Wednesday, September 17

Other

Other

ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം കവർന്നു, യുവതികളെ കയ്യോടെ പിടികൂടി

തിരൂരങ്ങാടി: ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം കവർന്ന 2 യുവതികളെ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് മധുരമാ വട്ടം രാജേശ്വരി (27), മധുര മീനാക്ഷി ക്ഷേത്രം തേരിന് സമീപം മാലതി (30) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന പരഡൈസ് ബസിൽ വെച്ചാണ് മോഷണം. കൂരിയാട് സ്വദേശിയായ യുവതി 2 വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് യൂണിവേഴ്സിറ്റി യിലേക്ക് പോകുന്നതിന് കൊളപ്പുറത്ത് വെച്ചാണ് ബസിൽ കയറിയത്. സംശയം തോന്നി പരിശോധിച്ചപ്പോൾ യുവതികളാണ് മോഷ്ടിച്ചതെന്ന് വ്യക്തമായി.രാജേശ്വരി മോഷ്ടിക്കുകയും മാലതി ആളുകൾ കാണാതിരിക്കാൻ മറഞ്ഞു നിൽക്കുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി....
Other

ജയില്‍ അധികൃതര്‍ പരിശോധനയ്ക്ക് വരുന്നതുകണ്ട് തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി

ന്യൂഡൽഹി: തിഹാർ ജയിലിലെ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി. ജയിൽ അധികൃതർ പരിശോധന നടത്താൻ എത്തുന്നതുകണ്ട ഉടനെയാണിത്. ജയിൽ നമ്പർ ഒന്നിലെ തടവുകാരനാണ് ജനുവരി അഞ്ചിന് മൊബൈൽ ഫോൺ വിഴുങ്ങിയതെന്ന് തിഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ സ്ഥിരീകരിച്ചു. അയാളെ ഉടൻ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വിഴുങ്ങിയ മൊബൈൽ ഫോൺ ഇപ്പോഴും തടവുകാരന്റെ വയറ്റിൽ തന്നെയാണ് ഉള്ളതെന്ന് ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു. തടവുകാരൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയത്തെത്തുടർന്നാണ് അധികൃതർ പരിശോധനയ്ക്ക് എത്തിയത്. ഇത് കണ്ടയുടൻ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങുകയായിരുന്നു....
Other

ഷോപ്പിങ് കോംപ്ലക്സിന് മുമ്പിലെ മരങ്ങൾ പെട്ടെന്ന് ഉണങ്ങി, ദുരൂഹതയെന്ന് യൂത്ത് കോൺഗ്രസ്

കൊടക്കാട് KHAMLP സ്കൂളിന് മുൻവശത്ത് ചേളാരി -ചെട്ടിപടി റോഡരികിൽ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്ത് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നതും നൂറു വർഷത്തോളം പഴക്കമുള്ളതു മായ രണ്ടു പാല മരങ്ങൾ ഉണങ്ങിയ അവസ്ഥയിൽ. നല്ല തലയെടുപ്പോടെ നിന്നിരുന്ന രണ്ട് മരങ്ങളും പെട്ടെന്ന് ഉണങ്ങി കരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് 15 വാർഡ് യൂത്ത് കോണ്ഗ്രസ്സ് കമ്മറ്റി ആരോപിച്ചു. എന്തെങ്കിലും രാസ പാദാർത്ഥങ്ങളോ ,കീടനശിനികളോഉപയോഗിച്ച് മരങ്ങൾ ഉണക്കിയതാണോ എന്ന സംശയം നാട്ടുകാരിൽ ഉയർന്ന് വന്നിട്ടുണ്ട്. മരങ്ങൾ ഉണങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ച് ബന്ധപ്പെട്ട അധികാരികൾ അന്വേഷണം നടത്തണമെന്ന് പതിനഞ്ചാം വാർഡ് യൂത്ത് കോണ്ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു . ആവശ്യമായ നടപടികളോ അന്വേഷണമോ നടന്നില്ലെങ്കിൽവരും നാളുകളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കമ്മറ്റി അറിയിച്ചു....
Other

സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 181 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂർ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും രണ്ട് പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. തിരുവനന്തപുരത്ത് 9 പേർ യു.എ.ഇയിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നും വന്നതാണ്. ആലപ്പുഴയിൽ 3 പേർ യു.എ.ഇയിൽ നിന്നും 2 പേർ യു.കെയിൽ നിന്നും വന്നവരാണ്. തൃശൂരിൽ 3 പേർ കാനഡയിൽ നിന്നും, 2 പേർ യു.എ.ഇയിൽ നിന്നും ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും വന്നവരാണ്. മലപ്പുറത്ത് 6 പേർ യു.എ.ഇയിൽ നിന്ന് വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്...
Other

