കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കാലിക്കറ്റിൽ വിദൂരവിഭാഗം കലാ-കായികോത്സവം ജനുവരിയിൽ
കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായുള്ള കലോത്സവവും കായിക മത്സരങ്ങളും ജനുവരിയിൽ നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സ്റ്റേജിതര മത്സരങ്ങൾ ജനുവരി ഒമ്പതിന് നടത്തും. 11, 12 തീയതികളിലാണ് സ്പോർട്സ്. 13, 14 തീയതികളിൽ സ്റ്റേജ് കലാമത്സരങ്ങളും അരങ്ങേറും. സർവകലാശാലാ കാമ്പസിൽ തന്നെയാകും മത്സരങ്ങൾ നടത്തുക. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. കലാ-കായിക മത്സരങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം 21-ന് സംഘാടക സമിതി യോഗം ചേരും. 15 ലക്ഷം രൂപ മത്സരങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. കോളേജുകളിൽ ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കാനുള്ള സാഹചര്യം പഠിക്കാനും വരും വർഷങ്ങളിൽ അതൊഴിവാക്കാനും നടപടി സ്വീകരിക്കും. ചാലക്കുടി പനമ്പള്ളി മെമ്മോറിയൽ ഗവ. കോളേജിൽ ഗണിത ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന് അനുമതി നൽകി. സർവകലാശാലയുടെ ഇന്റർനെറ്റ് റേഡ...