Sunday, August 30

Obituary

പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
Obituary

പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

താനൂർ : പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ജിസാൻ സബിയയിൽ ജോലി ചെയ്തിരുന്ന പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സബിയയിലെ ബൂഫിയയിൽ ജോലി ചെയ്ത്‌ കൊണ്ടിരിക്കെ ഞായറാഴ്ച രാവിലെ കുഴഞ്ഞ്‌ വീഴുകയും സബിയ ജനറൽ ഹോസ്പിറ്റലിൽ വെച്ച്‌ ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സൗദിയിൽ മറവ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക്‌ ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്‌ സംശു പൂക്കോട്ടൂർ,സബിയ കെ.എം.സി.സി ആക്ടിംഗ്‌ പ്രസിഡണ്ട്‌ സാലിം നെച്ചിയിൽ, ആരിഫ്‌ ഒതുക്കുങ്ങൽ, ബഷീർ ഫറോക്ക്‌, കരീം മുസ്ലിയാരങ്ങാടി തുടങ്ങിയവർ രംഗത്തുണ്ട്‌....
Obituary

ഷാർജയിൽ വീണ്ടും മലയാളി യുവതിയുടെ ആത്‍മഹത്യ, മരണത്തിൽ ദുരൂഹത

ഷാർജ: യുവതിയും കുഞ്ഞും മരിച്ചതിന്റെ ആഘാതം മാറും മുമ്പ് വീണ്ടും മറ്റൊരു മലയാളി യുവതി കൂടി ആത്‍മഹത്യ ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയെയാണ് ഇന്നലെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതും ഭർതൃ പീഡനം കാരണം കൊണ്ട് തന്നെയാണ് എന്നറിയുന്നത്. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവന' ത്തിൽ അതുല്യ ശേഖറി(30)നെയാണ് ഷാർജയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച‌ പുലർച്ചെയായിരുന്നു ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്‌ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോൺട്രാക്‌ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരു...
Obituary

പൊന്നാനിയിൽ മീൻ പിടിക്കാൻ പോയ വെള്ളിയാമ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

പൊന്നാനി : കടലിൽ വല വീശാൻ വന്ന നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാംമ്പുറം സ്വദേശി പനയത്തിൽ ആലിഹാജിയുടെ മകൻ ഹംസ (62) ആണ് മരിച്ചത്. പൊന്നാനി മുല്ല റോഡ് പരിസരത്ത് വലവീശുന്നതിനിടെ കടൽക്കരയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.ഹംസയും, മറ്റു രണ്ടു സുഹൃത്തുക്കളും പൊന്നാനി കടപ്പുറത്ത് വല വീശാൻ എത്തിയതായിരുന്നു. ഇതിനിടെ ഹംസ കുഴഞ്ഞു വീഴുകയായിരിന്നു. ഉടൻ പ്രദേശ വാസികൾ ഇദ്ദേഹത്തെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: മൈമൂന. മക്കൾ: നൗഫൽ, നസീമ, ലുബ്ന, ദിൽസാന. ജംഷീറ. സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ് കുട്ടി, ,സെമീർ, ഖദീജ,റംല, ഫൗസിയ. ഖബറടക്കം നന്നമ്പ്ര പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും....
Obituary

നാട്ടിലേക്കുള്ള യാത്രക്കിടെ പുത്തനത്താണി സ്വദേശിയായ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു

കരിപ്പൂർ: ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ പുത്തനത്താണി സ്വദേശി യായ യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി നയ്യത്തൂർ മുഹമ്മദിന്റെ മകൻ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമനത്തിൽ വെച്ചാണ് സംഭവം. വിമനത്തിൽ വെച്ച് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. മാതാവ്: ആമിന. സഹോദരിമാർ: ഹാ...
Obituary

ചരമം: മുന്നിയൂർ ആലിൻ ചുവട് കണ്ണിയത്ത് പതിയിൽ മുണ്ടിച്ചക്കി

മൂന്നിയൂർ : ആലിൻചുവട് കണ്ണിയത്ത് പതിയിൽ മുണ്ടിച്ചക്കി (85) അന്തരിച്ചു.ഭർത്താവ് : പരേതനായ കീരൻകുട്ടി. മക്കൾ : ബാലകൃഷ്ണൻ, സുധീഷ്, സാജൻ, സന്ദീപ് (സിപിഐ എം ആലിൻ ചുവട് ബ്രാഞ്ചംഗം), റീന, വസന്ത, പരേതനായ ശിവദാസൻ.മരുമക്കൾ : ബേബി, ബാലൻ (കുമ്മിണിപ്പറമ്പ്) പരേതനായ നായടി.
Obituary

