Thursday, September 18

Other

ലോകത്തെ ആദ്യ ആഗോള പൗരസഭയില്‍ പൊന്നാനിയിലെ ജനങ്ങളും
Other

ലോകത്തെ ആദ്യ ആഗോള പൗരസഭയില്‍ പൊന്നാനിയിലെ ജനങ്ങളും

പൊന്നാനി : പൊന്നാനിയിലെ ജനങ്ങള്‍ ഭൂമിയുടെ ഭാവിക്കായി ലോകനേതാക്കള്‍ക്ക് വഴി കാട്ടാന്‍ സജ്ജരായി. പൊന്നാനിയിലെ വിവിധ ഉപജീവന മാര്‍ഗങ്ങളിലേര്‍പ്പെടുന്ന സാധാരണ ജനങ്ങളുടെ ശബ്ദവും കാലാവസ്ഥ-പാരിസ്ഥിതിക പ്രതിസന്ധികളോട് എങ്ങിനെ പ്രതികരിക്കണമെന്നതില്‍ ലോകനേതാക്കളെ നയിക്കാനായി രൂപപ്പെട്ട ലോകത്തിലെ ആദ്യ ആഗോള പൗരസഭയുടെ(ഗ്ലോബല്‍ സിറ്റിസണ്‍ അസംബ്ലി) ഭാഗമായി. അസംബ്ലിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പൊന്നാനി ഇഴുവത്തിരുത്തിയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന കമ്യൂണിറ്റി അസംബ്ലിയില്‍ 25 അംഗങ്ങള്‍ പങ്കെടുത്തു. മാനവികതയ്ക്ക് എങ്ങിനെ ഏറ്റവും നീതിയുക്തവും ഫലപ്രദവുമായ രീതിയില്‍ കാലാവസ്ഥ-പാരസ്ഥിതിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യാമെന്നതായിരുന്നു കമ്യൂണിറ്റി അസംബ്ലിയിലെ ചര്‍ച്ച. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നത് സ്ത്രീകളിലായതുകൊണ്ട് തന്നെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുട...
Other

ഉത്സവത്തിനിടെ തണ്ണിമത്തൻ ജ്യൂസ് കഴിച്ചവർക്ക് അസ്വസ്ഥത, 200 പേർ ചികിത്സ തേടി

തിരുനാവായ: വൈരങ്കോട് ക്ഷേത്ര ത്തിൽ തീയ്യട്ടു ഉത്സവത്തിൽ പങ്കെടുത്ത 200 പേർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. വൈരങ്കോട് ക്ഷേത്രത്തിനടുത്ത് പട്ടര്‍നടക്കാവ് എന്ന സ്ഥലത്തെ ബേക്കറിയില്‍ നിന്ന് തണ്ണിമത്തന്‍ ജ്യൂസ് കഴിച്ചവരെയാണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛർദി, വയറിളക്കം എന്നിവയാണ് ബാധിച്ചത്. ഇതേ തുടർന്ന്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ബേക്കറിയില്‍ നിന്ന് വെള്ളം ശേഖരിക്കുകയും രാസ പരിശോധനക്കായി ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ശുദ്ധമായ പാനീയങ്ങളെ സംബന്ധിച്ച് ബോധവത്ക്കരണ പോസ്റ്ററുകള്‍ തയാറാക്കുന്നതിനും പഞ്ചായത്തിലും ക്ഷേത്ര പരിസരങ്ങളിലും ബോധവത്ക്കരണ നടത്തുന്നതിനും മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യ സ...
Other

പിഎസ്എംഒ കോളേജിൽ പക്ഷി സർവേ നടത്തി, 52 ഇനം കണ്ടെത്തി

തിരൂരങ്ങാടി: ബേർഡ് കൗണ്ട് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ നടത്തിക്കൊണ്ടിരിക്കുന്ന ഗ്രേറ്റ് ബാക്ക്-യാർഡ് ബേർഡ് കൗണ്ടിൻ്റെ ഭാഗമായി ക്യാമ്പസുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പസ് ബേർഡ് കൗണ്ട് പി.എസ്.എം.ഒ കോളേജിൽ പൂർത്തിയായി.മലപ്പുറം ബേർഡ് അറ്റ്ലസും പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേനയും സംയുക്തമായി സംഘടിപ്പിച്ച "ക്യാമ്പസ് പക്ഷി സർവ്വേ" കോളേജ് പ്രിൻസിപ്പാൾ ഡോ. കെ അസീസ് ഉദ്ഘാടനം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JagfBeCN4LgJ79L3XzBwRV പ്രശസ്ത പക്ഷി നിരീക്ഷകരായ നജീബ് പുളിക്കൽ, ഉമ്മർ മാളിയേക്കൽ, പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ് ഫാക്കൽറ്റി ഇൻ ചാർജ് പി.കബീറലി എന്നിവർ സർവ്വേക്ക് നേതൃത്വം നൽകി.ഹിമാലയത്തിൽ നിന്ന് വിരുന്നെത്തുന്നഇന്ത്യൻ പാരഡൈസ് ഫ്ലൈ കേച്ചർ എന്ന ദേശാടനപ്പക്ഷിയടക്കം 52 ഇനം പക്ഷികളെ ക്യാമ്പസിലെ സർവ്വേയിൽ കണ്ടെത്തി....
Other

തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു, ആർഎസ്എസ് എന്ന് സിപിഎം

തലശ്ശേരിയിലും ന്യൂ മഹിയിലും ഇന്ന് ഹർത്താൽ കണ്ണൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. തലശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഹരിദാസന്‍റെ വീടിനു സമീപം കൊലയാളി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരന് വെട്ടേറ്റു. ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിദാസിന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക...
Other

കാക്കപ്പേടിയിൽ മലപ്പുറത്തെ ഒരു നാട്

പെരിന്തൽമണ്ണ ഒലിങ്കര നിവാസികളിപ്പോൾ നടന്നു പോകുമ്പോൾ പോലും ഹെൽമറ്റ് ധരിക്കേണ്ട അവസ്ഥയിലാണ്. പൊലീസിനെ പേടിച്ചല്ല. പകരം കാക്കളെ പേടിച്ചാണ് ! ഒലിങ്കര സ്വദേശി അമ്പലപ്പറമ്പിൽ അബ്ബാസിന്റെ വീടുപണി നടക്കുന്നിടത്ത് തമ്പടിച്ച കാക്കക്കൂട്ടമാണ് ഇപ്പോൾ നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.തന്റെ വീടുപണി നടക്കുന്നയിടത്തേക്ക് ഒന്ന് വന്ന് പോകണമെങ്കിൽ നിർബന്ധമായും ഹെൽമറ്റ് ധരിക്കേണ്ട ദുരവസ്ഥയിലാണ് അബ്ബാസിപ്പോൾ..ഇല്ലെങ്കിൽ ഉറപ്പായും തലയിൽ കാക്കയുടെ കൊത്തേൽക്കും…ഈ പ്രദേശത്ത് കൂടുകൂട്ടിയ രണ്ടു കാക്കകളാണ് നാട്ടുകാർക്ക് ഭീഷണിയായിരിക്കുന്നത്. കാക്കകളുടെ ആക്രമം സഹിക്കവയ്യാതെ ഇവിടെ ജോലിക്കെത്തിയ പണിക്കാരിൽ ഒരാൾ കാക്കകളുടെ കൂട് തളളിയിടാൻ ശ്രമിച്ചതോടെ ആക്രമണം വീണ്ടും ശക്തമായി. ഇപ്പോൾ ആർക്കും ഇതുവഴി നടക്കാനാകാത്ത അവസ്ഥയാണ്. മനുഷ്യരെ മാത്രമല്ല കഴിഞ്ഞ ദിവസം ഇവിടെയെത്തിയ തെരുവ് നായയെയും കാക്കകൾ കൊത്തിപരുക്കേൽപ...
Other

തിരൂരങ്ങാടിക്ക് അഭിമാന നിമിഷം; സ്വരാജ് പുരസ്‌കാരം ഏറ്റുവാങ്ങി

മികച്ച  രണ്ടാമത്തെ നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ  സ്വരാജ് പുരസ്‌കാരം  തിരൂരങ്ങാടി നഗരസഭ  ഏറ്റുവാങ്ങി. തിരുവനന്തപുരത്ത്   നടന്ന പരിപാടിയിൽ  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും  നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി  പുരസ്‌കാരം ഏറ്റുവാങ്ങി.   15 ലക്ഷം രൂപയും പ്രത്യേക ട്രോഫിയുമാണ് സ്വരാജ് പുരസ്‌കാരം. ഏറ്റവും മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി നേടിയപ്പോള്‍ ആദ്യമായി സംസ്ഥാനതലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ് നഗരസഭയെന്ന് ചെയർമാൻ പറഞ്ഞു.തദ്ദേശസ്വയം ഭരണവകുപ്പിന്റെ ഏകീകരണത്തിന്റെ ഭാഗമായി ആദ്യമായാണ് നഗരസഭകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.   ജനക്ഷേമത്തിലും വികസനത്തിലും ഊന്നി നഗരസഭ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. സ്വരാജ് പുരസ്കാര...
Other

ഹാസ്യകവി രാവണ പ്രഭു അന്തരിച്ചു

വള്ളിക്കുന്ന്: രാവണപ്രഭു എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യ കവിയും ഹാസ്യവേദി, അക്ഷരക്കളരി എന്നി സംഘടനകളുടെ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന മേനാത്ത് രാമകൃഷ്ണൻ നായർ (90 ) അരിയല്ലൂരിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ( 19-02-2022) 5 .30 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ഉമാദേവിയമ്മ. മക്കൾ, ഡോ :ശ്രീകുമാർ (CHC നെടുവ) ഗീതാലക്ഷമി, നിഷ. മരുമക്കൾ, ചന്ദ്രശേഖരൻ, ശ്രീജയ (പ്രിൻസിപ്പൽ MVHSS അരിയല്ലൂർ). സഹോദരങ്ങൾ എം.രാമചന്ദ്രൻ മാസ്റ്റർ, വിശ്വനാഥൻ മേനാത്ത്, സന്താന വല്ലിടീച്ചർ...
Other

