Malappuram

പ്ലസ് വൺ: മലപ്പുറത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് എസ്.ഡി.പി.ഐ
Local news, Malappuram

പ്ലസ് വൺ: മലപ്പുറത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് എസ്.ഡി.പി.ഐ

തിരൂരങ്ങാടി: മലപ്പുറത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി എസ്.. ഡി.പി.ഐ സമരം. +1 മലപ്പുറത്തെ മുഴുവൻ വിദ്യാർഥികൾക്കും ' സൗകര്യമൊരുക്കുക.എന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മുൻസിപ്പൽ എസ്.ഡി.പി.ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടന്നു.. ചെമ്മാട് നടന്ന സമരത്തിൽ SDPI തിരൂരങ്ങാടി മുൻസിപ്പൽ പ്രസി: ജാഫർ ചെമ്മാട് അദ്ധ്യക്ഷത വഹിച്ചു. സമരം തിരൂരങ്ങാടിമണ്ടലം ഉപാദ്യക്ഷൻ ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന കേരള രൂപീകരണം തൊട്ട് നേരിടുന്നതാണന്നും, ഇന്നുവരെ ഇതിന് പരിഹാരം കാണാത്തത് എന്ത് കൊണ്ടാണന്ന് മറുപടി പറയേണ്ടത് ഇരുമുന്നണികളാണന്നും അദ്ധേഹം പറഞ്ഞു. പ്രശ്ന പരിഹാരം കാണുന്നതിന് പകരം ഇരുകൂട്ടരും കാണിക്കുന്ന ഒത്തുതീർപ്പ് നാടകം മലപ്പുറത്തോടുള്ള നീതികേടാണന്നും അദ്ധേഹം കൂട്ടി ചേർത്തു: സൈതുപള്ളി പടി (വെൽ ഫയർ പാർട്ടി, യാസിൻ തിരൂരങ്ങാടി, (പി.ഡി.പി)...
Crime, Local news, Malappuram

14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ

പൊന്നാനി: പതിനാലു വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. പൊന്നാനി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്‌ഫാഖ് (19) ആണ് അറസ്റ്റിലായത്. മാസങ്ങൾക്കുമുൻപാണ് പീഡനം നടന്നത്. എന്നാൽ ഭയപ്പെട്ട പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങൾക്കുമുൻപ്‌ അസ്വസ്ഥതകൾ പ്രകടനമായതിനെത്തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കുട്ടി ഗർഭിണിയാണെന്നു തെളിഞ്ഞു. ഇതേത്തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊന്നാനി പോലീസിൽ പരാതിനൽകി. തുടർന്ന് അഷ്‌ഫാഖിനെ സി.ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിക്കെതിരേ പോക്സോ പ്രകാരം കേസെടുത്ത് റിമാൻഡ്ചെയ്തു....
Accident, Malappuram

താനൂരിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു അപകടം

താനൂർ ദേവദാർ മേൽപാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞു അപകടം. 20 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് അപകടം. അമിത വേഗത്തിൽ വന്ന ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചു താഴേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. താനൂർ പാലത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് ലോറിയും ബസും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിൽ ഉള്ളവർ. കോട്ടയ്ക്കൽ ആസ്റ്റർ മിംസ്: പാലത്തിങ്ങൽ വെട്ടിക്കൽ ഹൗസിലെ മിനി(43), വെട്ടിക്കൽ നീതു(25), ചെട്ടിപ്പടി ഓൾഡ് സ്ട്രീറ്റിലെ നമ്പിടി ഗിരീഷ്(42), താനൂർ വിയ്യാംവീട്ടിൽ സുരേഷ് (52), പരപ്പനങ്ങാടി എ.എം.കെ. ഹൗസിലെ സിദിന (50). താനൂർ യൂണിറ്റി ആശുപത്രിയിൽ ചികിത്സതേടിയവർ: ഗിരിജ സ്കൂൾപടി (51), ഗിരീഷ് കുമാ...
Breaking news, Malappuram

