Saturday, April 11

Malappuram

മലപ്പുറം ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ്  ; അട്ടിമറി വിജയം നേടി എൽ ഡി എഫും യു ഡി എഫും
Malappuram

മലപ്പുറം ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; അട്ടിമറി വിജയം നേടി എൽ ഡി എഫും യു ഡി എഫും

മലപ്പുറം : ജില്ലയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ അട്ടിമറി വിജയം നേടി എൽ ഡി എഫും യു ഡി എഫും . ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാരഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യൂ ഡി എഫിൻ്റെ സീറ്റ് എൽ ഡി എഫ് പിടിച്ചെടുത്തപ്പോൾ എൽ ഡി എഫിൻറെ കുത്തക സീറ്റായ മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ യു ഡി എഫും പിടിച്ചെടുത്തു. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷനിൽ യു.ഡി.എഫിൻ്റെ കോൺഗ്രസ് സ്ഥാനാര്‍ഥി ഫൈസല്‍ മോന്‍ പി.എ ആണ് വിജയിച്ചത്. 43 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ആണ് വിജയം. എതിർ സ്ഥാനാർത്ഥിയായ സി പി എം സ്ഥാനാർത്ഥിക്ക് 415 വോട്ടുകളാണ് ലഭിച്ചത്. ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാർഡിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറു വിജയിച്ചു. 410 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ആണ് വിജയം. എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസ് സ്ഥാനാർത്ഥി അലി പരുവിങ്ങലിന് 495 വോട്ടുകളാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലം : മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോ...
Malappuram

മലപ്പുറത്ത് നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി ; പെണ്‍കുട്ടി വിവാഹിത, പിതാവിനെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു

മലപ്പുറം : കാളികാവ് പള്ളിശ്ശേരിയില്‍നിന്നു കാണാതായ ഇതര സംസ്ഥാനക്കാരിയായ 14 കാരിയെ ഹൈദരാബാദില്‍ നിന്നു കണ്ടെത്തി കാളികാവ് പൊലീസ്. പെണ്‍കുട്ടി വിവാഹിതയാണെന്ന് പൊലീസ് പറഞ്ഞു. അസം സ്വദേശിയായ പിതാവ് കുട്ടിയെ അസം സ്വദേശിയായ യുവാവിനാണ് വിവാഹം ചെയ്തു നല്‍കിയിയിരുന്നത്. ശൈശവ വിവാഹ നിരോധനനിയമ പ്രകാരം പെണ്‍കുട്ടിയുടെ പിതാവിനെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ പോക്‌സോ കേസില്‍ വിവാഹം കഴിച്ചയാളെയും കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 28ന് വൈകിട്ടാണ് പള്ളിശ്ശേരിയില്‍ വാടക ക്വാട്ടേഴ്‌സില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ഇറങ്ങിപ്പോയത്. തുടര്‍ന്ന് മാതാപിതാക്കള്‍ കാളികാവ് പൊലീസില്‍ പരാതി നല്‍കി. കാളികാവില്‍നിന്ന് മഞ്ചേരി, പെരിന്തല്‍മണ്ണ വഴി കോയമ്പത്തൂര്‍ വരെ ബസിലും തുടര്‍ന്ന് ട്രെയിനിലും യാത്ര ചെയ്താണ് കുട്ടി ഹൈദരാബാദില്‍ എത്തിയത്. ഹൈദരാബാദില്‍ അസം സ്വദേശികളായ ഒരു കുടുംബത്തോടൊപ്പമ...
Malappuram

പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മമ്പാട്: പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിമമ്പാട് സ്വദേശിനി ഫാത്തിമ ഫിദ (18) ആണ് മരണപ്പെട്ടത്. മമ്പാട് എംഇഎസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഫാത്തിമ ഫിദ. ഉടനെ നിലമ്പൂര്‍ ഗവ: ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം നിലമ്പൂര്‍ ഗവ: ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി...
Malappuram

ജില്ലയിലെ നാല് തദ്ദേശ വാര്‍ഡുകളില്‍ നാളെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

മലപ്പുറം : ജില്ലയിലെ നാല് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ (ഡിസംബര്‍ 10) നടക്കും. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍, മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷന്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി വാര്‍ഡ്, ആലംകോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ. വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്...
Malappuram

