Obituary

കുറ്റിപ്പാല വളവിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി
Obituary

കുറ്റിപ്പാല വളവിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

കൽപകഞ്ചേരി : മലപ്പുറം - തിരൂർ റോഡിൽ കുറ്റിപ്പാല വളവിൽ ഒരാളെ മരണപെട്ട നിലയിൽ കണ്ടെത്തി. ക്ലാരി മൂച്ചിക്കൽ സ്വദേശി പള്ളിപ്പറമ്പിൽ മൊയ്‌ദീൻ കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു.
Obituary

കൊടിഞ്ഞി പാലപ്പുറ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പരേതനായ പാലപ്പുറ കുഞ്ഞേക്കു മുസ്ലിയാരുടെ മകന്‍ അബ്ദുറഹ്മാന്‍ ഹാജി (78) അന്തരിച്ചു. ഖബറടക്കം ഞായറാഴ്ച്ച രാവിലെ 11 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയില്‍ നടക്കും. ഭാര്യ: ഹാജറ, മക്കള്‍: ജമീല്‍(അബൂദാബി), അമലു, അമീറ, മരുമക്കള്‍: മുഹമ്മദ് അഷ്‌റഫ് കടലുണ്ടി നഗരം, നസ്‌റുല്‍ ഇസ്ലാം തിരൂര്‍, ശബ്‌ന കോട്ടക്കല്‍. സഹോദരങ്ങള്‍: അഹമ്മദ്, ആയമ്മ, പാത്തുമ്മ, നഫീസ....
Obituary

തിരൂരങ്ങാടി സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു

തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ( കൊളംമ്പിയ ആർട്ടിസ്റ്റ് ) പരേതനായ കെ.ടി. മുഹമ്മദ് കുട്ടിയുടെ മകനും ഗായകനുമായ കെ.ടി.മുഹമ്മദ് റാഫി (44) ഒമാനിലെ മസ്കറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഭാര്യ ആയിഷാബി. മക്കൾ : അൽ സാബിത്ത്, അൽ ഫാദി, റിള.മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്...
Obituary

വീടിന് സമീപത്തെ പറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പള്ളിക്കത്താഴം പരേതനായ കണ്ണംപള്ളി കറപ്പൻ കുട്ടിയുടെ മകൻ രാജു (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്ക് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ പുളിമരത്തിൽ ആണ് തൂങ്ങി മരിച്ചത്. സംഭവം കണ്ട് പരിസരത്തുള്ളവർ ഓടിയെത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ക്ഷീര കർഷകൻ ആയിരുന്നു. മേഖലയിൽ പാൽ കച്ചവടമായിരുന്നു. ഇന്നും പാൽ വിതരണം നടത്തിയിരുന്നതായി പറയപ്പെടുന്നു....
Obituary

ഭാര്യാമാതാവും മരുമകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു

തിരൂരങ്ങാടി : ഭാര്യാ മാതാവും മരുമകനും ഒരേ ദിവസം മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി കാവുങ്ങൽ ഇബ്രാഹിം കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി (70), ഇവരുടെ മകൾ സക്കീനയുടെ ഭർത്താവ് അരീക്കോട് താഴെ കൊഴക്കോട്ടൂർ AK യൂസ്ഫ് സലഫി (60) എന്നിവരാണ് മണിക്കൂറുകളുടെ വിത്യാസ ത്തിൽ മരിച്ചത്. യൂസുഫ് സലഫി രാവിലെ ഉറക്കത്തിൽ മരിച്ചതായിരുന്നു. രാവിലെ 9 മണിയോടെയാണ് ഫാത്തിമ കുട്ടി മരിച്ചത്. ഫത്തിമകുട്ടിയുടെ മക്കൾ : ഹാരിസ് റഹ്മാൻ , അഷ്റഫ്, റാബിയ, സകീന, താഹിറ. മറ്റ് മരുമക്കൾ : ഖാലിദ് (അരീക്കോട്), അബ്ദുൽ കരീം തിരൂരങ്ങാടി , സനിയ അരീകോട് , നസ്റീൻ പരപ്പനങ്ങാടി , ജംഷീന പാലത്തിങ്ങൽ മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാത്രി 9 മണിക്ക് ചെമ്മാട് പഴയ ജുമുഅത്ത് പള്ളിയിൽ . ഫാതിമക്കുട്ടിയുടെ മരുമകൻ അരീക്കോട് താഴെ കൊഴക്കോട്ടൂർ AK യൂസ്ഫ് സലഫി ഇന്ന് (ഞായർ) പുലർച്ചെ ഉറക്കത്തിനിടെ മരണപ്പെട്ടിരുന്നു. മയ്യിത്ത് 5.30 ന് ഖബറടക്കു...
Obituary