ടിക്കറ്റില്ലാതെ യാത്ര: എഎസ്‌ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂർ: ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്നാരോപിച്ച് ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ചതായി പരാതി. എഎസ്ഐ പ്രമോദാണ് മാവേലി എക്സ്പ്രസിൽ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്. യാതൊരു പ്രകോപനവുമില്ലാതെ എഎസ്ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം. വൈകിട്ട് മാഹിയിൽ നിന്നാണ് യാത്രക്കാരൻ ട്രെയിനിൽ കയറിയത്. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറിയെന്നുമാണ് പോലീസ് പറയുന്നത്. തുടർന്ന് യാത്രക്കാർ വിവരം ടിടിയെ അറിച്ചു. ടിടി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും അതിന് സാധിക്കാതെ വരുകയും ചെയ്തപ്പോഴാണ് പോലീസ് സഹായം തേടിയതെന്നാണ് വിവരം. പോലീസ് എത്തി ഇയാളെ ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളെ പോലീസുകാരൻ ബൂട്ട് ഇ...
Other

കപ്പലും ഹെലികോപ്റ്ററും വരെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല, രക്ഷകരായത് പരപ്പനങ്ങാടിയിലെ ‘ഖുദ്ധൂസ്’ ബോട്ടുകാർ

ഒഴുകിയത് 58 കിലോമീറ്റർ ദൂരം, ജലപാനമില്ലാതെ മരണത്തെ മുഖമുഖം കണ്ടു പരപ്പനങ്ങാടി: അപകടത്തിൽപെട്ട വള്ളം നിയന്ത്രണം വിട്ട് 3 തൊഴിലാളികളെയും കൊണ്ട് കടലിൽ ഒഴുകിയത് 53 കിലോമീറ്റർ ദൂരം. മൂന്ന് ജീവനുകൾ കരയിലേക്ക് തിരിച്ചെത്തിയത് മത്സ്യത്തൊഴിലാളികളുടെ സ്നേഹക്കൂട്ടായ്മയിൽ. അപകടം സംഭവിച്ചത് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ. ഒരു കിലോ പഴം മാത്രം ഭക്ഷണമായി കരുതി 3 തൊഴിലാളികളും വെള്ളിയാഴ്ച വൈകിട്ട് കടലിലിറങ്ങിയതാണ്. ജലപാനമില്ലാതെ മരണം മുന്നിൽ ക്കണ്ട് ഉൾക്കടലിൽ കഴിയുകയായിരുന്നു. പൊന്നാനി ഭാഗത്ത് 10 നോട്ടിക്കൽ മൈൽ അകലെ വച്ച് അപകടമുണ്ടായശേഷം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കായി വള്ളം കാറ്റിനനുസരിച്ച് ഒഴുകുകയായിരുന്നു.  ഇന്നലെ ഉച്ചയോടെ താനൂർ ഭാഗത്ത് മീൻപിടിത്തത്തിനിറങ്ങിയ പരപ്പനങ്ങാടി സ്വദേശികളുടെ ‘ഖുദ്ദൂസ്’ വള്ളം ഇവരെ കണ്ടുമുട്ടിയതോടെയാണ് ജീവിതത്തിലേക്കുള്ള വഴിതുറന്നത്. മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൊബ...
Other

ഒരു രൂപയ്ക്ക് വാഷിംഗ് മെഷീനും കുക്കറും, ഏതെടുത്താലും 200 രൂപ മാത്രമെന്ന് പരസ്യം, ആളുകൾ ഇരച്ചെത്തി; സംഘർഷവും വിരട്ടിയോടിക്കലും

കൊണ്ടോട്ടി: ആദായ വില്പന ശാലയിൽ ജനം ഇരച്ചെത്തിയതിന് പിന്നാലെ സംഘർഷം . ഒരു രൂപക്ക് വാഷിംഗ് മെഷീനും കുക്കറും നൽകുന്നുണ്ടെന്ന് കൊണ്ടോട്ടിയിലെ ആദായ വില്പനശാല നൽകിയ പരസ്യത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത് . ഇന്ന് രാവിലെയായിരുന്നു സംഭവം . കൊണ്ടോട്ടി ബൈപാസ് റോഡിൽ താത്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന ' ഏതെടുത്താലും 200 രൂപ മാത്രം ' എന്ന പേരിൽ പത്ത് രൂപ മുതൽ 200 രൂപ വരെയുള്ള ഗൃഹോപകരണ വിൽപന ശാലയിലാണ് സംഘർഷമുണ്ടായത് . സ്ഥാപന ഉടമകൾ ഇന്നലെ പത്രത്തിലൂടെയും മറ്റുമായും വിതരണം ചെയ്ത നോട്ടീസിൽ ഒന്നാം തിയതി മുതൽ ഒരു രൂപക്ക് വാഷിംഗ് മെഷിൻ , ഗ്യാസ് സ്റ്റൗ , മിക്സി , ഓവൻ ഉൾപ്പെടെയുള്ള വസ്തുക്കൾ നൽകുമെന്ന് പറഞ്ഞിരുന്നു . എന്നാൽ നോട്ടീസിൽ നിബന്ധനകൾക്ക് വിധേയമെന്നും ദിവസേനയുള്ള നറുക്കെടുപ്പിലൂടെയെന്നും എഴുതിയിരുന്നു .ഇത് മനസ്സിലാക്കാതെ എത്തിയ ആൾക്കാരാണ് സ്ഥാപനത്തിൽ സംഘർഷം സൃഷ്ടിച്ചത് . നോട്ടീസ് വായിച്ച് സ്ത്രീകൾ ഉൾപ്പട...
Other

