Thursday, October 15

Obituary

കാത്തിരിപ്പിനും തിരച്ചിലിനും വിരാമം കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു, കബറടക്കം ഇന്ന്
Obituary

കാത്തിരിപ്പിനും തിരച്ചിലിനും വിരാമം കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു, കബറടക്കം ഇന്ന്

പരപ്പനങ്ങാടി : നീണ്ട അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തിരച്ചിലിനും പരിസമാപ്തി. പാലത്തിങ്ങൽ കീരനെല്ലൂർ പുഴയിൽ കാണാതായ കമ്മാക്കാൻ്റെ പുരക്കൽ ജുറൈജിൻ്റെ മൃതദേഹം മൃദ്ദ്ധേഹം കണ്ടെത്തി. തൃശൂർ ജില്ലയിലെ അഴീക്കൽ ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടടുത്താണ് കൂട്ടുകാരുമായി ന്യൂ കട്ടിൽ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപെട്ട ജുറൈജ് പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോവുകയായിരുന്നു. കുട്ടികൾ അപകടത്തിൽ പെടുന്നത് കണ്ട് കരയിലുള്ളവർ രക്ഷക്കെത്തിയെങ്കിലും ജുറൈജിനെ കണ്ടത്താകെൻ കഴിഞ്ഞില്ല. പിന്നീടിങ്ങോട്ട് പുഴയുടെ ഇരുകരയിലും, പുഴയിലും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിലായിരുന്നു. തൊട്ടടുത്ത ചീർപ്പുകൾ താഴ്ത്തിയും, കടലും, പുഴയും താണ്ടിയുള്ള തിരച്ചിലും അഞ്ചാം ദിവസമായ ഇന്ന് രാവിലെ10 മണി വരെ നീണ്ട് നിന്നു. ഇതിനിടെയാണ് തൃശ...
മകളെ കൊന്ന് മലയാളി യുവതി ഷാർജയിൽ ജീവനൊടുക്കി
Obituary

മകളെ കൊന്ന് മലയാളി യുവതി ഷാർജയിൽ ജീവനൊടുക്കി

ഷാർജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി വലിയവീട്ടിൽ നിതീഷിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും (33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ട‌ർ അറിയിച്ചു. അമ്മയാണ് കുഞ്ഞിൻ്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച‌ ഉച്ചയ്ക്ക് ഷാർജ അൽ നഹ്‌ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ...
നിപ പരിശോധനയിൽ ഫലം നെഗറ്റീവ്; പരപ്പനങ്ങാടി സ്വദേശിനിയുടെ മൃതദേഹം ഖബറടക്കാൻ അനുമതി
Obituary

നിപ പരിശോധനയിൽ ഫലം നെഗറ്റീവ്; പരപ്പനങ്ങാടി സ്വദേശിനിയുടെ മൃതദേഹം ഖബറടക്കാൻ അനുമതി

പരപ്പനങ്ങാടി : കോട്ടക്കലിൽ നിപ ബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയിൽ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശിനിയായ വയോധികയുടെ മൃതദേഹം ഖബർ അടക്കാൻ അനുമതി. പരപ്പനങ്ങാടി പുത്തരിക്കൽ പാലശ്ശേരി ബീരാൻ കുട്ടിയുടെ ഭാര്യ കെ വി ഫാത്വിമ ബീവി(78) യുടെ മൃതദേഹം ഖബർ അടക്കാനാണ് അനുമതി. പ്രാഥമിക പരിശോധനയിൽ ഫാത്വിമയ്ക്ക് നിപയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി. ഫാത്തിമ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെയാണ് നിപ രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതും പിന്നീട് യുവതി മരിക്കുന്നതും. ഇതിനിടെയാണ് ഫാത്വിമ ബീവി മരിച്ചത്. അതിസമ്പർക്ക പട്ടികയിലുള്ള ആളായതിനാൽ പരിശോധന നടത്താതെ മറവ് ചെയ്യരുതെന്നാണ് അധികൃതർ പറഞ്ഞത്. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് പരപ്പനങ്ങാടി പനയത്തിൽ ജുമാമസ്ജിദിൽ ഖബർസ്ഥാനിൽ നടക്കും മക്കൾ: ആയിശ ബീവി, ബീരാൻകോയ, ഷറഫുദ്ദീൻ, നൗഷാദ്, ഷമീം. മരുമക്കൾ:...
തട്ടത്തലം സ്വദേശി കാർക്കോളി കുമാരൻ അന്തരിച്ചു
Obituary