മലപ്പുറത്ത് നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : മുണ്ടുപറമ്പിലെ വാടകവീട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ ബാബുവിന്റെ മകൻ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു. കണ്ണൂർ മുയ്യം കുറുമത്തൂർ പരതൂർ ചെക്കിയിൽ നാരായണന്റെ മകളാണ് ഷീന. ഷീനയെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ ബന്ധുക്കൾ രാത്രി 11ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂരിലെ ...
Obituary

ബീമാപള്ളി മുൻ ഇമാം കക്കാട് അഹമ്മദ് ജിഫ്രി തങ്ങൾ അന്തരിച്ചു

തിരൂരങ്ങാടി: ബീമാപള്ളി മുന്‍ ഇമാമും എസ്.വൈ.എസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന കക്കാട് സയ്യിദ് അഹമ്മദ് ജിഫ്രി എന്ന മുത്തുകോയ തങ്ങള്‍(88) നിര്യാതനായി. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കക്കാട് ജുമാമസ്ജിദില്‍. തുടര്‍ന്ന് ഖബറടക്കം ജിഫ്രി മഖാമില്‍. വയനാട്, പലക്കാട് ജില്ലകളിലായി എഴുപതോളം മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ചിരുന്നു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അഹമ്മദ് ജിഫ്രി തിരുവനന്തപുരം ജില്ലാ എസ്.വൈ.എസ് പ്രസിഡന്റുമായിരുന്നു. പ്രസിദ്ധമായ ബീമാപള്ളിയില്‍ 17 വര്‍ഷം ഇമാമായി പ്രവര്‍ത്തിച്ചു. നിരവധി ശിഷ്യഗണങ്ങളുള്ള സയ്യിദ് അഹമ്മദ് ജിഫ്രി മികച്ച സംഘാടകനും ഗ്രന്ഥകാരനുമായിരുന്നുവെല്ലൂരില്‍ നിന്ന് ബാഖവി, ഖാസിമി, മിസ് ബാഹ് ബിരുദം നേടി. മര്‍ഹൂം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ പുത്രി സയ്യിദത്ത് ആമിന ബാഫഖിയാണ് ഭാര്യ. മക്കള്‍: സയ്യിദ് ജാഫര്‍ ജിഫ്രി, സയ്യിദ് ഫസല്‍ ജിഫ്രി, സയ്യിദ് മുഹമ്മദ് ജിഫ്രി...
Obituary

വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒഴുർ : വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഴൂർ വെട്ടുകുളം സ്വദേശി പുതിയ പറമ്പിൽ ഷംസുദ്ധിന്റെ മകൾ പി.പി. ഷബീബ (16) യെ ആണ് വീടിനകത്ത്  തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. താനൂർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചതാണ്. മാതാവ്:ആയിഷ ബീവിതാനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്മോർട്ടത്തിനായിതിരൂർ ജില്ലാ ആശുപത്രിയിലെക്ക് മാറ്റി.ഖബറടക്കം നാളെ നടക്കും....
Obituary

