ചെങ്ങായിചെപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

വേങ്ങര : ചേറൂർ പി പിടി എം വൈ എച്ച് എസ് എസ് സ്കൂളിലെ ചെങ്ങായിചെപ്പ് പദ്ധതി ഉദ്ഘാടനം യത്തീംഖാന സെക്രട്ടറി എംഎം കുട്ടി മൗലവി നിർവഹിച്ചു. നിർധനരായ കുട്ടികൾക്കും അസുഖവും മറ്റും കാരണം പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കൾക്കും വലിയ അനുഗ്രഹമാണ് ചങ്ങായിചെപ്പ് പദ്ധതി.

ആഴ്ചയിൽ ഒരിക്കൽ കുട്ടികൾ മിഠായി വാങ്ങാനും മറ്റും ചെലവഴിക്കുന്ന നാണയത്തുട്ടുകൾ സമാഹരിച്ചുകൊണ്ട് അർഹരായവർക്ക് ലക്ഷങ്ങളുടെ സഹായം ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. പ്രധാന അധ്യാപകൻ പി അബ്ദുൽ മജീദ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ പുളിക്കൽ, കൺവീനർ ടി സിദ്ദീഖ്, കുഞ്ഞഹമ്മദ് ഫാറൂഖ്, സന്തോഷ് അഞ്ചൽ, വിദ്യാർത്ഥി പ്രതിനിധി അസിൻ തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!