പീഡനത്തിനിരയായ പ്ലസ്‌ടു വിദ്യാർത്ഥിനി യുട്യൂബ് നോക്കി ആരുമറിയാതെ റൂമിനുള്ളിൽ പ്രസവിച്ചു, അയൽവാസി അറസ്റ്റിൽ

സംഭവം കോട്ടക്കലിൽ മലപ്പുറം: പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി വീട്ടിലെ മുറിയ്ക്കുള്ളിൽ പരസഹായമില്ലാതെ പ്രസവിച്ചു. കോട്ടയ്ക്കലിലാണ് അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. എന്നാൽ ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബർ 20-നാണ് വീട്ടിലെ മുറിയ്ക്കുള്ളിൽവെച്ച് പ്രസവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. യൂട്യൂബ് നോക്കിയാണ് പ്രസവരീതികൾ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിൾകൊടി മുറിച്ചുമാറ്റുന്നതുൾപ്പെടെ ചെയ്തതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 23-ാം തീയതിയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയും കുഞ്ഞും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനി...
Malappuram

ബായാർ തങ്ങളെന്ന വ്യാജേന ചികിത്സയുടെ പേരിൽ അര കോടി രൂപ തട്ടിയ യുവാവ് പിടിയിൽ

കോട്ടയ്ക്കൽ: വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആത്മീയ ചികിത്സക്ക് സുഹൃത്തിൽനിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റുചെയ്തു. തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിനു സമീപത്തെ അരീക്കൻപാറയിൽ മർഷൂക്ക് (35) ആണ് പിടിയിലായത്. ഇന്ത്യനൂരിലെ മുളഞ്ഞിപ്പുലാൻ വീട്ടിൽ അർഷാക്ക് (26) ആണ് പരാതിക്കാരൻ. ഇരുവരും സുഹൃത്തുക്കളായിരുന്നു. അർഷാക്കിന്റെ വീട്ടിലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനും ബിസിനസിൽ അഭിവൃദ്ധിയുണ്ടാക്കാനും സഹായം വാഗ്‌ദാനംചെയ്ത് മർഷൂക്ക് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രസിദ്ധ ആത്മീയ ചികിത്സകനായ കാടാമ്പുഴയിലെ ബായാർ തങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാമെന്നും മർഷൂക്ക് പറഞ്ഞിരുന്നു. ബായാർ തങ്ങളാണെന്നു പറഞ്ഞ് ഫോണിലൂടെ സംസാരിച്ചും വാട്‌സാപ്പിൽ ചാറ്റ്ചെയ്തും പലപ്പോഴായി 55 ലക്ഷം രൂപയോളം വാങ്ങി വഞ്ചിച്ചുവെന്നാണ് അർഷാക്കിന്റെ പരാതി. കോടതിയിൽ ഹാജരാക്കിയ മർഷൂക്കിനെ റിമാൻഡ്ചെയ്ത് മഞ്ചേരി ...
Malappuram

മലപ്പുറം മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി

മലപ്പുറം നഗരസഭ മൊത്ത മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ, ഫിഷറീസ്, നഗരസഭ നടത്തിയ സംയുക്ത പരിശോധനയില്‍ ഉപയോഗശൂന്യമായ പഴകിയ 300 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ ഭാഗമായിട്ടാണ് മലപ്പുറത്ത് മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വില്‍പ്പനക്കായി വച്ചിരുന്ന സൂത, മാന്തള്‍, അയല എന്നിവ അഴുകിയതായി കണ്ടതിനെ തുടര്‍ന്ന് പിടികൂടി നശിപ്പിച്ചു. ബന്ധപ്പെട്ട കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പൊന്നാനി, തിരൂരങ്ങാടി ഭാഗങ്ങളിലും മത്സ്യ പരിശോധന നടത്തിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ശ്രീകുമാര്‍ അറിയിച്ചു. പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ബിബി മാത്യു, കെ.ജി രമിത, ഫിഷറീസ് ഓഫീസര്‍ അബ്ദുള്‍ ഖാസിം...
Breaking news, Malappuram

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ചു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് പതിനഞ്ചുകാരന്‍, പ്രതി പിടിയിൽ