തട്ടത്തലം സ്വദേശി കാർക്കോളി കുമാരൻ അന്തരിച്ചു

തട്ടത്തലം എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹോട്ടൽ കച്ചവടക്കാരൻ ആയിരുന്ന കാർക്കോളി കുമാരൻ (74) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യമാർ, പുഷ്പലത, പരേതയായ ശോഭന.മക്കൾ : ജയപ്രകാശ്, ഉദയൻ,  ജയശ്രീ, ശ്രീഞ്ചു, മരുമക്കൾ,  പ്രബീഷ് , പരേതനായ ശശി.
അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചു
Obituary

അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചു

മലപ്പുറം : അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരുന്ന യുവാവ് കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. വാണിയമ്പലം സ്വദേശി മഠത്തിൽ അബ്ദുല്ലയുടെ മകൻ റിഷാദ് (29) ആണ് മരിച്ചത്. ജോലിക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് വർഷത്തോളമായി കുവൈത്തിൽ പ്രവാസിയാണ്. അടുത്ത ആഴ്ച‌ അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മാതാവ്: അസ്മാബി. സഹോദരങ്ങൾ: നിസാർ, റിഷാന....
പരപ്പനങ്ങാടിയിൽ പനി ബാധിച്ച് 9 വയസ്സുകാരൻ മരിച്ചു
Obituary

പരപ്പനങ്ങാടിയിൽ പനി ബാധിച്ച് 9 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി: പനി ബാധിച്ച് വിദ്യാർഥി മരിച്ചു. അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) ആണ് മരിച്ചത്. ഖബറടക്കം നാളെ (തിങ്കൾ) പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദിൽ. ഉമ്മ:റസീന. സഹോദരങ്ങൾ: റിഹാൻ, റിസാൻ,
9 വയസ്സുകാരനെയും പിതാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ഒരു മാസം മുമ്പ് ഭാര്യയും തൂങ്ങി മരിച്ചിരുന്നു
Obituary

9 വയസ്സുകാരനെയും പിതാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ഒരു മാസം മുമ്പ് ഭാര്യയും തൂങ്ങി മരിച്ചിരുന്നു

ഒറ്റപ്പാലം: മനിശ്ശേരിയിൽ പിതാവിനെയും മകനെയും വീടിനുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മനിശ്ശേരി കണ്ണമ്മ നിലയത്തിൽ കിരൺ (38), മകൻ കിഷൻ (9) എന്നിവരാണു മരിച്ചത്. മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മനിശ്ശേരിയിലെ വീട്ടിൽ വൈകിട്ട് അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. കിരണിന്റെ ഭാര്യ അഖീന ഇതേ വീട്ടിൽ കഴിഞ്ഞ മേയ് 14നു തുങ്ങിമരിച്ചിരുന്നു. വിദേശത്ത് ജോലിചെയ്തിരുന്ന കിരൺ ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾക്കു ശേഷം ജൂൺ 8നു മടങ്ങിയെങ്കിലും വ്യാഴാഴ്ച രാത്രി വീണ്ടും നാട്ടിലെത്തുകയായിരുന്നു. മായന്നൂർ പാറമേൽപടിയിൽ സഹോദരിയുടെ വീട്ടിലായിരുന്ന മകനെ കുട്ടി ഇന്നലെ രാവിലെ പതിനൊന്നോടെയാണു മനിശ്ശേരിയിലെത്തിയത്. സമീപത്തെ ബന്ധുവീട്ടിൽ പോയശേഷം സ്വന്തം വീട്ടിലേക്കു കയറി. പിന്നീടു മൂന്നരയോടെ വീടിൻ്റെ മുന്നിലെ വാതിൽ മാത്രം പുട്ടി താക്കോൽ ബന്ധ...
കാച്ചടി നല്ലൂർ മുഹമ്മദ് അന്തരിച്ചു
Obituary

