അധികാരപരിധി പുനഃക്രമീകരിച്ചു : അളവുതൂക്ക ഉപകരണങ്ങളില്‍ മുദ്ര വയ്ക്കുന്ന കേന്ദ്രങ്ങളില്‍ മാറ്റം വരുത്തി

തിരൂരങ്ങാടി : ലീഗല്‍ മെട്രോളജി നിര്‍വഹണ ഉദ്യോഗസ്ഥരുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ അഫയേഴ്‌സ് വകുപ്പ് ഓഫീസുകളുടെ അധികാരപരിധി പുനഃക്രമീകരിച്ചതിനാല്‍ 2024 ഒക്ടോബര്‍ മുതല്‍ വ്യാപാരികള്‍ക്ക് അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിക്കുന്നതില്‍ മാറ്റങ്ങള്‍ വരുത്തി.

തിരൂര്‍ സര്‍ക്കിള്‍ 2 ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന തെന്നല, പറപ്പൂര്‍ പഞ്ചായത്തുകളിലെ വ്യാപാരികള്‍ ചെമ്മാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയിലും പൊന്മള പഞ്ചായത്തിലെ വ്യാപാരികള്‍ മഞ്ചേരി മിനി സിവില്‍ സ്റ്റഷനില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോള്‍ ഓഫീസിന്റെ പരിധിയിലുമാണ് മുദ്രപതിപ്പിക്കേണ്ടത്.

പെരിന്തല്‍മണ്ണ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ അളവ് ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കുന്നതിന് കൂട്ടിലങ്ങാടി, കോഡൂര്‍, മങ്കട പഞ്ചായത്തുകളിലെ വ്യാപാരികള്‍ 2024 ഒക്ടോബര്‍ മുതല്‍ മഞ്ചേരി മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസിന്റെ പരിധിയിലാണ് മുദ്ര പതിപ്പിക്കേണ്ടത്.

നിലമ്പൂര്‍ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയിലുള്ള മമ്പാട്, വണ്ടൂര്‍ എന്നീ പഞ്ചായത്തുകളിലെ വ്യാപാരികളും മഞ്ചേരി മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി സര്‍ക്കിള്‍ 2 ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയിലാണ് എത്തേണ്ടത്. സ്ഥാപനങ്ങളില്‍ വന്ന് മുദ്രപതിപ്പിക്കുകയും പഞ്ചായത്ത് കേന്ദ്രീകരിച്ച് പുനഃപരിശോധന ക്യാമ്പ് നടത്തുകയും ചെയ്യുന്ന സംവിധാനം തുടരും. ഓട്ടോറിക്ഷ ഫെയര്‍ മീറ്ററുകള്‍ക്കും മാറ്റം ബാധകമാണെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

error: Content is protected !!