ചരമം: എആർ നഗർകുട്ടിശ്ശേരിചിന തറി പള്ളീമ

എ.ആര്‍ നഗർ : കുട്ടിശ്ശേരിചിന മഹല്ല് സ്വദേശി പരേതനായ മൂഴിക്കന്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ തറി പളളീമ (96).മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ ഒമ്പത് മണിക്ക് കുട്ടിശ്ശേരിചിന മസ്ജിദിൽ. മക്കള്‍: മൂഴിക്കന്‍ അബു ഹാജി (കൗണ്‍സിലര്‍, എ.ആര്‍ നഗര്‍ പഞ്ചായത്ത് മുസ് ലിം ലീഗ്),അസൈന്‍, ആലസന്‍, മൊയ്തീന്‍ കുട്ടി, സൈനബ, പാത്തുമ്മു.മരുമക്കള്‍ : കോലുപറമ്പന്‍ മുഹമ്മദ് ഹാജി പാലമഠത്തില്‍ചിന, പി.ടി കുഞ്ഞി മരക്കാര്‍ ഹാജി ( പി.ടി സ്റ്റീല്‍ കുന്നുംപുറം),പാത്തുമ്മു പുളളിശ്ശേരി വി.കെ പടി, ആയിശാബി പുകയൂര്‍, അസ്മാബി വെളിമുക്ക് ആലുങ്ങല്‍, പരേതയായ ആയിശ....
Obituary

കക്കാട് ചെറുകാട്ട് പടിക്കൽ വേലായുധൻ അന്തരിച്ചു

കക്കാട് സ്വദേശി പരേതനായ ചെറുകാട്ട് പടിക്കൽ കണ്ടൻ്റെ മകൻ ചെറുകാട്ട് പടിക്കൽ വേലായുധൻ (63) നിര്യാതനായി.ഭാര്യ: ചിന്നമ്മുമക്കൾ: അനൂപ്, ഹരീഷ്, അനിത,മരുമക്കൾ: അഖില(ചേളാരി), നീതു (വേങ്ങര)സഹോദങ്ങൾ: സി പി രവി (സിപി എം കക്കാട് ബ്രാഞ്ച്‌ അംഗം) സി പി. അമ്മു. സംസ്കാര ചടങ്ങ് നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Obituary

കുണ്ടൂർ പറങ്ങാം വീട്ടിൽ മുഹമ്മദ് ഹാജി അന്തരിച്ചു

കുണ്ടൂർ സ്വദേശി പരേതനായ പറങ്ങാംവീട്ടിൽ കുഞ്ഞാലൻ എന്നവരുടെ മകൻ മുഹമ്മദ് ഹാജി (89) നിര്യാതനായി. കബറടക്കം നാളെ തിങ്കൾ രാവിലെ 10 ന് കുണ്ടൂർ ജുമാ മസ്ജിദിൽ. കുണ്ടൂർ മർകസ് കമ്മിറ്റി പ്രഥമ ട്രഷറർ, കുണ്ടൂർ മുസ്ലിം ജമാഅത്ത് , കുണ്ടൂർ മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ.മക്കൾ, സൈതലവി, കുഞ്ഞാലൻകുട്ടി, അബ്ദു സമദ്, സുലൈമാൻ, സകരിയ്യ, ആയിഷുമ്മു, സുലൈഖ മരുമക്കൾ : സൈനബ വെള്ളിയാമ്പുറം, സുഹറാബി കുണ്ടൂർ, ആസിയ കോഴിച്ചെന, മുംതാസ് കൊടിഞ്ഞി, ഹഫ്സത്ത് കരിങ്കപ്പാറ.രാവിലെ 10 മണിക്ക് കുണ്ടൂർ ജുമാമസ്ജിദിൽ...
Obituary

കാത്തിരിപ്പിനും തിരച്ചിലിനും വിരാമം കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു, കബറടക്കം ഇന്ന്

പരപ്പനങ്ങാടി : നീണ്ട അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തിരച്ചിലിനും പരിസമാപ്തി. പാലത്തിങ്ങൽ കീരനെല്ലൂർ പുഴയിൽ കാണാതായ കമ്മാക്കാൻ്റെ പുരക്കൽ ജുറൈജിൻ്റെ മൃതദേഹം മൃദ്ദ്ധേഹം കണ്ടെത്തി. തൃശൂർ ജില്ലയിലെ അഴീക്കൽ ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടടുത്താണ് കൂട്ടുകാരുമായി ന്യൂ കട്ടിൽ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപെട്ട ജുറൈജ് പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോവുകയായിരുന്നു. കുട്ടികൾ അപകടത്തിൽ പെടുന്നത് കണ്ട് കരയിലുള്ളവർ രക്ഷക്കെത്തിയെങ്കിലും ജുറൈജിനെ കണ്ടത്താകെൻ കഴിഞ്ഞില്ല. പിന്നീടിങ്ങോട്ട് പുഴയുടെ ഇരുകരയിലും, പുഴയിലും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിലായിരുന്നു. തൊട്ടടുത്ത ചീർപ്പുകൾ താഴ്ത്തിയും, കടലും, പുഴയും താണ്ടിയുള്ള തിരച്ചിലും അഞ്ചാം ദിവസമായ ഇന്ന് രാവിലെ10 മണി വരെ നീണ്ട് നിന്നു. ഇതിനിടെയാണ് തൃശ...
Obituary

മകളെ കൊന്ന് മലയാളി യുവതി ഷാർജയിൽ ജീവനൊടുക്കി

ഷാർജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി വലിയവീട്ടിൽ നിതീഷിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും (33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ട‌ർ അറിയിച്ചു. അമ്മയാണ് കുഞ്ഞിൻ്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച‌ ഉച്ചയ്ക്ക് ഷാർജ അൽ നഹ്‌ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ...
Obituary

നിപ പരിശോധനയിൽ ഫലം നെഗറ്റീവ്; പരപ്പനങ്ങാടി സ്വദേശിനിയുടെ മൃതദേഹം ഖബറടക്കാൻ അനുമതി

പരപ്പനങ്ങാടി : കോട്ടക്കലിൽ നിപ ബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയിൽ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശിനിയായ വയോധികയുടെ മൃതദേഹം ഖബർ അടക്കാൻ അനുമതി. പരപ്പനങ്ങാടി പുത്തരിക്കൽ പാലശ്ശേരി ബീരാൻ കുട്ടിയുടെ ഭാര്യ കെ വി ഫാത്വിമ ബീവി(78) യുടെ മൃതദേഹം ഖബർ അടക്കാനാണ് അനുമതി. പ്രാഥമിക പരിശോധനയിൽ ഫാത്വിമയ്ക്ക് നിപയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി. ഫാത്തിമ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെയാണ് നിപ രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതും പിന്നീട് യുവതി മരിക്കുന്നതും. ഇതിനിടെയാണ് ഫാത്വിമ ബീവി മരിച്ചത്. അതിസമ്പർക്ക പട്ടികയിലുള്ള ആളായതിനാൽ പരിശോധന നടത്താതെ മറവ് ചെയ്യരുതെന്നാണ് അധികൃതർ പറഞ്ഞത്. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് പരപ്പനങ്ങാടി പനയത്തിൽ ജുമാമസ്ജിദിൽ ഖബർസ്ഥാനിൽ നടക്കും മക്കൾ: ആയിശ ബീവി, ബീരാൻകോയ, ഷറഫുദ്ദീൻ, നൗഷാദ്, ഷമീം. മരുമക്കൾ:...
Obituary

തട്ടത്തലം സ്വദേശി കാർക്കോളി കുമാരൻ അന്തരിച്ചു

തട്ടത്തലം എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹോട്ടൽ കച്ചവടക്കാരൻ ആയിരുന്ന കാർക്കോളി കുമാരൻ (74) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യമാർ, പുഷ്പലത, പരേതയായ ശോഭന.മക്കൾ : ജയപ്രകാശ്, ഉദയൻ,  ജയശ്രീ, ശ്രീഞ്ചു, മരുമക്കൾ,  പ്രബീഷ് , പരേതനായ ശശി.
Obituary

അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചു

മലപ്പുറം : അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരുന്ന യുവാവ് കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. വാണിയമ്പലം സ്വദേശി മഠത്തിൽ അബ്ദുല്ലയുടെ മകൻ റിഷാദ് (29) ആണ് മരിച്ചത്. ജോലിക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് വർഷത്തോളമായി കുവൈത്തിൽ പ്രവാസിയാണ്. അടുത്ത ആഴ്ച‌ അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മാതാവ്: അസ്മാബി. സഹോദരങ്ങൾ: നിസാർ, റിഷാന....
Obituary

പരപ്പനങ്ങാടിയിൽ പനി ബാധിച്ച് 9 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി: പനി ബാധിച്ച് വിദ്യാർഥി മരിച്ചു. അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) ആണ് മരിച്ചത്. ഖബറടക്കം നാളെ (തിങ്കൾ) പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദിൽ. ഉമ്മ:റസീന. സഹോദരങ്ങൾ: റിഹാൻ, റിസാൻ,
Obituary

9 വയസ്സുകാരനെയും പിതാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ഒരു മാസം മുമ്പ് ഭാര്യയും തൂങ്ങി മരിച്ചിരുന്നു

ഒറ്റപ്പാലം: മനിശ്ശേരിയിൽ പിതാവിനെയും മകനെയും വീടിനുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മനിശ്ശേരി കണ്ണമ്മ നിലയത്തിൽ കിരൺ (38), മകൻ കിഷൻ (9) എന്നിവരാണു മരിച്ചത്. മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മനിശ്ശേരിയിലെ വീട്ടിൽ വൈകിട്ട് അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. കിരണിന്റെ ഭാര്യ അഖീന ഇതേ വീട്ടിൽ കഴിഞ്ഞ മേയ് 14നു തുങ്ങിമരിച്ചിരുന്നു. വിദേശത്ത് ജോലിചെയ്തിരുന്ന കിരൺ ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾക്കു ശേഷം ജൂൺ 8നു മടങ്ങിയെങ്കിലും വ്യാഴാഴ്ച രാത്രി വീണ്ടും നാട്ടിലെത്തുകയായിരുന്നു. മായന്നൂർ പാറമേൽപടിയിൽ സഹോദരിയുടെ വീട്ടിലായിരുന്ന മകനെ കുട്ടി ഇന്നലെ രാവിലെ പതിനൊന്നോടെയാണു മനിശ്ശേരിയിലെത്തിയത്. സമീപത്തെ ബന്ധുവീട്ടിൽ പോയശേഷം സ്വന്തം വീട്ടിലേക്കു കയറി. പിന്നീടു മൂന്നരയോടെ വീടിൻ്റെ മുന്നിലെ വാതിൽ മാത്രം പുട്ടി താക്കോൽ ബന്ധ...
Obituary

കാച്ചടി നല്ലൂർ മുഹമ്മദ് അന്തരിച്ചു

തിരുരങ്ങാടി : കരിമ്പിൽ കാച്ചടി സ്വദേശി നല്ലൂർ പോക്കർ മകൻ മുഹമ്മദ്‌ (68) അന്തരിച്ചു. ഭാര്യ ആമിന. മക്കൾ: അഷ്‌റഫ്‌ ( സിപിഐഎം കാച്ചടി ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ കാച്ചടി യൂണിറ്റ് സെക്രട്ടറി), ആഷിഫ് (ഒമാൻ )സക്കീന,ഹബീബ ഹഫ്‌സത്,മരുമക്കൾ അബ്ദുല്ലകുട്ടി (കുറ്റളൂർ )സിറാജ് (പറപ്പൂർ )ഇസ്ഹാഖ് (വലിയോറ )സുമയ്യ, ഷെറീന. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കരുമ്പിൽ ജുമാമസ്ജിദ്....
Obituary

വിദേശത്തേക്ക് പോകാൻ ഒരുങ്ങിയ വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു

വേങ്ങര : ഈ മാസം ബഹ്‌റൈനിൽ പോകാൻ ഒരുങ്ങിയ യുവാവ് മരിച്ചു. കുറ്റൂർ പാക്കട പുറായ സ്വദേശി കാമ്പ്രൻ ഖലീൽ റഹ്മാന്റെ മകൻ മുഹമ്മദ് ശിബിലി (26) ആണ് മരിച്ചത്. വീട്ടിൽ വെച്ച് അപസ്മാരം പോലെ ഉണ്ടായതിനെ തുടര്ന്ന് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് കബറടക്കി. ബെംഗളൂരു ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു. അവിടത്തെ ജോലി മതിയാക്കി ഈ മാസം ബഹ്‌റൈനിൽ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. അതിനിടെയാണ് മരണം. മാതാവ്, മുനീറ. സഹോദരങ്ങൾ: ഷഹനാസ്, റഫാ, റന...
Obituary

പിതാവും മകനും മിനിറ്റുകളുടെ വുത്യാസത്തിൽ മരിച്ചു

നിലമ്പുർ: ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. ചുങ്കത്തറഎരുമമുണ്ട വില്ലേജ് ഓഫീസിന് സമീപം പുത്തന്‍ പുരക്കല്‍ തോമസ് (78), മകന്‍ ടെന്‍സ് തോമസ് (48) എന്നിവര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ന് ആണ് സംഭവം. ക്യാൻസർ ബാധിതൻ ആയ തോമസിന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ടെൻസ്. ഇതിനിടെ ടെൻസും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് പേരും മരണപ്പെടുകയായിരുന്നു. ഏലിയാമ്മ യാണ് തോമസിന്റെ ഭാര്യ. ടെൻസിന്റെ ഭാര്യ നിഷ. മക്കൾ, അഭിഷേക്, അജിത്ത്, അയന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചടങ്ങുകൾക്ക് ശേഷം മുട്ടിയേൽ സെന്റ് അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ....
Obituary

കൊടിഞ്ഞി കോടിയാടൻ കുഞ്ഞാലൻ മുസ്ലിയാർ അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിയും ഇപ്പോൾ ചെറുപ്പാറ കാടംകുന്ന് സ്ഥിരതാമസക്കാരനുമായ കോടിയാടൻ കുഞ്ഞാലൻ മുസ്‌ലിയാർ (77) അന്തരിച്ചു.കബറടക്കം ഇന്ന് 12 ന് കൊടിഞ്ഞി പള്ളിയിൽ.ദീർഘകാലം കൊടിഞ്ഞിഅൽ അമീൻ നഗർ ദീനുൽ ഇസ്ലാം മദ്രസ അധ്യാപകനായിരുന്നു. ഭാര്യ, നഫീസ. മക്കൾ: മുസ്തഫ (ദുബായ്), സൈനുദീൻ (മലേഷ്യ), , ഫൈസൽ, ജാഫർ (സൗദി), മുഹമ്മദ് സലിം (ദുബായ്), നുസൈബ, ജുബൈരിയ, ഫാത്തിമ സുഹറ.മരുമക്കൾ: കുഞ്ഞിമുഹമ്മദ് വേങ്ങര, നിസാമുദ്ദീൻ മുന്നിയൂർ, മുഹമ്മദലി കൊടിഞ്ഞി, സാഹിറ കക്കാട്, മഹ്‌റുബ കൊടിമരം, സുഫൈന ചെറുമുക്ക്, ഫസ്ന തിരുരങ്ങാടി....
Obituary

കൊടുവായൂർ കൈതകത്ത് വളവിൽ കാട്ടുമുണ്ട ചന്ദ്രൻ അന്തരിച്ചു

എ.ആർ.നഗർ: കൊളപ്പുറം വിമാനത്താവള റോഡിൻ എ. ആർ. നഗർ കൊടുവായൂർ കൈതകത്ത് വളവിൽ താമസിക്കുന്ന കാട്ടുമുണ്ട ചന്ദ്രൻ (71) അന്തരിച്ചു. ഭാര്യ: ശാന്തമക്കൾ: വിനോദ് കുമാർ ( അസി: പ്രൊഫസർ, ഗവ. സംസ്കൃത കോളേജ് തിരുവനന്തപുരം), പ്രമോദ് കുമാർ, പ്രശാന്ത്, പ്രിയ.മരുമക്കൾ : സുമിത (തൃക്കുളം ഗവ. ഹൈസ്കൂളിൽ), വിൻസി, മിനി, റിനിത്ത്.
Obituary

പള്ളിപ്പടി സ്വദേശി അച്ചമ്പാട്ട് അബ്ദുറഹ്മാൻ( 80) അന്തരിച്ചു.

