Sunday, July 6

Malappuram

തോട്ടഭൂമിക്ക് പട്ടയം അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍
Malappuram

തോട്ടഭൂമിക്ക് പട്ടയം അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍

തിരൂര്‍ : 10 സെന്റ് തോട്ടഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍. തിരൂര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ മനോജിനെയും ഒപ്പമുണ്ടായിരുന്ന ഏജന്റ് മജീദിനെയും ആണ് 1,000 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് ഡി.വൈ.എസ്.പി എം. ഗംഗാധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് റവന്യു ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും അറസ്റ്റിലായത്. താനാളൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഇരുവരെയും വിജിലന്‍സ് കെണിവച്ച് വീഴ്ത്തിയത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. മലപ്പുറം താനാളൂര്‍ സ്വദേശിയായ പരാതിക്കാരന്റെ അമ്മാവന്റെ പേരില്‍ കുറ്റിപ്പുറം വില്ലേജിലുളള 10 സെന്റ് തോട്ടഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി തിരൂര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയ...
Malappuram

ദേശീയ ഹരിതസേന ഗ്രീന്‍ സ്‌കൂള്‍ അവാര്‍ഡ് വിതരണം ചെയ്തു

മലപ്പുറം : വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ദേശീയ ഹരിത സേനയുടെ ഗ്രീന്‍ സ്‌കൂള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ എക്കോ ക്ലബ്ബ് പ്രസ്ഥാനമായ ദേശീയ ഹരിത സേനയിലെ മികച്ച ആറ് വിദ്യാലയങ്ങള്‍ക്കാണ് അവാര്‍ഡ്. സ്‌കൂളിനെ മികവുറ്റതാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച സ്‌കൂള്‍ ഹരിതസേന കോഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കാണ് അംഗീകാരം. ഹരിതവല്‍ക്കരണം , മാലിന്യ നിയന്ത്രണം, അടുക്കളത്തോട്ടം, പ്ലാസ്റ്റിക് റീസൈക്ലിംഗ് , ക്യാമ്പസ് സൗന്ദര്യവല്‍ക്കരണം, പരിസ്ഥിതി വിദ്യാഭ്യാസ ക്യാമ്പുകള്‍, ഗ്രാമീണ ഹരിത ബോധവല്‍ക്കരണം, ജലവിഭവ മാനേജ്‌മെന്റ്, ഊര്‍ജ്ജ സംരക്ഷണം, ബദല്‍ ഉല്‍പന്ന പ്രചാരണം തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച സ്‌കൂളുകളാണ് അവാര്‍ഡിന് അര്‍ഹമാ...
Malappuram

കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

മലപ്പുറം : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ആൻഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം അടിസ്ഥാനമാക്കി ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതിഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിലും ഭൂരിപക്ഷം സ്ത്രീകളും അവര്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചു ശരിയായ ധാരണയില്ലാത്തവരാണെന്നും അവ കൃത്യമായി മനസിലാക്കി അവബോധം വളര്‍ത്തുന്നതിനും സ്ത്രീ സൗഹൃദപരമായ സമൂഹം വളര്‍ത്തിയെടുക്കുന്നതിനുമാണ് ഓരോ പഞ്ചായത്തിലും ക്രൈം മാപ്പിങ് നടത്തുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കാലടി, കുറുവ, വേങ്ങര, പോരൂര്‍, കുഴിമണ്ണ , കോഡൂര്‍ പഞ്ചായത്തുകളാണ് ക്രൈം മാപ്പിങ് കോണ്‍ക്ലേവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ അധ്യക്ഷനായി.കില റിസോഴ്‌സ് പേഴ്‌സനും കെ.എസ്.എസ്.പി സംസ്ഥാന കമ്മറ്റി അംഗവു...
Malappuram

സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ടുവീലർ തട്ടിപ്പ്, പൊന്നാനി മണ്ഡലത്തിലെ വിവിധ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ പങ്ക് സമഗ്രമായി അന്വേഷിക്കണം : റാഫി പാലപ്പെട്ടി