കൊണ്ടോട്ടി കോട്ടുക്കരയിൽ കോളേജ് വിദ്യാർത്ഥിനിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പെൺകുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെൺകുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു. കുതറി രക്ഷപെട്ട പെൺകുട്ടി നൂറുമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയതുകൊണ്ടാണ് രക്ഷപെട്ടത്.സമീപത്തെ രണ്ട് വീടുകളിലും ആള്‍താമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പൊലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കൊണ്ടോട്ടി...
Breaking news, Malappuram

കോളജ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമം, പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. വീട്ടില്‍ നിന്ന് കോളജിലേക്ക് പോകാന്‍ കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകല്‍ 12.45-ഓടെയാണ് സംഭവം. 21-കാരിയെ അക്രമി വയലിലേക്ക് വലിച്ചുകൊണ്ടുപോയി. കുതറി രക്ഷപ്പെട്ട വിദ്യാര്‍ഥിനി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ഥിനിയെ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിച്ചു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.പ്രതിയെന്നു...
Malappuram

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തിരൂരങ്ങാടി സ്വദേശി ആയ കാമുകനെ തേടി കാസർകോട് സ്വദേശിനി എത്തി. കാമുകന് ഭാര്യയും 3 മക്കളും.

ഭർതൃമതിയായിരുന്ന യുവതി വിവാഹ മോചനം നേടിയാണ് വന്നത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് കാസര്‍കോട് സ്വദേശിനി തിരൂരങ്ങാടിയിലെത്തിയത്. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്നു. ഭര്‍തൃമതിയായ യുവതി ഇതിനിടെ വിവാഹ മോചനം നേടി. യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയില്‍ വരികയായിരുന്നു. യുവാവിന് ഭാര്യയും 3 മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെ എത്തി. യുവതിയെ പിന്തിരിപ്പിച്ച് പിന്നാലെ കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ്. സാമ്പത്തിക ശേഷിയുള്ള യുവതിയില്‍ നിന്നും യുവാവ് ബിസിനസിനെന്ന പേരില്‍ പണം വാങ്ങിയതായും ബന്ധുക്കള്‍ പറയുന്നു.യുവതിയെ ഒടുവില്‍ പൊലീസ് മഹിള മന്ദിരത്തിലാക്കിയിരിക്കുകയാണ്. യുവാവ് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതായും അറിയുന്നു....
Malappuram

മലബാർ സമര അനുസ്മരണ യാത്ര കൊണ്ടോട്ടിയിൽ തുടക്കമായി

കൊണ്ടോട്ടി :തിരുവനന്തപുരം മുതൽ കാസർഗോഡ്വരെ നവംബർ ഒന്നു മുതൽ 25 വരെ നടക്കുന്ന മലബാർ സമര അനുസ്മരണ യാത്രയുടെ ഉദ്ഘാടനം കൊണ്ടോട്ടിയിൽ ചരിത്ര ഗവേഷകൻ വിഹിക്മത്തുള്ള ഉദ്ഘാടനം ചെയ്തു.1921 തുടക്കംകുറിച്ച ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങളെ കുറിച്ച് പുതിയ പഠനങ്ങൾ നടക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ശത്രുക്കളായ ബ്രിട്ടീഷ് അനുകൂലികൾ എഴുതിയ കാര്യങ്ങളാണ് ആധികാരിക ചരിത്ര രേഖകളായി പരിഗണിക്കുന്നത് .ഇത് അംഗീകരിക്കാനാവില്ല. പ്രാദേശിക ചരിത്ര രേഖകൾ ശേരിച്ച് അക്കാലത്തെ ജീവിച്ച ആളുകളുടെ വാമൊഴികളിൽ നിന്നും പുതിയ രചനകൾ ഉണ്ടാകേണ്ടതുണ്ട്. മഹത്തായ ഈ സ്വാതന്ത്രസമരത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്ന അവർ എഴുതാപ്പുറം വായിക്കുകയാണ് ചെയ്യുന്നത്. മലബാറിലെ മുസ്ലീങ്ങളും ഹിന്ദുക്കളും തോളുരുമ്മി ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തു നിന്നിട്ടുണ്ട്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി ആലി മുസ്‌ലിയാർ എം പി നാരായണമ...
Malappuram

