കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സെന്റര്‍ സി.സി.എസ്.ഐ.ടി.യില്‍ മലയാളം, ഫിനാന്‍ഷ്യല്‍ ആന്റ് മാനേജ്‌മെന്റ് എക്കൗണ്ടിംഗ് വിഷയങ്ങള്‍ക്ക് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 22-ന് മുമ്പായി ([email protected]) എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍ 9746594969. പി.ആര്‍. 197/2023
പി.എച്ച്.ഡി. ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ഡയറക്ടര്‍ ഡോ. കെ.പി. മനോജിന് കീഴില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് 2 ഒഴിവുണ്ട്. യോഗ്യരായവര്‍ 24-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് പഠനവിഭാഗവുമായി ബന്ധപ്പെടുക. പി.ആര്‍. 198/2023
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡവലപ്‌മ...