പൊന്നാനിയിൽ നിന്ന് കാണാതായ ഫൈബർ ബോട്ട് കണ്ടെത്താനായില്ല, 3 മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ

പൊന്നാനിയിൽ നിന്ന് വെള്ളിയാഴ്‌ച (31 ന്) മൽസ്യബന്ധനത്തിനായി പോയ ഫൈബർ ബോട്ട് കാണാതായതിനെ തുടർന്ന് തിരച്ചിൽ തുടരുന്നു. ബദറു കളരിക്കൽ, ജമാൽ പൊന്നാനി, അളിയ മാക്കാനകത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ നാസർ , എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഫിഷറീസും കോസ്റ്റ് ഗർഡും പരിശോധന നടത്തുന്നുണ്ട്. ഹെലികോപ്ടറിലും തിരച്ചിൽ നടത്തുന്നുണ്ട്....
Other

ഒമിക്രോണ്‍: താത്കാലിക ആശുപത്രികളും പ്രത്യേകസംഘത്തെയും സജ്ജമാക്കാന്‍ കേന്ദ്രനിര്‍ദേശം

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകി കേന്ദ്രസർക്കാർ. വിഷയത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. കോവിഡ് കേസുകൾ ഉയരുന്ന പക്ഷം അതിനെ കൈകാര്യം ചെയ്യാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. താത്കാലിക ആശുപത്രികൾ സജ്ജമാക്കാനും ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിക്കാനുമാണ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ അഭ്യർഥിച്ചിരിക്കുന്നത്. താത്കാലിക ആശുപത്രികൾ സജ്ജമാക്കുന്നതിന് സി.എസ്.ഐ.ആർ, ഡി.ആർ.ഡി.ഒ., സ്വകാര്യ മേഖല, കോർപറേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹായം തേടാവുന്നതാണ്. നേരിയ രോഗലക്ഷണമുള്ളവരെ പാർപ്പിക്കാൻ ഹോട്ടൽ മുറികളും മറ്റ് താമസകേന്ദ്രങ്ങളും സർക്കാർ-സ്വ...
Other

പ്രവാസി ഭദ്രത സ്വയംതൊഴില്‍ വായ്പകള്‍ ഇനി കേരള ബാങ്കു വഴിയും

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിന്‍മേലാണ് കേരളാ ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്. രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് വായ്പയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹത. പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡിയും ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയിലോ നോര്‍ക്ക റൂട്ട്‌സിന്റെ 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാം. കെ.എസ്.എഫ്.ഇ അടക്കമുള്ള ധനകാര്യ സ്ഥാപ...
Other

വാഹനാപകടങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ ‘വട്ടപ്പാറ വളവ്’ ഒഴിവാകും; നിർമിക്കുന്നത് ഏറ്റവും വലിയ വയഡക്റ്റ് മേൽപാലമടങ്ങിയ ബൈപാസ്

വളാഞ്ചേരി : കുറ്റിപ്പുറം ∙ ഇടപ്പള്ളി–മംഗളൂരു ആറുവരിപ്പാതയുടെ ഭാഗമായി വളാഞ്ചേരിയിൽ നിർമിക്കുന്നത് മലബാറിലെത്തന്നെ ഏറ്റവും വലിയ വയഡക്റ്റ് (viaduct) മേൽപാലമടങ്ങിയ ബൈപാസ്. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിനെയും വളാഞ്ചേരി നഗരത്തെയും ഒഴിവാക്കി 4.2 കിലോമീറ്ററിലധികം വരുന്ന ബൈപാസിൽ 2 കിലോമീറ്ററോളം നീളത്തിലുളള വയഡക്റ്റ് (കരയിൽ നിർമിക്കുന്ന പാലം) ആണ് യാഥാർഥ്യമാവുക. ആറുവരി ബൈപാസിൽ 2 വയഡക്റ്റ് പാലങ്ങളും 2 ചെറുപാലങ്ങളും അടിപ്പാതകളും ഉണ്ടാകും. കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൽ പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന വയഡക്റ്റ് പാലം വയലുകൾക്കും തോടുകൾക്കും മുകളിലൂടെ കടന്നുപോകും. പ്രധാന റോഡുകൾക്ക് മുകളിലും പാലം വരും. ഇങ്ങനെ കടന്നുപോകുന്ന ബൈപാസ് വട്ടപ്പാറ വളവിന് മുകൾഭാഗത്ത് എത്തിച്ചേരും. വട്ടപ്പാറ പള്ളിക്കു സമീപത്തുനിന്ന് വലിയ വയഡക്റ്റാണ് താഴേക്ക് നിർമിക്കുക. വയലുകളിലും ത...
Other

