Monday, October 13

Obituary

ഗർഭിണിയായ മലയാളി യുവതി യു എ ഇയിൽ കുഴഞ്ഞുവീണു മരിച്ചു
Obituary

ഗർഭിണിയായ മലയാളി യുവതി യു എ ഇയിൽ കുഴഞ്ഞുവീണു മരിച്ചു

ദുബായ്: 9 മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകള്‍ അസീബ (35) യാണ് മരിച്ചത്.അജ്മാൻ എമിറേറ്റ്സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്‍റെ ഭാര്യയാണ്. അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 35 വയസായിരുന്നു. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച ദുബൈ സോനപൂർ ഖബർസ്ഥാനില്‍ ഖബറടക്കും. മകള്‍: മെഹ്റ....
Obituary

മുന്നിയൂർ കാളങ്ങാടൻ ആലിക്കുട്ടി എന്ന ബാപ്പു അന്തരിച്ചു

മൂന്നിയൂർ : മുട്ടിച്ചിറ ചോനാരിക്കടവ് സ്വദേശി കാളങ്ങാടൻ ആലിക്കുട്ടി എന്ന ബാപ്പു അന്തരിച്ചു. ആലിൻചുവട് സലഫി മസ്ജിദ് സെക്രട്ടറിയാണ്. കോണ്ഗ്രസ് ഭാരവാഹിയും ആയിരുന്നു. മയ്യിത്ത് നമസ്കാരം വൈകീട്ട് 5 മണിക്ക് മുന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ. മക്കൾ: യൂനുസ്, നസീർ ,വഹീദ, ഷഹീദ, അസ്മമരുമക്കൾ: ഹക്കീം, ഷംസുദ്ദീൻ, റിയാസ്...
Obituary

കരിപറമ്പ് കണ്ണങ്ങാട്ട് പള്ളിക്കൽ തിത്തിക്കുട്ടി ഹജ്‌ജുമ്മ അന്തരിച്ചു

തിരൂരങ്ങാടി : കരിപറമ്പ് പരേതനായ കെ പി മുഹമ്മദ്‌ ഹാജിയുടെ ഭാര്യ കണ്ണങ്ങാട്ട് പള്ളിക്കൽ തിത്തിക്കുട്ടി ഹജ്ജുമ്മ (84) അന്തരിച്ചു. മക്കൾ: ഷൌക്കത്ത് അലി, അബ്ദുസ്സമദ്, അലി, സൈനബ, സറീന, സുഹറ, സീനത്ത്, നുസ്രത്, ശബ്ന. മരുമക്കൾ : കല്ലാക്കൻ അബൂബക്കർ, അരീക്കൻ മുഹമ്മദ്‌, പഴയില്ലത് അബ്ദുറഹ്മാൻ, വാൽപറമ്പൻ റഫീഖ്, MN ഖാലിദ്‌, അരീക്കൻ ആസിഫ്, സഫിയ ചുണ്ടൻവീട്ടിൽ, റസിയ പുന്നക്കോട്ടിൽ, റഹ്മത്തുന്നീസ കൊടശ്ശേരി....
Obituary

ചെമ്മാട് വെറ്റിലക്കാരൻ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : ചെമ്മാട്: വലിയാട്ട് റോഡ് വെറ്റിലകാരൻ മമ്മുതു ഹാജിയുടെ മകൻ അബ്ദുറഹ്മാൻ ഹാജി (60) അന്തരിച്ചു. മാതാവ്: കുഞ്ഞിമ. ഭാര്യ: സക്കീന,മക്കൾ: ഷഹാന ബാനു, ഷജീഹ ഷെറിൻ, ഫാത്തിമ റജാ, മുഹമ്മദ് മുസ്തഫ.മരുമക്കൾ: ഇബ്രാഹിം, ഹസീബ്, സലീം.സഹോദരങ്ങൾ: സഫിയ, ബിയൂട്ടി, റംല, സുലൈഖ, ആരിഫ, മുംതാസ്, ആയിഷാബി , ഫൈസൽ റഹ്മാൻ, സാജിർ റഹ്മാൻ...
Obituary