പാലത്തിങ്ങൽ: പള്ളിപ്പടി സ്വദേശി അച്ചമ്പാട്ട് അബ്ദുറഹ്മാൻ( 80) അന്തരിച്ചു.ഭാര്യ: ഖദീജ. മക്കൾ: ആരിഫ.മുഹമ്മദ്‌ റഫീഖ്, ശരീഫ, മുംതാസ്, അബ്ദുൽ മജീദ്. മരുമക്കൾ: റൈഹാനത്ത്, സൗദാബി, മുഹമ്മദ്‌ സാജു. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്‌ച രാവിലെ 8.30ന്‌ പാലത്തിങ്ങൽ ജുമാമസ്ജിദിൽ.
Obituary

ചെമ്മാട് ഖുത്ബുസമാൻ സ്കൂൾ വിദ്യാർത്ഥി മരിച്ചു

ചെമ്മാട് : കോഴിക്കോട് റോഡിൽ താമസിക്കുന്ന ചക്കിപ്പറമ്പത്ത് സത്താർ ഹാജിയുടെ പേരമകനും ചക്കിപ്പറമ്പൻ മുഹമ്മത് നൗഫൽ - ചീനിക്കൽ സമീറ ദമ്പതികളുടെ മകനുമായ മുഹമ്മദ് റയാൻ (13) മരണപ്പെട്ടു. ചെമ്മാട് ഖുതുബുസ്സമാൻ എഴാം ക്ലാസ് വിദ്യാത്ഥിയാണ്. അർബുദം ആയിരുന്നു. ഫാത്തിമ നൗഫ, ആസിം സവാദ്, അസ്മിൽ ജമീൽ എന്നിവർ സഹോദരങ്ങളാണ്. മയ്യിത്ത് ചെമ്മാട് ജുമാഅത്ത് പള്ളിയിൽ ഖബറടക്കി....
Obituary

ഭർത്താവ് മരിച്ച് പതിനാലാം ദിവസം ഭാര്യ മരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ സൈനബ (70) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭർത്താവ് അബ്ദുറഹ്മാൻ ഹാജി ഈ മാസം 15 നാണ് മരിച്ചത്. മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ....
Obituary

തോട്ടിൽ കുളിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങിമരിച്ചു

തിരൂർ: അവധി ദിനത്തിൽ കൂട്ടുകാരികൾക്കൊപ്പം വീടിന് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയ വിദ്യാർത്ഥിനി ഒഴുക്കിൽ പെട്ട് മരിച്ചു. ഇരിങ്ങാവൂർ മണ്ടകത്തിൽ പറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ(14) ആണ് മരിച്ചത്. വളവന്നൂർ ബാഫഖി സ്കൂളിലെ വിദ്യാർഥിനിയാണ്. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.പി. മുഹമ്മദ് ഹസ്സൻ വെളളിയാംപുറത്തിൻ്റെ മകൾ നജ്ലാബിയാണ് മാതാവ്. മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഖബറടക്കും....
Obituary

ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു

തിരൂരങ്ങാടി: ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു. തെന്നല അപ്ല സ്വദേശി പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദിന്റെ മകൻ അബൂബക്കർഹാജി (66) ആണ് മരണപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽഈ വർഷത്തെഹജ്ജ്കർമ്മം നിർവ്വഹിച്ച് ഭാര്യയോടൊപ്പംമദീനയിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.കിങ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചാണ് മരണപെട്ടത്.ഭാര്യ: ആയിഷമക്കൾ: ഫഹദ് (യു.എ.ഇ),ഷബാഹ് (അൽഐൻ ) ,ഷമിഹ്മരുമക്കൾ: സമീന (പൊന്മുണ്ടം),ഫഹ് മിദ (വാളക്കുളം),സുമയ്യ (കരിങ്കപ്പാറ),ജനാസ മദീനയിൽ ഖബറടക്കി....
Obituary