പൊന്നാനി : സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ടുവീലർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തകൃഷ്ണനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊന്നാനി മണ്ഡലത്തിലെ വിവിധ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാവാൻ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ പൊന്നാനി മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി ആവശ്യപ്പെട്ടു. മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരായ സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ട് നടന്ന വൻ തട്ടിപ്പ്‌ പുറത്ത്‌ കൊണ്ട്‌ വരേണ്ടതുണ്ട്‌. കേന്ദ്ര സർക്കാർ പദ്ധതി ആണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇ തട്ടിപ്പിന്റെ മുൻ നിരയിൽ യൂത്ത് ലീഗ് മണ്ഡലം നേതാവും മാറഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പറുമായ അഡ്വ:ബക്കർ അടക്കമുള്ള പ്രാദേശിക നേതാക്കളുടെ പങ്ക് വലുതാണ് എന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഈ തട്ടിപ്പിന്റെ ഭാഗമായുള്ള ടീമിന്റെ മീറ്റിംഗുകളിലും പ്രമേ...
Malappuram

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; ഇടിച്ച കാറിനായി അന്വേഷണം ആരംഭിച്ചു

കൊണ്ടോട്ടി : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടില്‍ സുഗിഷ്ണു (25) ആണ് മരിച്ചത്. കൊണ്ടോട്ടി വട്ടപ്പറമ്പില്‍ വച്ചായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 11.15 നാണ് അപകടം നടന്നത്. സുഗിഷ്ണുവും സുഹൃത്തും ബൈക്കില്‍ എടവണ്ണ പ്പാറയില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് വരുമ്പോള്‍ ആണ് അപകടം. എതിരെ വന്ന കാറിന്റെ സൈഡിലെ കണ്ണാടിയില്‍ ഇടിച്ച് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ സുഗിഷ്ണുവിന്റെ സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. സുഗിഷ്ണുവിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. അതേസമയം ഇടിച്ച കാര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഇടിച്ചിട്ട കാറിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു....
Malappuram

പകുതി വില തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പൊലീസ് കേസ് എടുത്തു

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് എടുത്തു. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചന കുറ്റത്തിനുള്ള വകുപ്പുകള്‍ ആണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ, സിഎസ്ആര്‍ തട്ടിപ്പിന് നേരിട്ട് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ നജീബ് കാന്തപുരമെന്ന് ഡോ പി സരിന്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതിപ്രളയം തുടരുന്ന പകുതി വില തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതി അനന്തുകൃഷണനെ ആലുവ പൊലീസ് ക്ലബില്‍ റേഞ്ച് ഡിഐജിയും റൂറല്‍ എസ് പിയും ഒരുമിച്ച് ചോദ്യം ചെയ്തു. അതേസമയം, 450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം. സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി - കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് നേതൃത്വം ക...
Malappuram

രണ്ട് വര്‍ഷമായി അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിച്ചില്ല : 10 ലക്ഷം നല്‍കാന്‍ നിര്‍ദേശിച്ച് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : അപകടത്തില്‍പെട്ട വാഹനത്തിന് രണ്ട് വര്‍ഷമായി ഇന്‍ഷൂറന്‍സ് അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ലെന്ന പരാതിയില്‍ പരാതിക്കാരന് ഇന്‍ഷൂറന്‍സ് തുകയായി ഒന്‍പത് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവായി. പന്തലൂര്‍ കടമ്പോട് സ്വദേശി ഷിബു നല്‍കിയ പരാതിയിലാണ് വിധി. ഷിബുവിന്റെ കാര്‍ 2022 മെയ് 30 നാണ് മഞ്ചേരിയില്‍ അപകടത്തില്‍പെട്ട് പൂര്‍ണ്ണമായി തകര്‍ന്നത്. അപകടം നടന്ന് രണ്ടാഴ്ചക്കകം വാഹനം വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് അനുവദിക്കാന്‍ തയ്യാറാകാത്തതിനാല്‍ വാഹനം റിപ്പെയര്‍ ചെയ്യാനായില്ല. ഒരു വര്‍ഷമായിട്ടും തുക അനുവദിക്കാതെ ഇരുന്നതിനാലാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. വാഹനം ഓടിക്കുമ്പോഴുള്ള നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്നും മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നിലവിലുണ്ടെന്നും ഈ കേസില്‍ വിധി വന്നാല...
Malappuram

മൂന്നു മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊന്ന് അമ്മ തൂങ്ങിമരിച്ചു