ചരമം: നളിനി ചോലക്കൽ

എആർ നഗർ: വി കെ പടി. ഇരുമ്പുചോലയിലെ ചോലക്കൽ നളിനി (64) അന്തരിച്ചു.ഏ ആർ നഗർ റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ.സി പി ഐ (എം) ഏആർ നഗർ മുൻ ലോക്കൽ കമ്മറ്റി അംഗം, മഹിള അസോസിയേഷൻ പഞ്ചായത്ത് മുൻ സെക്രട്ടറി, കെ എസ് കെ ടി യു പഞ്ചായത്ത് കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നുഭർത്താവ്. പരേതനായ . സി വേലായുധൻ (റിട്ട: ട്രഷറി ഓഫീസഓഫീസറും . സി പി എം .ഏ ആർ നഗർ മുൻ ലോക്കൽ കമ്മറ്റി അംഗവും മായിരുന്നു )മക്കൾ.സുഭാഷ്, സുധീഷ് ,സുജേഷ്മരുമക്കൾ.സജ്ന. ഹരിത, സബിതസംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കുടുംബ ശ്മ സാനത്തിൽ...
Obituary

ചരമം: പത്തൂർ റസാഖ് കൊടിഞ്ഞി

അബ്ദുറസാഖ്(ചിത്രം).തിരൂരങ്ങാടി:കൊടിഞ്ഞി കടുവാളൂർ സ്വദേശിയും നേരത്തെ ചെമ്മാട് ടൗണിലെ ഫാർമസിസ്റ്റുമായിരുന്ന പത്തൂർ അബ്ദുറസാഖ്(51)അന്തരിച്ചു.പരേതരായ പത്തൂർ മുഹമ്മദ്ഹാജി ഖദീജ ദമ്പതികളുടെ മകനാണ്.ഭാര്യ: ബുഷ്റ.മക്കൾ:ജിൻഷിയ ഷെറിൻ, മുഹമ്മദ് ഷർജിൽ ഫൗലത്ത്, സൗബാനലി.മരുമകൻ: മുഹമ്മദ് ഷാഹിദ്)ചെമ്മാട്)സഹോദരങ്ങൾ: അഷ്‌റഫ്, പാത്തുമ്മ, സാജിത, പരേതനായ ഹൈദരലി.ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് കൊടിഞ്ഞിപ്പള്ളിയിൽ....
Obituary

പനി ബാധിച്ച് കുറ്റിപ്പുറത്ത് ഏഴാം ക്ലാസുകാരൻ മരിച്ചു; വിദഗ്ധ ചികിൽസ കിട്ടിയില്ലെന്ന് ആരോപണം

കുറ്റിപ്പുറം : പനി ബാധിച്ച് ഏഴാം ക്ലാസുകാരൻ മരിച്ചു. പൈങ്കണ്ണൂർ സ്വദേശി ഗോകുൽദാസ് (13) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുറ്റിപ്പുറം ഗവ. താലൂക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വേണ്ടല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയാണ്. അപസ്മാരം ഉള്ള കുട്ടിക്ക് ഐ സി യു ഉണ്ടായിട്ടും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു....
Obituary

മകന്റെ മരണ വിവരം അറിഞ്ഞ മാതാവ് കുഴഞ്ഞുവീണു മരിച്ചു

പൊന്നാനി: മകന്റെ മരണവിവരമറിഞ്ഞ ഉമ്മ സങ്കടം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാടിനെ വേദനയിലാഴ്ത്തിയ രണ്ടു മരണങ്ങൾ ഉണ്ടായത്. ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ(55) തിങ്കളാഴ്ച പുലർച്ചയാണ് മരണപ്പെട്ടത്. മരണ വാർത്ത അറിഞ്ഞ മാതാവ് ഖദീജ(70) തളർന്നു വീഴുകയും ഉടൻ താലൂക്കാശുപത്രിയിലെത്തിലെത്തിക്കുകയും ചെയ്തു. പിന്നീട് ഉമ്മയും മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലർച്ച 4.30 ന് മകൻ മരണപ്പെട്ടത് മാതാവ് 6.30നും. വിദേശത്ത് ജോലി ചെയ്തിരുന്ന സുലൈമാൻ ഇപ്പോൾ നാട്ടിൽ കൂലി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ: റസിയ. മക്കൾ: റാഷിദ്, മുസ്തഫ....
Obituary

