് 52 സെന്റ് സ്ഥലം കൊടിഞ്ഞി ചു്ള്ളിക്കുന്നില്‍ കണ്ടെത്തിയിരുന്നു. കടലുണ്ടി പുഴയിലെ ബാക്കിക്കയത്ത് പമ്പ് ഹൗസ് സ്ഥാപിച്ച് അവി...
ചെമ്മാട് ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമായി, ഗതാഗത പരിഷ്കരണം ആരംഭിച്ചു
Local news

ചെമ്മാട് ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമായി, ഗതാഗത പരിഷ്കരണം ആരംഭിച്ചു

തിരൂരങ്ങാടി: ചെമ്മാട് തിരൂരങ്ങാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് നാടിന് സമര്‍പ്പിച്ചു. ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബസ് സ്റ്റാന്റ് കെ.പി.എ മജീദ് എം.എല്‍.എയാണ് നാടിന് സമര്‍പ്പിച്ചത്. ഉല്‍സവച്ചായയില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി.ബസ് സ്റ്റാന്റ് നാടിന് സമര്‍പ്പിച്ചതോടെ ചെമ്മാട് ടൗണില്‍ ഇന്ന് മുതല്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കി തുടങ്ങി. സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കി. ഇവ നിരീക്ഷിക്കാന്‍ താലൂക്ക് ഓഫീസ് ഗേറ്റിന് മുമ്പില്‍ കാമറകള്‍ സ്ഥാപിക്കും. ഇവ ആര്‍.ടി.ഒ ഓഫീസുമായി ബന്ധിച്ച് പ്രവര്‍ത്തിപ്പിക്കും. താലൂക്ക് ആശുപത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ നില നിര്‍ത്തും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും.പരപ്പനങ്ങാടി, കോഴിക്കോട് ...
ഗൃഹസന്ദർശനം നടത്തിയ അദ്ധ്യാപകരുടെ ഇടപെടൽ വിദ്യാർത്ഥിക്ക് തുണയായി
Local news

ഗൃഹസന്ദർശനം നടത്തിയ അദ്ധ്യാപകരുടെ ഇടപെടൽ വിദ്യാർത്ഥിക്ക് തുണയായി

വേങ്ങര: കോവിഡ് കാലത്ത് കുടുംബം പ്രതിസന്ധിയിലായതോടെ പ്ലസ് ടു പഠനം മുടങ്ങിയ വേങ്ങര വലിയോറ ബി.ആർ.സി ക്ക് സമീപം താമസിക്കുന്ന വാക്യതൊടിക സിനാന് ഇന്നലെ സന്തോഷപ്പെരുന്നാളായിരുന്നു. പഠനം മുടങ്ങിയെങ്കിലും ഫീസ് അടക്കാനാവാത്തതിനെ തുടർന്ന് പഠിച്ച സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി ബുക്ക് കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു കൂട്ടം അധ്യാപകർ ഗൃഹസന്ദർശനത്തിന് എത്തിയത്. കുടുംബത്തിൻ്റെ പ്രയാസങ്ങൾക്കിടെ ഇളയ സഹോദരി സൈക്കിളിൽ നിന്നും വീണ് കാലിന് പരിക്കേറ്റതും കൂടിയായതോടെ കുടുംബം വിഷമത്തിലായി നിൽക്കുമ്പോഴാണ് ബി.ആർ.സിയിൽ പരിശീലനത്തിന് വന്ന മലയാളം അധ്യാപക കൂട്ടായ്മയിലെ ഒരു കൂട്ടം അധ്യാപകർ വീട്ടിലെത്തിയത്.കുട്ടിയെ അറിയാൻ എന്ന പരിപാടിയുടെ ഭാഗമായാണ് ഇവർ സിനാൻ്റെ വീട് സന്ദർശിച്ചത്.വീട്ടിലെ ദയനീയ അവസ്ഥ കുട്ടികൾ തന്നെ വിശദീകരിച്ചതോടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നേറ്റ് അധ്യാപകർ മടങ്ങി. ഗൃഹസന്ദർശന അനുഭവം പരിശീലന ക്ലാസിൽ...
എ ആർ നഗറിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന
Health,, Local news