മഞ്ചേരി : മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊന്ന് അമ്മ തൂങ്ങിമരിച്ചു. മഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്‍പ്പറ്റക്കടുത്ത് ഒളമതിലിലാണ് ദാരുണമായ സംഭവം. ഒളമതിലില്‍ സ്വദേശിനി മിനി (42), ഇവരുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ബാത്ത്‌റൂമിലെ ബക്കറ്റിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മിനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്റെ വീട്. ആലുങ്ങാ പറമ്പ കുഞ്ഞയാണ് ഭര്‍ത്തവ്. മിനിയുടെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം. വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ആരെയും കുറ്റപ്പെടുത്തേണ്ടെന്നും താന്‍ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോവുകയാണെന്നുമാ...
Malappuram

മാലിന്യ സംസ്കരണ പദ്ധതി സർവ്വകാല റെക്കോർഡ് വേഗത്തിൽ പൂർത്തീകരിച്ച് മലപ്പുറം നഗരസഭ

മലപ്പുറം : സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ ലോക ബാങ്കിൻ്റെ സാമ്പത്തിക സഹായത്തോടുകൂടി മലപ്പുറം നഗരസഭയിൽ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ബയോ മൈനിങ് പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക്. മലപ്പുറം നഗരസഭയുടെ പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായി കിടന്നിരുന്ന പുളിയേറ്റുമ്മൽ ട്രെഞ്ചിങ് ഗ്രൗണ്ടിലെ 4.5 ഏക്കർ ഭൂമിയിൽ നിന്ന് 9786 മെട്രിക് ടൺ മാലിന്യം വേർതിരിച്ചെടുത്ത് ഭൂമി പഴയ രീതിയിലേക്ക് തിരിച്ചെത്തിക്കുന്ന ബയോ മൈനിങ് പദ്ധതിയാണ് മൂന്നാഴ്ചകൊണ്ട് സർവകാല റെക്കോർഡ് വേഗത്തിൽ പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിയത്. ട്രെഞ്ചിങ് ഗ്രൗണ്ടിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ യന്ത്ര സാമഗ്രികൾ കൊണ്ട് കോരിയെടുത്ത് 24 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിച്ചുകൊണ്ടാണ് കമ്പി, മണൽ, കല്ല് തുടങ്ങിയ വിവിധ ഇനങ്ങളായി വേർതിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടുകൂടി മാലിന്യ സംസ്കരണ പ്ലാൻ്റായി ഉപയോഗിച്...
Malappuram

ദാറുൽഹുദാ മിഅ്റാജ് കോൺഫ്രൻസ്; ആത്മനിർവൃതിയിൽ വിശ്വാസികൾ

തിരൂരങ്ങാടി : റജബ് മാസത്തെ പവിത്രമായ 27-ാം രാവിൽ ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല കാംപസിൽ നടന്ന മിഅ്റാജ് പ്രാർത്ഥനാ സമ്മേളനത്തിൽ ആത്മനിർവൃതിയിൽ വിശ്വാസികൾ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി മിഅ്റാജ് ദിനത്തോടനുബന്ധിച്ച് നടക്കാറുള്ള പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുക്കാൻ വാഴ്സിറ്റിയിൽ ഇന്നലെ ആയിരങ്ങൾ എത്തിച്ചേർന്നു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രാരംഭ പ്രാർഥനക്ക് കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി.ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതം പറഞ്ഞു. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മിഅ്റാജ് സന്ദേശ പ്രഭാഷണം നടത്തി. ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ദിക്‌റ്-ദുആ സദസ്സിന് ആമുഖഭാഷണം നിർവഹിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് ത...
Malappuram

പാര്‍ലെ ബിസ്‌കറ്റില്‍ എണ്ണവും തൂക്കവും കുറവ് : നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : പാര്‍ലെ ബിസ്‌ക്കറ്റില്‍ എണ്ണവും തൂക്കവും കുറവാണെന്ന് കാണിച്ച് പരാതി നല്‍കിയ കാളികാവ് സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാര്‍ലെ ബിസ്‌ക്കറ്റ് പാക്കറ്റില്‍ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകള്‍ക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച കാളികാവ് അരിമണല്‍ സ്വദേശി മെര്‍ലിന്‍ ജോസിന് 15000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പാര്‍ലെ, അങ്കിത് ബിസ്‌കറ്റ് കമ്പനികള്‍ക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശം നല്‍കി. 160 രൂപ വിലയിട്ടിട്ടുള്ള ബിസ്‌കറ്റ് 80 രൂപക്കാണ് പരാതിക്കാരി വാങ്ങിയത്. പാക്കറ്റില്‍ രേഖപ്പെടുത്തിയ എണ്ണത്തിലും തൂക്കത്തിലും കുറവ് കണ്ടതിനെ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്. മനുഷ്യസ്പര്‍ശമില്ലാതെ പൂര്‍ണ്ണമായും യന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മാണവും പാക്ക...
Malappuram