ചെന്നൈയില്‍ കനത്ത മഴ; 3 മരണം. 4 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടെ കനത്ത മഴ പെയ്തു. അടുത്ത മൂന്ന് മണിക്കൂര്‍ ചെന്നൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്നതിനിടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നെെ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. കഴിഞ്ഞ നാല് മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്. പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു....
Other

ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വയനാട് ലീഗ് സെക്രട്ടറിക്കെതിരേ നടപടി

വയനാട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ ഫെയ്സ്ബുക്ക് കമന്റിൽ മുസ്ലീം ലീഗിൽ നടപടി. പാർട്ടി ജില്ലാ സെക്രട്ടറി യഹ്യ ഖാൻ തലയ്ക്കലിനെതിരെയാണ് നടപടി. അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. തങ്ങൾക്കെതിരായ കമന്റിൽ വിശദീകരണവും ആവശ്യപ്പെട്ടു. ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന വാർത്തുടെ ലിങ്കിന് താഴെ യഹ്യ പോസ്റ്റ് ചെയ്ത കമന്റിൽ ആണ് നടപടി. മുസ്ലീം ലീഗ് ജില്ലാ ഭാരവാഹി യോഗം ചേർന്നാണ് നടപടിയെടുത്തത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് നടപടിയെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് തുടർചർച്ചകളുണ്ടാകരുതെന്നും ജില്ലാ ഭാരവാഹി യോഗത്തിൽ അഭിപ്രായം ഉയർന്നു. യൂത്ത് ലീഗ് മുൻ ജില്ലാ അധ്യക്ഷനും ജില്ലയിലെ ലീഗിന്റെ പ്രമുഖ നേതാക്കളിൽ ഒരാളുമാണ് യഹ്യ. തനിക്ക് വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ജിഫ്രി മുത്തുകോയ തങ്ങൾ വ്യക്തമാക്കിയത്. ചെമ്...
Other

ജനങ്ങൾ കാവൽക്കാർ; PWD റോഡിൽ ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി

തിരൂരങ്ങാടി • മരാമത്ത് വകുപ്പു മന്ത്രി പ്രഖ്യാപിച്ച പരിപാലന കാ ലാവധി (ഡിഎൽപി) ബോർഡു കൾ സ്ഥാപിച്ചു തുടങ്ങി. റോഡി ന്റെ പരിപാലന കാലാവധി കരാറുകാരന്റെ പേര്, ഫോൺ നമ്പർ, അസി. എൻജിനീയറുടെ ഫോൺ നമ്പർ, ടോൾ ഫ്രീ നമ്പർ എന്നിവ ഉൾപ്പെടുത്തിയുള്ള ബോർഡാണ് മരാമത്ത് വകുപ്പ് സ്ഥാപിക്കുന്ന ത്. കൂടാതെ, റോഡിന്റെ പേര്, റോഡ് എവിടെനിന്നു തുടങ്ങി എവിടെ അവസാനിക്കുന്നു. എത്ര നീളമുണ്ട് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന് എഴുതിയ ബോർഡിൽ പരാതികൾക്കും നിർദേശങ്ങൾക്കും ബന്ധപ്പെടുക എന്നതിന് താഴെയായാണ് ഫോൺ നമ്പറുകൾ കൊടുത്തിട്ടു ഉള്ളത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FHe4puzUz5l4aryANMURgz പരപ്പനങ്ങാടി മരാമത്ത് ഡിവിഷന് കീഴിൽ തിരുരങ്ങാടി മണ്ഡലംതല ഉദ്ഘാടനം കൊടിഞ്ഞി കുണ്ടൂർ അത്താണിക്കൽ റോഡിന് ബോർഡ് സ്ഥാപിച്ച് കെ.പി. എ.മജീദ് എംഎൽഎ നിർവഹിച്ചു. കഴിഞ്ഞ ഏപ്രിലി...
Other

ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി ഡി.ജി.പി

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദർശനം നടത്തി പ്രർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് സോണൽ ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്ക് നിർദേശം നൽകി. ഇതിനായി തൊഴിൽ വകുപ്പിന്റെ 'ആവാസ്' പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കാം. പോലീസ് ആസ്ഥാനത്തും ഓൺലൈനിലുമായി ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി വിവിധ ജില്ലകളിൽ റെയ്ഡ് ഉൾപ്പെടെയുളള പോലീസ് നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് 7,674 സാമൂഹിക വിരുദ്ധർ അറസ്റ്റിലായി. 7,767 വീടുകൾ റെയ്ഡ് ചെയ്തു. 3245 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദു ചെയ്തു. കാപ്പ നിയപ്രകാരം 175 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകൾക്കെതിരെ നടത്തിവരുന്ന...
Other