എ ആർ നഗറിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

കുന്നുംപുറം, കൊടുവായൂർ, കൊളപ്പുറം ടൗണിലെ ഭക്ഷ്യ വില്പന ശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.ഭക്ഷ്യ യോഗ്യമല്ലാത്തവ പിടിച്ചെടുത്ത് നശിപ്പിച്ചു.ഏതാനും സ്ഥാപനങ്ങളിൽ നിയമനടപടികളുടെ ഭാഗമായുള്ള ലീഗൽ നോട്ടീസ് നൽകി.അടുത്ത ദിവസങ്ങളിലും. കർശന പരിശോധന തുടരുമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു.പരിശോധന സംഘത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ്‌ ഫൈസൽ, സി കെ നാസർ അഹമ്മദ്, എം. ജിജിമോൾ, രഞ്ജു. സി എന്നിവരുണ്ടായിരുന്നു....
ചെമ്മാട് ബസ് സ്റ്റാൻഡ് ഉദ്‌ഘാടനം ഇന്ന്, ടൗണിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തി
Local news

ചെമ്മാട് ബസ് സ്റ്റാൻഡ് ഉദ്‌ഘാടനം ഇന്ന്, ടൗണിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് (കൊണ്ടാണത്ത്) ഇന്ന് (വ്യാഴം) വൈകു 4.30ന് കെ.പിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. മുമ്പുണ്ടായിരുന്നത് പോലെ ഇത്തവണയും സ്വകാര്യ ബസ് സ്റ്റാൻഡ് തന്നെയാണ്. ഇതൊടൊപ്പം ചെമ്മാട് ടൗണില്‍ ട്രാഫിക് പരിഷ്‌കാരവും നിലവില്‍ വരും. സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കും. റോഡരികില്‍ ബൈക്കുകള്‍ ഉള്‍പ്പെടെ പാര്‍ക്കിംഗ് അനുവദിക്കില്ല. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കണം. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ കടന്ന് സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കണം. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്...
നൂതന വിദ്യാഭ്യാസ പദ്ധതിയുമായി പറപ്പൂർ പഞ്ചായത്ത്
Local news

നൂതന വിദ്യാഭ്യാസ പദ്ധതിയുമായി പറപ്പൂർ പഞ്ചായത്ത്

പറപ്പൂർ: പഞ്ചായത്തിൽ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ച് ഭരണസമിതി പുതിയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു.ഒരു വർഷം നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസ പദ്ധതി ഇൻസ്പിറ എന്ന പേരിലാണ് നടപ്പിലാക്കുന്നത്.പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ കെ.ജി മുതൽ എച്ച്.എസ്.എസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠന പ്രക്രിയ വളർച്ചക്കും, ക്രിയാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്ന നൂതന ആശയങ്ങൾ ഉൾപെടുത്തിയ പദ്ധതിയാണ് ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളത്.വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈനായും, ഓഫ് ലൈനായും നടത്തുന്ന പരിപാടികളിൽ കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ്സുകൾ,സ്പോർട്സ് മീറ്റ്, കലോത്സവങ്ങൾ, എക്സ്പോ, സഹവാസ ക്യാമ്പുകൾ,ഫുട്ബോൾ ടൂർണമെന്റുകൾ, സയൻസ് എക്സ്പോകൾ എന്നിവ ഉൾപ്പെടും.പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.റഫീഖ നിർവ്വഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. ജ...
വിശ്വാസികൾ ക്ഷമയും, സഹനവും മുഖ മുദ്രയാക്കണം
Local news, Other

വിശ്വാസികൾ ക്ഷമയും, സഹനവും മുഖ മുദ്രയാക്കണം

വേങ്ങര: വിശ്വാസികൾ ക്ഷമയും, സഹനവും മുഖ മുദ്രയാക്കണമെന്ന് പി.കെ.നൗഫൽ അൻസാരി. വേങ്ങര ടൗണിൽ എ.പി.എച്ച്.ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ടിൽ നടത്തിയ പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം നൽകിയ സന്ദേശത്തിലാണ് ഈ കാര്യം ഊന്നിപറഞ്ഞത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും സഹജീവികളോട് വലിയ സഹാനുഭൂതി കാണിക്കാനും നോമ്പ് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു....
കൊടിഞ്ഞി അൽ അസ്ഹർ ക്ലബ് ഇഫ്താർ സംഗമവും മെഡിക്കൽ ഉപകരണ വിതരണവും നടത്തി
Local news