ദാറുല്‍ഹുദാ മിഅ്റാജ് കോണ്‍ഫ്രന്‍സ് ദിക്റ്-ദുആ സംഗമം ഇന്ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ റജബ് 27 മിഅ്‌റാജ് രാവിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തി വരാറുള്ള   മിഅ്റാജ് കോണ്‍ഫ്രന്‍സ് ദിക്റ്-ദുആ സംഗമം ഇന്ന് രാത്രി ഏഴ് മണിക്ക് വാഴ്സിറ്റി കാമ്പസില്‍ വെച്ച് നടക്കും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും.  ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതം നിര്‍വഹിക്കും. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മിഅ്‌റാജ് സന്ദേശഭാഷണം നടത്തും. ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ദിക്റ്-ദുആ സദസ്സിന്  ആമുഖഭാഷണം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍  സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും....
Malappuram

ഒ പി ടിക്കറ്റ് ഓണ്‍ലൈനായി ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്

മലപ്പുറം : സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യുഎച്ച്‌ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറുമുപയോഗിച്ച് ഒ പി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് സേവനം നടപ്പിലാക്കിയത്. 14 ലധികം സ്ഥാപനങ്ങളില്‍ പുതുതായി ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. കൂടാതെ ജില്ലയിലെ താലൂക്ക് ആശുപത്രി മുതല്‍ മുകളിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ഒ പി ബുക്കിംഗ് ഉടന്‍ ആരംഭിക്കും. നിലവില്‍, പൊതുജനങ്ങള്‍ക്ക് ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കായി മുന്‍കൂറായി ബുക്ക് ചെയ്യാം. എത്ര ഡോക്ടര്‍മാര്‍ ബുക്കിങ് ദിവസം പരിശോധനയ്ക്ക് ഉണ്ടായിരിക്കും...
Malappuram

പൊന്നാനിയില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു ; സുഹൃത്തുക്കള്‍ക്കെതിരെ കേസ്

മലപ്പുറം: പൊന്നാനിയില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. സംഭവത്തില്‍ മരണപ്പെട്ട യുവാവിന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പൊന്നാനി മുക്കാടി സ്വദേശി കളത്തില്‍ പറമ്പില്‍ കബീര്‍ (32) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കബീറിന് തലക്ക് പിറകില്‍ ഗുരുതര പരിക്ക് ഉണ്ടായിരുന്നു. സംഭവത്തില്‍ കബീറിന്റെ സുഹൃത്തുക്കളായ മനാഫ്, ഫൈസല്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് എതിരെ പൊന്നാനി പൊലീസ് കേസ് എടുത്തു....
Malappuram

ഹജ്ജ് ; കാലിക്കറ്റ് എയര്‍പോര്‍ട്ടിലെ അധിക തുകക്കെതിരെ അപേക്ഷകരുടെ ഒപ്പുശേഖരണം ; നിവേദനം സമര്‍പ്പിച്ചു

മലപ്പുറം: കരിപ്പൂര്‍ വഴി ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് അധിക തുക ഈടാക്കുന്നതിനെതിരെ അപേക്ഷകരുടെ കൂട്ടായ്മ. കേരളത്തിലെ മറ്റു രണ്ട് എംബാര്‍ക്കേഷന്‍ പോയന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ കരിപ്പൂരില്‍ നിന്ന് വിമാനം കയറുന്നവര്‍ക്ക് 40000 രൂപ അധികതുക ഈടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുവായിരത്തോളം അപേക്ഷകരാണ് ഇതിനെതിരെയുള്ള ഒപ്പുശേഖരണത്തില്‍ പങ്കെടുത്തത്. അപേക്ഷകരുടെ ആശങ്കയറിയിച്ച് കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളകുട്ടി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തുടങ്ങിയവര്‍ക്ക് ശേഖരിച്ച ഒപ്പുകളും നിവേദനവും സമര്‍പ്പിച്ചു. സാങ്കേതിക വിഷയങ്ങള്‍ പറഞ്ഞ് സാധാരണക്കാരായ തീര്‍ഥാടകരില്‍ നിന്ന് ഭീമമായ തുക ഈടാക്കാനുള്ള തീരുമാനവുമായി ...
Malappuram