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കി; പോലീസുകാരന് സസ്‌പെന്‍ഷന്‍

ഇടുക്കി: എസ്ഡിപിഐ പ്രവർത്തകർക്ക് പോലീസ് ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകിയതിന് പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയ്ക്കെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസിൽ നിന്നും ഇയാൾ ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയെന്നാണ് വിവരം. വളരെ യാദൃശ്ചികമായിട്ടാണ് അനസിലേക്ക് അന്വേഷണമെത്തുന്നത്. തൊടുപുഴയിൽ ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ ബസിൽ നിന്ന് വലിച്ചിറക്കി മർദിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ ഇട്ടതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു ആക്രമണത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്ഡിപിഐ പ്രവർത്തരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവരിൽ ഒരാളുടെ മൊബൈലിൽ നിന്നാണ് ഇതേപ്പറ്റിയുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്. ഇയാളുമായി അനസ് എന്ന പോലീ...
Other

വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ജിഫ്രി തങ്ങൾ; അന്വേഷിക്കുമെന്ന് മന്ത്രി

മലപ്പുറം∙ തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദുരൂഹ സാഹചര്യത്തില്‍ മരിച്ച കാസര്‍കോട് ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പലരും വിളിക്കുന്നുണ്ട്. എന്നാല്‍ നിലപാടില്‍ നിന്ന് ഒരനക്കം പോലും പിന്നോട്ട് പോകില്ലെന്നും മലപ്പുറം ആനക്കയത്ത് നടന്ന പരിപാടിയില്‍ സമസ്ത അധ്യക്ഷന്‍ പറഞ്ഞു.  വെളിപ്പെടുത്തലിന് പിന്നാലെ മന്ത്രി വി.അബ്ദുറഹിമാൻ, ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. സര്‍ക്കാരിന്‍റെ പിന്തുണ ഉണ്ടാകുമെന്ന് മാത്രമല്ല ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷ ഉള്‍പ്പെടെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. എന്നല്‍ ഇക്കാര്യത്തില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്ന മന്ത്രിയുടെ ആവശ്യം ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിരാകരിച്ചു.   അതേ സമയം ഭീഷണിക്ക് പിന്നിൽ മുസ്ലിം ലീഗാണെന്ന് ഡി വൈ എഫ് ഐ ...
Other

ഡി ജെ പാർട്ടികൾക്ക് കർശന നിയന്ത്രണവുമായി പോലീസ്, രാത്രി 10 ന് ശേഷം പാടില്ല

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്. വൻതോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കർശന നിർദേശം നൽകി. രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാർട്ടികൾ പാടില്ലെന്നാണ് പോലീസിന്റെ നിർദേശം. പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകളിൽ സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്. ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകാർക്ക് ഇതുസംബന്ധിച്ച നോട്ടീസും നൽകും. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജെ. പാർട്ടികൾക്ക് നിയ...
Other

മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ വീട്ടമ്മയ്ക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖ പ്രസവം

കോഴിക്കോട്: മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ വീട്ടമ്മയ്ക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖ പ്രസവം. പന്നികോട് ഇരഞ്ഞിമാവ് പഞ്ചിലി വീട്ടിൽ റഷീദ (40) ആണ് കനിവ് 108 ആംബുലൻസിനുള്ളിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. ഞായാറാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. വാട്‌സ്ആപ്പിൽ വാർത്ത ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz പ്രസവ വേദന അനുഭവപ്പെട്ട റഷീദയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഉടൻ തന്നെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. 6.58ന് ഡോക്ടർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂം എമർജൻസി റസ്പോൺസ് ഓഫീസർ റുമൈസ അത്യാഹിത സന്ദേശം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിഖിൽ വർഗീസ്, പൈലറ്റ് സൽമാൻ ടി.പി എന്നിവർ ആശുപത്രിയിൽ ...
Other

കുട്ടികൾക്ക് കോവിഡ് വാക്‌സിൻ ജനുവരി 3 മുതൽ

രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഇന്ന് രാത്രി 9 .45 നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതാണ് ഇക്കാര്യം. ആരോഗ്യ പ്രശ്നങ്ങളുള്ള അറുപത് വയസിനു മുകളിലുള്ളവർക്കും കോവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കുട്ടികളുടെ വാക്സിൻ ജനുവരി മൂന്ന് മുതലും ബൂസ്റ്റർ വാക്സിൻ ജനുവരി ജനുവരി പത്തുമുതലുമാണ് വിതരണം ചെയ്യുക. രാജ്യത്ത് ഒമിക്രോൺ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണം. ഒമിക്രോൺ കേസുകൾ കൂടുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. നേരിടാൻ രാജ്യം സജ്ജമാണ്. വ്യാപനത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിക്കണം. കുട്ടികൾക്കായി 90,000 കിടക്കകൾ തയാറാണ്. ആവശ്യത്തിന് വാക്സിൻ കരുതൽ ശേഖരമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ 90 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീക...
Other