ദാറുല്‍ഹുദാ ബിരുദദാന മിഅ്റാജ് സമ്മേളനം ഈ മാസം 27,28 ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്്ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിനു അന്തിമരൂപമായി.ഫെബ്രു. 27,28 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ വാഴ്സിറ്റിയുടെ പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 174 യുവപണ്ഡിതര്‍ക്കു ബിരുദം നല്‍കും.27 ന് ഞായറാഴ്ച വൈകീട്ട് 4.30 ന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. 7.30 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികളുടെ സംഗമം നടക്കും.സ്ഥാപക നേതാക്കളുടെ മഖ്ബറകളിലൂടെയുള്ള സ്മൃതിപഥ പ്രയാണവും 27 ന് നടക്കും.28 ന് തിങ്കളാഴ്ച രാവിലെ 10 ന് ഹുദവി സംഗമവും സ്ഥാന വസ്ത്ര വിതരണവും വൈകുന്നേരം  4.30 ന് ഖുര്‍ആന്‍ ഖത്മ് ദുആ സദസ്സും നടക്കും.വൈകീട്ട ഏഴിന് നടക്കുന്ന ബിരുദദാന മിഅ്റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജന.സെക്രട്ടറി കെ. ...
Other

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു

വള്ളിക്കുന്ന്: കച്ചേരിക്കുന്ന് വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു. കാട്ടുങ്ങൽ പറമ്പിൽ ബുഷറയുടെ സ്കൂട്ടർ ആണ് കത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീടിന് മുമ്പിൽ നിർത്തിയിട്ടതായിരുന്നു. പോലീസും ഫയർഫോഴ്സും എത്തിയിരുന്നു. https://fb.watch/bgjt9zNRHc/
Other

ബൈക്കിന്റെ കോലം മാറ്റി, 17000 രൂപ പിഴ ഈടാക്കി

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് ഇരുചക്രവാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്ന ഫ്രീക്കന്മാർ സൂക്ഷിക്കുക. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ എട്ടിൻ്റെ പണി.നിരത്തിൽ ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് 17000 രൂപ പിഴ ഈടാക്കി. കോട്ടക്കൽ രണ്ടത്താണി സ്വദേശി ക്കാണ് പണി കിട്ടിയത്.വാഹനത്തിന്റെ മോഡികൾ എല്ലാം സ്വന്തം ചെലവിൽ നീക്കിയതിനു ശേഷവും, നമ്പർ ബോർഡ് പ്രവേശിപ്പിച്ചതിനുശേഷവുമാണ് വാഹനം വിട്ടുകൊടുത്തത്.ദേശീയപാതയിൽ പൂക്കിപറമ്പ് കോട്ടക്കൽ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ജില്ല എൻഫോഴ്സ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐ സജി തോമസ് എ എം വി ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുമ്പോൾ പൂർണമായും അൾട്രഷൻ നടത്തിയ ബൈക്ക് പിടികൂടുകയായിരുന്നു.നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും , നിലവിലുള്ള സൈലൻസ...
Other

തിരൂരങ്ങാടി സ്വദേശിക്കെതിരെ വ്യാജ സ്ക്രീൻഷോട്ട്; രശ്മി നായർക്കെതിരെ പോലീസിൽ പരാതി

തിരൂരങ്ങാടി: വ്യാജ മെസഞ്ചർ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുണ്ടാക്കി അപവാദം പ്രചരിപ്പിച്ചതായി മോഡൽ രശ്മി ആർ നായർക്കെതിരെ പ്രവാസി യുവാവിന്റെ പരാതി. തിരൂരങ്ങാടി വെന്നിയുർ ചുള്ളിപ്പാറ സ്വദേശി ടി. ഇഹ്ജാസ് അസ്ലമിന്റെ പേരിലാണ് രശ്മി നായർ വ്യാജ ഫെയ്‌സ്ബുക്ക് മെസഞ്ചർ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുണ്ടാക്കി സ്വന്തം ഫെയ്സ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്തത്. ഇജാസ് മെസെഞ്ചർ വഴി അശ്ലീലം സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു രശ്മിയുടെ പോസ്റ്റ്. എന്നാൽ, ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇഹ്ജാസ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. . കർണാടക എം.എൽ.എ രാമലിംഗ റെഡ്ഢിയുടെ പേരും വിവാദത്തിലേക്ക് രശ്മി വലിച്ചിഴച്ചിരുന്നു. ഇജാസിനെതിരെ പരാതി നൽകാൻ എം.എൽ.എ സഹായിച്ചുവെന്നായിരുന്നു രശ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ രശ്മി നായർ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തിൽ ആർക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ര...
Other

