Monday, October 12

എ ആർ നഗറിൽ സിപിഎം തൊഴിലാളി സംഘടനകളുടെ പ്രതിഷേധ യോഗത്തിലേക്ക് ഇരച്ചു കയറി സംഘർഷമുണ്ടാക്കാൻ ബിജെപി ശ്രമമെന്ന്

എആർ നഗർ: സിപിഎം തൊഴിലാളി സംഘടനകൾ നടത്തിയ പ്രതിഷേധ പരിപാടി അലങ്കോലപ്പെടുത്താൻ ബിജെപി ശ്രമിച്ചതായി പരാതി. സിപിഎം അനുഭാവികളായ തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം. വോട്ടർപട്ടികയിൽ നിന്ന് വോട്ടർമാരെ വെട്ടി മാറ്റിയതിനെതിരെ നടക്കുന്ന ദേശീയ സമരത്തിൻ്റെ ഭാഗമായി ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, കർഷക സംഘം, കെ എസ് കെ ടി യു നേതൃത്വത്തിൽ സംയുക്ത തൊഴിലാളി പ്രതിഷേധ പരിപാടി നടത്തിയിരുന്നു. പന്തം കൊളുത്തി പ്രകടന ശേഷം. പൊതുയോഗം നടക്കുന്നതിനിടെ ഇതിനെതിരെ പ്രതിഷേധ പ്രകടനമായി ബിജെപി, ആർ എസ് എസ് പ്രവർത്തകർ പൊതുയോഗത്തിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചു എന്നാണ് സിഐടിയു നേതാക്കളുടെ ആരോപണം. കൊടിയെറിഞ്ഞ് യോഗം കലക്കൻ ശ്രമിച്ചു എന്നും ഇവർ പറഞ്ഞു. പ്രവർത്തകർ സംയമനം പാലിച്ചതിനാൽ ആണ് വലിയ സംഘർഷം ഇല്ലാതെ പോയതെന്നും നേതാക്കൾ പറഞ്ഞു.
ഇതിനെ തിരെ സി പി എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പൊതുയോഗം. കർഷക സംഘം വേങ്ങര ഏരിയ സെക്രട്ടറി കെ സുരേഷ്കുമാർ ഉൽഘാടനം ചെയ്തു.
അഹമ്മദ് പാറമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഇ വാസു .
സി പി സലിം, ഇബ്രാഹിം മൂഴിക്കൽ, കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.