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖപ്രസവം.കോട്ടൂർ കൊമ്പിടി തടതരികത്തു വീട്ടിൽ ശിവകുമാറിൻ്റെ ഭാര്യ സുനിത (25) ആണ് പെൺ കുഞ്ഞിന് ജന്മം നല്‍കിയത്. വെളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. സുനിതക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് എമർജൻസി റെസ്പോൺസ് ഓഫീസർ ഇന്ദു. എസ് അത്യാഹിത സന്ദേശം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ തന്നെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക എസ്.എസ്, പൈലറ്റ് ഷൈജു ജി എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. ആംബുലൻസ് കടന്ന് ചെല്ലാൻ ബുദ്ധിമുട്ടുള്ള പാത ആയതിനാൽ ബന്ധുക്കൾ സുനിതയെ ജീപ്പിൽ വാലിപ്പാറ വരെ എത്തിച്ചു. ഇവിടെ വെച്ച് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക നടത്തിയ പരിശോധനയിൽ സുനിതയുടെ ...
Other

‘സൗജന്യമായി ഇലക്ട്രിക് വീൽചെയർ’; മെസേജ്​ വ്യാജമെന്ന്​ വികലാംഗ ക്ഷേമ കോർപറേഷൻ

പ്രചരിക്കുന്നത് 2018 ലെ സന്ദേശം തിരുവനന്തപുരം: വൈകല്യമുള്ളവർക്ക്​ സർക്കാർ സൗജന്യമായി ഇലക്ട്രിക്​ വീൽചെയർ കൊടുക്കുന്നു എന്ന ഒരു സന്ദേശമാണ്​ ഇപ്പോൾ വാട്​സാപ്​ ഗ്രൂപ്പുകളിൽ നിരവധി പേർ ഫോർവേഡ്​ ചെയ്യുന്ന ട്രെൻഡിങ്​ മെസേജ്. ഗ്രൂപ്പായ ഗ്രൂപ്പുകളിലെല്ലാം സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷന്‍റ വെബ്​സൈറ്റ്​ ലിങ്ക്​ സഹിതമാണ്​ സന്ദേശം പ്രചരിക്കുന്നത്​. എന്നാൽ, ഇത്​ വ്യാജമാണെന്നും മൂന്നുവർഷം പഴക്കമുള്ള വാർത്ത ചിലർ കുത്തിപ്പൊക്കിയതാണെന്നും അറിയിച്ച്​ പത്രക്കുറിപ്പ്​ ഇറക്കിയിരിക്കുകയാണ്​ വികലാംഗ ക്ഷേമ കോർപറേഷൻ. 2020-21, 2021-22 സാമ്പത്തിക വർഷത്തിൽ ശുഭയാത്ര പദ്ധതി വഴി ഇലക്‌ട്രോണിക് വീൽചെയറിനായുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടില്ലെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. ''നടക്കാൻ സാധിക്കാത്ത ആരെങ്കിലും നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ ഗവണ്മെന്‍റ്​ അവർക്ക് സൗജന്യമായി ഇലക്ട്രിക് വീൽ ചെയർ കൊടുക്കുന്നുണ്ട്. അപേക്ഷിക്കേ...
Other

വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്, എണ്ണിത്തീർക്കാനാകാതെ കോടികൾ

കാൺപുരിലെ സുഗന്ധ വ്യാപാരിയായ പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്. കോടിക്കണക്കിന് രൂപയാണ് റെയ്ഡിൽ പിടിച്ചെടുത്തതെന്ന് ആദായ നികുതി വകുപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ എണ്ണിത്തീർത്തത് 150 കോടിയെന്നാണ് വിവരം. എന്നാൽ കണ്ടെടുത്ത പണത്തിൽ ഇനിയും ഒരുപാട് എണ്ണിത്തീർക്കാനുണ്ടെന്നാണ് റിപ്പോർട്ട്. അലമാരകളിൽ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകളുടെ ചിത്രങ്ങളും ആദായ നികുതി, ജി.എസ്.ടി ഉദ്യോഗസ്ഥർ പണം എണ്ണുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നോട്ടെണ്ണൽ യന്ത്രവും ചിത്രങ്ങളിൽ കാണാം. വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർട്ട്. ജെയിനിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലേയും ഗുജറാത്തിലേയും സ്ഥാപനങ്ങളിലും സമാന രീതിയിൽ റെയ്ഡ് തുടരുകയാണ്. കണ്ടെടുത്ത പണം നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ജി.എസ്.ടി ഉദ്യോഗസ്ഥരായിരുന്നു ആദ്യം പിയുഷ് ജെയിനിന്റെ സ്ഥാ...
Other