അഹമ്മദാബാദ് സ്ഫോടന പരമ്പര: കൊണ്ടോട്ടി സ്വദേശി ഉൾപ്പെടെ 38 പേർക്ക് വധശിക്ഷ

വധശിക്ഷ വിധിക്കപ്പെട്ടവരിൽ 2 കോട്ടയം സ്വദേശികളും അഹമ്മദാബാദ് സ്‌ഫോടനകേസിൽ 38 പേർക്ക് വധശിക്ഷയും 11 പ്രതികൾക്ക് മരണം വരെ ജീവപര്യന്തം തടവും. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. നാല് മലയാളികളടക്കം 49 പേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഷിബിലി എ കരീം, ശാദുലി എ കരീം, മുഹമ്മദ് അൻസാർ നദ്വി, ബി ശറഫുദ്ദീൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികൾ. മൂന്ന് മലയാളികൾ ഉൾപ്പെടെ 28 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 77 പ്രതികളുണ്ടായിരുന്ന കേസിൽ 2021 സെപ്റ്റംബറിൽ വിചാരണ പൂർത്തിയാക്കിയിരുന്നു. വർഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. ശറഫുദ്ധീൻ കൊണ്ടോട്ടി സ്വദേശിയാണ്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബിലിയും ശാദുലിയും സഹോദരന്മാരാണ്. ഇവർ മൂന്നുപേർക്കുമാണ് വധശിക്ഷ. ആലുവ സ്വദേശി അൻസാർ നദ്വിക്ക് ജീവപര്യന്തം ശിക്ഷയാണ്. ...
Other

സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

കിഴക്കമ്പലം: വിളക്കണയ്ക്കൽ സമരത്തിനിടെ മർദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ ദീപു (38) മരിച്ചു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകർക്കാൻ കുന്നത്തുനാട് എം.എൽ.എ. ശ്രമിച്ചെന്നതിൽ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കൽ സമരത്തിത്തിലാണ് ദീപുവിന് മർദനേറ്റത്. കിഴക്കമ്പലം പഞ്ചായത്തിലെ കാവുങ്ങൽപറമ്പ് വാർഡിൽ ചായാട്ടുചാലിൽ ദീപു ആലുവയിലെ രാജഗിരി ആശുപത്രയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന ദീപു 12 മണിയോടെയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 7-നും 7.15-നും ഇടയ്ക്കാണ് വീടുകളിലെ വിളക്കുകൾ അണച്ച് ട്വന്റി 20 പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതിനിടെയാണ് നാലംഗ സി.പി.എം. സംഘം ദീപുവിനെ തലയ്ക്കും ദേഹത്തും അടിച്ച് പരിക്കേല്പിച്ചതെന്ന് ട്വന്റി 20 ഭാരവാഹികൾ ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്ന...
Other

മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് അവാർഡ് തിരൂരങ്ങാടി നഗരസഭക്ക്

തിരൂരങ്ങാടി: കേരളത്തിലെ മികച്ച നഗരസഭകള്‍ക്ക്സംസ്ഥാന സർക്കാർ ആദ്യമായി ഏര്‍പ്പെടുത്തിയ സ്വരാജ് അംഗീകാരത്തിന്റെ നിറവിൽ തിരൂരങ്ങാടി നഗരസഭ. സംസ്ഥാനത്തെ നഗരസഭകളിൽ രണ്ടാം സ്ഥാനം തിരൂരങ്ങാടിക്ക് ലഭിച്ചു. ഒന്നാം സ്ഥാനം സുൽത്താൻ ബത്തേരിക്കാണ്. ഇവർക്ക് 118 മാർക്കും തിരൂരങ്ങാടി ക്ക് 112.5 മാർക്കും ലഭിച്ചു. ഓഫീസിൽ ഒരുക്കിയ സൗകര്യങ്ങൾ, കൃത്യമായ സമായങ്ങ ളിലെ കൗണ്സിൽ, സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ, ഓഫീസ് നടപടികൾ തുടങ്ങിയവയായിരുന്നു മാനദണ്ഡങ്ങൾ. മികവുറ്റ ഈ അംഗീകാരം കൂട്ടായ്മയുടെയും അക്ഷീണ പ്രയത്‌നത്തിന്റെയും ഫലമാണെന്ന് ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി പറഞ്ഞു. വാര്‍ഷിക പദ്ധതി ഫണ്ട് സമയബന്ധിതമായി ചെലവഴിക്കാന്‍ നഗരസഭക്ക് കഴിഞ്ഞത് നേട്ടമായതായും അദ്ദേഹം പറഞ്ഞു. കെട്ടിട നമ്പർ നല്കുന്നതിലടക്കമുള്ള ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ശ്രദ്ധയിൽ പെട്ടത് പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹ...
Other