കാച്ചടി നല്ലൂർ മുഹമ്മദ് അന്തരിച്ചു

തിരുരങ്ങാടി : കരിമ്പിൽ കാച്ചടി സ്വദേശി നല്ലൂർ പോക്കർ മകൻ മുഹമ്മദ്‌ (68) അന്തരിച്ചു. ഭാര്യ ആമിന. മക്കൾ: അഷ്‌റഫ്‌ ( സിപിഐഎം കാച്ചടി ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ കാച്ചടി യൂണിറ്റ് സെക്രട്ടറി), ആഷിഫ് (ഒമാൻ )സക്കീന,ഹബീബ ഹഫ്‌സത്,മരുമക്കൾ അബ്ദുല്ലകുട്ടി (കുറ്റളൂർ )സിറാജ് (പറപ്പൂർ )ഇസ്ഹാഖ് (വലിയോറ )സുമയ്യ, ഷെറീന. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കരുമ്പിൽ ജുമാമസ്ജിദ്....
വിദേശത്തേക്ക് പോകാൻ ഒരുങ്ങിയ വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു
Obituary

വിദേശത്തേക്ക് പോകാൻ ഒരുങ്ങിയ വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു

വേങ്ങര : ഈ മാസം ബഹ്‌റൈനിൽ പോകാൻ ഒരുങ്ങിയ യുവാവ് മരിച്ചു. കുറ്റൂർ പാക്കട പുറായ സ്വദേശി കാമ്പ്രൻ ഖലീൽ റഹ്മാന്റെ മകൻ മുഹമ്മദ് ശിബിലി (26) ആണ് മരിച്ചത്. വീട്ടിൽ വെച്ച് അപസ്മാരം പോലെ ഉണ്ടായതിനെ തുടര്ന്ന് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് കബറടക്കി. ബെംഗളൂരു ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു. അവിടത്തെ ജോലി മതിയാക്കി ഈ മാസം ബഹ്‌റൈനിൽ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. അതിനിടെയാണ് മരണം. മാതാവ്, മുനീറ. സഹോദരങ്ങൾ: ഷഹനാസ്, റഫാ, റന...
പിതാവും മകനും മിനിറ്റുകളുടെ വുത്യാസത്തിൽ മരിച്ചു
Obituary

പിതാവും മകനും മിനിറ്റുകളുടെ വുത്യാസത്തിൽ മരിച്ചു

നിലമ്പുർ: ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. ചുങ്കത്തറഎരുമമുണ്ട വില്ലേജ് ഓഫീസിന് സമീപം പുത്തന്‍ പുരക്കല്‍ തോമസ് (78), മകന്‍ ടെന്‍സ് തോമസ് (48) എന്നിവര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ന് ആണ് സംഭവം. ക്യാൻസർ ബാധിതൻ ആയ തോമസിന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ടെൻസ്. ഇതിനിടെ ടെൻസും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് പേരും മരണപ്പെടുകയായിരുന്നു. ഏലിയാമ്മ യാണ് തോമസിന്റെ ഭാര്യ. ടെൻസിന്റെ ഭാര്യ നിഷ. മക്കൾ, അഭിഷേക്, അജിത്ത്, അയന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചടങ്ങുകൾക്ക് ശേഷം മുട്ടിയേൽ സെന്റ് അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ....
കൊടിഞ്ഞി കോടിയാടൻ കുഞ്ഞാലൻ മുസ്ലിയാർ അന്തരിച്ചു
Obituary

കൊടിഞ്ഞി കോടിയാടൻ കുഞ്ഞാലൻ മുസ്ലിയാർ അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിയും ഇപ്പോൾ ചെറുപ്പാറ കാടംകുന്ന് സ്ഥിരതാമസക്കാരനുമായ കോടിയാടൻ കുഞ്ഞാലൻ മുസ്‌ലിയാർ (77) അന്തരിച്ചു.കബറടക്കം ഇന്ന് 12 ന് കൊടിഞ്ഞി പള്ളിയിൽ.ദീർഘകാലം കൊടിഞ്ഞിഅൽ അമീൻ നഗർ ദീനുൽ ഇസ്ലാം മദ്രസ അധ്യാപകനായിരുന്നു. ഭാര്യ, നഫീസ. മക്കൾ: മുസ്തഫ (ദുബായ്), സൈനുദീൻ (മലേഷ്യ), , ഫൈസൽ, ജാഫർ (സൗദി), മുഹമ്മദ് സലിം (ദുബായ്), നുസൈബ, ജുബൈരിയ, ഫാത്തിമ സുഹറ.മരുമക്കൾ: കുഞ്ഞിമുഹമ്മദ് വേങ്ങര, നിസാമുദ്ദീൻ മുന്നിയൂർ, മുഹമ്മദലി കൊടിഞ്ഞി, സാഹിറ കക്കാട്, മഹ്‌റുബ കൊടിമരം, സുഫൈന ചെറുമുക്ക്, ഫസ്ന തിരുരങ്ങാടി....
കൊടുവായൂർ കൈതകത്ത് വളവിൽ കാട്ടുമുണ്ട ചന്ദ്രൻ അന്തരിച്ചു
Obituary