ചരമം: പനക്കൽ അബ്ദുറഹ്മാൻ ഹാജി കൊടിഞ്ഞി

https://chat.whatsapp.com/KeKfmN453jd3BHgXJ1JFpw കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹിമാൻ ഹാജി (78) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭാര്യ, സൈനബ പനക്കൽ.മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല.. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ. സഹോദരങ്ങൾ: ലത്തീഫ് ഹാജി, ആമിനു പരേതരായ മുഹമ്മദ് കുട്ടി, കുഞ്ഞി ബീരാൻ, കുഞ്ഞി പാത്തുമ്മ...
Obituary

ചെമ്മാട് സ്വദേശി ഖത്തറിൽ നിര്യാതനായി

തിരൂരങ്ങാടി : സാമൂഹ്യ പ്രവർത്തകനും കെ എം സി സി പ്രവർത്തകനും ആയ ചെമ്മാട് സൗത്ത് സി കെ നഗർ സ്വദേശി തലാപ്പിൽ മുജീബ് (48) ഖത്തറിൽ അന്തരിച്ചു. ഖത്തർ കെഎംസിസി തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറി, ചെമ്മാട് മദ്രസ ഒ എസ് എ കെ ഐ എം ഖത്തർ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി നഗരസഭ മുൻ കൗണ്സിലറും തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി യും ആയ അയ്യൂബ് തലാപ്പിലിന്റെ സഹോദരൻ ആണ്. മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്....
Obituary

പാണ്ടിമുറ്റം ജുമാമസ്ജിദ് പ്രസിഡന്റ് മാനു ഹാജി അന്തരിച്ചു

നന്നമ്പ്ര : പാണ്ടിമുറ്റം സ്വദേശിയും പാണ്ടിമുറ്റം ജുമുഅ മുസ്ജിദ് പ്രസിഡന്റുമായ പനയത്തിൽ മാനു ഹാജി(85) മരണപ്പെട്ടു.ഭാര്യ:സുലൈഖ. മക്കൾ:കുട്ടിഹസ്സൻ, കരീം, സലാം, ഖൈറു, ഫാത്തിമ, ആമിന.മരുമക്കൾ: റസിയ, ഫാത്തിമ, നസിയ. മയ്യിത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പാണ്ടിമുറ്റത്തെ വീട്ടിൽ നിന്നും എടുക്കും.ഖബറടക്കം നന്നമ്പ്ര പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
Obituary

മുന്നിയൂരിൽ 83 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ : വയോധികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളിമുക്ക് ചേർണ്ണൂർ കണ്ണൻ ചാത്തനാരി വീട്ടിൽ അവുഞ്ഞിക്കാട്ട് ചന്തുണ്ണി (83) ആണ് മരിച്ചത്. രാവിലെ 10 നും 12.30 നും ഇടയിലുള്ള സമയത്താണ് സംഭവം. ചേറക്കാടുള്ള തറവാട്ട് വീട്ടിലെ കോണിക്കൂട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Obituary

ഹജ്ജിനെത്തിയ പൊന്നാനി സ്വദേശിനി മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയില്‍ മരിച്ചു. മുസ്ലിം ലീഗ് മുൻ കൗണ്‍സിലറായിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മാളിയേക്കല്‍ അസ്മ മജീദ് (51) ആണ് മരിച്ചത്. ഈ മാസം 8ന് കോഴിക്കോട് നിന്നുള്ള സംഘത്തിലാണ് മക്കയില്‍ എത്തിയത്. ഉംറ കര്‍മ്മം പൂർത്തിയാക്കി ഹജ്ജിനായി മക്കയില്‍ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.മുസ്ലിംലീഗ് മുന് കൗണ്സിലറാണ്.മുന് കൗണ്സിലർ വിപി മജീദ് (അക്ബര് ട്രാവല്സ്) ആണ് ഭര്ത്താവ്. മക്കൾ: പരേതനായ ജംഷീര്, ജസീര്, മഷ്ഹൂര്, അജ്മല്.മരുമക്കള്: സഫ്രീന, മുഫീദ, സജീന. മയ്യിത്ത് മക്കയിലെ ജന്നത്തുല് ബഖീഅ് ഖബര്സ്ഥാനില് മറവുചെയ്യുമെന്ന് ബന്ധുക്കള് അറിയിച്ചു....
error: Content is protected !!