വളാഞ്ചേരിയില്‍ ചെങ്കല്‍ ക്വാറിയിലെ അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വളാഞ്ചേരി : വട്ടപ്പാറയ്ക്ക് സമീപം ചെങ്കല്‍ ക്വാറിയില്‍ കഴിഞ്ഞ ദിവസം വാഹനം ഓടിക്കുന്നതിന്നിടയില്‍ ഡ്രൈവര്‍ ഹൃദയ സ്തംഭനമുണ്ടായതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിപ്പുറം കൊളത്തോള്‍ ഊരോത്ത് പള്ളിയാല്‍ മുണ്ടറം കുന്നത്ത് പരേതനായ പോക്കര്‍ മകന്‍ മൊയ്തീന്‍ കുട്ടി ( 40 )ആണ് മരിച്ചത്. ലോറി പിറകിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസമാണ് വട്ടപ്പാറക്ക് സമീപം കഴിഞ്ഞ ദിവസം ചെങ്കല്‍ ക്വാറിയില്‍ വാഹനം ഓടിക്കുന്നതിന്നിടയില്‍ ഡ്രൈവര്‍ക്ക് ഹൃദയ സ്തംഭനമുണ്ടാവുകയും ഡ്രൈവര്‍ തവനൂര്‍ അയങ്കലം കല്ലുര്‍ കുഴിക്കണ്ടത്തില്‍ മുജീബ് റഹ്മാന്‍ മരണപ്പെടുകയും ചെയ്തിരുന്നു. അതേ ചെങ്കല്‍ ക്വാറിയില്‍ മറ്റൊരു ലോറിയുമായി പോയി ലോഡ് എടുക്കാന്‍ കാത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന മൊയ്തീന്‍ കുട്ടിയെ നിയന്ത്രണം വിട്ട് പ...
Malappuram

എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ റാലിയും പ്രതിനിധി സമ്മേളനവും സമാപിച്ചു

കോട്ടക്കൽ : എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ കമ്മറ്റി സംഘടിപ്പിച്ച റാലിയും പ്രതിനിധി സമ്മേളനം സമാപിച്ചു, ഒതുക്കുങ്ങൽ ഇഹ്‌യാഹുസന്നയിൽ വച്ച് നടന്ന കൗൺസിൽ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി ഉദ്ഘാടനം ചെയ്തു, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ വിഷയവതരണം നടത്തി, ചർച്ചകൾക്ക് റഫീഖ് അഹ്സനി എടപ്പാൾ, അഫ്സൽ വളാഞ്ചേരി എന്നിവർ നേതൃത്വം നൽകി. വൈകിട്ട് നടന്ന പ്രതിനിധി സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹിയുദ്ദീൻ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി സാദിഖ് നിസാമി വിഷയവതരണം നടത്തി, കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സയ്യിദ് ബാഖർ ശിഹാബ് തങ്ങൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു, നാസർ സഖാഫി പൊന്മള, ഹസൈൻ മാസ്റ്റർ കുറുകത്താണി, ഷാഹിദ് അഹ്സനി ചാപ്പനങ്ങാടി,സഹീർ കോട്ടക്കൽ, സഫുവാൻ അദനി പുതുപ്പറമ്പ്, ഹുസൈൻ ബുഖാരി പൊന്മള, ഹുസൈനാർ ...
Malappuram

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു, മദ്യനിരോധനം ഏര്‍പ്പെടുത്തി

മലപ്പുറം : ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍, മഞ്ചേരി നഗരസഭ കരുവമ്പ്രം വാര്‍ഡ്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി വാര്‍ഡ്, ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് എന്നിവിടങ്ങളിലേക്ക് ഡിസംബര്‍ 10ന് ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് സ്റ്റേഷനുകളായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസവും വോട്ടെടുപ്പിന്റെ തലേ ദിവസവും (ഡിസംബര്‍ 9, 10) അവധി അനുവദിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് നടക്കുന്ന ഡിവിഷനുകളിലെ/വാര്‍ഡുകളിലെ പരിധിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഡിസംബര്‍ 10ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമായിരിക്കില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അ...
Malappuram

കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട്: സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

മലപ്പുറം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഡിസംബര്‍ രണ്ടിന് റെഡ് അലര്‍ട്ട് ദിവസം വൈകുന്നേരമാണ് തൊട്ടടുത്ത ദിവസം കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫെയ്‌സ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചത്. ഔദ്യോഗികമായി കളക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാര്‍ത്ത പ്രചരിച്ചത്. ഇതിനെതിരെ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സമൂഹത്തില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നതും ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതുമായ വ്യാജ സന്ദേശം സൃഷ്ടിച്ചവര്‍ക്കെതിരെ ഐ...
Malappuram

സംസ്ഥാന സിവില്‍ സര്‍വ്വീസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി മലപ്പുറം

മലപ്പുറം : സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് രണ്ടാം തവണയും ചാമ്പ്യന്‍മാരായി മലപ്പുറം സിവില്‍ സര്‍വീസസ് ഫുട്‌ബോള്‍ ടീം. കുന്നംകുളത്ത് വച്ച് നടന്ന ടൂര്‍ണമെന്റില്‍ പാലക്കാടിനെ തകര്‍ത്താണ് മലപ്പുറം ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മലപ്പുറത്തിന് വിജയം. മലപ്പുറത്തിന് വേണ്ടി ഫൈനലില്‍ ജിഷാദ് ഒന്നും അനൂപ് രണ്ടും ഗോളുകള്‍ നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് മലപ്പുറം ചാമ്പ്യന്മാരാകുന്നത്. കേരളത്തിലെ 12 ജില്ലകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ നിന്നും തിരഞ്ഞെടുക്കുന്ന കളിക്കാരെ ഉള്‍പ്പെടുത്തി ഈ മാസം 9 ന് ഗോവയില്‍ വെച്ച് നടക്കുന്ന നാഷണല്‍ സിവില്‍ സര്‍വീസ് ടൂര്‍ണ്ണമെന്റില്‍ കേരളം പങ്കെടുക്കും....
Malappuram