കൊടുവായൂർ കൈതകത്ത് വളവിൽ കാട്ടുമുണ്ട ചന്ദ്രൻ അന്തരിച്ചു

എ.ആർ.നഗർ: കൊളപ്പുറം വിമാനത്താവള റോഡിൻ എ. ആർ. നഗർ കൊടുവായൂർ കൈതകത്ത് വളവിൽ താമസിക്കുന്ന കാട്ടുമുണ്ട ചന്ദ്രൻ (71) അന്തരിച്ചു. ഭാര്യ: ശാന്തമക്കൾ: വിനോദ് കുമാർ ( അസി: പ്രൊഫസർ, ഗവ. സംസ്കൃത കോളേജ് തിരുവനന്തപുരം), പ്രമോദ് കുമാർ, പ്രശാന്ത്, പ്രിയ.മരുമക്കൾ : സുമിത (തൃക്കുളം ഗവ. ഹൈസ്കൂളിൽ), വിൻസി, മിനി, റിനിത്ത്.
പള്ളിപ്പടി സ്വദേശി അച്ചമ്പാട്ട് അബ്ദുറഹ്മാൻ( 80) അന്തരിച്ചു.
Obituary

പള്ളിപ്പടി സ്വദേശി അച്ചമ്പാട്ട് അബ്ദുറഹ്മാൻ( 80) അന്തരിച്ചു.

പാലത്തിങ്ങൽ: പള്ളിപ്പടി സ്വദേശി അച്ചമ്പാട്ട് അബ്ദുറഹ്മാൻ( 80) അന്തരിച്ചു.ഭാര്യ: ഖദീജ. മക്കൾ: ആരിഫ.മുഹമ്മദ്‌ റഫീഖ്, ശരീഫ, മുംതാസ്, അബ്ദുൽ മജീദ്. മരുമക്കൾ: റൈഹാനത്ത്, സൗദാബി, മുഹമ്മദ്‌ സാജു. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്‌ച രാവിലെ 8.30ന്‌ പാലത്തിങ്ങൽ ജുമാമസ്ജിദിൽ.
ചെമ്മാട് ഖുത്ബുസമാൻ സ്കൂൾ വിദ്യാർത്ഥി മരിച്ചു
Obituary

ചെമ്മാട് ഖുത്ബുസമാൻ സ്കൂൾ വിദ്യാർത്ഥി മരിച്ചു

ചെമ്മാട് : കോഴിക്കോട് റോഡിൽ താമസിക്കുന്ന ചക്കിപ്പറമ്പത്ത് സത്താർ ഹാജിയുടെ പേരമകനും ചക്കിപ്പറമ്പൻ മുഹമ്മത് നൗഫൽ - ചീനിക്കൽ സമീറ ദമ്പതികളുടെ മകനുമായ മുഹമ്മദ് റയാൻ (13) മരണപ്പെട്ടു. ചെമ്മാട് ഖുതുബുസ്സമാൻ എഴാം ക്ലാസ് വിദ്യാത്ഥിയാണ്. അർബുദം ആയിരുന്നു. ഫാത്തിമ നൗഫ, ആസിം സവാദ്, അസ്മിൽ ജമീൽ എന്നിവർ സഹോദരങ്ങളാണ്. മയ്യിത്ത് ചെമ്മാട് ജുമാഅത്ത് പള്ളിയിൽ ഖബറടക്കി....
ഭർത്താവ് മരിച്ച് പതിനാലാം ദിവസം ഭാര്യ മരിച്ചു
Obituary

ഭർത്താവ് മരിച്ച് പതിനാലാം ദിവസം ഭാര്യ മരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ സൈനബ (70) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭർത്താവ് അബ്ദുറഹ്മാൻ ഹാജി ഈ മാസം 15 നാണ് മരിച്ചത്. മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ....
തോട്ടിൽ കുളിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങിമരിച്ചു
Obituary