ചെമ്മാട് സ്വപ്ന സ്റ്റുഡിയോ രാമചന്ദ്രന്റെ ഭാര്യ ഭാരതി അന്തരിച്ചു

തിരൂരങ്ങാടി : ചെമ്മാട് സ്വപ്ന സ്റ്റുഡിയോ കെ.രാമചന്ദ്രന്റെ ഭാര്യ കുന്നത്ത് ഭാരതി (70) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ : സനീഷ്, സനൂപ, സീനമരുമക്കൾ :സുരേഷ്, സുധീർ, ദൃശ്യ
Obituary

നന്നമ്പ്ര തട്ടത്തലം വി എൻ.കുഞ്ഞാലി അന്തരിച്ചു

നന്നമ്പ്ര : തട്ടത്തലം പരേതനായ വടക്കനരീക്കോട് കുഞ്ഞിമുഹമ്മദിന്റെ മകൻ കുഞ്ഞാലി (71) അന്തരിച്ചു. കബറടക്കം ഇന്ന് 3 മണിക്ക് തട്ടത്തലം ജുമാ മസ്ജിദിൽ. ഭാര്യ ആമിക്കുട്ടി. മക്കൾ : അബ്ദു, അബ്ദു റഹീം, ഹാജറ, ആയിശ.മരുമക്കൾ : യൂനുസ്, നാസർ, സുലൈഖ, സൗദ.
Obituary

മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് 3 പേർ

തിരൂരങ്ങാടി : മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് മൂന്നുപേർ. വെള്ളിയാഴ്ച യാണ് കൊടിഞ്ഞി മഹല്ലിൽ മൂന്നു മരണങ്ങൾ ഉണ്ടായത്. ആദ്യം മരണപ്പെട്ടത് കൊടിഞ്ഞി എരുകുളം സ്വദേശിയും ചെറുപ്പാറ ബാബുസലാം മദ്രസക്ക് സമീപം താമസക്കാരനും ആയ തയ്യിൽ അബ്ദുറഹ്മാൻ (56) എന്ന അബ്ദുവാണ്. രാത്രിയാണ് അബ്ദു മരണപ്പെട്ടത്. രാവിലെ 7 മണിയോടെ അൽ അമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി (75) മരണപ്പെട്ടു. അല്പം കഴിഞ്ഞപ്പോൾ കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി കല്ലിങ്ങൽ ഹംസ (67) യും മരണപ്പെട്ടു. മൂവരും അതത് പ്രദേശങ്ങളിൽ സാമൂഹ്യ രംഗത്ത് സജീവമുള്ള ആളുകൾ ആയിരുന്നു. അബ്ദുവിന്റെയും ബീരാൻ കുട്ടി ഹാജിയുടെയും മയ്യിത്ത് നിസ്കാരം 11 മണിക്ക് നടത്തി. ഹംസയുടേത് വൈകുന്നേരം 5.30 നും. ഒരേ ദിവസം തന്നെ മൂന്നു മയ്യത്തുകൾക്കാണ് കൊടിഞ്ഞിപ്പള്ളി സാക്ഷ്യം വഹിച്ചത്. അബ്ദുവിന്റെ കുടുംബ വിവരങ്ങൾ: കൊടിഞ്ഞി എരുകുളം സ്വദേശി...
Obituary

തെയ്യാല മേലേക്കാട്ടിൽ അബ്ദുർറഹ്മാൻ അന്തരിച്ചു

തെയ്യാല : പരേതനായ മുഹമ്മദ്‌ എന്നവരുടെ മകൻ മേലാകാട്ടിൽ അബ്ദുറഹ്മാൻ എന്ന കുഞ്ഞു അന്തരിച്ചു. മയ്യിത്ത് നിസ്കാരം രാവിലെ 11.30 തട്ടത്തല ജുമാമസ്ജിദിൽ. അലി (ഖത്തർ), അൻസാരി, സിദ്ധീഖ് എന്നിവരുടെ ഉപ്പ.
Obituary