താലൂക്ക്തല അദാലത്ത്: തിരൂരങ്ങാടിയില്‍ 26 ന് ; പരാതികള്‍ നാളെ മുതല്‍ സ്വീകരിക്കും

മലപ്പുറം : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മലപ്പുറം ജില്ലയില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' - പരാതി പരിഹാര അദാലത്തുകളില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ നാളെ (ഡിസംബര്‍ 6) മുതല്‍ സ്വീകരിച്ചു തുടങ്ങും. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും karuthal.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും പരാതികള്‍ നല്‍കാം. ഡിസംബര്‍ 13 വരെ നല്‍കാന്‍ അവസരമുണ്ടാകും. ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം,...
Malappuram

ഹലോ സോറി റോങ് നമ്പര്‍ ; തിരൂരില്‍ യുവാവിന്റെ ഫോണ്‍ അടിച്ചുമാറ്റി കുരങ്ങ് ; കോള് വന്നപ്പോള്‍ അറ്റന്റ് ചെയ്ത് ചെവിയില്‍ വെച്ചു

തിരൂര്‍ ; കുസൃതി ഒപ്പിക്കുക എന്നതി കുരങ്ങന്റെ പതിവ് ചെയ്തി ആണെങ്കിലും അതില്‍ നിന്നെല്ലാം വിത്യസ്തമായിരുന്നു കഴിഞ്ഞ ദിവസം തിരൂരില്‍ നടന്നത്. കണ്ണൊന്ന് തെറ്റിയാല്‍ പഴ്‌സും ഭക്ഷണവും അടിച്ചുമാറ്റുന്ന കുരങ്ങന്മാര്‍ ഉണ്ടെങ്കിലും മൊബൈല്‍ മോഷ്ടിക്കുന്ന കുരങ്ങനെ ആദ്യമായാകും കാണുന്നത്. തിരൂരില്‍ സംഗമം റസിഡന്‍സിയില്‍ ആണ് രസകരമായ സംഭവം നടന്നത്. തിരൂര്‍ സംഗമം റസിഡന്‍സിയില്‍ മുകള്‍ നിലയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിന്റെ മൊബൈല്‍ ഫോണാണ് കുരങ്ങന്‍ നിമിഷനേരം കൊണ്ട് അടിച്ചുമാറ്റിയത്. ഷീറ്റിനു മുകളില്‍ ഫോണ്‍വച്ച് ജോലി ചെയ്യുകയായിരുന്നു യുവാവ്. ജോലിത്തിരക്കിനിടയില്‍ തൊട്ടടുത്ത ഷീറ്റിന് മുകളില്‍ ഫോണ്‍ വെച്ച് ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു യുവാവ്. ഷീറ്റിന് മുകളിലേക്ക് ഓടിക്കയറിയ കുരങ്ങന്‍ ഫോണുമായി ഞൊടിയിടയില്‍ തെങ്ങിന്‍ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. തെങ്ങിലേക്ക് ക...
Malappuram

മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ടിന് സംസ്ഥാന സർക്കാർ പുരസ്കാരം

മലപ്പുറം : സംസ്ഥാനത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപദ്ധതികൾ നടപ്പിലാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്ത്, സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രോജക്ടിനുള്ള പുരസ്കാരം കരസ്ഥമാക്കി. 2023-24 കാലഘട്ടത്തിൽ, എച്ച്. ഐ. വി. നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് 'സുരക്ഷ പദ്ധതി' രാജ്യത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടപ്പിലാക്കിയ ടാർഗെറ്റഡ് ഇന്റർവെൻഷൻ പദ്ധതിയാണ്. ഈ പദ്ധതിയുടെ പ്രവർത്തന മേഖല, എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ള പ്രത്യേക വിഭാഗങ്ങളിലേക്കാണ്. അണുബാധ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. സുരക്ഷാ പദ്ധതി, സ്ത്രീ ലൈംഗിക തൊഴിലാളികൾക്കിടയിലും മറ്റ് അപകടസാധ്യത കൂടിയ വിഭാഗങ്ങൾക്കിടയിലും സേവനം എത്തിക്കുന്നു. ഹൈ റിസ്ക് വിഭാഗങ്ങളെ നേരത്...
Malappuram

അഖിലേന്ത്യ സഹകരണ വാരാഘോഷം : പ്രദര്‍ശന മത്സരത്തിന്റെ ജഴ്‌സികള്‍ പ്രകാശനം ചെയ്തു

തിരൂര്‍ : 71 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം തിരൂരില്‍ വച്ച് നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്റെ ജഴ്‌സി പ്രകാശനം മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്‍ രജിസ്ട്രാര്‍ (ജനറല്‍)സുരേന്ദ്രന്‍ ചെമ്പ്ര നിര്‍വഹിച്ചു. തിരൂര്‍ രാജീവ് ഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ സഹകരണ വകുപ്പ് ഇലവനും മലപ്പുറം പ്രസ് ക്ലബ് ഇലവനും മാറ്റുരയ്ക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് കായിക , വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ജഴ്‌സി പ്രകാശന ചടങ്ങില്‍ മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ് ) പ്രിയ. എല്‍ പ്രസ് ക്ലബ് ട്രഷറര്‍ ഡെപ്യൂട്ടി രജിസ്റ്റര്‍ സുനില്‍കുമാര്‍ ടി. അസിസ്റ്റന്റ് രജിസ്റ്റര്‍ പ്ലാനിങ് സുമേഷ് എ പി, സിവില്‍ സര്‍വീസസ് സംസ്ഥാന താരവും സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടറുമായ കെ.ടി വിനോദ് സഹകരണവകുപ്പിലെ മറ്റു ജീവനക...
Malappuram

ജില്ലാ സ്കൂൾ കലോത്സവം കൊടിയിറങ്ങി; മലപ്പുറം ഉപജില്ലക്ക് ഓവറോൾ

കോട്ടക്കൽ : 35ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കൊടിയിറങ്ങി. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ മലപ്പുറം ഉപജില്ല ഓവറാൾ ചാമ്പ്യന്മാരായി. മങ്കട ഉപജില്ല രണ്ടും വേങ്ങര മൂന്നും സ്ഥാനം നേടി. എച്ച്. എസ്.എസ് വിഭാഗത്തിൽ മലപ്പുറം ഉപജില്ല ഓവറോൾ നേടി. വേങ്ങര, നിലമ്പൂർ ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മങ്കട ഒന്നും മലപ്പുറം രണ്ടും മഞ്ചേരി മൂന്നും സ്ഥാനം നേടി.യു.പി വിഭാഗത്തിൽ പെരിന്തൽമണ്ണ ഉപജില്ല ഓവറോൾ സ്വന്തമാക്കി. തിരൂർ, പരപ്പനങ്ങാടി ഉപജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. മഞ്ചേരി മൂന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ മങ്കട ഉപജില്ല ജേതാക്കളായി. രണ്ടാം സ്ഥാനം വണ്ടൂർ, മഞ്ചേരി, കൊണ്ടോട്ടി, വേങ്ങര ഉപജില്ലകൾ പങ്കിട്ടു. മൂന്നാം സ്ഥാനം കിഴിശ്ശേരി, പെരിന്തൽമണ്ണ, അരീക്കോട്, കുറ്റിപ്പുറം ഉപജില്ലകൾ പങ്കിട്ട...
Malappuram

കലോത്സവ വേദികളിൽ ദാഹം അകറ്റി കോട്ടക്കൽ ജെ.സി.ഐ

കോട്ടക്കൽ: ജില്ലാ സ്കൂൾ കലോത്സവ വേദികളിൽ ദാഹം ശമിപ്പിക്കാൻ ആവശ്യമായ കുടി വെള്ളം എത്തിച്ച് ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ . ശക്തമായ ചൂടിൽ വലിയ ആശ്വാസമായിട്ടാണ് 100 ലേറെ ക്യാൻ കുടി വെള്ളമാണ് ജെ.സി.ഐ എത്തിച്ചത്. കെ.യു.ടി.എ ജില്ലാ കമ്മിറ്റി നേതൃത്വം നൽകുന്ന വെൽഫെയ ർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കുടിവെള്ള സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. വെൽഫെയർ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ പ്രസിഡന്റ് റഹ്‌മത്ത് ഷഫീഖ് കുടിവെള്ള കാനുകൾ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ക്ക് കൈമാറി. ജെ. സി. ഐ സോൺ വൈസ് പ്രസിഡന്റ് ഷഫീഖ് വടക്കൻ, സോൺ ഓഫീസർ ബാസ്വിത് അൽ ഹിന്ദ്, ചാപ്റ്റർ വൈസ് പ്രസിഡന്റ് ബജീഷ് എട്ടിയാട്ടിൽ, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് സാജിദ് മങ്ങാട്ടിൽ, വെൽഫയർ കമ്മിറ്റി ഭാരവാഹികളായ വി.അബ്ദുൽ മജീദ്, സാജിദ് മൊക്കൻ,പി.പി. മുജീബ് റഹ്മാൻ, അബ്ദുൽ ജലീൽ.ഇ,നൗഷാദ് റഹ്‌മാനി തുടങ്ങിയവ...
Malappuram

കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍ : കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി ധനമന്ത്രി

തിരുവനന്തപുരം: കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ...
Malappuram

എസ്ഡിപിഐ ഉണ്ടാക്കിയത് തന്നെ ലീഗിനെ എതിര്‍ക്കാന്‍ ; നിലവിലെ പ്രചരണം തെരഞ്ഞെടുപ്പ് പരാജയം മറച്ചുവെക്കാന്‍ : പിഎംഎ സലാം