തലപ്പാറയിൽ 25 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ : തലപ്പാറയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലപ്പാറ കിഴക്കേപ്പുറം മണക്കടവൻ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് ഖുബൈബ് (25) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.45 ന് വീട്ടിൽ ബെഡ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 4 മാസം മുമ്പ് റിയാദിൽ പോയിരുന്നു. കഴിഞ്ഞ മാസം 22 ന് നാട്ടിൽ തിരിച്ചെത്തി. ഗൾഫിൽ ജോലി ശരിയാകാത്തതും താമസ സ്ഥലത്തുണ്ടായിരുന്ന പ്രയാസവും കാരണം മനോ വിഷമം ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞതായി പോലീസ് പറഞ്ഞു....
Obituary

പതിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : പതിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർപള്ളിക്കൽ സലാമത്ത് നഗറിനടുത്ത് നെടുങ്ങോട്ട്മാട് പൂക്കാട്ട് പറമ്പിൽ താമസിക്കുന്ന എട്ടുവീട്ടിൽ അബ്ദുസ്സലാമിന്റെ മകൻ മുഹമ്മദ് അഫലഹ് (14) ആണ് മരിച്ചത്. പുത്തൂർ പള്ളിക്കൽ സ്കൂൾ വിദ്യാർത്ഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല....
Obituary

വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എആർ നഗർ : വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം വെളയങ്കാടൻ അബൂബക്കറിന്റെ മകൻ മുഹമ്മദ് മിന്നാഹ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നരണ കാരണം വ്യക്തമല്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ചേറൂർ പി പി ടി എം കോളേജിൽ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥി ആയിരുന്നു. മാതാവ് ഫാത്തിമ. സഹോദരങ്ങൾ : സൈത് മുഹമ്മദ്, ശുഹൈബ്, ഷഫീഖ്, അമിയ ഫാത്തിമ....
Obituary

കൊടിഞ്ഞി ചുള്ളിക്കുന്നിൽ ചാനത്ത് ദേവകി അന്തരിച്ചു

കൊടിഞ്ഞി: ചുള്ളിക്കുന്ന് ചാനത്ത് ദേവകി (നാരായണി 65) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.ഭർത്താവ്, പരേതനായ ചന്ദ്രൻ ചാനത്ത്.മക്കൾ: സുനി, സുധാകരൻ, ബൈജു, സുരേഷ്, അനീഷ്.മരുമക്കൾ: പ്രമീള, രാധിക, ദീപ, സന്ധ്യ, ബിൻസി.
Gulf, Obituary

കുണ്ടൂർ സ്വദേശി അൽ ഐനിൽ മരിച്ചു

തിരൂരങ്ങാടി : കുണ്ടൂർ അത്താണിക്കൽ സ്വദേശി പരേതനായ മച്ചിഞ്ചേരി മൊയ്‌ദീൻ ഹാജിയുടെ പേരമകനും പരേതനായ മച്ചിഞ്ചേരി മൊയ്‌ദീൻ ബാവ എന്ന ചെറീത് ബാവയുടെ മകനുമായ എംസി സുഹൈർ (31) ഇന്ന് പുലർച്ചെ 3 മണിക്ക് അൽ ഐനിൽ വെച്ച് മരണപെട്ടു. അൽ ഐനിൽ ബിസിനെസ്സ് ആയിരുന്നു. ഭാര്യ : ആമിന അഫ്ന കെ പി. മാതാവ് : കുഞ്ഞിപാത്തുമ്മ. സഹോദരിമാർ: ഡോക്ടർ സുൽഫത്ത് (കോട്ടക്കൽ അൽമാസ് ), സുഹൈല. മയ്യത്ത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് കുണ്ടൂർ ജുമാ മസ്ജിദിൽ...
Obituary

കളിയാട്ട ഉത്സവത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : കോഴിക്കളിയാട്ടത്തിനിടെ പൊയ് കുതിര സംഘത്തോടൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പെരുവള്ളൂർ കാടപ്പടി ഇല്ലത്ത്മാട് കെ കെ പടി സ്വദേശി കോഴിക്കനി വീട്ടിൽ കുഞ്ഞിക്കാരി മകൻ മണികണ്ഠൻ (39) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30 ന് മുന്നിയൂർ മുട്ടിച്ചിറയിൽ വെച്ചാണ് സംഭവം. പെരുവള്ളൂർ പൗര സമിതിയുടെ പൊയ് കുതിര സംഘത്തോടൊപ്പം വന്നതായിരുന്നു. വാഹന ത്തിൽ തലപ്പാറ വലിയ പറമ്പിൽ എത്തിയ സംഘം ഭക്ഷണം കഴിച്ച ശേഷമാണ് കാവിലേക്ക് പുറപ്പെട്ടത്. മുട്ടിച്ചിറയിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ, ശ്രീ ജിഷ. മക്കൾ: കീർത്തന, കൗശിക്....
Obituary

പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി സാംസ്‌ക്കാരിക പ്രവർത്തകൻ പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി

കൊണ്ടോട്ടി : മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിലെ കുടുംബശ്രീയുടെ ടീ സ്റ്റാളിന് സമീപം മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുമായി റസാഖ് കടുത്ത ഭിന്നതയിലായിരുന്നു. റസാഖിന്റെ സഹോദരന്റെ മരണത്തിന് കാരണം പഞ്ചായത്ത് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള വിഷമാലിന്യമാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് എതിരെ നല്‍കിയ പരാതികള്‍ അടക്കമുള്ള ഫയലുകള്‍ കഴുത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം. റസാഖ് നേരത്തെ പുളിക്കല്‍ ഗ്രാമപഞ്ചായത്തിലേക്ക് സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. തന്റെ വീടും പുരയിടവും ഇ എം ...
Obituary

കൊടിഞ്ഞി സ്വദേശി ബെംഗളൂരു റയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

തിരൂരങ്ങാടി : നാട്ടിൽ നിന്ന് മടങ്ങിയെത്തിയ കൊടിഞ്ഞി സ്വദേശി ബെംഗളൂരു ബനസ്വര റയിൽവെ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി ചുള്ളിക്കുന്ന് കുഴിയംപറമ്പിൽ (കല്ലൂർ) മുഹമ്മദ് കുട്ടി (54) ആണ് മരിച്ചത്. ബംഗ്ളൂരു ബിട്തിയിൽ ഹോട്ടൽ ജോലിക്കാരനാണ്. ശനിയാഴ്ച ബംഗളൂരുവിലേക്ക് തിരിച്ചു പോയതായിരുന്നു. ഇന്ന് രാവിലെ റയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. മയ്യിത്ത് ഇന്ന് രാത്രി കൊടിഞ്ഞി പള്ളിയിൽ ഖബറടക്കും. ഭാര്യ, സക്കീനമക്കൾ; ശിഹാബുദ്ധീൻ, തസ്ലീന, അബ്ദുസ്സമദ്, മുഹമ്മദ് അലി, ആയിഷ സഫ.മരുമക്കൾ: മുൻസിഫ, ഷാഫി ....
Obituary

യുവാവിനെയും യുവതിയെയും ഒരു കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: തരിയത്ത് വാടക ക്വാർ ട്ടേഴ്‌സിൽ തമിഴ് യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവണ്ണാമലൈ കലൈനാർ നഗർ പവൻകുമാർ രാജി (30), കൂടെ താമസിച്ചിരുന്ന ഏകദേശം 30 വയസ്സു തോന്നിക്കുന്ന യുവതി എന്നിവരെയാണ് ഒരേകയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദ്ദേഹങ്ങൾക്ക് 4 ദിവസം പഴക്കം ഉണ്ട്‌. യുവതി ഇദ്ദേഹത്തിന്റെ ഭാര്യയാണെന്നാണ് അറിയുന്നത്....
Obituary

ചേളാരിയിൽ ഒരാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചേളാരി വിളക്കത്രമടിൽ ഒരാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. തമിഴ്നാട് സ്വദേശിയാണ്.
Obituary