ചെറുമുക്ക് തലാപ്പിൽ മുഹമ്മദ് കുട്ടി അന്തരിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് റഹ്മത്ത് നഗർ സ്വദേശി പരേതനായ തലാപ്പിൽ സൂപ്പി ഹാജിയുടെ മകൻ തലാപ്പിൽ മുഹമ്മദ് കുട്ടി (57) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചെറുമുക്ക് ജുമാ മസ്ജിദിൽ.ഉമ്മ - ബീവിഭാര്യ - മറിയാമു മക്കൾ : നിയാസ് (mr. Simple jens shop chemmad ), ഖമറുന്നിസ, ബദറുന്നിസ, മരുമക്കൾ : ആബിദ് (ഓമച്ചപ്പുഴ), ഹാരിസ് (വെന്നിയൂർ), തഷീല (കുറ്റൂർ), സഹോദരൻങ്ങൾ: യൂസുഫ്ഹനീഫ(യാംബു)അബ്ദു സമദ് (റിയാദ് )ഫഖ്‌റുദ്ധീൻമുഹമ്മദലി (റിയാദ് )സിറാജുദ്ധീൻതിത്തീമു (ck നഗർ )ഹാജറ (കരിങ്കപ്പാറ )...
Obituary

മുസ്ലിംലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറി ബക്കർ ചെർണൂർ അന്തരിച്ചു

ബക്കർ ചെർണ്ണൂർ നിര്യാതനായി. മൂന്നിയൂർ: മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറിയും മുൻ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ബക്കർ ചെർണ്ണൂർ (61) നിര്യാതനായി. അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ,അവിഭക്ത തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡണ്ട് , മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി, മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി,മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ,തയ്യിലക്കടവ് ചെർണ്ണൂർ മഹല്ല് സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തയ്യിലക്കടവ് തഖ് വീമുൽ ഖുർആൻ മദ്രസ്സയിൽ പൊതു ദർശന സൗകര്യം ചെയ്തിട്ടുണ്ട്. ഖബറടക്കം 4-10-2025 (ശനി) രാവിലെ 11 മണിക്ക് തയ്യിലക്കടവ് മൂച്ചിത്താണി മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ: ഫാത്തിമമക്കൾ: മുഹമ്മദ് ഫാരിസ്,...
Obituary

പരപ്പനങ്ങാടി പാലക്കൽ ഷണ്മുഖൻ അന്തരിച്ചു

പരപ്പനങ്ങാടി : അയ്യപ്പങ്കാവ് തറയിൽ റോഡിൽ താമസിക്കുന്ന പാലക്കൽ ഷൺമുഖൻ, (70) അന്തരിച്ചു. ഭാര്യ ഷെലജ. മക്കൾ ഷെൻസ എൻജിനിയർ. Dr ഷെൽന. സഹോദരങ്ങൾ :സി.കെ. രാമദാസ്, സീത, വിലാസിനി, മനോഹരൻ. .
Obituary

കൊടിഞ്ഞി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി : അൽഅമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻ ഹാജി അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. മകൾ, ഹസ്സൻ, സലാം മാസ്റ്റർ (പി എം ഇ എസ് എ എം യു പി സ്കൂൾ പാലത്തിങ്ങൽ), മിശാൽ.
Obituary