ഇശൽപ്പെരുമയിൽ ഒന്നാമതായ് കുണ്ടൂർ പി.എം.എസ്.ടി കോളേജ്

തിരൂരങ്ങാടി : കൊരമ്പയിൽ അഹമ്മദ് ഹാജി യൂണിറ്റി വിമൻസ് കോളേജും കൊണ്ടോട്ടി മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും സംയുക്തമായി യൂണിറ്റി കോളേജിൽ വച്ച് അഹമ്മദ് ഹാജി പുരസ്ക്കാരത്തിനായി ഇന്ന് സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് മാപ്പിളപ്പാട്ട് ഗ്രൂപ്പ് മൽസരത്തിൽ കുണ്ടൂർ പി.എം.എസ്.ടി. കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 25 ഓളം ടീമുകളോട് മൽസരിച്ചാണ് കോളേജ്, ഈ പുരസ്ക്കാരത്തിനർഹമായത്. വിദ്യാർത്ഥികളായ മുഹമ്മദ് ഷമീം .ഒ, മുഹമ്മദ് അൻ ഷിഫ് കെ., മുഹമ്മദ് റബീഹ് . കെ.സി., മർവാൻ കെ., ഫസൽ നിഹാദ് കൂളത്ത്, മുഹമ്മദ് അനീസ് പി.പി എന്നിവരാണ് കോളേജിനെ പ്രതിനിധീകരിച്ച് നേട്ടം കൈവരിച്ചത്. വിദ്യാർത്ഥികളെ കോളേജ് മാനേജ്മെന്റ്, പ്രിൻസിപ്പൽ പ്രൊഫ.കെ. ഇബ്രാഹിം, സ്‌റ്റാഫ് അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു....
Other

സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് പ്രായം കുറഞ്ഞ എം എൽ എ വരൻ കോഴിക്കോട്: ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. സച്ചിൻ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. നിലവിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും...
Other

15 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മന:പാഠം ഓതി ശ്രദ്ധേയനായി പതിനൊന്നുകാരന്‍

തിരൂരങ്ങാടി: 15 മണിക്കൂര്‍ സമയം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ 30 ജുസ് മനഃപാഠം ഓതി മമ്പുറം ഹിഫ്‌ള് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഹാഫിള് മുഹമ്മദ് അനസ് വിളയില്‍ ശ്രദ്ധേയനായി .ഞായറാഴ്ച രാവിലെ 6:40 ന് തുടങ്ങി തിങ്കളാഴ്ച പ്രഭാതസമയം 1:31 നായിരുന്നു മനഃപാഠം ഓതല്‍ പൂര്‍ത്തീകരിച്ചത്. 15 മണിക്കൂര്‍ കൊണ്ടാണ് ഈയൊരു സദുധ്യമം മുഹമ്മദ് അനസ് നിര്‍വഹിച്ചത്.വെറും 7 മാസം കൊണ്ട് ഖുര്‍ആന്‍ ഹിഫ്‌ള് പൂര്‍ത്തീകരിക്കുകയും നിലവില്‍ ദാറുല്‍ഹുദ സെക്കന്ററി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അനസ് അബ്ദുസ്സലാം ബദ്രി, ആയിഷ എന്നിവരുടെ മകനാണ്.ദാറുല്‍ഹുദ സെക്രട്ടറി യു, ഷാഫി ഹാജി, എംകെ ജാബിര്‍ അലി ഹുദവി, പികെ അബ്ദു നാസര്‍ ഹുദവി, കെപി ജാഫര്‍ കൊളത്തൂര്‍, മമ്പുറം ഹിഫ്‌ള് കോളേജ് ഉസ്താദുമാരായ ഹാഫിള് ഐനുല്‍ ഹഖ് ഉസ്താദ്, ഹാഫിള് ജൗഹര്‍ ഹുദവി, ഹാഫിള് ഷബീര്‍ അലി ഹുദവി, ശുഐബ് ഹുദവി എന്നിവര്‍ സന്നിഹിതരായിരുന്നു....
Other

ഇന്റർനാഷണൽ ഡേ ഫോർ വിമൻസ് ആൻഡ് ഗേൾസ് ഇൻ സയൻസ് സഘടിപ്പിച്ചു

തിരുരങ്ങാടി: ഇന്റർനാഷണൽ ഡേ  ഫോർ വിമൻസ് ആൻഡ് ഗേൾസ് ഇൻ സയൻസ്  എന്ന ദിനത്തോട് അനുബന്ധിച്ചു പി എസ് എം ഓ കോളേജ് എൻ എസ് എസ് യൂണിറ്റ്  വിദ്യാർത്ഥികൾക് വേണ്ടി ഇന്ററക്റ്റീവ് സെക്ഷൻ  സംഘടിപ്പിച്ചു. എൻ എസ് എസ് വളണ്ടിയർ  അർഷഹ് ടിപി സ്വാഗത പ്രസംഗം നിർവഹിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ dr. ഷബീർ  സാർ  പരിപാടിയുടെ അധ്യക്ഷo  വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ അസീസ് സാർ പരിപാടി ഉദ്ഘാടനം ചെയ്തു.  മുഖ്യ അതിഥി  ആയി  എത്തിയ WOS-A FELLOWSHIP AWARD HOLDER,FATHIMA SHIRIN SHANA  വിദ്യാർത്ഥികളുമായി സംവദിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/BqYP4yQsVu43ACOjYeoPrT പ്രിൻസിപ്പൽ മെമ്മോന്റോ നൽകി  ആദരിച്ചു. സ്ത്രീ സാനിധ്യം എല്ലാ മേഖലയിലും ഉയർന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സയൻസ് റിസർച്ച് മേഖലകളിലേക്കും  അതിനപ്പുറത്തെക്കുമുള്ള സ്ത്രീ മുന്നേറ്റത്തിനെ കുറിച്ചും,അവസരങ്ങളെ  കുറിച്ചും അ...
Other

