കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. - ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടൊഴിവാണുള്ളത്. ‘ ഫോട്ടോണിക് ബയോസെൻസർ ’, ‘ കെമിക്കൽ മോഡിഫൈഡ് ഗ്രാഫീൻ ’ എന്നീ വിഷയങ്ങളിൽ ഡോ. ലിബു കെ. അലക്‌സാണ്ടറിന് കീഴിലാണൊഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം മാർച്ച് 27-ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
പി.ആർ. 342/2025
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ എം.വോക്. ( 2021 മുതൽ 2024 വരെ പ്രവേശനം ) അപ്ലൈഡ് ബയോടെക്‌നോളജി, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് (വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്‌സ്), ( 2021 പ്രവേശനം ) മൾട്ടിമീഡിയ, സോഫ്റ്...