തോട്ടിൽ കുളിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങിമരിച്ചു

തിരൂർ: അവധി ദിനത്തിൽ കൂട്ടുകാരികൾക്കൊപ്പം വീടിന് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയ വിദ്യാർത്ഥിനി ഒഴുക്കിൽ പെട്ട് മരിച്ചു. ഇരിങ്ങാവൂർ മണ്ടകത്തിൽ പറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ(14) ആണ് മരിച്ചത്. വളവന്നൂർ ബാഫഖി സ്കൂളിലെ വിദ്യാർഥിനിയാണ്. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.പി. മുഹമ്മദ് ഹസ്സൻ വെളളിയാംപുറത്തിൻ്റെ മകൾ നജ്ലാബിയാണ് മാതാവ്. മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഖബറടക്കും....
ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു
Obituary

ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു

തിരൂരങ്ങാടി: ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു. തെന്നല അപ്ല സ്വദേശി പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദിന്റെ മകൻ അബൂബക്കർഹാജി (66) ആണ് മരണപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽഈ വർഷത്തെഹജ്ജ്കർമ്മം നിർവ്വഹിച്ച് ഭാര്യയോടൊപ്പംമദീനയിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.കിങ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചാണ് മരണപെട്ടത്.ഭാര്യ: ആയിഷമക്കൾ: ഫഹദ് (യു.എ.ഇ),ഷബാഹ് (അൽഐൻ ) ,ഷമിഹ്മരുമക്കൾ: സമീന (പൊന്മുണ്ടം),ഫഹ് മിദ (വാളക്കുളം),സുമയ്യ (കരിങ്കപ്പാറ),ജനാസ മദീനയിൽ ഖബറടക്കി....
ചരമം: പനക്കൽ അബ്ദുറഹ്മാൻ ഹാജി കൊടിഞ്ഞി
Obituary

ചരമം: പനക്കൽ അബ്ദുറഹ്മാൻ ഹാജി കൊടിഞ്ഞി

https://chat.whatsapp.com/KeKfmN453jd3BHgXJ1JFpw കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹിമാൻ ഹാജി (78) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭാര്യ, സൈനബ പനക്കൽ.മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല.. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ. സഹോദരങ്ങൾ: ലത്തീഫ് ഹാജി, ആമിനു പരേതരായ മുഹമ്മദ് കുട്ടി, കുഞ്ഞി ബീരാൻ, കുഞ്ഞി പാത്തുമ്മ...
ചെമ്മാട് സ്വദേശി ഖത്തറിൽ നിര്യാതനായി
Obituary

ചെമ്മാട് സ്വദേശി ഖത്തറിൽ നിര്യാതനായി

തിരൂരങ്ങാടി : സാമൂഹ്യ പ്രവർത്തകനും കെ എം സി സി പ്രവർത്തകനും ആയ ചെമ്മാട് സൗത്ത് സി കെ നഗർ സ്വദേശി തലാപ്പിൽ മുജീബ് (48) ഖത്തറിൽ അന്തരിച്ചു. ഖത്തർ കെഎംസിസി തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറി, ചെമ്മാട് മദ്രസ ഒ എസ് എ കെ ഐ എം ഖത്തർ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി നഗരസഭ മുൻ കൗണ്സിലറും തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി യും ആയ അയ്യൂബ് തലാപ്പിലിന്റെ സഹോദരൻ ആണ്. മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്....
പാണ്ടിമുറ്റം ജുമാമസ്ജിദ് പ്രസിഡന്റ് മാനു ഹാജി അന്തരിച്ചു
Obituary

പാണ്ടിമുറ്റം ജുമാമസ്ജിദ് പ്രസിഡന്റ് മാനു ഹാജി അന്തരിച്ചു

നന്നമ്പ്ര : പാണ്ടിമുറ്റം സ്വദേശിയും പാണ്ടിമുറ്റം ജുമുഅ മുസ്ജിദ് പ്രസിഡന്റുമായ പനയത്തിൽ മാനു ഹാജി(85) മരണപ്പെട്ടു.ഭാര്യ:സുലൈഖ. മക്കൾ:കുട്ടിഹസ്സൻ, കരീം, സലാം, ഖൈറു, ഫാത്തിമ, ആമിന.മരുമക്കൾ: റസിയ, ഫാത്തിമ, നസിയ. മയ്യിത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പാണ്ടിമുറ്റത്തെ വീട്ടിൽ നിന്നും എടുക്കും.ഖബറടക്കം നന്നമ്പ്ര പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
മുന്നിയൂരിൽ 83 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