എം എൽ എ ഹമീദ് മാസ്റ്ററുടെ ഇടപെടൽ, ഷഫീഖ് ഇന്ത്യൻ ടീമിന് ഇറാനിൽ കളിക്കും

ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വെസ്റ്റ് ഏഷ്യൻ ആംപ്യട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഷഫീഖ് പാണക്കാടന് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രച്ചെലവ് പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മാർച്ച് 5 മുതൽ ഇറാനിലെ കിഷ് ദ്വീപിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് 1.60 ലക്ഷം രൂപ യാത്രാ ചെലവുവരും. ഷഫീഖിന്റെ കട ദേശീയപാതാ വികസനത്തിൽ പൊളിച്ചുമാറ്റിയതോടെ വരുമാനമില്ലാത്ത അവസ്ഥയിലാണ്. ഇതിനിടെയാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തന്റെ സ്വപ്നമായിരുന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ചെലവു കണ്ടെത്താൻ ഷഫീഖ് പ്രയാസപ്പെടുന്നതു ശ്രദ്ധയിൽപെട്ട പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് യാത്രയ്ക്ക് ആവശ്യമായ പണം ലഭിച്ചു. എംഎൽഎക്കു പുറമേ, ജീവകാരുണ്യ പ്രവർത്തകനായ കാടപ്പടിയിലെ ചൊക്ലി അബ്ദുസ്സലാം ഹാജി, ഷഫീഖിന്റെ സുഹൃത്തുക്കളായ റഫീഖ് ചോനാരി, ഷാജി കാടപ്പടി ...
Other

ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

നിലമ്പൂർ: പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ മകൾ ഇഷ ആണ് മരിച്ചത്. ഇന്ന് രാവിലെകുട്ടിയെ കാണാതായതിനേ തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടയിൽബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ പിതാവ് ഗൾഫിൽ നിന്നും നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു, മൃതദേഹം നിലമ്പൂർ ഹോസ്പിറ്റലിൽ...
Other

നാട്ടിലെ മുസ്ലിം കാരണവർ മരിച്ചു; ഉത്സവഘോഷം വേണ്ടെന്ന് വെച്ച് ക്ഷേത്ര കമ്മിറ്റി

തിരൂര്‍: ബാൻഡ് വാദ്യവും ചെണ്ടമേളവുമായി ക്ഷേത്രോൽസവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു. ആഘോഷത്തിനായി ബാന്‍ഡുമേളവും ശിങ്കാരിമേളവും മറ്റ് കലാരൂപങ്ങളും ഒരു്ക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെ്ച്ചു. ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തിന് മുമ്പ് ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ചു...
Other

നൂറയ്ക്ക് കേരള കോൺഗ്രസ് (എം)ൻ്റെ അനുമോദനം

പെരുവള്ളൂർ: പേപ്പർ ക്രാഫ്റ്റിൽങ്ങിൽ 2 മിനിറ്റ് 30 സെക്കന്റ് സമയത്തിനുള്ളിൽ ഏറ്റവും ചെറിയ പേപ്പർ ചിത്രശലഭം ഉണ്ടാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ കെ.ടി നൂറയെ കേരള കോൺഗ്രസ് (എം) അനുമോദിച്ചു. പാർട്ടി വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡൻ്റ് നിസാർ കൂമണ്ണ സ്നേഹോപഹാരം സമ്മാനിച്ചു. ചടങ്ങിൽ കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഉപാധ്യക്ഷൻ ബഷീർ കൂർമത്ത്, കെ.എസ്.സി (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് എം. ഫവാസ്, കേരള കോൺഗ്രസ് (എം) നേതാക്കളായ ഉണ്ണി, സുരേഷ്, കെ.ടി നൗഷാദ് സംബന്ധിച്ചു....
Other

ചേ​റാ​ട് കുർമ്പാച്ചി മ​ല​യി​ൽ കുടുങ്ങിയ​യാ​ളെ കണ്ടെ​ത്തി

പാ​ല​ക്കാ​ട്: ചേ​റാ​ട് കുർമ്പാച്ചി മ​ല​യു​ടെ മു​ക​ളി​ൽ കു​ടു​ങ്ങിയ​യാ​ളെ ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ ബേ​സ് ക്യാ​ന്പി​ലെ​ത്തി​ച്ചു. ആ​റ് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി ക്യാ​ന്പി​ലെ​ത്തി​ച്ച​ത്. ആദിവാസി വിഭാഗത്തിൽപ്പെട്ട രാ​ധാ​കൃ​ഷ്ണ​ൻ സ്ഥി​ര​മാ​യി കാ​ട്ടി​ലൂ​ടെ ന​ട​ക്കു​ന്ന ആ​ളാ​ണെ​ന്നും ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്ച രാ​ത്രി 7.10ന് ​മ​ല​യു​ടെ മു​ക​ളി​ൽ മൂ​ന്ന് ലൈ​റ്റു​ക​ൾ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കൂടുതൽ പേർ ഉണ്ടെന്നാണ് നാട്ടുകാരുടെ സംശയം. ക​ഴി​ഞ്ഞ ദി​വ​സം ബാ​ബു​വി​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചെ​ടു​ത്ത​തി​ന്‍റെ ചൂ​ടാ​റും മു​ൻ​പ് ജി​ല്ല​യി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത മ​ല​ക​യ​റ്റം...
Other

കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു

സംഭവം വിവാഹ വീട്ടിലെ തർക്കത്തിന് ശേഷം കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബോംബ് പൊട്ടി ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ ഹേമന്ത്, അരവിന്ദ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണവീട്ടിൽ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽവെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാർട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയനിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി ...
Other

മുഴുവൻ സമയം സ്‌കൂൾ പ്രവർത്തിക്കുന്നതിനു മുന്നോടിയായുള്ള മാർഗ്ഗരേഖ

· പ്രീ പ്രൈമറി  ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സർക്കാർ  ഉത്തരവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു.  മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വന്ന് അദ്ധ്യയനം നടത്തുന്നത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ  തുടരാവുന്നതാണ്. 10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്.  ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്. ഫെബ്രുവരി 21 മുതൽ സ്‌കൂൾ സമ...
Other

നഗരസഭയിലെ ഫോൺ വിവാദം: സിപിഐ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

സി.പി.ഐ, എ.ഐ.വൈ.എഫ് സംയുക്താഭിമുഖ്യത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. തിരൂരങ്ങാടി: നഗരസഭക്കകത്ത് വെച്ച് മുൻ കൗൺസിലറും സി.ഡി.എസ് മെമ്പറുമായ കെവി.മുംതാസിനെ കോൺഗ്രസിന്റെ നഗരസഭ കൗൺസിലർ അലി മോൻ തടത്തിൽ കയ്യേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ നടപടി സ്വീകരിക്കാതെ തിരൂരങ്ങാടി സി.ഐ എം.പി സന്ദീപ് കുമാർ പ്രതിയെ സംരക്ഷിക്കുന്നെന്നും എസ്.എച്ച്.ഒ അഴിമതിയും സ്വജന പക്ഷ പാതവും തുടരുകയാണെന്നു ആരോപിച്ചു എ.ഐ.വൈ.എഫ് - സി.പി.ഐ സംയുക്താഭിമുഖ്യത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം 4 മണിക്ക് അക്രമത്തിനിരയായ മുംതാസ് സ്റ്റേഷനിൽ എത്തിയ പരാതി പറഞ്ഞ സാഹചര്യത്തിൽ നിർബദ്ധ പൂർവ്വം അവിടെ ഉണ്ടായിരുന്ന പോലീസുകാർ പരാതി എഴുതി വാങ്ങിക്കുകയായിരുന്നത്രെ.8 മണി പിന്നിട്ടിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത പോലീസ് നടപട...
Other

തിരൂരങ്ങാടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതിക്ക് 9 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലാണ് പദ്ധതി തിരൂരങ്ങാടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്ക് 9 കോടി രൂപയുടെ അനുമതിയായി…തിരൂരങ്ങാടി തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്കായി 9 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ. പി.എ മജീദ് എം. എൽ. എ അറിയിച്ചു. നഗരസഭകൾക്കുള്ള നഗര സഞ്ചയം എന്ന കേന്ദ്രസർക്കാർ പദ്ധതിയിലാണ് തുക അനുവദിച്ചിട്ടുള്ളത്. പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം കുടിവെള്ള പദ്ധതിയുടെ തുടർപ്രവർത്തിക്കായി 5 കോടി രൂപയും, തിരൂരങ്ങാടി നഗരസഭയിലെ കല്ലക്കയം കുടിവെള്ളപദ്ധതിയുടെ തുടർ പ്രവർത്തിക്കായി 4 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്.നേരത്തെ കല്ലക്കയം കുടിവെള്ള പദ്ധതിക്ക് 10 കോടി രൂപ അനുവദിക്കുകയും, ഈ പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ റോഡ് പുരുദ്ധാരണത്തിനു 80 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ്, കിണർ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. തിരൂരങ്ങാടി നഗരസഭയ...
Other

