കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രൈനര്‍ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനര്‍മാരാകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 4 മുതല്‍ 13 വരെ www.hajcommittee.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷകര്‍ 30-11-2024 ന് 25 നും 60 നും ഇടയില്‍ പ്രായമുള്ളവരാകണം. ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചവരും കര്‍മ്മങ്ങളെ കുറിച്ച് നല്ല അറിവുള്ളവരുമായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി/ഉറുദു/പ്രാദേശിക ഭാഷയില്‍ പരിജ്ഞാനമുള്ളവരായിരിക്കണം. ട്രൈനിംഗ് നടത്തുന്നതിന് മാനസികമായും ശാരീരികമായും പ്രാപ്തിയുണ്ടായിരിക്കണം. വലിയ സദസ്സുകളില്‍ ട്രൈനിംഗ് ക്ലാസ് കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. വിവര സാങ്കേതിക വിദ്യ മുഖേന ലഭിക്കുന്ന പുതിയ മെസ്സേജുകള്‍ മനസ്സിലാക്കി തീര്‍ത്ഥാടകര്‍ക്ക് കൈമാറുന്നതിനുള്ള കഴിവും ഉണ്ടായിരിക്കണം. ട്രൈനര്‍ അപേക്ഷ സംബന്ധിച്ചും, തെരഞ്ഞെടുപ്പ് സംബന്ധിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്‍ക്കുലര്‍ നമ്പര്‍ 15 കാണുക.

error: Content is protected !!