മുന്നിയൂരിൽ 83 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ : വയോധികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളിമുക്ക് ചേർണ്ണൂർ കണ്ണൻ ചാത്തനാരി വീട്ടിൽ അവുഞ്ഞിക്കാട്ട് ചന്തുണ്ണി (83) ആണ് മരിച്ചത്. രാവിലെ 10 നും 12.30 നും ഇടയിലുള്ള സമയത്താണ് സംഭവം. ചേറക്കാടുള്ള തറവാട്ട് വീട്ടിലെ കോണിക്കൂട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹജ്ജിനെത്തിയ പൊന്നാനി സ്വദേശിനി മക്കയിൽ മരിച്ചു
Obituary

ഹജ്ജിനെത്തിയ പൊന്നാനി സ്വദേശിനി മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയില്‍ മരിച്ചു. മുസ്ലിം ലീഗ് മുൻ കൗണ്‍സിലറായിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മാളിയേക്കല്‍ അസ്മ മജീദ് (51) ആണ് മരിച്ചത്. ഈ മാസം 8ന് കോഴിക്കോട് നിന്നുള്ള സംഘത്തിലാണ് മക്കയില്‍ എത്തിയത്. ഉംറ കര്‍മ്മം പൂർത്തിയാക്കി ഹജ്ജിനായി മക്കയില്‍ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.മുസ്ലിംലീഗ് മുന് കൗണ്സിലറാണ്.മുന് കൗണ്സിലർ വിപി മജീദ് (അക്ബര് ട്രാവല്സ്) ആണ് ഭര്ത്താവ്. മക്കൾ: പരേതനായ ജംഷീര്, ജസീര്, മഷ്ഹൂര്, അജ്മല്.മരുമക്കള്: സഫ്രീന, മുഫീദ, സജീന. മയ്യിത്ത് മക്കയിലെ ജന്നത്തുല് ബഖീഅ് ഖബര്സ്ഥാനില് മറവുചെയ്യുമെന്ന് ബന്ധുക്കള് അറിയിച്ചു....
കൊടിഞ്ഞി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി അന്തരിച്ചു
Obituary

കൊടിഞ്ഞി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി (85) അന്തരിച്ചു. കബറടക്കം നാളെ രാവിലെ 10 ന് കൊടിഞ്ഞി പള്ളിയിൽ. മുൻ പ്രവാസിയും കർഷകനും ആയിരുന്നു.ഭാര്യ, കദിയാമു ഹജ്ജുമ്മ.മക്കൾ: ഹുസ്സൈൻ, റഫീഖ്, ഫാത്തിമാബി, അസ്മാബി, സുലൈഖ.മരുമക്കൾ: അബ്ദുറഹ്മാൻ, ലത്തീഫ് ചെറുമുക്ക്, നാസർ ചെമ്മാട്, ശബ്ന, സയ്യിദ,
പണ്ഡിതനും പട്ടിക്കാട് ജാമിഅ നൂരിയ്യ സെക്രട്ടറിയുമായ ഇബ്രാഹിം ഫൈസി അന്തരിച്ചു
Obituary

പണ്ഡിതനും പട്ടിക്കാട് ജാമിഅ നൂരിയ്യ സെക്രട്ടറിയുമായ ഇബ്രാഹിം ഫൈസി അന്തരിച്ചു

തിരൂർക്കാട്: പ്രമുഖ പണ്ഡിതനും പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജ് സെക്രട്ടറിയുമായ തിരൂർക്കാട് കുന്നത്ത് ഇബാഹിം ഫൈസി ( 68) അന്തരിച്ചു. കബറടക്കം ഇന്ന് ( തിങ്കൾ) 12ന് തിരൂർക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസല്യാരുടെയും ഹാജി കെ. മമ്മദ് ഫൈസിയുടെയും സഹോദരനാണ്. മദ്രസ മാനേജ്മെന്റ് ജില്ലാ ട്രഷറർ, എസ് വൈ എസ് ഉസ്‌വ ജില്ലാ ട്രഷറർ, തിരൂർക്കാട് അൻവാറുൽ ഇസ്ലാം വൈസ് പ്രസിഡന്റ്, തിരൂർക്കാട് റൈഞ്ച് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ്, തിരൂർക്കാട് മഹല്ല് വൈസ് പ്രസിഡന്റ്, തിരൂർക്കാട് അൻവാർ സ്കൂൾ മാനേജർ, സമസ്ത പ്രവാസി സെൽ ജില്ലാ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചുവരുന്നു. പിതാവ്: പരേതനായ മൂസഹാജി. മാതാവ് ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: ഹഫ്സത്ത് . മക്കൾ: മൂസ, അബ്ദുൽ ബാസിത്ത് ഫൈസി, ഫജ്ല സുമയ്യ , സനിയ്യ, ഫാത്തിമ നജിയ ,മറിയം ജല്ലിയ്യ ,മുഹമ്മദ് ബാസിം, സ്വഫമരുമക്കൾ: ആയിശ ...
ചെമ്മാട് ചെമ്പൻ അബ്ദുൽ മജീദ് അന്തരിച്ചു
Obituary