തിരൂര്‍ – കടലുണ്ടി റോഡിന് 5 കോടിയുടെ ഭരണാനുമതി ; ജില്ലയില്‍ നാല് പ്രധാന റോഡുകളുടെ നവീകരണത്തിന് 11 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തിരൂര്‍ - കടലുണ്ടി 3.4 കിലോമീറ്റര്‍ റോഡിന് പൊതുമരാമത്ത് വകുപ്പ് അഞ്ചു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. അതേസമയം ജില്ലയില്‍ ഈ റോഡ് ഉള്‍പ്പെടെ പ്രധാനപ്പെട്ട നാല് റോഡുകള്‍ക്കായി 11 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പൊന്നാനിയെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് താനൂര്‍, പരപ്പനങ്ങാടി പട്ടണങ്ങളിലൂടെ കടന്നുപോകുന്ന തിരൂര്‍ കടലുണ്ടി റോഡിന്റെ മൂന്നു കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിനാണ് അഞ്ചു കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ളത്. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായതോടെ എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം 30 കിലോമീറ്ററോളം കുറയ്ക്കാന്‍ ഈ റോഡ് സഹായിച്ചിട്ടുണ്ട്. തീരമേഖലയിലൂടെ അധികം വളവുകളില്ലാതെ കടന്നുപോകുന്ന ഈ റോഡിനെ നിലവില്‍ ശബരിമല തീര്‍ഥാടകരും ടാങ്കര്‍, ട്രക...
Malappuram

ആശുപത്രിയിലെ നിരക്കുകൾ പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് എൻ എഫ് പി ആർ

കൊച്ചി: ആശുപത്രിയിലെ സേവന നിരക്കുകളും/ ചാർജുകളും പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും, തെരുവുനായ പ്രശ്നത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഇടപെടൽ വേണമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജോയ് ആൻ് സ്രാമ്പികക്കലും , മലപ്പുറം ജില്ലാ പ്രസിഡണ്ടായ അബ്ദുൽ റഹീം പൂക്കത്തും ആവശ്യങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത്, ഇത് സംബന്ധിച്ച് സർക്കാരിന് കത്ത് നൽകാനും യോഗം തീരുമാനിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. പ്രകാശ് പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് ശശികുമാർ കാളികാവ് അധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡൻ്റ് എൻ ലീലാമണി (റിട്ട. ജഡ്‌ജ് ), സംസ്ഥാന സെക്രട്ടറി എം നജീബ്, സംസ്ഥാന വൈ. പ്രസിഡണ്ട് മനാഫ് തനൂർ, സംസ്ഥാന സെക്രട്ടറി അബ്ദുസമദ്, എറണാകുളം ജില്ലാ പ്രസിഡൻ്റ് മിഥുൻ ലാൽ മിത്രതുടങ്ങിയവർ പ്രസംഗിച്ചു, മലപ്പുറം ജില്ല...
Malappuram

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ; മലപ്പുറം സ്വദേശികളായ ദമ്പതികളുടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദ് ആണ് മരിച്ചത്. ദോഹയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. വിമാനത്തിനുള്ളില്‍ വെച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു. വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, രക്ഷിക്കാനായില്ല. മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്!മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പ...
Malappuram

എടപ്പാളില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം ; 30 ലധികം പേര്‍ക്ക് പരിക്ക്

മലപ്പുറം : എടപ്പാള്‍ മാണൂര്‍ സംസ്ഥാന പാതയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.50ന് ആണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസര്‍കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ കാരണം ഉള്‍പ്പെടെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു....
Malappuram

ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് : ജില്ലയില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