കാലവര്‍ഷം: ജില്ലയില്‍ 41.42 കോടി രൂപയുടെ കൃഷിനാശം 2371 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു

പ്രകൃതിക്ഷോഭം മൂലം ജില്ലയുടെ കാര്‍ഷികമേഖലയില്‍ 41.42 കോടി രൂപയുടെ നാശം സംഭവിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 2021 ജനുവരി ഒന്ന് മുതല്‍ 2021 ഒക്‌ടോബര്‍ 21 വരെയുള്ള കൃഷിവകുപ്പിന്റെ കണക്കാണിത്. 2371 ഹെക്ടര്‍ ഭൂമി കൃഷിയാണ് നശിച്ചത്. ജില്ലയിലെ 8,604 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. ജില്ലയില്‍ നെല്ല്, വാഴ എന്നീ വിളകള്‍ക്കാണ് കൂടുതലായി വിളനാശം സംഭവിച്ചത്. 1552 ഹെക്ടര്‍ നെല്‍കൃഷിയും 102 ഹെക്ടര്‍ ഞാറ്റടി(നെല്ല്), കുലച്ച വാഴ 47 ഹെക്ടറും, കുലക്കാത്ത വാഴ 276 ഹെക്ടറും, 94 ഹെക്ടര്‍ പച്ചക്കറിയും (പന്തല്‍) 92 ഹെക്ടര്‍ പച്ചക്കറി (പന്തലില്ലാത്തത്) 159 ഹെക്ടര്‍ മരച്ചീനിയുമാണ് കനത്ത മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും നശിച്ചിട്ടുള്ളത്. തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, വെറ്റില, റബര്‍ തുടങ്ങിയ വിളകള്‍ക്കും വിളനാശം സംഭവിച്ചിട്ടുണ്ട്.ആകെ ബാധിച്ച പ്രദേശത്തിന്റെ 50 ശതമാനം  നെല്‍കൃഷി(മുണ്ടകന്‍)യാണ്...
Education, Malappuram, Other

സര്‍വകലാശാലാ നിയമനങ്ങള്‍ : വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ്, ഭാവിയില്‍ സ്ഥിരപ്പെടാം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ നിരവധി പേര്‍ തെറ്റിധരിക്കാനിടയായി. പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതിനകം സര്‍വകലാശാലയില്‍ ലഭിച്ചത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക...
Malappuram

ദാറുൽഹുദ; സമന്വയ വിദ്യാഭ്യാസത്തിൻ്റെ മഹനീയ മാതൃക: മന്ത്രി അഹമ്മദ് ദേവർകോവിൽ

മത-ഭൗതിക സമന്വയവിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മാതൃകസ്ഥാപനമാണ്ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കേരളിയ മുസ്ലിം മുന്നേറ്റത്തിന് നേതൃത്വം നൽകിയ സമസ്തയുടെ കിരീടത്തിലെ പൊൻതൂവലാണ് ദാറുൽ ഹുദ.ഉന്നതമായ മതപഠനം തേടി ഒരുകാലത്ത് കേരളീയ പണ്ഡിതർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന കാലത്തിന് പകരം ദാറുൽഹുദ പോലുള്ള സ്ഥാപനങ്ങളെ തേടി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിലയിൽനമ്മുടെ സമന്വയ വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ടെന്നും മന്ത്രി ദേവർ കോവിൽ പറഞ്ഞു. ദാറുൽഹുദ ക്യാംപസിലെത്തിയ മന്ത്രിയെ ദാറുൽഹുദ സിക്രട്ടറി യു.ശാഫി ഹാജി, റെജിസ്ട്രർ ജാബിറലി ഹുദവി, സമസ്ത വിദ്യാഭ്യാസ ബോർഡ് സിക്രട്ടറി എം.അബൂബക്കർ മുസല്യാർ ചേളാരി ഡോ: അബ്ദുറഹിമാൻ വെളിമുക്ക്,ഹംസഹാജി മൂന്നിയൂർ, കെ.പി ശംസുഹാജി, കെ.സി മുഹമ്മദ് ...
Gulf, Kerala, Malappuram

കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ധാരണ

248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കും കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന്  ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട്  അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട്  ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍  ധാരണയായത്. കോഴിക്കോട് എയര്‍പോര്‍ട്ടിന് രണ്ടാമാതൊരു ടെര്‍മിനല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം  യോഗം തള്ളിക്കളയുകയും പകരം നിലവിലുള്ള റണ്‍വേയുടെ വികസനമാണ് പ്രായോഗികമെന്ന്  വിലയിരുത്തുകയും ചെയ്തതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.  248.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുക. 96.5 ഏക്കര്‍ ഭൂമി റണ്‍വേക്കും 137 ഏക്കര്‍ ഭൂമി ടെര്‍മിനലിനും 15.25 ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിങിനുമായാണ് ആവശ്യമുള്ളത...
Local news, Malappuram

മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല : ഡോ.കെ ടി ജലീല്‍ എം എല്‍ എ

എസ് വൈ എസ് സ്‌മൃതി സംഗമം പ്രൗഢമായി തിരൂരങ്ങാടി | 1921 ലെ മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാലയായിരുന്നുവെന്ന് ഡോ കെ ടി ജലീല്‍ എം എല്‍ എ.മലബാര്‍ സമര വാര്‍ഷികത്തോടനുബന്ധിച്ച് '1921; സ്വാതന്ത്ര സമരത്തിന്റെ സ്മൃതി കാലങ്ങള്‍' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദേശിക വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു 1921ലെ സമരമെന്നും 100 വർഷങ്ങൾക്കിപ്പുറവും സമര പോരാളികൾ സ്മരിക്കപ്പെടുന്നത് അവർ നടത്തിയ പോരാട്ടം വൃഥാവിലായിരുന്നില്ലെന്നതിന്റെതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര സമരത്തെ ശിപായി ലഹളയാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചത്. മതം നോക്കിയല്ല സമരക്കാർ ആക്രമണം നടത്തിയത്,...
Malappuram, Obituary

തിരൂരങ്ങാടി റബീഹാ ഹുസ്ന (15) അന്തരിച്ചു.

തിരൂരങ്ങാടി താഴെ ചിന യിൽ താമസിക്കുന്ന ചെമ്മാട് ഇല്ലിക്കൽ താജുദ്ദീന്റെ മകൾ റബീഹ ഹുസ്ന(15) നിര്യാതയായി.തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: അസ്മാബി (അൽ ഫിത്വ് റ പ്രീ സ്കൂൾ , തിരൂരങ്ങാടി) സഹോദരങ്ങൾ: ഷമീല ഹുസ്ന , ഷബീബ ഹുസ്ന , നബീല ഹുസ്ന , ലബീബ ഹുസ്ന
Malappuram

രാഷ്ട്ര-സമുദായ പുരോഗതിക്ക് പണ്ഡിത ഇടപെടല്‍ നിര്‍ണായകം: ആലിക്കുട്ടി മുസ്‌ലിയാര്‍

ദാറുല്‍ഹുദായുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിപുലപ്പെടുത്താന്‍ ധാരണ തിരൂരങ്ങാടി: രാഷ്ട്ര പുരോഗതിക്കും സാമുദായിക വളര്‍ച്ചക്കും പണ്ഡിത ഇടപെടല്‍ നിര്‍ണായകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെനറ്റ് യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാക്കുന്നതിലൂടെ മാത്രമേ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാവുകയൊള്ളൂ എന്നും ദാറുല്‍ഹുദാ ദേശവ്യാപകമായി ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.പുന:സംഘടിപ്പിച്ച അക്കാദമിക് കൗണ്‍സില്‍, പുതുതായി രൂപീകരിച്ച സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവക്ക് സെനറ്റ് അംഗീകാരം...
error: Content is protected !!