സമസ്ത പ്രസിഡന്റ് ജഫ്രി തങ്ങളുടെ ഭാര്യാപിതാവ് അന്തരിച്ചു

തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശി സയ്യിദ് ഫള്ൽ ജമലുല്ലൈലി കുഞ്ഞി തങ്ങൾ (90) അന്തരിച്ചു. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഭാര്യ പിതാവാണ്. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പന്താരങ്ങാടി ജുമാ മസ്ജിൽ.  ഭാര്യമാർ: പരേതയായ സയ്യിദത്ത് ശരീഫ ഇമ്പിച്ചി ബീവി ജിഫ്രി. മക്കൾ: സയ്യിദ് ഹസൻ ജമലുല്ലൈലി മുല്ലക്കോയ തങ്ങൾ. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി. സയ്യിദ് ഉമ്മർ കോയ ജമലുല്ലൈലി. സയ്യിദ് ഹൈദറോസ് ജമലുല്ലൈലി. സയ്യിദ് അലവി ജമലുല്ലൈലി. സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി (ചെന്നൈ). സയ്യിദ് നൂറുദ്ദീൻ ജമലുല്ലൈലി (ചെന്നൈ). സയ്യിദത്ത് ഫാത്തിമ മുത്തുബീവി. സയ്യിത്ത് സുഹ്റ ബീവി. സയ്യിദത്ത് ആയിഷ ബീവി. സയ്യിദത്ത് അസ്മാ ബീവി. മരുമക്കൾ: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ജമലുല്ലൈലി (കരിപറമ്പ്). സയ്യിദ് ഹാശിം ബൽഫഖീ (വേങ്ങര). സയ്യിദത്ത്കുഞ്ഞി ബീ...
Obituary

താനൂർ പുത്തൻതെരു സ്വദേശിയായ യുവാവിനെ ദുബായിൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ദുബായ് : താനൂർ പുത്തൻ തെരു സ്വദേശിയായ യുവാവിനെ ദുബായിൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. താനൂർപുത്തൻതെരു ദേവധാർ ഹൈസ്കൂളിന് പിറക് വശം വടക്കൻ നരിക്കോട്ടിൽ കുഞ്ഞുട്ടി ഹാജിയുടെ മകൻ മുഹമ്മദ്‌ റിയാസ് (ബാവ) 47 ആണ് മരിച്ചത്. 2 ദിവസമായി വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq?mode=ems_copy_t ഹൃദയാഘാതം ആയിരിക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ച രാത്രി വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. തിങ്കളാഴ്ച യാണ് മരിച്ചതായി കണ്ടെത്തിയത്. മുറി പൂട്ടിയ നിലയിൽ ആയതിനാൽ പോലീസ് സഹായത്തോടെയാണ് തുറന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. 2 ദിവസം മുമ്പ് മരണപ്പെട്ടിട്ടുണ്ടാകാം എന്നാണ് നിഗമനം. മയ്യിത്ത് നടപടികൾക്ക് ശേഷം ഖബറടക്കും. മാതാവ് സൈനബ...
Obituary

കൊടുവായൂർ തിരുത്തി ചാനകത്തിയില്‍ ശിഹാബ് അന്തരിച്ചു

എആര്‍ നഗര്‍ : കൊടുവായൂര്‍ തിരുത്തി ചാനകത്തിയില്‍ ശിഹാബ് (47) അന്തരിച്ചു. എആര്‍ നഗര്‍ കക്കാടംപുറം നൂര്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു. മുന്‍പ് സോണി കേബിള്‍ നെറ്റ് വര്‍ക്കില്‍ ജോലിചെയ്തിരുന്നു. പിതാവ്: പരേതനായ തിരുത്തി ചാനകത്തിയില്‍ മുഹമ്മദ് കുട്ടി. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു. ഭാര്യ: ംറഹീന കല്ലന്‍ (കുമ്മിണിപ്പറമ്പ്). മക്കള്‍: ജസാ ഫാത്തിമ (മാടംചെന എസ് യു എല്‍പി നാലാംക്ലാസ് വിദ്യാര്‍ഥി), ആയിഷ സിയാദ (മാടംചെന എസ് യു എല്‍പി രണ്ടാംക്ലാസ് വിദ്യാര്‍ഥി), മുഹമ്മദ് ഐസിന്‍, ഐസ മറിയം. സഹോദരങ്ങള്‍: സലീം, സഫിയ, മൈമൂന, സുഹ്‌റ, നസീമ....
Obituary