ചെമ്മാട് ചെമ്പൻ അബ്ദുൽ മജീദ് അന്തരിച്ചു

തിരൂരങ്ങാടി: ചെമ്മാട് സ്വദേശിയും പന്താരങ്ങാടി പാറപ്പുറം താമസക്കാരനുമായ ചെമ്പൻ അബ്ദുൽ മജീദ് (68) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് പാറപ്പുറം ജുമുഅത്ത് പള്ളിയിൽ. ഭാര്യ ഫാത്തിമ. മക്കൾ: മുഹമ്മത് റാഫി , അൻവർ സാദത്ത്, അൻസാർ, ജുമൈല, ഹഫ്സത്ത്, സൈഫുദ്ധീൻ, അനസ് അബ്ദുള്ള. മരുമക്കൾ: മൈമൂന, ഫസ്ലിയ, സമീറ, നാസർ നിലമ്പൂർ, ഉമ്മർ പറമ്പിൽ പീടിക....
മുന്നിയൂരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Obituary

മുന്നിയൂരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഖബറടക്കും....
കൊടക്കല്ല് അരിമ്പ്ര മൊയ്തീൻ അന്തരിച്ചു
Obituary

കൊടക്കല്ല് അരിമ്പ്ര മൊയ്തീൻ അന്തരിച്ചു

വെന്നിയൂർ : കൊടക്കല്ല് പരേതനായ അരിമ്പ്ര അബ്ദുറഹ്മാൻ മകൻ മൊയ്‌തീൻ (52) നിര്യാതനായി. കബറടക്കം ഇന്ന് രാത്രി 9 ന് കൊടക്കല്ല് പള്ളിയിൽ.തിരുവനന്തപുരം ബെസ്റ്റ് ബെക്കറി ഉടമയാണ്ഭാര്യ മൈമൂനമക്കൾ : ഫഹദ് റഹ്മാൻ, ഫർഷിൽ ഫിദൻ. റൂസിയ റൂഖ്ജൻ. മകസൂത തെസ്നി.മരുമക്കൾ. റിയാസ് കൊടിഞ്ഞി. ഇഷ്‌ഹാക്. റെമിൻ ജാസ്മിൻസഹോദരങ്ങൾ. കുഞ്ഞി ക്കോയ. ഹംസ. കുഞ്ഞി മുഹമ്മദ്‌. തീത്തീമു. ഫാത്തിമ. സാബിറ. അംബാരിയ. ഹസീന...
ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധൻ ഡോ. പി. അബൂബക്കർ  അന്തരിച്ചു.
Obituary

ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധൻ ഡോ. പി. അബൂബക്കർ അന്തരിച്ചു.

ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധനും സലഫി മസ്ജിദ്, കരുണ പാലിയേറ്റീവ് എന്നിവയുടെ ഭാരവാഹിയും ആയിരുന്ന ഡോ. പി. അബൂബക്കർ സാഹിബ് (ചെമ്മാട്) അന്തരിച്ചു.ജനാസ ഉച്ചക്ക് 1 മണിയോടെ ചെമ്മാട് എത്തും.അസറിന് ശേഷം 4 മണിക്ക് ചെമ്മാട് പള്ളിയിൽ വെച്ച് ജനാസ നമസ്കാരം നിർവഹിക്കും.4:15 ന് തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെക്കുകയും യതീം ഖാന പള്ളിയിൽ മഗ്‌രിബിന് ശേഷം (7 മണി) ജനാസ നമസ്കാരം നിർവഹിക്കുകയും ചെയ്യും.രാത്രി 8 മണിയോടെ അരീക്കോട് മേത്തലങ്ങാടി മൂർഖൻ മുഹമ്മദാജി മെമ്മോറിയൽ ഹാളിൽ എത്തിക്കും.നാളെ ഞായർ രാവിലെ 9 മണിക്ക് താഴത്തെങ്ങാടി ജുമുഅത്ത് പള്ളിയിൽ ജനാസ നമസ്കാരം നിർവഹിക്കുകയും ഖബറടക്കം നടത്തുകയും ചെയ്യും .#drpaboobakkar #tirurangaditoday...
മുന്നിയൂർ സയ്യിദ് ഹസൻ ജിഫ്രി ചെറു കുഞ്ഞിക്കോയ തങ്ങൾ അന്തരിച്ചു
Obituary