മലപ്പുറം: എസ്ഡിപിഐ ഉണ്ടാക്കിയത് ലീഗിനെ എതിര്‍ക്കാനാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അതിനാല്‍ ലീഗിന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരെ മുന്നില്‍ നിര്‍ത്തി സിപിഎം തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്ന് സലാം പറഞ്ഞു. ജമാ അത്തെ ഇസ്ലാമി ഹിറാ സെന്ററില്‍ ഏത് സി പി എം നേതാവാണ് പോവാത്തത്. സിപിഎമ്മിനെ അനുകൂലിച്ചാല്‍ നല്ല പാര്‍ട്ടി എതിര്‍ത്താല്‍ മോശം പാര്‍ട്ടി ഇതാണ് അവരുടെ നിലപാട്. വോട്ട് വാങ്ങുന്നതും പിന്തുണയും സഖ്യവും ഉണ്ടാക്കുന്നതും വ്യത്യസ്തമാണ്. ഒരു മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെയും ഓഫീസില്‍ പോയി വോട്ട് ചോദിക്കാം. മുഴുവന്‍ വോട്ടര്‍മാരോടും വോട്ട് ചോദിക്കാം. അതില്‍ തെറ്റില്ലയെന്നും അദ്ദേഹം പറഞ്ഞു തദ്ദേശ സ്വയംഭരണ വാര്‍ഡ് വിഭജനം എത്രത്തോളം ക്രമക്കേട് നടത്താന്‍ കഴിയും അതിനനുസരിച്ചാണ് ...
Malappuram

കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയില്‍ ഷോക്കേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം

തൃശൂര്‍ : കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയില്‍ ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ആണ് സംഭവം. വിരുപ്പാക്ക സ്വദേശി നടത്തറവീട്ടില്‍ ഷെരീഫാണ് (51) മരിച്ചത്. പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റെന്ന് സംശയം. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവം....
Malappuram

കലാവേദിയിൽ സൗജന്യമായി ചുക്കുകാപ്പിയും ചെറുകടിയുമായി മീൽസ് ഓൺ വീൽസ്

കോട്ടക്കൽ : ഗവൺമെൻറ് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ കലോത്സവ വേദിയിൽ വിദ്യാർത്ഥികൾക്ക് ഇനി വൈകുന്നേരം വിശപ്പകറ്റാം. ലയൺസ് ഇൻറർനാഷണൽ മുന്നോട്ടുവയ്ക്കുന്ന മീൽസ് ഓൺ വീൽസ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ, ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ സഹകരണത്തോടെ സൗജന്യ ചായ, ചുക്ക് കാപ്പി, ചെറുകടികൾ എന്നിവ വിതരണം ചെയ്യുന്ന പദ്ധതി ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318D , ക്യാബിനറ്റ് സെക്രട്ടറി ലയൺ പി എം ജെ എഫ് അനിൽകുമാർ കെ എം മലപ്പുറം, വിദ്യാഭ്യാസ ഉപഡയറക്ടർ രമേശിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിഡൻറ് ബിനോയ് ആർ എസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീഹരി കെ ആർ സ്വാഗതവും, ലയൺ സുരേഷ് വി നന്ദിയും രേഖപ്പെടുത്തി. ആദ്യദിവസം ചായയ്ക്കും ചുക്...
Malappuram

കുടുംബശ്രീ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കിന്റെ സേവനങ്ങള്‍ തീരദേശ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം

കുടുംബശ്രീ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കിന്റെ സേവനങ്ങള്‍ തീരദേശ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സ്‌നേഹിത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ നടപ്പിലാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിയുടെയും സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കിന്റെയും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മറ്റ് വകുപ്പുകളുമായി സംയോജിച്ച് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു. സ്ത്രീകളെയും, വിവിധ ലിംഗവിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തികളെയും ലിംഗ വിവേചനങ്ങള്‍ക്കെതിരെയും ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും പോരാടാന്‍ പ്രാപ്തരാക്കുക,നിര്‍ഭയം സാമൂഹിക പ്രതിബന്ധങ്ങള്‍ അതിജീവിച്ച് അവകാശത്തിലധിഷ്ഠിതമായി ജീ...
Malappuram