വെന്നിയൂർ പരപ്പൻ സൈതലവി ഹാജി (74) അന്തരിച്ചു

തിരൂരങ്ങാടി : വെന്നിയൂർ പരപ്പൻ സൈതലവി ഹാജി (74) നിര്യാതനായി. മത സാമൂഹിക രംഗത്ത് സജീവ സാന്നിധ്യവും പൗര പ്രധാനിയുമായിരുന്നു. വെന്നിയൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.ഭാര്യ: മറിയാമു പൂച്ചേങ്ങൽ കുന്നത്ത്മക്കൾ: ഹസീന, ഹാരിസ്, ഹനീഷ, ഹസീബ. മരുമക്കൾ: ജാഫർ കടൂർ കൊണ്ടോട്ടി, ശിഹാബ് ഒ പി വൈലത്തൂർ, സാബിർ കെ കോട്ടക്കൽ, നാദിറ സി എച് മൂന്നിയൂർ....
Obituary

മൂന്നിയൂർ സ്വദേശി ചാന്ത് മൊയ്തീന്‍ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറാക്കാവ് സ്വദേശി ചാന്ത് മൊയ്തീന്‍ ഹാജി (90) അന്തരിച്ചു. ഭാര്യ: ഇത്തിക്കുട്ടി ഹജ്ജുമ്മ. മക്കള്‍ : സൈതലവി, അബ്ദുല്‍ സമദ്, അബ്ദുല്‍ സലാം, അബ്ദുല്‍ ഹക്കീം, മുഹമ്മദ് അഷ്റഫ്, ഫാത്തിമക്കുട്ടി, ഖദീജ, നസീറ. മരുമക്കള്‍: മുഹമ്മദ് കുട്ടി ( കോഴിക്കോട്), നാസര്‍ (ഇരിങ്ങാവൂര്‍), നൗഷാദ് ( ആലിന്‍ചുവട്), സുഹറ, ഹലീമ, ഖദീജ, ഫാത്തിമ,സുല്‍ഫത്ത്. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന്‌ മൂന്നിയൂര്‍ ചിനക്കല്‍ ജുമാമസ്ജിദില്‍....
Obituary

കൊടിഞ്ഞി കുടുക്കേങ്ങൾ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

തിരൂരങ്ങാടി:കൊടിഞ്ഞി എരുകുളം കുറുൽ റോഡ് സ്വദേശി കുടുക്കേങ്ങൽ കുഞ്ഞുമുഹമ്മദ് (88) അന്തരിച്ചു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നുഭാര്യ: പരേതയായ നഫീസമക്കൾ:മൊയ്തീൻകുട്ടി,നാസർ , ഹംസ,സിദ്ദീഖ്,ഷാഹുൽഹമീദ്, ഫാത്തിമ.മരുമക്കൾ: സെയ്തലവി(ചെമ്മാട്), മൈമൂനത്ത്,സൈനബ,ഫൗസിയ , അസ്മാബി, ഷെരീഫ.
Obituary

കളിയാട്ടമുക്ക് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി അന്തരിച്ചു

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് ടൗൺ കോൺഗ്രസ്സ് മുൻ പ്രസിഡന്റ് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി (75) നിര്യാതനായി.ഭാര്യ: ശാന്ത,മക്കൾ : പ്രസന്ന, അനിൽകുമാർ, അഭിലാഷ്, മരുമക്കൾ : ശ്രീധരൻ ചിറക്കൽ (തൃക്കുളം), ഷിജി, റിൻഷ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.
Obituary

സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സീനിയർ സെക്രട്ടറി സി.കെ.മുഹമ്മദ് അസ്ഗർ മൗലവി അന്തരിച്ചു