മലപ്പുറം : ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം - ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ താത്ക്കാലിക തീരുമാനം നടപ്പാക്കും. എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും അഞ്ചു മീറ്ററിലധികം അകലം ഉണ്ടാകണം. പിന്നിൽ ചുമരോ മറ്റോ ഇല്ലാത്ത പക്ഷമാണ് ഈ അകലം വേ...
Malappuram

നിറത്തിന്റെ പേരില്‍ അവഹേളനം നേരിട്ട നവവധു ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍ത്താവ് പിടിയില്‍

മലപ്പുറം : നിറത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് പിടികൂടിയത്. വിമാനത്താവളത്തില്‍ നിന്ന് എമിഗ്രെഷന്‍ വിഭാഗം പിടികൂടിയ പ്രതിയെ അന്വേഷണ സംഘമായ കൊണ്ടോട്ടി പൊലീസിന് കൈമാറി. അബൂദബിയില്‍ നിന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് പ്രതി വിമാനത്താവളത്തിലെത്തിയത്. കൊണ്ടോട്ടിയിലെ വീട്ടില്‍ വച്ച് ഷഹാന മുംതാസ് എന്ന 19 കാരി കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആത്മഹത്യ ചെയ്തത്. ഷഹാനയുടെ ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനെതിരെ പോലീസ് കഴിഞ്ഞദിവസം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഭര്‍ത്താവിനെയും കുടുംബത്ത...
Malappuram

പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ആദരം ഏറ്റുവാങ്ങി സംസാരിക്കവെ മുന്‍ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

തേഞ്ഞിപ്പലം : പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ശിഷ്യരുടെ ആദരമേറ്റുവാങ്ങിയ ശേഷം പ്രസംഗിക്കവേ മുന്‍ അദ്ധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. മൊറയൂര്‍ സ്വദേശി തേഞ്ഞിപ്പലം കോഹിനൂരില്‍ താമസിക്കുന്ന മണ്ണിശ്ശേരി അവറാന്‍ (90)ആണ് മരിച്ചത്. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് ഗവ.ഹൈസ്‌കൂളിലെ ആദ്യത്തെ പത്താംക്ലാസ് ബാച്ച് (1975) വിദ്യാര്‍ഥികള്‍ ഞായറാഴ്ച സംഘടിപ്പിച്ച പുനഃസമാഗമവും സുവര്‍ണ ജൂബിലി ആഘോഷവും നടക്കുന്നതിനിടെയാണ് സംഭവം. ആദ്യബാച്ചിലെ 16 അധ്യാപകരെയാണ് ചടങ്ങില്‍ ആദരിച്ചത്. വിദ്യാര്‍ഥികളുടെ ഉപഹാരം ഡോ. ആര്‍സുവില്‍ നിന്ന് ഏറ്റുവാങ്ങിയശേഷം നടത്തിയ മറുപടി പ്രസംഗത്തിനിടെ അവറാന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. സദസ്സിലുണ്ടായിരുന്ന ചില ആരോഗ്യ പ്രവര്‍ത്തകര്‍ പ്രഥമശുശ്രൂഷ നല്‍കി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ്റിങ്ങല്‍, വിതുര, കാരന്തൂര്‍, കാരപ്പറമ്പ്, യൂണിവേഴ്‌സിറ്റി കാമ്പസ് തുടങ്ങി ഒട...
Malappuram

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

നിലമ്പൂര്‍ : നിലമ്പൂരില്‍ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. വണ്ടൂര്‍ സ്വദേശി ഏറാംതൊടിക സമീര്‍ - ഷിജിയ ദമ്പതികളുടെ ഇളയ മകള്‍ ഐറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച വൈകിട്ട് 5ന് ആണ് അപകടം. ക്വാര്‍ട്ടേഴ്‌സിന്റെ ഗേറ്റ് കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ചികിത്സ നല്‍കി. ഗുരുതരമായി പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കബറടക്കം ഇന്ന് വല്ലപ്പുഴ ജുമാ മസ്ജിദില്‍ നടത്തും. സഹോദരങ്ങള്‍: ഷെസ, അഫ്‌സി....
Malappuram

കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

കൊണ്ടോട്ടി ; മുസ്‌ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എയുമായിരുന്ന കെ മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായിയിട്ടുണ്ട്. 2006, 2011 വര്‍ഷങ്ങളിലാണ് കെ. മുഹമ്മദുണ്ണി ഹാജി കൊണ്ടോട്ടിയില്‍ നിന്ന് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളുവമ്പ്രം കോടാലി ഹസന്‍ - പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന് വെള്ളുവമ്പ്രത്താണ് ജനിച്ചത്. എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ ആയിശ. നാല് മക്കളുണ്ട്....
Malappuram

കോട്ടക്കല്‍ പുത്തൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു ; രണ്ടുപേരുടെ നില ഗുരുതരം

കോട്ടക്കല്‍ : പുത്തൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു രണ്ട് പേര്‍ മരണപ്പെട്ടു. രണ്ടുപേരുടെ നില ഗുരുതരം. പരിക്കേറ്റ വരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Malappuram

ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ചങ്ങരംകുളം: ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ചങ്ങരംകുളം പാവിട്ടപ്പുറത്താണ് സംഭവം. എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പില്‍ ശിഹാബിന്റെ മകന്‍ ഷഹബാസ്(16) ആണ് മരിച്ചത്. ഷഹബാസിനൊപ്പമുണ്ടായിരുന്ന പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടില്‍ റിഹാന്(16) പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഷഹബാസിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിഹാന്റെ നില ഗുരുതരമല്ല....
Malappuram

കുറ്റിപ്പുറത്ത് ട്രെയിനില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ട്രെയിനില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂര്‍ പൊയിലൂര്‍, തൃപ്രങ്ങോട്ടൂര്‍ സ്വദേശി മോറോത്ത് വീട്ടില്‍ ഗോവിന്ദന്‍ അടിയോടിയുടെ മകന്‍ ദേവാനന്ദന്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. കണ്ണൂരിലേക്കുള്ള പരശുറാം എക്‌സ്പ്രസില്‍ നിന്നാണ് വീണത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു……...
Malappuram

ബെംഗളൂരുവില്‍ ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന്‍ മുഹമ്മദ് മഹ്‌റൂഫ് (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാഗവര റോഡിലായിരുന്നു ദാരുണമായ അപകടം നടന്നത്. മഹ്‌റൂഫ് സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടന്‍ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വര്‍ഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ശ്യാംപുര അംബേദ്ക്കര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ശിഹാബ് തങ്ങള്‍ സെന്ററില്‍ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ അന്ത്യകര്‍മങ്ങള്‍ ചെയ്തു നാട്ടിലേക്ക് എത്തിച്ചു. മാതാവ്: സുബൈദ. സഹോദരങ്ങള്‍: മഹഷൂഖ്, സുമിന, സഫ്‌ന. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന...
Malappuram

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു : നാളെ എസ്ഡിപിഐ ഹർത്താൽ

നിലമ്പൂരിൽ മൂത്തേടം കാരപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ നാളെ ( വ്യാഴാഴ്ച ) നിലമ്പൂർ മണ്ഡലത്തിൽ എസ് ഡി പി ഐ ഹർത്താൽ. ഹർത്താലിൽ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് എസ്ഡിപിഐ നിലമ്പൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവം നടന്ന സ്ഥലം നിലമ്പൂർ കരുളായി വനമേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സംഭവം. ഈ സാഹചര്യത്തിലും വന നിയമം ഭേദഗതി ചെയ്തുകൊണ്ട് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിടാൻ ഒരുങ്ങുന്ന ഭരണകൂടം ഇവിടെ ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവില പോലും നൽകുന്നില്ല എന്നതല്ലേ വാസ്തവമെന്ന് ഭാരവാഹികൾ ചോദിച്ചു . രണ്ടു മനുഷ്യ ജീവനുകളാണ് ഈ ആഴ്ചയിൽ കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെയു പ്രതിസന്ധികളെയും ജീവൽ പ്രശ്...
Malappuram

നിലമ്പൂരില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സ്ത്രീ കാട്ടന ആക്രമണത്തില്‍ മരിച്ചു

നിലമ്പൂര്‍ : മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ സരോജിനി (നീലി) ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് മരണം. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. നീലിയെ നിലമ്പൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലമ്പൂര്‍ നിയോജക മണ്ധലത്തിലെ മൂത്തേടത്ത് എന്ന പഞ്ചായത്ത് കാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ്. വന്യമൃഗ ഭീഷണി നേരിടുന്ന സ്ഥലമാണെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്....
error: Content is protected !!