മുന്നിയൂർ സയ്യിദ് ഹസൻ ജിഫ്രി ചെറു കുഞ്ഞിക്കോയ തങ്ങൾ അന്തരിച്ചു

മൂന്നിയൂര്‍: ചെറുമുക്ക് സ്വദേശിയും മൂന്നിയൂർ പാറക്കാവ് താമസക്കാരനും ആയ കൊടിഞ്ഞി പള്ളിക്കല്‍സയ്യിദ് ഹസൻ ജിഫ്രി ചെറു കുഞ്ഞിക്കോയ തങ്ങൾ എന്ന കെ.പി സി തങ്ങൾ ( 68 ) അന്തരിച്ചു .പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി ആറ്റകോയ തങ്ങളുടെ മകനാണ്. ചാവക്കാട് അകലാട്, മൂന്നിയൂർ പാറക്കാവ്, കളത്തിങ്ങൽ പാറ, സലാമത്ത് നഗർ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: പനയത്തിൽ സഫിയ ബീവി. മക്കൾ: സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി തങ്ങൾ ദാരിമി(ചെയർമാൻ ദാറുസ്സലാം സെൻ്റർ ബെൽത്തങ്ങാടി), സയ്യിദ് ജിഫ്രി കുഞ്ഞി സീതി ക്കോയ തങ്ങൾ യമാനി(ഖത്തീബ് പരുത്തിക്കോട് ജുമാ മസ്ജിദ്) ,സയ്യിദത്ത് സുഹൈറ ബീവി ,സയ്യിദ് ത്വാഹാ ജിഫ്രി തങ്ങൾ ബാഖവി( പ്രിൻസിപ്പൽ പറപ്പാടി മഖാം ജൂനിയർ കോളേജ്), സയ്യിദത്ത് സുമയ്യ ബീവി, സയ്യിദത്ത് സുഹൈല ബീവി, സയ്യിദ് സാഹിർ ജിഫ്രി തങ്ങൾ ബാഖവി . മരുമക്കൾ :സയ്യിദ് ഫൈസൽ തങ്ങൾ കണ്ണന്തളി, സയ്യിദ് അബ്ദുൽ ഹക്കീം തങ്ങൾ പൂക്...
കൊടിഞ്ഞിയിലെ പൗരപ്രമുഖൻ പി.സി.മുഹമ്മദ് ഹാജി അന്തരിച്ചു
Obituary

കൊടിഞ്ഞിയിലെ പൗരപ്രമുഖൻ പി.സി.മുഹമ്മദ് ഹാജി അന്തരിച്ചു

തിരൂരങ്ങാടി : കൊടിഞ്ഞിയിലെ പൗരപ്രമുഖനും,കൊടിഞ്ഞി മഹല്ല് പ്രസിഡണ്ടും,നന്നമ്പ്ര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കടുവാളൂർ പത്തൂർ പി.സി മുഹമ്മദ് ഹാജി (95) അന്തരിച്ചു. മത,രാഷ്ട്രീയ,സാമൂഹ്യ മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന പി.സി മുസ്‌ലിംലീഗിന്റെ സംസ്ഥാന കൗൺസിലർ, മലപ്പുറം ജില്ലാ സമിതി അംഗം, താനൂർ മണ്ഡലം ഭാരവാഹി, നന്നമ്പ്ര പഞ്ചായത്ത് ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, വാർഡ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. കൊടിഞ്ഞി എം.എ.എച്ച്.എസ് സ്‌കൂൾ പ്രസിഡണ്ട്, എം.ഇ.എസ് വൈസ് പ്രസിഡണ്ട്, ചെമ്മാട് ദാറുൽ ഹുദാ ജനറൽ ബോഡി അംഗം, കടുവാളൂർ ബാബുസ്സലാം മദ്രസ ജനറൽ സെക്രട്ടറി, കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ മാനേജർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ സമസ്തയുടെ പ്രവർത്തനത്തിൽ സജീവമായിരുന്നു. ഭാര്യമാർ: ആയിഷുമ്മ അമ്പലശേരി. പരേതയായ ഊരോത്തിയിൽ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ.മക്കൾ: മൊയ്തീൻ, അബ്ദുൽനാസർ,...