പെരിന്തൽമണ്ണ : കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സീനിയർ സെക്രട്ടറിയും സംസ്ഥാന മതവിദ്യാഭ്യാസ ബോർഡ് പ്രസിഡൻ്റുമായ സി.കെ മുഹമ്മദ് അസ്ഗർ മൗലവി ( 88 ) അന്തരിച്ചു. പെരിന്തൽമണ്ണ വേങ്ങൂർ സ്വദേശിയാണ്.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽചികിത്സയിലായിരുന്നു.ബാഖവി പഠനകാലത്ത് കാന്തപുരം എ.പി അബൂബക്കർമുസ് ലിയാരുടെ സഹപാഠിയായിരുന്നു.ആറ് പതിറ്റാണ്ടിലധികമായി ചെറുകര ജുമാമസ്ജിദിൽ മുദരിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.സംസ്ഥാന ജം ഇയ്യത്തുൽ ഉലമാ നാല്പതംഗ മുശവറയിലെ മുതിർന്ന പ്രതിനിധിയാണ്.ജന്മനാടായ വേങ്ങൂരിലെ മഹല്ല് പ്രസിഡന്റ്, ചെറുകരഎം.ഐ.സി പ്രസിഡന്റ് , ചെറുകര മഹല്ല് മുതവല്ലി എന്നീ സ്ഥാനങ്ങളുംകൂടെ വഹിച്ചിരുന്നു,നൂറുകണക്കിന് പണ്ഡിത ശിഷ്യരുള്ള ഉസ്താദിനെ ഗ്രാൻഡ് മുദരിസ്"പട്ടം നൽകി മുമ്പ് ആദരിച്ചിരുന്നു.ഞായറാഴ്ച രാവിലെ 9 മണിക്ക് ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽഖബറടക്കും...
Obituary

ചേളാരിയിൽ ഗൃഹനാഥനെ ബാത്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി

ചേളാരി : മധ്യവയസ്‌കനെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനൂർ തിക്കൻതൊടി പോക്കാട്ട് പത്മനാഭന്റെ മകൻ രാജൻ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഡയാലിസിസ് കഴിഞ്ഞു വന്നതായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ, കോമള. മക്കൾ: ജിതിൻ, ജിഷ്ണു.
Obituary

ചെമ്മാട് ഗൾഫ് മണി എക്സ്ചേഞ്ച് ഉടമ മുന്നിയൂർ മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

മുന്നിയൂർ : പാറക്കാവ് സ്വദേശിയും ചെമ്മാട് ഗൾഫ് മണി എക്സ്ചേഞ്ച് ഉടമയും ആയ ചെമ്പൻ മുഹമ്മദ് കുട്ടി എന്ന കൂറാജി (74) അന്തരിച്ചു. പാറക്കാവ് ജുമാമസ്ജിദ് മുൻ ജനറൽ സെക്രട്ടറി യും മദ്രസ കമ്മിറ്റി അംഗവുമാണ്. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 ന് മുന്നിയൂർ ചെനക്കൽ സുന്നി ജുമാ മസ്ജിദിൽ. ഭാര്യമാർ, നഫീസ, ആയിഷ.മക്കൾ: മൈമൂനത്ത്, അസ്മാബി, ഫാത്തിമ, ഖദീജ, സാജിദ,ഹസീന, മുജീബ്, നിസാർ, ഫൈസൽ, അഷ്റഫ്, ഹനീഫ, മുഹമ്മദ് യാസീൻ, അൻഷിഫ്...
Obituary

25 വർഷമായി നാട്ടിൽ പോകാതെ റിയാദിൽ, നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെ കരിപറമ്പ് സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദീർഘകാലമായി നാട്ടിൽ വരാതെ പ്രവാസ ജീവിതം തുടർന്ന ചെമ്മാട് കരിപറമ്ബ് സ്വദേശി മരിച്ചു. പരേതരായ നായാടി മന്നത്ത് - ദേവു എന്നിവരുടെ മകൻ. കരിപറമ്പ് സ്വദേശി സോമസുന്ദരൻ (65) ആണ് സൗദി അറേബ്യയിലെ റിയാദ് (സുലൈ) താമസസ്ഥലത്ത് മരിച്ചത്. 38 വർഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന സോമ സുന്ദരൻ അവിവാഹിതനാണ്. കഴിഞ്ഞ 25 വർഷമായി നാട്ടിലേക്ക് മടങ്ങിയിട്ടില്ല. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സുഹൃത്ത് സലീലിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വെൽഫെയർ വോളന്റിയർമാർ രംഗത്തുണ്ട്....
Obituary