പാരമ്പര്യത്തിന്റെ ഗരിമയോതി പണിയ നൃത്തത്തില്‍ എന്‍എസ്എസ് ഇഎം എച്ച്എസ്എസ് മഞ്ചേരി

മഞ്ചേരി : പാരമ്പര്യ ഗോത്രകലയായ പണിയ നൃത്തത്തില്‍ പാരമ്പര്യ ശൈലി ഒട്ടും ചോര്‍ന്ന് പോകാതെ അവതരണം കാഴ്ച്ച വച്ച് മഞ്ചേരി എന്‍എസ്എസ് ഇഎം എച്ച്എസ്എസ് ഒന്നാമതായി. കലോത്സവത്തില്‍ ഈ വര്‍ഷം കൂട്ടിച്ചേര്‍ത്ത കലാരൂപമെന്ന പ്രത്യേകതയുമുണ്ട് പണിയ നൃത്തത്തിന്. വയനാട് നിന്നുമുള്ള ഗോത്രകലാപരിശീലകനായ വി സി രവിയുടെ ശിക്ഷണത്തില്‍ ഒന്നാമതെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. ആരുഷി എസ് ധര്‍, ദേവിക വി, അല്‍ഷാ അല്‍ഫോണ്‍സാ, ബിധുറ്റ ടി, ശിഖ കെ, അഭിരാമി എ, വേദ സി, കാര്‍ത്തിക കെ, ഫാത്തിമ നിഹാല സി, അനന്‍ ശിവദാസ് പി, ഗൗതം കൃഷ്ണ, കൃഷ്ണകിരണ്‍ അരവിന്ദ് എന്നിവരാണ് പണിയ നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടി എന്‍എസ്എസ് സ്‌ക്കൂളിന് അഭിമാനമായത്....
Malappuram

അരങ്ങേറ്റത്തിൽ അവിസ്മരണീയത കുറിച്ച് ആദിവാസി ജന വിഭാഗത്തിൻ്റെ പാരമ്പര്യ നൃത്തരൂപമായ പളിയനൃത്തം

കോട്ടക്കല്‍ : കേരളത്തിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ അധിവസിക്കുന്ന പളിയർ എന്ന ആദിവാസി ജന വിഭാഗത്തിൻ്റെ പാരമ്പര്യ നൃത്തരൂപമാണ് പളിയ നൃത്തം. മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുമൊക്കെയാണ് ഈ നൃത്തം പരമ്പരാഗതമായി അവതരിപ്പിച്ചിരുന്നത്. ഇവരുടെ ആരാധനാ മൂർത്തിയാണ് എഴാത്ത് പളച്ചി. പളിയക്കുടിയയിലെ പ്രധാന ദേവതയാണ് മാരിയമ്മ. മാരിയമ്മ കോവിലിലെ ഉത്സവത്തിൻ്റെ ഭാഗമായാണ് പളിയ നൃത്തം അവതരിപ്പിക്കുന്നത്. ആകർഷണീയമായ ആഭരണങ്ങളും വസ്ത്രങ്ങളും പളിയനൃത്തത്തിൻ്റെ പ്രത്യേകതയാണ്. അണിയുന്ന കുപ്പായം ഇഞ്ച കൊണ്ടാണ് നിർമിക്കുന്നത്. തൊപ്പിമരം ചതച്ചാണ് ഉടുപ്പായി ഉപയോഗിക്കുന്നത്. മുഖത്തെഴുത്തിന് ഉപയോഗിക്കുന്ന നിറമുണ്ടാക്കുന്നത്, കാട്ടിൽ ലഭ്യമായ 'രാമക്കല്ല' എന്ന ഒരിനം കല്ല് ഉരച്ചെടുത്തതാണ്. തേക്കിൻ്റെ ഇല പിഴിഞ്ഞെടുത്ത ചാറു കൊണ്ടാണ് ചുവന്ന നിറമുണ്ടാക്കുന്നത്. പാട്ടിനൊപ്പം മുളം ചെണ്ട, നഗാര,ഉടുക്ക്,ഉറുമി, ജാലറ, ജലങ്ക തുടങ്ങിയ ...
Malappuram

കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ മലപ്പുറം സ്വദേശിനിയായ യുവതി മരിച്ച നിലയില്‍ ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല ; അന്വേഷണം ശക്തമാക്കി പൊലീസ്

കോഴിക്കോട് : സ്വകാര്യ ലോഡ്ജില്‍ മലപ്പുറം സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പട്ടിക്കാട് സ്വദേശി ഫസീലയെയാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന അബ്ദുള്‍ സനൂഫ് എന്നയാളെ തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായിട്ടുണ്ട്. തൃശൂര്‍ തിരുവില്വാമല സ്വദേശിയായ അബ്ദുള്‍ സനൂഫിനൊപ്പമാണ് ഫസീല മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാന്‍ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി യുവാവ് പുറത്ത് പോയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ തിരികെ വന്നില്ല. സനൂഫിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് യുവാവും യുവതിയും ലോഡ്ജില്‍ മുറിയെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ മുറിയില്‍ നിന്ന് ലോഡ്ജ് ബില്ല് അടക്കാന്‍ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് പുറത്തുപോയ യുവാവ് തിരികെ എത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയില്...
Malappuram

ഭക്ഷണത്തില്‍ കോട്ടൂര്‍ മാജിക് ; ആദ്യ ദിനം കളറാക്കി കോട്ടൂരിന്റെ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി

കോട്ടക്കല്‍:ഗവ: രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എ കെ എം എച്ച് എസ് എസ് കോട്ടൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന 35 മത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിനം കളറാക്കി കോട്ടൂരിന്റെ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി മാതൃകയായി.ആദ്യദിനത്തില്‍ മത്സരാര്‍ത്ഥികളായി എത്തിച്ചേര്‍ന്ന ഏകദേശം രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കും എസ്‌കോര്‍ട്ട് ടീച്ചേഴ്‌സും മറ്റ് ഒഫീഷ്യല്‍സും ഉള്‍പ്പെടെ 5000ത്തോളം പേര്‍ക്ക് പായസവും ചിക്കന്‍ പൊരിച്ചതും വിതരണം ചെയ്തു.വെജിറ്റേറിയന്‍ ഭക്ഷണക്കാര്‍ക്ക് പ്രത്യേക കൗണ്ടര്‍ ഒരുക്കിയിരുന്നു.ജില്ലാ കലാമേളയില്‍ ഓഫ് സ്റ്റേറ്റ് മത്സരദിനത്തില്‍ ഇത് തികച്ചും വേറിട്ട ഒരു ഭക്ഷണ അനുഭവം തന്നെ ആയിരുന്നു എന്ന് പങ്കെടുത്ത മുഴുവന്‍ കുട്ടികളും ഒഫീഷ്യല്‍സും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു....
Malappuram

വോട്ടര്‍ പട്ടിക പുതുക്കല്‍ : കരട് വോട്ടര്‍പട്ടികയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വോട്ടര്‍ പട്ടിക നിരീക്ഷകന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

മലപ്പുറം : പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2025 ന്റെ ഭാഗമായി ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഇലക്ടറല്‍ റോള്‍ നിരീക്ഷകന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. കേരള സര്‍ക്കാര്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് സെക്രട്ടറിയായ കെ. ബിജു ആണ് ജില്ലയിലെ വോട്ടര്‍ പട്ടിക നിരീക്ഷകന്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍! എന്നിവരുടെ യോഗം ചേര്‍ന്നു. പട്ടിക പുതുക്കുമ്പോള്‍ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും സജീവമായ ഇടപെടലുകള്‍ വേണമെന്ന് നിരീക്ഷകന്‍ അറിയിച്ചു. കൂടാതെ എല്ലാ പോളിംഗ് ബൂത്തുകളിലും ബൂ...
Malappuram

നേരിടാം ചിരിയോടെ ; കുട്ടികൾക്കായി പോലീസിൻ്റെ” ചിരി”

മലപ്പുറം : ജില്ല സ്കൂൾ കലോത്സവം നടക്കുന്ന കോട്ടക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രധാന വേദിക്കു മുന്നിലായി കേരളാ പോലീസിൻ്റെ "ചിരി " പദ്ധതിയുടെ ബോർഡ് പ്രദർശിപ്പിച്ചു. ചിരി പദ്ധതി ADNO സി.വി അനിൽകുമാർ., സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് പദ്ധതി ADNO കൃഷ്ണദാസൻ,സെൽഫ് ഡിഫൻസ് മാസ്റ്റർ ട്രയിനർ വത്സല, ASI സുധാകരൻ , ജനമൈത്രി പദ്ധതി കോർഡിനേറ്റർ ജിനീഷ് ടി. ,സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് സി.പി.ഒ മാരായ സൂര്യടീച്ചർ, അനിത ടീച്ചർ, സുനിത ടീച്ചർ, ബീന ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘുകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് CHIRI (Childrens Happiness & Innocence Rejoicing Initiative). പഠനത്തിൻറെ ബുദ്ധിമുട്ടുകളും ,വഴക്ക് പോലുള്ള പ്രശ്നങ്ങളും പഠനോപകരണങ്ങളുടെ ലഭ്യതക്കുറവും കുട്ടികളുടെ മാനസിക പ്രശ്നങ്ങളും പങ്കുവെക്കാനാണ് കുട്ടികളും അതുപോലെ അവരുടെ രക്ഷിതാക്കളും പ്രധാനമായും ചിരി ഹെൽപ്...
Malappuram

ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി താത്ക്കാലിക ജോലിക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

മങ്കട : കെഎസ്ഇബി സെക്ഷനിലെ താത്ക്കാലിക ജോലിക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. മങ്കട മരമില്ലിനു സമീപം താസിക്കുന്ന മണിയറയില്‍ മുഹമ്മദിന്റെ മകന്‍ ഷബീര്‍(25) ആണു മരിച്ചത്. കൂട്ടില്‍ പ്രദേശത്തേക്കുള്ള റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്തെ ട്രാന്‍സ്‌ഫോമറില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. മങ്കടയില്‍ ഇന്നലെ വൈകീട്ട് 4. 30 നാണ് അപകടം നടന്നത്. ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ ബിഎസ്എന്‍എല്‍ ഓഫീസിലെ ജനറേറ്ററില്‍ നിന്നും വൈദ്യുതി തിരിച്ചു വന്ന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മാതാവ് : ഖദീജ. സഹോദരങ്ങള്‍ : ഷഫീര്‍,ഷമീര്‍, ഷമീമ...
Malappuram

