എ.ബി.സി. – ഐ.ഡി. തയ്യാറാക്കാൻ അമിത ഫീസ് ഈടാക്കുന്നതായി വാർത്ത ; അടിസ്ഥാന രഹിതമാണെന്ന് കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ
കാലിക്കറ്റ് സർവകലാശാലയിൽ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഐഡികൾ സൃഷിടിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും മുൻകൂറായി അമിത ഫീസ് ഈടാക്കുന്നതായി വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പരീക്ഷാ കൺട്രോളർ വാർത്താ കുറിപ്പിൽ അറിയിച്ചു. വിദ്യാർഥികൾക്ക് എ.ബി.സി. / ഡിജിലോക്കർ പോർട്ടൽ വഴി അവരുടെ എ.ബി.സി. - ഐ.ഡി. ഉണ്ടാക്കാവുന്നതാണ്. വിദ്യാർഥികൾ അവരവരുടെ എ.ബി.സി. - ഐ.ഡി. സർവകലാശാലയുടെ സ്റ്റുഡന്റ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. ഇതിന് സർവകലാശാല ഫീസ് ഈടാക്കുന്നില്ല. സ്റ്റുഡന്റ് പോർട്ടലിൽ സൈൻ അപ്പ് ചെയ്തിട്ടുള്ളവർക്ക് അവരുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തു ഐ.ഡി. അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്യുന്നവരെ തിരിച്ചറിയുന്നതിന് സൈൻ അപ്പ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറിലേക്കും ഇ - മെയിൽ ഐ.ഡി.യിലേക്കും അയക്കുന്ന ഒ.ടി.പി. നൽകി വെരിഫൈ ചെയ്യേണ്ടതുണ്ട്. പോർട്ടലിൽ സൈൻ അപ്പ് ചെയ്യാത്തവർക്ക് സൈൻ അപ്പ് ചെയ്യുന്നതിന്...