തെയ്യാലയിലെ ആത്മീയ ചികിത്സകനും പൗരപ്രമുഖനുമായ സി പി ബാവ ഹാജി അന്തരിച്ചു

തെയ്യാല സ്വദേശിയും ആത്മീയ ചികിത്സാരിയും പൗരപ്രമുഖനുമായ സി.പി ബാവഹാജി (72) നിര്യാതനായി. ജനാസ നിസ്ക്കാരം ഇന്ന് (21-09-2025 ഞായർ) രാവിലെ 8 മണിക്ക് മണലിപ്പുഴ മഹല്ല് ജുമാ മസ്ദിൽ വെച്ച് നടക്കും.കേരള കലസമാത്ത് ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡൻ്റ്, അൽ ഇർഷാദ് എജുക്കേഷൻ കോംപ്ലക്സ് ജനറൽ സെക്രട്ടറി, തെയ്യാല ജുമാമസ്ജിദ് വൈസ് പ്രസിഡൻ്റ്, മഅദനുൽ ഉലൂം മദ്രസ്സ അധ്യാപകൻ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്.ഭാര്യമാർ: പരേതയായ നഫീസ ഹജ്ജുമ്മ, സുഹറ. മക്കൾ: അബ്ദുൽ മുനീർ, അബ്ദുൽ ജലീൽ, അബ്ദുൽ റഷീദ്, അബ്ദുൽ ബാരിഷ്. മരുമക്കൾ: ബുഷ്റ, നുസൈബ, ജസ്ന, സലീന Contct no: 9895125914...
Obituary

വെള്ളിയാമ്പുറം പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചു

നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചു. ഖത്തറിൽ പ്രവാസി ആയിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് പനയത്തിൽ മുസ്തഫ ഹാജി, കമ്മു ഹാജി, ഗഫൂർ, അജ്നാസ്, മൻസൂർ, ഫാത്തിമ, സാബിറ എന്നവർ മക്കളാണ് . കബറടക്കം ഇന്ന് നടക്കും.
Obituary

കൊളപ്പുറം സൗത്ത്‌ കപ്പിയോടത്ത് കുഞ്ഞാലി മുസ്ലിയാർ അന്തരിച്ചു

എ ആർ നഗർ : കൊളപ്പുറം സൗത്ത് സ്വദേശി കപ്പിയോടത്ത്കെ.പി കുഞ്ഞാലി മുസ്ലിയാർ (66) അന്തരിച്ചു. ജനാസ നിസ്ക്കാരം ഇന്ന് 19-8-25 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊളപ്പുറം സൗത്ത് ജുമാ മസ്ജിദിൽ. ഭാര്യ ആമീന കൊളക്കാട്ടിൽമക്കൾ : ജലീൽ (കുഞ്ഞാവ )അഷ്റഫ്,മുഹ്സിൻ,ഫുആദ്,നസീറ, നൂറ.മരുമക്കൾ :യൂനുസ് പറമ്പിൽ പീടിക,സാദിഖ് കുന്നുംപുറം, ആയിശാബി,ഫർസാന,റജുല....
Obituary

