കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
സര്‍വകലാശാലയില്‍ ഹിന്ദിപക്ഷാചരണം
ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വകുപ്പിന്റെ . നേതൃത്വത്തില്‍ 'ടെക്നോളജിയുടെ യുഗത്തില്‍ ഹിന്ദി ഭാഷയുടെ മാറുന്ന മുഖം' എന്ന വിഷയത്തില്‍ നടത്തുന്ന ദേശീയ സെമിനാറിന് 19-ന് തുടക്കമാകും. രാവിലെ 10 മണിക്ക് ആര്യഭട്ടഹാളില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. മൈസൂറിലെ ഭാരതീയ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. നാരായണ്‍കുമാര്‍ ചൗധരി മുഖ്യപ്രഭാഷണം നടത്തും. ഹൈദരാബാദ് സര്‍വകലാശാല ഡീന്‍ പ്രൊഫ. വി. കൃഷ്ണ, പഞ്ചാബ് യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. ഗുര്‍മിത് സിംഗ്, വാര്‍ധ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വകലാശാല സാഹിത്യ വിഭാഗം ഡീന്‍ പ്രൊഫ. അവധേശ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡോ. രാം വിനോദ് റേ, സംസ്‌കൃത സര്‍വകലാശാലയിലെ ഡോ കെ. ശ്രീലത, ഡോ. പി.എച്ച്. ഇബ്രാഹിം കുട്ടി, ഡോ....