കൊടിഞ്ഞി അൽ അസ്ഹർ ക്ലബ് ഇഫ്താർ സംഗമവും മെഡിക്കൽ ഉപകരണ വിതരണവും നടത്തി

കൊടിഞ്ഞി ഫാറൂഖ് നഗർ അൽ അസ്ഹർ ക്ലബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും മെഡിക്കൽ ഉപകരണ വിതരണവും നടത്തി. കലാകായിക ജീവ കാരുണ്യ സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ക്ലബിന്റെ ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ജാതി മത രാഷ്ട്രീയ ഭേദമന്യേ പങ്കെടുത്ത പരിപാടി നാടിന്റെ കൂടിച്ചേരലായി മാറി. മെഡിക്കൽ ഉപകരണ വിതരണം നന്നംബ്ര പഞ്ചായത്ത് പ്രസിഡന്റ് പി കെ റൈഹാനത്ത് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ വി മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി കെ ശമീന, വാർഡ് മെമ്പർ ഡോ. ഉമ്മു ഹബീബ, പഞ്ചായത്ത് അംഗം ഇ. പി.മുഹമ്മദ് സാലിഹ്, വിവിധ സംഘടന നേതാക്കളും അതിഥികളായി.ഉനൈസ് പൊറ്റാണിക്കൽ, സഫിവാൻ, നാസിം ഇറാശ്ശേരി, ഖാലിദ് ഭായ് പുളിക്കലകത്ത്, അൻസാർ മറ്റത്ത്, അനസ് തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി...
S.S തട്ടത്തലതിന്റെ കീഴിൽ  പെരുന്നാൾ കിറ്റ് വിതരണം നടത്തി
Local news

S.S തട്ടത്തലതിന്റെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി

പെരുന്നാൾ കിറ്റ് വിതരണം നടത്തിജീവകാരുണ്യ മേഘലയിൽ ഒട്ടേറേ പ്രവർത്തനങ്ങൾ കഴിച്ചവെച്ച S.S തട്ടത്തലതിന്റെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി പ്രദേശത്തെ 300 റോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം നടത്തിയത് പരിപാടിയിൽ മുജീബ് കുറ്റിയത്ത് ഉദ്ഘാടനം . നിർവഹിച്ചു. ക്ലബ് ഭാരവാഹികളായ ഷംസു ദ്ധീൻ . സെലാം ആലാശ്ശേരിഹനീഫ കുറ്റിയത്ത്ശമീർബൈജു തട്ടത്തലംഇർഷാദ് PTജയൻ തട്ടത്തലംഅഷ്റഫ്അലി എന്നിവർ നേതൃത്ത്വം നൽകി....
ഓവർസിയറുട നിയമനം: നന്നമ്പ്രയിൽ ലീഗും കോണ്ഗ്രെസും ഇടയുന്നു
Local news

ഓവർസിയറുട നിയമനം: നന്നമ്പ്രയിൽ ലീഗും കോണ്ഗ്രെസും ഇടയുന്നു

നന്നംബ്ര: തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക ഓവർസീയരെ നിയമിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയിൽ ഭിന്നത. എം എസ് എഫ് മണ്ഡലം നേതാവിന് നിയമനം നൽകുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. സി പി എമ്മും ബി ജെ പി യും കോണ്ഗ്രെസിനൊപ്പം വിയോജിപ്പ് പ്രകടിപ്പിച്ചു. അതേ സമയം മുസ്ലിം ലീഗ് തീരുമാനത്തെ വെൽഫെയർ പാർട്ടി അംഗവും സ്വതന്ത്ര അംഗവും പിന്തുണച്ചു. തീരുമാനത്തിൽ പ്രതി ഷേധിച്ച് സി പി എം അംഗം പി പി ശാഹുൽ ഹമീദ് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. അക്രെഡിറ്റ് ഓവർസീയരെ നിയമിക്കാൻ ഏതാനും ദിവസം മുമ്പ് ഇന്റർവ്യൂ കഴിഞ്ഞിരുന്നു. അതിൽ നിയമനം അംഗീകരിക്കാൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് തർക്കം ഉണ്ടായത്. ഇന്റർവ്യൂ വില എം എസ് എഫ് നേതാവായ കൊടിഞ്ഞി സ്വദേശിക്ക് 106 മാർക്ക് ലഭിച്ചു. വെള്ളിയാമ്പുറം സ്വദേശിനിയായ യുവതിക്ക് 105 മാർക്കും മറ്റൊരു യുവതിക...
റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു
Local news

റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു

പന്താരങ്ങാടി: പതിനാറുങ്ങൽ യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് സംയുക്താഭിമുഖ്യത്തിൽ സാന്ത്വനം പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. വി പി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ കൗൺസിലർ പി കെ അബ്ദുൽ അസീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരുനൂറോളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം കെ പി കുഞ്ഞിക്കോയ തങ്ങൾ ജിഫ്‌രി ഉദ്‌ഘാടനം ചെയ്തു. പി നൗഫൽ ഫാറൂഖ് , സി പി ഇസ്മാഈൽ, കെ പി ഇദ്‌രീസ് സഖാഫി പ്രസംഗിച്ചു. കെ പി സൈനുൽ ആബിദ് തങ്ങൾ, സി പി മുഹമ്മദ്, പി ടി അബ്ദുറഹ്‌മാൻ, എം ഉമർ കോയ, ഒ കെ സാദിഖ് ഫാളിലി തുടങ്ങിയവർ സംബന്ധിച്ചു. ഇരുനൂറോളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ വിഭവങ്ങളടങ്ങിയ കിറ്റുകൾക്ക് പുറമെ അനാഥർക്കും വിധവകൾക്കുമുള്ള പെരുന്നാൾ വസ്ത്ര വിതരണവും നടന്നു....
സീതി സാഹിബ് പൊളിറ്റിക്കല്‍ അക്കാദമി ലോഗോ പ്രകാശനം ചെയ്തു
Local news

സീതി സാഹിബ് പൊളിറ്റിക്കല്‍ അക്കാദമി ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: ചെമ്മാട് ആസ്ഥാനമായി തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സീതി സാഹിബ് പൊളിറ്റിക്കല്‍ അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്തു. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാമിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷനായി.മുസ്്‌ലിം രാഷ്ട്രീയത്തിന്റെ പ്രസക്തി പുതുതലമുറയെ പഠിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. ജൂണ്‍ ഒന്നിന് ക്ലാസ് ആരംഭിക്കും. മെയ് ഒന്ന് മുതല്‍ പ്രവേശനത്തിന അപേക്ഷ നല്‍കാം. ആദ്യ ബാച്ചില്‍ 50 പേര്‍ക്കാണ് പ്രവേശനം. അപേക്ഷകര്‍ കൂടുതലുണ്ടെങ്കില്‍ പ്രവേശന പരീക്ഷ നടത്തും. ആറ് മാസത്തെ കോഴ്സ് പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.ആദ്യഘട്ടത്തില്‍ പാഠ്യപദ്ധതിയായി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാ...
ചുമട്ടുതൊഴിലാളി സംഗമവും തസ്കിയ ക്യാമ്പും
Local news

ചുമട്ടുതൊഴിലാളി സംഗമവും തസ്കിയ ക്യാമ്പും

ചെമ്മാട് സർക്കിൾ എസ്.വൈ.എസ് സംഘടിപ്പിച്ച ചുമട്ടു തൊഴിലാളി സംഗമം എക്സിക്യൂട്ടീവ് അംഗങ്ങൾക്കായുള്ള തസ്കിയ ക്യാമ്പും ജില്ലാ എക്സിക്യൂട്ടീവ് അംഗം ബഷീർ അഹ്സനി കൂമണ്ണ ഉദ്ഘാടനം ചെയ്തു. 'അങ്ങാടിയിലെ മര്യാദകൾ' എന്ന വിഷയത്തിൽ നൗഫൽ ഫാറൂഖ് ക്ലാസ്സെടുത്തു. പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദ് അഹ്സനി അധ്യക്ഷത വഹിച്ചു. ചെമ്മാട് അൽ ഹുദാ മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ പ്രതിനിധികൾക്ക് ഇഫ്താർ, ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു....