ഗ്രേഡ് കാർഡ് വിതരണം, സൗജന്യ തൊഴിൽ പരിശീലനം ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
അറബിക് ദ്വിദിന ദേശീയ സെമിനാര്‍
ഇന്ത്യയില്‍ അറബി ഭാഷയ്ക്കും സാഹിത്യത്തിനും മൗലാന അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സംഭാവനകള്‍ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാര്‍ ഒക്ടോബര്‍ 25, 26 തീയതി കളില്‍ കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പ് സെമിനാര്‍ ഹാളില്‍ നടക്കും. അറബിക് പഠനവകുപ്പും റാബ്വിത്വ - അല്‍ - അദബ് - അല്‍ - ഇസ്ലാമി - കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിൽ വിവിധ സെഷനുകളി ലായി മുപ്പതിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും. റാബിത്വ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ മൗലാന മുഹമ്മദ് ഇല്‍യാസ് നദ്‌വി മുഖ്യപ്രഭാഷണം നടത്തും. ഡോ യൂസുഫ് മുഹമ്മദ് നദ്‌വി രചിച്ച ‘സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി ജീവിതവും ദര്‍ശനവും’ എന്ന ഗ്രന്ഥം സമദാനി പ്രകാശനം ചെയ്യും. പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിക്കും. സയ്യിദ് ശുഹൈബ് ഹുസൈന്‍ നദ്...