വെന്നിയൂർ ഭഗവതിക്കാവുങ്ങൽ മുഹമ്മദ്‌ കുട്ടി അന്തരിച്ചു

തിരൂരങ്ങാടി: വെന്നിയൂർ പരേതനായ ഭഗവതിക്കാവുങ്ങൽ കോയക്കുട്ടിയുടെ മകൻ മുഹമ്മദ്‌ കുട്ടി (85) നിര്യാതനായി. കോട്ടക്കൽ ചന്തയിൽ ദീർഘകാലം ഉള്ളി കച്ചവടം ചെയ്തിരുന്നു. ഭാര്യ പരേതയായ ആച്ചുമ്മു. മക്കൾ: അബ്ദുൽ മജീദ്‌, മുജീബ്‌ റഹ്മാൻ, നഫീസ, സഫിയ, സുബൈദ, സാജിദ, സൗദ, സമീറ, പരേതനായ അബ്ദു മോൻ. മരുമക്കൾ: അഹ്മദ്‌ പാറക്കാവ്‌, മുസ്തഫ സൂപ്പി ബസാർ, മുഹമ്മദ്‌ കുട്ടി മനാട്ടിപ്പറമ്പ്‌, മൊയ്തീൻ കോയ വി.കെ പടി, അബ്ദുർറഷീദ്‌ കളിയാട്ടുമുക്ക്‌, അബ്ദുറഷീദ്‌ വേങ്ങര, ഹാജറ, അസ്മാബി, ഖൈറുന്നിസ. മയ്യിത്ത്‌ നമസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്‌ വെന്നിയൂർ ജുമാ മസ്‌ജിദിൽ....
Obituary

ചെറുമുക്ക് പെരിങ്ങോട് അബൂബക്കർ അന്തരിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി പെരിങ്ങോട് അബൂബക്കർ (60) നിര്യാതനായി.ഭാര്യ: തിത്തീമു. മക്കൾ:  ശരീഫ, ലുബ്‌ന, ഫർസാന, ഉമ്മുഹബീബ, ആരിഫ, ശഹാന.മരുമക്കൾ : മുസ്തഫ, ഹാരിസ്, ജംശിഖ്, സ്വാലിഹ്, ഉസ്മാൻ, നബീൽ
Obituary

പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജാഫര്‍ അലി ദാരിമി അന്തരിച്ചു

എടപ്പാൾ: യുവ പണ്ഡിതനും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം. ജാഫര്‍ അലി ദാരിമി (40) നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്നു. എടപ്പാള്‍ തലമുണ്ട സ്വദേശി മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ ഹസ്സന്റെ മകനാണ്.പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ അടുത്ത അനുയായിയായിരുന്നു. നന്തി ദാറുസ്സലാം അറബി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം നിരവധി പള്ളികളില്‍ ഇമാമായും മദ്രസ്സ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സമസ്തയുടെയും പ്രവർത്തകൻ ആയിരുന്നു. അജ്‌വാ സംസ്ഥാന സമിതി അംഗമായിരുന്നു. വിവാഹം നടന്ന് രണ്ടുമാസം തികയും മുമ്ബാണ് ജാഫര്‍ അലി ദാരിമിയുടെ മരണം. ജൂലൈ 25നായിരുന്നു വിവാഹം നടന്നത്. ഗൂഡല്ലൂര്‍ സ്വദേശിനി സുഹറയാണ് ഭാര്യ. സഹോദരന്‍മാര്‍: ഫക്രുദ്ദീന്‍ അലി, അക്ബര്‍ അലി, ലുക്മാന്‍ ഹകീം, അക്ബര്‍. സഹോദരിമാര്‍: സുലൈഖ, ഹാജറ, സക്കീന.ഇന്ന് ളുഹര്‍ നിസ്‌കാരത്തിന് ശേഷം എടപ്പാള്‍ അങ്ങാടി (ബ്ലോക്ക്) ...
Obituary

കരുമ്പിൽ തയ്യിൽ ഖദീജ ഹജ്‌ജുമ്മ അന്തരിച്ചു

തിരൂരങ്ങാടി : കക്കാട് കരുമ്പിൽ പരേതനായ എടക്കോടിയാടൻ അലവിക്കുട്ടിയുടെ ഭാര്യ തയ്യിൽ ഖദീജ ഹജ്ജുമ (76) അന്തരിച്ചു. മക്കൾ: മൈമൂന, മുസ്ഥഫ, റഷീദ്, സിറാജ്, മെഹ്ബൂബ്, നിയാസ്, ഷബ്ന. മരുമക്കൾ: ഒ.ടി. ബഷീർ, പി.കെ.അബ്ദുല്ല, ആസ്യ, ജുമൈല, നസീമ, സീനത്ത്, ഹബീബ, മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) 3 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ,...
error: Content is protected !!