പിൻവലിച്ച 500 രൂപയുടെ നോട്ടുകെട്ട് നഗരസഭയുടെ മാലിന്യത്തിൽ

മഞ്ചേരി ∙ പിൻവലിച്ച 500 രൂപയുടെ 50,000 രൂപ മതിക്കുന്ന നോട്ടുകെട്ട് നഗരസഭാ മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി. ഹരിതകർമസേന വൊളന്റിയർമാർക്കാണ് ലഭിച്ചത്. അടുത്ത ദിവസം പൊലീസിനു കൈമാറുമെന്ന് നഗരസഭാധികൃതർ അറിയിച്ചു. ഹരിത കർമസേന വയപ്പാറപ്പടി വാർഡിൽനിന്നു ശേഖരിച്ച മാലിന്യം പയ്യനാട് മെറ്റീരിയൽ കലക്‌ഷൻ സെന്ററിൽ (എംസിഎഫ്) കൊണ്ടുപോയി തരം തിരിച്ചപ്പോഴാണ് ചാക്കിൽ നിന്ന് നോട്ടുകൾ താഴെ വീണത്. വൊളന്റിയർമാർ സേനാ ഓഫിസിലേക്കു കൈമാറി. ഒരു ബാങ്കിൽ വിവരം അറിയിച്ചെങ്കിലും പിൻവലിച്ച നോട്ട് എടുക്കില്ലെന്ന് അറിയിച്ചതോടെയാണ് പൊലീസിന് കൈമാറുന്നത്. ഒരു വർഷം മുൻപ് മാലിന്യത്തിൽനിന്നു സ്വർണാഭരണം ലഭിച്ചത് പിന്നീട് ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയിരുന്നു....
Other

ഭിന്നശേഷി വിദ്യാർഥികളെ മുഖ്യധാരയിലെത്തിക്കാൻ ‘ലീപ് ടു ലൈഫ്’ പദ്ധതിയുമായി ഗ്രീൻട്രാക്ക്

തിരൂരങ്ങാടി നഗരസഭ പരിധിയില ഭിന്നശേഷി വിദ്യാർഥികളെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ചെമ്മാട് സി കെ നഗർ ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ (Green Track Cultural Centre) എല്ലാ ആഴ്ചകളിലും ഒരു ദിവസം രണ്ടു മണിക്കൂർ സമയം ചെമ്മാട് ലൂപ്പി ലോഞ്ച് ടെർഫിൽ വെച്ച് ലീപ് റ്റു ലൈഫ് (LEAP TO LIFE) ഫിസിക്കൽ ഫിറ്റ്നസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. LEAP TO LIFE ഫിസിക്കൽ ഫിറ്റ്നസ് ക്യാമ്പിന്റെ ഉദ്ഘാടനം 2022 ഫെബ്രുവരി 12 ശനി ഉച്ചക്ക് ശേഷം 3:30ന് ചെമ്മാട് ലൂപ്പി ലോഞ്ച് ടർഫിൽ ബഹുമാനപ്പെട്ട തിരൂങ്ങാടി നിയോജകമണ്ഡലം MLA കെ പി എ മജീദ് നിർവഹിക്കും. പാരാ ആംപ്യൂട്ടി ഫുട്‌ബോൾ ഇന്ത്യൻ ടീമംഗം മുഹമ്മദ് ഷഫീഖ് പാണക്കാടൻ മുഖ്യാതിഥിയായി പങ്കെടുക്കും,തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റ...
Other

തിരൂരങ്ങാടി നഗരസഭയിൽ യുവ കൗണ്സിലറും മുൻ വനിത കൗണ്സിലറും തമ്മിൽ ഫോൺ വിവാദം

തിരൂരങ്ങാടി നഗരസഭയിൽ മൊബൈൽ ഫോണിനെ ചൊല്ലി വിവാദം. യൂത്ത് കോണ്ഗ്രസ് നേതാവായ കൗണ്സിലർ അലി മോൻ തടത്തിലിന്റെ കാണാതായ ഫോണിനെ ചൊല്ലിയാണ് നഗരസഭയിൽ പുതിയ വിവാദം ചൂടുപിടിച്ചിരിക്കുന്നത്. അലി മോൻ തടത്തിലും മുൻ കൗണ്സിലറും സി ഡി എസ് അംഗവുമായ സിപിഐ യിലെ കെ വി മുംതാസും തമ്മിലുള്ള തർക്കത്തിൽ പോലീസ് കേസ് എടുക്കാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് എ ഐ വൈ എഫ്. ഇന്ന് മുന്സിപാലിറ്റിയിൽ നടന്ന സി ഡി എസ് പരിപാടിക്കിടെ മുംതാസിന് ഫോൺ വീണു കിട്ടിയിരുന്നു. മുൻസിപ്പാലിറ്റി വൈസ് ചെയർപേഴന്റെ നിർദേശ പ്രകാരം കൈവശം വെച്ചിരുന്നു. ഇതിനിടെ ഫോണിലേക്ക് അലിമോൻ വിളിച്ചു. ഇത് ആരാണെന്ന് ചോദിച്ചത് അലിമോന് ഇഷ്ടപ്പെട്ടില്ലെന്നും ആള് ആരാണെന്ന് അറിഞ്ഞാലെ നീ ഫോൺ തരൂ എന്ന് ചോദിച്ചു അസഭ്യം പറഞ്ഞതായും സ്ത്രീത്വത്തെ അവഹേളിച്ചതായും മുംതാസ് പറയുന്നു. എന്നാൽ കളഞ്ഞു പോയ ഫോണിലേക്ക് വിളിച്ച് എന്റേതാണ് എന്നു പറ...
error: Content is protected !!