കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
എസ്.ഡി.ഇ. - ഐ.ഡി. കാര്‍ഡ്
എസ്.ഡി.ഇ. 2023-24 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഐ.ഡി. കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. യു.ജി.സി. നിര്‍ദ്ദേശിച്ച അക്കാദമിക് ക്രഡിറ്റ് ബാങ്ക് ഐ.ഡി. തയ്യാറാക്കാത്ത വിദ്യാര്‍ത്ഥികളുടെ ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. എസ്.ഡി.ഇ വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിട്ടുള്ള നടപടിക്രമങ്ങളിലൂടെ എ.ബി.സി. ഐ.ഡി. നമ്പര്‍ സ്വയം തയ്യാറാക്കി പകര്‍പ്പ് എസ്.ഡി.ഇ. ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഡി. കാര്‍ഡ് ലഭ്യമാകുകയുള്ളൂ. ഫോണ്‍ 0494 2407356, 2400288. പി.ആര്‍. 1500/2023
ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം കോഴിക്കോട് ഡയറ്റുമായി സഹകരിച്ചുകൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അദ്ധ്യാപകര്‍ക...