എടവണ്ണ കുളത്തിൽ മൃതദേഹം കണ്ടെത്തി

മലപ്പുറം എടവണ്ണ ചാത്തല്ലൂർ ഭാഗത്തു കുളത്തിൽ ഒരാളുടെ ബോഡി കണ്ടെത്തി.22/12/2021മുതൽ കാണാതായ വെറ്റിലപ്പാറ ജോസ് 65വയസ്സ്  എന്ന ആളുടേതാണ് എന്ന് സംശയിക്കുന്നു. ഇദ്ദേഹത്തെ ഇന്നലെ മുതൽ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തിയിരുന്നുപോലീസ് എത്തി ബോഡി വെരിഫി ചെയ്തതിനു ശേഷം കൂടുതൽ വിവരങ്ങൾ അറിയുകയുള്ളു....
Other

കരിപ്പൂരിൽ വലിയ വിമാനത്തിന് അനുമതി നീളുന്നു, സൗദി എയർലൈൻസ് ഓഫീസ് പൂട്ടുന്നു

കരിപ്പൂർ ∙ വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതി നീളുന്ന സാഹചര്യത്തിൽ, സൗദി എയർലൈൻസ് താൽക്കാലികമായി കരിപ്പൂർ വിടുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ഓഫിസും അനുബന്ധ സ്ഥലവും എയർപോർട്ട് അതോറിറ്റിക്കു തിരിച്ചേൽപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഓഫിസ് പ്രവർത്തനത്തിനും വിമാനങ്ങളുടെ പോക്കുവരവിനും മറ്റുമായി നിലവിൽ സൗദി എയർലൈൻസ് വാടക നൽകുന്ന സ്ഥലങ്ങൾ ഈ മാസം 31ന് ഒഴിയാനാണു തീരുമാനം. അവ ജനുവരി ഒന്നിന് എയർപോർട്ട് അതോറിറ്റിക്കുതന്നെ തിരിച്ചേൽപ്പിക്കുമെന്നാണ് അറിയിപ്പ്.  നടപടി താൽക്കാലികമാണ് എന്നാണു പറയുന്നത്. വലിയ വിമാന സർവീസിന് അനുമതി ലഭിക്കുമ്പോൾ തിരിച്ചെത്താം എന്നാണ് സൗദി എയർലൈൻസ് നൽകുന്ന പ്രതീക്ഷ. ടെർമിനലിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് മാത്രമല്ല, ഗ്രൗണ്ട് ഹാൻഡ്‌ലിങ് -സപ്പോർട്ട് ജോലികൾക്കായി സൗദി എയർലൈൻസ് സാധനങ്ങൾ സൂക്ഷിക്കാനായി കൈവശം വച്ചിരുന്ന സ്ഥലവും ഒഴിയുകയാണ്. കരിപ്പൂരിൽ നിയോ...
Other

സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ജില്ല ഒരുങ്ങുന്നു, ഫെബ്രുവരിയിൽ തുടങ്ങും

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ മത്സരം സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ ജില്ലയില്‍ നടക്കുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. സംഘാടകസമിതി രൂപീകരണത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഒരു ഗ്രൂപ്പ് മത്സരങ്ങളായിരിക്കും കോട്ടപ്പടി സ്്റ്റേഡിയത്തില്‍ നടക്കുക. സെമി, ഫൈനല്‍ മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയം മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ ചാമ്പ്യന്‍ഷിപ്പിന് നിശ്ചയിച്ചിരുന്നത്. എ.ഐ.എഫ്.എഫ് പ്രതിനിധികളായ കുശാല്‍ ദാസ് (ജനറല്‍ സെക്രട്ടറി, എ.ഐ.എഫ്.എഫ്), അഭിഷേക് യാഥവ് (ഡപ്യൂട്ടി സെക്രട്ടറി), സി.കെ.പി. ഷാനവാസ് തുടങ്ങിയവര്‍ ...
Other

കുണ്ടൂർ മർകസ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

മതപ്രഭാഷണം ശ്രവിക്കാനെത്തിയത് ആയിരങ്ങൾ തിരൂരങ്ങാടി:കുണ്ടൂര്‍ മര്‍ക്കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. രാവിലെ 9 മണിക്ക് ഖബര്‍ സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.റഷീദ് ഫൈസി നെല്ലിക്കുത്ത്, മർക്കസ് പ്രിൻസിപ്പാൾ അബ്ദുൽഗഫൂർ അൽഖാസിമി, മർക്കസ് സെക്രട്ടറി എൻ.പി ആലിഹാജി, കെ.കുഞ്ഞി,മരക്കാർ എന്നിവർ സംബന്ധിച്ചു.വൈകീട്ട് നാല് മണിക്ക് അബ്ദുല്‍ റഷീദലി ശിഹാബ് തങ്ങള്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.സമ്മേളനം സി.എച്ച് ത്വയ്യിബ് ഫൈസി ഉദ്ഘാടനം ചെയ്തു.കെ.എൻ.എസ് തങ്ങൾ അധ്യക്ഷനായി.കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ബീരാന്‍ കുട്ടി മുസ്ലിയാര്‍ റാസല്‍ഖൈമ, പി.എം.എസ്.ടി കോളജ് പ്രിൻസിപ്പാൾ മേജർ കെ.ഇബ്രാഹിം, കെ.വി അബു മാസ്റ്റർ, അബ്ദുസമദ് റഹ്‌മാനി, തിലായിൽ ബീരാൻ ഹാജി, സൈനുൽ ആബിദ് ഫൈസി നെല്ലായ, അബൂബക്...
Other