മലപ്പുറം ജില്ലാ കലോത്സവം ; ട്രോഫി & സർട്ടിഫിക്കറ്റ് റൂം ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ ഗവ രാജാസിൽ ട്രോഫി കമ്മറ്റി റൂമിൻ്റെ ഉദ്ഘാടനം മലപ്പുറം വിദ്യഭ്യാസ ഡെപ്പൂട്ടി ഡയറക്ടർ കെ.പി രമേശ് കുമാറും , കോട്ടക്കൻ സർക്കിൾ ഇൻസ്പക്ടർ വിനോദ് ,ദേശീയ അധ്യാപക പരിഷത്ത് മുൻ പ്രസിഡൻ്റും , BJP മേഖല പ്രസിഡൻ്റുമായ വി ഉണ്ണികൃഷ്ണൻ മാഷ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. 1200 ഓളം വ്യക്തിഗത ട്രോഫികളും, വിവിധ റോളങ്ങ് ട്രോഫികളും സജ്ജീകരിച്ച ട്രോഫി റൂം കലോത്സവത്തിലെ പ്രധാന ഭാഗമാണ്. കോട്ടക്കല്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹയര്‍ സെക്കന്ററി കോഡിനേറ്റര്‍ ഇസ്ഹാക്ക്, രാജാസ് എച്ച്എം രാജന്‍ മാസ്റ്റര്‍, കോട്ടൂര്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ അലി കടവണ്ടി, മഠത്തില്‍ രവി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയ പ്രിയന്‍ , എവി ഹരീഷ്, പ്രദീപ് പിടി, രഘുനാരായണന്‍ പി.പി, സംഗീത്, ശിവദാസന്‍, രാജേഷ് , രവി എന്നിവര്‍ പങ്കെടുത്തു. കണ്‍വിനര്‍ സുധീര്‍ വി സ്വാഗതവും പി.ടി സുരേഷ് നന്ദിയും...
Malappuram

മലപ്പുറം ജില്ലാ കലോത്സവം : പ്രശ്‌നമുണ്ടാക്കിയാല്‍ ശക്തമായ നടപടി ; ലോ ആന്‍ഡ് ഓര്‍ഡര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍ : 35 മത് മലപ്പുറം ജില്ലാ കലോത്സവത്തിന്റെ ലോ ആന്‍ഡ് ഓഡര്‍ ഓഫീസ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ എം ഷാഫി ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ വിവിധ സേനകളായ എസ് പി സി സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെയും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പൂര്‍ണ്ണമായ നിയന്ത്രണത്തില്‍ ആയിരിക്കും ഇത്തവണ കലോത്സവ നിയന്ത്രണം. മേളയില്‍ പ്രശ്‌നമുണ്ടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടായിരിക്കുമെന്നും, മത്സരാര്‍ത്ഥികളും കാണികളായ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ യൂണിഫോമില്‍ വേദികളില്‍ എത്തരുത് എന്നും പാസ് ഇല്ലാത്ത വാഹനങ്ങള്‍ ഒരു കാരണവശാലും കലോത്സവ വേദികളിലേക്ക് പ്രവേശിപ്പിക്കില്ല എന്നും ഡി. ഡി. ഇ.രമേഷ് കുമാര്‍ അറിയിച്ചു. അച്ചടക്ക സമിതി യോഗം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വലയാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എല്ലാ പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ രണ്ടത്താണി, ചടക്ക സമിതി കണ്‍വീനര്‍ എംപി ഫസല്‍, അറബി കലോത്സവ...
Malappuram

തിരൂര്‍ – മലപ്പുറം റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവം, സുരക്ഷയൊരുക്കണം ; മന്ത്രിക്ക് നിവേദനം നല്‍കി

തിരൂര്‍ : തിരൂര്‍ - മലപ്പുറം റോഡില്‍ അപകടങ്ങള്‍ നിത്യമാവുന്ന സാഹചര്യത്തില്‍ റോഡില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി. ഓവുങ്ങലില്‍ ഹമ്പും, റോഡ് മുറിച്ചു കടക്കാന്‍ സീബ്രാ ലൈനും, കാല്‍ നട യാത്രക്കാര്‍ക്ക് ഫൂട്ട് പാത്തും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഓവുങ്ങല്‍ പ്രവാസി വിങ് മന്ത്രി വി. അബ്ദുറഹ്മാന് നിവേദനം സമര്‍പ്പിച്ചത്. വാഹനങ്ങളുടെ അമിത വേഗത കാരണം അപകടങ്ങള്‍ നിത്യ സംഭവമായ ഓവുങ്ങലില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചത്. ഈ മേഖലയില്‍ വാഹനാപകടങ്ങള്‍ തടയാനുള്ള മുന്‍കരുതലകള്‍ എടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പ്രവാസി വിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഒപ്പു ശേഖരണത്തിലൂടെ സമാഹരിച്ച ഭീമ ഹരജിയും മന്ത്രിക്ക് കൈമാറി. സി പി സാദത്ത് റഹ്മാന്‍, ഷാഫി ഹാജി, റഹ്മത്തുള്ള പൂച്ചേങ്ങല്‍, പി വി യൂസഫ്, മുഹമ്മദ് എന്നിവര്‍ സന്നിഹിതരായി...
error: Content is protected !!