ചാലിയത്ത് കടുക്ക പറിക്കാനിറങ്ങിയയുവാവ് മുങ്ങി മരിച്ചു

ചാലിയം: കടുക്കപറിക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങി മരിച്ചു.കടുക്കബസാറില്‍ താമസിക്കുന്ന അരയന്‍വളപ്പില്‍ ഹുസൈന്റെ മകന്‍ കമറുദ്ധീന്‍ (30) ആണ് മരിച്ചത്.ഇന്നു രാവിലെ 7.30നും എട്ടുമണിക്കും ഇടയിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കടുക്കപറിക്കാനിറങ്ങിയ കമറുദ്ധീന്‍ കടലില്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തി കമറുദ്ധീനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയില്‍.ഭാര്യ: സഫീന. മകള്‍: നഷ. പരേതയായ സുഹറാബിയാണ് മാതാവ്. സഹോദരങ്ങള്‍: മുജീബ്, സൈനുദ്ധീന്‍....
Obituary

മുസ്ലിം ലീഗ് നേതാവ് കെ കെ നഹ അന്തരിച്ചു

പരപ്പനങ്ങാടി : മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയുമായ ചെട്ടിപ്പടിയിലെ കുട്ടിക്കമ്മു നഹ എന്ന കെ കെ നഹ (73) അന്തരിച്ചു.കബറടക്കം ഇന്ന് 11 ന് ആനപ്പടി ജുമാ മസ്ജിദിൽ.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി, കർഷക സംഘം സംസ്‌ഥാന സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ, പാലക്കാട്ട് തിത്തീമ കൊടിഞ്ഞി.മക്കൾ: സാജിത് (കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ- സി ഒ എ ജില്ലാ സെക്രട്ടറി, സി ടി വി ചാനൽ ഡയറക്ടർ), സഹീർ (ചെമ്മാട് ഇലക്ട്രിക്കൽസ്, ചെമ്മാട്), ഷമീം (സേവാ മന്ദിർ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ), സബീന, സുഫീത.മരുമക്കൾ: ഹംസ കൂമണ്ണ, അബൂബക്കർ സിദ്ധീഖ് വാഴക്കാട്, എ. പി.റുബീന എ ആർ നഗർ, റംല ചെട്ടിപ്പടി....
Obituary, Other

യുവ ഡോക്ടറെ കോഴിക്കോട് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് :യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്. പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Gulf, Obituary

മുന്നിയൂർ സ്വദേശി സഊദിയിൽ നിര്യാതനായി

തിരൂരങ്ങാടി : വെളിമുക്ക് കൂഫയിലെ കണ്ണൻതൊടി ഊർപ്പാട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ യു. ജഅ്ഫർ ( 46 ) സഊദിയിൽ നിര്യാതനായി. തബൂക്കിനടുത്ത് ദുബയിൽ കടയിൽ ജോലിക്കാരനായിരുന്നുഉമ്മ : ഫാത്തിമ.ഭാര്യ :നജീബ, മക്കൾ : തമീം അഹ്‌മദ്‌, ബഹ്ജ, സൽവ .സഹോദരങ്ങൾ :മുസ്തഫ, അബ്ദുർറഹ്മാൻ,ആതിഖമയ്യിത്ത് അവിടെ തന്നെ മറവ് ചെയ്യും.
Gulf, Obituary

മുന്നിയൂർ സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറെ പീടിയേക്കൽ ഉമ്മർ ഹാജിയുടെ മകൻ അബ്ദുർറസാഖ് ഹാജി (57) സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ജിദ്ദയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ജിസാനിൻ പോയി തിരിച്ചു വരുമ്പോൾ അൽ ഐത്തിൽ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഐ സി എഫ്. ഖുവൈസ സെക്ടർ മീഡിയ & പബ്ളിക്കേഷൻ സെകട്ടറിയാണ്. കളിയാട്ടമുക്ക് മസ്ജിദ് സ്വഹാബാ , നശ്റുൽ ഉലൂം സുന്നിമദ്രസ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് എന്നിവയുടെ സഹകാരിയും ആയിരുന്നു. ഭാര്യ: ഖദീജ.മക്കൾ :അബ്ദുൽ ഗഫൂർ (സൗദി ), ഡോ : ശഫീഖ് മുസ്ലിയാർ [എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ സെക്രട്ടറി ], ഫാത്തിമ നൂറ. മരുമക്കൾ : നസ്രുദീൻ , ശാന ശഹ്ബാന , സൽവാ ശാക്കിറ. കബറടക്കം ജിദ്ദയിൽ നടക്കും....
Obituary