അന്തമാനിലെ മദ്രസ്സകൾ കാര്യക്ഷമമാക്കാൻ കർമ്മ പദ്ധതികൾ

അന്തമാൻ :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ അന്തമാനിൽ പ്രവർത്തിക്കുന്ന മദ്രസ്സകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ നിർവ്വാഹക സമിതി യോഗ തീരുമാന പ്രകാരം വിദ്യാഭ്യാസ ബോർഡ്‌ സെക്രട്ടറി ഡോ. എൻ. എ. എം. അബ്ദുൽ ഖാദർ, മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, മുഫത്തിശ് നാലകത്ത് അബ്ദുറസാക് ഫൈസി എന്നിവർ അന്തമാനിൽ നടത്തിയ പര്യടനത്തെ തുടർന്നാണ് കോവിഡാനന്തര മദ്റസ പ്രവർത്തനത്തിന് പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചത്. സമസ്തയുടെ അംഗീകാരത്തോടെ 23 മദ്രസ്സകളാണ് അന്തമാനിൽ പ്രവർത്തിക്കുന്നത്.പ്രീ പ്രൈമറി മുതൽ പ്ലസ് ടു ക്ലാസ്സ് വരെ പഠനം ഉറപ്പാക്കൽ, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഗുണമേന്മാ പഠനത്തോടൊപ്പം പ്രായോഗിക പരിശീലനം ലഭ്യമാക്കൽ, തുടങ്ങിയവ ലക്ഷ്യമാക്കി വിവിധ മദ്റസകളിലെ മാനേജ്മെന്റ് പ്രതിനിധികൾ, മുഅല്ലിംകൾ, രക്ഷിതാക്...
Other

മാസ്‌കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം; യാത്രക്കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

മാസ്കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ഫ്ളോറിഡ കേപ്കോറൽ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിൽനിന്ന് ജീവനക്കാർ ഇറക്കിവിട്ടത്. ഫോർട്ട് ലൗഡർഡെയ്ൽ വിമാനത്താവളത്തിൽനിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ആദം ജെന്നെയെ ജീവനക്കാർ ഇറക്കിവിടുകയായിരുന്നു. സ്ത്രീകളുടെ അടിവസ്ത്രമാണ് ധരിച്ചതെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ കാബിൻ ക്രൂ ഇയാളോട് വിമാനത്തിൽനിന്നിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്താണ് കാരണമെന്ന് ആദം തിരിച്ചുചോദിച്ചപ്പോൾ നിർദേശാനുസരണമുള്ള മാസ്ക് ധരിച്ചിട്ടില്ലെന്നായിരുന്നു കാബിൻ ക്രൂവിന്റെ മറുപടി. തുടർന്ന് വാക്കേറ്റത്തിനോ തർക്കത്തിനോ മുതിരാതെ ആദം വിമാനത്തിൽനിന്ന് ഇറങ്ങിയെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ സഹയാത്രികർ മൊബൈലിൽ പകർത്തിയ സംഭവത്തിന്റെ വീഡ...
Other

തെരുവ് നായയുടെ ആക്രമണം; മദ്രസ വിദ്യാർത്ഥി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു

മലപ്പുറം കിഴിശ്ശേരി - മഞ്ചേരി റോഡിൽ തൃപ്പനച്ചി, സൗത്ത് തൃപ്പനച്ചി എന്നിവിടങ്ങളിൽ തെരുവ് നായയുടെ പരാക്രമം. സംഭവത്തിൽ 5 പേർക്ക് കടിയേറ്റു. ഇതിൽ ഒരു മദ്രസ വിദ്യാർത്ഥിയും ഉൾപ്പെടും. സൗത്ത് തൃപ്പനച്ചി ഭാഗത്ത് നിന്ന് തൃപ്പനച്ചി അങ്ങാടി ഭാഗത്തേക്ക് ആണ്  തെരുവ് നായ എത്തിയത്.  വായനശാല ഭാഗത്ത് നിന്നാണ് ഒരാൾക്ക് കടിയേറ്റത്.  ഇതിൽ റോഡിലൂടെ നടന്ന് പോവുകയായിരുന്ന  വീട്ടമ്മയെ തെരുവ് നായ ദൃശ്യങ്ങൾ സി സി ടി വി യിൽ പതിഞ്ഞു. നായയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. സ്ത്രീയെ ആക്രമിക്കുന്ന സി സി ടി വി ദൃശ്യം...
error: Content is protected !!