ചെമ്മാട് ഗതാഗതക്കുരുക്ക് : അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കണം, പാരലല്‍ സര്‍വ്വിസ് നിര്‍ത്തലാക്കണം : ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍

തിരൂരങ്ങാടി ; ചെമ്മാട് ബസ് സ്റ്റാന്റ് മുതല്‍ പത്തൂര്‍ വരെയും, കോഴിക്കോട് റോഡിലെയും അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഈ ഭാഗങ്ങളില്‍ സ്വകാര്യകാറുകളും, മറ്റു വാഹനങ്ങളും സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നത് വാഹന തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാണെന്നും ചെമ്മാട് ഭാഗത്ത് നിന്നും ബസുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളിലേക്ക് പാരലല്‍ സര്‍വ്വീസ് നടത്തുന്നത് പൂര്‍ണമായും നിര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

ജില്ലാ കളക്ടര്‍, ആര്‍ടിഒ, പോലീസ് സൂപ്രണ്ട്, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, ജോ. ആര്‍ ടി ഒ എന്നിവര്‍ക്ക് പരാതി നല്‍കി. മലപ്പുറത്ത് തിങ്കളാഴ്ച നടത്തുന്ന ധര്‍ണ്ണ സമരത്തില്‍ തിരൂരങ്ങാടി താലൂക്കിലെ മുഴുവന്‍ ബസ് ഉടമകളെയും പങ്കെടുപ്പിക്കാനും തീരുമാനിച്ചു

യോഗത്തില്‍ ഓര്‍ഗനൈസേഷന്‍ താലൂക്ക് പ്രസിഡണ്ട് നാസര്‍ മലയില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പികെ മൂസ ഉല്‍ഘാടനം ചെയ്തു
മുഖ്യ രക്ഷാധികാരി കൊണ്ടണത്ത് ബീരാന്‍ ഹാജി, ജില്ലാ ഭാരവാഹികമായ മുസ്തഫ കളത്തുംപടിക്കല്‍, എം സി കുഞ്ഞിപ്പ, വാക്കിയത്ത് കോയ, എം ദിനേശ് കുമാര്‍ ഇക്ബാല്‍ ഫിനൂസ്, റാഫി കുക്കുടുസ്, എം സി ആഷിക്, അജയന്‍ വേങ്ങര എന്നിവര്‍ പ്രസംഗിച്ചു

ഭാരവാഹികള്‍

പ്രസിഡണ്ട് – നാസര്‍ മലയില്‍, ജനറല്‍ സെക്രട്ടറി – ഇക്ബാല്‍ ഫിനൂസ്, ജോ. സെക്രട്ടറി – അജയന്‍, റഫീഖ് മര്‍ഹബ, ഷാജി കോണ്‍ടെസ, യാക്കൂബ് എക്‌സ്ല്‍, ട്രഷറര്‍: ആഷിഖ് എംസി, മുഖ്യ രക്ഷാധികാരി – കൊണ്ടാണത്ത് ബീരാന്‍ ഹാജി എന്നിവരെ തിരഞ്ഞെടുത്തു

സി. മുഹമ്മദ് മാഷ്, ബഷീര്‍ കൊണ്ടോട്ടി,അജയന്‍ വേങ്ങര നന്ദിയും പറഞ്ഞു

error: Content is protected !!