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

കൊച്ചി: പ്രമുഖ സിനിമ സീരിയൽ നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി. കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. ...
Obituary

കരിപറമ്പ് സ്വദേശി ബംഗളൂരുവിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

തിരൂരങ്ങാടി : കരിപറമ്പ് അരിപ്പാറ സ്വദേശി വെള്ളാനവളപ്പിൽ നൗഷാദ് (48) ബംഗളൂരുവിലെ കെ ആർ പുറത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വർഷങ്ങളായി ബംഗളൂരുവിൽ ബേക്കറി എസൻസ് കച്ചവടം നടത്തി വരികയായിരുന്നു. പിതാവ് പരേതനായ വെള്ളാനവളപ്പിൽ മുഹമ്മദ്(വല്യാപ്പു ), മാതാവ് സൈനബ, ഭാര്യ സുബൈദ, മക്കൾ ഷദാനൗഷാദ്, ശാദിൻ, സനാ നൗഷാദ്, സിയ നൗഷാദ്, സഹ്‌റ. മരുമകൻ യാസീൻ. ബംഗളൂരുവിൽ കെ എം സി സി, മുസ്ലിം ലീഗ് സജീവ പ്രവർത്തകനായിരുന്നു. രാമമൂർത്തി നഗർ എഐ കെ എംസിസി ഏരിയ സെക്രട്ടറി യും എസ് ടി സി എച് പാലിയേറ്റീവ് ഹോം കെയർ കോ ഓർഡിനേറ്ററും ആയിരുന്നു. കബറടക്കം നാളെ രാവിലെ 8 30ന് (തിങ്കൾ ) പന്താരങ്ങാടി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ വച്ച് നടക്കും....
Obituary

ഊരകം കെ.ടി. സിദ്ധീഖ് മരക്കാർ മൗലവി അന്തരിച്ചു

വേങ്ങര: ഊരകം കൊടലിക്കുണ്ട് സ്വദേശിയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കെ.ടി.സിദ്ധീഖ് മരക്കാർ മൗലവി [74 ] അന്തരിച്ചു.മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ്‌ വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, വാർഡ് ലീഗ് പ്രസിഡൻ്റ്, പാറക്കണ്ണിബായനുൽ ഈമാൻ മദ്രസ്സ, കൊടലിക്കുണ്ട് തൻവീറുൽ അനാം മദ്രസ്സ ഭാരവാഹി, മണ്ഡലം , പഞ്ചായത്ത് എസ്.വൈ.എസ് ഭാരവാഹി, വേങ്ങര റൈഞ്ച് സെക്രട്ടറി, കൊടലിക്കുണ്ട് ജി.എൽ.പി.സ്കൂൾ, എം.യു എച്ച്.സ്. ഊരകം പി.ടി.എ.പ്രസിഡൻ്റ്, ഊരകം പാലിയേറ്റീവ് വൈസ് പ്രസിഡൻ്റ്,വേങ്ങര, കച്ചേരിപ്പടി, പറപ്പൂർ, ഇരുമ്പു ചോല മദ്രസ്സകളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ആത്തിക്ക, പരേതയായ ബിരിമാമു ., മക്കൾ അബ്ദുസലാം, [കെൽ എടരിക്കോട് ] ജൗഹറലി, ഷക്കീലറഹ്മത്ത്, മൈമൂനത്തുൽ ബുഷ്റ, മരുമക്കൾ: ഷരീഫ് ചെങ്ങാനി, ബുഷ്റ...
error: Content is protected !!