
തിരൂരങ്ങാടി: ബാറിൽവെച്ച് ജീവനക്കാരനെ കുപ്പിപൊട്ടിച്ച് കുത്തിയ സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ.
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ പുതിയേടത്ത് മീത്തൽ സ്വദേശിയും മൂന്നിയൂർ ആലിൻചുവട് താമസക്കാരനുമായ അബ്ദുൽഅസീസ്(48)നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്.
ചെമ്മാട് സമോറ ബിയർ ആന്റ് വൈൻസ് വിൽപന കേന്ദ്രത്തിലെ വെയിറ്റർ പാലക്കാട് നല്ലേപ്പിള്ളി ഒറ്റമംഗലം വീട്ടിൽ രമേശ്(37)നാണ് കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 7.40നാണ് സംഭവം. തിരൂരങ്ങാടി ടുഡേ.
മൂന്നിയൂരിൽ ഫ്രൂട്ട്സ് കച്ചവടം നടത്തിവരുന്ന അബ്ദുൽഅസീസ്, സമോറയിൽ വെച്ച് മദ്യപിക്കുകയും തുടർന്ന് ബഹളം വയ്ക്കുകയുമായിരുന്നുവത്രെ. ഇതിനെ തുടർന്ന് മാനേജർ ഇയാളെ പിടിച്ചു പുറത്താക്കി. എന്നാൽ ഇയാൾ മദ്യക്കുപ്പി പൊട്ടിച്ച് രമേശിനെ കുത്തുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു.